രചന – ഷംസിയ ഫൈസൽ
ശാലിനി ഇറങ്ങി വന്നതും അവന്‍റെ കിടത്തം കണ്ട് ആകെ സ്തംഭിച്ച് നിന്നു
നവി മെല്ലെ കണ്ണ് തുറന്നവളെ നോക്കി
ശാലിനിയുടെ കൈയ്യും കെട്ടിയുള്ള നില്‍പ് കണ്ട് നവി മനസ്സില്‍ ചിരിച്ച് വീണ്ടും കണ്ണടച്ചു
അവന്‍റെ കള്ളയുറക്കം മനസ്സിലാക്കിയ ശാലിനി അവനിട്ടൊരു പണി കൊടുക്കാന്‍ തന്നെ തീരുമാനിച്ചു
”മൈ ഹോട്ട് ബോയ്,,
ശാലിനി അവന്‍റെ അടുത്തേക്ക് നടന്നടുത്ത് ബെഡിലുള്ള അവന്‍റെ കൈ നീക്കി വെച്ച് അവിടെ ഇരുന്നു
”ഇങ്ങനൊക്കെ ഉറങ്ങിയാ മനുഷ്യന്‍റെ കണ്‍ട്രോള്‍ പോകില്ലെ.,,
ശാലിനി ചുണ്ട് കടിച്ചവനെ നോക്കി അവന്‍റെ നെഞ്ചിലൂടെ വിരലോടിച്ചു
നവനീതപ്പോ ഷോക്കേറ്റ പോലെയായിരുന്നു
അവന്‍ എണീക്കുന്നില്ലെന്ന് കണ്ടതും ശാലിനി അവന്‍റെ മുഖത്തോട് മുഖം കൊണ്ട് പോയി
അവന്‍റെ ചുണ്ടിലേക്ക് അവളെ അധരം ചേര്‍ക്കാന്‍ നിന്നതും അവന്‍ ചാടി എണീറ്റു
”എന്‍റെ ചാരിത്ര്യം നശിപ്പിക്കാന്‍ നോക്കുന്നോ വൃത്തികെട്ടവളെ.,,
അവന്‍ അവളിലേക്ക് ചീറിയതും അവളത് മൈന്‍റ് ചെയ്യാതെ ലൈറ്റ് ഒാഫ് ചെയ്ത് പുതച്ച് മൂടി കിടന്നു
”പിടിക്കപ്പെട്ടമ്പോ മിണ്ടാതെ നില്‍ക്കുന്നോ.,
സത്യം പറയെടീ എന്താ നിന്‍റെ ഉദ്ദേശം.,,
നവി അവളെ ബലമായി അവന് നേരെ നിര്‍ത്തി
”ദുരുദ്ദേശമൊന്നുമില്ല.,
കള്ളഉറക്കം ഉറങ്ങുന്ന കള്ളനെ എണീപ്പിക്കണം എന്നിട്ട് എനിക്കൊന്ന് സുഖായിട്ട് ഉറങ്ങണം.,അത്രതന്നെ.,,
കള്ളം പിടിക്കപ്പെട്ടന്ന് മനസ്സിലായ നവി അവളെ നോക്കി ചിരിച്ചു
”മനസ്സിലായല്ലെ.,ഞാന്‍ ചുമ്മാ തമാശക്ക്.,
നീ ഉറങ്ങിക്കോ.,
ഞാനീ കട്ടിലിന്‍റെ ഏതേലും സൈഡില് ചുരുണ്ട് കൂടി കിടന്നോളാം.,,
നവി ചമ്മിയ ചിരി ചിരിച്ച് ബെഡില്‍ കിടന്ന് ബ്ലാങ്കറ്റെടുത്ത് തലവഴിയിട്ടു
അവന്‍റെ ചമ്മിയ മുഖം കണ്ട് ശാലിനിയും ചിരിച്ച് കണ്ണടച്ചു.,,
ദിവസങ്ങള്‍ കടന്ന് പോയി ശില്‍പ ഹോസ്റ്റലിലേക്ക് പോയി ശാലിനി എന്നും ആശുപത്രിയില്‍ പോകും നേരം ഇരുട്ടുന്നതിന് മുന്നെ വീട്ടിലെത്തും.
