The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കാന്താരി
പുറത്തു നിൽക്കുന്നവരെ കണ്ടു ഞാൻ ശ്വാസമടക്കി നിന്നു. ‘ നന്ദൻ ‘ അറിയാതെ ഞാൻ പറഞ്ഞു പോയി.. അവൻ എന്റെ സീനിയർ ആണ് കുറെയായി എന്റെ പിന്നാലെ നടക്കുന്നു. ഇപ്പോ അവൻ അവന്റെ അച്ഛനെയും കൂട്ടി വന്നിരിക്കുന്നു… എന്തിനാണവോ… അവനെ കണ്ട വെപ്രാളത്തിൽ ഞാൻ അമ്മയുടെ അടുത്തേക്ക് ചേർന്ന് നിന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ടായിരുന്നു അപ്പൊ ഞാൻ നന്ദന്റെ അച്ഛന്റെ മുഖത്തെക്ക് നോക്കിയപ്പോൾ അയാളുടെ കണ്ണുകളിലും നനവ് ഉണ്ടായിരുന്നു. എന്താ സംഭവമെന്ന് അറിയാതെ ഞാൻ കുഴഞ്ഞു.. അയാൾ നേരെ അമ്മയുടെ അടുത്തേക് വന്നു അമ്മയുടെ തോളിൽ കൈ വെച്ച് “മോളെ… ” ന്ന് വിളിച്ചതും പൊട്ടി കരഞ്ഞു കൊണ്ട് അമ്മ അയാളുടെ നെഞ്ചിൽ തലച്ചായിച്ചു കരഞ്ഞു കൊണ്ടിരിന്നു കുറച്ചു കഴിഞ്ഞു അയാൾ അമ്മയുടെ മുഖമുയർത്തി കൊണ്ട് “എത്ര നാളായി നിന്നെ കണ്ടിട്ട്…. സുഖമാണോ നിനക്ക്… ഞങ്ങള്ളോട് ദേഷ്യമാണോ.. ” ന്ന് ചോദിച്ചു. കണ്ണൊക്കെ തുടച്ചു കൊണ്ട് അമ്മ അയാളെ നോക്കി ചിരിച്ചു “ഇല്ല… ഏട്ടാ.. എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല.. കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ.. പേടി ആയിരുന്നു നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നോർതു.. അയ്യോ… പുറത്തു നില്കാതെ അകത്തേക്ക് വാ… ”
ഐശു വിന്റെയും അനു വിന്റെയും തർക്കമൊക്കെ കണ്ടു കൊണ്ടിരുന്ന എല്ലാവരും ആകെ നിശബ്ദരായി ഇരിക്കുകയായിരുന്നു പറയാനുള്ളതെല്ലാം പറഞ്ഞു കൊണ്ട് ഐശു അവിടുന്നു ഇറങ്ങി പോന്നത്തിനു ശേഷം സിദ്ധുവിന്റെ അച്ഛൻ അശ്വന്തിനെ വിളിച്ചു കൊണ്ട് പുറത്തേക്കു പോയി “എന്താ.. അമ്മാവാ… ” “ഐശു വിനെ പറ്റി എന്താ നിന്റെ അഭിപ്രായം.. ” അത് കേട്ടപ്പോൾ അവൻ അന്തം വിട്ടു നിന്നു കൊണ്ട് അമ്മാവനെ തന്നെ നോക്കി നിന്നു “എന്താ.. ഇപ്പോ അങ്ങനെ ചോദിക്കാൻ ” – അവൻ ചോദിച്ചു “എനിക്ക് ആ കുട്ടിയെ വലിയ ഇഷ്ട്ടയി… അവളെ സിദ്ധുവിന് വേണ്ടി ആലോചിച്ചാല്ലോന്ന് വിചാരിക്കുന്നു… ” അശ്വന്ത് അത് കേട്ടു ചിരിച്ചു “അനുവിനെ സിദ്ധു വിനു കാണുന്നത് തന്നെ ഇഷ്ട്ടമല്ല… അത് കൊണ്ട് അവളുടെ മനസ്സിലിരിപ്പ് നടക്കില്ല.. പിന്നെ ഐശുന്റെ കാര്യം… അന്ന് അനുവുമായി വഴക്കിട്ടപ്പോൾ സിദ്ധു പറഞ്ഞു ഐശുനെ ഇഷ്ട്ടമാണെന്നു… ഇന്നിപ്പോൾ അവളും പറയുന്നു അവനെ ഇഷ്ട്ടമാണെന്ന്… അപ്പൊ പിന്നെ നമുക്കിതങ്ങു നടത്താം… ” “അതെ അമ്മാവാ… അവര് തമ്മിൽ നല്ല ചേർച്ചയാണ്… പിന്നെ അവനെ അടക്കി നിർത്താൻ അവളെ കൊണ്ടേ പറ്റു…” സിദ്ധുവിന്റെയും ഐശുന്റെയും കാര്യങ്ങൾ അവർ തീരുമാനിച്ചു കൊണ്ട് തിരിച്ചു വന്നപ്പോൾ… സന്തോഷം കൊണ്ട് എല്ലാവരും നിൽക്കുന്നത് കണ്ടു അശ്വന്ത് കാര്യം ചോദിച്ചു “സിദ്ധു… കണ്ണു തുറന്നു… ” – ദേവു പറഞ്ഞു
