17/04/2026

നീർത്തിളക്കം : ഭാഗം 21

രചന – ഷംസിയ ഫൈസൽ

നവി ശാലിനിക്കൊപ്പം ഫ്ലാറ്റില്‍ നിന്നിറങ്ങി

വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ രണ്ട് ദിവസം കടന്ന് പോയി

ഇന്ന് ശില്‍പയും ഫ്രണ്ടും കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിരുന്നു

വൈകീട്ട് ഹോസ്പിറ്റലില്‍ നിന്ന് വന്നയുടനെ കുളിച്ച് ഫ്രഷായി ശാലിനി ചായക്കുള്ള ഇലയടയും വട്ടയപ്പവുമെല്ലാം ഉണ്ടാക്കാന്‍ തുടങ്ങി

നവി ഷോപ്പിന്‍റെ പണിനോക്കാന്‍ പോയിരുന്നു

എല്ലാം ഉണ്ടാക്കി കഴിഞ്ഞ് ചായ കൂടെ ഉണ്ടാക്കി ഗ്യാസ് ഒാഫ് ചെയ്തപ്പോയാണ് നവി കയറി വന്നത്

”ആ..ഹ നല്ല മണം.
എന്താ സ്പെഷ്യല്‍.?,

നവി നേരെ കിച്ചണിലേക്ക് വന്ന് പാത്രങ്ങളെല്ലാം തുറന്ന് നോക്കി

”ഹൈവ ഇലയട.,നീ ഇതൊക്കെ ഉണ്ടാക്കോ..,,
ഇല എവിടെന്ന് കിട്ടി.?

നവി ഒരു ഇലയട എടുത്ത് കടിച്ചു

”അതൊക്കെ ഒപ്പിച്ചു.,
പിന്നെ ഇനി എടുക്കാന്‍ നില്‍ക്കണ്ട ശില്‍പയും ഫ്രണ്ടും എത്തിയിട്ട് ഒരുമിച്ച് കഴിക്കാം.,

ശാലിനി ഇതും പറഞ്ഞ് മുറിയിലേക്ക് പോയതും തിരിച്ച് വീണ്ടും നവിയുടെ അടുത്തേക്ക് വന്നു

”അതെയ് നവീ..,,അത്യാവിശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്ത് എന്‍റെ മുറിയിലേക്ക് മാറ്റിക്കോ.,
ശില്‍പക്കും ഫ്രണ്ടിനും കിടക്കാന്‍ നിന്‍റെ മുറി കൊടുക്കാം.,

ശാലിനി നവിയെ നോക്കി ചിരിച്ചതും നവി അവളെ തുറിച്ച് നോക്കി

”ഇനി ആ ഡ്രസ്സെല്ലാം കൂടെ നിന്‍റെ മുറിയിലേക്ക് കൊണ്ട് പോയി വെക്കണോ.,
അവര് പോയാ വീണ്ടും കെട്ടിപൊറുക്കി എന്‍റെ മുറിയിലേക്ക്.,
എനിക്കൊന്നും വെയ്യ.,

അവന്‍ മടിയോടെ ഹാളിലെ സെറ്റിലിരുന്നു

”ലോക മടിയാ.,
എല്ലാം കൂടെ കെട്ടിവലിച്ച് എന്‍റെ റൂമില്‍ കൊണ്ട് തള്ളാനല്ല പറഞ്ഞെ.,
നിനക്ക് അത്യാവിശ്യം വേണ്ട ചാര്‍ജര്‍ ലാപ് വീട്ടില്‍ നിന്നിടുന്ന രണ്ട് മൂന്ന് ഡ്രസ്സൊക്കെ കൊണ്ട് വെച്ചാല്‍ മതി.,
എന്‍റെ കബോഡില്‍ സ്ഥലമില്ലാഞ്ഞിട്ട് ആ മുറിയിലാ നിന്‍റെതെല്ലാം വെക്കാറെന്ന് പറഞ്ഞാ പോരെ.,,

