19/04/2026

കല്യാണം : അവസാന ഭാഗം

രചന – കാന്താരി

പിറ്റേന്ന് രാവിലെ തന്നെ നന്ദൻ കുറച്ചു മുദ്ര പേപ്പറുമായി ഞങളുടെ അടുത്തേക്ക് വന്നു. “ഇതാ… അമ്മായി ഇതിലൊന്നു ഒപ്പിട്ടു ഇങ്ങു തന്നെ .. ” “ഇല്ല ഞാൻ ഇടില്ല… ” “വെറുതെ വാശി വേണ്ട… അനുസരിച്ചില്ലയെങ്കിൽ ശിക്ഷകൾ കൂടും… ” അതെന്നെ നോക്കി പറഞ്ഞപ്പോൾ അവന്റെ ഉദ്ദേശം എന്താണെന്നു ഞങ്ങൾക്ക് മനസിലായിരുന്നു. പിന്നീട് ഒന്നും തന്നെ ആലോചിക്കാതെ അമ്മ ഒപ്പിട്ടു കൊടുത്തു. “ഗുഡ് ഇതങ്ങ് നേരത്തെ ചെയ്താൽ പോരായിരുന്നോ.. ” തിരിച്ചു പോവാൻ നിന്ന നന്ദൻ വാതിൽക്കൽ നിന്ന് അവന്റെ പണിക്കാരിൽ ഒരാളോട് ഞങ്ങളെ പിടിച്ചു കൊണ്ട് ചെല്ലാൻ പറഞ്ഞു. ശേഷം ഒന്ന് തിരിഞ്ഞു നോക്കിയിട്ട് അവൻ പോയി. 🔸 “സിദ്ധുവേട്ട…. ” ഓടി കിതച്ചു കൊണ്ട് ഉണ്ണീ സിദ്ധു വിന്റെ അടുത്തേക്ക് ചെന്നു “എന്താ ഉണ്ണീ… ” “ചേച്ചിയെയും അമ്മയെയും അവരൊക്കെ കൂടി എങ്ങോട്ടോ കൊണ്ട് പോവുന്നു… വേഗം ചെന്നില്ലങ്കിൽ അവരെ രക്ഷിക്കാൻ പറ്റില്ല… ” “അജു വണ്ടി എടുക്കാഡാ… ” സിദ്ധു പറഞ്ഞു എല്ലാം വരും കൂടി വണ്ടിയിൽ കേറി പുറപ്പെട്ടു. പാതി വഴിയിൽ നിന്ന് തന്നെ കണ്ടു ഐശു നെ കൊണ്ട് നന്ദൻ പോവുന്നത്.

സിദ്ധു അവരുടെ പിന്നാലെ തന്നെ വണ്ടി വിട്ടു. “വാ… മോനെ… വാ… നിനെയും കൂടി കിട്ടാൻ വേണ്ടി തന്നെയാഡാ.. ഉണ്ണീ കാണ്ണേ… ഞാനിതെല്ലാം പറഞ്ഞത്. ” വണ്ടിയുടെ പിന്നിൽ സിദ്ധു വരുന്നത് കണ്ടു നന്ദൻ പറഞ്ഞു. സിദ്ധു പല വട്ടം ഓവർ ടേക്ക് ചെയ്യാൻ നോക്കിയേങ്കിലും ആ ശ്രെമം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ വണ്ടി ചെന്നെതിയതു ഒരു ഫാക്ടറിയുടെ മുന്നിൽ ആയിരുന്നു. “അടിച്ചു കൊല്ലടാ അവന്മാരെ… ” വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ട് നന്ദൻ പണിക്കാരെ നോക്കി പറഞ്ഞു. അവരെല്ലാംവരും കൂടി സിദ്ധു വിന്റെ വണ്ടി ലക്ഷ്യമാക്കി കൊണ്ട് ഓടി ചെന്നു. ഈ സമയം കൊണ്ട് നന്ദൻ ഐശു വിനെയും അമ്മയെയും പിടിച്ചു ഫാക്ടറിയുടെ അകത്തേക്ക് പോയി. പുറത്തു അതെ സമയം പണിക്കരെ അജുവും അശ്വന്തും ഉണ്ണീയും സൈസ് ആക്കി കൊണ്ടിരുന്നു. “സിദ്ധു… നീ അകത്തേക്ക് ചെല്ല് ഇവന്മാരെ ഞങ്ങൾ നോക്കിക്കോളാം.. ” അശ്വന്ത്‌ വിളിച്ചു പറഞ്ഞു, സിദ്ധു അകത്തേക്ക് ചെന്നു. നന്ദനെ പിന്നിൽ നിന്നും ചവിട്ടി, ബാലൻസ് തെറ്റി കൊണ്ട് നന്ദൻ ചെന്ന് വീണത് അവന്റെ അച്ഛന്റെ ദേഹത്ത്. അങ്ങനെ രണ്ടാളും കൂടി നിലത്ത് വീണു.