അതിനിടക്ക് നവനീത് ഡല്‍ഹിയിലെ അവന്‍റെ ഷോപ്പിലേക്ക് പോയി ഒരാഴ്ച്ച നിന്ന് കൊച്ചിയിലേക്ക് തന്നെവന്നു
നിലവിലുള്ള ഷോപ്പുകളെല്ലാം ഡല്‍ഹിയിലായതിനാല്‍ കൊച്ചില്‍ വെച്ച് നിയന്ത്രിക്കാന്‍ അവന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.,
അത് കൊണ്ട് തന്നെ ഇടക്കിടെ ഡല്‍ഹിയില്‍ പോയി തിരിച്ച് വരും
”ശാലിനീ..,,നീ പറഞ്ഞ ഒരു മാസം കഴിഞ്ഞു.,
ഇനി എനിക്ക് വൈറ്റ് ചെയ്യാന്‍ വയ്യ.,
നമുക്ക് എത്രയും പെട്ടന്ന് ivf ട്രീറ്റ്മെന്‍റിന്‍റെ കാര്യങ്ങള്‍ നോക്കണം,,,
ഹോസ്പിറ്റലില്‍ വന്ന് തളര്‍ന്ന് സെറ്റില്‍ ചാരിയിരിക്കുമ്പോയാണ് നവിയിത് വന്ന് പറഞ്ഞത്
”പേടിക്കണ്ട നവീ..,,
ഞാന്‍ പറ്റിക്കില്ല.,
നാളെ രാവിലെ റെഡിയായിക്കോ നമ്മള്‍ ചെന്നൈ ഹോസ്പിറ്റലിലേക്ക് പോകുന്നു.,
ഞാന്‍ ലീവെടുത്തിട്ടുണ്ട്.,,
ശാലിനി പറഞ്ഞതും അവന്‍ വിശ്വസിക്കാനാകാതെ അവളെ നോക്കി
”ചെന്നൈയില്‍ വെച്ചാണോ ട്രീറ്റ്മെന്‍റ് നടക്കുന്നെ.,
”അതെ നവീ..,,ചെന്നൈയില്‍ ബെസ്റ്റ് ivf ട്രീറ്റ്മെന്‍റ് കിട്ടുന്ന ഹോസ്പിറ്റലുണ്ട്.,
നാളെ പോകാനുള്ളതെല്ലാം പാക്ക് ചെയ്തോ.,
ഫ്ലൈറ്റിനുള്ള ടിക്കറ്റ് ഞാന്‍ എടുത്തിട്ടുണ്ട്
ശാലിനി ചിരിച്ചോണ്ട് സെറ്റില്‍ കിടന്ന ബാഗെടുത്ത് മുറിയിലേക്ക് പോയി
നവിക്ക് സന്തോഷം കൊണ്ട് ഇരിക്കാനോ നില്‍ക്കാനോ പറ്റുന്നില്ല
”ശാലൂ..,,
നവി വിളിച്ചതും വാതിലടക്കാന്‍ നിന്ന ശാലിനി അവനെ റൂമില്‍ നിന്ന് തലയിട്ട് നോക്കി
”എന്താ?
”ഇന്ന് ഡിന്നറിന് നമുക്ക് പുറത്ത് പോയാലോ.,?
