രചന – കാന്താരി
രാവിലെ കോളേജിൽ പോകുന്ന വഴിയൊന്നു ദേവു ചേച്ചിയുടെ അടുത്തൊന്നു കേറീട്ടു പോകാമെന്നു കരുതി ഞാൻ അങ്ങോട്ടേക്ക് ചെന്നു. പുറത്തൊന്നും ആരെയും കണ്ടില്ല അത് കൊണ്ട് അകത്തോട്ടു കേറാതെ പുറത്ത് നിന്ന് തിരിഞ്ഞു കളിച്ചപ്പോൾ “എന്താ…. മോളെ അവിടെ തന്നെ നിൽകുന്നേ ഇങ്ങോട്ട് കേറി പോരെ… ” ന്ന് അച്ഛൻ അകത്തു നിന്ന് പറഞ്ഞു. എന്നെ കണ്ടപ്പോൾ മീനു വേഗം അടുത്തേക്ക് വന്നു ഞങ്ങൾ സമ പ്രായക്കാരാണ്… “ചേച്ചി… എവിടെ പോയി… ” ഞാൻ ചോദിച്ചു “അടുക്കള ഡ്യൂട്ടിയില്ലാ….വാ.. ” ഞങ്ങൾ രണ്ടാളും പിന്നെ അങ്ങോട്ടേക്ക് ചെന്നു
“ച്ചേ…. ഒരു സാധനം വെച്ചാ വെച്ചിടതു കാണില്ല ” ചീപ് തപ്പാൻ തുടങ്ങിട്ട് നേരം കുറെയായി പണ്ടാരം കാണാഞ്ഞിട്ട് ദേഷ്യത്തോടെ ഞാൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിലിൽ ആരോ തട്ടാൻ തുടങ്ങി “ആരാ… അത്.. ഡോർ ലോക്കല്ലാ കേറിക്കോ… ” “സിദ്ധു… ” ഓ.. ഇവളായിരുന്നോ… അല്ലെങ്കില്ലേ തലയ്ക്കു ഭ്രാന്ത് പിടിച്ചു നിൽക്കുവാ അപ്പോഴാ ഇവളുടെ വരവ് “എന്താ… നീയെന്തിനാ ഇങ്ങോട്ട് വന്നേ… ” “അത് പിന്നെ… താഴെ എല്ലാവരും ഫുഡ് കഴിക്കാനിരുന്നു നിന്നെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു വിട്ടതാ… ” “ഞാൻ വന്നോളാം നീ പൊയ്ക്കോ… ” പോയ്കോളാൻ പറഞ്ഞിട്ടും അവൾ നിന്ന് തിരിഞ്ഞു കളിക്കുവാണ് “നിന്നോട് പോവാൻ പറഞ്ഞിട്ട് എന്ത് നോക്കി നിൽകുവാ… ” ഒരു വശ്യമായ ചിരിയോടെ അവൾ എന്റെ അടുതു വന്നു കുറച്ചു നേരം അങ്ങനെ നിന്നിട്ട് ഒറ്റ കെട്ടിപിടുതം പെട്ടന്നയത്തിനാൽ എന്നിക്കൊന്നും ചെയ്യാൻ പറ്റിയില്ല.
എന്തോ ഭാഗ്യത്തിന് വാതിൽ തുറന്നു ഐശു അകത്തേക്ക് വന്നു അവളെ കണ്ടതും അനുനെ പിടിച്ചു തള്ളി കൊണ്ട് ഞാൻ മാറി നിന്നു. അനു വലിയ നാണത്തോടെ ചിരിച്ചു കൊണ്ട് പുറത്തേക്കു പോയി ഒന്നും മനസിലാവാതെ കണ്ണും മിഴിപ്പിച്ചു ഐശു എന്നെ നോക്കി “എ…എ…എന്താ.. ” വിക്കി കൊണ്ട് ഞാനാങ്ങനെ പറഞ്ഞതും അവൾ ആക്കിയ ഒരു ചിരിയോടെ വാതിലിന്റെ മറവിൽ നിന്ന് പാതി മുഖം കാട്ടികൊണ്ട് പറഞ്ഞു “ഫുഡ് കഴിക്കാൻ വിളിക്കുന്നു… ” “ഞാൻ വരുവാണ്… ” വിയർത്തു കൊണ്ട് അങ്ങനെ പറഞ്ഞോപ്പിച്ചു. അവൾ തിരിച്ചു പോയപ്പോൾ ഞാനൊന്നു ആശ്വാസിച്ചു പോയല്ലോന്ന് ഇല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു വഴക്കായെന്നേ.. പക്ഷേ അവൾ തിരിച്ചു വന്നു “എന്താ… ” ഞാൻ വീണ്ടും ചോദിച്ചു “പിന്നെ… യെ.. ഇതൊക്കെ വാതിലടചിട്ട് വേണം ഇല്ലെങ്കിൽ ആരെങ്കിലും കാണുമെ…” എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ പോയി ഹോ….. 😡😡😡 ആ പൂതന കാരണം ആകെ നാണം കെട്ടല്ലോ… ഇനിയിവൾ ആരോടെങ്കിലും ഇതു പോയി പറയഞ്ഞു നാണം കെടുത്തുമോ… അനു… കാലമാടാത്തി… നിന്റെ മരണം അതെന്റെ കൈ കൊണ്ടായിരിക്കും നോക്കിക്കോ…
