18/04/2026

നീർത്തിളക്കം : ഭാഗം 26

രചന – ഷംസിയ ഫൈസൽ

അതവള്‍ തന്‍റെ നാസികയോട് ചേര്‍ത്തു

ഇപ്പോയും അതിന്‍റെ സുഗന്ധം അവളിലെ വറ്റാത്ത പ്രണയം പോലെ അവള്‍ക്കനുഭവിക്കാന്‍ പറ്റുന്നുണ്ടായിരുന്നു

”ശാലൂ..,,

പെട്ടന്നവന്‍ മുറിയിലേക്ക് വന്നതും അവളാ ഡയറി ദൃതിപെട്ട് ഉള്ളിലേക്ക് വെച്ച് കബോഡിന്‍റെ വാതിലടച്ചു

”എന്താ നവീ..,,

അവള്‍ ചിരിച്ച് അവന് നേരെ തിരിഞ്ഞു

”ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്.,
കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞാല്‍ എനിക്ക് തന്ന് നീ ഒഴിഞ്ഞ് പോകുമെന്ന് ഉറപ്പല്ലെ.,
വേറെ ഒന്നുമല്ല കുഞ്ഞിന്‍റെ അനക്കം കിട്ടിയപ്പോയേക്കും നീ കരയുന്നു.
കുഞ്ഞുമായി ദിവസം കഴിയും തോറും നീ കുടുതല്‍ അടുക്കുന്നത് എന്‍റെ ഉള്ളില്‍ പേടിയുണ്ടാക്കുന്നുണ്ട്.,,

അവന്‍റെ വാക്കുകള്‍ അവളെ കുത്തി നോവിക്കാന്‍ കെല്‍പുയിരുന്നു

”എന്താ നവി ഇങ്ങനൊക്കെ പറയുന്നെ.,
ഞാന്‍ പറഞ്ഞ വാക്കിനൊരു മാറ്റവും ഉണ്ടാകില്ല.,,

അവളെ ശബ്ദം ഉറച്ചതായിരുന്നു

”കുഞ്ഞിനെ കിട്ടിയ ഉടനെ ഞാന്‍ ഡല്‍ഹിയില്‍ പോകും.,
അതിനുള്ളതെല്ലാം ഞാന്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.,
പക്ഷെ നീ ഡെലിവെറി കഴിഞ്ഞ് കുഞ്ഞില്ലാതെ എങ്ങോട്ട് പോകും.,
സത്യം അറിഞ്ഞ് നിന്‍റെ വീട്ടുകാര്‍ നിന്നെ സ്വീകരിച്ചില്ലെങ്കില്‍.,,

ഭാവവ്യത്യാസമൊന്നുമില്ലാതെയുള്ള അവന്‍റെ വാക്കുകള്‍ അവളില്‍ അത്ഭുതമുണ്ടാക്കി

”നീ അതികം ആലോചിച്ച് ബുദ്ധിമുട്ടണ്ട.,
സ്വന്തം കാലില്‍ അദ്ധ്യാനിച്ച് ജീവിക്കുന്നവളാ ഞാന്‍.,
എനിക്കാരുമില്ലെങ്കിലും ഞാനുണ്ട്.,,
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിന്‍റെ പേരിലുള്ള ഈ താലിയും എന്‍റെ ചോരയില്‍ പിറന്ന കുഞ്ഞും അത് രണ്ടും നേടി കഴിഞ്ഞിട്ട് മരിച്ചാലും എനിക്ക് കുഴപ്പമില്ല.,,

അവളെ സംസാരത്തിലെ മാറ്റം അവന്‍ സംശയത്തോടെയാണ് നോക്കിയത്

”ഇനിയെന്താ.,
നീ പോകാന്‍ നോക്ക്.,,

ശാലിനി അവനെ പുറത്തേക്ക് തള്ളി വാതിലടച്ചു

മാസങ്ങള്‍ കഴിഞ്ഞതും എട്ടാംമാസത്തില്‍ എത്തിനിന്നു.,

ശാലിനി തടിച്ച് കാലില്‍ ചെറുതായി നീര് വന്നു
ഭംഗിയുള്ള ആലിലവയറിന്ന് വീര്‍ത്ത് കറുത്ത പാടുകള്‍ വന്ന് നിറഞ്ഞു കുഞ്ഞിന്‍റെ അനക്കം കൂടുതലായി പുറത്തേക്ക് കാണാന്‍ തുടങ്ങി

