15/04/2026

ശിവാരുദ്രം : ഭാഗം 08

രചന –  അമീന

മങ്കലം തറവാട്ടിലെ ഉമ്മറത്ത് തന്നെ മോഹനനും മായയും അച്ചാച്ചനും നിൽപ്പുണ്ടായിരുന്നു….. മായയെ നേരത്തെ അഭി വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു,എങ്കിലും ശിവയോട് മായമ്മ മനസ്സ് തുറന്നു ഇപ്പോഴും സംസാരിച്ചിട്ടില്ല….. രുദ്ര് വണ്ടി കൊണ്ട് പടിക്കൽ നിർത്തിയതും ഹരിയും മഹിയും വേഗം പുറത്തേക്ക് ചാടിയിറങ്ങി…. മോഹന, ക്ഷമ തരുമോന്നു അറിയില്ല എങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്ന് മോൾക്ക് ഉണ്ടായ വിഷമത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു….. മഹി മോഹന്റെ ഇരു കൈയും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു നിർത്തി….. എന്താ മഹിയിത് അതൊക്കെ കഴിഞ്ഞില്ലേ ഇനിയും അതൊക്കെ പറഞ്ഞോണ്ട് ഇരുന്നിട്ടെന്തിനാ….. നിങ്ങൾ അകത്തേക്ക് കേറൂ….. മോഹനൻ സന്തോഷത്തോടെ എല്ലാരേയും അകത്തേക്ക് ക്ഷണിച്ചു…. അപ്പയും ഹരി ശിവക്ക് വേണ്ടി ചുറ്റും പരതുകയായിരുന്നു…..

രണ്ട് ദിവസമായി ആ ശബ്ദം തന്നിൽ നിന്ന് അന്യമായിട്ട്….. എവിടെ ശിവ മോളു…. (രേവതി ) മോളു അകത്തുണ്ട്….. (അച്ചാച്ചൻ ) എന്ന ഞങ്ങളൊന്ന് കണ്ടിട്ട് വരാം കല്യാണ പെണ്ണിനെ….. രേവതി അകത്തേക്ക് പോയ പുറകെ ഹരിണിയും, നന്ദുവും വെച്ച് പിടിച്ചു….. തുഷാരയും, മാധവിയും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രെശ്നമല്ല എന്ന മട്ടിൽ മറ്റു സംസാരങ്ങളിൽ മുഴുകി…..അകത്തേക്ക് പോകാൻ നിന്ന ലെച്ചുവിനെയും മാധവി തടഞ്ഞു വെച്ചു…… *** അച്ഛമ്മയോട് കളി പറഞ്ഞു നിൽക്കുന്ന ശിവയെ കണ്ട് കൊണ്ടാണ് എല്ലാരും അകത്തേക്ക് ചെന്നത്….. ഇളം മഞ്ഞ കളർ ഫുൾ സ്ലീവ് ടോപ്പും ലെഗിൻസുമാണ് അവളുടെ വേഷം…..ഒട്ടും പിശുക്കില്ലാതെ നീട്ടി വരച്ചിരിക്കുന്ന ചന്തന കുറിയും ഈറൻ തോർന്നു കിടക്കുന്ന ഇട തൂർന്ന മുടിയും അവളെ കൂടുതൽ സുന്ദരിയാക്കിയത് പോലെ…. ഒരു നിമിഷം രേവതിയുടെ മനസ്സിൽ ഒരു നഷ്ട്ട ബോധതിന്റെ കനൽ എരിഞ്ഞു…..

