രചന – ആയിഷ അക്ബർ
അവളെന്ന ശൂന്യത തന്നെ പൊതിയുമ്പോഴും അവൾക്ക് വേണ്ടിയാണെന്ന ആ ചിന്ത അതിനും ആനന്ദം പകർന്നിരുന്നു…..
അൽപനേരം മാത്രം നീണ്ടു നിൽക്കുന്ന ഫോൺ വിളികൾ അകലത്തെ തോൽപ്പിച്ചു ഹൃദയത്തെ അരികിലാക്കി…..
തറവാടിന്റെ മുറ്റത്തും മുറിയിലുമായി സായു ഇരിക്കുമ്പോഴും കണ്ണുകളിൽ എപ്പോഴും അവൾ തെളിഞ്ഞു നിന്നു….
ദിവസങ്ങളെണ്ണി അവൾ കാത്തിരിക്കുമ്പോഴും പഠിത്തത്തിലുള്ള ശ്രദ്ധ പോകാതിരിക്കാനും അവന്റെ മുഖം മാത്രം ഓർത്താൽ മതിയായിരുന്നു അവൾക്ക്….
അങ്ങനെ ദിവസങ്ങൾ നീങ്ങി പരീക്ഷാ ദിവസം വന്നെത്തി…….
എക്സാമിനു സെന്റർ ലേക്ക് ഇവർ തന്നെ എത്തിക്കും….
എക്സാം കഴിഞ്ഞ ശേഷം തനിക്ക് വീട്ടിലേക്ക് പോകാമെന്ന ആ ചിന്ത അവളിൽ നൽകിയ ആ സന്തോഷത്തിനു അതിരില്ലായിരുന്നു…..
ഒത്തിരി നാളുകൾക്ക് ശേഷം അവനെ കാണാൻ പോകുകയാണ് താൻ…..
ഹോസ്റ്റലിൽ നിന്ന് എല്ലാവരുടെയും കൂടെ യിറങ്ങി താഴെക്കെത്തിയപ്പോൾ എല്ലാവർക്കും പോകാനുള്ള ബസ്സ് റെഡി യായി നിൽക്കുന്നുണ്ട്…..
ബസ്സിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് അവളുടേ കണ്ണുകൾ പെട്ടെന്നൊന്നു തെന്നി നീങ്ങിയത്……
ആ അത്തി മര ചുവട്ടിൽ മുന്തിരി നിറത്തിലുള്ള ഷർട്ടിട്ട് കൈ മാറിൽ പിണച്ചു കെട്ടി നിൽക്കുന്നത് അവനാണോ……
അതേ…..
അതവൻ തന്നെയാണ്….
പക്ഷെ തന്റെ കണ്ണുകൾ ഇങ്ങനെയാണ്….
എപ്പോഴും അവനെ കാണുന്നു…..
അത് തന്റെ തോന്നലാണെന്ന് വിശ്വസിച്ചവൾ ബസ്സിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് അവനൊന്നു പുഞ്ചിരിച്ചത് …..
സത്യ മായാലും മിഥ്യ യായാലും കുഴപ്പമില്ലെന്ന മട്ടിൽ അവളോടി അവനടുത്തേക്കെത്തി….
അതേ….. അവൻ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്കൊന്ന് നടന്ന് വന്നതും അവളവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചതും പെട്ടെന്നായിരുന്നു…..
പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ അവൻ പിറകിലേക്കൊന്ന് നീങ്ങി പ്പോയി…..
പിന്നെ നിറഞ്ഞ ചിരിയോടെ അവളെ കെട്ടി പിടിച്ചു……
അവളുടേ കണ്ണ് നീരിന്നാൽ അവന്റെ ഷർട്ട് നനഞ്ഞു കുതിർന്നു……
ഇങ്ങനെ നിന്നാൽ മതിയോ … പരീക്ഷ എഴുതണ്ടേ…..
അവൻ അവളെ ഒന്ന് കൂടെ ഇറുക്കി അത് ചോദിച്ചതും അവൾ അവന്റെ തോളിൽ നിന്നും മുഖം ഉയർത്തി….
