രചന – ഭവ്യ ഭാസ്ക്കരൻ
മുഖത്തേക്ക് വീണ വെള്ളത്തിന്റെ തണുപ്പിൽ അവൾ മിഴികൾ വലിച്ചു തുറന്നു. മുകളിൽ തിരിയുന്ന ഫാൻ കണ്ടു. അവൾ ചുറ്റും നോക്കി. ചുറ്റും ആളുകളെ കണ്ടു അവൾ ഞെട്ടി എഴുന്നേറ്റു ഇരുന്നു. “മോളെ പേടിക്കണ്ട..” പ്രായം ചെന്ന ഐശ്വര്യo നിറഞ്ഞ മുഖമുള്ള ഒരു സ്ത്രീ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. ഞാൻ അവരെ തന്നെ നോക്കി ഇരുന്നു. “മോൾ ഈ വെള്ളം കുടിക്ക്..” ദേവകി അവൾക്കു നേരെ ഗ്ലാസ് നീട്ടി. അവൾ അതു വാങ്ങി കുടിച്ചു. മോൾ എന്തിനാ കുളത്തിലേക്കു പോയത്.. ദേവകി ചോദിച്ചു. അത്.. പിന്നെ.. എന്തു പറയണം എന്നറിയാതെ അവൾ കുഴങ്ങി. അപ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനെ നിള കാണുന്നെ.. ഈ കുട്ടി.. നന്നായി പേടിച്ചിട്ടുണ്ട്.. മോൾ റസ്റ്റ് എടുക്ക്.. നിളയെ നോക്കി ആദിയുടെ അമ്മ ലക്ഷ്മി പറഞ്ഞു.
“ആദിമോൻ കറക്റ്റ് സമയത്തു അവിടെ ഉണ്ടായിരുന്നതു കൊണ്ട് ഒന്നും സംഭവിച്ചില്ല.” ലക്ഷ്മി അവളെ നോക്കി കൊണ്ട് പറഞ്ഞു. അപ്പോ.. ഇയാൾ ആണോ.. എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ..? 🤔നിള ഒളികണ്ണ് ഇട്ട് അവനെ നോക്കി 🧐.അപ്പോഴുള്ള അവന്റെ മുഖത്തെ ഭാവം തിരിച്ചു അറിയാൻ പറ്റുന്നില്ലായിരുന്നു. എനിക്ക്.. കുഴപ്പം ഒന്നുമില്ല. അവൾ ബെഡിൽ നിന്നും എഴുന്നേറ്റു. ഞാൻ നിള..😊 ആ.. ആദി മോളെ കുറിച്ച് പറഞ്ഞു. നന്ദനം ഇവന്റ് മാനേജ്മെന്റ് ൽ നിന്നു ആണല്ലേ.. വർമ്മ പറഞ്ഞു. ആഹ്.. അവൾ തലയാട്ടി. അവൾ വർമ്മയുടെ കാൽ തൊട്ട് വന്ദിച്ചു. എന്തു സ്നേഹത്തോടെയാ ഇവരൊക്കെ സംസാരിക്കുന്നെ.. എന്നിട്ട് അയാൾ മാത്രം എന്താ.. ഇങ്ങനെ 🙄.. അവൾ മനസ്സിൽ ആദിയെ കുറിച്ച് ഓർത്തു. മോൾ എന്താ ആലോചിക്കുന്നെ.. ലക്ഷ്മി ചോദിച്ചു. ഒന്നുമില്ലന്ന് അവൾ തലയാട്ടി.
