The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മായ നാളെ നീ ലീവ് ആണോ..? വൈശാഖ് സാർ പറഞ്ഞു ലീവ് ആണെന്ന്…!
ഉണ്ണിമായയുടെ അരികിലേക്ക് വന്നിരുന്നു കൊണ്ട് മീര ചോദിച്ചു.
നാളെ ലീവ് ആണ് മീര..
എന്താ സംഭവം…?
പ്രത്യേകിച്ചൊന്നുമില്ല ഒരു കല്യാണ ആലോചന.
കല്യാണ ആലോചനയോ…? എന്നിട്ട് നീ ഒന്നു പറഞ്ഞില്ല.
അങ്ങനെ പറയാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല. അമ്മയുടെ അനുജത്തിയുണ്ട്, ചിറ്റ ഒരാളെ കൊണ്ടവന്നതാ. ചിറ്റയുടെ വീടിന് അടുത്തുള്ള ആളാണ്, നാളെ വന്ന് കാണാൻ പറ്റുമോ എന്ന് അമ്മയോട് ചോദിച്ചു. അമ്മയെപ്പോ വരാൻ പറഞ്ഞു.
നാളെ ഏതായാലും ലീവ് എടുത്തേക്കാം എന്ന് കരുതി.
താൻ കല്യാണം കഴിക്കാൻ ആണോ ഉദ്ദേശം .?
അങ്ങനെ ചോദിച്ചാൽ എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു മീര. എന്റെ അമ്മ അത്രയും ബുദ്ധിമുട്ടിയ എന്നെ വളർത്തിയത്. എന്നെ മാത്രമല്ല എന്റെ അനിയനെയും അനിയത്തിയും ഒക്കെ അങ്ങനെ തന്നെയാണ്.
അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മ വീട്ടിൽ ജോലിക്ക് ഒക്കെ പോയി, അങ്ങനെയാ ഞങ്ങളെ വളർത്തിയത് ജോലിയൊക്കെ കിട്ടിയപ്പോൾ ഞാൻ വിചാരിച്ചത് എല്ലാവരെയും ഒരു കരയ്ക്ക് എത്തിച്ചതിനുശേഷം മാത്രം കല്യാണം മതിയെന്ന്. അപ്പോൾ അമ്മയ്ക്ക് ഒരു ആഗ്രഹം എന്റെ കല്യാണം എത്രയും പെട്ടെന്ന് കാണണമെന്ന്. ആളുടെ വീട്ടിലും അമ്മ മാത്രമേ ഉള്ളൂ, അച്ഛൻ മരിച്ചു പോയതാ. പിന്നെ ഒരു പെങ്ങളുണ്ട്.. നാളെ വരുമ്പോൾ കാണാമല്ലോ ഞാൻ വിചാരിച്ചു.
ഒന്ന് വന്ന് കണ്ടിട്ട് പോകട്ടെ എന്ന്. എനിക്ക് ബാങ്ക് കോച്ചിംഗ് കൂടി കഴിഞ്ഞ് മതി കല്യാണം എന്നായിരുന്നു. ഏതായാലും ഒന്ന് വന്ന് കാണട്ടെ മാത്രമല്ല അമ്മയ്ക്ക് അമ്മയുടെ ഒരു ആഗ്രഹം പറയുമ്പോൾ അത് സാധിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമയാണല്ലോ. പിന്നെ ചിറ്റയുടെ ഒക്കെ എന്തോ അടുത്ത ബന്ധം കൂടിയാ…..
അതുകൊണ്ട് അവർക്കൊക്കെ നിന്നു കൊടുത്തില്ലെങ്കിൽ പിന്നെ അതൊരു പിണക്കായി മാറും.
അപ്പോൾ ഞാൻ വിചാരിച്ചു എന്തായാലും കാണട്ടെ എന്ന്, നമുക്ക് പറ്റുന്ന ആൾ ആണെങ്കിൽ നോക്കാലോ. ഇപ്പൊ കല്യാണത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്ന ഒന്നുമില്ല. പിന്നെ അമ്മ ഇങ്ങനെ നിർബന്ധിക്കുമ്പോൾ നോ പറയാനും വയ്യ..
ഞാൻ കോളേജിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാ അമ്മയെനിക്ക് കല്യാണം അന്വേഷിക്കാൻ. അമ്മയുടെ ഒരു കൺസെപ്റ്റ് വെച്ച് നോക്കുമ്പോൾ എന്നെ കല്യാണം കഴിപ്പിച്ച് വിട്ടു കഴിഞ്ഞാ ഒരു വലിയ കടമ തീർത്തത് പോലെയാവും.
