20/04/2026

കല്യാണം : ഭാഗം 21

രചന – കാന്താരി

ഏറെ നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ഐശുന്റെ നാട്ടില്ലേത്തി. “എടാ…. സിദ്ധു ഇതൊരു കുഗ്രാമം ആണല്ലോ… ഒരു പുരോഗമനമില്ലാത്ത നാട്… ” “ശരിയാ… ഇവിടുന്നിനീ എങ്ങോട്ടാണവോ പോവേണ്ടതു… ” മുഖത് നിന്ന് ടവൽ മാറ്റി സ്ഥലമൊന്നു നോക്കി കൊണ്ട് ഞാൻ പറഞ്ഞു “😱😱അപ്പൊ നിനക്ക് സ്ഥലമൊന്നും അറിയില്ലേ… ” അജുനെ നോക്കി ഒരു അളിഞ്ഞ ചിരി പാസ്സാക്കി ഞാൻ പറഞ്ഞു “സോറി അളിയാ… പെട്ടെന്നുള്ള ആവേശത്തിൽ അങ്ങ് പോന്നതാ… ” ഒന്നാലോചിച്ചു കൊണ്ട് അജു തുടർന്നു “ഒരു കണക്കിന് ഇതാഡാ… നല്ലത് നമ്മളെല്ലാം പ്ലാൻ ചെയ്തു വന്നാൽ ആർകെങ്കിലും ഡൌട്ട് തോന്നി പ്രശ്നം ഗുരുതരമായല്ലോ… ” “അതെ… ” ദൈവമേ… ഞാനി വട്ടന്റെ കൂടെയാണല്ലോ വന്നത്. കാത്തോളണേ… എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നപ്പോൾ അജു വണ്ടിയിൽ നിന്നും ഇറങ്ങി “അജു… നീ ഇതെങ്ങോട്ടാ.. പോവുന്നെ ” “പിന്നെ വണ്ടിയിൽ തന്നെ ഇരുന്നാൽ കാര്യം നടക്കുമോ… ആരോടെങ്കിലും ചോദിച്ചു ഒരു താമസ സ്ഥലം ശെരിയക്കാം… ഇവിടെ ഒരു ലോഡ്ജു പോലും ഇല്ല ” പാവം ഞാനവനെ തെറ്റ് ധരിച്ചു… കാണുന്ന പോലെയല്ല എവിടെയൊക്കെയോ ബുദ്ധി ഉണ്ട്.

കുറെ നേരമായി ഒരുത്തൻ താമസം സ്ഥലം റെഡിയാക്കാൻ പോയിട്ട് ഇതു വരെ ഇങ്ങെതിയില്ല. ഇനി ആ വഴിയെ അവൻ മുങ്ങിയോ 🤔🤔🤔 അജുനെ കാണാതെ ടെൻഷൻ അടിച്ചു ഞാൻ വണ്ടിയിൽ പോസ്റ്റായി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെക്കനെയും കൂട്ടി കൊണ്ട് അജു വന്നു. അവരെ കണ്ടപ്പോൾ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി. “ഇതാരാ… ” – ഞാൻ ചോദിച്ചു “നീയിങ്ങ് വന്നേ… ” – അജു എന്റെ കയ്യും പിടിച്ചു കുറച്ചു മാറി നിന്നു. “നീ കാര്യം പറ അജു… ” “ഓ.. നീ ദൃതി വെക്കല്ലേ ഞാനൊന്നു പറയട്ടെ… ആ ചെക്കൻ നമ്മുക്ക് താമസിക്കാൻ ഒരു വീട് റെഡിയാക്കി തരാമെന്നു പറഞ്ഞിട്ടുണ്ട്… മാത്രം മല്ല ഇമ്പോര്ടന്റ്റ്‌ പോയിന്റ് എന്തെന്നാൽ അവൻ ഐശു താമസിക്കുന്ന വീട്ടിലെ കാര്യസ്ഥാന്റെ മോനാണ്… ” അത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നി അവൻ വഴിയെ കാര്യങ്ങൾ എല്ലാം അറിയാലോ. “യുവർ ഗ്രേറ്റ്‌ അജു.. വെൽ ഡോൺ മൈ ബോയ് ” കവലയിൽ നിന്നും കുറച്ചു ദൂരമുണ്ട് ഞങ്ങൾക്ക് താമസിക്കാനുള്ള വീട്ടില്ലേക്ക്. കുഞ്ഞോരു വീട്, വയൽ കരയില്ലണ്. വീട് വരെ വണ്ടിഎത്തും അതോർത്തു സമാധാനം. കാര്യങ്ങൾ പറഞ്ഞു ഉറപ്പിച്ചതിന്നു ശേഷം ആ ചെക്കൻ പോയി ഭക്ഷണം അവനെതിക്കാമെന്നു പറഞ്ഞു. നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഞങ്ങൾ ഒന്ന് കിടന്നു പെട്ടന്ന് തന്നെ ഉറക്കവും വന്നു. 🔸

