രചന – കാന്താരി
അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ് അമ്മ വിളിച്ചത് “ഹലോ… അമ്മേ… ” “അമ്മയല്ല ഇതു ഞാനാ.. മീനു.. ” “ഓ… എന്താടി.. അമ്മയെവിടെ.. ” “അമ്മയൊക്കെ ഇവിടുണ്ട്. ഒരു കാര്യം അറിയിക്കാനാ ഞാൻ വിളിച്ചേ.. ഇന്നിങ്ങോട്ട് അനു വന്നിരുന്നു.. ” ” അനു വോ.. അവളെന്തിനാ വന്നേ… ” “വെറുതെ വന്നതാനാ പറഞ്ഞെ… എന്നെ നോക്കി വന്നിട്ട് അവൾ ഏട്ടന്റെ റൂമിൽ കേറി.. ” അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വരാൻ തുടങ്ങി. കാരണം എന്റെ റൂമിൽ അങ്ങനെ ആരും കേറുന്നതെന്നിക്ക് ഇഷ്ട്ടമല്ല “അവളെന്തിനാ കേറിയേ… അവളെ വല്ലതും അതിനകത്തുണ്ടായിരുന്നോ കുരുപ്പ്… അവളിനി എന്റെ റൂമില്ലല്ല വീട്ടിൽപോലും കേറരുത്. എന്തെങ്കിലും പറഞ്ഞു അവളെ ഇറങ്ങി വിട്ടേക്കണം… കേട്ടല്ലോ ” “ഏട്ടൻ വിഷമിക്കണ്ട…ഇനി അങ്ങനൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം ” ” മ്മ്മ് എന്നാ.. ശരി വേറൊന്നുമില്ലല്ലോ അമ്മയോടും അച്ഛനോടും പറഞ്ഞേക്. ഞാൻ നാളെ വിളിക്കാം.. ” “മ്മ്മ് ശരി ഏട്ടാ.. ” ശേ… അവളെ കൊണ്ട് ഒരു സമാധാനമില്ലല്ലോ… ഏതു നേരവും ഒലിപ്പീരു കൊണ്ട് വരും എനിക്കാണേൽ അത് കാണുമ്പോഴേ കലി കേറും… ഓരോന്ന് ഓർത്തപ്പോൾ തന്നെ മൂഡ് പോയി. ഉറക്കം കിട്ടാഞ്ഞിട്ട് തിരിഞ്ഞു മറിഞ്ഞും കിടന്നു പിന്നെ എപ്പോഴോ ഉറക്കത്തില്ലേക്ക് വീണു.
“ഐശു….എന്തെങ്കിലും കഴിച്ചിട്ട് പോടീ…. ” “വേണ്ടമ്മേ… ഇപ്പോ തന്നെ ലേറ്റയി… പോയിട്ട് വരാം… ” ദിവസവും ക്ലാസ്സിൽ ലേറ്റയി പോകുന്നതെന്റോരു ഹോബിയാണ്… നടന്നിട്ട് ബസ്സ് സ്റ്റോപ്പില്ലേക്കങ്ങ് എത്തുന്നില്ല. അതങ്ങനെയാണല്ലോ… തിരക്ക് പിടിച്ചു നടക്കുമ്പോൾ ദൂരം കൂടുന്നത് നടന്നിട്ട് എത്തുന്നതുമില്ല വേഗം നടന്നിട്ട് മടുത്തു പോയി.. കുറച്ചു നേരം ഒരു വീടിന്റെ മതിലിൽ ചാരി നിന്നു ‘ഹോ… എന്തോരാശ്വാസം ‘ – മെന്ന് മനസ്സിൽ പറഞ്ഞു ഞാനാ വീട്ടില്ലേക്ക് നോക്കി… ഐവ്വാ… നല്ല അടിപൊളി ഗാർഡൻ അതിലെ റോസ്… കണ്ടിട്ടെന്നിക്ക് സഹിക്കുന്നില്ല. പൂക്കൾ എന്നുമെന്റെ ഹരമാണ് പ്രേതേകിച് റോസാപൂ… ആ വീടിന്റെ പുറത്തൊന്നും ആരെയും കാണാത്തതിനാൽ ഞാൻ ഗേറ്റ് തുറന്നു അകത്തു കേറി… പൂപറിക്കാൻ നിന്നതും എന്റെ കൈയിലോരു പിടുത്തം വീണു… യാറതെന്ന ഭാവത്തിൽ അയാളെ നോക്കിയതും ഒന്നും വേണ്ടായിരുന്നുവെന്ന് തോന്നി പോയി
