The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
മുത്തശ്ശി അവന്റെ മറുപടിക്കായി കാത്തു നിൽക്കുകയാണ്…..
അവനാണെങ്കിൽ എന്ത് പേര് പറയുമെന്നോർത്ത് ഉരുകുകയാണ്……
പേര് തന്നോട് പറഞ്ഞിട്ടുണ്ട്…
പക്ഷെ അവളെ കുറിച് ഓർക്കേണ്ട കാര്യമില്ലാത്തത് കൊണ്ട് തന്നെ അത് മനസ്സിൽ സൂക്ഷിച്ചില്ല…..
അവൻ വിവാഹ രേജിസ്ട്രഷനൊന്നു ഓർത്തു…..
അവിടെ തന്റെ പേരെഴുതിയതിനു അരികിലായി അവളുടേ പേരുമുണ്ടായിരുന്നു…….
മനസ്സിലങ് തെളിഞ്ഞു വരുന്നില്ല…..
അവന്റെ പരുങ്ങൽ കണ്ട് മുത്തശ്ശിയുടെ നെഞ്ച് വീണ്ടും ആളാൻ തുടങ്ങി….
ഇനി വല്ല മേരി എന്നോ മറിയം എന്നോ ഒക്കെ ആവുമോ എന്റെ ഈശ്വരാ…
എങ്കി പ്രഭ യോട് എന്ത് സമാധാനം പറയും….
അവരിലെ ആദി കൂടി…..
അവളിങ്ങോട്ടൊന്നു വന്നിരുന്നെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചു പോയിരുന്നന്നേരം….
അവളെ ഇങ്ങോട്ട് വിളിക്കണമെന്നുണ്ട്….
പക്ഷെ എന്ത് പറഞ് വിളിക്കും……
അവനാകെ വല്ലാത്തൊരു അവസ്ഥയിലായി….
മുത്തശ്ശി വല്ലാത്തൊരു ഭാവത്തോടെ തന്നെ ഉറ്റ് നോക്കി നിൽക്കുകയാണ്…
അവൻ ചൂണ്ടു വിരലും തള്ള വിരലും മാത്രം വെച്ച് താഴേക്ക് നോക്കി നെറ്റിയിൽ ഒന്നുഴിഞ്ഞു…
പിന്നെ എന്തോ ഓർമയിൽ മുഖമുയർത്തി…..
തത്തേ…….
അവളുള്ള ആ മുറിയെ ലക്ഷ്യമാക്കി അല്പം ശബ്ദത്തിൽ അവൻ വിളിച്ചു……
അത് അവളെയാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കി അവൾ പുറത്ത് വന്നാലോ എന്നൊരു പ്രതീക്ഷയിൽ….
മുത്തശ്ശിയുടെ മുഖത്തെ ഭാവം മാറി….
ഒരു തരം അതിശയം അവരിൽ നിറഞ്ഞു….
അവന്റെ മിഴികൾ ആ മുറിക്ക് നേരെ മാത്രം പറ്റിപ്പിടിച്ചു….
അവളൊന്ന് വരണേ ഈശ്വരാ……
അവൻ കണ്ണുകൾ ഇറുക്കെയടച്ചു മനസ്സുരുകി പ്രാർത്ഥിച്ചു…..
അവൻ പതിയേ മിഴികൾ തുറന്നതും മുഖം കൂർപ്പിച്ചു കൊണ്ട് തന്നെ നോക്കി പുറത്തേക്ക് വരുന്നവളെ കണ്ടപ്പോഴാണ് ശ്വാസമൊന്ന് നേരെ വീണത് ……
പെട്ടെന്നാണ് അവൾ മുത്തശ്ശിയെ കണ്ടതും തന്നോട് ദേഷ്യപ്പെട്ടിരുന്ന ആ മുഖഭാവം പെട്ടെന്ന് മാറി…..
ഒരു ചെറു ചിരി അവൾ എടുത്തണിയാൻ ശ്രമിക്കുന്നത് അവനറിഞ്ഞിരുന്നു…..
അവൾ അവരെ രണ്ട് പേരെയും ലക്ഷ്യമാക്കി വന്നു കൊണ്ട് അവനരികിലായി നിന്നു…..
