രചന – ഷംസിയ ഫൈസൽ
അവള്‍ നിസ്സഹായതയോടെ എന്‍റെ കൈയ്യില്‍ പിടിച്ചു
”ഇവിടെ ശരിയാകില്ല.,
നമുക്ക് നാട്ടിലേക്ക് തിരിച്ച് പോകാം.,
ഞാന്‍ ഗൗരവത്തോടെ പറഞ്ഞു
”നിക്ക് പേടിയാ ഏട്ടാ..,,എന്‍റെ മുറചെറുക്കന്‍ ഒരു തെമ്മാടിയാണെന്ന് ഞാന്‍ പറഞ്ഞതല്ലെ.,
അവന്‍ നമ്മളെ കൊല്ലാനും മടിക്കില്ല.,,
”എന്നെ തൊടാന്‍ മാത്രം ഒരുത്തനും വളര്‍ന്നിട്ടില്ല.,
ഞാന്‍ താലി ചാര്‍ത്തിയ പെണ്ണാണ് നീ.,
ഇങ്ങനെ പേടിച്ച് ജീവിക്കേണ്ട കാര്യമൊന്നുമില്ല.,
നമ്മള്‍ ഇന്ന് തന്നെ തിരിച്ച് പോകുന്നു.,,
ഞാന്‍ നല്ല ദേഷ്യത്തില്‍ തന്നെയായിരുന്നു
”ഏട്ടന്‍റെ ദേഷ്യം കാണിക്കേണ്ട സമയം അല്ലിത്.,
കുറച്ച് കാലം കൂടെ നമുക്ക് എങ്ങനെ എങ്കിലും പിടിച്ച് നിന്നെ പറ്റൂ..,,
ഇനി ഏട്ടന് പോയേ പറ്റു എന്നുണ്ടെങ്കില്‍ പൊക്കോ..,
പക്ഷെ നാട്ടിലെത്തുന്നതിന് മുന്നെ എന്‍റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വരും..,,
അവളെ തേങ്ങല്‍ ഉയര്‍ന്നതും ദേഷ്യം കടിച്ച് പിടിച്ച് ഞാനാ കുടിലിന് ഉള്ളിലേക്ക് കയറി.,,
പിന്നെ അന്നവളോട് മിണ്ടിയതേയില്ല.,
പിറ്റേന്ന് രാവിലെ ഞാന്‍ ജോലി തപ്പിയിറങ്ങി
പല ഷോപ്പിലും ഹോട്ടലിലുമെല്ലാം കയറി ഇറങ്ങിയെങ്കിലും ഒരു ജോലിപോലും കിട്ടിയില്ല.,
വിശന്നിട്ടാണേല് കണ്ണ് കാണുന്നുമില്ല.,,
കൈയ്യില്‍ മിച്ചം വന്നിരുന്ന പൈസക്ക് അരി വാങ്ങി ചേരിയിലേക്ക് നടക്കുമ്പോയാണ് ഒരു കുടിലും അതിനോട് ചേര്‍ന്ന ഒരു ആലയില്‍ മണ്ണ്പാത്രങ്ങള്‍ ഉണ്ടാക്കുന്നത് കണ്ടത്.,
അവരെ കാല് പിടിച്ച് അവിടൊരു ജോലി വാങ്ങി.,
അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്താല്‍ വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോ ഇരുന്നൂറ് രൂപ തരാന്ന് പറഞ്ഞു.,
വേറെ വഴി ഇല്ലാത്തതിനാല്‍ ആ ജോലി ഏറ്റെടുക്കേണ്ടി വന്നു
ദിവസങ്ങള്‍ കടന്ന് പോയി.,
ഒരു ദിവസം ജോലി ചെയ്യുന്നിടത്ത് മണ്ണ് കുഴച്ച് കൊണ്ടിരിക്കുന്ന എന്നെ തേടി കുറച്ച് പോലീസുക്കാര്‍ വന്നു.,
കൂടെ കരഞ്ഞ് നിലവിളിച്ച് കൊണ്ട് ഐശ്വര്യയുമുണ്ടായിരുന്നു
”നിങ്ങളിത്രക്കാരനാണെന്ന് ഞാന്‍ കരുതിയില്ല.,
നിങ്ങളെ പോലെ ഒരു പെണ്ണ്പിടിയന്‍റെ കൂടെയാണെല്ലോ വിശ്വസിച്ച് ഞാന്‍ ഇറങ്ങി വന്നത്,,
നിങ്ങളെ മനസ്സില്‍ കൊണ്ട് നടന്ന എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ..,,
നീചനാണ് നിങ്ങള്‍, പെണ്ണിന്‍റെ ശരീരം മാത്രം ആഗ്രഹിക്കുന്ന കാമഭ്രാന്തന്‍
അവളെന്‍റെ കോളറില്‍ പിടിച്ച് കുലുക്കി
”എന്തൊക്കെ നീ ഈ പറയുന്നെ.,
എന്‍റെ ഭാര്യയായിട്ട് കൂടെ നിന്‍റെ ശരീരത്തില്‍ ഞാന്‍ മറ്റൊരു രീതിയില്‍ തൊട്ടിട്ടുണ്ടോ.,
കാര്യം എന്താന്ന് മനസ്സിലാകുന്നതിന് മുന്നെ.,പോലീസെന്നെ വിലങ്ങണിച്ച് കൊണ്ട് പോയിരുന്നു.,,
എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോകുമ്പോ ഞാനൊന്ന് തിരിഞ്ഞ് നോക്കിയതും അവള്‍ ദേഷ്യത്തോടെ മുഖം വെട്ടിച്ചു