ഫങ്ക്ഷന്റെ ഡീറ്റെയിൽസ്.. അറിയണമായിരുന്നു. നിള പറഞ്ഞു. അതെല്ലാം ആദിമോനും ഗായത്രി മോളും കൂടി പറഞ്ഞു തരും. വർമ്മ സർ പറഞ്ഞു. ആഹ്. ചേച്ചി.. വാ.. ഗായത്രി വന്നു അവളെ വിളിച്ചു കൊണ്ട് പോയി. ബാക്കി എല്ലാവരും അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു. ഗായത്രി വീട്ടിൽ ഉള്ള എല്ലാവരെ കുറിച്ചും പറഞ്ഞു കൊടുത്തു.. നിളയും ഗായത്രിയും പെട്ടന്ന് കൂട്ടായി. ദേവകി.. ആ മോളെ കാണുമ്പോൾ നമ്മുടെ ഗൗരിനന്ദമോളെ.. ഓർമ വരുന്നു. വർമ്മ ദേവകിയുടെ കൈ പിടിച്ചു പറഞ്ഞു. അതെ.. ഒറ്റ നോട്ടത്തിൽ കണ്ടാൽ നമ്മുടെ പാറുവിന്റെ (പാർവതി ) തനി പകർപ്പ് ആണ്. ദേവകിയുടെ കണ്ണുകൾ നിറഞ്ഞു.
മാധവിനു നാലു വയസു ഉള്ളപ്പോൾ ആണ് പാർവതി ജനിക്കുന്നത്. നൃത്തത്തെ ഒരുപാടു സ്നേഹിച്ചിരുന്ന ഞങ്ങളുടെ മകൾ, ഡോക്ടറായാ ജീവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിൽ അവൾ തന്നെ ജയിച്ചു. നല്ലവനായ ഒരാളെ തന്നെ ആയിരുന്നു അവൾ കണ്ടത്തിയത്. സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു. മാധവന്റെ ലക്ഷ്മിയുടെ വിവാഹത്തിന്റെ അന്ന് തന്നെ തന്നെയായിരുന്നു ജീവനും പാർവതിയും തമ്മിൽ ഉള്ള വിവാഹവും. മാധവനു ആദി ജനിച്ചു, ഒരു വർഷത്തിന് ശേഷം ആണ് പാർവതി ഗൗരിനന്ദക്കു ജന്മം നൽകുന്നത്. ഗൗരിയുടെ വരവോടെ കോവിലകo ഉണരുകയായിരുന്നു. എവിടെയും അവളുടെ പാദസ്വര കിലുക്കം. അവളുടെ കുസൃതികൾ. അവളെ ഊട്ടാനും ഉറക്കാനും എല്ലാവരും മത്സരിച്ചു. കോവിലകത്തിന്റെ രാജകുമാരി.
പാർവതിയെ പോലെ പാട്ടും നൃത്തവും അവളുടെ ജീവിതത്തിന്റെ ഭാഗമായി. കോവിലകം സന്തോഷത്തിൽ ആറാടിയ നാളുകൾ. വാശികാരിയായിരുന്നു. അവളുടെ എല്ലാ കുരുത്തകേടിനു കൂട്ട് നില്കുന്നത് ഞാനും അവളുടെ മുത്തച്ചനും ആണ്. എല്ലാവരെ അടക്കി ഭരിച്ചിരുന്ന നന്ദഗോപാൽ വർമ്മ അവളുടെ മുന്നിൽ പൂച്ചക്കുട്ടിയാണ്. അവൾക്കു മാത്രമേ വർമ്മ അതിനുള്ള സ്വാതന്ത്ര്യo കൊടുത്തിട്ടു ഉള്ളൂ. ഗൗരി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം അവളുടെ വാശി ആയിരുന്നു ടൂർ പോവണം എന്നത്. ജീവാ.. ഗൗരിയെയും കൊണ്ട് സ്കൂളിലേക്ക് പോവുന്ന ഇടക്കാണ്.. ഒരു ആക്‌സിഡന്റ് രൂപത്തിൽ ദൈവം അവരെ കൊണ്ട് പോയി. ദേവകിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഭർത്താവും മകളും ഒരുമിച്ചു നഷ്ടമായ അന്ന് തകർന്നതാണ് എന്റെ പാറു.
