17/04/2026

വധു : ഭാഗം 42

രചന – ആയിഷ അക്ബർ

അവൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…….

അമ്മായി എന്താ പറയേണ്ടതെന്നറിയാതെ അങ്ങനെ തരിച്ചു നിൽക്കുക യാണ്……

റെഡി ക്യാഷ്‌ തന്ന് ഏതോ വല്യ കോടീശ്വരന്മാരാണ് സ്ഥലം വാങ്ങിയതെന്ന് മാത്രമേ അറിയൂ…..

അത് വല്ല റിസോർട്ടോ ഫാക്ട്ടറിയോ എന്തെങ്കിലും പണിയാനാകുമെന്നാണ് എല്ലാവരും വിചാരിച്ചത്….

അവർ ദയനീയമായി ഉമ്മറത്തു നിൽക്കുന്ന അമ്മാവനെ നോക്കി…..

അയാളും അങ്ങനെ തറച് നിൽക്കുകയാണ്…..

വരൂ…. അകത്തേക്കിരിക്കാം….

അൽപ സമയം അങ്ങനെ നിന്ന ശേഷം സ്വബോധത്തിലേക്ക് വന്നെന്ന് തോന്നിയ ആ നിമിഷമാണ് അമ്മാവൻ സായന്തിനോടായത് പറഞ്ഞത്…….

അപ്പോഴും അയാൾക്ക് ശ്രീ ബാലയുടെ മുഖത്തേക്ക് നോക്കാൻ കഴിയാത്തത് പോലെ തോന്നി……

അഞ്ജന ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുകയാണ്……

ശ്രീ ബാല പതിയേ അവളിലേക്കൊന്ന് നോക്കി….

അവൾ തന്നോട് പ്രയാസപ്പെട്ട് പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും ശ്രീ ബാലക്ക് വെറുതെ പോലും ഒരു പുഞ്ചിരി അവൾക്ക് തിരികെ നൽകാൻ കഴിയുമായിരുന്നില്ല…

അത്രയേറെ മനസ്സ് അവളാൽ മുറിപ്പെട്ടിട്ടുണ്ട്….

സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു ആരോരുമില്ലാതെ ഈ വീടിന്റെ മൂലയിലിരുന്നിരുന്ന ഒരു ശ്രീ ബാലയുടെ ചിത്രം ഇപ്പോഴും തന്റെ കണ്ണുകൾ കാണുന്നുണ്ട്….

അവിടെയുള്ള കസേരകളിലേക്ക് ശ്രീ ബാലയും സായന്ധും ഇരിക്കുമ്പോഴും അവളുടേ മുഖം അസ്വസ്ഥമായി തന്നെ കാണപ്പെട്ടു……

രെജിസ്ട്രേഷനു വേണ്ടിയാ ഞങ്ങൾ വന്നത്…..
സമയമില്ല….
വേഗം കഴിഞ്ഞ് ഞങ്ങൾക്ക് മടങ്ങണം…..

എന്റെ ബിസ്സിനെസ്സ് തിരക്കുകൾക്ക് പുറമെ എന്റെ ഭാര്യ…. തിരക്കുള്ള ഒരു ഡോക്ടറാണ്…..

അവൻ അവരെ മൂന്ന് പേരെയും നോക്കി അത് പറയുമ്പോൾ അത് തങ്ങളോടുള്ള പ്രതികാരമാണെന്ന് അവർക്ക് വ്യക്തമായിരുന്നു……

എല്ലാവരുടെയും മുഖം ഒരു പോലെ മങ്ങി…..

ഒന്നും പറയാൻ കഴിയാത്തത് പോലെ അവർ തല കുനിച്ചു…….

ശ്രീ…. ജസ്റ്റ് അ മിനിറ്റ്…..

അവൻ ഒരു ഫോൺ കാൾ വന്നതും അതും പറഞ് ഒന്ന് പുറത്തേക്ക് നിന്നു…..

അവർക്കിടയിൽ കനത്തൊരു നിശബ്ദത നീറഞ്ഞു നിന്നു…..