മുത്തശ്ശി നിന്നെ പരിചയപ്പെടാൻ വന്നതാണ്….
സായു അവളെ നോക്കിയത് പറയുമ്പോൾ അവൾ മുത്തശ്ശിയെ ഒന്ന് നോക്കി…..
അവരും അപ്പോഴാണ് അവളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്…..
മുത്തശ്ശിയിൽ നോട്ടം പതിപ്പിച്ചിരുന്ന അവൻ പെട്ടെന്നാണ് ആ മുഖത്തെ ഭാവം മാറുന്നത് തോന്നിയത്….
ദേഷ്യം തുളുമ്പി നിന്നിരുന്ന ആ മുഖം പതിയേ വിടരുന്നത് അവനറിഞ്ഞു…
മുത്തശ്ശിയുടെ കണ്ണുകൾ തങ്ങി നിന്നിരുന്ന അവളിലേക്ക് അവനൊന്നു കൂടി നോക്കി……
അവളുടേ മുഖത്തേക്ക് നോക്കിയതും ആദ്യം പതിഞ്ഞത് വിടർന്ന മിഴികളെ ചുറ്റി കിടക്കുന്ന നീളൻ കൺ പീലികളായിരുന്നു…..
അവ ഭംഗിയായി അല്പം വളഞ്ഞങ്ങനെ കിടക്കുമ്പോൾ അവളുടേ മിഴികൾ ക്ക് വല്ലാത്തൊരു വശ്യതയായിരുന്നു…..
അവളുടേ നോട്ടം നീങ്ങുന്നതിനനുസരിച്ചു അവയും പതിയേ ചലിക്കുന്നുണ്ട്……
ഒരുപാട് വിശാലമല്ലാത്ത നെറ്റി തടത്തിലേക്ക് കുഞ്ഞ് കുഞ്ഞ് മുടികൾ പാറി വീണു കിടപ്പുണ്ട്….
വല്ലാതെ നീണ്ട മുടിയല്ലെങ്കിൽ കൂടി ഉള്ളത് വളരേ കറുപ്പൊടും കട്ടിയോടും കൂടി കാണുന്നുണ്ട്….
അവ വളരേ മനോഹരമായി മെടഞ്ഞു പിറകിലേക്കിട്ടിട്ടുണ്ട്…..
നെറ്റിയിലൊരു കുഞ്ഞ് പൊട്ട്…….
മുത്തശ്ശിയുടെ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിക്കുമ്പോൾ അവളുടേ ഇളം റോസ് നിറത്തിലുള്ള കവിളുകൾ ഇളകുന്നത് പോലെ…..
വിടരുന്ന ചുവന്ന അദരങ്ങൾക്കും വല്ലാത്തൊരു ഭംഗി തോന്നിയിരുന്നു….
എല്ലാം കൊണ്ടും ഒരു ഗ്രാമീണ തനിമ അവളിൽ നിറഞ്ഞു നിന്നിരുന്നു……
അവനറിയാതെ തന്നെ അവനിലൊരു പുഞ്ചിരി അവ നൽകിയിരുന്നു….
അവളെ ആദ്യമായി കാണുമ്പോൾ തന്റെ മനസ്സിനെന്തോ പേരറിയാത്തൊരിഷ്ടം അവളോട് തോന്നിയിരുന്നു…..
ഡ്രൈവ് ചെയ്യുന്നതിനിടയിൽ തന്റെ കാറിനു മുമ്പിലേക്ക് വന്നു ചാടിയൊരു പെണ്ണിനോട് ദേഷ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് അവൾ പിടക്കുന്ന മിഴികളോടെ തന്നെ നോക്കിയത്……
വിടർന്ന ആ മിഴികൾ പിടക്കുന്നതോടൊപ്പം നീളൻ കൺ പീലികൾ വിറ കൊള്ളുന്നുണ്ടായിരുന്നു…..
കറുത്ത നിറമുള്ള ചുരിദാറിൽ അവൾ വെട്ടി തിളങ്ങിയങ്ങനെ നിന്നു….
ഒരു പെണ്ണിന് മുന്പിൽ സായുവിന്റെ ഹൃദയം നിശ്ചലമായ നിമിഷം……
അവളോടൊന്നും പറയാൻ തോന്നിയില്ല….
