20/04/2026

കല്യാണം : ഭാഗം 05

രചന – കാന്താരി

ദിവസങ്ങൾ കടന്നു പോകവേ ഐശു ഞങളുടെ വീട്ടിലോരാളായി മാറിയിരിക്കുന്നു… ദേവു വിന് ഒരു ദിവസം പോലും അവളെ കാണാതെയിരിക്കാൻ പറ്റതെയായി. അശ്വന്ത് അവളെയൊരു അനിയത്തിയായങ്ങ് ഏറ്റെടുത്തു. അത് കൊണ്ട് ഏതു നേരവും ഏട്ടാ.. ഏട്ടാ.. ന്ന് വിളിച്ചു അവന്റെ പുറകെ നടക്കും വഴക്കുണ്ടാക്കുന്നത് കൊണ്ട് ഞങളുടെ ബന്ധം ശത്രുതയിൽ തന്നെയാണ്…. ദിവസവും ഞങളുടെ സംസാര വിഷയം പോലും അവളായിരുന്നു. അവളുടെ വീട്ടില്ലെ കാര്യങ്ങൾ ദേവു പറഞ്ഞപ്പോൾ ഒരു സഹതാപമൊക്കെ അവളോട്‌ തോന്നിയിരുന്നു. പക്ഷേ കൈയില്ലിരിപ്പോർക്കുമ്പോൾ ഞാന്നതൊക്കെ അങ്ങ് മറക്കും ..

അങ്ങനൊരു ദിവസം രാത്രി ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ “മറ്റന്നാൾ അമ്മായിയും അമ്മാവനും വരുന്നുണ്ട്.. ” വെന്ന് ദേവു പറഞ്ഞു “ഹേ…എന്നിട്ട് ആരും എന്നോടൊന്നും പറഞ്ഞില്ലല്ലോ.. ” “നീ.. അവരെ വിളിക്കാറില്ലന്ന് പറഞ്ഞു അമ്മായിക്ക് പരാതിയാണെന്നും … അപ്പൊ ഞാൻ പറഞ്ഞു സിദ്ധു വിനു കുറെ വർക്ക്‌ ഒക്കെ ഉണ്ട് ചെയ്യാൻ അത് കൊണ്ടാണ് വിളിക്കാതെന്ന്. പിന്നെയും വിളിക്കുമ്പോൾ ഇതു തന്നെ അമ്മായി പറഞ്ഞപ്പോൾ ഞാൻ എല്ലാവരോടും ഇങ്ങോട്ട് പോരാൻ പറഞ്ഞു.. ” “അത് നന്നായി… ” എന്നും പറഞ്ഞു ഞാൻ കിടക്കാൻ പോയി അപ്പോഴോന്ന് അമ്മയെ വിളിച്ചു നോക്കി. പിന്നെ അങ്ങോട്ട്‌ സങ്കടം പറച്ചില്ലായി കരച്ചില്ലായി … അപ്പൊ പിന്നെ ഉടനെ ഇങ്ങോട്ട് പോന്നോള്ളാൻ പറഞ്ഞു ഫോൺ വെച്ചു .

ദേവു ചേച്ചിയെ കാണാതെയിരിക്കാൻ പറ്റാത്ത അവസ്ഥയായി. ഒരു കൂടാപിറപ്പില്ലാത്ത എനിക്ക് ചേച്ചി സ്വന്തം ചേച്ചിയെ പോലെയാണ്. അത്രക്ക് അടുത്ത് കഴിഞ്ഞിരുന്നു ചേച്ചിക്കും എന്നെ വലിയ കാര്യമാണ്. രാവിലെ തന്നെ ചേച്ചി ഫോൺ ചെയ്തു അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞ്. അപ്പൊ തന്നെ അമ്മയുടെ പിന്നാലെ നടന്നു കയ്യും കാലും പിടിച്ചു അനുവാദം വാങ്ങി ഞാനാങ്ങോട്ട്‌ ചെന്നു “ചേച്ചിയെ… കൂയ്.. ” “ആ.. വന്നോ ഇങ്ങു വാ… ” ചേച്ചി അടുക്കളയിൽ തിരക്ക് പിടിച്ച പണിയില്ലയിരുന്നു അപ്പോഴാണ് ഞാനാങ്ങോട്ടേക്ക് ചെന്നതു “ഇതെന്താ… കാര്യമായ പണിയിൽ ആണല്ലോ.. ” “മ്മ്മ്…. ഇന്ന് നാട്ടിന്നു സിദ്ധു വിന്റെ അച്ഛനും അമ്മയും അനിയത്തിയും മൊക്കെ വരുന്നുണ്ട് അപ്പൊ അവർക്കുള്ള ഫുഡ് ഉണ്ടാകുവാ.. ” “ആഹാ.. അപ്പൊ കുറച്ചു ദിവസത്തെക്ക് വരവ് നിർത്തേണ്ടി വരുമല്ലോ.. ” “അതെന്തിനാ… നീ എന്നും വരണം എനിക്കൊരു ഹെല്പിന്… ” “ഓഹോ.. എന്നാ വരാം.. അല്ല രണ്ടാളും എവിടെ … അവരെ കൂട്ടാൻ പോയോ ” “ആാാ… ദുഷ്ടന്മാർ എനിക്ക് എല്ലാം പണിയും തന്നിട്ട് അവരെ കൂട്ടാൻ വേണ്ടി പോയിരിക്കുവാ.. ഞാൻ പറഞ്ഞതാ ഒരാൾ പോയാൽ പോരെ.. ന്ന് അപ്പൊ പറഞ്ഞു ഐശുനെ വിളിക്കാൻ സഹായത്തിനു അതാ ഞാൻ നിന്നെ വിളിച്ചേ.. ” “ആഹാ… അപ്പൊ എനിക്കും പണികിട്ടി… ”

പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിക്കുകയും കൂടെ പണിയും ചെയ്തു കൊണ്ടിരുന്നപ്പോൾ പുറത്തു വണ്ടി വന്ന ശബ്‌ദം കേട്ടു ഞങ്ങൾ പിന്നെ ജോലിയൊക്കെ നിർത്തി അങ്ങോട്ടേക്ക് ചെന്നു അച്ഛനും അമ്മയും അനിയത്തിയും കൂടാതെ വേറൊരു പെണ്ണും കൂടിയുണ്ടായിരുന്നു അവരുടെ കൂടെ കണ്ടാൽ തന്നെ അറിയാം നല്ല ജാടയുള്ള ആളാണ്. “ആ.. മോളെ ദേവു.. ” വെന്ന് വിളിച്ചു കൊണ്ട് അമ്മ വന്ന് ദേവു ചേച്ചിയെ കെട്ടിപിടിച്ചു. പിന്നെ എന്നെയൊന്നു നോക്കി “ഇതാണോ നിന്റെ ഐശു…” “അതെ അമ്മായി.. ” ദേവു ചേച്ചി എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അമ്മ എന്റെ അടുത്തേക്ക് വന്നു “മോളെ പറ്റിയൊക്കെ ദേവു വിളിക്കുമ്പോൾ പറയാറുണ്ട്… അത് കൊണ്ട് മോളെ ഞങ്ങൾക്കൊക്കെ അറിയാം… ” അപ്പൊ ഞാനൊന്നു ചിരിച്ചു. പിന്നെ അച്ഛനും അനിയത്തിയും ഒന്ന് ചിരിച്ചു എല്ലാവരും അകത്തോട്ടു കേറിയപ്പോൾ എനിക്കൊരു പിൻവിളി കേട്ടു.. നോക്കിയപ്പോൾ സിദ്ധുവേട്ടൻ ആണ്… “എന്താ.. ” കുറച്ചു ഗൗരവത്തിൽ ഞാൻ ചോദിച്ചു “ഒന്ന് ഹെൽപ് ചെയ്യടി… ” ദയനീയ മായി അങ്ങനെ എന്നോട് പറഞ്ഞപ്പോൾ പാവം തോന്നി അത് കൊണ്ട് അടുത്തേക്ക് ചെന്നു.

ചെന്നു നോക്കിയപ്പോൾ എന്റെ കണ്ണ് തള്ളി പോയി “ഇതെന്താ… ഇവര് നാടു വിട്ട് വന്നതാണോ… ” അത്രയും ബാഗുകൾ ഉണ്ടായിരുന്നു കാറിന്റെ ഡിക്കിയിൽ.. സിദ്ധുവേട്ടൻ അതൊക്കെ കഷ്ടപെട്ടു താഴെയിറക്കി വെക്കുകയാണ്.. “ഇതൊക്കെ.. കൂട്ടത്തിൽ പെടാത്ത ഒരു സാധനത്തിനെ നീ കണ്ടില്ലേ.. അതിന്റെയാ… ” സിദ്ധുവേട്ടനത് പറഞ്ഞു തീർന്നതും ആ സാധനം ഞങളുടെ അടുത്തേക്ക് വന്നു “സിദ്ധു… ഞാൻ ഹെൽപ് ചെയണോ.. ” അവളെ കണ്ടതും സിദ്ധുവേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നുണ്ടായിരുന്നു “ആ.. വേണം നിന്റെ സാധനങ്ങൾ നീ തന്നെയെടുതു കൊണ്ട് പൊയ്ക്കോ… ” ദേഷ്യത്തിൽ അതും പറഞ്ഞു എന്റെ കൈയിൽ ഒരു ബാഗും തന്ന് സിദ്ധുവേട്ടൻ രണ്ടു ബാഗുമെടുത്തു മുന്നിൽ നടന്നു എന്നോട് കൂടെ ചെല്ലാൻ വേണ്ടി ആക്ഷൻ കാണിച്ചുപ്പോൾ ഞാൻ നല്ല കുട്ടിയായി ഏട്ടന്റെ കൂടെ ചെന്നു.

സാധനങ്ങൾ റൂമിൽ വെച്ച് തിരിച്ചു വന്നപ്പോൾ ആ കുട്ടി കഷ്ടപെട്ട് ബാഗോക്കേ തൂക്കി വരുന്നത് കണ്ടു സഹായിക്കാൻ വേണ്ടി ഞാൻ പോക്കാൻ നിന്നതും സിദ്ധുവേട്ടൻ എന്റെ കൈയിൽ പിടിച്ചു വലിച്ചു “വലിയ മനസു കാട്ടി സഹായിക്കന്നൊന്നും പോകണ്ട… അവള് തന്നെ അതൊക്കെ കൊണ്ട് വെച്ചോളും.. ” എന്നും പറഞ്ഞു പക്ഷെ ആ കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ പാവം തോന്നി. പിന്നെ അശ്വന്തേട്ടൻ അവളെ ഹെൽപ് ചെയ്തു… ഈ സാധനം വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞത് ഞാൻ തടഞ്ഞെനെ… ഇനിയിപ്പോ ഇവർ പോകുനത് വരെ അതിനെ സഹിക്കണമല്ലോ ദൈവമേ… ഇനിയെന്തൊക്കെയാണവോ അവൾ കാട്ടികൂട്ടുക… (തുടരും… ) #