രചന – രുദ്രാ ലക്ഷ്മി
രാധമ്മേ ദേ ദേവുമുത്തശ്ശി യും അങ്കിളും… അവൻ സന്തോഷത്തോടെ പറഞ്ഞു
ദേവുമുത്തശ്ശിയെ കണ്ടതും ഋഷിക്കുട്ടൻ ഓടി അവരുടെ അടുത്തെത്തി…. ആഹാ മുത്തശ്ശിടെ കുട്ടി നല്ല സന്തോഷത്തിലാണല്ലോ… അവനെ ചേർത്തുപിടിച്ചുകൊണ്ട് ദേവകിയമ്മ പറഞ്ഞു..
വരൂ ദേവകിച്ചേച്ചി… കുഞ്ഞിനിന്ന് ആശുപത്രിയിൽ പോകണ്ടായിരുന്നോ… രണ്ടുപേരും അകത്തോട്ടു കയറിയട്ടെ..
ഇന്ന് കൂടി ലീവ് ഉണ്ട് രാധമ്മേ… നാളെ സൺഡേ so ഇനി മറ്റന്നാൾ പോയാൽ മതി. നിരഞ്ജൻ അകത്തേക്ക് കയറുന്നതിനിടയിൽ പറഞ്ഞു..
ഇതെന്താ ദേവുമുത്തശ്ശി.. മുത്തശ്ശിടെ കയ്യിൽ??
അതോ… മുത്തശ്ശിടെ പൊന്നിന് ഒരൂട്ടം കൊണ്ടുവന്നതാ മുത്തശ്ശി… കയ്യിലിരുന്ന പാത്രം ഋഷിക്കുട്ടന് നേരെ നീട്ടികൊണ്ട് ദേവകിയമ്മ പറഞ്ഞു.
അതുകേട്ടതും ആൾ വല്യ സന്തോഷത്തിൽ രണ്ടു കയ്യാലെയും അതുമേടിച്ചു…
കുറച്ചു പായസമാ രാധേ.. മോനു കൊടുക്ക്.. ഇന്നലെ വയ്യായിക ആയെകൊണ്ട് ഒന്നും വക്കാനൊന്നും പറ്റിയില്ല. അതാ ഇന്ന് കയ്യോടെ വച്ചു ഇങ്ങോട്ടിറങ്ങിയേ..
ആ… മധുരത്തിന്റെ ആളാണ്…ചൂടറിയിട്ടു രാധമ്മ എടുത്ത് തരംകെട്ടോ… പത്രം ഇങ്ങു തായോ… രാധമ്മ ടേബിലിലിന്റെ പുറത്തു വക്കാം..
ഹലോ മാസ്റ്റർ…. എന്താടോ അങ്കിൾനോട് ഒന്നും മിണ്ടാതെ… ദേവു മുത്തശ്ശിയെ മാത്രം മതിയോ… നിരഞ്ജൻ ഋഷിക്കുട്ടനോട് ചോദിച്ചു…
ആദ്യമൊക്കെ നിരഞ്ജനോട് അടുക്കാൻ മടി കാണിച്ചെങ്കിലും… വേഗം തന്നെ നിരഞ്ജനുമായി ഋഷിക്കുട്ടൻ കൂട്ടായി.. ഋഷിക്കുട്ടനോട് വർത്താനം പറയുമ്പോളും അവന്റെ കണ്ണുകൾ ചുറ്റും അർപ്പിതയെ തിരഞ്ഞു…
അപ്പുമോൾ ഇവിടില്ലേ രാധേ…. അവന്റെ മനസിലുള്ള ചോദ്യം അമ്മ ചോദിച്ചതിന്റെ ഒരു ആശ്വാസം നിരഞ്ജന്റെ മുഖത് വന്നു.
ഇല്ല ദേവകിയേച്ചി… അപ്പുമോൾ ലൈബ്രറി യിൽ പോയിരിക്കുവാ… മോളുടെ പഠിത്തകാര്യവുമായി ബന്ധപ്പെട്ട എന്തോ നോക്കാനായി…
നിരഞ്ജന് ഒരു പുതിയ അറിവായിരുന്നു അവൾ പഠിക്കുന്നു എന്നുള്ളത്. അമ്മ പറഞ്ഞിരുന്നത് അവൾ ഏതോ കോളേജിൽ പഠിപ്പിക്കുന്നു എന്നല്ലേ… അവനാകെ കൺഫ്യൂഷൻ ആയി.
ആ… കേട്ടോ മോനെ അപ്പുമോൾ ഇവിടെ NIT യിൽ ഗവേഷണ വിദ്യാർത്ഥി ആണെന്ന്… അമ്മ അത് മോനോട് പറയാൻ മറന്നുപോയി….
അവൻ അത് കേട്ടിരുന്നു… ഈ അമ്മ എങ്ങിനെ എന്റെ മനസിലുള്ളത് കൃത്യമായി അറിയുന്നു…. ഇനി ഞാൻ പോലും അറിയാതെ എന്റെ മനസിലുള്ളതൊക്കെ പ്രവർത്തിയിലൂടെ പുറത്തു വരുകയാണോ… അവൻ ഒരു വേള സംശയിച്ചു.
ദേവാകിയമ്മയും രാധമ്മയും കൂടി സംസാരം തുടരുന്നു….
ഋഷിമോന്റെ അച്ഛൻ എവിടെയാ രാധേ…??? വിദേശത്താണോ???
പെട്ടന്നുള്ള ദേവകിയമ്മയുടെ ചോദ്യത്തിന് മുന്നിൽ രാധമ്മ ഒന്ന് പതറി… എന്നാൽ അതിനുള്ള ഉത്തരം പ്രതീക്ഷിച്ചിരുന്ന നിരഞ്ജൻ രാധമ്മയുടെ മുഖത്തെ പരിഭ്രമം വ്യക്തമായി കണ്ടു.