എനിക്ക് ചാര്‍ത്തി തന്ന കേസ് മറ്റൊന്നുമല്ലായിരുന്നു പൊതുസ്ഥലത്ത് വെച്ച് ഞാനേതോ പെണ്ണിനെ കയറിപിടിച്ചെന്ന്.,
അതായത് പീഡന കേസ്.,
കള്ളകേസില്‍ ജയിലില്‍ കിടക്കേണ്ട ഗതികെട്ട അവസ്ഥ.,
ആ സമയതെല്ലാം ഐശ്വര്യയെ കുറിച്ചായിരുന്നു എന്‍റെ ചിന്ത.,
ഞാന്‍ കാരണം അവള്‍ക്കെന്തേലും പറ്റുമോ.,നാട്ടില്‍ പോയിട്ടുണ്ടാകുമോ.,
അതോ ആ ചേരിയില്‍ തനിച്ച് പേടിച്ച് കഴിയുന്നുണ്ടാകുമോ.,
എന്നെല്ലാം അറിയാത്തതിനാല്‍ ഭ്രാന്ത് പിടിച്ച് പോലെയായിരുന്നു
പക്ഷെ ആ പേടിക്കായസ്സുണ്ടായിരുന്നില്ല.,
ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് കൃത്യം ഒരാഴ്ച്ച ആയിട്ടുണ്ടാകും എന്നെ തേടി അവളെത്തി ഐശ്വര്യ
കരഞ്ഞ് തളര്‍ന്ന കണ്ണ്പോളകളും വരണ്ട ചുണ്ടും ക്ഷീണിച്ച മുഖവും പ്രതീക്ഷിച്ച എനിക്ക് കാണാന്‍ പറ്റിയത് ചായം പൂശിയ ചുണ്ടും ചുവന്ന കവിളും മോഡേണ്‍ ഡ്രസ്സുമിട്ട് എന്‍റെ മുന്നിലേക്ക് പുച്ഛത്തോടെ വന്നവളെയാണ്
”ഐശൂ…നീ…,,
എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല
”എസ് ഞാന്‍ തന്നെ.,
പക്ഷെ കൂടെ ഒരാളും കൂടെയുണ്ട്.,,എന്‍റെ പാര്‍ട്ട്ണര്‍,,,
പാര്‍ട്ട്ണര്‍ എന്ന വാക്കെന്‍റെ നെഞ്ചില്‍ കൂരമ്പ് പോലെ പതിഞ്ഞു
വീണ്ടുമെന്നെ ഞെട്ടിച്ച് കൊണ്ട് എന്‍റെ മുന്നിലേക്കൊരാള്‍ നടന്ന് വന്നു
”ധന്യ.,,,!!
എന്‍റെ നാശം കാണാന്‍ കച്ചകെട്ടിറങ്ങിയ വ്യക്തി
എന്നെ നരകിപിക്കാന്‍ അവള്‍ തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു
ഐശ്വര്യ.,
അവളെ പ്രണയത്തില്‍ എന്നെ വീഴ്ത്തി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമുന്നിലെന്നെ മോശകാരനാക്കി ധന്യയുടെ അടുതെന്നെ എത്തിക്കുക.,
അതിനവള്‍ ഐശ്വര്യക്ക് ഒാഫര്‍ ചെയ്തത് പത്ത് ലക്ഷം
അതിലേറെ എന്നെ ഞെട്ടിച്ചത് അവര് ലെസ്ബിയന്‍ കപ്പിളാണ് എന്നുള്ളതാണ്.,
ധന്യ ഐശ്വര്യയോട് ചേര്‍ന്ന് നിന്ന് അവളെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചതും എന്‍റെ മുന്നിലുള്ള കമ്പിയില്‍ ഞാന്‍ അമര്‍ത്തി പിടിച്ച് കണ്ണ് ഇറുകെ അടച്ചു
”എന്തുണ്ട് വിശേഷം മിസ്റ്റര്‍ നവനീത് കൃഷ്ണ.,
ഗോതമ്പുണ്ട ഒക്കെ നന്നായി വിഴുങ്ങുന്നില്ലെ.,
ഇപ്പോ മനസ്സിലായോ ഈ ധന്യ വെറും പീറ പെണ്ണല്ലെന്ന്.,
എന്നോട് കളിച്ചാല്‍ പൊള്ളും.,
എന്നെ ഒാരോന്ന് പറഞ്ഞ് പ്രലോഭിപിച്ചെങ്കിലും ഞാന്‍ മിണ്ടിയില്ലെന്ന് മാത്രമല്ല.,
ഞാന്‍ അവരെ മുഖത്തേക്ക് പോലും നോക്കിയില്ല.,
ധന്യയുടെ അടുത്ത ലക്ഷ്യം ഞാന്‍ കാരണം എന്‍റെ അച്ഛനും അമ്മയും മരണമാണെന്നു കൂടെ ഒാര്‍മിപ്പിച്ച് അവളവിടെന്ന് പോയി.,
എന്‍റെ കേസ് ആ നാട്ടിലെ പത്രത്തിലെ ഒരുമൂലയില്‍ ഒതുങ്ങി പോയതിനാല്‍ നാട്ടിലാരും അറിഞ്ഞിരുന്നില്ല
മാസങ്ങള്‍ വീണ്ടും കടന്ന് പോയി.
