20/04/2026

കല്യാണം : ഭാഗം 14

രചന – കാന്താരി

ബീച്ചിൽ എത്തി ആളുകൾ അധികമില്ലാത്ത ഒരിടത് ഞങ്ങൾ പോയി ഇരുന്നു. കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല. പിന്നെ..

‘സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഇങ്ങോട്ട് വന്നിട്ട് ഇവൾ തിരയെണ്ണി ഇരിക്കുവാണല്ലോ… ‘

സംസാരിക്കാൻ അവൾക്കൊരു സ്റ്റാർട്ടിങ് പോയിന്റ് കിട്ടിക്കോട്ടേന്ന് വിചാരിച്ചു കൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി

“വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിലാ….
പെട്ടന്ന് തന്നെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് അമ്മ ….
ഒരു വട്ടം കല്യാണം മുടങ്ങിയതിന്റെ പേടിയാ പാവത്തിന് …. ”

‘എവടെ…..ഇവളുടെ ബൾബ് പോയോ… ‘

“ഐശു….ഡീ… നീയെന്താ ആലോചിക്കുന്നേ… എന്തെങ്കിലും ഒന്ന് പറ ”

അവളെ തട്ടി വിളിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
സ്വപ്ന ലോകത്ത് നിന്ന് ഞെട്ടി ഉണർന്നു അവളെന്റെ മുഖത്തെക്ക് നോക്കി

“നീ… ഞാൻ പറയുന്നതൊന്നും കേട്ടില്ലേ…
എന്താ നിനക്ക് പറ്റിയെ…. ഈ കല്യാണത്തിന് നിനക്ക് താല്പര്യമില്ലേ.. പറ.. അതോ വേറെ വല്ല പ്രശ്നവും ഉണ്ടോ… ”

ഒന്ന് ദീർഘ ശ്വാസം വിട്ടു കൊണ്ട് അവൾ നേരെ ഇരുന്നു. പിന്നെ ഓരോന്ന് പറയാൻ തുടങ്ങി

“ചെറുപ്പം തൊട്ട് അച്ഛന്റെ പേരും പറഞ്ഞു ഒരുപാട് കളിയാക്കൽ കേട്ടു വളർന്നവളാണ് ഞാൻ….
അച്ഛന്റെ പേരു പോലും അറിയത ഒരു പൊട്ടത്തി…
അമ്മയോട് ഒരുപാട് ചോദിച്ചിട്ടുണ്ട് ഞാൻ അച്ഛനെ പറ്റി… പക്ഷേ അപ്പോഴൊക്കെ നിരാശയായിരുന്നു ഫലം….”

“എന്താ… നിനക്ക് ഇപ്പോ പറ്റിയെ.. എന്തിനാപ്പോ ഇതൊക്കെ പറയുന്നേ…
ആരെങ്കിലും ഇതു പറഞ്ഞു നിന്നെ കളിയാക്കിയോ.. ”

ഞാനവളെ നോക്കി ചോദിച്ചു
നിറ കണ്ണുകളോടെ അവളെന്നെ നോക്കി തുടർന്നു
ഇന്നലെ സിദ്ധുവും കുടുംബവും പോയി കഴിഞ്ഞു ഉണ്ടായ സംഭവങ്ങൾ എല്ലാം തന്നെ ഐശു സിദ്ധു വിനോട് പറഞ്ഞു കൊണ്ട് പൊട്ടി കരഞ്ഞു.

“ആ നന്ദൻ അവനെ എനിക്ക് ഇഷ്ടമല്ല… അവൻ നമ്മുടെ കല്യാണം മുടക്കും ഏട്ടാ..
അവര് ഞങ്ങളെ നാട്ടിലേക്കു കൊണ്ട് പോകാൻ പോവുകയാ… ചിലപ്പോൾ അവിടെ വെച്ച് അവനെന്നെ കല്യാണം കഴിക്കാൻ ആയിരിക്കും തീരുമാനം ”

“അതൊക്കെ ഓർത്തു നീ വിഷമിക്കണ്ട… നിന്റെ അമ്മ പറഞ്ഞല്ലോ നമ്മുടെ കല്യാണത്തിന് സമ്മതമാണെന്നു അപ്പൊ അതല്ലേ നടക്കും…

പിന്നെ നിന്നെ ആരും കൊണ്ട് പോവില്ല ഞങ്ങളൊക്കെ ഇല്ലേ ഇവിടെ… ഇനി കൊണ്ട് പോയാലും ഞാൻ വരും നിന്നെ സ്വന്തമാക്കാൻ.. ന്റെ… കുട്ടി പേടിക്കണ്ട.. ”

ഒരു വിധം ഓരോന്ന് പറഞ്ഞു സിദ്ധു ഐശു നെ സമാധാനിപ്പിച്ചു കൊണ്ട് സിദ്ധു അവളെ ചേർത്ത് പിടിച്ചു.

✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴

“നീയെന്ത്‌ മണ്ടത്തരമാ.. നന്ദ കാണിച്ചേ…. എന്തിനാ അങ്ങനൊക്കെ അവളോട്‌ പറഞ്ഞേ… ”

ദേഷ്യത്തിൽ നന്ദനോട്‌ അവന്റെ അച്ഛൻ ചോദിച്ചു

“പിന്നെ… ഞാനെന്തു പറയണം. അവനുമായുള്ള കല്യാണം ഞങ്ങൾ നടത്തി തരാം നീ സന്തോഷത്തോടെ ജീവിച്ചോന്ന് പറയണമായിരുന്നോ… ”

“………….”