പക്ഷെ എന്തുകൊണ്ടോ ആ പരിഭ്രമം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.
എന്തുപറ്റി രാധേ എന്തെങ്കിലും കുഴപ്പമുണ്ടോ…. എന്താ പെട്ടെന്ന് വല്ലാതായതു…ദേവകിയമ്മ ചോദിച്ചു.
ഏയ് ഒന്നുമില്ല ചേച്ചി… അത് മോന്റെ അച്ഛൻ… അത് ഗൾഫിലാണ്…. ഞാൻ നിങ്ങൾക് കുടിക്കാൻ എന്തെങ്കിലും എടുക്കാം… വർത്താനം പറഞ്ഞിരുന്നു അത് മറന്നു… രാധമ്മ തിടുക്കപ്പെട്ടു അകത്തേക്ക് തിരിഞ്ഞു.. പക്ഷെ അപ്പോളേക്കും ഋഷിക്കുട്ടൻ ഓടി രാധമ്മയുടെ അടുത്തുവന്നു…
ആണോ രാധമ്മേ… മോന്റെ അച്ഛൻ ഗള്ഫിലാണോ….. എന്നിട്ടെന്താ മോനെ കാണാൻ വരാതെ???? പറ രാധമ്മേ…. പറയ്.. ഋഷിക്കുട്ടൻ വാശിപിടിച്ചു… രാധമ്മ ആകെ വല്ലാതെ ആയി… ഇതുകണ്ടുകൊണ്ടിരുന്ന ദേവകിയമ്മയും നിരഞ്ജനും അതെ അവസ്ഥയിലായിരുന്നു….
ഹേയ് മാസ്റ്റർ…. നമുക്ക് പുറത്ത് പോകാമോ…. വാടോ.. നിരഞ്ജൻ വേഗം ഋഷിക്കുട്ടന്റെ ശ്രദ്ധ തിരിക്കാനായി പറഞ്ഞു… അതുകേട്ടതും ഋഷിക്കുട്ടൻ വേഗം നിറഞ്ഞഖിനടുത്തേക്ക് ഓടി… രാധമ്മക്ക് അതൊരു വല്ല്യ ആശ്വാസമായി തോന്നി.
നിരഞ്ജൻ ഋഷിക്കുട്ടനുമായി പുറത്തേക്കിറങ്ങി…
“വാ രാധേ… നീ ഇവിടെ വന്നിരിക് കുടിയ്ക്ക്നൊന്നും ഒന്നും എടുക്കണ്ട… വാ ” എന്തോ ഓർത്തുകൊണ്ടെന്നപോലെ നിന്ന രാധമ്മയോടായി ദേവകിയമ്മ പറഞ്ഞു.
ഏയ് സാരമില്ല ചേച്ചി… ഞാൻ ചായ എടുക്കാം…. ആദ്യമായി വന്നതല്ലേ…
അഹ്… എന്നാൽ ഞാനും കൂടാം വായോ…
അവർ രണ്ടാളുംകൂടി അടുക്കളയിലേക്ക് നടന്നു..
ഋഷിക്കുട്ടന്റെ അപ്രതീക്ഷിതമായുള്ള മറുപടിയിൽ രാധമ്മ ആകെ വിഷമിച്ചു നിൽക്കുവാരുന്നു…
എന്തുപറ്റി രാധേ…പെട്ടെന്ന് എന്താ വല്ലാതെ ആയതു… എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ??? രാധമ്മ യുടെ ആസ്വസ്തമായ മുഖം കണ്ടെന്നോണം ദേവകിയമ്മ തിരക്കി.
ഏയ് ഒന്നുമില്ല ചേച്ചി….ധാ ചായകുടിക്ക്…
“അപ്പുമോൾ വന്നെന്നു തോന്നുന്നു” പുറത്ത് കാർ വരുന്ന സൗണ്ട് കേട്ടുകൊണ്ട് രാധമ്മ പറഞ്ഞു… എന്തുപറ്റിയാവോ… വൈകിയേ വരുള്ളൂ എന്നാ പറഞ്ഞെ…
രാധമ്മയും ദേവകിയമ്മയുംകൂടി ഉമ്മറത്തേക്ക് നടന്നു.
അർപ്പിത വന്നപ്പോൾത്തന്നെ കാണുന്നത് നിരഞ്ജനുമായി വീടിനു പുറത്ത് ബോൾ തട്ടിക്കളിക്കുന്ന ഋഷികുട്ടനെ ആണ്..
അർപ്പിതയെ കണ്ടതും അവൻ ഓടി അവളുടെ അടുത്ത് ചെന്നു….
അമ്മേ…..എന്റെ അച്ഛൻ എന്നാ വരുന്നേ…. പറ അമ്മേ…. അച്ഛൻ എന്നാ ഗൾഫിന്നു വരുന്നേ???
എന്താ ഇതുവരെ മോനെ കാണാൻ വരാഞ്ഞേ????
അവന്റെ ചോദ്യം കേട്ടുകൊണ്ടാണ് അകത്തുനിന്ന് രാധമ്മയും ദേവകിയമ്മയും വന്നത്… രാധമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അതുപക്ഷെ അർപ്പിതയുടെ അവസ്ഥ കണ്ടു മാത്രമായിരുന്നു…
അർപ്പിത ഒരുനിമിഷം കണ്ണുകൾ ഇറുകെ അടച്ചു… ശ്വാസമൊന്നു വലിച്ചുവിട്ടുകൊണ്ട് നോക്കിയതും നിരഞ്ജന്റെ മുഖത്തേക്കായിരുന്നു.. എന്നാൽ ഋഷിക്കുട്ടൻ വീണ്ടും ചോദിച്ചുകൊണ്ടേ ഇരുന്നു….
