രചന – ജ്വാലാമുഖി
എല്ലാവരും കണ്ണും മിഴിച്ചു സർ നെ തന്നെ നോക്കി നിന്നു… ഞാൻ മാത്രം താഴേക്കു നോക്കി ഡസ്കിൽ കൈ ഊന്നി നിന്നു …
“ഡി… നീ എന്താ ഇങ്ങനെ ഇരിക്കുന്നെ.. പുതിയ സർ നെ കാണാൻ നിനക്ക് ആയിരുന്നല്ലോ ആവേശം.. ”
“എനിക്ക് അയാളെ ഇഷ്ടം ആയില്ല… ”
“ഇത്ര സൂപ്പർ സർ വന്നിട്ട് ഇഷ്ടം ആയില്ലെന്നോ…. നിനക്ക് കണ്ണ് കണ്ടുടെ… ആ ബോഡി നോക്കിക്കേ… സിക്സ് പാക്ക് ആണെന്ന തോന്നണേ… ഹോ ബോഡി എടുത്തു കാണിക്കും വണ്ണം സ്റ്റിച് ചെയ്ത ഫോർമൽ ഷർട്ട് ഉം… ഹോ പൊരിച്ചു മുത്തേ… നീ ഒന്ന് നോക്കെടി… ”
“ശീലു… ”
“എന്താടാ… എന്താ പറ്റിയെ തനിക്ക്… ”
“എനിക്ക് അയാളെ അറിയാം… ”
“എന്നിട്ട് അയാൾ ഒന്നിങ്ങോട്ട് നോക്കുന്നു പോലും ഇല്ലാലോ… ”
സർ സ്വയം എല്ലാവർക്കുമുന്നിലും പരിചയപ്പെടുത്തി…
എന്റെ പേര് ദീപക്ക് മഹേന്ദ്രൻ.. ഗസ്റ്റ് ലക്‌ച്ചറർ ആണ്.. മാത്‍സ് ആണ് സബ്ജെക്ട്… ”
എനിക്ക് തലയിൽ കേറാത്ത വിഷയം…
ഒരു ഡൌട്ട് ചോദിക്കാൻ പോലും ഇനി പറ്റില്ല.. ഈ സബ് ഞാൻ സപ്പ്ളി എഴുതി ചാകും… എന്റെ ദേവി പെട്ടല്ലോ…
സർ ന്റെ ഫസ്റ്റ് ടെ ആയതു കൊണ്ടു പുള്ളി എല്ലാരേയും പരിചയപ്പെട്ടു..
ഒടുവിൽ എന്റെ ഊഴം എത്തി..
“എന്റെ പേര് പ്രാണ മുരളി… തെക്കുംഭാഗം ആണ് വീട്… st മേരീസ് ഹയർ സെക്കന്ററി സ്കൂൾ ചിയ്യാരം അവിടെ ആണ് പഠിച്ചത്… ”
“ഓക്കേ നെക്സ്റ്റ്… ”
ഒരു പരിചയം പോലും ഇല്ലാതെ സർ എല്ലാവരോടും പരിചയപ്പെടുന്നതിനിടയിൽ എന്നെയും പരിചയപ്പെട്ടു…
ലാസ്റ്റ് റോയും കഴിഞ്ഞ് സർ പ്ലാറ്റഫോമില് കയറി നിന്നു…
“ഇപ്പൊ നമ്മൾ എല്ലാം പരിചയപെട്ടു… മാത്‍സ് പലർക്കും ഇഷ്ടം അല്ലാത്ത സബ് ആണെന്ന് എനിക്ക് അറിയാം… സൊ ഇന്ന് തൊട്ടു ആ ചിന്ത നമുക്ക് മാറ്റിയെടുക്കാം… നിങ്ങൾക്ക് എന്ത് ഡൌട്ട് ഉണ്ടെങ്കിലും എന്നോട് ചോദിക്കാം… അത് ഏത് ടൈമിൽ ആണെങ്കിലും ഞാൻ ക്ലിയർ ചെയ്തു തരും… പിന്നെ ക്ലാസ്സ് കട്ട് ചെയ്തു ചാടുന്ന പരിപാടി ഞാൻ സമ്മതിച്ചു തരില്ല…. ”
അപ്പോളേക്കും ബെൽ അടിച്ചു… ഞാൻ എയർ വിട്ടിരുന്നു…
“എടി പാറു… നിനക്ക് എങ്ങനെ ആ സർ നെ അറിയാം… ”
*****
“ഗായു… ഇന്ന് ഞാൻ ദീപു ചേട്ടനോട് എന്റെ ഇഷ്ടം തുറന്നു പറയാൻ പോവാ…. ”
“എടി… പുള്ളി ഒരു മുരടൻ ആണ്… എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല… ”
“ഡി…നിനക്ക് എന്നെ അറിഞ്ഞുടെ… ഈ കാര്യം പുള്ളിയോട് പറഞ്ഞില്ലേൽ എനിക്ക് ഉറക്കം വരില്ല… ”
ലൈബ്രറിയിൽ നിന്നും ഇറങ്ങി വരുന്ന ദീപുനെ കാത്തു അവന്റെ ബുള്ളറ്റ് ൽ ചാരി ഞാൻ നിന്നു..
