17/04/2026

കല്യാണം : ഭാഗം 19

രചന – കാന്താരി

ഒരാഴ്ചയായി ഐശുനെ പറ്റി ഒരു വിവരവുമില്ല ഓരോ ദിവസം പോവും തോറും എനിക്ക് ദേഷ്യവും വാശിയും കൂടി വരാൻ തുടങ്ങി. ഐശു എത്ര മാത്രം എന്നിൽ പടർന്നുവെന്ന് എനിക്ക് ഇത്ര ദിവസം കൊണ്ട് മനസിലായി. സമാധാനവാക്കുകളുമായി വീട്ടിൽ നിന്ന് എല്ലാവരും വിളിക്കും പക്ഷേ അതൊന്നും എന്നിൽ ഒരു മാറ്റവും വരുത്തിയില്ല. അവളിപ്പോ എവിടെ ആണാവോ… അവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കാണുമോ !! …. ഓ… ഞാനീ… കാട്ടുമാക്കാനെ കൊണ്ട് തോറ്റല്ലോ ദൈവമേ… എപ്പോ നോക്കിയാലും എന്റെ പിന്നാലെ ഒരു സമാധാനം കിട്ടാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു വലിയ വീട് ആയതിനാൽ നടക്കാൻ ഒരു പാട് സ്ഥലം ഉണ്ട്. നന്ദന്റെ ശല്യം സഹിക്കാൻ പറ്റാതെ ഞാൻ റൂമിൽ കേറി വാതിലടച്ചു. പെട്ടന്ന് സിദ്ധുവേട്ടനെ ഓർമ വന്നു ഒരു മുന്നറിയിപ്പ് പോലുമില്ലാതെ അമ്മാവനും നന്ദനും അന്ന് വീട്ടിൽ വന്ന് ഞങ്ങളെ നാട്ടിലേക് കൊണ്ടുവന്നതാണ്.

മറുതോന്നും പറയാതെ അമ്മ ചാടിയിറങ്ങുകയും ചെയ്തു എനിക്കൊന്നും പറയാനുള്ള അവസരം പോലും അമ്മ തന്നില്ല. സിദ്ധുവേട്ടനോടുള്ള ദേഷ്യകൊണ്ടാണ് നന്ദൻ ഞങ്ങളെ ഇങ്ങോട്ട് കൊണ്ടു വരാൻ തിരക്ക് കൂട്ടിയതു പോരാഞ്ഞിട്ട് എന്റെ ഫോൺ വാങ്ങി വെക്കുകയും ചെയ്തു മാക്രി അതോർക്കുമ്പോഴാണ് എനിക്ക് കൂടുതൽ സങ്കടവും ദേഷ്യവും വരുന്നത്. സിദ്ധുവേട്ടന്റെ അമ്മ എന്നെ കാണാൻ വേണ്ടി വിളിച്ചതാ പക്ഷേ അതിനിടയിൽ ഇങ്ങനെ നടന്നപ്പോൾ അവരെയൊന്നു അറിയിക്കാൻ പോലും എനിക്ക് പറ്റിയില്ല. ഇപ്പോ ഒരാഴ്ചയായി ഇവിടെ വന്നിട്ട് സിദ്ധുവേട്ടനും എല്ലാവർക്കും എന്നോടിപ്പോ ദേഷ്യമായിരിക്കും അതൊക്കെ ഓർത്ത് നിൽക്കുമ്പോഴാണ് അമ്മ റൂമിലെക്ക് വന്നത് “നീയെന്താ ഇതിനുള്ളിൽ കേറി ഇരിക്കുന്നെ… പുറത്തേക് വന്നേ അവരൊക്കെ നിന്നെ അനേഷിക്കുന്നു…

” ഐഡിയ ഇതിന്റെ പേരും പറഞ്ഞു അമ്മയോട് ഫോൺ തിരിച്ചു വാങ്ങാൻ നോക്കാം “അതൊക്കെ ഞാൻ വരാം… പക്ഷേ… നന്ദന്റെ കൈയിൽ നിന്ന് എന്റെ ഫോൺ അമ്മയോന്ന് വാങ്ങി തരണം എന്നാലേ ഞാൻ വരൂ… ” “ആ… ശരി വന്നേ… ” ഹയ്യ…. ഫോൺ വാങ്ങിട്ടു വേണം സിദ്ധുവേട്ടനെ ഒന്ന് വിളിക്കാൻ. ഹാളില്ലേക്ക് ചെന്നപ്പോൾ എല്ലവരും കൂടി ഞങ്ങളെ സ്നേഹിച്ചു കൊല്ലുവാണ്. തീറ്റിക്കലും വാരിതരല്ലും… ഹോ.. ന്റമ്മോ.. ഒരു വിധം അതിൽ നിന്ന് രക്ഷപെട്ടു ഞാൻ റൂമിലെത്തി. നന്ദൻ ആണെന്ന് തോന്നുന്നു എന്റെ ഫോൺ മേശയിൽ വെച്ചിട്ടുണ്ട്. അത് കണ്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ തുള്ളി ചാടി. വേഗം ഫോൺ എടുത്തു നോക്കിയപ്പോൾ സിദ്ധുവേട്ടന്റെ ഒരു ലോഡ് മെസ്സേജ്, കാൾ ആയിരുന്നു ഉണ്ടായിരുന്നത് അതൊക്കെ വായിച്ചു നോക്കിയപ്പോൾ എനിക്കൊരു കാര്യം മനസിലായി ‘അങ്ങേർക്ക് ഞാൻ അസ്ഥിക്ക് പിടിച്ചിരിക്കുവാണെന്ന് ‘ 😍😍😍😍പാവം ഒരുപാട് വിഷമിക്കുന്നുണ്ടാവും… ഒന്ന് വിളിച്ചു നോക്കാം