അതിന്റെ ഒരു സാറ്റിസ്ഫാക്ഷൻ ഒക്കെ അമ്മയ്ക്ക് കിട്ടും. ഞാനായിട്ട് എന്തിനാ അത് കളയുന്നത്.?
ഏതായാലും നാളെ വരുന്ന ആളെ നിനക്ക് ഇഷ്ടമാവട്ടെ ഞാൻ പ്രാർത്ഥിക്കാം.
ചെറിയ ചിരിയോടെ മീര പറഞ്ഞപ്പോൾ അതിലും മനോഹരമായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ഉണ്ണിമായ
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഉണ്ണിമായ ഉണർന്നിരുന്നു, ഒരു ആള് പെണ്ണുകാണാൻ വരുന്നതിന്റെ സന്തോഷം ഒക്കെ ഉണ്ടോ എന്ന് ചോദിച്ചാൽ അതിനൊന്നും മറുപടിയില്ല. തന്റെ വിവാഹം കാണാൻ അമ്മ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം ചിറ്റയേ അമ്മ ഫോൺ വിളിച്ച് സംസാരിക്കുന്നതിൽ നിന്നും മനസ്സിലായതാണ്..
താനായിട്ട് ഇനി അതിന് എതിരെ നിൽക്കണ്ട എന്ന് കരുതിയാണ് ഇതിന് സമ്മതിച്ചത്. അമ്മയ്ക്ക് പേടിയാണ് അമ്മ തന്റെ കല്യാണം കാണാതെ എന്തെങ്കിലും പറ്റി പോകുമോ എന്ന്. അമ്മയുടെ കയ്യിൽ ചെറിയൊരു മുഴയുണ്ടായിരുന്നു അത് ബയോപ്സിക്ക് അയച്ചിരിക്കുകയാണ് അപ്പോൾ മുതൽ തുടങ്ങിയ ഭയമാണ് വെറുതെ ഈ സമയത്ത് അമ്മയെ ടെൻഷൻ അടിപ്പിക്കരുത് എന്ന് ഡോക്ടറും പറഞ്ഞിരുന്നു.
പ്രത്യക്ഷത്തിൽ അത് കുഴപ്പമൊന്നുമില്ലാത്ത മുഴയാണെങ്കിലും സ്ക്കാനിങ് കഴിയുമ്പോഴേക്കും എന്താണെന്നറിയാൻ സാധിക്കു.. അതിനിടയിൽ എന്തിനാണ് അമ്മയെ വിഷമിപ്പിക്കുന്നത് എന്നാണ് ഡോക്ടർ ചോദിച്ചത് .
അതുകൊണ്ടാണ് അമ്മയുടെ സന്തോഷത്തിനുവേണ്ടി ഇതിന് സമ്മതിച്ചത്.
വേഗം കുളിച്ച് ഒരുങ്ങി പുറത്തേക്ക് വന്നു. ചന്ദന കളറിൽ ഉള്ള ഒരു ചുരിദാർ എടുത്തണഞ്ഞ ശേഷം ഒരു കറുത്ത പൊട്ടും തൊട്ടു. പിന്നെ നെറ്റിയിൽ ഒരല്പം മഞ്ഞൾ പ്രസാദവും. കണ്ണാടിയിൽ ഒന്നു നിന്ന് മുഖം നോക്കിയപ്പോൾ പുറത്ത് ഒരു വണ്ടിയുടെ ഇരപ്പ് കേട്ടു…
മോളെ അവര് വന്നു എന്ന് തോന്നുന്നു അമ്മ അത്രയും പറഞ്ഞപ്പോഴേക്കും പെട്ടെന്ന് ജനലിലൂടെ ഒന്ന് പുറത്തേക്ക് നോക്കി ഒരു നിമിഷം കണ്ണുകൾ വല്ലാതെ മിഴിഞ്ഞു പോയിരുന്നു..