ടെറസിൽ നിന്ന് എക്സസൈസ് ചെയുമ്പോഴാണ് ഒരു പെണ്ണ് മതിലിൽ ചാരി നിൽക്കുന്നത് കണ്ടത്. പെട്ടെന്നവൾ മുഖം തിരിച്ചപ്പോൾ ‘ഇതാ ഉണ്ടക്കണ്ണിയാണെന്ന് മനസിലായി…കാരണം അങ്ങനെയൊന്നും മറക്കാൻ പറ്റുന്ന ആളല്ലല്ലോ.. ‘ പിനീടവൾ അവിടെ കിടന്നു പരുങ്ങി കളിക്കുന്നത് കണ്ടപ്പോൾ ഒരു ഡൌട്ട് തോന്നി… അത് കൊണ്ട് ഞാൻ സ്റ്റേയറിറങ്ങി താഴേക്കു ചെന്നു. കള്ളി പൂ പറിക്കാനുള്ള പരിപാടിയാണ് പിന്നൊന്നും നോക്കിയില്ല കൈയോടെ ആളെയങ്ങ് പൊക്കി…..പിരികം പൊക്കി കാണിച്ചു അയാൾ എന്താണെന്നു ചോദിച്ചപ്പോൾ… നമ്മള് നിഷ്കു ഭാവത്തിൽ ഒന്നുല്ലന്ന് പൊക്കി താഴ്ത്തി കാണിച്ചു… കോന്തന്റെ പിടുത്തം കാരണം കൈ വേദനിച്ചിട്ടു വയ്യ… “എന്താടാ… അവിടെ.. ” അതും ചോദിച്ചു കൊണ്ട് അന്ന് ഇയാളുടെ കൂടെ ഉണ്ടായിരുന്നയാൾ ഞങളുടെ അടുത്തേക്ക് വന്നു.
“ഹേയ്… ഒരു കള്ളിയെ പിടിക്കുടിയതാ.. ” അയാൾ കള്ളിയെന്ന് പറഞ്ഞപ്പോൾ എനിക്കടിമുടി ദേഷ്യം ഇറച്ചുകയറി…. നാക്കോകെ തരിച്ചു വന്നു പിന്നെയതൊക്കെ ഞാൻ സഹിച്ചു നിന്നു കാരണം തെറ്റെന്റെ ഭാഗതായതു കൊണ്ട്… ഇല്ലായിരുന്നുവെങ്ങിൽ ഇയാളുടെ പപ്പു പൂടയും ഞാൻ പറിച്ചേന്നേ… “എന്താടി… ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുനെ… വലിയ നാക്കാണല്ലോ നിനക്ക്… ഇപ്പെന്തേയ് ഒന്നും മൊഴിയാതെ… ” “എന്റെ കൈ വിടടാ… എനിക്ക് പോണം.. ” “എടാ.. ന്നോ… ഇതിനൊരു തീരുമാനമുണ്ടാക്കിട്ട് നീയിന്ന് പോയാൽ മതി.. ” “വിട്ടേക്കട…. പാവമല്ലേ… ” “ആരു പാവം… ഇവള്ളോ… ” അതും പറഞ്ഞു അവളെ നോക്കി പുച്ഛിച്ചു കൊണ്ട് ഞാൻ ചിരിച്ചു… ഉണ്ടക്കണ്ണിയുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അത് കണ്ടപ്പോൾ ഞാൻ കൈ വിട്ടു… ഹോ… എന്റെ ദേവിയെ… കാലമാടന്റെ പിടുത്തം കാരണം കൈയൊരു പരുവമായി.. കൈയുഴിഞ്ഞു കൊണ്ട് നിന്നപ്പോഴാണ് അടുത്തൊരു ചെറിയ കുളം കണ്ടത് ഇതിനൊരു പ്രതികാരമായി അയാളെ ഞാൻ അതില്ലേക്ക് പിടിച്ചു തള്ളി പക്ഷേ… കൂടെ തന്നെ പണി എനിക്ക് തിരിച്ചു കിട്ടി അയാള് വീണപ്പോൾ എന്റെ ഷാലിൽ കേറി പിടിച്ചു അവസാനം അയാളും ഞാനും കൂടി അതിലേക്കു വീണു. (തുടരും… )

by