രചന – കാന്താരി
ഞാനത് പറഞ്ഞതും അവളും അവളുടെ അമ്മയും റൂമില്ലേക്ക് വന്നു… “ആാ… നൂറായിസാ… ഐശു നിനക്ക് സിദ്ധു നിന്നെ കണ്ടില്ലല്ലോന്ന് ഇപ്പോ പറഞ്ഞതെ… ഉള്ളു… ” ഒന്ന് ചിരിച്ചു കൊണ്ട് ഐശു ദേവുവിന്റെ അടുത്ത് പോയി നിന്നു. അവളുടെ അമ്മ പിന്നെ വന്നു വിശേഷമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് അനു റൂമിലേക്ക് വന്നപ്പോൾ ഐശു വേഗം എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി “എങ്ങനുണ്ട് ഏട്ടാ… വേദന എടുക്കുന്നുണ്ടോ… ഞാൻ ഉഴിഞ്ഞു തരണോ.. ” പെട്ടെന്നുള്ള അവളുടെ മാറ്റം കണ്ടു ഞാൻ കണ്ണും മിഴിച്ചിരുന്നു. ഞാനാപ്പോ അനു നെ നോക്കിയപ്പോൾ അവളുടെ കണ്ണൊക്കെ ചുവന്നു വരുന്നുണ്ട് ആ നോട്ടത്തിൽ ഐശു കരിഞ്ഞു പോവുമല്ലോ ന്ന് ആലോചിച്ചപ്പോ ഐശു ന്റെ അടുത്ത നീക്കം കണ്ടു എന്റെ നെഞ്ചിടിക്കാൻ തുടങ്ങി… എല്ലാവരും നോക്കുന്നുണ്ടെന്ന ചിന്ത പോലും മില്ലാതെ അവൾ എന്റെ നെഞ്ചിൽ കൈ വെച്ച് ഉഴിച്ചിൽ തുടങ്ങി. ദയനീയമായി ഞാൻ അശ്വന്തിനെ നോക്കിയപ്പോൾ പന്നി ചിരി അടക്കി പിടിച്ചു നിൽക്കുവാണ്..
“ഏട്ടന് വിശക്കുന്നുണ്ടോ… ” അവളങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്നു ഉണ്ടെന്നും എന്ന രീതിയിൽ തലയാട്ടി… “ഞാനിപ്പോ കഞ്ഞി എടുത്തു തരാം… ” മെന്ന് പറഞ്ഞു ഐശു കഞ്ഞി എടുക്കാൻ പോയപ്പോൾ ദേഷ്യം കൂടി അനു പുറത്തേക്കു ഇറങ്ങി പോയി… ഹല്ല പിന്നെ…. അവളുടെ ഒരു ജാഡ അന്ന് അത്രയും ഞാൻ പറഞ്ഞിട്ടും ഒരു നാണവുമില്ലാതെ വീണ്ടും വന്നിരിക്കുന്നു പൂതന 😏😏😏😏😏 പാവം സിദ്ധുവേട്ടൻ അല്ലെങ്കില്ലേ തലയ്ക്കു പരിക്ക് പറ്റി കുറച്ചു കിളികൾ പോയി… അതിന്റെ കൂടെ എന്റെ ഡയലോഗ് കൂടി ആയപ്പോൾ ബാക്കി കിളികൾ കൂടി പോയെന്ന തോന്നുന്നേ… ഓരോ തിരക്കുകൾ പറഞ്ഞു കൊണ്ട് ഓരോരുത്തരും പുറത്തേക്കു പോയി അമ്മക്ക് എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു അമ്മയും പോയി.