ആരോടും സംസാരിക്കാതെ ഒരു മുറിയിൽ പുറത്തേക്കു ഇറങ്ങാതെ. എന്നും ആദി മാത്രം പാറുവിനെ പോയി കാണും. അവനോടും മാത്രം അവൾ സംസാരിക്കും. ഗൗരിയുടെ പിറന്നാളിന്റെ അന്ന് മാത്രം ക്ഷേത്രത്തിൽ പോവും. ദേവകീ.. വർമ്മയുടെ വിളിയാണ്.. ദേവകിയെ ചിന്തയിൽ നിന്നും ഉണർത്തിയതു. ആഹ്.. ദേവിക വർമ്മയെ നോക്കി. ആ.. മോൾക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുക്കണം. നമ്മുടെ പാറുവിനു വേണ്ടിയാവും ആദി മോൻ അങ്ങനെ ചെയ്തത്. എനിക്കും തോന്നി.. ഞാൻ എന്നാ അങ്ങോട്ടു ചെല്ലട്ടെ.. ആഹ് സമയം അത്രെയും അവൾ അവിടെ ചുറ്റി കാണുകയായിരുന്നു. ഗായത്രി ഫോൺ വന്നപ്പോൾ താഴോട്ട് പോയി. പലതു അവൾക്ക് ഓർമയിൽ ഉള്ളതുപോലെ തോന്നി. അവളുടെ മനസു സഞ്ചരിക്കുന്നതിനോടെപ്പം അവളുടെ കാലുകളും സഞ്ചരിച്ചു. പെട്ടന്നാണ് അവളുടെ കൈയിൽ പിടിച്ചു ആരോ അകത്തേക്ക് വലിച്ചതു. ഡോർ ലോക്ക് ചെയ്തു ആദി അവൾക്കു മുന്നിൽ വന്നു.
അവൾ പകപ്പോടെ അവനെ നോക്കി. നിങ്ങൾ എന്താ.. കാണിക്കുന്നെ.. ധൈര്യം സംഭരിച്ചുകൊണ്ടവൾ ചോദിച്ചു. എനിക്ക് പോണം.. അവൾ വാതിലിന്റെ അടുത്തേക്ക് പോയതും അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി. പെട്ടന്ന് അവൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു. മുന്നിൽ നിൽക്കുന്ന ആദിയെ കണ്ടു അവൾ ഒന്നു ഞെട്ടി. ” നിന്നോട് ആരാടി.. ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞെ..? ” ദേഷ്യത്തോടെ അവൻ ചോദിച്ചു. ” നിങ്ങളുടെ സൗകര്യത്തിനു വരാൻ എനിക്ക് ടൈം ഇല്ല. ഞാൻ ഫ്രീ ആവുമ്പോൾ അല്ലെ വരാൻ പറ്റൂ. ” അവൾ പുച്ഛത്തോടെ പറഞ്ഞു. അവളുടെ കൈ ബാക്കിലേക്ക് പിടിച്ചു, അവളെ അവൻ തന്നോട് ചേർത്ത് നിർത്തി. വിട്.. എനിക്ക് കൈ വേദനിക്കുന്നു, അവൾ കുതറി. പക്ഷേ അവൻ ഒന്നുകൂടെ അവളെ ചേർത്ത് പിടിച്ചു.
