രചന – ഷംസിയ ഫൈസൽ
സൂര്യ കിരണങ്ങള്‍ കണ്ണില്‍ തട്ടിയതും ശാലിനി കണ്ണ് ചിമ്മി തുറക്കാന്‍ ശ്രമിച്ചെങ്കിലും വെയിലിന്‍റെ ശക്തികൊണ്ട് അവള്‍ കൈ കണ്ണിന് മേലെ വെച്ച് പതിയെ കണ്ണ് തുറന്നു
ശാലിനി ഉണരാനായി കര്‍ട്ടണ്‍ മാറ്റി ജനല് തുറന്നിടുന്ന നവിയേയാണവള്‍ കണ്ടത്
അവന്‍റെ കൈയ്യിലൊരു കപ്പുമുണ്ട്
”ഗുഡ് മോണിംങ് ഭാര്യ.,
ഉറക്കം എങ്ങനെ ഉണ്ടായിരുന്നു?.,,
അവളെ അടുത്തേക്ക് വന്നോണ്ട് ചോദിച്ചു
”കുറെ നാള്‍ക്ക് ശേഷം നന്നായിട്ടൊന്നുറങ്ങി.,,
അവള്‍ ഒരു കോട്ട് വാ ഇട്ട് അവനെ നോക്കി ചിരിച്ചു
”ആ..ഹ എന്നാ
എണീറ്റ് ബ്രഷ് ചെയ്തെ.,,
നവി കപ്പ് ടേബിളില്‍ വെച്ച് അവളെ കൈയ്യില്‍ താങ്ങി ബാത്ത് റൂമിലേക്ക് കൊണ്ട് പോയി
ക്ലോസറ്റില്‍ ഇരുത്തി ഡോറടച്ച് നവി ബെഡില്‍ വന്നിരുന്നു
”നവീ..,,!!
വിളി വന്നതും നവി അവളെ ക്ലോസറ്റില്‍ നിന്നെടുത്ത് ചെയറില്‍ ഇരുത്തി പേസ്റ്റ് തേച്ച് ബ്രഷവളെ കൈയ്യില്‍ കൊടുത്തു
പല്ല് തേച്ച് അവളെ പൊക്കി വീല്‍ചെയറില്‍ ഇരുത്തി വെള്ളം നിറച്ച കുപ്പി മൂടി തുറന്ന് കൈയ്യില്‍ കൊടുത്തു
വെള്ളം കുടിച്ച് തിരിച്ചതവന് തന്നെ കൊടുത്തു
എന്നും രാവിലെയുള്ള പതിവ് സംഭവങ്ങളാണിതൊക്കെ
”മുത്തിയമ്മേ..ശാലൂനൊരു കോഫി.,,
നവി അവളേയും കൊണ്ട് പുറത്തേക്കിറങ്ങി
”ഇതെങ്ങോട്ടാ.,,
എന്നും ഫ്ലാറ്റില്‍ ഒതുങ്ങി കൂടിയിരിക്കുന്നവള്‍ക്ക് ഇതൊരു മാറ്റമായിരുന്നു
”കുറച്ച് കാറ്റും വെളിച്ചമൊക്കെ കൊള്ളേണ്ടെ പൊണ്ടാട്ടീ..,,
ഇവിടൊക്കെ കണ്ട് നോക്ക് അടിപൊളിയാ..,,
നവി മുറ്റത്ത് കൊണ്ട് നിര്‍ത്തയപ്പോ തന്നെ അവള്‍ ആശ്ചര്യപ്പെട്ട് പോയിരുന്നു
മുറ്റം നിറയെ പൂക്കളും ചെടികളും മരങ്ങളും ആകെ പച്ചപ്പിനാല്‍ കണ്‍കുളിര്‍മയേകുന്ന സ്ഥലം
വീടിന്‍റെ രണ്ട് സ്ഥലത്തും കൃഷിസ്ഥലമാണ്.,
കാബേജും കോളിഫ്ലവറും ക്യാരറ്റുമെല്ലാം കൃഷി ചെയ്യുന്നിടം
എങ്ങോട്ടും നോക്കിയാലും കണ്ണ് കുളിര്‍മയേകുന്ന കാഴ്ച്ച മാത്രം
ശെരിക്കും ഫാം ഹൗസ് പോലെ
”നവീ..,,ഡല്‍ഹിയില്‍ ഇത്ര നല്ല സ്ഥലങ്ങളോ.,
എന്‍റെ ഒക്കെ മനസ്സില്‍ ബിള്‍ഡിംങും തിരക്ക് പിടിച്ച റോഡും ഐയര്‍ പൊലൂഷനും ഒക്കെയായിരുന്നു.,
ഇതിപ്പൊ ഞാനാകെ വണ്ടറടിച്ച് പോയി.,