നവിയത് കൊതിയോടെ നോക്കിനില്‍ക്കുമായിരുന്നു

”നവീ…,,

ശാലിനിയുടെ കരച്ചിലോടെയുള്ള നിലവിളി കേട്ട് നവി ഒാടിവന്നു

”എന്താ..എന്താ..,,

”നന്നായി വേദനിക്കുന്നുണ്ട്,
ബ്ലീഡിങുമുണ്ട്.,
നീ വേഗം വണ്ടിയെടുക്കൂ..,,

ശാലിനി വേദനക്കിടയില്‍ പറഞ്ഞൊപ്പിച്ചു

”എട്ടാംമാസമല്ലെ ആയൊള്ളു.,
ഇതെന്താ ഇപ്പോ വേദന,
ഏതായാലും നീ വാ..,,

നവി കാറിന്‍റെ ചാവി പോക്കറ്റിലിട്ട് ശാലിനിയെ കോരിയെടുത്ത് ലിഫ്റ്റില്‍ താഴേക്കിറങ്ങി

അടുത്ത് താമസിക്കുന്ന ചേച്ചിയേയും കൂട്ടിന് വിളിച്ച് കാര്‍ ആശുപത്രിയിലേക്ക് കുതിച്ചു

”ന..നവീ..,,താലി ചോദിക്കരുത്.,
അ..അതെനിക്ക് വേണം.,,

വേദനക്കിടയില്‍ പറഞ്ഞൊപ്പിക്കുന്നത് അവരെ കൂടെയുള്ള ചേച്ചിക്ക് മനസ്സിലായില്ല

”മിണ്ടാതെ നില്‍ക്ക് ശാലിനി.,,

നവി ഒച്ചയെടുത്തു

ആശുപത്രി എത്തിയതും ശാലിനി ആദ്യമെ തന്നെ തന്‍റെ ഹോസ്പിറ്റലില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നതിനാല്‍ സ്ട്രച്ചറ് അവിടെ റെഡിയാക്കി വെച്ചിരുന്നു

സ്ട്രച്ചറില്‍ വെച്ചയുടെ ഫ്ലൂയിഡ് കൂടെ പോയതും അവളാകെ അവശയായി

ലേബറൂമിലേക്ക് കൊണ്ട് പോയതും നവി തളര്‍ച്ചയോടെ അവിടെയുള്ള കസേരയിലിരുന്നു

കൂടെ വന്ന ചേച്ചി അവനെ ആശ്വസിപ്പിച്ചെങ്കിലും അതൊന്നും അവന്‍റെ തലയില്‍ കയറുന്നില്ലായിരുന്നു

ഇത്രക്കാലം കണ്ടസ്വപ്നം പാഴ്സ്വപ്നമാകുമോ.,

ലേബറൂമില്‍ നിന്ന് ഇറങ്ങി പോയ ഒരു സിസ്റ്ററെ നവി തടഞ്ഞ് വെച്ചു

”ശാലിനി..??

അവന്‍ കിതപ്പോടെ ചോദിച്ചു

”ശാലിനി മേഡത്തിന്‍റെ ഹസ്ബന്‍റാണല്ലെ.,
ഡോക്ടര്‍ ചെക്ക് ചെയ്തോണ്ടിരിക്കാണ്.,
പേടിക്കണ്ട മാസം തികയാത്തത് കൊണ്ട് പെട്ടന്ന് സിസേറിയന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യാണ്.,,

സിസ്റ്റര്‍ പോയതും അവന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കസേരയിലിരുന്നു