റൂമിൽ തന്നെ ഇരുന്നു ചടച്ചു ഇന്നലത്തെ കാര്യങ്ങൾ മനസ്സിൽ ഒരു മുറിവ് പോലെ ഉണ്ട് എനിക്കൊരു അവസരം കിട്ടും അപ്പൊ എന്നെ തോട്ടതിന് അവനോടു ഞാൻ പ്രതികാരം ചെയ്തിരിക്കും. എപ്പോഴും പറയുന്നത് പോലെയല്ല. ഇതെനിക്ക് പ്രതികാരം ചെയ്യുന്ന കാര്യവും ഓർത്ത് പുറത്തേക് ഇറങ്ങിയപ്പോൾ കുറച്ചു കുട്ടി പട്ടാളങ്ങളെ കണ്ടു. അവരുടെ കളികളും കണ്ടങ്ങനെ നിന്നപ്പോൾ നന്ദൻ എന്റെ അടുത്തേക്ക് വന്നു. “നമുക്കും വേണ്ടേ ഇതു പോലെ രണ്ടണ്ണം… ” ഒരു വഷളൻ ചിരിയോടെ അതും പറഞ്ഞു അവനെന്റെ അടുത്തേക്ക് ചേർന്ന് നിന്നു. അവനിട്ടോരു തട്ടും കൊടുത്തു ഞാൻ മാറി നിന്നു “നീയൊന്നും പറഞ്ഞില്ല…. ” “നിനക്ക് നാണമില്ലേ…. ” “ഇതിനൊക്കെ എന്തിനാ നാണിക്കുനെ… ഞാൻ പറഞ്ഞത് നിന്നോടല്ലേ… ” “അത് തന്നെയാ ഞാനും പറഞ്ഞേ… എന്നോട് ഇതൊക്കെ പറയാൻ നാണമില്ലേന്ന്… ” “നിന്നെ കെട്ടാൻ പോവുന്നവനാ… ഞാൻ അപ്പൊ ഇതൊക്കെ എനിക്ക് നാണമില്ലാതെ നിന്നോട് പറയുന്നതിൽ എന്താ കുഴപ്പം ” പിന്നെ അതും പറഞ്ഞു ഞങ്ങൾ പൂരം വഴക്കായി. അത് പിന്നെ അടിയിൽ അവസാനിക്കാൻ ആയപ്പോൾ കറക്റ്റ് ടൈമിൽ അമ്മാവൻ വന്നു. “എന്താടാ… മക്കളെ അവിടെ പ്രശ്നം… ” അമ്മാവൻ ചോദിച്ചപ്പോൾ ഞാനൊന്നും പറഞ്ഞില്ല. കാരണം അച്ഛനും മോനും ഒരു സെറ്റ് ആണല്ലോ… “ഒന്നുല അച്ഛാ… ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞു വന്നപ്പോൾ അത് അടിയായതാ… ” നല്ല പിള്ള ചമഞ്ഞു കൊണ്ട് അവനത് പറഞ്ഞപ്പോൾ ദേഷ്യം പിടിച്ചു ഞാൻ അകത്തോട്ടു കേറി പോയി.

“എന്താണ്… അവൾ നല്ല ദേഷ്യത്തിൽ ആണല്ലോ… ” ഐശു പോവുന്നത് കണ്ട് നന്ദന്റെ അച്ഛൻ ചോദിച്ചു. “അവൾക്ക് അവനോടാ… ഇപ്പോഴും താല്പര്യം.. ” “അവന്റെ കാര്യം അവിടെ തീർന്നതല്ലേ… അവളോട്‌ മയത്തിൽ നിന്ന് എല്ലാം പറഞ്ഞു മനസിലാക്. എന്നിട്ട് കാര്യം സാധിക്കാൻ നോക്ക്… ” നന്ദന്റെ ചുമലിൽ തട്ടി കൊണ്ട് അവന്റെ അച്ഛൻ പറഞ്ഞു. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോളെക്കും നേരം രാത്രിയായി. “എടാ… അജു ആ ചെക്കൻ വന്നില്ലാലോ… വിശന്നിട്ടു കോടലു കത്തുന്നു. ” “ദാ… വരുന്നുണ്ട്.. പിന്നെയെ.. അവനെ ഒരു താൻജതിൽ നിർത്തിക്കോണം അവനെ വെച്ച് വേണം കാര്യങ്ങൾ കരക്കെതിക്കാൻ… ” “ടണ്… ” “കുറച്ചു വൈകി പോയി… കടയിൽ നല്ല തിരക്കായിരുന്നു… ” ഫുഡ് മേശയിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞു. “അത് സാരമില്ല… ഞങ്ങൾ ഉറങ്ങി ഇപ്പോ എഴുന്നേറ്റതെ ഉള്ളു… ” – അജു പറഞ്ഞു “എല്ലാം വെച്ചിട്ടുണ്ട്.. നിങ്ങൾ എടുത്തു കഴിച്ചോളില്ലേ… ഞാൻ രാവിലെ വരാം… ” “ആ.. ശരി.. അല്ല നിന്റെ പേരെന്താ ” പോകാൻ നിന്ന അവനോടു ഞാൻ ചോദിച്ചു. “എന്റെ പേര് അരുൺ… ഉണ്ണിയെന്നാ എല്ലാവരും വിളിക്കാ..” “ഓക്കേ.. ഉണ്ണീ… എല്ലാത്തിനും താങ്ക്സ് രാവിലെ കാണാം ഗുഡ് നൈറ്റ്‌… ” ഫുഡ് അണ്ണാക്കിൽ തള്ളി കേറ്റി കൊണ്ട് അജു പറഞ്ഞു. മറുപടിയായി ഒന്ന് ചിരിച്ചു കൊണ്ട് ഉണ്ണി പോയി. (തുടരും… )