രചന – കാന്താരി
സിദ്ധുവേട്ടനും എല്ലാവരും പോയി കഴിഞ്ഞപ്പോൾ അമ്മാവനും നന്ദനും കൂടി വന്നു. അമ്മയും അമ്മാവനും കൂടി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ തല വേദനയാണെന്ന് കള്ളം പറഞ്ഞു റൂമില്ലേക്ക് പോയി … എന്റെ പുറകെ തന്നെ നന്ദൻ റൂമില്ലേക്ക് വന്നു “എന്താ… ” – ദേഷ്യത്തിൽ ഞാൻ ചോദിച്ചു “നേരത്തെ ഇവിടുന്ന് കുറച്ചു പേര് പോക്കുന്നതു കണ്ടല്ലോ… അവരെന്തിനാ വന്നേ… ” അവന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നെങ്കില്ലും അത് പുറത്തു കാണിക്കാതെ ഞാൻ മറുപടി പറഞ്ഞു “അവരെന്നെ പെണ്ണ് കാണാൻ വന്നതാ… ” ഞാനത് പറഞ്ഞപ്പോൾ അവന്റെ മുഖം ചുവന്നു വരുന്നത് ഞാൻ കണ്ടു. ഇവന്റെ ശല്യം തീർക്കാനും കുറച്ചു കൂടി ദേഷ്യം പിടിപ്പിക്കാനും വേണ്ടി ഞാൻ കാര്യങ്ങൾ കുറച്ചു കൂട്ടി പറഞ്ഞു “സിദ്ധാർഥ് എന്നാ ചെക്കന്റെ പേര്… ഞങ്ങൾ തമ്മിൽ കുറച്ചു നാളായി ഇഷ്ട്ടത്തിലുമാണ്…
സിദ്ധു ഏട്ടന്റെ വീട്ടുകാർക്ക് എതിർപ്പുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് നാട്ടുനടപ്പ് പോലെ പെണ്ണ് ചോദിക്കാൻ വന്നതാ … അമ്മയ്ക്കും ഈ ബന്ധത്തിൽ സമ്മതമാണ്… ” കുറച്ചു നാണത്തോടെ ഓരോന്ന് പറഞ്ഞു ഞാൻ ജനലിന്റെ അടുത്തേക്ക് നടന്നു.. ജനൽ കമ്പിയിൽ പിടിച്ചു മാനത്തു നോക്കി… ഒന്ന് ഒളി കണ്ണിട്ട് നന്ദനെയും നോക്കി ‘എരിയുന്നുണ്ട്… അവന്റെ ഉള്ളിൽ കനല്ലേരിയുന്നുണ്ട്… ‘ അത് കണ്ടപ്പോൾ എന്തോ… ഒരു മനസുഗം ഞാൻ വീണ്ടും തുടർന്നു ” എത്രയും പെട്ടന്ന് തന്നെ കല്യാണം നടത്താമെന്ന അവര് പറയുന്നേ… പിന്നെ… ” “അവരാരും നിന്റെ തന്തയെ പറ്റി ചോദിച്ചില്ലേ… ” പെട്ടന്ന് അവൻ അങ്ങനെ ചോദിച്ചപ്പോൾ എനിക്കൊന്നും പറയാൻ പറ്റിയില്ല… വാക്കുകൾ വറ്റി പോയത് പോലെ തോന്നി
“എന്താ…നീയൊന്നും പറയാതെ… ” എന്നെ പിടിച്ചു അവന്റെ നേരെ തിരിച്ചു നിർത്തി കൊണ്ട് അവൻ തുടർന്നു “പറ.. ആരാ നിന്റെ അച്ഛൻ… അച്ഛനെ പറ്റി അമ്മ ഒന്നും മോളോട് പറഞ്ഞിട്ടില്ലേ…. എങ്ങനെ പറയാനാ… അല്ലേ… ചെറുപ്പത്തില്ലേ ഒരു കുസൃതി… അതിൽ നിന്നെ നിന്റെ അമ്മക്ക് നൽകി നാട് വിട്ടു പോയ ആളെ പറ്റി… അമ്മ എങ്ങനെ മോളോട് പറയാ… ” എന്റെ കവിളിൽ അവന്റെ കൈ കൊണ്ട് അമർത്തി. മുഖം പൊക്കി പിടിച്ചു. “നിന്നെ കെട്ടാൻ പോകുന്നത് ഞാനാ… ഇനി അധികം ദിവസം ഒന്നുമില്ല നിങ്ങളെ രണ്ടാളെയും നാട്ടില്ലേക്ക് കൊണ്ട് പോകാൻ ഓർത്തു വെച്ചോ നീ ” അതും പറഞ്ഞു വാതിൽ ശക്തിയിൽ കൊട്ടിയടച്ചു അവൻ പുറത്തേക്കു പോയി.