ശാലിനി അവന്‍റെ തലക്കിട്ടൊന്ന് കൊട്ടി

”ഒാ..ഹ് ഇനി രണ്ട് ദിവസം നിന്നെ പേടിച്ച് ഉറങ്ങണമല്ലോ.,,

നവി നെടുവീര്‍പ്പോടെ എണീറ്റു

”അത്ര പേടിയാണെങ്കില്‍ ബെഡില്‍ കിടക്കണ്ട അന്നത്തെ പോലെ താഴെ കിടന്നോ.,,

ശാലിനി ചിരി കടിച്ച് പിടിച്ചു.,,

”പോടീ..,,ഞാന്‍ എന്‍റെ ഭാര്യേടെ അടുത്തെ കിടക്കൂ..,,
എനിക്കതാ ഇഷ്ടം.,,

നവി അവളെ നോക്കി കണ്ണിറുക്കി വേഗം പോയി അവനാവിശ്യമുള്ളതെല്ലാം ശാലിനിയുടെ മുറിയില്‍ വെച്ചു

കോളിംങ് ബെല്ലടിച്ചതും ശാലിനി പോയി വാതില്‍ തുറന്നു

”വരണം വരണം,,
യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു.,
അല്ല നിന്‍റെ ഫ്രണ്ട് കൂടെയുണ്ടെന്ന് പറഞ്ഞിട്ട് ആരുല്ലല്ലോ..,,

ശാലിനി പിറകിലേക്ക് നോക്കി

”ഞങ്ങളിവിടെ സ്റ്റാന്‍റിലിറങ്ങി ടാക്സി വിളിക്കാന്‍ നിന്നപ്പോയാ അവളെ ഏതോ റിലേറ്റീവ്സിനെ കണ്ടത്

അവര് പിടിച്ച പിടിയാലെ അവളെ അവരെ വീട്ടിലേക്ക് കൊണ്ട് പോയി.
എന്നെ അവരാ ഇവിടെ ആക്കി തന്നത്,,

”അവിടെന്ന് സംസാരിച്ച് നില്‍ക്കാതെ അകത്തേക്ക് വാ.,,
ശാലൂ..,,നോക്കി നില്‍ക്കാതെ കൊച്ചിനെന്തേലും കുടിക്കാനെടുക്ക്‌,,

നവി അവന്‍റെ മുറിയില്‍ നിന്നിറങ്ങി വന്ന് ശില്‍പയെ അകത്തേക്ക് ക്ഷണിച്ചതും ശാലിനി അവനെ ഒരു നോട്ടം നോക്കി ഫ്രിഡ്ജില്‍ അടിച്ച് വെച്ച ജ്യൂസ് മൂന്ന് ഗ്ലാസിലാക്കി കൊണ്ട് വന്ന് ശില്‍പക്കും നവിക്കും കൊടുത്തു

ഒന്നവളും എടുത്ത് സെറ്റിലിരുന്നു

”ആകെ ക്ഷീണിച്ച് വരുന്നതല്ലെ.,
ഇരുന്ന് കുടിക്ക്.,,

നവിയും സെറ്റിലിരുന്ന് ശില്‍പയോട് പറഞ്ഞു

”അല്ല എങ്ങനെയുണ്ട് മെരേജ് ലൈഫ്.
ഞാന്‍ നിങ്ങള്‍ക്ക് കട്ടുറുമ്പായോ?,,

ശില്‍പ രണ്ട് പേരെ നോക്കി കണ്ണിറുക്കി

”രണ്ട് ദിവസത്തെ കാര്യമല്ലെ അത് ഞങ്ങളങ് സഹിച്ചു അല്ലെടീ..,,

നവി ശാലിനിയുടെ അടുത്തേക്ക് നീങ്ങി തോളില്‍ കൈയ്യിട്ടതും അവള്‍ക്ക് ജ്യൂസ് തരിപ്പ് കേറി ചുമക്കാന്‍ തുടങ്ങി