തന്റെയുള്ളിലെ സൗന്ദര്യ സങ്കല്പം മുമ്പിലങ്ങനെ പൂത്തു നിൽക്കും പോലെ….
ഒരു മഴ തുള്ളിയായി തന്റെ ഉള്ളിൽ പെയ്തിറങ്ങും പോലെ…..
ജീവിതം അവളോടൊപ്പമാകണെമെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ….
ആദ്യമായി തനിക്കൊരു പെണ്ണിനോട് മോഹം തോന്നി……
എന്നാൽ അച്ഛന്റെയും അമ്മയുടെയും ജീവിതം ഒന്നോർത്താൽ മാത്രം മതിയായിരുന്നു കുടുംബ ജീവിതം എന്ന ഒന്നിനെ അത്രത്തോളം വെറുക്കാൻ….
പിറകിൽ നിന്നുള്ള ഹോണടികൾ ചെവിയെ തുളച്ചു കയറിയപ്പോഴാണ് തന്റെ മുമ്പിൽ നിന്നും അവൾ മാറി പോയിട്ടും താൻ അവൾ പോയ വഴിയേ കണ്ണും നട്ടിരിക്കുകയാണെന്ന് അവന് മനസ്സിലായത്……
അന്ന് മുഴുവൻ അവളായിരുന്നു മനസ്സിൽ….
കണ്ണുകളടച്ചാൽ ആ കറുപ്പ് ചുരിദാറിലുള്ള അവളുടേ രൂപം മാത്രം….
കണ്ണുകൾ തുറന്ന് വെച്ചാലോ അരികിൽ അവളങ്ങനെ ഇരിക്കുവാ…..
അച്ഛനോടും അമ്മയോടും തനിക്കത്ര ദേഷ്യം തോന്നിയത് അന്നാധ്യമായായിരുന്നു…
വിവാഹം എന്നൊരു വാക്കിനെ തന്റെ മനസ്സിൽ ഇത്രയേറെ വികൃതമാക്കിയത് അവരാണ്…..
മനസ്സ് വിവാഹത്തെ ഭയക്കുന്നതും അവർ കാരണം തന്റെ മനസ്സിന് താങ്ങാൻ പറ്റുന്നതിലും അധികം വേദന ലഭിച്ചത് കൊണ്ടാണ്……
അവർ തമ്മിലുള്ള വഴക്ക് കേട്ട് സ്വയം വാ പൊത്തി കരഞ്ഞിരുന്ന ഒരു സായു അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നു…..
മനപ്പൂർവം അവളെ മറക്കാൻ ശ്രമിച്ചു….
പിന്നീടുള്ള തന്റെ വഴികളിലെല്ലാം താനറിയാതെ തന്നെ കറുത്ത ചുരിദാറുകളിലേക്ക് തന്റെ മിഴികൾ നീണ്ടു പോകുന്നത് അവനറിഞ്ഞിരുന്നു…..
കണ്ണുകൾ ഓരോരുത്തരിലും അവളെ തിരയുന്നുണ്ടെങ്കിലും മനപ്പൂർവം അതിനെ അവഗണിച്ചു…..
ഒരു പരീക്ഷണത്തിന് ഇനിയും വയ്യ…..
എന്നാൽ അമ്മ അമ്മയുടെ കുടുംബത്തിലെ നല്ലൊരു പെൺകുട്ടിയെ തനിക്കായി കണ്ട് വെച്ച അതേ സമയത്തായിരുന്നു അച്ഛൻ അച്ഛന്റെ വളരേ അടുത്ത ഒരു സുഹൃത്തിന്റെ മോളേ യും എനിക്കായി അന്ന്വേഷിക്കുന്നത്……
ഇവരുടെ ജീവിതം കണ്ട തനിക്ക് വിവാഹമേ വേണ്ടെന്ന് തോന്നുമ്പോൾ പാടേ പരാചയമായ ഇവർ എന്നേ വിവാഹം കഴിപ്പിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാവുന്നേയില്ല…..
അവന് പുച്ഛം തോന്നി….
