19/04/2026

കല്യാണം : ഭാഗം 25

രചന – കാന്താരി

രാഴ്ചതെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു നന്ദൻ തിരിച്ചെത്തി, ഇപ്പോ വീട്ടിൽ റസ്റ്റ്‌ എടുത്തു കിടപ്പില്ലാണ്. അത് കാരണം പണി കിട്ടിയത് എനിക്കും… അവന്റെ ഒടുക്കത്തെ കിടപ്പ് കാരണം അവനെ നോക്കാൻ എല്ലാവരും കൂടി എന്നെയാണ് ഏല്പിച്ചിരിക്കുന്നതു. ഇതിനിടയിൽ അമ്മയും അമ്മാവനും കൂടി കല്യാണം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു സിദ്ധുവേട്ടനാണെങ്കിൽ നാട് ചുറ്റി നടക്കാ… എന്നെ പറ്റി യാതൊരു ചിന്തയുമില്ല. എല്ലാം കൂടി ആലോചിക്കുമ്പോൾ എനിക്ക് തല പെരുക്കുവാണ്… അതൊക്കെ ഓർത്ത് നടന്നപ്പോഴാണ് അമ്മ വിളിച്ചത് “മോളെ… നന്ദന് ഈ കഞ്ഞി കൊണ്ട് പോയി കൊടുക്ക്… ഇന്നാ പിടി.. ” “എനിക്കൊന്നും വയ്യ… അമ്മ കൊണ്ട് പോയി കൊടുക്ക്… ” ദേഷ്യം കൊണ്ട് ഞാൻ പറഞ്ഞു.

“ദെയ്… അനുസരണ കേട് കാണിച്ചാൽ ഉണ്ടല്ലോ… തല്ലു കൊള്ളും നീ.. പോയി കൊണ്ട് കൊടുക്കടി.. ” മനസിലാ മനസ്സോടെ ഞാൻ കഞ്ഞിയുമായി നന്ദന്റെ റൂമിലേക്കു ചെന്നു. പക്ഷേ അകത്തു ആരോ ഉണ്ടായിരുന്നു അത് കൊണ്ട് ഞാൻ പുറത്തു നിന്നു . അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു ഞാനത് കാതോർത്തു നിന്നു. “നിന്നെ തല്ലിയത് വേറാരുമല്ല… ആ..സിദ്ധാർഥനാണ്… ” “അവനെങ്ങനെ ഇവിടെ… ” “അവൾ വിളിച്ചു വരുത്തിയത് ആയിരിക്കും… പക്ഷേ കുറച്ചു ദിവസമായി അവനെ ഇവിടെങ്ങും കാണാനില്ല ” “പേടിച്ചു മുങ്ങി കാണും… ” അതും പറഞ്ഞു അവർ ചിരിച്ചു. “എന്ന ഞാൻ പോട്ടെ കുറച്ചു തിരക്ക് ഉണ്ട്… ” “മ്മ്മ് ശരി… ഞാനൊന്നു നേരെ ആവട്ടെ എന്നിട്ട് കുറച്ചു പണിയുണ്ട് നീ കൂടെ ഉണ്ടാവണം ” അവർ പറയുന്നത് കേട്ടപ്പോൾ എനിക്കാകെ ടെൻഷൻ ആയി… സിദ്ധുവേട്ടൻ മുങ്ങിയോ.. ദുഷ്ടൻ എന്നെ ഇവിടെ ഇട്ടിട്ടു പോയി #$%$##$$@@$$$$$## മനസ്സിൽ എല്ലാം തെറിയും സിദ്ധുവേട്ടനെ വിളിച്ചു തൃപ്തി പെട്ട് ഞാൻ റൂമില്ലേക്ക് ചെന്നു.

“ആാ… വന്നല്ലോ വനമാല.. നിങ്ങൾ സംസാരിച്ചിരിക് ഞാൻ പോണ്.. ” എന്നും പറഞ്ഞു നന്ദന്റെ ഫ്രണ്ട് പുറത്തേക്കു പോയി. “അവൻ വന്നുല്ലേ… ” കഞ്ഞി ടേബിളിൽ വെച്ചു തിരിഞ്ഞതും നന്ദൻ എന്നോട് ചോദിച്ചു. ഞാനൊന്നും മിണ്ടാതെ നിന്നു. “അവനോടു പറഞ്ഞേക് എന്നെ കിടത്തിയിട്ട് നിന്നെ കൊണ്ട് ഇവിടുന്നു പോവാൻ പറ്റില്ലന്ന്.. ഇതു നാട് വേറെയാ.. ഇവിടെ ഞങ്ങൾ പറയുന്നതേ നടക്കു… ” അന്ന് മുഴുവനും ഞാൻ ടെൻഷൻ അടിച്ചു നടന്നു രാത്രി കിടന്നു ഉറക്കവും വന്നില്ല. അവസാനം ഉറക്കം പിടിച്ചപ്പോൾ റൂമിൽ ആരോ ഉള്ളത് പോലെ തോന്നി ഞാൻ വേഗം ലൈറ്റ് ഇട്ടു നോക്കി അപ്പൊ ദാ… ട്യൂബ് ലൈറ്റ് കത്തുന്ന പോലെ ഇളിച്ചു കൊണ്ട് സിദ്ധുവേട്ടൻ ഇരിക്കുന്നു പെട്ടന്ന് അങ്ങേരെ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി. “മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ വേണ്ടി വന്നതാണോ… ” കുറച്ചു കലിപ്പിൽ ഞാൻ ചോദിച്ചു.

“എന്താ… ഇത്ര ചൂടെന്റെ പെണ്ണിന് ” എന്ന് പറഞ്ഞു ഏട്ടൻ എന്റെ കവിളിൽ നുള്ളിയപ്പോൾ കൈ തട്ടിമാറ്റി കൊണ്ട് ഞാൻ എഴുനേറ്റു ബാൽക്കണിയില്ലേക്ക് പോയി മാനത്തു നോക്കി നിന്നപ്പോൾ ഏട്ടൻ പുറകിൽ കൂടി വന്നേനെ കെട്ടി പിടിച്ചെന്റെ ചെവിയിൽ കടിച്ചു. “എന്താടി… പെണ്ണെ പറ്റിയെ… ” ഞാൻ കേട്ട കാര്യങ്ങളെല്ലാം ഏട്ടനോട് പറഞ്ഞു. “അതൊന്നുമോർതു നീ വിഷമിക്കണ്ട… അതിനൊക്കെ ഞാനൊരു വഴി കണ്ടു വെച്ചിട്ടുണ്ട്… അടുത്ത ആഴ്ച ഇവിടെ അമ്പലത്തില്ലേ ഉത്സവമാണ്… അറിഞ്ഞോ നീ… ” “ആണോ… ഞാനറിഞ്ഞില്ല, അപ്പൊ അനാണല്ലോ എന്റെ അച്ഛനും അമ്മയും ഒളിച്ചോടിയതിന്റെ വാർഷികം… ” “അതെ… നിനക്കും നിന്റെ അമ്മയ്ക്കും നിന്റെ അച്ഛൻ നഷ്ട്ടപെട്ട ദിവസം… ” അത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. അത് കണ്ടു ഏട്ടൻ എന്നെ ഒന്നും കൂടി ചേർത്ത് പിടിച്ചു. നിലാവുദിച് നിൽക്കുന്ന ഭംഗി നോക്കി ഞങ്ങളങ്ങനെ നിന്നു. (തുടരും… )