അമ്മയും നന്ദന്റെ അച്ഛനും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ… നന്ദൻ എന്റെ അടുത്തേക്ക് വന്നു “നീ എന്താ ഇങ്ങനെ നിൽക്കുന്നെ… ഒന്നും മനസിലായില്ലല്ലേ… ” ഇല്ലെന്ന ഭാവത്തിൽ ഞാൻ തലയാട്ടി കൊണ്ട് അവന്റെ മുഖത്തെക്ക് നോക്കി “മ്മ്മ്… ആ ഇരിക്കുന്നതെ… എന്റെ അച്ഛൻ അതായത് നിന്റെ അമ്മാവൻ… ” അവനങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി… ഇതേ വരെ അമ്മ ആരെയും പറ്റി എന്നോട് പറഞ്ഞിട്ടില്ല… എന്തിനു എന്റെ അച്ഛനെ പറ്റി പോലും ഒന്നും പറഞ്ഞിട്ടില്ല.. ഇപ്പോ ബന്ധുക്കൾ എന്ന് പറയുവാൻ ഇവരെയൊക്കെ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. “എന്റെ അമ്മായിടെ മോളാ നിയെന് അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ നിന്റെ പിന്നാലെ നടന്നത്.. ബന്ധം വെച്ച് നോക്കുമ്പോൾ നീയെന്റെ മുറപെണ്ണ് ആണല്ലോ… ” ഓ… ഇവൻ ആള് ശരിയല്ല… കുറച്ചു അകന്ന് നിൽക്കുന്നതാ നല്ലത്… ഞാൻ മനസ്സിൽ പറഞ്ഞു ഏറെ നേരത്തെ സംസാരത്തിനോടുവിൽ അവർ പോകുവാൻ ഇറങ്ങി. പോകും നേരത്ത് അമ്മാവൻ എന്റെ അടുത്തേക്ക് വന്നു എന്റെ തലയിൽ തലോടി കൊണ്ട് “ഇനി നിങ്ങൾ ഒറ്റക്കല്ല… ഞങ്ങൾ എല്ലാവരും ഉണ്ട്… ഉടനെ തന്നെ നിങ്ങളെ നാട്ടില്ലേക്ക് കൊണ്ട് പോവാൻ ഞാൻ വരും ” – മെന്ന് പറഞ്ഞു. പോകാൻ നേരം നന്ദൻ എന്നെ നോക്കി ചിരിച്ചു ഞാനും ഒന്ന് ചിരിച്ചേന്ന് വരുത്തി ❇
ബോധം വന്നെന്ന് കേട്ടപ്പോൾ എല്ലാവർക്കും അവനെ കാണാനുള്ള തിരക്കായിരുന്നു നേഴ്സ് വന്നു ആർകെങ്കിലും ഒരാൾക്ക് കേറി കാണാമെന്ന് പറഞ്ഞപ്പോൾ അമ്മാവൻ അകത്തേക്ക് കേറി “മോനെ… സിദ്ധു.. ” മെല്ലെ കണ്ണുകൾ തുറന്നു കൊണ്ട് സിദ്ധു അച്ഛനെ നോക്കി. സംസാരിക്കാൻ പറ്റാതെ അവൻ വിഷമിച്ചു കിടന്നു. അച്ഛൻ ചോദിക്കുന്നത്തിനോക്കെ കണ്ണടച്ച് കാണിച്ചു കൊണ്ട് അവൻ മറുപടികൾ കൊടുത്തു….. ദിവസങ്ങൾ പോകവേ സിദ്ധു വിനു മാറ്റങ്ങൾ വന്നു തുടങ്ങി. Icu വിൽ നിന്നും റൂമില്ലേക്ക് മാറ്റി. “അശ്വന്തേ…. ഐശു വന്നില്ലേ എന്നെ കാണാൻ.. ” അത് കേട്ടു എല്ലാവരും എന്നെ ആക്കി ചിരിക്കുവാണ്… എന്താ സംഭവമെന്ന് എനിക്ക് മനസിലായില്ല “നിങ്ങൾ എന്തിനാ ചിരിക്കുന്നേ… ഞാനവളെ കണ്ടില്ല അത് കൊണ്ട് ചോദിച്ചതാ… ” ഞാനത് പറഞ്ഞു തീർന്നതും അവളും അവളുടെ അമ്മയും കൂടി റൂമില്ലേക്ക് വന്നു…
(തുടരും… )