അതൊന്നും തന്നെ ബാധിക്കുന്ന കാര്യമായിരുന്നില്ല……
എന്നാൽ മുത്തശ്ശനും മുത്തശ്ശിയും…
തന്നെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ അവരുടെ വാക്കുകൾക്ക് മുന്പിൽ തനിക്ക് എന്തുത്തരം പറയാൻ കഴിയും….
തനിക്ക് വിവാഹമേ വേണ്ട എന്ന ഒരു വാക്ക് പറഞ്ഞാൽ ആ സമയം മുത്തശ്ശിയുടെ പ്രഷർ കൂടി മുത്തശ്ശി വീഴും…..
മുത്തശ്ശൻറെ വയ്യായ്കകളും അപ്പോൾ തുടങ്ങും…..
ഇനി അവർ തനിക്ക് കണ്ട് വെച്ച പെൺകുട്ടികളെ താൻ ഇഷ്ടമായില്ലെന്ന് എങ്ങനെ പറയും….
തന്റെ ഇഷ്ടത്തിനപ്പുറം അവരൊന്നും ചെയ്തിട്ടില്ലിതു വരെ….
അത് കൊണ്ട് തന്നെ തനിക്കിഷ്ടമാകുന്നത് വരെ അവർ തിരഞ്ഞു കൊണ്ടേയിരിക്കും….
എത്ര കാലം അതും പറഞ് പിടിച്ചു നിൽക്കാൻ കഴിയും…..
ഒരു പരിധി കഴിഞ്ഞാൽ അത് തന്റെ കയ്യിൽ നിൽക്കില്ലെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് താനൊരു വധുവിനെ സംഘടിപ്പിക്കാൻ തയ്യാറായത്…..
പണമുള്ളവന് അതൊന്നും ഒരു പ്രശ്നമേയല്ലല്ലോ….
അത് കൊണ്ട് തന്നെ എന്റെ വധുവാകാൻ പെൺകുട്ടികൾ വന്നു കൊണ്ടേയിരുന്നു….
എന്നാൽ അപ്പോഴും മനസ്സിൽ നിറഞ്ഞു നിന്ന ഭംഗി…. അതവളായിരുന്നു…..
വെറുതെ അഭിനയിക്കാനാണെങ്കിലും അവളായിരുന്നെങ്കിലെന്ന് മനസ്സിൽ വെറുതെയൊരു മോഹം…..
പക്ഷെ ആരെന്നോ എന്തെന്നോ അറിയാതെ ഞാനെവിടെ പോയി അവളെ തിരയുമെന്നൊരു ചോദ്യം മനസ്സിൽ ബാക്കി നിൽക്കുമ്പോഴും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കണക്കാക്കാൻ മനസ്സിന് കഴിഞ്ഞില്ല……
ഇന്ന് തന്നെ നൂറോളം പെൺകുട്ടികൾ ഇവിടെ വന്നതാണ്….
അവരിലാരേയും സെലക്ട് ചെയ്യാനില്ലേ…..
മനോജ് അത് ചോദിക്കുമ്പോൾ അവളെയും ഓർത്ത് കണ്ണുകൾ ചിമ്മി കസേരയിൽ കിടന്നിരുന്ന താൻ എഴുന്നേറ്റു…
നോ…..
അത് പറയുമ്പോൾ അവന്റെ മനസ്സിൽ മറ്റെന്തൊക്കെയോ കണക്ക് കൂട്ടലുകളായിരുന്നു….
വന്നവരാരും തന്നെ തന്റെ മുത്തശ്ശിയോടും മുത്തശ്ശനോടും ഒത്തു പോകുമെന്ന് തനിക്ക് തോന്നുന്നില്ല….
അവർക്കേറ്റവും മനസ്സിനിഷ്ടപ്പെടുന്ന ആളെ തന്നെ അവരുടെ മുമ്പിൽ കൊണ്ട് നിർത്തണമായിരുന്നു തനിക്ക്….
ഇനി അവൾ ഇങ്ങനെ യാകുമോ……
ഏയ്… ആയിരിക്കില്ല….