നീയിത് എങ്ങനെ കണ്ട് പിടിച്ചു.,,
ശാലിനി അവനെ അന്ധാളിപ്പോടെ നോക്കി
”കുട്ടനാട്ടില്‍ ജനിച്ച് വളര്‍ന്ന് നമുക്ക് ഫ്ലാറ്റൊന്നും സെറ്റാവില്ലെടോ.,
കുറെക്കാലം ഫ്ലാറ്റില്‍ തന്നെയായിരുന്നു.,
പിന്നെ കുറേ അന്വേഷിച്ച് കണ്ടെത്തിയതാ ഇവിടെ.,
ഇരട്ടി വില കൊടുക്കേണ്ടി വന്നാലെന്താ ഇങ്ങനൊരു സ്ഥലത്ത് താമസിക്കാന്‍ പറ്റിയില്ലെ.,,
നവി വീല്‍ചെയര്‍ തള്ളി പൂന്തോട്ടത്തിന്‍റെ നടുവിലായുള്ള കല്‍ബെഞ്ചിലിരുന്നു
അതിന് നേരെ മുന്നില്‍ ചെറിയൊരു മീന്‍കുളമാണ്.,
ചുറ്റം മനോഹരമായ ചെറിയ കല്ലുകളും കുഞ്ഞ് ചെടികളുമുണ്ട്.,,
ശാലിനി കണ്ണെടുക്കാതെ അവിടൊക്കെ ആസ്വദിക്കുന്ന തിരക്കിലാണ്
”മോളെ ഇതാ കോഫി.,,
മുത്തിയമ്മ കോഫിയുമായി അങ്ങോട്ട് വന്നു
”താങ്ക്യൂ മുത്തിയമ്മെ..,,
ശാലിനി സ്നേഹത്തോടെ ചിരിച്ച് കൈ നീട്ടി വാങ്ങി
”ദേ ആ കാണുന്നതാ എന്‍റെ വീട്.,
അങ്ങോട്ടൊക്കെ ഞാന്‍ കൊണ്ട് പോകുന്നുണ്ട്.,
ഇപ്പോ അടുക്കളയില്‍ ഇച്ചിരി പണി ബാക്കിയുണ്ട്,,
മുത്തിയമ്മ കൃഷി സ്ഥലത്തിന്‍റെ നടുവിലായുള്ള ഒാടിട്ട വീട് കാണിച്ച് കൊടുത്ത് വേഗം പോയി
”അവരെ എങ്ങനെ പരിചയപ്പെട്ടത് മുത്തയമ്മയേയും ദിവാകരേട്ടനേയും,,
ശാലിനി ചൂട് കോഫി ചുണ്ടോടടുപ്പിച്ചു
”ഇവിടെ വന്നതിന് ശേഷം കണ്ടതാ.,
മലയാളി ആണെന്നറിഞ്ഞ് പരിചയപ്പെട്ടതാ.,
പക്ഷെ മനസ്സിലങ് കേറി കൂടി.,
കാണുന്ന പോലെയല്ല രണ്ടാള്‍ക്കും നല്ല വിദ്യാഭ്യാസമാ.,
ദിവാകരേട്ടനെ ഷോപ്പിലെ മാനേജര്‍ ആക്കാന്ന് പറഞ്ഞിട്ട് സമ്മതിച്ചതേയില്ല.,
അതോടെ വീടും കൃഷിയിടം നോക്കാനും പാചകം ചെയ്യാനുമെല്ലാം അവരെ കൂടെകൂട്ടി
സത്യം പറഞ്ഞാ അച്ഛനും അമ്മയും പോയതിന് ശേഷം ഇവരുള്ളത് കൊണ്ടാ ആ സങ്കടം കുറച്ചെങ്കിലും മറക്കാന്‍ പറ്റുന്നത്.,,
നവി തെളിച്ചമില്ലാത്ത ചിരിചിരിച്ചു
”നവീ..,,ആ ചാമ്പക്ക പറിച്ച് തരോ.,
ചുവന്നത് നോക്കി.,,
ശാലിനി പറയേണ്ട താമസം നവി പോയി ചാമ്പക്ക പറിച്ചവളെ കൈയ്യില്‍ കൊടുത്തു
വീല്‍ചെയര്‍ തള്ളി വീടിന്‍റെ പരിസര ഭാഗങ്ങളെല്ലാം അവള്‍ക്ക് കാണിച്ച് കൊടുത്തു
കുറേ ദിവസത്തിന് ശേഷമാണ് അവളിത്ര സന്തോഷത്തോടെയിരിക്കുന്നത് കാണുന്നത്.,
തന്നോട് എപ്പോയും രണ്ട് വാക്കില്‍ സംസാരം ഒതുക്കുന്നവളാ ഇപ്പൊ വാ തോരാതെ സംസാരിക്കുന്നത്