”അയ്യോ എന്ത് പറ്റി ശാലൂ..,,
സൂക്ഷിച്ച് കുടിക്കണ്ടേ..,,

നവി അവളെ തലയില്‍ കൊട്ടികൊടുത്തതും ശാലിനി അവനയൊരു നോട്ടം

”അധികം ഒാവറാക്കാതെടാ തെണ്ടി.,,

ശാലിനി നവിയുടെ ചെവിക്കരുകില്‍ വന്ന് പറഞ്ഞതും അവനൊരു ചിരി പാസ്സാക്കി അവളെ തോളില്‍ നിന്ന് കൈയ്യെടുത്തു

”അയ്യോ എന്‍റെ ബാഗൊന്നും എടുത്തില്ല.,,

ശില്‍പ ഗ്ലാസവിടെ വെച്ച് ഡോര്‍ തുറന്ന് രണ്ട് മൂന്ന് ബാഗ് ഉള്ളിലേക്ക് ബുദ്ധിമുട്ടി എടുത്ത് വെച്ചു

”എന്‍റമ്മേ..,,നീ ഇങ്ങോട്ട് സ്ഥിര താമസത്തിന് വന്നതാണോ.,
വീട് മുയുവന്‍ കൊണ്ട് വന്നോ നീ..,,

ശാലിനി അന്തംവിട്ടെണീറ്റു

”ഞാന്‍ ഇവിടെന്ന് നേരെ ഹോസ്റ്റലിലേക്കല്ലെ അതാ.,
ഇനി പരീക്ഷ കഴിയാതെ വീട്ടിലേക്ക് വിടില്ല.,
നവനീതേട്ടാ ഇതൊന്ന് മുറിയിലേക്ക് വെച്ച് തരോ എനിക്ക് പൊക്കാ പറ്റുന്നില്ല അതാ..,,

ശില്‍പ നവിയെ നോക്കി കെഞ്ചി

”അതിനെന്താ വെക്കാലോ.,
ഇതിലെന്താ അമ്മികുട്ടിയൊക്കെയുണ്ടോ എന്താ വൈറ്റ്.,
നീയിത് എങ്ങനെ താഴെ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നെ.,,

നവി പണിപെട്ട് മുറിയിലേക്ക് കൊണ്ട് വെച്ചു

”അതിവിടെത്തെ സെക്ക്യൂരിറ്റി ചേട്ടന്‍ സഹായിച്ചു.,
പാവം ചേട്ടന്‍ ഞാന്‍ കുറച്ച് പൈസകൊടുത്തപ്പോ അയാള് ഹാപ്പി.,,
അല്ല ജ്യൂസേയൊള്ളോ വേറൊന്നും കഴിക്കാനില്ലെ.,,