അതെ… ഇതുവരെ താൻ ഭയന്ന നിമിഷം… അത് യഥാർഥ്യമായിരിക്കുന്നു… ഈ ഒരു കാര്യം ഭയന്നുകൊണ്ടാണ് എല്ലാവരിൽനിന്നും താൻ ഉൾവലിഞ്ഞു നിന്നത്….. എന്നാൽ മോനെ സ്കൂളിൽ ആക്കിയതുമുതൽ താൻ പ്രതീക്ഷിച്ചതാണ്… പക്ഷെ ഇന്ന്…
ഇന്ന് ഇവരുടെടെയൊക്കെ മുന്നിൽ താൻ….
“പറയ് അമ്മേ…. അച്ഛൻ എന്നാ വരുന്നേ ‘….
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..
അച്ഛൻ…. അച്ഛൻ വരില്ല മോനെ… അത്രമാത്രം പറഞ്ഞുകൊണ്ട് ഋഷികുട്ടനെ പിടിച്ചു മാറ്റികൊണ്ട് ആരെയും നോക്കാതെ അവൾ അകത്തേക്ക് പോയി….
ദേവകിയമ്മയും നിരഞ്ജനും ഒന്നും തന്നെ മനസ്സിലാകാതെ പരസ്പരം നോക്കി നിൽക്കുകയായിരുന്നു.
രാധമ്മയുടെ മുഖത്തെ നിസ്സഹായത മനസിലാക്കിയെന്നോണം ഒരു നിമിഷം നിരഞ്ജൻ എന്ത് വേണമെന്ന് ഒന്ന് ആലോചിച്ചു.
“രാധമ്മേ.. ദേ മോനെ അകത്തേക്ക് കൊണ്ടു പൊയ്ക്കോളൂ….ആൾ നല്ല വാശിയില… അമ്മ വരുന്നുണ്ടോ എന്റെകൂടെ… എനിക്ക് 1,2 കാൾസ് ചെയ്യാൻ ഉണ്ടായിരുന്നു സാഹചര്യത്തിന് ഒരു അയവു വരുത്തനെന്നോണം നിരഞ്ജൻ പറഞ്ഞു “.
“വരുവാ മോനെ….”
ദേവകിയേച്ചി… ചായകുടിച്ചിട്ടു പോകാമായിരുന്നു…. രാധമ്മ പ്രയാസത്തോടെ പറഞ്ഞു…
അതിനെന്താ രാധേ… ഞാൻ ദേ കുടിച് കഴിഞ്ഞു… പിന്നെ കണ്ണനെടുത്ത ചായ അപ്പുമോൾക് കൊണ്ടു കൊടുത്തട്ടെ… ആകെ ക്ഷീണിച്ച് ആണ് മോള് വന്നിരിക്കുന്നതെന്ന് തോന്നുന്നു.
ഞങ്ങൾ സമയംപോലെ പിന്നൊരിക്കൽ വരാം… അപ്പുമോളോടും സംസാരിക്കാം… ഇപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ….
ആയിക്കോട്ടെ ചേച്ചി… രാധമ്മ്മയ്ക്കെന്തോ അവരെ അഭിമുഖീകരിക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി.. ഋഷിമോന്റെ അച്ഛനെ കുറിച്ചുള്ള സംസാരവും അർപ്പിതയുടെ അപ്പോളുള്ള പെരുമാറ്റവും അവരിൽ നീരസം ഉണ്ടാക്കിയോ എന്നൊരു ചിന്തായായിരുന്നു അതിന് കാരണം.
“അങ്കിൾ “.. അവർ പോകാനായി തിരിഞ്ഞതും ഋഷിമോൻ വിളിച്ചു…
അങ്കിൾ…. ഞങ്ങൾ ഈവനിംഗ് ബീച്ചിൽ പോവുമല്ലോ അങ്കിളും ദേവു മുത്തശ്ശിയും വരുമോ ഞങ്ങളുടെ കൂടെ… പ്ലീസ് അങ്കിൾ
നിരഞ്ജൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു… പിന്നെ ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു… എന്നാൽ ഋഷിക്കുട്ടൻ വിടുന്ന മട്ടില്ലായിരുന്നു…
“പ്ലീസ്… അങ്കിൾ… പ്ലീസ് ദേവു മുത്തശ്ശി… വരുമോ… ഋഷിമോന് ഇഷ്ടമായതുകൊണ്ടല്ലേ വിളിക്കുന്നെ.. പ്ലീസ്”
കുഞ്ഞി ചുണ്ടുകൾ പുറത്തേക്കുന്തി വിതുമ്പാൻ തുടങ്ങിയിരുന്നു…. ആ വെള്ളാരം കണ്ണുകൾ രണ്ടും നിറഞ്ഞ് തുളുമ്പിയിരുന്നു.. അത് കണ്ടു നിൽക്കാനുള്ള ശേഷി നിരഞ്ജന് ഉണ്ടായിരുന്നില്ല… അവനെന്തോ ഒരു ഉൾപ്രേനനായാൽ വേഗം മുട്ട് കുത്തിയിരുന്ന് ആ മിഴിനീർ മണികളെ ഒപ്പിയിരുന്നു…. ആ കുഞ്ഞ് പൈതലിനെ മുറുകെ കെട്ടിപിടിച്ചു… നെറ്റിയിൽ മുത്തം നൽകി…
വരാം കണ്ണാ…. വരാം…
ആ സമയം അവൻ മറ്റൊന്നിനെ പറ്റിയും ചിന്തിച്ചിരുന്നില്ല.. ആ കുഞ് അത്രമേൽ അവനെ സ്വാധീനിച്ചിരുന്നു.