എപ്പോയെ ആഗ്രഹിച്ചിരുന്നു ശിവയെ മരുമകളായി കിട്ടിയിരുന്നെങ്കിലെന്നു.. ഒരു തീർക്ക നിശ്വാസത്തോടെ രേവതി ശിവയെ നോക്കി പുഞ്ചിരിച്ചു…. അമ്മായിടെ മോളു സുന്ദരി ആയിട്ടുണ്ടല്ലോ…. രേവതി അവളുടെ കവിളിൽ തലോടി….. എന്റെ പൊന്ന് രേവതി എത്ര നേരായിന്നോ ഞാൻ പറയുന്നു ഒന്ന് കണ്ണെങ്കിലും എഴുതാൻ….. കേൾക്കണ്ടേ….. (അച്ഛമ്മ ) അയ്യോ അമ്മായി പറഞ്ഞല്ലോ ഞാൻ സുന്ദരി ആയിട്ടുണ്ടെന്ന് പിന്നെന്തിനാ അച്ഛമ്മേ ഇതിവിടെ പറയുന്നത്….. അമ്മായി നിന്നെ സുഗിപ്പിച്ചതാഡി കൊച്ചേ…. (അച്ഛമ്മ ) ആണോ രേവുസെ….ചുണ്ട് പിളർത്തി കൊണ്ട് ശിവ രേവതിയെ നോക്കി….. എന്റെ മോളു സുന്ദരിയൊക്കെയാ പക്ഷെ ഇന്ന് ഇത്രേം ഒരുങ്ങിയ പോരാ, ചെല്ല് ചെന്ന് ആ മുടിയൊക്കെ ഒന്ന് നന്നായി ചീകി കണ്ണൊക്കെ എഴുതി വാ….. രേവതി അവളെ റൂമിലേക്ക് നിർബന്ധിച്ചു പറഞ്ഞയിച്ചു…. മക്കളെ നിങ്ങളും ചെല്ല് അവളുടെ കൂടെ ഞാൻ ഒരു സെറ്റും മുണ്ടുമൊക്കെ എടുത്ത് വെച്ചിട്ടുണ്ട് അതൊക്കെ ഒന്ന് നിർബന്ധിച്ചു ഉടുപ്പിക്ക്…. അച്ഛമ്മ ഹരണിയെയും നന്ദുനെയും റൂമിലേക്ക് പറഞ്ഞയിച്ചു……

രേവതി മോളെ എന്തുണ്ട് വിശേഷം…. ഓഹ് ഇപ്പൊ ഇതല്ലേ അമ്മേ വിശേഷം….. ഹ്മ്മ്, എത്ര നാളായെന്നോ നിന്നെ ഈ വഴിക്കൊക്കെ ഒന്ന് കണ്ടിട്ട്, എന്റെ ശ്രീദേവി മോളുണ്ടായിരുന്നപ്പോൾ എന്നും വന്നോണ്ടിരുന്ന പെണ്ണാ….. അവർ രേവതിയോട് പരിഭവിച്ചു…… എന്റെ അമ്മേ ഞങ്ങൾ അമേരിക്കയിൽ നിന്ന് വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ ഉത്സവം കഴിഞ്ഞു ഇങ്ങോട്ടേക്കു വരണമെന്ന് കരുതിയത ദേ അത് കുറച്ചു നേരത്തെയായി…… എന്റെ മോളും ഇങ്ങനൊരു കുടുംബ ജീവിതമൊക്കെ എത്ര കൊതിച്ചതാ പറഞ്ഞിട്ടെന്താ അവൾക്ക് അതിനുള്ള യോഗം ഉണ്ടായില്ല, ഇനി എന്റെ ശിവ മോൾക്ക് എങ്കിലും ആ ഭാഗ്യം കിട്ടിയാൽ മതി……. ഒരു നെടുവിർപ്പോടെ ദേവകി മകളുടെ മാലയിട്ട് വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നിറ കണ്ണുകളോടെ നോക്കി നിന്നു……

അതൊക്കെ വിധിയാണെന്നോർത്ത് നമ്മുക്ക് സമാധാനിക്കാം അമ്മേ….. അല്ലെങ്കിലും ശ്രീക്കു പകരം അമ്മക്ക് ഞാനില്ലേ അമ്മ എപ്പോഴും പറയാറുള്ളതല്ലേ ഞാനും ശ്രീയും അമ്മക്ക് കണ്ണിലെ കൃഷ്ണ മണി പോലെയാണെന്ന്…… അതെ മോളെ നീ തന്നെയാ എന്റെ ശ്രീ, എന്റെ ശിവ മോളെ നിനക്ക് മരുമകളായി തരണമെന്നായിരുന്നു എന്റെ ആഗ്രഹം, പക്ഷെ വിധി മറ്റൊന്നല്ലേ……. അത് കേട്ടതും രേവതിയുടെ മനസ്സുമൊന്ന് കലങ്ങി….. അമ്മ പേടിക്കണ്ട ഹരി അവളെ പൊന്ന് പോലെ നോക്കിക്കോളും….. നിറ പുഞ്ചിരിയോടെ രേവതി ദേവകി അമ്മയെ കെട്ടി പിടിച്ചു കവിളിൽ മുത്തമിട്ടു….. അപ്പോയെക്കും ശിവയെ ഒരുക്കികൊണ്ട് ഹരിണിയും നന്ദുവും അവർക്കരിക്കിലേക്ക് വന്നു….. ശ്രീയെ പോലെ തന്നെ ഉണ്ടല്ലെയാമ്മേ ശിവ മോളു…. അവരെ കണ്ടതും രേവതി ദേവകിയമ്മയുടെ ചെവിയിൽ മെല്ലെ മൊഴിഞ്ഞു…… ഹ്മ്മ്….. ഇരുവരുടെയും കണ്ണുകൾ ചെറുതായൊന്നു നനഞ്ഞു…..

