രചന – ഷംസിയ ഫൈസൽ
തറയിലെ തണുപ്പ് കാരണം അവന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു
എന്തോ കടിയേറ്റതും അവന്‍ ചാടി എണീറ്റ് ഫോണെടുത്ത് ഫ്ലാഷ് ഒാണാക്കി തറയിലെല്ലാം നോക്കി
ഉറുമ്പിന്‍റെ ഒരു നിരതന്നെ പോകുന്നത് കണ്ട് അവന്‍ തലക്കടിയേറ്റ പോലെയിരുന്നു അവന്‍ ശാലിനിയെ ഒന്ന് നോക്കി
സുഖായിട്ട് മൂടി പുതച്ച് കിടക്കാണ്
അവന്‍ വേറെ വഴിയില്ലാതെ തലയിണയും ബ്ലാങ്കറ്റുമെടുത്ത് ശാലിനിയുടെ അടുത്ത് തലവഴി മൂടി പുതച്ച് കിടന്നു
”അതെയ് എന്‍റെ അടുത്ത് കിടന്ന് പ്രലോഭിപ്പിച്ച് എന്നെ പീഡന പ്രതിയാക്കരുത്.,
ശാലിനി കണ്ണ് തുറക്കാതെ ചിരികടിച്ച് പിടിച്ചു
”നീ പീഡിപ്പിച്ചോടീ എത്ര വേണമെങ്കിലും നോ പ്രോബ്ലം.,,
നവി ബ്ലാങ്കറ്റിനുള്ളില്‍ നിന്ന് തലപൊക്കി പറഞ്ഞതും അവള്‍ക്ക് ചിരിക്കാതിരിക്കാനായില്ല
ആ ചിരി പതുക്കെ അവനിലേക്കും പടര്‍ന്നു
പുലര്‍ച്ചെ അലാറം അടിച്ചതും ശാലിനി കോട്ട് വാ ഇട്ട് അലാറം ഒാഫ് ചെയ്ത് പുതപ്പ് മാറ്റി എണീക്കാന്‍ നിന്നപ്പോയാണ് തന്‍റെ പുതപ്പിനുള്ളില്‍ സുഖമായി ഉറങ്ങുന്ന നവിയെ കണ്ടത്
ശാലിനി അവനെ ഉണര്‍ത്താതെ ബെഡില്‍ കൈ കുത്തിയെണീറ്റ് നിലത്തേക്ക് പാളിനോക്കിയപ്പോയാണ് അവന്‍റെ ബ്ലാങ്കറ്റ് താഴെ വീണ് കിടക്കുന്നത് കണ്ടത്
കൊച്ച് കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന നവി കണ്ട് ശാലിനയവനെ വാത്സ്യത്തോട് നോക്കി മുടിലൊന്ന് തലോടി പുതപ്പ് ശെരിക്ക് പുതപ്പിച്ച് ചിരിയോടെ എണീറ്റു
മുടി വാരികെട്ടി എണീറ്റ് മുഖമെല്ലാം കഴുകി ഫ്രഷായി തന്‍റെ പ്രിയപ്പെട്ട സമയങ്ങളിലേക്ക് കടന്നു
യോഗയും സൂര്യ നമസ്കാരമൊക്കെ കഴിഞ്ഞ് ഡ്രസ്സ് മാറ്റി അടുക്കളയിലേക്ക് പോയി
അമ്മ അടുക്കളയില്‍ തിരക്കിട്ട പണിയിലാണ്
”ഇന്നെന്താ സ്പെഷ്യലമ്മാ.,
ഞാന്‍ സഹായിക്കണോ?,,
ശാലിനി സ്ലാബില്‍ കയറിയിരുന്നു
”പാലപ്പം.,നീയാ കുറുമയിലേക്കുള്ള തേങ്ങ ചിരകി താ.,