രാധമ്മയിതൊക്കെ ഒരു അൽഭുതം എന്നോണം നോക്കി കാണുകയായിരുന്നു. കാരണം ഋഷി കുട്ടൻ ഇതിനു മുന്നേ ഇങ്ങനെയൊന്നും ആരോടും അടുപ്പം കാണിച്ചിട്ടില്ല… കാണിച്ചിട്ടില്ല എന്നല്ല അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല അതായിരുന്നു സത്യം…. വേദനയോടെ ഓർത്തു… ഒരുപക്ഷേ ആ കുഞ്ഞു മനസ്സും കൊതിക്കുന്ന ഉണ്ടാകും ഒരു അച്ഛന്റെ സ്നേഹത്തിനായി തലോടലായി… കരുതലിനായി..
“വാ മോനെ നമുക്ക് അമ്മയുടെ അടുത്തേക്ക് പോവാം അങ്കിൾ പോയിട്ട് വരും കേട്ടോ ” അതും പറഞ്ഞ് ഋഷി കുട്ടനെയും കൂട്ടി രാധമ്മ ഉള്ളിലേക്ക് നടന്നു…
ഒരു നെടുവീർപ്പെട്ടു കൊണ്ട് നിരഞ്ജൻ അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നു. രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല വീട് എത്തുന്ന വരെയും. രണ്ടുപേരുടെയും ചിന്തകൾ എന്തിലൊക്കെയോ കുരുങ്ങി കിടക്കുകയായിരുന്നു.
ഇതേസമയം ദേഹത്തുകൂടി ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾക്ക് പോലും തന്റെ കണ്ണുനീരിന്റെ ചൂടിനെ ശമിപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലും അവൾ വീണ്ടും വീണ്ടും വെള്ളം തലയിലൂടെ ഒഴിച്ചുകൊണ്ടേ ഇരുന്നു….. അവളുടെ കരച്ചിൽ ചീളുകൾ നാല് ചുമരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു…..
അവളൊരു തേങ്ങലോടെ കൂടി നിലത്തേക്കു ഊർന്നിരുന്നു….. ഭൂതകാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമകൾക്ക് മുന്നിൽ ഉച്ചത്തിൽ പൊട്ടി പൊട്ടി കരഞ്ഞു…. ഉറക്കത്തിൽ ഒരു ദുസ്വപ്നമായിപ്പോലും തന്റെ മുന്നിൽ കടന്നു വരരുതേ എന്ന് പ്രാർത്ഥിച്ചിരുന്നതൊക്കെ തന്റെ മുന്നിൽ വന്നു പല്ലിളിക്കുന്നതായി തോന്നി…. ഒരുവേള തന്റെ സമനില കൈവിട്ടു പോകുമോ എന്നവൾ ഭയന്നു…. വേഗം അവൾ ചാടിപിടിച്ചു എഴുനേറ്റു… അവളുടെ ചുവടുകൾ ഉറക്കുന്നുണ്ടായിരുന്നില്ല…. നനഞ്ഞോലിച്ച ദേഹത്തോടെ അവൾ പുറത്തേക്കിറങ്ങി….. വാശിയോട് കണ്ണ്നീര് തുടച്ചുമാറ്റികൊണ്ടിരുന്നു…
“അയ്യോ…. എന്താ എന്റെ മോളെ ഇത്…. കുഞ്ഞിനേയും കൊണ്ടു മുകളിലേക്കു വന്ന രാധമ്മ കണ്ടത് നഞ്ഞു കൊണ്ടു പരിസരബോധം പോലുമില്ലാതെ വരുന്ന അർപ്പിതയെ ആണ്… അവർ നിലവിളിച്ചുകൊണ്ട് അവൾക്കടുത്തേക്കോടി…. ഋഷികുട്ടനും അമ്മയെ അങ്ങിനെകണ്ടു ആകെ ഭയന്നിട്ടുണ്ട്..
രാധമ്മ വേഗം ടവൽ എടുത്തുകൊണ്ടുവന്ന് അവളെ ബെഡിൽ പിടിച്ചിരുത്തി തലയൊക്കെ തൂവർത്തി കൊടുത്തു… അതിനിടയിൽ എന്തൊക്കെയോ പതപറഞ്ഞു കരയുന്നും ഉണ്ട്….
മോളെ…. ദേ ഈ വേഷമൊക്കെ ചെന്നു മാറ്റിവ…. വല്ല അസുഖവും പിടിക്കും ചെല്ലുമോളെ…. ദേ ഋഷിമോൻ ആകെ സങ്കടപെട്ട് നിൽക്കുന്നേ കണ്ടോ… ചെല്ലുമോളെ….
അവൾ ഒരു ചലനവും ഇല്ലാത്തതു പോലെ അവിടെ തന്നെ ഇരുന്നു… കണ്ണുനീർ മാത്രം ഒഴുകുന്നുണ്ട്…. അതുകണ്ടു ഋഷികുട്ടനും വിമ്മി വിമ്മി കരയുന്നുണ്ട്…. അവൾക്കുള്ള വസ്ത്രവും എടുത്തു വച്ചുകൊണ്ട് രാധമ്മ മോനെയും കൊണ്ടു പുറത്തേക്കിറങ്ങി…
വാതിൽ അടച്ചതും അവൾ രാധമ്മ എടുത്തുവച്ച വസ്ത്രവുമായി വാഷ്റൂമിൽ കയറി… അല്പസമയത്തിനകം അവൾ മാറ്റി ഉടുത്തു വന്നു…. പിന്നെ തേല്ലൊന്ന് ആലോചിച്ചു നിന്നതിനു ശേഷം നേരെ ബാലകണിയിലേക്ക് ഇറങ്ങി….അവിടെ ഉള്ള സ്വിങ് ചെയറിലേക്ക് ഇരുന്നു… പതിയെ കണ്ണുകളടച്ചു..