പച്ച കളർ കരയുള്ള സെറ്റും മുണ്ടുമാണ് അവളുടെ വേഷം…. അലങ്കാരമെന്നോണം കണ്ണുകൾ കരി മഷി കൊണ്ട് വരച്ചിട്ടുണ്ട് എന്നല്ലാതെ മറ്റു ചമയങ്ങൾ ഒന്നും തന്നെ ഇല്ലാ….. എങ്ങനെയുണ്ട് അച്ഛമ്മേ….. കണ്ണു തട്ടാതെയിരിക്കട്ടെ എന്റെ കുട്ടിക്ക്….. അച്ഛമ്മ അവളെയൊന്ന് തലോടി….. ശിവ വന്നേ നിന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്, എല്ലാം ചടങ്ങുകൾ പോലെ നടത്തണം…… മായമ്മ അകത്തേക്ക് വന്നു കൊണ്ട് ശിവയെ കൂട്ടി കൊണ്ടുപോയി….. അമ്മയോട് മോൾക്ക് ദേഷ്യമുണ്ടോ….. ഇല്ല,പക്ഷെ ഇനിയതിനെ പറ്റി സെന്റി അടിക്കരുത് അപേക്ഷയാണ്….. ശിവ മായമ്മക്ക് മുന്പിൽ കുസൃതിയോടെ കൈയ് കൂപ്പി….. അവർ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു, ആ ചുംബനത്തിൽ ഇരുവരുടെയും പിണക്കവും പരിഭവവും അലിഞ്ഞു ഇല്ലാതായി……. ഒരു നീർ തിളക്കം മായമ്മയുടെ കവിളിലേക്ക് ഒലിച്ചിറങ്ങി….. ” നിർവചിക്കാൻ പറ്റാത്തൊരു വികാരം”…. അമ്മ കൈയിൽ ഏൽപ്പിച്ച ജ്യൂസ്‌ ഗ്ലാസുകളുമായി ശിവ മന്ദം മന്ദം ഹാളിലേക്ക് നടന്നു…..

ആഹാ സുന്ദരിയായിട്ടുണ്ടല്ലോ മാമ്മന്റെ കുട്ടി….. സേതു മാമ്മ പറഞ്ഞു നിർത്തിയതും എല്ലാരും അതിനോട് ശെരി വെച്ചു….. ഹരിയും രുദ്രും ഒരുപോലെ അവളിലേക്ക് നോട്ടം പായിച്ചു….. ഹരിയുടെ നേരെ ജ്യൂസ്‌ നീട്ടിയതും ഇരുവരുടെയും കണ്ണുകൾ തമ്മിലൊന്ന് ഉടക്കി…..നാളുകളായി കാണാത്തവരെ പോലെ വീണ്ടും വീണ്ടും ഹരി ആ കരി മഷി കണ്ണുകളിലേക്ക് ആയന്ന് ഇറങ്ങി….. പ്രണയമോ അതോ കുറ്റ ബോധമോ, അതോ പരിഭവമോ….. എന്താണ് ആ കണ്ണുകളിൽ എന്ന് വേർതിരിക്കാൻ ആ പെണ്ണിന് സാധിച്ചില്ല…..

കുട്ടികൾക്ക് പരസ്പരം ഇഷ്ട്ടമുള്ള സ്ഥിക്ക് വിവാഹം പെട്ടന്ന് തന്നെ നടത്താം…..(അപ്പുപ്പൻ ) അതെ, ഹരി മോന് തിരിച്ചു പോകുമ്പോൾ മോളെ കൂടി കൊണ്ട് പോകാം…. (മഹി ) എന്ന ഈ അടുത്തു തന്നെ ഒരു മുഹൂർത്തം നിച്ഛയിച്ചു മോതിരം മാറ്റം നടത്താം പിന്നെ 2 ആഴ്ച കഴിഞ്ഞു കല്യാണവും…..(അച്ചാച്ചൻ ) എന്ന അങ്ങനെ തന്നെ നടത്താം ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ…..(മഹി ) അപ്പൊ ജാതക പൊരുത്തം നോക്കണ്ടേ…. അതിന്റെയൊക്കെ ആവിശ്യം ഉണ്ടോ തുഷാരെ….. (മഹി ) അതെന്താ ഏട്ടാ, അമേരിക്കയിലൊക്കെ പോയതോടെ ദൈവ വിശ്വാസമൊക്കെ പോയോ…..(മാധവി ) എന്തായാലും എനിക്ക് ഇതിലൊക്കെ നല്ല വിശ്വാസമാ ജാതക പൊരുത്തം നോക്കിട്ട് മതി ബാക്കിയൊക്കെ….. തുഷാര തറപ്പിച്ചു പറഞ്ഞു നിർത്തിയതും ബാക്കിയുള്ളവരും അതിനോട് യോജിച്ചു…… മോഹന ഇന്ന് തന്നെ പണിക്കാരെ കണ്ട് എല്ലാം മുറ പോലെ ചെയ്യണം…. ശെരിയച്ച….. അങ്ങനെ വീണ്ടും ഇരു വീട്ടുകാരും ഓരോ വർത്താമാനങ്ങളിൽ മുഴുകി…..