അമ്മ പറഞ്ഞതും അവള്‍ ചിരവയെടുത്ത് തേങ്ങ ചിരവാനിരുന്നു
”എന്ത് കുറുമയാ.,ചിക്കനാണോ.,
അതോ വെജിറ്റബിളോ.,,
ചിരകിയ തേങ്ങയില്‍ നിന്നല്‍പം വായിലേക്കിട്ട് അവള്‍ വീണ്ടും ചിരവി കൊണ്ടിരുന്നു
”നാടന്‍ കോഴിയാ.,
അച്ഛനിപ്പോ അറുത്തതേയൊള്ളു.,
മോനുള്ളതല്ലെ കുറച്ചെടുത്ത് വറുക്കാന്ന് വെച്ചു.,,
രണ്ട് പേരും അടുക്കളയിലെ പണിയെല്ലാം തീര്‍ത്തപ്പോയാണ് ശില്‍പ കോട്ട് വായിട്ട് കയറി വന്നത്.,,
”നിന്നോട് ഞാനിന്നലെ നേരത്തെ എണീറ്റ് വരാന്‍ പറഞ്ഞതല്ലെ.,,
അമ്മ തവി കൊണ്ട് ശില്‍പക്കിട്ടൊന്ന് കൊടുത്തു
”ആ..ഹ്.,
എന്തൊരു തണുപ്പാ എണീക്കാന്‍ പറ്റണ്ടേ.,,
ശില്‍പ അമ്മയെ നോക്കി ചുണ്ട് കോട്ടി ബ്രഷ് ചെയ്യാന്‍ പോയി
ശാലിനി ഉമ്മറത്ത് പത്രം വായിച്ച് കൊണ്ടിരിക്കുന്ന അച്ഛന് ചായ കൊണ്ട് കൊടുത്തു
കുറച്ച് കഴിഞ്ഞത് പ്രാതലെല്ലാം കഴിച്ച് ശാലിനിയും നവിയും കൊച്ചിയിലേക്കുള്ള പാക്കിംങിനായി വീട്ടിലേക്ക് പോയി
പാക്കിംങെല്ലാം കഴിഞ്ഞ് ശാലിനി അവളെ വീട്ടിലേക്ക് തന്നെ വന്നു.,
ഉച്ചത്തേക്കുള്ള ഭക്ഷണ സമയമായതും നവിയും വന്ന് എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു
കൊച്ചിയിലേക്കുള്ള ബസ്സിന്‍റെ സമയമായതും രണ്ട് പേരും ഒരു ഒാട്ടോ വിളിച്ച് സ്റ്റാന്‍റിലേക്ക് പോയി
ബസ്സ് വന്നതും രണ്ട് പേരും കയറി ശാലിനി വേഗം വിന്‍ഡോ സീറ്റ് പിടിച്ചു
”ഇങ്ങോട്ട് നീങ്ങ് കുരുട്ടടക്കെ.,
വിന്‍ഡോ സീറ്റ് ഞാന്‍ ബുക്ക് ചെയ്തതാ.,,
നവി അവളെ കൈയ്യില്‍ പിടിച്ച് വലിച്ചു
”ഒാക്കെ നീങ്ങാം.,
പക്ഷെ വിന്‍ഡോ സീറ്റിലിരുന്നില്ലേല് എനിക്ക് വൊമിറ്റ് ചെയ്യാന്‍ വരും.,,
ദേഹത്തായാല്‍ എന്നെ പറഞ്ഞേക്കരുത്.,,
അവളൊരു നുണതട്ടിവിട്ട് നീങ്ങിയിരുന്നു
”വേണ്ട നീ തന്നെ ഇരുന്നോ.,
ഒാരോ ഉടായിപ്പുമായി വന്നോളും.,
നിനക്ക് ബസില്‍ പോകുന്നതിനൊരു ബുദ്ധിമുട്ടുമില്ലെന്നെനിക്കറിയാം.,,
അവന്‍ ശാലിനിയെ വിന്‍ഡോ സീറ്റിലേക്ക് തന്നെ നീക്കി ബാഗ് മുകളില്‍ വെച്ച് സീറ്റിലിരുന്നു