” ഇവിടെ ആദിത്യൻ പറയുന്നപോലെ പോലെയേ നടക്കൂ. ” അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു. അവളും അവനെ തന്നെ നോക്കി നിന്നു. വേദനകൊണ്ട് അവളുടെ കണ്ണു നിറഞ്ഞു. അതു കണ്ടതും അവൻ പെട്ടെന്ന് പിടി അയച്ചു അവളിൽ നിന്നും മാറി നിന്നു. കൈയിലെ വേദനയും അവനോടുള്ള ദേഷ്യവും കാരണം അവളുടെ മുഖം ചുവന്നു തുടുത്തു. അവനെ ഒന്നു തറപ്പിച്ചു നോക്കി. ആദിത്യൻ പറയുന്നതുപോലെ നീ ഇനി കേൾക്കും. ആദി അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു. താൻ പറയുന്നതു കേൾക്കാൻ ഞാൻ നിന്റെ അടിമ ഒന്നും അല്ല. അവൾ ദേഷ്യം കൊണ്ട് വിറച്ചു. നീ എന്റെ അടിമ അല്ല.. പക്ഷേ ആദിയെ നീ അനുസരിക്കും.😌 അതിനു താൻ വേറെ ആളെ നോക്ക്😏അതു പറഞ്ഞവൾ മുന്നോട്ടു നടന്നു. ആദി അവളുടെ മുന്നിൽ കയറി നിന്നു. എനിക്ക് നിന്നെ മതി🤨. അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു.
ഭ്രാന്ത് ഉണ്ടെങ്കിൽ വല്ല ഡോക്ടറെ പോയി കാണെ..😕 നിള അവനെ നോക്കി കൊണ്ട് പറഞ്ഞു. ആർക്കാടി.. ഭ്രാന്ത്… നിന്റെ അച്ഛൻ ദേവന് ആണോ..? ഡാ.. എന്റെ അച്ഛനെ പറഞ്ഞാൻ ഉണ്ടല്ലോ..? 😡അവനു നേരെ കൈ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു. പറഞ്ഞാൽ നീ എന്തു ചെയ്യും.. 🤨 നിന്നെ.. ഞാൻ.. കൈയിൽ കിട്ടിയ ഫയൽ എടുത്തു അവനെ എറിഞ്ഞു. അവൻ മാറി കളഞ്ഞു. കൈയിൽ കിട്ടിയതൊക്കെ അവൾ എടുത്തു അവനെ എറിഞ്ഞു കൊണ്ടിരുന്നു. അവൻ ഓരോന്നും തടുത്തുകൊണ്ട് ഇരുന്നു. ചെവിയിൽ പിടിച്ചു.. സോറി പറ.. അതു പറഞ്ഞു, വല്ലാത്തൊരു ഭാവത്തോടെ കൈയിൽ കിട്ടിയ സ്കായിലായി അവൾ അവനു അരികിലേക്ക് വന്നു. ആദി ഒരു നിമിഷം തറഞ്ഞു നിന്നു. അവന്റെ കണ്ണുകൾ ചുവന്നു. അവൻ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി പോയി.
അപ്പോഴാണ് താൻ എന്താ ചെയ്തത് എന്ന് അവൾക്കു ബോധം വന്നത്. ചുറ്റും നോക്കിയപ്പോൾ എല്ലാം അലങ്കോലമായി കിടക്കുന്നു. കാലമാടൻ.. എന്റെ കൈ വേദനിച്ചിട്ടു വയ്യ. എതു സമയത്തു ആവോ.. എനിക്ക് ഇങ്ങോട്ട് വരാൻ തോന്നിയത്. 🙄 നിള പിറുപിറുത്തു. ആരെങ്കിലും വരുന്നതിനു മുന്നേ.. ഇവിടുന്ന് പുറത്തു ഇറങ്ങാം. അവൾ നടന്നു. ആരെങ്കിലും വരുന്നുണ്ടോ നോക്കി അവൾ പുറത്തു ഇറങ്ങി. അവൾ മുന്നോട്ടു നടന്നു. ഇതു ഇപ്പോ എവിടെയാ.. 🧐.. ഞാൻ ഏതു കൂടെയാ വന്നത്.. 🙄 ദാഹിക്കുന്നു.. ആ കാലാനോട് സംസാരിച്ചു തൊണ്ടയിലെ വെള്ളം വാറ്റി😞. അവൾ ചുറ്റും നോക്കി. തൊട്ടു അടുത്ത റൂമിൽ മേശയിൽ വെള്ളം ഇരിക്കുന്നത് കണ്ടു അവൾ അങ്ങോട്ട് നടന്നു. അവൾ അകത്തേക്ക് കയറി. ജനലഴി പിടിച്ചു ഒരു സ്ത്രീ പുറത്തേക്കു നോക്കുന്നു. എന്താ ഇപ്പോ.. വിളിക്കാ.. 😒. ആൾ തിരിഞ്ഞു നോക്കുന്നില്ലല്ലോ..? ഹലോ.. അവൾ നേരിയ ശബ്ദത്തിൽ വിളിച്ചു.