”ശാലിനി മേഡത്തിന്‍റെ കൂടെയുള്ളതാരാ..,,

ലേബര്‍ റൂമില്‍ നിന്നൊരു നേഴ്സിറങ്ങി വന്നു

”ഞാനാണ്.,,

നവി എണീറ്റ് അവരെ അടുത്ത് പോയതും അവനെ കൊണ്ട് ഉള്ളിലേക്ക് കയറി

”മേഡത്തിനെ സിസേറിയന്‍ ചെയ്യാന്‍ കൊണ്ട് പോകാണ്.,
സാറിന് കൂടെ നില്‍ക്കണമെങ്കില്‍ നില്‍ക്കാം.,,

നേഴ്സ് കൈയ്യിലുള്ള പേപ്പേഴ്സിലേക്ക് നോക്കിയാണത് പറഞ്ഞത്

”വേണ്ട.,
എനിക്കതിനുള്ള ധൈര്യമൊന്നുമില്ല.,,

നവി ഒന്ന് ചിന്തിക്ക കൂടെ ചെയ്യാതെ പറഞ്ഞു

”ഒാക്കെ.,എന്നാ ഇതില്‍ സൈന്‍ ചെയ്തോളൂ.,,

സിസേറിയനുള്ള സമ്മതപത്രത്തില്‍ ഒപ്പ് വെച്ച് തിരിച്ചിറങ്ങുമ്പോള്‍ ശാലിനിയെ കാണാനായി അകത്തേക്കെല്ലാം പാളിനോക്കിയെങ്കിലും കാണാന്‍ പറ്റിയില്ല.,,

”ചേച്ചിക്ക് വീട്ടില്‍ പോകണമെങ്കില്‍ പോകാട്ടോ.,
ഇനിയിപ്പോ പേടിക്കാനൊന്നുമില്ല.,,

നവി കൂടെ വന്ന ചേച്ചിയെ ടാക്സിയില്‍ കയറ്റിവിട്ട് വീണ്ടും ലേബര്‍ റൂമിന്‍റെ അടുത്ത് വന്നു

ശാലിനിയുടെ വീട്ടിലേക്ക് വിളിച്ചില്ലെന്ന് ഒാര്‍മവെന്നതും അവന്‍ ഫോണെടുത്ത് മാറിനിന്നു

ഈ ഫോണ്‍ കോളോടു കൂടെ അവരെല്ലാം അറിയും ഇതൊരു കോണ്‍ട്രാക്ട് വിവാഹമാണെന്ന്.,
എന്താണ് പ്രതികരണമെന്നറിയില്ല എങ്കിലും അവന്‍ പറയാന്‍ തന്നെ തീരുമാനിച്ചു

അച്ഛന്‍റെ ഫോണിലേക്ക് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയതും സിസേറിയനായി കൊണ്ട്പോയതുമെല്ലാം പറഞ്ഞു

”ഞങ്ങളിപ്പോ തന്നെ ഇറങ്ങാം മോനെ.,,

അച്ഛന്‍ മറുപടി കൊടുത്തു

”ദേ മന്‍ഷ്യാ പെട്ടന്ന് ട്രെയ്ന്‍ ബുക്ക് ചെയ്യാന്‍ നോക്കി.,
എങ്കിലെ പെട്ടന്നെത്തൂ…,,
മോനെ എന്തേലും കൊണ്ട് വരണോ..,,

അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ടതും അവനൊന്ന് നിശ്വസിച്ചു

”ഒന്നും വേണ്ട.,
എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്.,,

നവി ശാലിനിയെ കാണാന്‍ വന്നത് മുതല്‍ കല്ല്യാണം വരെ എത്തിച്ചതും.,
കല്ല്യാണത്തിന്‍റെ ഉദ്ദേശവുമെല്ലാം പറഞ്ഞതും അമ്മയുടെ കരച്ചിലോടെ ഫോണ്‍ കട്ടായിരുന്നു

നവി ഫോണിലേക്കൊന്ന് നോക്കി അത് കിശയിലിട്ടു.,
തിരിച്ച് വിളിക്കാന്‍ അവന്‍റെ മനസ്സനുവദിച്ചില്ല.,,