”സോ..സ്വീറ്റ്.,,
ശാലിനി അവന്‍റെ കവിളില്‍ നുള്ളി പുറത്തേക്ക് നോക്കിയിരുന്നതും അവനവളെ കൂര്‍പ്പിച്ച് നോക്കി
നവി ഹെഡ്സെറ്റ് വെച്ച് ഫോണ്‍ കണ്ട് കൊണ്ടിരുന്നു
ശാലിനിയാണേല് പുറത്തെ കാഴ്ച്ചകള്‍ കണ്ടിരിക്കാണ്
പെട്ടന്ന് മാനം കറുത്ത് മഴ ഭൂമിയെ തൊട്ടുണര്‍ത്തി
മഴയുടെ ശക്തി കൂടിയതും ഇടിയും മിന്നലും കൂടെ ചേര്‍ന്നു
”എല്ലാവരും ഷട്ടറൊക്കെ താഴ്ത്തി ഇട്ടേ.,,
കണ്ടക്ടര്‍ പറഞ്ഞതും നവി ശാലിനിയെ നോക്കി പൊട്ടിചിരിച്ചു
”നിനക്ക് അങ്ങനെ തന്നെ വേണം അഹങ്കാരി.,,
”താന്‍ പോടോ.,,
അവളവനെ പുച്ഛിച്ച് ബാഗില്‍ നിന്നൊരു ബുക്കെടുത്ത് വായിച്ചു
താലിയില്‍ കളിച്ചോണ്ട് ബുക്ക് വായിക്കുന്ന ശാലിനിയെ നവി നോക്കിയതും അവന്‍റെ ചുണ്ടിലൊരു ചിരി മൊട്ടിട്ടും
യാത്രക്കിടെ രണ്ട് പേരും ഒന്ന് മയങ്ങി പോയിരുന്നു
കൊച്ചി സ്റ്റേഷനിലെത്തിയതും രണ്ട് പേരും ബാഗുമായി ഇറങ്ങി ഒരു ടാക്സി വിളിച്ച് ഫ്ലാറ്റിലേക്ക് പോയി.,,
”നവീ..,,നീ അമ്മേടെ മുറിയെടുത്തോ.,
ആകെ പൊടിപിടിച്ച് കിടക്കാണ് ഞാന്‍ വീടൊന്ന് വൃത്തിയാക്കിയിടട്ടെ.,,
കുറച്ച് ദിവസം പൂട്ടിയിട്ടതു കൊണ്ട് ആകെ പൊടിപിടിച്ച് കിടക്കായിരുന്നു
”നീ വൃത്തിയാക്കി തുടങ്ങിക്കോ.,
ഞാനപ്പോയേക്കും കഴിക്കാനെന്തേലും വാങ്ങി വരാം.,,
നിന്‍റെ കാറിന്‍റെ കീഴെവിടെ.,,
നവി ശാലിനിയുടെ കാറുമായി വീട്ടിലേക്ക് വേണ്ട അത്യാവിശ്യ സാധനങ്ങളും രാത്രിത്തേക്കുള്ള ഫുഡും വാങ്ങി ഫ്ലാറ്റിലേക്ക് തന്നെ തിരിച്ച് പോയി
അപ്പോയും ശാലിനിയുടെ പണി കഴിഞ്ഞിരുന്നില്ല
രണ്ട് പേരും വീടെല്ലാം വൃത്തിയാക്കി കുളിച്ച് ഫ്രഷായി കഴിക്കാനിരുന്നു
ചൂട് തട്ട് ദോശയും ചട്ണിയും സാമ്പാറും രണ്ട് പേരും ആസ്വദിച്ച് കഴിച്ചു
”ഇനിയൊന്ന് കിടന്നാമതി.,
നിനക്കുള്ള വെള്ളം മുറിയില്‍ വെച്ചിട്ടുണ്ട്.,
ഗുഡ് നൈറ്റ്,,
ശാലിനി അവളെ മുറിയില്‍ കയറി ഡോറടച്ചു