ഫുള്‍ ചെലവ് എന്‍റെ വക.,,
അവനവളെ അടുത്തേക്ക് വന്നു
”സോറി നവീ നമുക്ക് പിന്നീടൊരിക്കെയാകാം.,,
ശാലിനി വാതിലടച്ച് ബെഡിലിരുന്നു
എന്തോ മനസ്സ് വല്ലാതെ നോവുന്നു.,
സ്വന്തം ഭര്‍ത്താവിന്‍റെ കുഞ്ഞിനെ ivfലൂടെ ഗര്‍ഭം ധരിക്കേണ്ട അവസ്ഥ.,
എനിക്കൊരു കുഴപ്പവുമില്ലാഞ്ഞിട്ടും എന്‍റെ കുഞ്ഞ് ടെസ്സ് ട്യൂബ് ശിശു എന്ന പേരില്‍.,,
ശാലിനി കണ്ണിറുക്കി അടച്ചു
”അല്ലെങ്കിലും താനന്തിനാ സങ്കടപ്പെടുന്നെ.,
ഇതിന് വേണ്ടി തന്നെയല്ലെ ഞങ്ങള്‍ കല്ല്യാണം കഴിച്ചെ.,
ഒരു കോണ്‍ട്രാക്ട് വിവാഹത്തില്‍ നിന്ന് ഞാന്‍ മറ്റൊന്നും ആഗ്രഹിക്കാന്‍ പാടില്ല.,,,
ശാലിനി സ്വയം സമാധാനിപ്പിച്ച് നവി അണിയിച്ച താലിയിലേക്കൊന്ന് നോക്കി നിശ്വസിച്ച് ബാത്ത് റൂമിലേക്ക് കയറി
രാത്രി രണ്ട് പേരും ചെന്നൈയിലോട്ട് പോകാനുള്ള പാക്കിംങിലാണ്
വീട്ടില്‍ ഹണിമൂണിന് പോകാണെന്ന് പറഞ്ഞാണ് യാത്ര
നവിക്കാണെങ്കില്‍ സന്തോഷം കൊണ്ട് എന്ത് എടുത്ത് വെക്കണം എന്നറിയാത്ത അവസ്ഥ
ശാലിനി ആണെങ്കില്‍ ഒാരോ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നെയൊള്ളു അവളെ മനസ്സാകെ നൂല് പൊട്ടിയ പട്ടം പോലെ പറന്ന് നടക്കാണ്
”ശാലൂ…,,
നവി വാതിലിന്‍റെ അടുത്ത് ചെന്ന് വിളിച്ചെങ്കിലും അവള്‍ ഏതോ ലോകത്തെന്ന പോലെ ഡ്രസ്സെല്ലാം മടക്കി വെക്കാണ്
”ശാലിനി.,,
നവി അവളെ അടുത്ത് ചെന്ന് തട്ടി വിളിച്ചതും ശാലിനിയൊന്ന് ഞെട്ടി
”ഹേ..എന്താ..,,
ശാലിനി പതര്‍ച്ചയോടെ അവനെ നോക്കി
”താനിത് ഏത് ലോകത്താ.,
നീ പൂര്‍ണ്ണ മനസ്സോടെ തന്നെയാണോ ട്രീറ്റ്മെന്‍റിന് വരുന്നത്.,
നീ ഒാക്കെയല്ലെ.,,
നവി അവളെ ചൂഴ്ന്ന് നോക്കി
”ഞാന്‍ ഒാക്കെയാ.,
ട്രീറ്റ്മെന്‍റിനെ പറ്റി ആലോചിച്ചപ്പോ ഒരു ടെന്‍ഷന്‍.,,
ശാലിനി ചിരിച്ചോണ്ട് ബാഗ് അടച്ച് വെച്ചു
”നീ ഈ ഫീള്‍ഡിലായിട്ട് ഇത്ര ടെന്‍ഷനോ.,
ഒന്നുല്ലെങ്കില്‍ താനൊരു ഗൈനക് ഡോക്ടറല്ലെ.,
എന്നേക്കാള്‍ കൂടുതല്‍ ടെസ്റ്റ് ട്യൂബ് കുഞ്ഞിനെ കുറിച്ച് നിനക്കറിയാവുന്നതല്ലെ.,
നീ ഇങ്ങനെ ടെന്‍ഷനടിച്ച് എന്നെ കൂടെ പേടിപ്പിക്കാതെ.,
എല്ലാം നല്ല രീതിയില്‍ നടക്കും.,,
നവി അവളെ ചുമലില്‍ തട്ടി പറഞ്ഞ് മനസ്സിലാക്കി
”നവി പോയി കിടന്നോ സമയം ഒരുപാടായില്ലെ.,,
ശാലിനി നവിയെ പറഞ്ഞയച്ച് ലൈറ്റ് ഒാഫ് ചെയ്ത് കിടന്നു
ഉറക്കം പോലും തന്നെ തേടിയെത്തുന്നില്ല.,,