എന്നാൽ ആ നിശബ്ദതക്ക് ഒട്ടേറെ ഭാവങ്ങളുണ്ടായിരുന്നു….

ചോദിക്കാൻ അർഹതയില്ല….. എങ്കിലും ചോദിക്കുവാ….മോൾക്ക്…… സുഖമാണോ

അയാൾ വിറക്കുന്ന ശബ്ദത്തോടെ അത് ചോദിക്കുമ്പോഴും ബെൽറ്റ്‌ കൊണ്ടുള്ള അടിയുടെ നീറ്റലായിരുന്നു അവളിൽ നിറഞ്ഞു നിന്നത്……

മ്മ്…..

അവൾ വെറുതെ ഒന്ന് മൂളി…..

നിന്നോട് ചെയ്തതിനെല്ലാം ഞങ്ങൾക്ക് പകരം കിട്ടി….
എന്റെ മോൻ ചെയ്ത തെറ്റിന്റെ പേരിൽ നീ വീട്ടിലും നാട്ടിലും മോശക്കാരിയായി….

അത് തിരിച്ചറിഞ്ഞപ്പോഴേക്കും അഭി….
അവൻ വല്ലാതെ കൈ വിട്ട് പോയിരുന്നു….

ഇപ്പൊ ജയിലിലാണ്…..

അയാൾ കണ്ണുകൾ നിറച്ചത് പറഞ്ഞതും ബാല പ്രതീക്ഷിച്ചിരുന്നു എന്ന പോൽ അവരിലേക്കൊന്ന് നോക്കി…..

നാട്ടുകാരോക്കെ പറഞ്ഞു തുടങ്ങി … മോളോട് ചെയ്ത തെറ്റിന്റെ ഫലമാണെന്ന്…..
പക്ഷെ നിന്നെ എവിടെ വന്നു കണ്ട് മാപ്പ് പറയണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു…..

ആകെയുള്ള ആണ് തരിയല്ലേ….. അവനെ ഇറക്കാൻ വേണ്ടിയാ ഈ വീട് വിൽക്കുന്നത്….
പക്ഷെ…. അത് വാങ്ങുന്നത് മോളായിരിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല…….

നിറഞ്ഞ കണ്ണുകൾ തുടച് കൊണ്ട് അയാളത് പറഞ്ഞപ്പോഴും അവളൊന്നും മിണ്ടിയില്ല….

അമ്മാവനെ അവളൊന്ന് നോക്കി….

അയാൾക്കൊരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്……

താൻ ഇവിടെ നിന്ന് പോകുമ്പോൾ വളരേ ആരോഗ്യവാനായിരുന്നു…

എന്നാൽ ഇത്ര ചുരുങ്ങിയ വർഷം കൊണ്ട് ഇത്രയേറെ ആരോഗ്യം ക്ഷയിക്കണമെങ്കിൽ അത് മനസ്സിന്റെ സ്വസ്ഥത യില്ലായ്മ കൊണ്ടാണെന്ന് അവളൂഹിച്ചു……

പക്ഷെ ഞങ്ങൾ ചെയ്ത തെറ്റിന് എന്റെ മോള് കൂടി അനുഭവിക്കുമെന്ന് ഞങ്ങൾ ഓർത്തില്ല…..

അമ്മാവൻ അത് പറഞ്ഞപ്പോഴാണ് അവൾ അഞ്ജനയിലേക്കൊന്ന് നോക്കിയത്…..

ചുമരിനോട് ചാരിയവൾ നിൽക്കുകയാണ്…..

മോളേ പോലെ ഒരു ഡോക്ടറാവേണ്ടതായിരുന്നില്ലേ അവളും…….

എന്നാൽ മൂന്നാം കൊല്ല ത്തിലേക്ക് കടന്നപ്പോഴാണ് ഒരു ആക്‌സിഡന്റ് ന്റെ രൂപത്തിൽ ആ ദുരന്തം അവളെ തേടിയെത്തിയത്…

അമ്മാവൻ അത് പറഞ്ഞതും അഞ്ജന വിതുമ്പുന്ന ശബ്ദം ഉയർന്നു കേൾക്കാം….