“എന്താ അച്ഛനോന്നും മിണ്ടാതെ… പറ… അച്ഛൻ പറഞ്ഞിട്ട് തന്നെയല്ലേ അവളെ ഞാൻ സ്നേഹിച്ചത് … ഒരുപാട് മോഹിച്ചത് കൊണ്ടാണ്
അവളുമായി… ആ… സിദ്ധാർഥ് അടുപ്പം കാണിക്കാൻ തുടങ്ങിയപ്പോൾ അവനെ തീർക്കാൻ അന്ന് രാത്രി ലോറി ഇടിപിച്ചു കൊല്ലാൻ നോക്കിയതും …. ”

“എടാ…അതൊക്കെ ശരിയാണ്… അങ്ങനെ ഞാൻ പറഞ്ഞത് അവര് നമ്മുടെ കൈയിൽ നിന്ന് പോവാതിരിക്കാൻ വേണ്ടിയാണ്…
പിന്നെ അവനു മായുള്ള കല്യാണ കാര്യം
ആാ കല്യാണം നടക്കില്ല… ഇപ്പോ ഞാൻ പറയുന്നതാണ് അവിടെ നടക്കുക…
എന്റെ പെങ്ങൾ ആ ആലോചനയെ പറ്റി എന്നോട് പറഞ്ഞിരുന്നു ”

❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇

(അന്ന് ഐശുന്റെ അമ്മയും അമ്മാവനും സംസാരിച്ചത് )

“ഇപ്പോ ആരാ പോയത്… ”

“അത് മോളെ പെണ്ണ് കാണാൻ വന്നവരാണ്… ”

“ആഹാ… ഞാൻ കുറച്ചു വൈകി പോയാലെ… നേരത്തെ വന്നിരുന്നേൽ അവരൊടു സംസാരിക്കാമായിരുന്നു… ”

“അതെ… ഒട്ടും പ്രതീക്ഷിക്കാതെയാ അവര് വന്നത്… ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് ഏട്ടനോട് കൂടി ചോദിച്ചിട്ട് തീരുമാനം പറയാമെന്നു…
നല്ല ആളുകൾ ആണ് മോളെ വലിയ കാര്യമാ.. അവർക്കൊക്കെ… ”

“മ്മ്മ്… നല്ലത് പക്ഷേ എനിക്ക് മോളെ നന്ദനെ കൊണ്ട് കല്യാണം കഴിപ്പിക്കാനായിരുന്നു ആഗ്രഹം …
നിന്നോട് ഞങ്ങൾ ചെയ്ത തെറ്റിനോക്കെ ഒരു പ്രായച്ചിതമായിട്ടും .. നിന്നെ ഇനി കൂടെ തന്നെ നിർത്താനും
ഇനിയിപ്പോ നിനക്ക് അവരെയൊക്കെ ബോധിച്ച സ്ഥിതിക്ക്… ”

“അയ്യോ.. ഏട്ടാ ഞാനവർക്ക് വാക്ക് കൊടുത്തിട്ടോന്നുമില്ല ആലോചിച്ചു ഒരു തീരുമാനം പറയാമെന്നു പറഞ്ഞതെ ഉള്ളു..
ഏട്ടന്റെ മനസ്സിൽ ഇങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് ഇതു തന്നെയങ്ങ് നടത്താം… ”

✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴

“എന്റെ ആ ഒരു വാക്കിൽ അവള് വീണു… ”

“ഇനി ഐശു നിനക്ക് സ്വന്തം… ആ ആലോചന അതവിടെ തീർന്നടാ…
മോള് നിനക് സ്വത്ത്‌ നമുക്ക് എന്റെ പാവം പെങ്ങളിനീ.. ഇവിടുത്തെ പണിക്കാരി.. ”

അതും പറഞ്ഞു അച്ഛനും മോനും മതി മറന്നു സന്തോഷിച്ചു.

✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴

“നേരം ഒരുപാടായി ഐശു… വീട്ടിൽ പോവണ്ടേ… ”

സിദ്ധുവിന്റെ തോളിൽ തല വെച്ച് ചാരി ഇരിക്കുകയായിരുന്നു ഐശു.
അവളുടെ തോളിൽ തട്ടി കൊണ്ട് സിദ്ധു ചോദിച്ചതും അവൾ പോകാൻ വേണ്ടി എഴുനേറ്റു.

വണ്ടിയിൽ കേറി സിദ്ധുവിനെ വട്ടം കെട്ടിപിടിച്ചു പുറത്തു തല വെച്ച് കണ്ണടച്ച് അവൾ ഇരുന്നു.

വീട്ടിൽ എത്തിയതും ഐശുനെ കാണാതെ പുറത്തു അവളെയും നോക്കി അമ്മ നിൽപ്പുണ്ടയിരുന്നു.

സിദ്ധുവിനോട് പറഞ്ഞു അവൾ അകത്തേക്ക് കയറിയതും അമ്മ പുറകിൽ നിന്ന് വിളിച്ചു.

 

(തുടരും… )