അവളെ കുറിച് ഒന്നുമറിയില്ലെങ്കിലും താനേറേ സ്വപ്നം കണ്ടിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് താനൊറ്റക്ക് ഡ്രൈവ് ചെയ്യുന്നതിനിടക്കാണ് പെട്ടെന്ന് പ്രഷർ കൂടി തല ചുറ്റുന്നത്,…
വേഗം തന്നെ വണ്ടി സഡൻ ബ്രേക്കിട്ട് നിർത്തി…..
പിന്നെ ഒന്നും ഓർമയില്ല….
കണ്ണുകൾ തുറക്കുമ്പോൾ ആശുപത്രി വാർഡിലാണ്….
ആരൊക്കെയോ ചേർന്ന് ഏറ്റവും അടുത്തുള്ളൊരു ചെറിയ ഹോസ്പിറ്റലിലേക്കാണ് തന്നെ കൊണ്ട് പോയിട്ടുള്ളതെന്ന് ഇതിനോടകം അവൻ മനസ്സിലാക്കിയിരുന്നു…..
മരുന്നിന്റെ ഗന്ധവും ആളുകളുടെ തിക്കും തിരക്കും പോരാത്തതിന് അപ്പുറത്തെ ബാത്‌റൂമിൽ നിന്നാവാം വല്ലാത്തൊരു ഗന്ധവും കൂടി വന്നതോടെ അവന് ശര്ദിക്കാൻ വന്നിരുന്നു….
അവൻ വേഗം ഫോണെടുത്തു സ്റ്റാഫുകളെ അറിയിച്ചു….
എത്രയും പെട്ടെന്ന് അവിടെ നിന്നൊന്ന് പോരാൻ വേണ്ടി….
അവർ വരുന്നത് വരെ താനെങ്ങനെ ഇവിടെ കഴിച്ച് കൂട്ടുമെന്നോർത്തപ്പോഴാണ് കൺ മുന്പിൽ ആ മഴ തുള്ളി വീണ്ടും പെയ്തു വീണത്….
ഇളം നീല ചുരിദാറാണ് അവളുടേ വേഷം….
മുടി അലസമായോന്ന് കെട്ടി വെച്ചിട്ടുണ്ട്…..
ഒരു ഭാഗത്തു പിൻ ചെയ്ത് വെച്ച ഷാൾ അവളുടേ നടത്തതിന്റെ വേഗത ക്കനുസരിച് പാറി കളിക്കുന്നുണ്ട്……
ഒരു നാല് ബെഡ് അപ്പുറത്താണ് അവൾ വന്നു നിന്നത്…..
എങ്കിലും വീണ്ടും അത്രയും അടുത്ത് നിന്ന് അവളെ കാണാൻ പറ്റിയത് തന്നെ തന്നിലൊരു പ്രത്യേക ആനന്ദം നിറച്ചിരുന്നു….
അവളുടേ മുഖത്ത് വല്ലാത്തൊരു പരിഭ്രമമുണ്ട്….
ബെഡിൽ അവളുടേ സമ പ്രായക്കാരി യായ ഒരു പെൺ കുട്ടി കിടക്കുന്നുണ്ട്….
അവൾ എന്തൊക്കെയോ സങ്കടത്തോടെ പറയുന്നുണ്ട്….
ശേഷം ആ മിഴികൾ വല്ലാതങ് പെയ്യുന്നത് താൻ കണ്ടു…..
തന്റെ കരങ്ങളാൽ അവ തുടച് നീക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരു വേള കൊതിച്ചു പോയി…
എന്തിനാവും അവൾ കരഞ്ഞത്….
ഒരു പക്ഷെ കൂട്ടുകാരിക്ക് അപകടം പറ്റിയതിനാലാവാം….
അവളോടൊന്ന് സംസാരിക്കാൻ അവന് തോന്നി….
പക്ഷെ താനെന്ത് പറയും….
അപ്പോഴേക്കും മനോജും മറ്റു രണ്ട് പേരും അവിടെ എത്തിയിരുന്നു…..
സർ…. പോകാം….
അവർ വിളിച്ചതും അവിടെ നിന്ന് പോരാൻ മനസ്സനുവദിക്കുന്നില്ലായിരുന്നു…..
അവളിലങ്ങനെ കുരുങ്ങി കിടക്കുവല്ലേ…..
