രചന – ഷംസിയ ഫൈസൽ
”ഞാന്‍ പെട്ടന്ന് കണ്ടപ്പോ പണ്ടത്തെ ശാലു മുന്നില്‍ നില്‍ക്കുന്ന പോലെ തോന്നി.,
അവന്‍ സ്വയം തലക്കിട്ട് കൊട്ടി
പണ്ടത്തെ ശാലുവോ.,
ഞാന്‍ അന്നും ഇന്നും ഒരുപോലെ തന്നെയാ.,
ഉണ്ടായ മാറ്റം മുയുവന്‍ നിനക്കാ.,
ഞാന്‍ പുറത്തുണ്ടാകും നീ റെഡിയായി വാ അമ്പലത്തിലേക്ക് പോകാനായി.,,
അവള്‍ മുഖം കയറ്റി വെച്ച് പുറത്തിറങ്ങിയതും അവന്‍ വേഗം ഒരുങ്ങി വന്നു
കടും നീല കളര്‍ ഷര്‍ട്ടും വെള്ളയില്‍ നീലകരയുള്ള മുണ്ടുമാണ് അവന്‍റെ വേഷം
അവന്‍ ബുള്ളറ്റില്‍ കയറാന്‍ പോയതും അവളവനെ തടഞ്ഞു
”നടന്ന് പോകാം.,
രണ്ട് പേരും കൂടി പാടത്തേക്കിറങ്ങി വരമ്പിലൂടെ നടന്നു
ശാലിനി മുന്നിലും നവനീത് ബാക്കിലുമായി നടന്നു
രണ്ട് പേരും ഒന്നും മിണ്ടുന്നില്ലെങ്കിലും കിളികളുടെ കിളികൊഞ്ചലും തവളകളുടെ കരച്ചിലും കാറ്റ് ചില്ലകളെ ഇക്കിളിയിട്ട് കടന്ന് കളയുന്നതിന്‍റെ ശബ്ദവും കേള്‍ക്കാമായിരുന്നു
എങ്ങോ നോക്കി കൊണ്ട് നടന്നിരുന്ന ശാലിനി പെട്ടന്ന് വീഴാന്‍ പോയതും അവന്‍ വേഗം അവളെ കൈയ്യില്‍ പിടിച്ച് നേരെ നിര്‍ത്തി
”ഇത്രക്കാലമായിട്ടും നീ ശെരിക്ക് നടക്കാന്‍ പഠിച്ചില്ലെ.,,
അവന്‍ ദേഷ്യപ്പെട്ടോണ്ട് മുന്നില്‍ നടന്നു
അമ്പലത്തില്‍ എത്തിയതും പുറത്ത് നില്‍ക്കുന്ന പൂ കച്ചവടക്കാരനില്‍ നിന്ന് മുല്ലപ്പൂ വാങ്ങി മുടിയില്‍ ചൂടാന്‍ ശ്രമിച്ചു
”നവീ ഇതൊന്ന് കുത്തി തരോ.,
എനിക്ക് പറ്റുന്നില്ല അതാ.,,
ശാലിനിയുടെ മുടിയില്‍ പൂ വെച്ച് സ്ലൈഡ് കൊണ്ട് പിന്‍ ചെയ്ത് കൊടുക്കുമ്പോ എന്തിനെന്നറിയാതെ അവളെ ചുണ്ടിലൊരു ചിരി മറഞ്ഞ് കിടപ്പുണ്ടായിരുന്നു
രണ്ട് പേരും അകത്തേക്ക് കയറി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു
എന്ത് പ്രാര്‍ത്ഥിക്കണമെന്നറിയാതെ മനസ്സ് ശൂന്യമായി തീര്‍ന്നിരുന്ന രണ്ട്പേരുടെയും കണ്ണുകള്‍ അടഞ്ഞ് തന്നെയിരുന്നു
ശാലിനി മെല്ലെ കണ്ണ് തുറന്ന് അവനെ പാളിനോക്കി
അവന്‍ അപ്പോയും കണ്ണടച്ച് നില്‍ക്കായിരുന്നു
ശാലിനി ചിരിയോടെ അവനെ നോക്കിയ ശേഷം പ്രസാദം വാങ്ങിച്ചു
ഇലചീന്തില്‍ നിന്നല്പം ചന്ദനമെടുത്ത് നെറ്റിയില്‍ തൊട്ട് നവനീതിനെ നോക്കി
അവന്‍റെ കണ്ണടച്ചുള്ള നില്‌പ് കണ്ട് ശാലിനി ഒരു നുള്ള് ചന്ദനമെടുത്ത് അവന്‍റെ നെറ്റിയില്‍ തൊട്ടു
നെറ്റിയില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടതും അവന്‍ കണ്ണ് തുറന്നവളെ നോക്കി നെറ്റിയില്‍ തൊട്ട് നോക്കി
കൈയ്യില്‍ ചന്ദനം പറ്റിയതും നവനീത് ശാലിനിയുടെ മുഖത്തേക്കും കൈയ്യിലേക്കും മാറി മാറി നോക്കി
”എന്താ..,,
അവള്‍ ഒറ്റപുരികം പൊക്കി
”നീ പ്രസാദം വാങ്ങിച്ചോ?