അവസാനം ഞാനും സിദ്ധുവേട്ടനും മാത്രം ബാക്കിയായി.. ഒന്നും മിണ്ടാനുള്ള ഒരു മൂഡ് ഇല്ലാത്തതു കൊണ്ട് കുറച്ചു നേരം ഇരിന്നും പിന്നെ അങ്ങട്ട് ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നപ്പോൾ “എന്താ… ഇവിടെ നടക്കുന്നെ… നീയും അനു വും തമ്മിൽ ഉടക്കിയോ.. ” ന്ന് ഏട്ടൻ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു. ചിരി നിർത്തി ഞാൻ ഏട്ടനെ നോക്കിയപ്പോൾ കണ്ണിമവെട്ടാതെ എന്നെ നോക്കി കിടക്കുവാണ് അറിയാതെ ഞാനും ആ കണ്ണിലേക്കു നോക്കി നിന്നുപോയി…. ആ നോട്ടത്തിൽ ലോക്ക് ആയി പോയിയെന്ന് തന്നെ പറയാം കാണെടുക്കാൻ പറ്റുന്നത്തെയില്ല… പെട്ടന്ന് റൂമില്ലേക്ക് അശ്വന്തേട്ടൻ കേറി വന്നു. “എന്താ രണ്ടാളും കൂടി കണ്ണിൽ നോക്കി കളിക്കുവാണോ… ” ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്നത് പോലെ പെട്ടന്ന് ഞെട്ടി കൊണ്ട് ഞങ്ങൾ കണ്ണുകൾ പിൻവലിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ കുഴഞ്ഞു പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു അവസാനം “ഞാൻ വീട്ടിൽ പോകുവാ… ” ന്ന് പറഞ്ഞു അവിടുന്നു രക്ഷപെട്ടിറങ്ങി ഒരു ദീർഗ ശ്വാസമെടുതു വിട്ട് ഞാൻ പുറത്തേക്കു നടന്നു..
ഹോ… അവളുടെ കണ്ണിന് എന്തോ ഒരു കാന്തിക ശക്തിയുണ്ട്… നോട്ടം പിൻവലിക്കൻ ഒരു പാട് ശ്രെമിച്ചു നോക്കിയിട്ടും പറ്റുന്നില്ലയിരുന്നു… അശ്വന്ത് വന്നില്ലയിരുന്നുവെങ്കിൽ ഇത് നീണ്ടു പോയേനെ… ഒക്കെ ഓർത്തപ്പോൾ എനിക്ക് നാണം വന്നു “എന്താടാ… സിദ്ധു… ഒരു ചിരി ” “എന്താ എനിക്ക് ചിരിക്കാൻ പാടില്ലേ… ” “മ്മ്മ് പാടും… എനിക്കെല്ലാം മനസിലാവുന്നുണ്ട് ” “എന്ത്… അല്ല ഒരു കാര്യം ചോദിക്കാനുണ്ട്… അനുവും ഐശുവും തമ്മിൽ എന്താ പ്രശ്നം… ” “അത് നീ തന്നെ… ” കാര്യം മനസിലാവാതെ ഞാനാവനെ നോക്കി. ഞാൻ ബോധമില്ലാതെ കിടന്ന സമയത്തു ഉണ്ടായ കാര്യങ്ങൾ അവൻ വള്ളി പുള്ളി വിടാതെ എന്നോട് പറഞ്ഞു… അത് കേട്ടപ്പോൾ അനുന് നല്ല പണികിട്ടിയത് കൊണ്ടുള്ള സന്തോഷം കൊണ്ട് ഞാൻ കിടന്നു ചിരിച്ചു പക്ഷേ…
ഐശുന്റെ മറുപടി ഒന്നും കൂടി ഓർത്തപ്പോൾ ഒരിത് തോന്നി തുടങ്ങി… അവളെ കണ്ട നാൾ തൊട്ട് ഇന്ന് നടന്ന സംഭവങ്ങൾ ഓർത്തപ്പോൾ ഒരു കാര്യം എന്റെ മനസ്സിൽ ഉറപ്പായി കഴിഞ്ഞിരുന്നു … (മറ്റൊരിടത്ത് ) “പോയ കാര്യമെന്തായി…. അവളെ കണ്ടോ.. ” റൂമിൽ തുണി മടക്കി കൊണ്ട് അയാളോട് ഭാര്യ ചോദിച്ചു “കണ്ടു… അവളും അവളുടെ മോളും മാത്രമേ ഉള്ളു.. ” “അപ്പൊ അവളുടെ ഭർത്താവ്.. ” “അവനെ പണ്ടേ ഞാൻ കൊന്നു തള്ളിയതലേ…” മദ്യം നുണഞ്ഞു കൊണ്ട് അലസമായ ഒരു ചിരിയോടെ അയാൾ ഓരോന്ന് പറഞ്ഞു കൊണ്ട് ഉറക്കത്തില്ലേക്ക് വീണു. (തുടരും )

by