പാവം ആകെ നാണം കെട്ടു പോയി ചമ്മിയ ആ മുഖം കാണാൻ എന്താ ചേല്ലു… അപ്പോഴാണ് ഒരു കാര്യം ഓർമ വന്നത് ഇവര് തമ്മിൽ ഇഷ്ട്ടത്തിൽ ആണോ..? ആണെങ്കിൽ പിന്നെ ഇന്നലെ എന്തിനാ അവളോട് ഏട്ടൻ അങ്ങനൊക്കെ പെരുമാറിയത്…? Some thing fishy… സമയം കിട്ടുമ്പോൾ ദേവു ചേച്ചിയോട് ചോദിച്ചു നോക്കാം ഉത്തരം കിട്ടാതിരിക്കില്ല… എന്റെ മുഖത്തെക്ക് നോക്കാതെ സിദ്ധുവേട്ടൻ ഫുഡ് കഴിക്കലിൽ ശ്രെദ്ധിചിരിക്കുവാണ് അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു… “മോൾക്ക് കൂടി ഇരിക്കാമായിരുന്നില്ലേ… ” അമ്മ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോഴാണ് ഞാൻ സിദ്ധുവേട്ടന്റെ മുഖത്തു നിന്നു കണ്ണേടുതത് “അത്.. ഞാൻ… കഴിച്ചിട്ടാ വന്നേ… കോളേജിൽ പോകണം…. ” അപ്പോഴാ ആ കാര്യം ഓർത്തത് ഇപ്പോ തന്നെ ലേറ്റ് ആയി “ഞാനെന്ന പോട്ടെ…. ലേറ്റ് ആയി… ” പോകാൻ വേണ്ടി തിരിഞ്ഞതും അശ്വന്തേട്ടൻ വിളിച്ചു “നിക്ക് ഐശു… സിദ്ധു ടൗണിൽ പോകുന്നുണ്ട് അവൻ നിന്നെ ഡ്രോപ്പ് ചെയ്യും… ” അശ്വന്തേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ സിദ്ധുവേട്ടൻ കിളി പോയ അവസ്ഥയിൽ അശ്വന്തേട്ടനെ നോക്കി ” നോക്കിയിരികാതെ വേഗം കഴിച്ചിട്ട് പോടാ… ”
അശ്വന്തങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി… പക്ഷേ… ഇവിടെ ഒരാളുടെ മുഖം മാറിയത് കണ്ടപ്പോൾ സന്തോഷം തോന്നി അപ്പൊ തന്നെ വേഗം കഴിച്ചു തീർത്തിട്ട് ഞാൻ പോക്കാൻ ഇറങ്ങി ബൈകെടുത്തു അവളുടെ അടുത്തേക്ക് ചെന്നു കേറാൻ പറഞ്ഞു. ഐശു കേറി എന്റെ തോളിൽ കൈ വെച്ചപ്പോൾ അത് കണ്ടു അനു ദേഷ്യത്തിൽ അകത്തേക്ക് കേറി പോയി. പോകും വഴി ഞങ്ങള്ളോന്നും തന്നെ മിണ്ടിയില്ല. ഇവൾ വായിക്ക് റസ്റ്റ് കൊടുത്തിരിക്കുന്നതു ഞാനാദ്യമായിട്ടണ് കാണുന്നത്. കോളേജിന്റെ മുന്നിൽ അവളെ ഇറക്കി. “താങ്ക്സ്… ഏട്ടാ… ” ന്ന് പറഞ്ഞു പോകാൻ നിന്നവളെ ഞാൻ വിളിച്ചു “ഐഷു… ” “എന്താ… ” “അത് പിന്നെ രാവിലെ… റൂമിൽ.. കണ്ടത്.. ” “ആരോടും പറയരുതെന്നല്ലെ… ഞാനാരോടും പറയില്ല… അല്ല നിങ്ങൾ തമ്മിൽ ലവ് ആണോ.. ” അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു
“ഞങ്ങൾ തമ്മിൽ അങ്ങനൊന്നുമില്ല… അവളെ കാണുന്നതേ എനിക്ക് അലെർജിയാണ്… പിന്നെ രാവിലെ സംഭവിച്ചത് പെട്ടന്ന് അവളാണങ്ങനെ ചെയ്തപ്പോൾ എനിക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു… ” “മ്മ്മ്.. ” ” നിയെന്നെ തെറ്റുധരിക്കരുത്… എന്നാ പിന്നെ ഞാൻ പോട്ടെ… ” എന്നും പറഞ്ഞു കൊണ്ട് ഞാൻ തിരിച്ചു പോന്നു അവളോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്തോ ഒരു സമാധാനം കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒരു കാറെനെ ഫോളോ ചെയുന്നത് പോലെ തോന്നി. അത് കൊണ്ട് ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി പൊയ്ക്കോണ്ടിരുന്നു പെട്ടന്ന് എന്റെ മുന്നിലേക്ക് മറ്റൊരു കാർ ഓവർ ടേക്ക് ചെയ്തു വന്നു നിന്നു തുടരും

by