ലൈബ്രറി ഓപ്പൺ അല്ലാത്തതുകൊണ്ട് തിരികെ വന്നതായിരുന്നു താൻ…. ഈവെനിംഗ് പുറത്തുപോകുന്നതുകൊണ്ട് സാധനങ്ങളും അപ്പോൾ വാങ്ങാമെന്നു കരുതി…. പക്ഷെ വന്നപ്പോളേക്കും… പൊന്നൂട്ടൻ ചോദിച്ച ചോദ്യം??? അവനിങ്ങനൊരു ചോദ്യം ചോദിക്കാൻ എന്താണ് കാരണം???? ഇതുപോലൊന്നു താൻ ഭയന്നതാണ്.. പക്ഷെ വിചാരിച്ചപോലെ എളുപ്പമല്ല എന്റെ മനസിന് ആചോദ്യത്തിലൂടെ കടന്നുപോകുമ്പോൾ….
അടഞ്ഞിരുന്ന അവളുടെ കൺകോണുകളിലൂടെ മിഴിനീർ ഒലിച്ചിറങ്ങി.
അതുമാത്രമല്ല… ദേവകിയമ്മയുടെയും ആ ഡോക്ടറുടെയും മുന്നിൽവച്ചു അങ്ങനൊരു ചോദ്യം…. അതാണോ തന്നെ ഇത്രയും തളർത്തിയത്…. അല്ലെങ്കിൽ തന്നെ താണെന്ത് ഉത്തരം പറയും???? സ്വയം പുച്ഛം തോന്നി അവൾക്…. അച്ഛൻ എവിടെയാണെന്ന് ചോദിക്കുമ്പൾ പറഞ്ഞുകൊടുക്കാൻ പോലും കഴിയാതെ നിൽക്കുന്ന ഒരു അമ്മയുടെ മാനസികാവസ്ഥ…. അതിനെ സമൂഹം എങ്ങിനെ നോക്കിക്കാനും… എന്തുപേരിട്ട് വിളിക്കും അതിനെ…. എല്ലാം ഓർക്കേ അവൾക് വീണ്ടും മനസ് കയ്യിപ്പിടിയിൽ നിൽക്കാതെ പോലെ വന്നു.. അവൾ വേഗം എഴുനേറ്റ് താഴേക്കു പോയി…
എന്നാൽ ഇതെല്ലാം കണ്ടുകൊണ്ടു നിരഞ്ജൻ അപ്പുറത്തെ അവന്റെ റൂമിനോട് ചേർന്ന ബാൽകണിയിൽ നിൽപ്പുണ്ടായിരുന്നു. അവന്റെ മുഖത്തെ ഭാവം… അത് ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചതു പോലായിരുന്നു.
അർപ്പിത താഴേക്കു ചെന്നപ്പോളേക്കും ഋഷിക്കുട്ടൻ ഓടിവന്നു കെട്ടിപിടിച്ചു…
സോറി അമ്മ… സോറി…. ഋഷിമോന് അച്ഛൻ വേണ്ട…. അമ്മ മതി… അമ്മ പിണങ്ങല്ലേ…. അമ്മ കരയല്ലേ അമ്മ… അമ്മ…
ഞാൻ അറിയാതെ ചോദിച്ചതാ….. ഇനി ഒരിക്കലും ഋഷിമോൻ ചോദിക്കില്ലമ്മ…
അർപ്പിത ഒന്ന് ഞെട്ടിയെങ്കിലും… ഒരു ചിരിയോടെ അവനെ ചേർത്തുപിടിച്ചു. അവനെ വാരിയെടുത്തു നെറ്റിയിലൊരു മുത്തംകൊടുത്തു… അവനുമായി സോഫയിൽ വന്നിരുന്നു…. കുറച്ചുനേരം അതെ ഇരിപ്പു ഇരുന്നു…. ഋഷിക്കുട്ടന്റെ അനക്കമൊന്നും കേൾക്കാതെ ആയപ്പോൾ മനസിലായി ആൾ ഉറങ്ങിയെന്നു…. അവൾ പതിയെ കുഞ്ഞിനെ സോഫയിലേക് കിടത്തി. ശേഷം രാധമ്മയുടെ അടുത്തേക് ചെന്നു… ഡൈനിങ് ടേബിളിൽ തലചായിച്ചിരിക്കുകയാണ്….
അവൾ പതിയെ അവരുടെ തോളിൽ തൊട്ടു…. തല ഉയർത്തിനോക്കിയ രാധമ്മയുടെ മുഖം കണ്ടു അർപ്പിതക് വിഷമം കൂടി… കരഞ്ഞിട്ടുണ്ട്.
മോളെ…. കുഞ്ഞേന്തെങ്കിലും ചോദിച്ചെന്ന് കരുതി… എന്താമോളെ ഇത്???
എന്നായാലും ഇതൊക്കെ അഭിമുഖികരിക്കേണ്ടി വരുമെന്ന് നിനക്കറിയുന്നതല്ലേ… പിന്നെന്തു പറ്റി?
രാധമ്മേ… അത്.. അവരുടെയൊക്കെ മുന്നിൽവച്ചു… പെട്ടെന്നു
ഞാനെന്താ പറയേണ്ടേ??? പെട്ടെന്ന് എനിക്കെന്നെ നിയന്ത്രിക്കാനായില്ല…
മോളെ.. ദേവകിയേച്ചി ഇന്ന് എന്നോട് അതേപറ്റി ചോദിച്ചു… അപ്പോൾ എന്റെ വായിൽ വന്നതാ.. മോന്റെ അച്ഛൻ വിദേശത്താണെന്നു… അതുകേട്ടപ്പോൾ തുടങ്ങിയതാ ഋഷിക്കുട്ടൻ.. അവനും കരഞ്ഞാകെ തളർന്നിട്ടുണ്ട്.
ആ… കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതൊന്നും ഓർക്കണ്ട… മോൾ വാ എന്തേലും കഴികാം..