അവന്റെ മിഴികളിൽ അവളുടേ മിഴികൾ കൊരുത്തൊരാ സമയം…..
പറയാതെ പറയുന്നതത്രയും പ്രണയം മാത്രമായിരുന്നു….
ശ്രീ ബാല……
അപ്പോഴാണ് ടീച്ചറുടെ വിളിയിലേക്കവൾ തിരിഞ്ഞത്…..
അവരെ കണ്ടതും അവൻ തന്നെ ചെന്ന് ടീച്ചറോട് സംസാരിച്ചു……
ആ സമയം കൂട്ടുകാരികൾക്ക് തന്റെ ഭർത്താവിനെ പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു ശ്രീ ബാല…….
കാറിലേക്ക് കയറുമ്പോഴും തന്നെ നോക്കിയിരിക്കുന്ന അവളോടവൻ എന്തെന്ന അർത്ഥത്തിലൊന്ന് പുരികമുയർത്തി….
ഇത്ര ദിവസം എങ്ങനെ കഴിഞ്ഞു പോയെന്ന് എനിക്കെ അറിയൂ….
അവൾ പരിഭവത്തിന്റെ കെട്ടഴിച്ചു….
എനിക്കും…..
അവനും പുഞ്ചിരിയോടെ പറഞ്ഞു…..
ഇയാള് വീട്ടിലല്ലേ….. അച്ഛൻ അമ്മ മുത്തശ്ശൻ മുത്തശ്ശി….. എല്ലാവരും ചുറ്റുമുണ്ട്….. എന്നാൽ ഞാ…
അവരാരെങ്കിലും നിനക്ക് പകരമാകുമോ ശ്രീ…..
അവൾ പറഞ് മുഴുവനാക്കും മുന്പേ അവനത് പറയുമ്പോൾ അത്രയേറെ വികാരാദീതമായിരുന്നു വാക്കുകൾ…..
അവളൊരു നിമിഷം അവനെ തന്നെ നോക്കിയിരുന്നു പോയി….
അവൻ പതിയേ അവളുടേ കയ്യിലേക്ക് അവന്റെ കൈ വിരലുകൾ ചേർത്തു..
എക്സാം ഹാളിലേക്ക് എത്തും വരെ കൈ പിടിച് കൂടെ അവനുണ്ടായിരുന്നു…
അകത്തേക്കവളെ കയറ്റി വിടുമ്പോൾ കണ്ണുകൾ ചിമ്മി കാണിച് അവനവൾക്ക് ആത്മ വിശ്വാസം പകർന്നു…..
ചെക്കിങ്ങിനു നിൽക്കുമ്പോഴും അവൾ ഇടയ്ക്കിടെ അവനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…..
തന്നെ കൊണ്ടാവും വിധം എക്സാം എഴുതി തിരിച്ചു വരുമ്പോൾ കാറിനോട് ചാരി അവനങ്ങനെ നിൽക്കുന്നുണ്ട്……
എങ്ങനെ യുണ്ടായിരുന്നു….
അവൻ ചോദിക്കുമ്പോൾ അവളൊന്ന് പുഞ്ചിരിച്ചു…..
ഉച്ചയായത് കൊണ്ട് തന്നെ നല്ല വിശപ്പുണ്ടായിരുന്നു….
അടുത്ത് കണ്ട വലിയൊരു ഹോട്ടലിൽ തന്നെ അവർ കയറി…..
ആർത്തിയോടെ അവൾ കഴിക്കുന്നത് അവൻ നോക്കിയങ്ങനെ ഇരുന്നു….
അവിടെ നേരത്തിനെന്തെങ്കിലും കുറച്ച് ഭക്ഷണം മാത്രമേ കഴിക്കു….
അല്ലെങ്കിൽ ഉറക്കം വരില്ലേ…..
അവൻ നോക്കുന്നത് അറിഞ്ഞെന്ന വണ്ണം അവളത് പറയുമ്പോൾ അവന് അവളോട് സഹതാപം തോന്നി……
പിന്നെയും എന്തൊക്കെയോ ഭക്ഷണങ്ങൾ അവൻ അവൾക്കായി ടേബിളിൽ നിരത്തി ….