രാവിലെ ശാലിനി എണീറ്റ് യോഗ മാറ്റും കൊണ്ട് ഹാളിലേക്ക് വന്നപ്പോ കാണുന്നത് സെറ്റില്‍ കിടന്നുറങ്ങുന്ന നവിയേയാണ്
നല്ല ഉറക്കിലാണെന്ന് കണ്ട് ശാലിനി വിളിക്കാതെ യോഗയിലേക്ക് തിരിഞ്ഞു
”ഗുഡ് മോണിംങ് ശാലൂ..,,
എല്ലാം കഴിഞ്ഞ് മാറ്റ് മടക്കി എണീക്കുമ്പോയാണ് നവിയുടെ ശബ്ദം കേട്ടത്
അവന്‍ എണീറ്റ് സെറ്റിലിരുന്നിട്ടുണ്ട്
”ഗുഡ് മോണിംങ് ഇതെന്താ ഇവിടെ കിടന്നെ.,
മുറി ഇഷ്ടായില്ലെ.,,
ശാലിനി നവിയെ നോക്കി
”അറിയാതെ ഫോണ്‍ കണ്ട് ഉറങ്ങിപോയതാ.,
അവനൊന്ന് ഊര നിവര്‍ത്തി എണീറ്റു
”എന്നാ ഫ്രഷായി വാ ചായ എടുക്കാം.,,
ശാലിനി ഫ്രഷായി കിച്ചണില്‍ എത്തിയപ്പോയേക്കും നവി ഫ്രഷായി ചായക്കുള്ള പാല് തിളപ്പിച്ചോണ്ടിരിക്കായിരുന്നു
”ആ..ഹ നവി ചായയിടോ..,,
ശാലിനി അവന്‍റെ അടുത്ത് കൈ കെട്ടി സ്ലാബിനോട് ചേര്‍ന്ന് നിന്നു
”പിന്നേ..,,ഒരു ചായയിടാന്‍ പരീക്ഷ എഴുതി പാസ്സാകണല്ലോ.,
നീ കുടിച്ചിട്ട് പറ എന്‍റെ സ്ട്രോങ് ചായ എങ്ങനെ ഉണ്ടെന്ന്.,,
നവി കപ്പിലേക്കൊഴിച്ച് അവള്‍ക്ക് കൊടുത്തു
”ഹ്മ്..,,കൊള്ളാം നല്ല ചായ.,
എന്നാ ഞാന്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കട്ടെ.,,
ശാലിനി പുട്ട്പൊടിയെടുത്ത് നനച്ച് തേങ്ങ ചിരവി,
നവി തലേന്ന് വാങ്ങിയ പപ്പടമെടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുത്ത്
പുട്ടും പഴവും പപ്പടവും കൂട്ടി രണ്ട് പേരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചെണീറ്റു
ശാലിനി ഹോസ്പിറ്റലിലേക്ക് പോകാന്‍ റെഡിയായി വന്നു
”നവീ..,,ഞാനിറങ്ങാണ്.,
നിനക്കെങ്ങോട്ടേലും പോകാനുണ്ടേല് ഞാന്‍ കൊണ്ട് വിടാം.,,
ശാലിനി കാറിന്‍റെ കീ എടുത്തു
”നീ എന്നെ ടാക്സി സ്റ്റാന്‍റിലേക്ക് വിട്ടാമതി.,
അവിടെ ടാക്സി വിളിച്ച് ഞാന്‍ ഷോപ്പിന്‍റെ പണിനടക്കുന്നിടത്തേക്ക് പോകാണ്.,
അവിടെ എന്‍റെ വണ്ടിയുണ്ട്.,
നവി ശാലിനിക്കൊപ്പം ഫ്ലാറ്റില്‍ നിന്നിറങ്ങി
*(തുടരും..)*

by