അവൾ വിശപ്പില എന്ന് പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും രാധമ്മ അവളെ നിർബന്ധിപ്പിച്ചു കഴിപ്പിച്ചു… അപ്പോളേക്കും ഋഷിമോനും എഴുനേറ്റു വന്നു… അവനും ഭക്ഷണംകൊടുത്തു… കൂട്ടത്തിൽ വൈകിട്ട് ബീച്ചിൽ പോകാൻ നിരഞ്ജനെയും ദേവകിയമ്മയേയും ഋഷിക്കുട്ടൻ വാശിപിടിച്ചു കൂടെകൂട്ടിയത് രാധമ്മ പറഞ്ഞു.
അർപ്പിതയിൽ അത് വല്ലാത്ത നീരസം ഇണ്ടാക്കി…എന്നിരുന്നാലും അവൾ ഋഷികുട്ടനെ ഇനിയും സങ്കടപെടുത്തണ്ട എന്നതുകൊണ്ട് എതിർത്തൊന്നും പറഞ്ഞില്ല.
ഇതേസമയം നിരഞ്ജൻ അവന്റെ അമ്മയോട് അർപ്പിതയെ അവൻ മുൻപ് കാണാൻ ഇടയായ സാഹചര്യങ്ങളെപ്പറ്റിയൊക്കെ പറയുകയായിരുന്നു… അവർക്കത്തൊരു അതിശയമായിരുന്നു…. പിന്നെ അർപ്പിത രാധയുടെ മകൾ അല്ല എന്നതും അവർക്ക് പുതിയ അറിവായിരുന്നു.
രണ്ടുപേരുടെ ഉള്ളിലും സംശയങ്ങൾ മാത്രമായിരുന്നു….
എന്തായാലും ഇന്ന് അർപ്പിതയോടു സംസാരിക്കണം എന്നുതന്നെ നിരഞ്ജൻ ഉറപ്പിച്ചു.
വൈകുന്നേരം 5 മണിയോടെ അവർ പോകാനായി തയ്യാറായി ഇറങ്ങി… ദേവകിയമ്മയുടെ നിർബന്ധപ്രകാരം അവർ നിരഞ്ജന്റെ കാറിലാണ് ബീച്ച്ലേക് പോയത്… അർപ്പിതക് അതൊക്കെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നു അവളുടെ മുഖഭാവത്തിലൂടെ തന്നെ നിരഞ്ജന് മനയിലായി…
എന്നാൽ ഇനിയും തന്റെ പെരുമാറ്റത്തിലൂടെ അവരെമുഷിപ്പിക്കണ്ട എന്നുള്ളതുകൊണ്ട് അവൾ മാക്സിമം അഡ്ജസ്റ്റ് ചെയ്തു.
രാധമ്മയും അർപ്പിതയും പുറകിലായും.. ഋഷിക്കുട്ടൻ ദേവുമുത്തശ്ശിടെ കൂടെ ഫ്രണ്ടിലും ഇരുന്നു.
നിരഞ്ജൻ ഇടയ്ക്കിടെ മിററിലൂടെ അവളെ നോക്കിക്കാണുകയായിരുന്നു… അവളാകെ ആസ്വസ്ഥയാണ്….
വിധി ഒരിക്കൽ എന്നിൽ നിന്നും അകറ്റിയതാണ് നിന്നെ…. പക്ഷെ കാലം നിന്നെ വീണ്ടും എന്റെ മുന്നിലെത്തിച്ചിരിക്കുന്നു
ഇന്ന് നിന്റെ മനസ്സിൽ മറ്റൊരാളില്ലങ്കിൽ… നിന്നെയെനിക് വേണം അർപ്പിത…നിന്റെ ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ എനിക്ക് വേണം… പക്ഷെ നീ ആർകെങ്കിലുമായി കാത്തിരിക്കുവാണെങ്കിൽ…. ഞാൻവഴിമാറി മാറിത്തരാം…… അവൻ മനസ്സിൽ പറഞ്ഞു.
ബീച്ചിൽ എത്തിയപ്പോൾത്തന്നെ ഋഷിക്കുട്ടൻ നിരഞ്ജനുമായി വെള്ളത്തിൽ കളിക്കാൻ തുടങ്ങിയിരുന്നു… അർപ്പിത പതിവ് പോലെ ഒരൊഴിഞ്ഞ ബെഞ്ചിൽ സ്ഥാനംപിടിച്ചു…. നിരഞ്ജനോടൊപ്പം കളിക്കുന്ന ഋഷിക്കുട്ടനിലായിരുന്നു അവളുടെ കണ്ണുകൾ… ദേവകിയമ്മയും രാധമ്മയും കൂടെത്തന്നെ ഉണ്ട്…
തിരമാല വന്നടിക്കുമ്പോൾ നിരഞ്ജൻ ഋഷിക്കുട്ടനെ കൈകളിൽ ഉയർത്തി പിടിക്കുന്നുണ്ട്… അതിന്റെ സന്തോഷത്തിൽ അവൻ പൊട്ടി പൊട്ടി ചിരിക്കുകയാണ്…. തന്നോടൊപ്പം വരുമ്പോളൊക്കെ അവൻ ഇങ്ങിനെ ആസ്വദിച്ചിരുന്നോ…. ഒരുവേള അവൾ ചിന്തിച്ചു…
ഋഷിക്കുട്ടൻ രണ്ട് കൈകളിലും ഐസ്ക്രീംമുമായി വന്നു വിളിക്കുമ്പോളാണ് അർപ്പിത ചിന്തയിൽ നിന്നും ഉണർന്നത്…
അമ്മക്ക് വേണ്ട… മോൻ കഴിച്ചോളൂ അവൾ അവന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു….അതുകേട്ടതും അവൻ മുന്നോട്ടു ഓടി അവൾ നോക്കുമ്പോൾ കുറച്ചാകലെയുള്ള ബെഞ്ചിലായി നിരഞ്ജനും അമ്മമാരും ഇരിപ്പുണ്ട്….അവരുടെ അടുക്കലേക്കാണ് ഓട്ടം…
അപ്പോളേക്കും അമ്മമാരോട് എന്തോ പറഞ്ഞുകൊണ്ട് നിരഞ്ജൻ എഴുനേറ്റ് വരുന്നത് അവൾ കണ്ടു.. അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി…. വല്ലാത്തൊരു വെപ്രാളം അവളെ വന്നു മൂടി..