ഞാൻ വിളിച്ചത് കേട്ടില്ലേ.. ഇനി ചെവികേൾക്കാത്ത ആരെങ്കിലും ആണോ..? 🙄 അവൾ അടുത്ത് പോയി അവളുടെ ചുമലിൽ കൈ വച്ചു. ഞെട്ടി കൊണ്ട് ആ ആഹ് സ്ത്രീ തിരിഞ്ഞു നോക്കി. നിള അവരെ കണ്ടു തറഞ്ഞു നിന്നു. ആഹ് സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു. അവർ അവളെ തന്നെ നോക്കി നിന്നു. പതിയെ കൈ എടുത്തു അവളുടെ കവിളിൽ തലോടി. അവരുടെ കൈയുടെ തണുപ്പിൽ അവൾ പകപ്പോടെ അവരെ നോക്കി. നന്ദു.. അവരുടെ വിറയാർന്ന ശബ്ദം കേട്ടു. അവൾ ഞെട്ടലോടെ പുറകോട്ടു നീങ്ങി. അവർ വന്നു അവളെ ഇറുകെ പുണർന്നു. നിള അവരെ തന്നിൽ നിന്നും അകറ്റി നിർത്തി പുറത്തേക്ക് ഓടി.. നന്ദു… മോളെ.. നിൽക്കേ… ആഹ് സ്ത്രീ അവൾക്കു പുറകെ ഓടി. നിള വേഗം.. പുറത്തേക്കു ഇറങ്ങി. ആരോടും പറയാതെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു, മുന്നോട്ട് നീങ്ങി. നന്ദു.. എന്ന് വിളിച്ചു വരുന്ന പാർവതിയെ കണ്ടു എല്ലാവരും ഒന്നു ഞെട്ടി. പാർവതി പുറത്തേക്കു ഇറങ്ങി.
അവളുടെ ഒപ്പം അവിടെ ഉണ്ടായിരുന്ന എല്ലാവരും ഇറങ്ങി. “പാറു.. “വർമ്മ അവളെ ചേർത്ത് പിടിച്ചു അവളെ നോക്കി, “ആരെയാ മോളെ..നീ വിളിക്കുന്നെ.. വർമ്മ ചോദിച്ചു. അച്ഛാ.. എന്റെ മോൾ.. ഇതാ ഇപ്പോ ഇവിടെ ഉണ്ടായിരുന്നു. അവളെ എവിടെക്കാ പോയത്..? എനിക്ക് അവളെ കാണണം.. അതു നന്ദു അല്ല മോളെ.. വർമ്മ വേദനയോടെ പറഞ്ഞു. അതെ.. അതു എന്റെ നന്ദുവാ.. എന്റെ മോളെ.. എനിക്ക് അറിയില്ലേ..? ദേഷ്യത്തോടെ പാറു പറഞ്ഞു. മോളെ.. അച്ഛൻ പറയുന്നതു ഒന്നു കേൾക്ക്. എനിക്ക് ഒന്നും കേൾക്കണ്ട.. എനിക്ക് എന്റെ മോളെ കാണണം. ചിലപ്പോൾ അവൾ കുളത്തിലേക്കു പോയിട്ടുണ്ടാവും.. വർമ്മയുടെ കൈകൾ വിടുവിപ്പിച്ചു.. അവൾ മുന്നോട്ടു നടന്നു. നന്ദു.. മോളെ.. അവളുടെ സ്വരം കാറ്റിൽ അലയടിച്ചു. തുടരും.

by