അവന്‍റെ മനസ്സ് നിറഞ്ഞൊരു പുഞ്ചിരി മുഖത്ത് തെളിഞ്ഞു
”ഇതെന്താ ഇങ്ങനെ നോക്കുന്നെ.,,
ശാലിനി അവന്‍റെ നോട്ടം കണ്ട് പിരികം പൊക്കി
”ചുമ്മാ.,,എന്‍റെ ഭാര്യയുടെ സന്തോഷം കണ്ടാല്‍ നോക്കി നില്‍ക്കാന്‍ തോന്നും.,,
നവി കവിളിലൊന്ന് തട്ടിയതും ശാലിനി അവനെ കൂര്‍പ്പിച്ച് നോക്കി
”’കുഞ്ഞേ..,,മോളേം കൊണ്ട് ചായ കുടിക്കാന്‍ വാ..,,
മുത്തിയമ്മ വിളിച്ച് പറഞ്ഞതും ശാലിനിയേയും കൊണ്ട് അകത്തേക്ക് പോയി
”ശാലൂ..,,നിനക്കിന്ന് പുതിയ ട്രീറ്റ്മെന്‍റ് തുടങ്ങാണ്.,
ആയുര്‍വേദമാണ്,
മെയ്നായിട്ട് ഉഴിച്ചിലൊക്കെയാണ്.,
നല്ല റിസള്‍ട്ട് കിട്ടുന്നുണ്ടെന്നാ പറഞ്ഞെ.,
എന്‍റെ ഒരു സുഹൃത്താണ് അവിടെത്തെ ഒരു ഡോക്ടര്‍.,,
നവി ശാലിനിയുടെ കൈ കഴുകിച്ച് ടേബിളിനരികെ കൊണ്ട് ചെന്ന് അവളെ എടുത്ത് കസേരയിലിരുത്തി
”അതേതായാലും നന്നായി.,
ഇങ്ങനെ മരുന്ന് മാത്രം കുടിച്ചാ എങ്ങനെ മാറാനാ.,
ഉഴിച്ചിലും പിഴിച്ചിലുമൊക്കെ ഉണ്ടെങ്കില്‍ പെട്ടെന്ന് എണീറ്റ് നടക്കാം.,,
ദിവാകരേട്ടനും ചായ കുടിക്കാനായി വന്നിരുന്നു
നാല് പേരും ചായ കുടിച്ചെണീറ്റു
മുത്തിയമ്മ ശാലിനിയെ ഒരുക്കി നിര്‍ത്തി മുത്തിയമ്മയും സാരിമാറ്റി വന്നു
നവി ശാലിനിയെ ബാക്ക് സീറ്റില്‍ ഇരുത്തി മുത്തിയമ്മ കൂടെ കയറി
നവി നേരെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രത്തിലേക്ക് വണ്ടിയോടിച്ചു
ദിവസങ്ങള്‍ കടന്ന് പോയികൊണ്ടിരിക്കെ പഴയ ശാലിനിയിലേക്കുള്ള മടക്കം പെട്ടന്നായിരുന്നു
കിടക്കാന്‍ മാത്രമെ ഇപ്പോള്‍ മുറിയിലെത്തു.,
എപ്പോയും വീല്‍ചെയറില്‍ സ്വന്തമായി പുറത്തിറങ്ങി പ്രകൃതി ഭംഗി ആസ്വദിക്കലാണ് പതിവ്
മുത്തിയമ്മയോ നവിയോ ദിവാകരേട്ടനോ ആരെങ്കിലും എപ്പോയും കൂടെയുണ്ടാകും
കൂടുതലും അടുത്തുള്ള പിള്ളേരെല്ലാം അവളെ കൂടെതന്നെയാണ്
വീല്‍ചെയര്‍ ഉന്തി ഗ്രാമത്തിലെ ഒാരോ കാര്യങ്ങളും ശാലിനിക്ക് ആവേശത്തോടെ കാണിച്ച് കൊടുക്കും
അവരുടെ സ്നേഹത്തിന് ഭാഷയൊരു പ്രശ്നമല്ലായിരുന്നു
സ്വന്തമായി എണീറ്റ് നടക്കുമെന്ന ആത്മവിശ്വാസം വന്നതും ബെഡില്‍ നിന്ന് കൈ കുത്തി എണീക്കാനെല്ലാം ശ്രമിച്ചോണ്ടിരുന്നു