“ഡാാ… ” അലറി കൊണ്ട് നന്ദന്റെ അച്ഛൻ എഴുനേറ്റു. പെട്ടെന്ന് ഞെട്ടി കൊണ്ടയാൾ സ്തമ്പിച്ചു നിന്നു. അയാളുടെ ഞെട്ടി വിറച്ച മുഖം കണ്ടു ഐശുവും അമ്മയും സിദ്ധു വിനെ നോക്കി, സിദ്ധു വിന്റെ കൂടെ നിൽക്കുന്ന ആളെ കണ്ടു അമ്മയും ഞെട്ടി ഒപ്പം തന്നെ കണ്ണ് നിറഞ്ഞു വന്നു “മധുവേട്ടൻ…. ” വിങ്ങി പൊട്ടി കൊണ്ട് അമ്മ പറഞ്ഞു. അയാൾ അമ്മയുടെ അടുത്തേക്ക് ചെന്നു. “രാധേ… ” എന്ന് വിളിച്ചു കൊണ്ട് അയാൾ അമ്മയെ കെട്ടിപിടിച്ചു. പിന്നീട് ഐശുവിന്റെ അടുത്തേക്ക് ചെന്നു. “മോളെ…” എന്ന് പറയലും. “അച്ഛാ… ” നു വിളിച്ചു കൊണ്ട് ഐശു വും ആ മാറിൽ തല ചായിച്ചു കൊണ്ട് കരഞ്ഞു. ശേഷം അയാൾ നന്ദന്റെ അച്ഛന്റെ അടുത്തേക്ക് ചെന്നു “എന്താടോ… പരമേശ്വരാ….ചത്തവൻ എങ്ങനെ തിരിച്ചു വന്നേന്ന് ആലോചിക്കുവാന്നോ… ” ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി മധു ചോദിച്ചു . മധു വിന്റെ തിരിച്ചു വരവ് തന്റെ തകർച്ചയാണെന്ന് അയാൾക് മനസിലായി…അത് കൊണ്ട് തന്നെ അയാൾ മൗനം പാലിച്ചു നിന്നു. പുറത്തെ കലാപരിപാടികൾ അവസാനിപ്പിച്ചു കൊണ്ട് അശ്വന്ത്, അജു, ഉണ്ണീ എന്നിവർ അകത്തു ഹാജറയി.

“ഇത്ര കാലം ഞാൻ അടങ്ങി നിന്നത് രാധയെയും എന്റെ മോളെയും എങ്ങനെയെങ്കിലും കണ്ടെത്തി അതിനു ശേഷം തന്നോട് പ്രതികാരം ചെയാം എന്നോർത്ത. അതിനു ഇത്ര വർഷം എടുക്കേണ്ടി വന്നു… പാതി ജീവനോടെ താനേനെ പുഴയിൽ ഇട്ടപ്പോൾ എന്തോ ഭാഗ്യം കൊണ്ട ഞാൻ , ആദിവാസി ഗ്രാമത്തിൽ എത്തി പെട്ടതു അവരുടെ കാരുണ്യത്തില്ലാ ജീവിതത്തിൽല്ലേക്ക് തിരിച്ചു വരാൻ എനിക്ക് സാധിച്ചത്. പിന്നീട് അങ്ങോട്ട്‌ ഇവരെ തപ്പി ഒരുപാട് അലഞ്ഞു. ദൈവം എന്നൊരാൾ മുകളിൽ ഉണ്ടെടോ… അത് കൊണ്ട് തന്നെയാ സിദ്ധു വിനെ എന്റെ മുന്നിൽ കൊണ്ടേത്തിച്ചത്… അത് കൊണ്ട് ഇവരെ എനിക്ക് തിരിച്ചു കിട്ടി.. ” “നീ ചത്തോ ഇല്ലയോ എന്ന് നോക്കാതെ നിന്നെ പുഴയിൽ എറിഞ്ഞത് എന്റെ തെറ്റ് തന്നെയാ… മധു… പക്ഷേ ഇന്ന് ഇവിടെ നിന്നും നീയും ഇവരും എങ്ങനെ ജീവനോടെ പോകും… ഡേയ്… വാടാ… ഇവരെ തല്ലി കൊല്ലടാ ” പരമേശ്വരൻ പുറത്തേക് നോക്കി കൊണ്ട് പറഞ്ഞു. ആരും വരാതെ ആയപ്പോൾ അയാൾ പതറി തുടങ്ങി. “നോക്കണ്ട… അമ്മാവാ… അവരൊക്കെ എഴുനേൽക്കാൻ പറ്റാതെ പുറത്തു കിടക്കുവാ… വേണമെങ്കിൽ ഞങ്ങൾ പോയിട്ട് എടുത്തു കൊണ്ട് വരാം… ” അയാളെ കളിയാക്കി കൊണ്ട് സിദ്ധു പറഞ്ഞു. “അപ്പൊ ഇനി എങ്ങനാ കാര്യങ്ങൾ…. മരുമകനും… അമ്മായിയപ്പനും കൂടി അങ്ങ് മേയുകയല്ലേ … ” അജുവതു പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധുവും മധുവും നന്ദന്റെയും പരമേശ്വരന്റെയും അടുത്തേക്ക് പാഞ്ഞു. 🔹