അർപ്പിത എന്താ ഇവിടെത്തന്നെ ഇരുന്നേ… കടലിലേക്ക് ഇറങ്ങാനൊന്നും വന്നില്ല…അവൻ വന്ന് ബെഞ്ചിൽ അവളുടെ അടുക്കലായി ഇരുന്നുകൊണ്ട് ചോദിച്ചു..
അവൾ ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി…
അർപ്പിത…. താൻ എന്തിനെയാ ഈ ഭയക്കുന്നത്??? എന്തിനാ എല്ലാപേരിൽനിന്നും ഇങ്ങിനെ ഉൾവലിഞ് നിൽക്കാൻ ഇഷ്ടപെടുന്നത്… പറയടോ..
എന്താ ഡോക്ടർ??? അവൾ മനസിലാകാത്തവണ്ണം ചോദിച്ചു….
ഞാൻ എന്ത് ഭയക്കുന്നെന്നാണ്?? ഡോക്ടറിനെന്നെ ഇന്നലെ കണ്ടുള്ള പരിചയമല്ലേ ഉള്ളു…പിന്നെന്തിനാ ഇങ്ങിനൊക്കെ ചോദിക്കുന്നെ… പിന്നെ നിങ്ങളുടെ കൂടെ വന്നു എന്നുള്ളതുകൊണ്ടാണെങ്കിൽ അത് ദേവകിയമ്മയുടെ നിർബന്ധം കൊണ്ടാണ്… അവളുടെ സംസാരത്തിൽ നല്ല അമർഷം തോന്നുന്നുണ്ടായിരുന്നു…
ഏയ്… അർപ്പിത കൂൾ… ജസ്റ്റ് റിലാക്സ്… തന്റെ മനസിന്റെ പ്രശ്നങ്ങളെല്ലാം എനിക്ക് ഈ മുഖത്ത് കാണാൻ കഴിയുന്നുണ്ട്…
പിന്നെ… പരിചയം… അത് ഞാൻ വഴിയേ പറയാം…
എന്നാൽ അവളുടെ ഉള്ളിൽ നിറയെ നിരഞ്ജനോട് ദേഷ്യം തോന്നി ആ നിമിഷം… അവളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്നപോലെ തോന്നി അവൾക്.
അവൾ കണ്ണുകൾ ഇറുകെ അടച്ച് ശ്വാസം എടുത്തു വിട്ടു… ഡോക്ടർക്കിപ്പോൾ എന്താ അറിയേണ്ടേ…. ചോദിക്
ചോദിക്കാൻ ഒരുപാടുണ്ട്… ബട്ട് ഇപ്പോൾ ഒന്നുമാത്രം ചോദിക്കാം… അർപ്പിതക് എന്നെ മുൻപ് കണ്ടതായി ഓർക്കുന്നുണ്ടോ?? അവൻ തെല്ലൊരു ആകാംഷയോടെ ചോദിച്ചു
അവൾ കുറച്ചുനേരം മൗനമായി തന്നെ ഇരുന്നു…. “ഞാൻ കണ്ടിട്ടില്ല ഡോക്ടർ….
ഞാൻ ഡോക്ടർനെ മുൻപ് കണ്ടിട്ടില്ല.”
മ്മ്മ്മ്… അവളുടെ മറുപടി അതാകുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു… എന്നിരുന്നാലും അത് കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു ചെറു നോവ് പടർന്നുവോ…..അവൻ അരുണ ശോഭമാര്ന്ന സൂര്യനെ തന്നെ തെല്ലു നേരം നോക്കിയിരുന്നു…
“അർപ്പിതാ….ഋഷിമോന്റെ അച്ഛൻ എവിടെയാ???”
കുറച്ചു നേരം മൗനം മാത്രം അവിടെ നിറഞ്ഞ് നിന്നു…
അർപ്പിത…. എനിക്കറിയണം എവിടെയാണ് ഋഷിമോന്റെ അച്ഛൻ…
താനെന്താണ് ഒന്നും മിണ്ടാത്തത്……താനാലോചിക്കുന്നുണ്ടോ വെറുമൊരു സ്ട്രെയിഞ്ചർ ആയ ഞാൻ എന്തിനാണ് തന്നോടിതൊക്കെ ചോദിക്കുന്നതെന്നു????
ഞാൻ നിനക്ക് ഒരുപക്ഷേ സ്ട്രെയിഞ്ചർ ആയിരിക്കാം അർപ്പിത… പക്ഷെ എനിക്ക് താൻ അങ്ങിനല്ല.
അർപ്പിത ഒരു ഞെട്ടലോടെ അവനെ നോക്കി… അവൻ പറഞ്ഞതൊന്നും അവൾക് മനസിലാകുന്നുണ്ടായുന്നില്ല..
“ഡോക്ടർ???”
അതെ അർപ്പിത…. വർഷങ്ങൾക്ക് മുന്നേ ഒരു ആക്‌സിഡന്റിൽ പെട്ട് ജീവനുവേണ്ടി മല്ലടിക്കുന്ന അവസ്ഥയിലാണ് തന്നെ ഞാൻ കാണുന്നത്…. നിരഞ്ജൻ അവന്റെ മനസ് അവൾക്കുമുന്നിൽ തുറന്നു… പക്ഷെ അവളോട് തോന്നിയ ഇഷ്ടം… അതവൻ മനഃപൂർവം മറച്ചുവച്ചു…
അന്ന് നാട്ടിൽ പോയിവന്ന ഞാൻ തന്നെ കുറെ അന്വേഷിച്ചെടോ ബട്ട്… തന്റെ ബന്ധുക്കൾ നിങ്ങളെ വേറെ ഹോസ്പിറ്റലിലേക് മാറ്റിയിരുന്നു….