ഹരിക്ക് ശിവയോട് സംസാരിക്കണം എന്നുണ്ടെങ്കിലും അന്നത്തെ പ്രെശ്നം കാരണം അവനു പോകാൻ മനസനുവദിച്ചില്ല…… ഞങ്ങളുടെ രണ്ടു പേരുടെയും ഓരോ ചലനവും ഉറ്റു നോക്കികൊണ്ടാണ് മാധവി അമ്മായിയുടെയും അമ്മയുടെയും നിൽപ്പ്….. ഞാൻ കാരണം ഇനിയുമവൾ വിഷമിച്ചാൽ അത് തനിക്ക് സഹിക്കാവുന്നതിനും അപ്പുറമാവും…… സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല, എല്ലാരും വരൂ ഭക്ഷണം കഴിക്കാം….. മായമ്മയുടെ ശബ്ദമാണ് ഹരിയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്….. അങ്ങനെ എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ശിവയെ ഹരിയുടെ അരികിൽ ഹരിണി തന്ത്ര പൂർവ്വം ഇരുത്തി…… അത് ഇരുവർക്കും ഒരുപോലെ സന്തോഷമുണ്ടാക്കി……❤ അങ്ങനെ പതിവിലേറെ സന്തോഷത്തോടെ ആ ദിവസം കടന്നു പോയി……

എല്ലാരും പോയതോടെ ശിവക്ക് വല്ലാത്തൊരു ശൂന്യത തോന്നി….. ഹരിയേട്ടനോട് ഒന്ന് മിണ്ടാൻ അവളും ആഗ്രഹിച്ചിരുന്നു…….. അപ്പോയെക്കും ശിവയുടെ ഫോൺ റിങ് ചെയ്തു….. “ഹരിയേട്ടൻ കാളിങ് “ഒരു പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു അവൾ ചെവിയോട് അടിപ്പിച്ചു…… ശിവ ഇപ്പോഴും നിനക്കു എന്നോട് പിണക്കമാണോ…… ആണെങ്കിൽ…… ആണെങ്കിൽ ഞാനിപ്പോ അങ്ങോട്ട് വന്ന് നിന്റെ കാലിൽ വീഴും എന്തെ….. ആഹാ, എന്ന പൊന്നുമോൻ തത്കാലം അവിടിരിക്കു…… ഓഹ് അപ്പോ എന്റെ ശിവ കുട്ടിയുടെ പിണക്കം മാറി…..😁 ആഹ് ഞാനൊരു ലോല ഹൃദയയായി പോയില്ലേ….. അയ്യടാ, പൊന്നുമോള് ഡയലോഗ് അടിക്കാതെ ചെന്ന് ആ ഉമ്മറത്തെ വാതിൽ തുറന്നെ…… ഈ രാത്രി എന്തിനാ വാതിൽ തുറക്കുന്നത്…..

അതൊക്കെ പറയാം ഇപ്പൊ നീ ചെന്ന് വാതിൽ തുറക്ക്, ആരും അറിയരുത്….. ഏഹ്…. എന്താടോ തന്റെ ഉദ്ദേശം….. അത്ര നല്ല ഉദ്ദേശമല്ല എന്ന് കുട്ടിക്കോ…. ഒരു കള്ള ചിരിയോടെ ഹരി പറഞ്ഞു നിർത്തിയതും ശിവയുടെ ഹൃദയമിടുപ്പ് കൂടി വന്നു….. നിന്ന് വിറക്കാതെ പോയി കതകു തുറക്ക് പെണ്ണെ….. ഹരി അവളെ കളിയാക്കി പറഞ്ഞു നിർത്തിയതും അവൾ പതിയെ നടന്നു ഹാളിലേക്ക് എത്തി….. എല്ലാരും റൂമിൽ ആയതോണ്ട് ഹാളിൽ ആരുമില്ല ഒരു വിറയലോടെ അവൾ വാതിലിന്റെ ലോക്ക് തുറന്നു……. മുന്പിൽ നിൽക്കുന്ന ആളെ കണ്ടതും ഒരു നിമിഷം അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു…… “ഋഷിയേട്ടൻ ” (തുടരും )