രചന – കാന്താരി
ദിവസങ്ങൾ കടന്നു പൊയ്ക്കോണ്ടിരുന്നു… നന്ദൻ പ്രശ്നം ഉണ്ടാക്കി വരുമെന്ന് വിചാരിച്ചുവെങ്ങില്ലും അങ്ങനെയൊന്നും ഉണ്ടായില്ല. ഇടക് അമ്മാവൻ വരും പോക്കും. അവര് സംസാരിക്കുമ്പോൾ അത് ശ്രെദ്ധിക്കാനോനും ഞാൻ പോയില്ല. കല്യാണം ആലോചിച്ചു സിദ്ധുവേട്ടനോക്കെ വന്നത് കൊണ്ട് അങ്ങോട്ടുള്ള പോക്ക് ക്യാൻസൽ ചെയ്തു. എന്നാലും എന്നും ദേവു ചേച്ചിയോ ഏട്ടനോ ആരെങ്കിലുമൊക്കെ വിളിക്കും. ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ ദാ… ഏട്ടൻ വിളിക്കുന്നു. “ഹലോ…. ” കുറച്ചു ജാടയിൽ ഞാൻ പറഞ്ഞു “ഹലോ… മോളെ ഇതു ഞാനാ സിദ്ധുവിന്റെ അമ്മയാ … ” (അയ്യോ… ) മനസ്സിൽ പറഞ്ഞതാട്ടോ.. “ആാ.. അമ്മേ എന്തൊക്കെയാ… വിശേഷം.. ” “സുഖമായിരിക്കുന്നു… പിന്നെ.. ഞങ്ങൾ മറ്റന്നാൾ നാട്ടില്ലേക്ക് പോവുവാണ്… അപ്പൊ മോളെ ഒന്ന് കണ്ടിട്ട് പോവാമെന്ന് വിചാരിച്ചു അങ്ങോട്ട് വരാമെന്നു വിചാരിച്ചപ്പോൾ ഈ ചെക്കൻ അതിനു സമ്മതിക്കുന്നില്ല അത് കൊണ്ട് ഞങ്ങൾ പോവുന്നതിനു മുൻപ് മോളോന്ന് ഇങ്ങോട്ട് വരുമോ.. ” “അതിനെന്താ മ്മേ… ഞാൻ വരാം… മറ്റന്നാൾ രാവിലെ ഞാനവിടെ ഹാജറയിരിക്കും.. ” “എന്നാ… ശരി.. ”
ഇന്ന് അച്ഛനും അമ്മയും നാട്ടിലേക്ക് പോവുകയാണ്. ഐശു നെ കണ്ടിട്ട് പോവാമെന്ന് പറഞ്ഞു എല്ലാവരും അവളെ കാത്തുനില്ക്കുകയാണ്. അങ്ങോട്ട് പോവാമെന്ന് അമ്മ പറഞ്ഞതാ പക്ഷേ ഞാൻ സമ്മതിച്ചില്ല ഏതു നേരത്തും ആ നന്ദൻ അവിടെ ഉണ്ടാവാം അത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാവാതിരിക്കാനാണ് അവളോട് ഇങ്ങോട്ട് വരാൻ പറഞ്ഞതു. ഞാൻ പെട്ടിയൊക്കെ എടുത്തു വണ്ടിയിൽ വെക്കുകയാണ് കൂട്ടിനു അർജുനും ഉണ്ട് അന്ന് അനു വന്നപ്പോൾ കൊണ്ടുവന്ന ഫുൾ സാധനവും ഞാൻ അവനെ കൊണ്ട് എടുപ്പിച്ചു. പാവങ്ങൾ ഇനി കാണാൻ പറ്റില്ലത്തിന്റെ സങ്കടത്തിൽ ആണ് “സിദ്ധു… ഐശു വരില്ലേ… ” അനു ചോദിച്ചു “വരുമെന്നാ പറഞ്ഞേ… ” “അവളെ ഒന്ന് കണ്ടു മാപ്പ് ചോദിക്കണം… ഞാൻ കാരണം അവൾ കുറെ വിഷമിച്ചിട്ടുണ്ട്… ഇതൊന്നു പറയാൻ ഒരു ചാൻസ് കിട്ടിയില്ല ” ഇതൊക്കെ പറയുമ്പോൾ അനു വിന് കുറ്റബോധം ഉണ്ടെന്നു അവളുടെ പറച്ചിലിൽ എനിക്ക് മനസിലായി. എന്നാലും ഈ ഐശു എവിടെ പോയി. “സിദ്ധു… നീ അവളെയൊന്നു വിളിച്ചു നോക്ക്… ”