നവി വീണ്ടും ലേബറൂമിന്‍റെ അടുത്തായുള്ള ഒാപ്പറേഷന്‍ തിയ്യേറ്ററിന്‍റെ അടുത്ത് വന്നിരുന്നു

അവന്‍റെ മുഖത്ത് ടെന്‍ഷനേക്കാള്‍ കൂടുതല്‍ സന്തോഷമായിരുന്നു

തന്‍റെ സ്വന്തം കുഞ്ഞിനെ കാണാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

കുഞ്ഞിന്‍റെ കൂടെയുള്ള നിമിഷങ്ങള്‍ സ്വപ്നം കണ്ടവന്‍ കണ്ണടച്ചു

ശാലിനി വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലായതിനാല്‍ എല്ലാ കാര്യത്തിനും ഹോസ്പിറ്റലിലുള്ളവര്‍ തന്നെ ഒാടി നടന്നു

ഒരു മരുന്ന് വാങ്ങാന്‍ പോലും നവിയെ ബുദ്ധിമുട്ടിച്ചില്ല

സമയം ഇരച്ച് നീങ്ങി.,
ഒാപ്പറേഷന്‍ തിയ്യേറ്ററില്‍ കുഞ്ഞിന്‍റെയും അമ്മയുടേയും ജീവന് പ്രധാന്യം കൊടുത്ത് കൊണ്ട് സിസേറിയന്‍ ചെയ്ത് കൊണ്ടിരിക്കാണ്

ഡോക്ടേഴ്സ് വിചാരിച്ച പോലെ അല്ലായിരുന്നു നടന്ന് കൊണ്ടിരിക്കുന്നത്

ഒന്നുമറിയാതെ പുറത്ത് കുഞ്ഞിനെ കാണാന്‍ ക്ഷമകെട്ട് നില്‍ക്കാണ് നവനീത്

രണ്ടര മണിക്കൂറിന് ശേഷം രണ്ട് ഡോക്ടേഴ്സ് ഒരുമിച്ച് സംസാരിച്ച് കൊണ്ട് ഒാപ്പറേഷന്‍ തിയ്യേറ്ററില്‍ നിന്നറങ്ങി വന്നു

അവരെ കണ്ട നവി എണീറ്റ് നിന്നു

”ഡോക്ടര്‍.,,
നവി അവരെ അടുത്തേക്ക് വന്നു

”നവനീത് അല്ലെ.,
എന്‍റെ കൂടെ ക്യാബിനിലേക്ക് വരൂ..,,

അതിലൊരു പ്രായമായ ഡോക്ടറുടെ കൂടെ നവി പോയി

”ഇരിക്കൂ..,,

ശാലിനിയുടെ ക്യാബിനിലേക്കായിരുന്നു അവനെ കൊണ്ട് പോയത്.,,

”ഞാന്‍ ഡോ.ജയലളിത.,
വയസ്സ് എഴുപത് കഴിഞ്ഞു.,
ഇവിടെ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത്.,
ഇപ്പൊ വീട്ടില്‍ വിശ്രമ ജീവിതം
ശാലിനി ഇവിടെ ജോയിംങ് ചെയ്തത് മുതല്‍ എല്ലാവരേയും പോലെ എനിക്കും പ്രിയപ്പെട്ടവളാണ്.,
ഷീ ഈ ബ്രില്ല്യന്‍റ് ഡോക്ടര്‍.,
എന്താ പറയാ അവളെ കൈയ്യിനൊരു മാജികുണ്ട്.,
എത്ര എത്ര കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് അവളെ മെഡിസിന്‍ കൊണ്ട് കുഞ്ഞുണ്ടായത്.,
സിസേറിയന്‍ ഉറപ്പായ എത്രയോ പേര്‍ക്കവളെ ബ്രില്ല്യന്‍സ് കാരണം പ്രസവമായി.,
ഞാനിതൊക്കെ എന്തിനാ പറയുന്നതെന്ന് നവനീത് ചിന്തിക്കുന്നുണ്ടാകും അല്ലെ?

ഡോക്ടറവനെ നോക്കി

(തുടരും..)