18/04/2026

കല്യാണം : ഭാഗം 04

രചന – കാന്താരി

അവസാനം അയാളും ഞാനും കൂടി അതിലേക്കു വീണു.
ഞങ്ങളെ രണ്ടാളെയും കണ്ടിട്ട് മറ്റേയാൾ നിന്നു ചിരിക്കുവാണ്…

“എന്താടാ… ചിരിക്കുന്നേ ”

“അയ്യോ… എനിക്ക് വയ്യ.. ന്റെ സിദ്ധു… നിങ്ങളുടെ കോലം… ”

മെന്ന് പറഞ്ഞു അവൻ വീണ്ടും നിന്നു ചിരിക്കുവാണ്..
അപ്പോഴാ ഞാൻ എന്നെയോന്ന് നോക്കിയത് അയ്യേ… മൊത്തം ചളിയും പായലുമാണ്…
അവളെ നോക്കിയപ്പോൾ അത് എന്നേക്കാളും ദയനീയം… തലയിൽ വരെ പായൽ പിന്നെ ചളി അത് പിന്നെ സാരമില്ല തലക്കുള്ളില്ലും അത് തന്നെയാണല്ലോ…

അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. പക്ഷേ അവൾ നിന്നു കരയാൻ തുടങ്ങി

“😭😭😭😭😭😭😭😭”

“ഡീ… നീയെന്തിനാ കരയുന്നെ… ”

“😭😭😭…ഞാനിനി എങ്ങനെ ക്ലാസ്സിൽ പോക്കും… 😭😭😭”

അത്ര നേരം ചിരിച്ചുകൊണ്ടിരുന്ന അശ്വന്ത് അവളുടെ കരച്ചിൽ കണ്ടപ്പോൾ സ്വിച്ചിട്ട പോലെ ചിരി നിർത്തി കൊണ്ട് എന്നെ നോക്കി.

“അല്ല.. കുട്ടി കരയണ്ട നമുക്കിത്തിനോരു പരിഹാരമുണ്ടാക്കാം… ആദ്യം രണ്ടാളും ഒന്ന് കേറി വാ.. ”

ഞങ്ങളെ രണ്ടാളെയും അവൻ തന്നെ പിടിച്ചു കേറ്റി…

അകത്തേക്ക് കേറിയതും ദേവു ഞങ്ങളെ കണ്ടു അന്തം വിട്ടു നിന്നു

“അയ്യേ… ഇതെന്തു പറ്റി…. അല്ല ഇതാരാ… ”

“അതൊക്കെ പറയാം..നീയി കുട്ടിയെ അകത്തോട്ടു കൊണ്ട് പോയി മാറ്റാൻ ഡ്രെസ്സും ഒരു ടവല്ലും കൊടുത്തു വാഷ് റൂം ഒന്ന് കാണിച്ചു കൊടുക്ക്… ചെല്ല്.. ”

അവളെയും കൂട്ടി ദേവു അകത്തോട്ടു പോയി

ഞാനും റൂമിൽ പോയി ഒന്ന് ഫ്രഷായി…
തിരിച്ചു വന്നപ്പോൾ ഉണ്ടക്കണ്ണി അവരുമായി ഒടുക്കത്തെ കത്തിയടി. ഞാനത് മൈൻഡാക്കാതെ അവിടെ പോയിയിരുന്നു..

“സിദ്ധു… ഇന്നാ ചായ….. ”

ഇയാളെന്തിനാ ഇങ്ങനെ നോക്കുനെ… എന്റെ മാത്രം കുഴപ്പം കൊണ്ടൊന്നുമല്ലല്ലോ വീണത് രണ്ടാളും ഇതിൽ തുല്യരാണ്…
അയാളോട് പുച്ഛം വാരി വിതറി കൊണ്ട് ഞാനവരോട് സംസാരിച്ചു കൊണ്ടിരുന്നു..

“എന്തായാലും അയൽവാസിയെ പരിചയപെട്ട സാഹചര്യമെന്നിക്ക് ഇഷ്ട്ടയി… ”

അത് കേട്ടപ്പോൾ കുടിച്ച ചായ തരിപ്പിൽ കേറി
തലയിൽ തട്ടിക്കൊണ്ടു ഞാൻ ചോദിച്ചു

“ഹേ.. ഇവളുടെ വീട് ഇവിടെയാണോ… ”

“ആ.. കുറച്ചു അപ്പുറത്…
ഒരാളെ കൂട്ടിനു കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ… ഇപ്പോ എന്തായാലും ഒരാളെ കിട്ടിയല്ലോ .. ”