വയറു നിറയെ കഴിച്ചവിടെ നിന്നും പോരുമ്പോൾ ബില്ല് കേട്ട് അവളൊരു നിമിഷം അമ്പരന്നിരുന്നു……
അവൾ അവന്റെ മുഖത്തേക്ക് നോക്കി….
അവൻ ഭാവ ഭേദങ്ങളൊന്നുമില്ലാതെ കാർഡ് അവർക്ക് നേരെ നീട്ടി…..
ബില്ല്….. ഒരുപാടായല്ലേ….
കാറിൽ കയറിയതും അവളൊരു സങ്കടത്തോടെ ആദ്യം ചോദിച്ചത് അതായിരുന്നു…..
അതിനെന്താ……
അവൻ അതും ചോദിച്ചോന്ന് ചിരിച്ചു….
നിനക്ക് കൂടി വേണ്ടിയല്ലേ ഞാനീ സമ്പാധിക്കുന്നത്…
അവന്നതും പറഞ് കൊണ്ട് അവളുടേ കയ്യിലൊന്ന് നുള്ളി…..
അവനത് പറഞ്ഞപ്പോൾ അവൾക്കല്പം ആശ്വാസം തോന്നിയിരുന്നു….
അവളൊരു ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു…..
അവരുടെ കാറ് നേരെ ചെന്ന് നിന്നത് ബീച്ചിലായിരുന്നു….
അവരിരുവരും ഇറങ്ങി…….
മണലിലൂടെ നടക്കുമ്പോൾ അവൻ പതിയേ അവളുടേ വിരലുകളോട് തന്റെ വിരലുകൾ ചെർത്ത് പിടിച്ചു…..
അവൾ അവനെയൊന്ന് നോക്കി അവന്റെ മേൽ ചാഞ്ഞു……
സൂര്യാ സ്ഥമായതിനോട് അടുത്ത് നിൽക്കുന്ന ആ സമയം കടലിനും തീരത്തിനും ഒരു പ്രത്യേക ഭംഗിയായി തോന്നി….
തീരത്തെ ചുമ്പിക്കുന്ന ആ തിരമാലകളിലേക്ക് അവനിറങ്ങുമ്പോൾ അവൾ ഭയത്തോടെ ഒന്ന് പിറകിലേക്ക് നിന്നതും അവൻ അവളുടേ അരക്കെട്ടിലൂടെ പിടിച്ചവളെ തന്നോട് ചേർത്ത് നിർത്തി……
കാലിൽ തിരമാലകൾ ഇക്കിളി കൂട്ടി കടന്ന് പോകുമ്പോഴും അവന്റെ ശ്വാസത്തിന്റെ കീഴെ അവളങ്ങനെ ഒതുങ്ങി നിന്നു…..
അവളെന്ന പ്രണയത്തെ മുറുകെ പിടിച് അവനും….
അവിടെ നിന്ന് നേരെ അവർ പോയത് തറവാട്ടിലേക്കാമായിരുന്നില്ല….. മറിച് അവന്റെ വീട്ടിലേക്കായിരുന്നു….
രാത്രിയായിരുന്നു അവരവിടെ എത്തിയപ്പോൾ….
പല തരത്തിലുള്ള വെളിച്ചത്തിൽ പൊതിഞ്ഞു നിൽക്കുന്ന ഒരു കൊട്ടാരമായി ആ വീടിനെ അവൾക്ക് തോന്നി….
അന്നിവിടേക്ക് വന്നു കയറുമ്പോഴോ ഇവിടെ നിന്നിറങ്ങുമ്പോഴോ അവൻ തന്റെ ആരുമായിരുന്നില്ല….
അവൾ അവനിലേക്കൊന്ന് നോക്കി…..
ഒരു തരം വെറുപ്പോടെ തന്നെ നോക്കിയിരുന്ന ആ മിഴികളിൽ ഇന്ന് കാണുന്ന പ്രണയമാണ് തന്റെ വിജയം….