ബാല പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ അവളിലെക്കൊന്ന് നോക്കി….

ഒരു ഒന്നര കൊല്ലത്തോളം അതേ കിടപ്പായിരുന്നു….
എഴുന്നേറ്റ് നടക്കാൻ പറ്റുമെന്ന് പോലും കരുതിയിട്ടില്ല…..

ഒക്കെ ഒന്ന് ഭേദമായി വരാൻ കുറെ സമയമെടുത്തു….

ഇപ്പോ ചെറുതായി നടക്കാൻ തുടങ്ങിയിട്ടുണ്ട്….

അമ്മാവൻ അതും കൂടി പറഞ് നിർത്തിയപ്പോഴേക്കും അഞ്ജനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ കണ്ടിരുന്നു….

അപ്പോഴേക്കും സായു അകത്തേക്കു കയറി വന്നിരുന്നു……

രേങിസ്ട്രഷനുള്ള അറേഞ്ച്മെന്റ്സുമായി ആളുകളിപ്പോ വരും……

സായു അത് പറഞ്ഞതും ബാല എഴുന്നേറ്റു…..

പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അവൾ അഞ്ജനക്ക് നേരെ ഒന്ന് തിരിഞ്ഞു നിന്നു…..

നീ പറഞ്ഞത് പോലെ നമ്മുടെ വീട്ടിൽ ഒരു ഡോക്ടർ മാത്രമായി അല്ലേ……

ബാല അങ്ങേയറ്റം ഗൗരവത്തോടെ അത് ചോദിക്കുമ്പോൾ അന്നത്തെ നിമിഷങ്ങളോരോന്നും അവളെ ഇഞ്ചിഞ്ചായി കീറി മുറിക്കുന്നുണ്ടായിരുന്നു…

അത്രയും പേരുടെ ഇടയിൽ വെച്ച് താനുമായി ഒരു ബന്ധവുമില്ലാത്ത തെറ്റിന് പഴി ചുമക്കേണ്ടി വന്ന ആ ദിവസം അവളിലൊരു പിടച്ചിലുണ്ടാക്കി….

ആരോരും ചേർത്ത് പിടിക്കാൻ പോലുമില്ലാതെ കരഞ്ഞു തീർത്ത ആ ഇരുപതു കാരിയെ അവിടുത്തെ ചുമരുകൾ പോലും മറന്ന് കാണില്ല…..

ബാല പറഞ്ഞത് കേട്ടതും അഞ്ജനയിൽ നിന്നൊരു പൊട്ടി കരച്ചിലായിരുന്നു ഉയർന്നത്…..

ഒപ്പം അവൾ കൈകൾ രണ്ടും ബാലക്ക് നേരെ കൂപ്പി…..

ബാല അത് ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം പുറത്തേക്ക് നടന്നു…….

കാരണം ഒരു മാപ്പ് പറച്ചില് കൊണ്ട് പൊറുക്കാൻ പറ്റുന്ന മുറിവല്ല അവൾ തനിക്ക് നൽകിയത് …

ആ മുറിവ് പകുതിയെങ്കിലും ഉണങ്ങുമ്പോൾ തന്റെ മനസ്സ് അവളെയും മറന്ന് തുടങ്ങുമായിരിക്കും…..

അപ്പോഴേക്കും രജിസ്ട്രേഷന് സമയമായി……

തന്റെ പേരിലാണ് എഴുതി വാങ്ങുന്നത്……

അവൻ തന്റെ അരികിൽ തന്നെ നിൽപ്പുണ്ട്…..

അവൾ അവനിലേക്കൊന്ന് നോക്കി…..

തന്നെ തോൽപ്പിച്ചവരുടെ മുമ്പിൽ ജയിച്ചു കാണിക്കാൻ അവൻ തന്നെ പ്രാപ്തയാക്കിയതാണ്….

