22/04/2026

കല്യാണം : ഭാഗം 23

രചന – കാന്താരി

ഐശു ന്ന് കാണണമെന്ന് ഉണ്ണി വന്നു പറഞ്ഞപ്പോൾ, അതെങ്ങനെ നടക്കുമെന്ന് കുറെ ആലോചിച്ചു ഒടുവിൽ അജു പറഞ്ഞതാനുസരിച്ചു രാത്രി പോവാമെന്ന് തീരുമാനിച്ചു.
എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കി കൊണ്ട് ഉണ്ണിയുടെ മെസ്സേജ് വന്നു.
ഞങ്ങൾ അങ്ങനെ അവിടെയെത്തി.

“ഈ മതില് ചാടി തന്നെ പോണോ…. ആ ഗേറ്റ് തുറന്നു പോയാൽ പോരെ… ”

“മിണ്ടാതിരിയടാ… ”

എങ്ങനെയൊക്കെയോ കഷ്ട്ടപെട്ട് ഞങ്ങൾ മതിലൊക്കെ ചാടി അപ്പുറത്തെത്തി.

“ഹാ.. എത്തിയോ.. വാ ഈ സൈഡിലൂടെ നടന്നു പോവുമ്പോൾ ഒരു കോണി കണ്ണും അതിലുടെ കേറിയാൽ ബാൽക്കണി, അതിന്റെ ഡോർ തുറന്നാൽ ചേച്ചിയുടെ റൂമാണ്.. പോയിക്കോ.. ”

“ആാ.. ഓക്കേ വാടാ.. ”

“ഞാനിവിടെ നിൽകാം നീ പോയി കണ്ടിട്ട് വാ… ആരെങ്കിലും വന്നാൽ ഞാൻ സിഗ്നൽ തരാം.. ”

“ആ ശരി.. ”

“പിന്നെ ഒരു കാര്യം… പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ… അവളെ ഒറ്റക്ക് കിട്ടിയെന്ന് കരുതി ആക്രാന്തം കാണിക്കരുത്.. ”

കോണി കേറാൻ നിന്ന എന്നെ പിടിച്ചു നിർത്തി അജു പറഞ്ഞു.

“നീ.. പേടിക്കണ്ട എനിക്ക് നല്ല കണ്ട്രോൾ ഉണ്ട്.. ”

കോണിക്കേറി മുകളിൽ എത്തിയപ്പോൾ ബാൽക്കണിയുടെ വാതിൽ ചാരി വെച്ചിരിക്കുകയായിരുന്നു.
വാതിൽ തുറക്കാൻ കൈ നീട്ടിയതും വാതിൽ തന്നെ തുറന്നു, അകത്തു നിന്നു ഒരു കൈ വന്നേനെ പിടിച്ചു വലിച്ചു അകത്തേക്ക് കേറ്റി അപ്പൊ തന്നെ വാതില്ലടഞ്ഞു .
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഐശു, അവളാണ് എന്നെ പിടിച്ചു വലിച്ചതു.

“വാതില്ലൊക്കെ അടച്ചിട്ടു എന്താ പരുപാടി… ”

ഒരു വഷളൻ ചിരിയോടെ ഞാൻ ചോദിച്ചു

“അയ്യടാ… എന്താ പൂതി.. ”

അവളങ്ങനെ പറഞ്ഞപ്പോൾ അവളെയൊന്നു ചുമ്മാ പേടിപ്പിക്കാമെന്ന് വിചാരിച്ചു. അതിനു വേണ്ടി ഞാനവളുടെ അടുത്തേക്ക് പയ്യെ ചെന്നു . പക്ഷേ പെണ്ണ് ഒരു കൂസലുമില്ലാതെ എന്നെ നോക്കി നിൽക്കാണ്

“നീയെന്താടി… ഇങ്ങനെ.. ”

“എങ്ങനെ.. ”

“അല്ല ഞാൻ കരുതി.. ഞാൻ നിന്നെ കിസ്സ് ചെയ്യാൻ വേണ്ടി അടുത്തേക്ക് വരുമ്പോൾ നീ പേടിച്ചു പുറകോട്ട് നടക്കും. അങ്ങനെ നടന്നു നടന്നു നീ ചുമരിൽ തട്ടി നിൽക്കുന്നു, അവസാനം കുറച്ചു നേരം രണ്ടാളും കണ്ണും കണ്ണും നോക്കി നിന്നതിനു ശേഷം… ”

എന്ന് ഞാൻ പറയലും പെണ്ണ് എന്റെ…
എന്റെ കോളറിൽ പിടിച്ചു വലിച്ചു. അവളുടെ ചുണ്ടില്ലേക്ക് എന്റെ ചുണ്ടുകൾ ചേർതു.