നില വിളക്കും ആരതിയുമായി തന്നെ സ്വീകരിക്കാൻ നില്കുന്നവരുടെ മുഖത്ത് അങ്ങേയറ്റം അമ്പരപ്പുണ്ട്….
അതിലേറെ അസ്വസ്ഥമായി നിൽക്കുന്നവരെ അവളൊന്ന് നോക്കി…
അതേ…. തന്നോട് അന്ന് ദേഷ്യപ്പെട്ട അതേ സ്ത്രീയാണ്……
അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു……
ഇത്…… ശ്രീ ബാല
ഇവിടെ നിന്ന് പോകും വരെ വെറും ശ്രീ ബാല യായായിരുന്നു…..
ഒരു വാടക വധു മാത്രമായിരുന്നു……
എന്നാൽ ഇന്ന്….ശ്രീ ബാലാ സായന്ദ്…..ഈ വീടിന്റെ എല്ലാം ഇവളാണ്……
അവൻ ജോലിക്കാർക്കെല്ലാം അവളെ പരിചയപ്പെടുത്തുമ്പോൾ തന്റെ തോളിലൂടെ കയ്യിട്ടവൻ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു……
എല്ലാവരും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു….
ഞാൻ…. അന്ന് പറഞ്ഞതൊന്നും….. മനസ്സിൽ വെക്കരുത്….
അന്ന് തന്നോട് ദേഷ്യപ്പെട്ട ആ സ്ത്രീ അവൻ അകത്തേക്ക് പോയതും പതിയേ തന്റെ അടുത്ത് വന്നത് പറഞ്ഞു…….
ഏയ്…. ഇല്ലാ…. ഞാനതപ്പഴേ മറന്നു….
അവലവരുടെ കയ്യിലൊന്ന് പിടിച് അതും പറഞ് പുഞ്ചിരിക്കുമ്പോൾ അവൾക്ക് ചുറ്റും കൂടിയിരുന്ന വരുടെയെല്ലാം മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…..
ഒന്ന് ഫ്രശ് ആയിക്കോ…. എന്നിട്ട് ഭക്ഷണം കഴിക്കാം….
അവൻ വന്നതും പറഞ് തിരിഞ്ഞു നടന്നതും അവന് പിറകെ അവളും നടന്നു……
അവൻ വാതിൽ തുറന്ന ആ മുറി ഒരു നിമിഷം അവൾ നോക്കി നിന്നു പോയി….
അത്രയേറെ വിശാലമായ ആ മുറി ഭംഗിയാക്കാവുന്നതിന്റെ അത്രയും ഭംഗിയാക്കിയിട്ടുണ്ട്……
അവൾ അകത്തേക്ക് കയറി ചുറ്റുമൊന്നു നോക്കിയതും കതകടചവനവളെ പിറകിലൂടെ കെട്ടി പിടിച്ചു…..
അവളുടെ കവിളിണകൾ തുടുത്തു…..
അവൾ വേഗം അവനിൽ നിന്നും അകന്ന് മാറി….
അവൻ എന്തെന്ന അർത്ഥത്തിൽ അവളെയൊന്ന് നോക്കി…
ഞാൻ… ഞാനൊന്ന് ഫ്രഷ് ആവട്ടെ…. നല്ല വിശപ്പ്….
അതും പറഞ്ഞവൾ ബാഗ് തുറന്ന് മുകളിൽ തന്നെ വെച്ച ആ ഡ്രെസ്സുമെടുത് ബാത്‌റൂമിലേക്ക് കയറുമ്പോൾ അവൻ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവളെ നോക്കി നിന്നു…..
ഇരുവരും ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും അവൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു….
അവന്റെ നോട്ടത്തിലെ വ്യത്യാസം അറിഞ്ഞതും അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല…..
അവളുടേ കവിളുകളിൽ ചുവപ്പ് പടരുന്നത് അവനൊരു ചെറു ചിരിയോടെ കണ്ടാസ്വധിച്ചു…….
(തുടരും)

by