അർപ്പിത ഒരു അത്ഭുതത്തോടെ ആണ് കെട്ടിരുന്നത്… അങ്ങനൊരു മുൻപരിചയം അവൾ വിചാരിച്ചിരുന്നില്ല…. എങ്കിലും ആ ഓർമയിൽ അവളുടെ കണ്ണ് നിറഞ്ഞ്..
അവൾ നിരഞ്ജന് നേരെ പുഞ്ചിരിച്ചു…. എനിക്കൊന്നും ഓർമയില്ല ഡോക്ടർ… അന്ന് റൂമിലേക്കു മാറ്റിയശേഷം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക പോയത്… പിന്നെയും മാസങ്ങൾ വേണ്ടിവന്നു എല്ലാം നേരെയാവാൻ.. അവൾ പറഞ്ഞു നിർത്തി.
അർപ്പിതയുടെ അച്ഛൻ???
അച്ഛനും പോയി.. മോൻ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോളേക്കും…. അവളുടെ ശബ്ദമൊന്നിടറി..
ഓഹ്… Am sorry arppitha… എനിക്കറിയില്ലായിരുന്നു..
അവളൊന്നു പുഞ്ചിരിച്ചു…
അർപ്പിത… പിന്നെയും നമ്മൾ കണ്ടിട്ടുണ്ട്….. തനിക്കോർമ്മ കിട്ടുന്നേയില്ല????
അവൾ വിശ്വാസം വരാത്തപോലെ നോക്കി…
അതേടോ… താൻ ഋഷികുട്ടനെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നപ്പോൾ അവനെ സ്വീകരിക്കാനുള്ള നിയോഗം എന്റെ ഈ കൈകൾക്കായിരുന്നു…അതേടോ… ഞാനാ തന്റെ ഡെലിവറി എടുത്തത്.. ഈ കയ്യിലെക്കാ ഋഷിമോൻ പിറന്നു വീണത്… അവന്റെ സ്വരവും ഇടറി.
അവൾ അവനെ തന്നെ നോക്കി…. ഇല്ല തനിക്കോർക്കാൻ പറ്റുന്നില്ല…. ആദ്യമൊരു അവിശ്വസനീയത ആയിരുന്നെങ്കിലും പിന്നെ ആത്മനിന്ദ തോന്നി…
അവനും നോക്കുകയായിരുന്നു അവളെ… തീർത്തും നിർവികരത മാത്രം…. ഋഷിമോനെ പ്രസവിക്കാനയി തന്റെ മുന്നിൽ വന്നപ്പോൾ കണ്ട അതെ നിർവികരത.
“ഇല്ല… ഡോക്ടർ…. പിറന്നു വീണ എന്റെ കുഞ്ഞിന്റെ മുഖം പോലും എന്റെ മനസ്സിൽ ഇല്ല…. പിന്നെങ്ങിനെയാണ് ഞാൻ ഡോക്ടറെ……” അവൾ പകുതിയിൽ നിർത്തി.
വാട്ട് അർപ്പിത??? താനെന്താ പറയുന്നത്??? എനിക്കൊന്നും മനസിലാവുന്നില്ലെടോ.. ബട്ട്
ഞാനിപ്പോളും ചോദിക്കുവാണ് എവിടെ ഋഷിമോന്റെ അച്ഛൻ?
എനിക്കറിയില്ല ഡോക്ടറെ
വാട്ട്?? നിങ്ങൾ തമ്മിൽ??? നിങ്ങൾ തമ്മിൽ പിണക്കത്തിലാണോ അവൻ മടിച്ചു മടിച്ചു ചോദിച്ചു
എന്നാൽ മൗനമായിരുന്നു മറുപടി… അവൾ അഴകടലിലേക് മിഴികൾ നാട്ടിരിക്കുകയായിരുന്നു….
Tell me Arppitha… എന്താ താൻ മിണ്ടാതെ??? അവന്റെ ഒച്ച അല്പം ഉയർന്നു.
അവളാകെ വിയർത്തു…. അവളുടെ ചിന്തകൾ കുറെ വർഷം പിന്നിലേക്കു പോയി… ആ ഓർമയിൽപോലും അവൾ വെട്ടി വിയർത്തു… മുഖത്തകെ വല്ലാത്തൊരുതരം ഭാവം നിറഞ്ഞു
അവളുടെ കൈകൾ കഴുത്തിലെ മലയിൽ കോർത്തു വലിച്ചു കൊണ്ടിരുന്നു… അവളുടെ കണ്ണുകൾ ദിശയിറിയാതെ ഉഴറി.. ഒരു ഉന്മദിനിയെ പോലെ തോന്നിച്ചു അപ്പോൾ അവളെ
“എന്താ ഡോക്ടറെ ഞാൻ പറയേണ്ടേ…5 പേരുണ്ടായിരുന്നു… അതിൽ ആരാണെന്നു എനിക്കറിയില്ല ഡോക്ടറെ… ഞാനെങ്ങിനെ പറയാനാ… എനിക്കറിയില്ല ഡോക്ടറെ…… അവൻ ഇതുവരെ കണ്ട അർപ്പിതയിൽ നിന്നും വല്ലാത്തൊരു ഭാവത്തോടെ അവൾ പറഞ്ഞുകൊണ്ടിരുന്നു പെട്ടന്നുതന്നെ അവൾ കൈകൾക്കൊണ്ട് മുഖംപൊത്തി പൊട്ടി കരഞ്ഞു.
എന്നാൽ അവൾ പറഞ്ഞ മറുപടിയിൽ ഇടിവെട്ടറ്റതുപോലെ തറഞ്ഞു നിൽക്കുകയായിരുന്നു നിരഞ്ജൻ
(തുടരും

by