ഇലചീന്തിലേക്ക് നോക്കിയവന്‍ ചോദിച്ചു
”വാങ്ങിച്ചല്ലോ.,,
”എന്നാ വാ.,,
രണ്ട് പേരും കുറച്ച് സമയം അവിടെ ചിലവഴിച്ച് അമ്പലത്തില്‍ നിന്നിയങ്ങി
അവള്‍ നേരെ പോയത അമ്പലകുളത്തിലേക്കാണ്
”നീ ഇത് എങ്ങോട്ടാ വീട്ടിലേക്കില്ലെ നീ.,,
ശാലിനി പോകുന്നത് കണ്ട് നവനീതിന് ചോദിച്ചു
”ഇപ്പൊ വര നവീ..,,
അവളെ പിറകെ നവിയും ഈര്‍ഷ്യത്തോടെ പോയി
”നവീ..,,എന്ത് രസാലെ ഇപ്പോയും ഈ കുളം കാണാന്‍.,
അമ്പലത്തില്‍ വന്നാല്‍ എപ്പോയും നീ എനിക്ക് ആമ്പല് പറിച്ച് തരാറുണ്ടായിരുന്നു.,,
ഒാര്‍മയുണ്ടോ നിനക്ക്.,,
ശാലിനി നവിയെ നോക്കി
”അതൊക്കെ ഒാര്‍ത്തിരിക്കലല്ലെ എന്‍റെ പണി.,,
അവന്‍റെ പുച്ഛഭാവം കണ്ട് അവളൊന്ന് ചിരിച്ചു
”നിനക്ക് ഒാര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പലതും എനിക്ക് വിലപ്പെട്ടതാണ്.,
എനിക്കൊരു ആമ്പല് പറിച്ച് തരോ നീ.,,
ശാലിനി നവനീതിനെ കെഞ്ചലോടെ നോക്കി
”നിനക്കെന്താ വട്ടാണോ ശാലിനി.,
ഇള്ള കുട്ടിയൊന്നുമല്ലല്ലോ പൂവും പിടിച്ച് നടക്കാന്‍.,
നീയൊരു ഡോക്ടറല്ലെ അതിന്‍റെ മെച്ച്യൂരിറ്റിയെങ്കിലും കാണിക്ക്.,,
അവനവളെ ശാസിച്ചു
”എന്‍റെ മനസ്സിപ്പോയും ചെറുപ്പമാണ് നവീ..,,
നിന്നോടുള്ള പ്രണയം മനസ്സിലിട്ടോണ്ട് നടന്ന പൊട്ടിപെണ്ണ്.,,
പിന്നെ പൂ കൈയ്യില്‍ പിടിച്ച് നടക്കുന്നതിന് പ്രായപരിതി ഇല്ലെന്നാണ് എന്‍റൊരു നിഗമനം.,
നിനക്ക് പറിച്ച് തരാന്‍ ബുദ്ധിമുട്ടുള്ള സ്ഥിതിക്ക് ഞാന്‍ തന്നെ പറിച്ചോണ്ട്.,,
ശാലിനി സാരി അല്‌പം ഉയര്‍ത്തി കുളത്തിലേക്കുള്ള പടവുകളിറങ്ങി
”ഡ്രസ്സ് നനക്കണ്ട ഞാന്‍ പറിച്ച് തരാം,,
നവനീത് മുണ്ട് മടക്കി കുത്തി കുളപടവിറങ്ങി മുട്ടോളം വെള്ളമുള്ള പടവിലേക്കിറങ്ങി കൈ എത്തിച്ച് രണ്ട് ആമ്പല്‍ പൂക്കള്‍ പറിച്ചെടുത്തു
”ന്നാ ഇനി ഇത് കിട്ടാഞ്ഞിട്ട് മോങ്ങണ്ട.,,
ഇനിയിടെ ചുറ്റി തിരിയാതെ വേഗം വരാന്‍ നോക്ക്.,,
അവന്‍ പടവുകള്‍ കയറി മുകളിലേക്കെത്തി വേഗം വീട്ടിലേക്ക് നടന്നു
അവന്‍റെ ഒപ്പം എത്താന്‍ പറ്റാതെ അവള്‍ പുറകെ ഓടി
”നവീ.,,പ്ലീസ് ഒന്ന് നില്‍ക്ക്.,,
അവള്‍ കിതപ്പോടെ നിന്നതും അവന്‍ തിരിഞ്ഞ് നോക്കി
”നീ വരുന്നുണ്ടോ.,,
അവന്‍ അവളെ അടുത്ത് വന്ന് നിന്നു
”ഹോ..,,എന്ത് സ്പീഡാ നിനക്ക്,
വീട്ടില്‍ പോയിട്ട് ലാപ്പില്‍ കുത്തികൊണ്ടിരിക്കാനല്ലെ പതുക്കെ പോയാമതി.,,
ശാലിനി അവനെ ചിറഞ്ഞൊന്ന് നോക്കി പതുക്കെ നടന്നതും നവിയും പതുക്കെ അവളൊപ്പം കൂടി
”പിന്നെയ് അമ്മ അമ്പലത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് വരാനാ പറഞ്ഞെ.,
നടക്കുന്നതിനിടെ ശാലിനി അവനെ ഒാര്‍മിപ്പിച്ചു
”അതൊക്കെ പോകാം.,
എനിക്ക് വീട്ടിലേക്ക് പോകേണ്ട ആവിശ്യമുണ്ട്.,
രാത്രി പോയാപോരെ നിന്‍റെ വീട്ടിലേക്ക്.,,
”എന്നാ നീ രാത്രി വാ.,
ഞാനിപ്പോ എന്‍റെ വീട്ടിലേക്ക് പോകാണ്.,,
അവള്‍ പറഞ്ഞതും അവനവളെ ഒരു നോട്ടം
”അതൊന്നും വേണ്ട ഒരുമിച്ചങ് പോയാമതി.,
നവിനീത് ആഞ്ജയോടെ പറഞ്ഞു
”അതെന്താ നിനക്ക് ഒറ്റക്ക് പേടിയാണോ?