ഒന്ന് കരയാൻ പോലും പറ്റാതെ ഞാൻ തളർന്നു നിലത്തിരുന്നു പോയി . അവന്റെ വാക്കുകൾ എന്റെ മനസ്സിൽ ആഴ്ന്നിറങ്ങി ചങ്ക് പൊട്ടുന്ന വേദന പോലെയൊക്കെ തോന്നി. കുട്ടികാലം തൊട്ട് അച്ഛന്റെ പേരും പറഞ്ഞു കേട്ട ഓരോ കാര്യങ്ങൾ മനസ്സിൽ അലട്ടി കൊണ്ടിരുന്നു പിന്നെ എപ്പോഴോ ഞാൻ ഉറക്കത്തില്ലേക്ക് വീണു. രാവിലെ എഴുനേറ്റു ക്ലാസ്സിൽ പോക്കാൻ ഒരുങ്ങി ഇന്നലത്തെ സംഭവങ്ങൾ ഓർത്തപ്പോൾ സങ്കടം കൂടി കൂടി വന്നു. അമ്മയോട് ഒരു യാത്ര പോലും പറയാതെ ഞാൻ വീട്ടിൽ നിന്നിറങ്ങി നടന്നു “ഐശു… ഡീ.. നിൽക്ക്.. ” അമ്മ പുറകെ വിളിച്ചു കൊണ്ട് വന്നു എന്നെ തടഞ്ഞു നിർത്തി . “നീയെന്താ ഒന്നും മിണ്ടാതെ അങ്ങ് പോവണോ… വെള്ളോം ഭക്ഷണവും ഒന്നും വേണ്ടേ… ” അമ്മയോടുള്ള ദേഷ്യവും… മനസില്ലേ സങ്കടങ്ങളും കാരണം ഒന്നും മിണ്ടാൻ എനിക്ക് പറ്റിയില്ല. അമ്മ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിൽ ഞാൻ മിണ്ടാതെ മുന്നോട്ട് നടന്നു “എന്താ ഇവൾക് പറ്റിയെ… വൈകിട്ട് ഇങ്ങു വരട്ടെ കാണിച്ചു കൊടുകാം.. ”
ഓഫീസിൽ പോക്കാൻ വണ്ടിയെടുത്ത് റോഡിൽ ഇറങ്ങിയതും ഐശു മുന്നിൽ വന്ന് ചാടി. “എന്താടി… ചവാൻ നടക്കണോ ” ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. പക്ഷേ നോ റിപ്ലൈ. മാത്രമല്ല ഒരു മൈൻഡും ഇല്ലാതെ അവൾ നടന്നു പോയി ‘എന്താ ഇവൾക് പറ്റിയെ വലിയ സങ്കടത്തിൽ ആണല്ലോ… ഇന്നലെ പെണ്ണ് കാണാൻ ചെന്നത് ഇഷ്ടമായില്ലേ… ‘ അങ്ങനെ വിട്ടാൽ പറ്റില്ലാലോന്ന് ഓർത്തു ഞാനാവളുടെ പിന്നാലെ ചെന്നു “ഡീ… ഒന്ന് നിന്നെ.. ” “എന്താ.. നിങ്ങൾക്ക് വേണ്ടേ… എന്നെ ഒന്ന് വെറുതെ വിട് പ്ലീസ് ” കൈ കൂപ്പി കൊണ്ട് അവളതു പറഞ്ഞു പിന്നെയും എന്നെ താണ്ടി പോയി പെട്ടന്ന് ഒന്നവൾ നിന്നു. ഒന്ന് തിരിഞ്ഞു നോക്കിയിട്ട് എന്റെ അടുത്തേക് വന്നു. “എനിക്ക് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട് നമുക്ക് എങ്ങോട്ടെങ്കിലും പോയല്ലോ… ” എന്നവൾ ചോദിച്ചപ്പോൾ സന്തോഷം കൊണ്ടെന്നിക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഐശു നോട് കേറാൻ പറഞ്ഞിട്ട് നേരെ ബീച്ചില്ലേക്ക് വണ്ടി വിട്ടു. (തുടരും….. )

by