ഇടക്കിടെ അവരെന്നെ ചൊടിപ്പിക്കാനായി വന്നെങ്കിലും പിന്നീടവര്‍ വന്നതേയില്ല
എട്ട് മാസം കഴിഞ്ഞപ്പോയാണ് ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതും ജയില്‍ മോചിതനായതും
അവിടെന്നിറങ്ങിയപ്പോയാണ് ധന്യയും കൂട്ടാളികളും വീണ്ടും പിടിക്കപെട്ടന്നറിഞ്ഞത്.,
എനിക്കെന്തോ നാട്ടിലേക്ക് തിരിച്ച് പോകാന്‍ തോന്നിയില്ല.,
പിന്നൊന്നും നോക്കാതെ ജോലി തേടി അലഞ്ഞു.,
ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ജോലികിട്ടി.,
അവിടെത്തെ മുതലാളിയുടെ അക്രമം കൊണ്ട് ഒരാഴ്ച്ച മാത്രേ അവിടെ നിന്നൊള്ളു.,
ആ കാശുമായി ഞാന്‍ നേരെ സൂറത്തിലേക്ക് ബസ് കയറി കുറച്ച് ഡ്രസ്സ് ഐറ്റംസ് വാങ്ങി കുറച്ച് കാശ് കൊടുത്ത് ബാക്കി ഒരാഴ്ച്ചത്തേക്ക് കടം പറഞ്ഞ് ഡല്‍ഹിയില്‍ കൊണ്ട് വന്ന് ഫൂട്പാത്തില്‍ കുറഞ്ഞ ലാഭത്തില്‍ വിറ്റു.,
ഞാന്‍ വിചാരിച്ചതിലും നേരത്തെ വിറ്റ് തീര്‍ത്തതും വീണ്ടും കുറച്ചധികം തുണിതരങ്ങള്‍ വാങ്ങി കൂടുതല്‍ ലാഭത്തില്‍ വിറ്റു
അതിനിടക്ക് ബൂത്തില്‍ പോയി നാട്ടിലെ ഫ്രണ്ടിനെ വിളിച്ച് നാട്ടിലെ വിശേഷം തിരക്കും
മാസങ്ങള്‍ കടന്ന് പോയി ഞാനൊരു കുഞ്ഞ് തുണിക്കടയിട്ടു.,
കടയില്‍ തിരക്കേറിയതും ഒരു സ്റ്റാഫിനെ കൂടെ വെച്ചു.,,
ഇടക്ക് ഫോണ്‍ വാങ്ങി നാട്ടില്‍ ആരും അറിയാതെ പ്രിയപ്പെട്ടവരെ കണ്ട് മടങ്ങും
എന്തോ ആരേയും നേരിടാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല
ഇടക്കൊരു ദിവസം തളര്‍ത്തുന്നൊരു വാര്‍ത്ത എന്നെ തേടിയെത്തി
അച്ഛനും അമ്മയും ഒരു ആക്സിഡന്‍റിന്‍റെ രൂപത്തില്‍ എന്നെ വിട്ട് പോയത്
അറിഞ്ഞ നിമിഷം നാട്ടിലേക്ക് തിരിച്ചെങ്കിലും ഞാനെത്തിയ നിമിഷം അവര്‍ക്കേറ്റയും പ്രിയപ്പെട്ട വീടിന് മുന്നില്‍ തന്നെ അവരെ നിശ്ചലമായ ശരീരം അടക്കുന്ന കാഴ്ച്ചയാണ് കണ്ടത്
അന്ത്യകര്‍മം പോലും നിര്‍വഹിക്കാന്‍ പറ്റാതെ ജനങ്ങള്‍ക്കിടയില്‍ ഒരന്യനെ പോലെ നോക്കി നില്‍ക്കാനെ എനിക്കപ്പോള്‍ പറ്റിയൊള്ളു
അന്ന് തന്നെ തിരിച്ച് പോയി.,
തളരാന്‍ പറ്റില്ലല്ലോ..,,
അമ്മയും അച്ഛനും സ്വര്‍ഗത്തില്‍ നിന്ന് എന്‍റെ ഉയര്‍ച്ച കാണണമെന്ന് തോന്നി
*(തുടരും..)

by