ശില്‍പ അടുക്കളയിലേക്ക് ചെന്നു

”ചായ ഉണ്ടാക്കിയിട്ടുണ്ട്.,
ഡിന്നര്‍ നമുക്ക് പുറത്ത് പോയി കഴിക്കാം.,,

ശാലിനി മൂന്ന് കപ്പിലേക്ക് ചായ ഒഴിച്ച് സ്നാക്സെല്ലാം എടുത്ത് വെച്ചു

മൂന്ന് പേരും സംസാരിച്ച് ഒരുമിച്ച് ചായയെല്ലാം കുടിച്ചു

”ഇത് വരെ വന്നതല്ലെ ഞാനൊന്ന് ഫ്രഷാകട്ടെ.,,

ശില്‍പ പോയതും ശാലിനി നവിയെ കൂര്‍പ്പിച്ച് നോക്കി

”എന്താടീ നോക്കുന്നെ ഉണ്ടകണ്ണീ..,,

നവി അവളെ തിരിച്ചും നോക്കി

”കുറച്ചധികം ഒാവറാണ് നീ..,,

”ഞാനൊരു ഉത്തമനായ ഭര്‍ത്താവാണെന്ന് ശില്‍പ കരുതികോട്ടെ.,,

നവി ചിരിച്ച് തന്‍റെ കപ്പ് കഴുകി വെച്ചു

”ഈ അഭിനയം നിര്‍ത്തി ശെരിക്കും അങ്ങനെ ആയിക്കൂടെ.,,

ശാലിനി മുഖം വീര്‍പ്പിച്ചു

”ദേ..,,ശാലിനി എന്നില്‍ നിന്ന് ഒരു ഭര്‍ത്താവില്‍ നിന്ന് കിട്ടുന്നതൊന്നും നീ പ്രതിക്ഷിക്കണ്ട.,
നിശ്ചിത കാലയളവിലേക്കുള്ള ഒരു കരാര്‍ ദാമ്പത്യമാണ് നമ്മുടേത്.,,
നീ കുഞ്ഞിന്‍റെ കാര്യം പെട്ടാന്നാക്കിയാല്‍ എനിക്കീ കുരുക്കില്‍ നിന്നൊന്ന് രക്ഷപ്പെടാമായിരുന്നു.,,

നവിയുടെ പെട്ടന്നുള്ള ഭാവമാറ്റം ശാലിനിയെ നിരാശപ്പെടുത്തി

”കുഞ്ഞിന്‍റെ കാര്യമൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്.,
ബട്ട് കല്ല്യാണം കഴിഞ്ഞ് ഒരു മാസം ആയാലെ Ivf ന്‍റെ കാര്യങ്ങളെല്ലാം നടത്തൂ.,,

ശാലിനി നവിയെ നോക്കി

”വണ്‍ മന്തോ.,
എന്തിനാ അത്ര താമസിക്കുന്നൂ.,
എത്രയും പെട്ടന്ന് ചെയ്യാന്‍ പറ്റുമോ അത്രയും വേഗം ivf ന്‍റെ പ്രസീജര്‍ തുടങ്ങണം.,,

നവിയുടെ ക്ഷമ നശിച്ചിരുന്നു

”അതൊന്നും നടക്കില്ല.,
കല്ല്യാണം കഴിഞ്ഞ് ഒരു മാസമാകുന്നതിന് മുന്നെ ഞാന്‍ പ്രഗ്നന്‍റായാല്‍ ആളുകള്‍ എനിക്ക് ഗര്‍ഭം ഉണ്ടിയിട്ട് കല്ല്യാണം കഴിച്ചതാന്ന് തെറ്റ്ധരിക്കും,
അത് കൊണ്ട് കുറച്ച് വൈറ്റ് ചെയ്തേപറ്റൂ..,,

ശാലിനി കിച്ചണില്‍ നിന്നിറങ്ങി പോയി

രാത്രി മൂന്ന് പേരും മാളിലേക്കൊന്ന് കറങ്ങാന്‍ പോയി കുറച്ച് ഷോപ്പിംങും ഫുഡടിയുമൊക്കെയായി ഏറെ വൈകിയാണ് ഫ്ലാറ്റിലെത്തിയത്

”ആകെ ക്ഷീണിച്ചൊരു പരുവമായി
ഞാന്‍ കിടക്കാണ്.,ഗുഡ് നൈറ്റ്.,,

ശില്‍പ മുറിയില്‍ കയറി വാതിലടച്ചതും ശാലിനിയും നവിയും മുറിയിലേക്ക് പോയി

മുറിയുടെ വാതിലടച്ച് ശാലിനി ഫ്രഷായി ഡ്രസ്സ് മാറാനായി ബാത്ത് റൂമില്‍ കയറി
നവി ഷര്‍ട്ട് മാറ്റി ടീഷര്‍ട്ടിട്ട് പാന്‍റ് മാറ്റി ത്രീഫോര്‍ത്തിട്ട് ബെഡില്‍ മലര്‍ന്ന് കിടന്നു

ശാലിനിയെ ഒന്ന് കളിപ്പിക്കാനായി അവള്‍ക്ക് കിടക്കാന്‍ പറ്റാത്തവിധം കൈയ്യും കാലും വെച്ച് കണ്ണടച്ച് കിടന്നു

ശാലിനി ഇറങ്ങി വന്നതും അവന്‍റെ കിടത്തം കണ്ട് ആകെ സ്തംഭിച്ച് നിന്നു

*(തുടരും..)*