(രണ്ടു മാസങ്ങൾക്ക് ശേഷം ) “മുഹൂർത്തത്തിന് സമയമായി പെണ്ണിനെ വിളിച്ചോളു… ” പൂജാരി വിളിച്ചു പറഞ്ഞു, അല്പസമയത്തിന് ശേഷം കല്യാണപെണ്ണ് ഐശ്വര്യ (ഐശു )ദേവു വിന്റെയും മീനുവിന്റെയും കൂടെ കടന്നു വന്നു. ചെറു നാണത്തോടെ അവൾ സിദ്ധാർഥ് (സിദ്ധു)വിന്റെ അടുത്തിരുന്നു. “നിനക്ക് നാണമൊക്കെ ഉണ്ടോ… ” സിദ്ധു അവളുടെ ചെവിയിൽ പറഞ്ഞു. മറുപടി യായി അവൾ അവന്റെ കൈയിൽ ഒന്ന് നുള്ളി. കെട്ടിമേളം ഉയർന്നു. സിദ്ധു ഐശുവിന്റെ കഴുത്തിൽ താലി ചാർത്തി നെറ്റിയിൽ കുങ്കുമവും കൈ കൂപ്പി പ്രാർത്ഥിച്ചു കൊണ്ടവൾ അതേറ്റു വാങ്ങി. എല്ലാവരും അവരെ അനുഗ്രഹിച്ചു. “തങ്ക ബസ്മ കുറിയിട്ട തമ്പുരാട്ടി…. നിന്റെ തിങ്കളാഴ്ച നുയമ്പിന്ന് മുടക്കും ഞാൻ… ” “ഇങ്ങോട്ട് വാ… മുടക്കാൻ ശരിയാക്കി തരാം ഞാൻ… ” പെട്ടെന്നുള്ള ഡയലോഗ് കേട്ടു കൊണ്ട് സിദ്ധു തിരിഞ്ഞു നോക്കിയപ്പോൾ ദാ…. നിൽക്കുന്നു കൈയിൽ പാൽ ഗ്ലാസും മുഖത്തു കട്ട കലിപ്പും നിറച്ചു കൊണ്ട് ഐശു. “എന്താടി… പെണ്ണെ ഇങ്ങനെ കലിപ്പിച്ചു നോക്കാൻ മാത്രം പ്രശ്നം…. ” “ഞാനറിഞ്ഞു എല്ലാം… ” “എന്തറിഞ്ഞു… ” “നിങ്ങളുടെ പഴയകാമുകിയെ പറ്റി.. അജുവേട്ടൻ എല്ലാം പറഞ്ഞു ”

“ഓ… അതാണോ കാര്യം… എന്റെ ഐശു അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ.. ഇനി എന്തിനാ അതൊക്കെ ഓർത്ത് സമയം കളയുന്നെ… ” “എന്നാലും എന്നോട് പറയാമായിരുന്നു… ” “ഇവിടെ ഇരി….നമുക്ക് പറയാനും ചെയ്യാനും എന്തൊക്കെ കിടക്കുന്നു ഇപ്പൊ … അതൊക്കെ ഓർക്കാൻ ഉള്ളപ്പോൾ എന്തിനാ പഴയ കാര്യങ്ങൾ പറഞ്ഞു ടൈം കളയുന്നെ…. ചിരിക്ക് പെണ്ണെ… ” ഒരു കുസൃതി ചിരിയോടെ സിദ്ധു അത് പറഞ്ഞപ്പോൾ ഐശു വിന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു. സിദ്ധു മെല്ലെ അവളെ തന്റെ കറവലയത്തില്ലക്കി. “എടാ… തെണ്ടി അജു… നേരം വെളുക്കട്ടെ നിനക്ക് ഞാൻ തരുന്നുണ്ട്… ” മനസ്സിൽ അജുവിനെ തെറി പറഞ്ഞു കൊണ്ട്. സിദ്ധു ഐശുവിൽ അലിഞ്ഞു ചേർന്നു. (അവസാനിച്ചു)