അവള്‍ ചിരിച്ചു
”അയ്യോ കോമഡി.,
അവനവളെ കളിയാക്കി പാടത്ത് നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി
”വാ കയറ്.,,
വീടെത്തിയതും നവനീത് തന്‍റെ ബുള്ളറ്റില്‍ കയറി പോക്കറ്റില്‍ നിന്ന് കീയെടുത്ത് സ്റ്റാര്‍ട്ടാക്കി
”ആ കാണുന്ന എന്‍റെ വീട്ടിലേക്ക് പോകാനാണോ ബുള്ളറ്റെടുക്കുന്നെ.,
നടന്ന് വന്നാലും മരുമകനെ അവര്‍ സ്വീകരിക്കും.,,
”നിന്ന് വായിട്ടലക്കാതെ വന്ന് കയറെഡീ..,,
അവന്‍ പെട്ടന്ന് ഉച്ചയെടുത്തതും അവള്‍ വേഗം ബുള്ളറ്റില്‍ കയറി
അവന്‍ വണ്ടിയെടുത്ത് ഗേറ്റ് വഴി റോഡിലേക്ക് വണ്ടിയിറക്കിയതും അവള്‍ മിററിലൂടെ അവനെ നോക്കി
”’നവീ..,,നമ്മളിത് എങ്ങോട്ടാ?
”എന്തായാലും കൊല്ലാനല്ല.,,
അവന്‍ പറഞ്ഞ മറുപടി അവള്‍ക്ക് തീരെ പിടിച്ചില്ല,
”നവി പറയുന്നത് കൊണ്ടൊന്നും തോന്നരുത് നീ ഇപ്പൊ വെറും തറയായിട്ടുണ്ട്.,
പണ്ട് നീ എന്ത് സ്വീറ്റായിരുന്നു.,
നിനക്കോര്‍മയില്ലെ ആദ്യമായി നീ ബൈക്കെടുത്ത് എന്നെ അതില്‍ കയറ്റി ഈ വഴിയിലൂടെ ഒാടിച്ചത്.,
അന്ന് നിന്നെ ചുറ്റിപിടിച്ച് ഞാന്‍ സ്വപ്നം കണ്ടതാ നിന്‍റെ പേരിലുള്ള താലിയുമിട്ട് ഇങ്ങനൊരു യാത്ര.,
അവള്‍ അറിയാതെ അവന്‍റെ വയറിലൂടെ ചുറ്റിപിടിച്ച് തോളില്‍ തലചാഴ്ച്ചു
”പൊന്ന് മോള് സുഖിച്ചിരിക്കാതെ ഒന്ന് നീങ്ങിക്കെ.,
താലിയിട്ട് കെട്ടിപിടിച്ചുള്ള പോക്കെല്ലാം ഞാന്‍ നിര്‍ത്തി തരാം., എന്‍റെ കുഞ്ഞിങ് വന്നോട്ടെ.,
ശാലിനിയുടെ കൈ മാറ്റി നവി പറഞ്ഞതും അവള്‍ നീങ്ങിയിരുന്നു
”ഇടക്കിത് ഒാര്‍മിപ്പിക്കേണ്ട കാര്യമില്ല.,
കുഞ്ഞിനെ കിട്ടുകയും വേണം എന്നെ ഒരു പുല്ല് വിലയുമില്ല.,
ഞാന്‍ വിചാരിച്ചാലെ നിന്‍റെ കൈയ്യിലേക്ക് കുഞ്ഞിനെ കിട്ടൂ..,,
എന്നെ കൂടുതല്‍ ചൊറിയാന്‍ വന്നാല്‍ ഞാന്‍ ചിലപ്പോ ഞാനത് മാറ്റിചിന്തിക്കും.,
ഹാ.,,
അവള്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞതും അവനൊന്ന് പരിഭ്രമിച്ചു
*(തുടരും..)*

by