നിമിഷങ്ങൾക്കകം, കറുത്ത റോയൽ എൻഫീൽഡ് ബുള്ളറ്റ് ഗേറ്റ് കടന്ന്, പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് മുന്നോട്ട് കുതിച്ചു. അതിന്റെ മുകളിൽ, രാജകീയമായ ഒരന്തസ്സോടെ അവൻ ഇരിക്കുന്നു – അവന്റെ ഇരുണ്ട കണ്ണടകൾക്ക് പിന്നിൽ ഒരുതരം നിഗൂഢത ഒളിപ്പിച്ചതുപോലെ. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവന്റെ കരുത്തുറ്റ താടിയിൽ തഴുകി. അവൻ ധരിച്ചിരുന്നത് ഒരു ബ്ലാക്ക് ഷർട്ടും ജീൻസുമായിരുന്നെങ്കിലും, അതിലൂടെയും അവന്റെ പാരമ്പര്യത്തിൻ്റെ ഗാംഭീര്യം വെളിപ്പെട്ടു. ബുള്ളറ്റിൻ്റെ ഓരോ കുലുക്കത്തിലും അവന്റെ മസിലുകൾ ദൃഢമായി.
പ്രിൻസ്….. 🔥
പനയ്ക്കൽ പ്രിൻസ് 🔥
ഒത്ത ഉയരവും, ഉറച്ച പേശികളുമുള്ള അവന്റെ ശരീരം ഒരു ശിൽപം പോലെ തോന്നിച്ചു..
ഒരു ചിറകൊടിഞ്ഞ കഴുകന്റെ മൂക്കായിരുന്നു അവന്. തീക്ഷ്ണമായ അവന്റെ കണ്ണുകൾ, ആരിലും ഒരു ആകർഷണമുണ്ടാക്കുന്നതായിരുന്നു. ചിരിക്കുമ്പോൾ അവന്റെ കവിളിൽ ഒരു നുണക്കുഴി വിരിയുമായിരുന്നു. അത് അവന്റെ സൗന്ദര്യത്തിന് കൂടുതൽ മാറ്റുകൂട്ടി. അവന്റെ കഴുത്തിൽ ഒരു കറുത്ത കൊന്ത ഉണ്ടായിരുന്നു. അത് അവന്റെ ശരീരത്തിന് കൂടുതൽ സൗന്ദര്യം നൽകി.
ബുള്ളറ്റിൽ നിന്നും അവൻ ഇറങ്ങി അകത്തേക്ക് വരുന്നത് കണ്ടതും ഒരു നിമിഷം ഭയന്നത് പോലെ അവിടേക്ക് ഇറങ്ങി വന്നിരുന്നു ഉണ്ണിമായയുടെ അമ്മ സീത
കുഞ്ഞ് എന്താ ഇവിടെ..?
സീത ചോദിച്ചു.
വർഷങ്ങളായി പനക്കലെ വീട്ടിൽ ജോലിചെയ്യുന്ന ആളാണ് സീത.
ഉണ്ണിമായ എവിടെ? അവരുടെ മുഖത്തേക്ക് നോക്കി യാതൊരു ഭയവുമില്ലാതെ അവൻ ചോദിച്ചതും.
അകത്തെ മുറിയിൽ നിന്നും അവൾ പെട്ടന്ന് പുറത്തേക്ക് ഇറങ്ങി വന്നിരുന്നു.
അവൻ ദേഷ്യത്തോടെ ഒന്ന് നോക്കി നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അവൻ മുൻപിലേക്ക് നിർത്തി. അവന്റെ പ്രവർത്തിയിൽ ശരിക്കും ഭയന്നു പോയിരുന്നു സീത .
ആരെ കാണിക്കാനാടീ നീ കെട്ടി ഒരുങ്ങി നിൽക്കുന്നത്..? ഏതോ ഒരുത്തൻ വന്ന് നിന്നെ കെട്ടിയെടുത്തു കൊണ്ട് പോകുമെന്നാണോ നീ വിചാരിച്ചിരിക്കുന്നത്.? ഈ പ്രിൻസ് ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല.
നിന്നോട് നേരത്തെ ഞാൻ പറഞ്ഞത് ആണ് എന്റെ മാത്രമാണെന്ന്..! നീ ഏതെങ്കിലും ഒരുത്തന്റെ കൂടെ പൊറുക്കുന്നുണ്ടെങ്കിൽ അത് എന്റെ കൂടെ ആയിരിക്കും. അല്ലാതെ വേറെ ഒരുത്തനും നിന്റെ ജീവിതത്തിൽ ഉണ്ടാവാൻ പോകുന്നില്ല. ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല,
അവളുടെ കയ്യിൽ പിടിച്ചു മുറുക്കിക്കൊണ്ട് ദേഷ്യത്തോടെ പ്രിൻസ് അത് പറഞ്ഞതും ഞെട്ടി നിൽക്കുകയാണ് സീത. എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാവാത്തത് പോലെ
♥️