സർ…..
മനോജ് വീണ്ടും വിളിച്ചു….
അവൻ ഏതോ ചിന്തയിൽ നിന്നെന്ന പോൽ അവരെ നോക്കി …..
പിന്നെ പെട്ടെന്ന് എഴുന്നേറ്റു….
ദേ…. ആ നീല ചുരിദാരിട്ട പെൺകുട്ടിക്ക് നമ്മുടെ കാർഡ് കൊടുക്ക്….
താല്പര്യമുണ്ടെങ്കിൽ ഓഫീസിലേക്ക് വരാൻ പറ….
അതും പറഞ് കൊണ്ട് അവൻ വേഗത്തിൽ പുറത്തേക്ക് പോയതും ഇത്രയും പെൺകുട്ടികളെ കണ്ടിഷ്ടപ്പെടാത്ത അവന് ഇഷ്ടപ്പെട്ട ആ പെൺകുട്ടിയെ കാണാൻ അവർക്കൊക്കെ ഒരു കൗതുകം തോന്നിയിരുന്നു….
സർ…. കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്…. പക്ഷെ ആ കുട്ടി ഒരു പക്ഷെ വന്നില്ലെങ്കിലോ…..
തിരിച്ചു കാറിൽ കയറിയപ്പോൾ മനോജ് ചോദിച്ചതും ചങ്കിലൊരു കൊളുത്തി വലിക്കൽ…..
അവനൊന്നും തിരിച്ചു മിണ്ടിയില്ല….
എങ്കിലും അവൾ വരുമെന്ന് അവന്റെ മനസ്സ് ഒരു നൂറാവർത്തി പറഞ്ഞിരുന്നു…..
പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ അവളെത്തി…..
എല്ലാ നിബന്ധനകളും പറഞ്ഞതിന് ശേഷവും അവളൊന്നേ ആവശ്യപ്പെട്ടതുള്ളു…..
എന്റെ കഴുത്തിലൊരു താലി കെട്ടണം….
താനും അതറിയാതെ ആഗ്രഹിച്ചു പോയത് കൊണ്ടാവാം പെട്ടെന്ന് സമ്മതിച്ചത്…..
വളരേ നിഷ്കളങ്കമായ ഭാവമുള്ളവൾ….. എന്നാൽ തന്റെ കാര്യങ്ങൾ മുഖത്ത് നോക്കി പറയാനുള്ള അവളുടെയാ തന്റെടവും എനിക്ക് വല്ലാതെ ബോധിച്ചിരുന്നു….
അവളെ കുറിച് താൻ കണക്ക് കൂട്ടിയതിനപ്പുറം ഒന്നുമില്ലെന്നൊരു ധൈര്യത്തിൽ ആ വിവാഹം നടന്നു…..
എന്നാൽ അവളെ കുറിച്ച ന്ന്വേഷിക്കാൻ ഏൽപ്പിച്ചവർ അവളെ കുറിച് പറഞ്ഞത് കേട്ടപ്പോൾ തനിക്കെന്താണ് തോന്നിയതെന്നറിയില്ല….
അവളെ കുറിച്ചുള്ള തന്റെ കണക്ക് കൂട്ടലുകൾ പാടേ തകിടം മറിഞ്ഞിരിക്കുന്നെന്ന് മനസ്സിലായി….
അവളോട് തോന്നിയ ഇഷ്ടം പാടേ അലിഞ്ഞു പോയത് പോൽ….
വേണ്ടായിരുന്നു എന്ന ആ തോന്നൽ ഹൃദയത്തിൽ നിറഞ്ഞു നിന്നു…..
മോൾടെ പേരെന്താ….
അവളോടുള്ള മുത്തശ്ശിയുടെ ആ ചോദ്യമാണ് തന്നെ ചിന്തകളിൽ നിന്നുണർത്തിയത്…..
ശ്…. ശ്രീബാല….
അവളത് പറഞ്ഞതും മുത്തശ്ശിയുടെ മുഖം ഒന്ന് കൂടി വിടർന്നു…..
ശ്രീ ബാല….
അവന്റെ മനസും ഒന്ന് മൊഴിഞ്ഞു നോക്കി….
(തുടരും)