അതും….. ഞാൻ പോലുമറിയാതെ…..

അമ്മാവൻ ആ പേപ്പറിൽ ഒപ്പിടുമ്പോൾ കൈകൾ വിറക്കുന്നതായി അയാൾക്ക് തോന്നി…..

അവളിൽ നിന്ന് താൻ പിടിച് വാങ്ങിയത് അവളിലേക്ക് തന്നെ ചേർന്ന് പോകുകയാണ്….

അയാൾക്ക് കുറ്റ ബോധത്താൽ അവളുടേ മുഖത്ത് നോക്കാൻ പോലും കഴിഞ്ഞില്ല…..

അവൾ അങ്ങേയറ്റം അഭിമാനത്തോടെ തല ഉയർത്തി തന്നെ നിന്നു…..

അപ്പോഴേക്കും ചുറ്റും അയൽക്കാരൊക്കെ കൂടിയിട്ടുണ്ട്……

തന്റെ തിരിച്ചു വരവ് അറിഞ്ഞു കൊണ്ടായിരിക്കണം…..

എല്ലാവരുടെയും കണ്ണുകൾ ഞങ്ങളുടെ വില കൂടിയ ആ കാറിലാണ്….

അങ്ങനെയൊരു വണ്ടി ഈ നാട്ടിലേക്ക് വരിക എന്നത് തന്നെ വളരേ ദുർലഭമാണ്…..

എന്നാൽ തന്റെ അഹങ്കാരം അതൊന്നുമായിരുന്നില്ല….

സ്നേഹം കൊണ്ട് മൂടുന്ന അവനെയോർത് മാത്രമായിരുന്നു……

തന്നെ കുറ്റപ്പെടുത്തിയ ആ നാട്ടുകാർക്ക് മുൻപിൽ തലയുയർത്തി തന്നെ അവൾ നിന്നു……

പണ്ട് ഇവളുടെ കയ്യിൽ നിന്ന് നിങ്ങളീ സ്ഥലം ഒപ്പിട്ട് വാങ്ങുമ്പോൾ ഇവൾ നിസ്സഹായയായിരുന്നു…..

പക്ഷേ ഇന്നവൾക്ക് അതൊന്നും പ്രശ്നമല്ല….

ഞങ്ങൾക്കീ പണം ഞങ്ങളുടെ വട്ട ചിലവിനു കൂടിയുള്ളതില്ല..

പിന്നെ….. ഈ മണ്ണ്…. അതിവൾക്ക് വേണ്ടി മുത്തശ്ശി കൊടുത്തതാണ്….

അവരുറങ്ങുന്ന മണ്ണിന്റെ അവകാശി അവളാകണമെന്നുള്ളത് കൊണ്ടാണ് ഞങ്ങളിത് തേടിയെത്തിയത്……

സായന്ദ് അമ്മാവനെ നോക്കിയത് പറയുമ്പോൾ അയാളുടെ തല അവന് മുമ്പിൽ പാടേ കുനിഞ്ഞു പോയി……

എങ്കി നമുക്കിറങ്ങിയാലോ….

സായു അത് ചോദിച്ചതും ബാഗ് എടുക്കാനായി ബാല അകത്തേക്കൊന്ന് കയറി….

മാലയിട്ട് വെച്ച മുത്തശ്ശിയുടെ ഫോട്ടോയിൽ തന്റെ കണ്ണുകൾ ഒന്ന് കുരുങ്ങി പ്പോയി…..

തന്റെ കണ്ണുകളിൽ നിറഞ്ഞ നീർ തുള്ളികൾ ആ ഗ്ലാസ്സിലൂടെ തനിക്ക് സ്വയം കാണുന്നുണ്ടായിരുന്നു….

അപ്പോഴും മുത്തശ്ശി ചിരിച്ചു തന്നെയിരിക്കുന്നുണ്ട്….

അതേ…. ഈ ബാല മോളേ ഓർത്തുള്ള സന്തോഷമാവാം….