ഇവിടെ വന്നതില്‍ പിന്നെ അവളെ കണ്ണൊന്ന് നിറഞ്ഞത് പോലുമില്ലെന്ന് നവിയെ അത്ഭുതപ്പെടുത്തി
അച്ഛന്‍റേം അമ്മേടേം സ്ഥാനത്ത് ദിവാകരേട്ടന്‍റേയും മുത്തിയമ്മയുടേയും സാന്നിദ്ധ്യം അവളെ രോഗിയെന്ന പേര് മാറ്റിവെക്കുകയായിരുന്നു
”ശാലൂ..,,ഞാനൊന്ന് കുട്ടനാട്ടില്‍ പോകാണ്.,
ചിലപ്പോ ഇന്ന് തന്നെ തിരിച്ച് വരും.,
നവി ചെറിയൊരു ബാഗ് തോളിലിട്ട് ശാലിനിയെ നോക്കി
”ഇതെന്താ ഇത്രപെട്ടന്ന്.,
പോകുന്നതിനെ പറ്റിയൊന്നും പറഞ്ഞില്ലല്ലോ.,,
ശാലിനി അവനെ സംശയത്തോടെ നോക്കി
”എന്‍റെ അച്ഛനും അമ്മയും അമ്പാടിയുമെല്ലാം അവിടെ ഉറങ്ങല്ലെ.,
എനിക്കൊന്ന് കാണണമെന്ന് തോന്നി.,,
നവി അവളെ നോക്കി കണ്ണിറുക്കിയതും ശാലിനിയുടെ മുഖത്ത് സങ്കടം നിഴലിച്ചു
”എന്താണ് എന്‍റെ കൊച്ചിന്‍റെ മുഖത്തൊരു വാട്ടം.,
വീട്ടുക്കാരെ കാണാന്‍ തോന്നുന്നുണ്ടോ.,
അതിന് സമയമായിട്ടില്ല.,
നീ അവിടെന്ന് എങ്ങനെയാണോ വന്നത് അത് പോലെ നടന്ന് തന്നെ അങ്ങോട്ട് പോകണം.,
നവി അവളെ അടുത്തിരുന്നു
”ഡല്‍ഹിയില്‍ നിന്ന് കുട്ടനാട്ടിലേക്ക് നടന്ന് പോകാനോ..,,
”അയ്യോ വളിച്ച കോമഡി.,
എണീറ്റ് നടന്നിട്ട് തല ഉയര്‍ത്തി പഴയ ശാലിനി ആയിട്ട് വേണം അങ്ങോട്ട് പോകാനെന്ന്.,
ഇപ്പൊ ഞാന്‍ പെട്ടന്ന് പോയി വരാം.,
ഇന്നെനിക്ക് എത്താന്‍ പറ്റിയില്ലെങ്കില്‍ മുത്തിയമ്മ വരും കിടക്കാന്‍.,
പോട്ടെ..,,
നവി സ്നേഹത്തോടെ അവളെ കവിളിലൊന്ന് തട്ടി
ശാലിനി ഈയിടയായിട്ട് അവന്‍റെ മാറ്റം ശ്രദ്ധിക്കുകയായിരുന്നു
എന്തോ പ്രത്യേക സ്നേഹം അവനിലൂടെ കിട്ടുന്ന പോലെ.,
ഇനി വല്ല പ്രേമവും.,,
അവളെ ചിന്ത കൊടുമുടി കേറിയതും ശാലിനി തലയൊന്ന് കുടച്ച് വീല്‍ചെയറില്‍ മെല്ലെ പുറത്തേക്കിറങ്ങി
ഒാരോ ദിനങ്ങളും ശാലിനിയുടെ മാറ്റങ്ങളുടെ നാളായിരുന്നു
സ്വയം കൈകുത്തി ബെഡില്‍ എണീറ്റിരിക്കും.,
കാല് അനക്കാന്‍ പറ്റുന്നില്ലെങ്കിലും ചെറിയ വേദനയും തരിപ്പും മുന്നോട്ടുള്ള പ്രതീക്ഷയായിരുന്നു
”മുത്തിയമ്മേ…,,,
ശാലിനി ഉറക്കെ മുറിയിലേക്ക് വിളിച്ചു
”എന്താടാ..,,
നവി മുറിയിലേക്ക് കയറി വന്ന് ബെഡില്‍ ഹെഡ്ബോര്‍ഡിലേക്ക് ചാരിയിരിക്കുന്ന ശാലിനിയെ നോക്കി ചോദിച്ചു
”മുത്തിയമ്മ എവിടെ.?
അവനെ കണ്ടതും അവളൊരു പരുങ്ങലോടെ ഇരുന്നു
*(തുടരും..)

by