രാത്രി ഒരുപാട് ലേറ്റ് ആയി കിടന്നത് കൊണ്ട് എഴുന്നേറ്റപ്പോൾ ഉച്ചയായി ഫ്രഷ് ആയി പുറത്തു വന്നപ്പോൾ ഫോൺ കിടന്നു അടിക്കാൻ തുടങ്ങി വീട്ടിൽ നിന്ന് ആരെങ്കിലും ആയിരിക്കുമെന്ന് വിചാരിച്ചു നോക്കിയപ്പോൾ “ഐശു… ” ഒരു ഹലോ പറയാൻ പോലും ഗ്യാപ് കൊടുക്കാതെ ഞാനങ്ങോട്ടു കേറി എന്റെ വായിൽ വന്നതോക്കെ പറഞ്ഞു $%&%$$%%&#%$@@&@##%##%%#%%@&&%#%%% “ഹോ… എന്തൊരു തെറി… ഏട്ടാ പ്ലീസ് ഞാനൊന്ന് പറയട്ടെ… ” “നീയൊന്നും പറയണ്ടഡീ കുരുപ്പേ…. ഒരു വാക്ക് ഒന്ന് പറയാ….ഇത്ര ദിവസം നിയെവിടെ പോയി കിടക്കുവായിരുന്നു… ” “അതാണ് ഞാൻ പറഞ്ഞു വരുന്നത്… ” അന്ന് നടന്നതൊക്കെ ഐശു പറഞ്ഞപ്പോൾ സങ്കടമായി ഒരു കാര്യമില്ലാതെ പാവത്തിനെ ഞാൻ തെറി പറഞ്ഞല്ലോ… കുറ്റബോധം തോന്നിയെങ്കിലും അത് ഞാൻ കാണിച്ചില്ല. കാണിച്ചാൽ പിന്നെ അവൾ അതും പറഞ്ഞു എന്നെ വട്ടാകും. “ഓക്കേ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ… അവനുണ്ടോ അവിടെ… ” “മ്മ്മ് ഉണ്ട് എപ്പോ നോക്കിയല്ലും എന്റെ പുറകെയാണ്… ” “ഓ… അവനെ ഞാൻ കൊല്ലും വൃത്തികെട്ടവൻ ” അങ്ങനെ ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു. പിന്നെ അവളെ അമ്മ വിളിക്കുന്നുണ്ടെന്നു പറഞ്ഞു ഫോൺ വെച്ചു.

അവൾ വിളിച്ച കാര്യം പറയാൻ വേണ്ടി ദേവുവിനെ നോക്കിയപ്പോൾ അവളെ കാണുന്നില്ല “ദേവു….. ദേവു…. ഇവളെവിടെ പോയി… ” അശ്വിൻ ആണെങ്കിൽ ഓഫീസില്ലും പോയി ദേവുവിനെ കാണുന്നതുമില്ല. അവസാനം നോക്കി നടന്നു നടന്നു അടുക്കള പുറത്തു നോക്കിയപ്പോൾ ദേവു അതാ ബോധം കെട്ടു കിടക്കുന്നു. “ദേവു… എന്തു പറ്റി.. കണ്ണുതുറക്ക്… ” വിളിച്ചു നോക്കിയിട്ട് അവൾ എഴുന്നേൽക്കുനില്ല പിന്നെ വെള്ളം തെളിച്ചപ്പോൾ കണ്ണു തുറന്നു. എഴുനേൽക്കാൻ പറ്റാതതു കൊണ്ട് ഞാൻ അവളെ പൊക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. വേഗം തന്നെ അശ്വിനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ എത്തിയപോഴേക്കും ദേവുവിനെ കാണിച്ചു. അവളെ ചെയറിൽ ഇരുത്തി ഞാൻ മരുന്ന് വാങ്ങി തിരിച്ചു വന്നിരുന്നു. “എന്താടാ… പറ്റിയെ… ” അശ്വിൻ ചോദിച്ചു “എന്താടാ… പറ്റിയെ….അവന്റെ ഒരു ചോദ്യം ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്നോട് ചോദിക്കുന്നോ.. ”

പൊട്ടൻ അവനു കാര്യം എന്താണെന്നു മനസിലായില്ലന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. അവൻ ഞങ്ങളെ മാറി മാറി നോക്കി ദേവു കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ചു ഇരിക്കുവാണ്. “എടാ… എനിക്കൊന്നും മനസിലായില്ല… ” “എന്നോടൊന്നും ചോദിക്കണ്ട… ഞാൻ പോവാ.. ” അതും പറഞ്ഞു ഞാൻ പുറത്തേക്കു നടന്നു. ഈ കാര്യമൊക്കെ ദേവു തന്നെ പറയുന്നതല്ലേ നല്ലത്. എന്താണെന്നു അറിയില്ല എനിക്ക് നാണം വരുന്നു തിരിഞ്ഞു അവരെ നോക്കിയപ്പോൾ ട്യൂബ് ലൈറ്റ് കത്തിയപ്പോലെ ചിരിച്ചു കൊണ്ട് രണ്ടാളും നടന്നു വരുന്നുണ്ടയിരുന്നു. അവർക്ക് വേണ്ടി കാറിന്റെ ഡോർ തുറന്നു കൊടുത്തു ഞാൻ ഡ്രൈവർ പതവിയില്ലേക്ക് കേറി വീട്ടില്ലേക്ക് തിരിച്ചു. (തുടരും… )