അവസാനം ശ്വാസം മുട്ടി ചാവുമെന്നയപ്പോൾ രണ്ടാളും ചുണ്ടുകളെ മോചിപ്പിച്ചു .
പരസ്പരം നോക്കാൻ മടി തോന്നിയത് കൊണ്ട് ഞങ്ങൾ മാറി നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഐശുനെ നോക്കി. ശബ്‌ദം പുറത്തു വരാതിരിക്കാൻ വേണ്ടി വായ പൊതി പിടിച്ചു കൊണ്ട് പെണ്ണ് കരയുന്നു.

“അയ്യേ.. നീയെന്താ കരയുന്നെ… ഐശു.. ”

അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ ഐശുന്റെ മുഖം കോരി എടുത്തു കൊണ്ട് ഞാൻ ചോദിച്ചു.
മെല്ലേയവളെന്റെ നെഞ്ചില്ലേക്ക് ചാഞ്ഞു.

“എനിക്ക് ഏട്ടനില്ലതെ പറ്റില്ല ഏട്ടാ.. ”

“അതെനിക്കറിയാം.. പെണ്ണെ. അതിനാണോ നീ കരയുന്നെ.. ”

“അത്… അമ്മയും അമ്മാവനും കൂടി എന്റെ കല്യാണം ഉറപ്പിക്കാൻ പോവാണ്.. ”

പെട്ടന്ന് അത് കേട്ടപ്പോൾ എന്ത് ചെയ്യണം , എന്ത് പറഞ്ഞു ഐശുനെ സമാധാനിപ്പിക്കണം എന്നറിയാതെ ഞാൻ കുഴഞ്ഞു.
ഞാനവളെ കട്ടിലിൽ പിടിച്ചിരുത്തി,
അപ്പോഴും അവളെന്നോട് ചേർന്നിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് ഞങ്ങള്ളോന്നും മിണ്ടിയില്ല,
ഈ നില തുടരുമെന്നയപ്പോൾ ഞാൻ സംസാരിക്കാൻ നിന്നപ്പോൾ താഴെ നിന്നും അജു സിഗ്നൽ കാണിച്ചു.

“ആരോ വരുന്നുണ്ട്… നമുക്ക് പിന്നെ കാണാം.. ”

“ശരി.. ”

താഴെക്ക് ഇറങ്ങി ചെന്നതും അജു എന്റെ കൈയിൽ പിടിച്ചു വലിച്ചു അവിടെയുള്ള വൈക്കോൽ കൂട്ടത്തിന്റെ അടുത്തേക്ക് നിർത്തി. അടുത്ത് തന്നെ ഉണ്ണിയും ഉണ്ടായിരുന്നു.

“ആരാടാ വന്നേ … ”

ഞങ്ങളെ കൂടാതെ ഒരാൾ കൂടി മുറ്റത്ത്‌ നിൽക്കുന്നത് കണ്ടു ഞാൻ ചോദിച്ചു.

“അത് നന്ദൻ ആണ് ഏട്ടാ.. ”

“ഇവന് ഉറക്കമ്മോന്നുമില്ലേ… പാതിരാത്രിയിൽ ഇറങ്ങി നടക്കുന്നു ” – അജു പറഞ്ഞു

പെട്ടന്ന് എനിക്കൊരു ഐഡിയ തോന്നി. അത് ഞാൻ അവരോട് പറഞ്ഞപ്പോൾ അവർ ഓക്കേ പറഞ്ഞു.

ഞാൻ പോയി അവിടെ അഴയിൽ കിടന്ന ഒരു മുണ്ടെടുതു
കൊണ്ടു വന്നു അജുവും ഉണ്ണിയും അതിന്റെ രണ്ടറ്റവും പിടിച്ചു, ഒച്ചയുണ്ടാക്കാതെ ഞങ്ങൾ നന്ദന്റെ പിന്നിൽ ചെന്ന് മുണ്ട് കൊണ്ട് അവന്റെ മുഖം മൂടി കെട്ടി.

“അടിക്കട.. അവനെ.. “- അജു ഉത്സാഹത്തിൽ വിളിച്ചു പറഞ്ഞു, എന്റെ സേഫ്റ്റിക്ക് വേണ്ടി നന്ദന്റെ ഇരു കയ്യും അവർ പിടിച്ചു വെച്ചു .

പിന്നൊന്നും നോക്കിയില്ല തലങ്ങും വിലങ്ങും ഞാനവനെ തല്ലി.
ഒടുവിൽ തല്ലി തല്ലി ഞാനും കൊണ്ട് കൊണ്ട് അവനും മടുത്തപ്പോൾ ബോധം പോയ നന്ദനെ അവിടെ കിടത്തി കൊണ്ട് ഞങ്ങൾ കണ്ട വഴി ഓടി.
(തുടരും )