“ആാ.. ” അശ്വിൻ പറഞ്ഞപ്പോൾ ഞാനവളെ വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പറയുന്നു. “ഫോൺ സ്വിച്ച് ഓഫ് ആണ്… ഞാൻ പോയി അവളെ കൂട്ടിട്ട് വരാം… ” “വേണ്ട സിദ്ധു… ട്രെയിനിന് സമയമായി നമുക്ക് പോവാം … ” അച്ഛനെന്തോ വിഷമമായിയെന്ന് തോന്നുന്നു അവൾ വരാത്തതിൽ. അവരെ കൊണ്ടാക്കിട്ട് വന്നിട്ട് അവളുടെ വീട്ടിൽ പോയി നോക്കാം.. റെയിൽവേ സ്റ്റേഷനില്ലേക്ക് എല്ലാവരും കൂടിയാണ് പോയത്. പോവും വഴിയൊക്കെ ഞാൻ ഐശു എന്തായിരിക്കും വരാത്തതെന്ന് ആലോചിച്ചു. ‘ഇനി ആ നന്ദൻ എന്തെകിലും പ്രശ്നം ഉണ്ടാക്കി കാണുമോ… ‘ അവനെ പറ്റി ആലോചിച്ചപ്പോൾ ദേഷ്യം വരാൻ തുടങ്ങി. ഞാൻ ആ ദേഷ്യം വണ്ടിയിൽ ഇടിച്ചു തീർത്തു. “എന്താടാ… വണ്ടി ഇടിച്ചു പൊളിക്കുമോ നീ… ” അശ്വിൻ അങ്ങനെ പറഞ്ഞപ്പോഴാണ് വണ്ടിയാണ്, എല്ലാവരും ഉണ്ടെന്ന ബോധം എനിക്ക് വന്നത്. “മ്മ്മ്… അവൾ വന്നില്ലന്ന് പറഞ്ഞു അവിടെ പോയി അവളെ വഴക്കൊന്നും പറഞ്ഞേക്കരുത്.. ചിലപ്പോൾ കല്യാണത്തിന് മുൻപ് പോക്കും വരവുംമൊന്നും വേണ്ടന്ന് അവളോട് അമ്മ പറഞ്ഞു കാണും… ന്നാ.. ശരി വിളികാം.. ” അമ്മ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവിടെ പോയി എന്താ അവൾ വരാത്തതെന്ന് അനേഷിക്കണം.
ദേവുനെയും അശ്വിനെയും വീട്ടിൽ ഇറക്കി വിട്ട് ഞാനും അർജുനും കൂടി ഐശുന്റെ വീട്ടില്ലേക്ക് ചെന്നു. “സിദ്ധു… വീട് പൂട്ടി കിടക്കുവാണല്ലോ… നീയൊന്നും കൂടി അവളെ വിളിച്ചു നോക്ക്.. ” അജു പറഞ്ഞപ്പോൾ ഞാൻ ഒന്നും കൂടി അവളെ വിളിച്ചു നോക്കി നേരത്തെ സ്വിച്ച് ഓഫ് ഇപ്പോ പരുതിക്ക് പുറത്തു. ഒക്കെ കൂടി ആലോചിച്ചപ്പോൾ പ്രാന്ത് പിടിക്കുന്നതു പോലെ തോന്നി. “എന്താടാ വല്ല പ്രശ്നവും ഉണ്ടോ… ” അജുന് അങ്ങനെ ഒരു ഡൌട്ട് തോന്നിയപ്പോൾ ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. “മിനിഞ്ഞാന്ന് വിളിച്ചപ്പോൾ അവളൊന്നും പറഞ്ഞില്ല… നോർമൽ രീതിയിൽ ആണ് സംസാരിച്ചത്. എന്താണാവോ ഇതിനിടയിൽ സംഭവിച്ചത്… ” “നീ ടെൻഷൻ ആവണ്ട… ചിലപ്പോൾ അവര് രണ്ടാളും ടൗണിൽ പോയതാവും കൂടെ അവനും ഉണ്ടായിരിക്കും അത് കൊണ്ടാവും ഫോൺ സ്വിച്ച് ഓഫ് ആക്കിയത്… അതും അല്ലെങ്കിൽ അവൻ പ്രശ്നം ഉണ്ടാക്കി കാണ്ണും നാട്ടിലേക്ക് എങ്ങാനും കൊണ്ട് പോയി കാണുമോ… ” “പറയാൻ പറ്റില്ല അതിനു ചാൻസ് ഉണ്ട്… ” ആകെ ടെൻഷനായി. ഒരു സമാധാനതിന് വേണ്ടി അജു അടുത്തുള്ള വീട്ടില്ലോക്കെ പോയി ചോദിച്ചു. പക്ഷേ അവർക്കൊന്നും അറിയില്ല. ഐശുവിൽ നിന്ന് തന്നെ എന്തെങ്കിലും പോസിറ്റീവ് ആയി കിട്ടിയാൽ മാത്രമേ ഇനി എന്താണെന്നു അറിയാൻ പറ്റുള്ളൂ. അവൾ എപ്പോഴെങ്കിലും ഫോൺ ഓപ്പൺ ചെയുകയാണെങ്കിൽ കാണാൻ വേണ്ടി തുരു തുരു ന്ന് ഞാൻ മെസ്സേജ് അയച്ചു. ‘ദൈവമേ… എന്തെങ്കിലും പോസിറ്റീവ് ആയി ഒരു റിപ്ലൈ കിട്ടണമെ….’ (തുടരും… )

by