അഞ്ജനയും അമ്മായിയും അവിടെയായി നിൽക്കുന്നുണ്ട്….

എല്ലാവർക്കും ഒത്തിരി മാറ്റങ്ങളുണ്ട്…..

എന്നാൽ മാറ്റമില്ലാത്തത് തന്റെ മുത്തശ്ശിക്ക് മാത്രമാണ്…..

ആ വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന മുത്തശ്ശിയുടെ ഗന്ധത്തിനും …..

മോളേ……. ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് …..
വല്ലാത്ത പ്രയാസത്തിലാണിപ്പോ….
സ്ഥലം വിറ്റ കാഷ് തികയുമോയെന്നറിയില്ല….
മോൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റുമോ….

ഇറങ്ങാൻ നേരമാണ് അമ്മായി തല ചൊറിഞ്ഞു കൊണ്ടത് ചോദിച്ചത്….

അവൾക്ക് ചിരി വന്നു…..
അമ്മായി പണ്ട് മുതലേ അങ്ങനെയാണ് പണമുണ്ടെന്ന് കണ്ടാൽ അവർക്ക് മുമ്പിൽ മലർന്നടിച്ചു വീഴും…..

അതിനു നാണമോ മാനമോ നോക്കില്ല…..

അഞ്ജന അമ്മായിയെ നോക്കി കണ്ണുരുട്ടുന്നുണ്ടെങ്കിലും ആളതൊന്നും ശ്രദ്ധികാതെ ഇരന്നു കൊണ്ടിരിക്കുകയാണ്…..

അവൾ ഉള്ളിൽ നിന്നൂറി വന്ന അതേ ചിരിയോടെ കയ്യിലെ ഒരു വളയൂരി അവർക്ക് കൊടുത്തു….

പിന്നെ അഞ്ജനയിലേക്കൊന്ന് നോക്കി….

അവളാകെ വല്ലാതായത് പോലെ നിൽക്കുകയാണ്….

അതേ ചിരിയോടെ അവൾ തിരിഞ്ഞു നടക്കുമ്പോൾ ജയിച്ചത് താനാണെന്ന് അവൾക്ക് ബോധ്യമുള്ളത് കൊണ്ട് തന്നേ താനനുഭവിച്ച ആ നീറ്റലിനല്പം ശമനം കിട്ടിയത് പോലെ അവൾക്ക് തോന്നിയിരുന്നു……..

പുറത്തിറങ്ങുമ്പോൾ തന്നെ കാത്തവൻ നിൽക്കുന്നുണ്ട്…..

രണ്ട് പേരും കൂടി മുത്തശ്ശിയുടെ അടുത്തേക്ക് പോയി….

ആ ആത്മാവ് അത്ര മേൽ സമാധാനം അറിയുന്നുണ്ടാകും….

കാരണം… മരണം വരെ ആ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു… അത് തന്റെ ഭാവിയെ കുറിച്ചായിരുന്നു……

അവളുടേ കണ്ണുകളിൽ നിന്നൊരു തുള്ളി അടർന്നു വീണു…..

അവനവളെ നെഞ്ചോട് ചേർത്ത് പിടിച്ചു….

അപ്പോഴേക്കും തങ്ങളെ നോക്കി നിൽക്കുന്ന കാണികളുടെ എണ്ണം കൂടിയിരുന്നു…

അവൻ അവളെ ചേർത്ത് പിടിച് കൊണ്ട് തന്നെ കാറിന്റെ ഡോർ അവൾക്ക് മുമ്പിൽ തുറന്ന് കൊടുത്തു…..

മുത്തശ്ശി ഉറങ്ങുന്ന ആ മണ്ണിനോട് യാത്ര പറയുമ്പോഴും ചുളിവ് വീണ ആ കൈകൾ തന്നെ പുല്കുന്നത് പോലെ തോന്നി….

തന്നെ തഴുകിയകലുന്ന കാറ്റിനും മുത്തശ്ശിയുടെ വാത്സല്യമായിരുന്നപ്പോൾ…..

(തുടരും)