“ഇന്നിപ്പോൾ ഐശുന്റെ ക്ലാസ്സിൽ പോക്ക് മുടങ്ങിയതല്ലേ… ഇനി വൈകുന്നേരം പോയാൽ മതി ട്ടോ.. ഞങ്ങൾ എന്നാ ഓഫീസിൽ പോട്ടെ.. ”

“മ്മ്മ്.. ശരി.. ”

✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴

ഓഫീസിൽ ഓരോന്ന് ചെയ്യുമ്പോഴും അവളെ പറ്റിയായിരുന്നു ചിന്തകൾ.
കാണാൻ നല്ല ഭംഗിയൊക്കെയാണ്. പക്ഷേ വാ തോറന്നാൽ എന്റെ പടച്ചോനെ…

അവളെ പറ്റി ഓരോന്നാലോചിച്ചു ചെയറിൽ കറങ്ങി കൊണ്ടിരുന്നപ്പോൾ … കറങ്ങി നിന്നത് PA യുടെ മുന്നിൽ. അയാളാന്നെങ്കിൽ കുറ്റം കണ്ടു പിടിക്കാൻ വേണ്ടി നോക്കി നടക്കുവാണ്

“ഹേയ്… സിദ്ധു.. എന്തൊർതിരിക്കാ താൻ.. പണി ചെയ്യഡോ… ”

ഹോ.. ഈ മാക്രി PA എന്റെ പോക കണ്ടേ… അടങ്ങുള്ളോ..
അയാളുടെ ഒരു ജാഡ &$%%#$$@# ഡാഷ് മോൻ.

അയാളെ മനസ്സിൽ തെറി വിളിച്ചു തൃപ്തിയടക്കി കൊണ്ട് ഞാൻ ജോലിയില്ലേക്ക് തിരിഞ്ഞു.

✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴

ഞാനും ദേവു ചേച്ചിയും പെട്ടന്ന് തന്നെ കൂട്ടായി അതുകൊണ്ടാന്ന് തോന്നുന്നു ഇവരുടെ കല്യാണം നടന്ന കഥകളൊക്കെ എന്നോട് പറഞ്ഞത്…
പാവം സിദ്ധു… ഞാനായിട്ട് ഇനിയങ്ങേർക്ക് പണിയൊന്നും കൊടുക്കേണ്ടത്തില്ല. ഇതിലും വലുതൊന്നും ഇനി കിട്ടാനില്ലല്ലോവെന്ന് ഞാൻ മനസ്സിൽ പറഞ്ഞു

പിന്നെ അവരുടെ നാട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞു.

“ഐശുന്റെ വീട്ടിൽ ആരൊക്കെയുണ്ട്… ”

“ഞാനും അമ്മയും.. ”

“അപ്പൊ അച്ഛൻ… ”

“അച്ഛൻ… അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി .. ഞാൻ കണ്ടിട്ടില്ല അച്ഛനെ. അച്ഛനെ പറ്റി ചോദിക്കുമ്പോഴോക്കേ അമ്മക്ക് വലിയ സങ്കടമാണ് പിന്നെ ഒരു ഒഴിഞ്ഞു മാറി കളിയും അത് കൊണ്ട് ഞാനൊന്നു ചോദിക്കാറില്ല.. ”

“സോറി ട്ടോ… നിനക്ക് വിഷമമായല്ലേ.. ”

“ഹേ…സാരമില്ല ചേച്ചി… ചേച്ചി ക്ക് അറിയാത്തതു കൊണ്ടല്ലേ ”

കുറച്ചു നേരത്തെക്ക് ഞങ്ങൾ നിശബ്ദരായിരുന്നു…
പിന്നെ ക്ലാസ്സിൽ നിന്നും വീട്ടിൽ എത്തുന്ന ടൈം ആവാനയപ്പോൾ ഞാൻ അവിടെ നിന്നെറങ്ങി

✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴

“ആ… നീ വന്നോ.. ചായ വേണ്ടേ നിനക്.. ”

“വേണ്ട… ”

“എന്തു പറ്റി നിനക്ക്.. വയ്യേ.. ”

“കുഴപ്പമൊന്നുമില്ല.
അമ്മേ.. ഞാനൊരു കാര്യം ചോദിച്ചാൽ അമ്മക്ക് സങ്കടവുമോ…”

“എന്താ… ”

“അമ്മേ… അച്ഛൻ ”

പറയാൻ വന്നത് മുഴുവനാക്കുന്നത്തിനു മുൻപേ.. അമ്മ ദേഷ്യത്തോടെ എഴുനേറ്റു പോയി.
അന്നത്തെ ദിവസം ഞാനുറങ്ങിയില്ല. ഒരു പാട് ചോദ്യങ്ങൾ മനസ്സിൽ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു..
എന്നാണാവോ ഇതിനൊക്കോരുത്തരം എനിക്ക് കിട്ടുക