നവി പറഞ്ഞ പോലെ ഒരു ഗൈനക് ഡോക്ടറായ ഞാനെന്തിനാ ഇത്ര പേടിക്കുന്നത്.,
എത്ര പ്രസവം ഈ കൈ കൊണ്ടെടുത്തതാ.,
പക്ഷെ സ്വന്തം കാര്യം വരുമ്പോ മാത്രമെന്താ ഇങ്ങനെ..,,
ശാലിനി ഒാരോന്നാലോചിച്ച് കിടന്നു
രാവിലെ രണ്ട് പേരും പ്രാഥല് കഴിച്ച് ഫ്ലാറ്റില്‍ നിന്നിറങ്ങി
ഒമ്പത് മണിക്കാണ് ഫ്ലൈറ്റ്
”ശാലൂ..,,നീ എല്ലാ ഡോക്യുമെന്‍റ്സും എടുത്തിട്ടില്ലെ.,,
നവി ഐയര്‍പോട്ടിലേക്കുള്ള യാത്രക്കിടയില്‍ ചോദിച്ചു
”എല്ലാം എടുത്തിട്ടുണ്ട്.,
ഒാള്‍റെഡി ഞാന്‍ എല്ലാം അവര്‍ക്ക് അയച്ച് കൊടുത്തതാണ്
നമ്മള്‍ അങ്ങോട്ട് ചെന്നാല്‍ മതി.,,
ശാലിനി ഇതും പറഞ്ഞ് പുറത്തേക്ക് കണ്ണും നട്ടിരുന്നു
രണ്ട് മണിക്കൂറത്തെ വിമാന യാത്രക്ക് ശേഷം അവര് ചെന്നൈയിലെത്തി
ഒരു ടാക്സി വിളിച്ച് തങ്ങള്‍ ബുക്ക് ചെയ്ത ഹോട്ടല്‍ റൂമിലേക്ക് പോയി
”നവീ..,,രണ്ടരയാകുമ്പോ ഹോസ്പിറ്റലിലേക്ക് പോകണം.,
അത് വരെ റെസ്റ്റെടുത്തോ.,,
ശാലിനി അവനെ ഒാര്‍മിപ്പിച്ചു
രണ്ട് മണിക്ക് ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ച്
അവിടെ പോയി ഡോക്ടറെ കണ്ട് ivf നുള്ള പേപ്പേഴ്സെല്ലാം ശരിയാക്കി ഹോട്ടല്‍ റൂമിലേക്ക് തന്നെ തിരിച്ച് പോയി
”ശാലൂ..,,ഈ ടെസ്റ്റ് ട്യൂബ് കുഞ്ഞെന്ന് പറയുമ്പോ നിനക്കോ കുഞ്ഞിനോ വല്ല കോംപ്ലികേഷനും ഉണ്ടാകോ.,
എന്ത് ചെയ്യുമ്പോയും അതിന്‍റെ രണ്ട് വശവും ചിന്തിക്കേണ്ടെ.,
ജീവന്‍ പണയം വെച്ചൊരു പരീക്ഷണം വേണ്ട.,
റൂമിലെത്തിയ നവനീതിന് പറഞ്ഞു
”ഏതൊരു അമ്മയും തന്‍റെ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നത് സ്വന്തം ജീവന്‍ പണയം വെച്ച് തന്നെയാ.,
പിന്നെ ivf എന്ന് വെച്ചാല് ലാബില്‍ വെച്ച് പുരുഷ്യന്‍റെ ബീജവും സ്ത്രീയുടെ അണ്ഡവും ബീജസങ്കലനം നടത്തി നാല് ദിവസം ട്യൂബില്‍ വളര്‍ന്ന ശേഷം എന്‍റെ ഗര്‍ഭ പാത്രത്തിലേക്ക് കുത്തി വെക്കും പിന്നെയൊക്കെ സാധാരണ ഗര്‍ഭിണികളെ പോലെ തന്നെയാ.,
ഗര്‍ഭിണികള്‍ക്കുള്ള ബുദ്ധിമുട്ടും പ്രയാസവും ഒക്കെയുണ്ടാകും.,
അതെല്ലാം സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതാ.,
ഇനി അതാലോചിച്ച് പേടിക്കണ്ട.,
ഞാനൊന്ന് കിടക്കട്ടെ.,,
ശാലിനി ബെഡില്‍ കിടന്നതും നവി ടീവി ഒാണ്‍ ചെയ്ത് സെറ്റിലിരുന്നു
നാളെയാണ് ട്രീറ്റ്മെന്‍റ് സ്റ്റാര്‍ട്ട് ചെയ്യുന്നത്.,
*(തുടരും..)*

by