“ദീപു ചേട്ടാ… ”
“എന്താടി… നേരം കുറെ ആയല്ലോ വീട്ടിൽ പോണില്ലേ… ”
“എന്റെ സൈക്കിൾ പഞ്ചർ ആയി… എന്നെ ഒന്ന് വീടിന്റെ അവിടെ ആക്കോ… ”
“ഉം.. വേഗം കേര്… ”
ഞാൻ ദീപുന്റെ ബുള്ളറ്റ് ൽ കയറി ചേർന്ന് ഇരുന്നു…
വീട്ടിലേക്കു അധികദൂരം ഇല്ലാത്തതിനാൽ വേഗം എത്തി… ഇറങ്ങാൻ നേരം ദീപു വേഗം വണ്ടി വളക്കാൻ തുനിഞ്ഞതും ഞാൻ ഹാൻഡിലിൽ കയറി പിടിച്ചു…
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… ”
“ഈ നേരത്തോ… ഇരുട്ടായി.. നീ വീട്ടിൽ പോയെ.. ഇത്തവണ പത്തിൽ അല്ലെ… നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ… ”
“ഞാൻ പടിച്ചോളാം.. .. എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കു… ”
“എന്താ നിനക്ക് ഇത്ര പറയാൻ…??? ”
“അത്.. എനിക്ക് എനിക്ക്… ”
“നീ വെറുതെ സമയം കളയാതെ പോയെ… ”
“എനിക്ക് ദീപു ചേട്ടനെ ഭയങ്കര ഇഷ്ടാ… എപ്പോളും കാണാൻ തോന്നണു… ”
“ഡി… ”
“പ്ലീസ്.. ഇഷ്ടം അല്ല എന്ന് പറയരുത്… ”
“നിർത്തേടി…മേലിൽ ഈ ഒരു മോഹം വച്ചു മോൾ എന്റെ പിന്നാലെ നടക്കണ്ട… അത് നടക്കില്ല… ”
“എന്താ… ഞാനും പെണ്ണല്ലേ… ”
“പെണ്ണായാൽ മാത്രം അങ്ങനെ ഒരു ഇഷ്ടം വരോ… എങ്കിൽ ഈ നാട്ടിൽ നീ മാത്രം ഉള്ളോ പെണ്ണായിട്ട്… ”
“ദീപു ചേട്ടൻ എന്തിനാ ചൂടാവുന്നെ… എന്നെ വായനശാലയിൽ തന്നെ ഒന്ന് ആക്കി തരുമോ… എന്റെ സൈക്കിൾ അവിടെ ഇരിക്കുവാ.. ”
“അവിടെ ഇരുന്നോട്ടെ.. നാളെ രാവിലെ പോയി എടുത്താൽ മതി… ”
“എനിക്ക് രാവിലെ സ്കൂളിൽ പോകാൻ ഉള്ളതാ… ”
മറുപടി പറയാതെ ദീപു ബുള്ളറ്റ് എടുത്തു പോയി…
ഉരുണ്ടു കൂടിയ സങ്കടം ഞാൻ കരഞ്ഞു തീർത്തു…
ആ ഇരുട്ടത്ത് വായനശാലയിൽ പോയി സൈക്കിൾ എടുത്തു വരുമ്പോൾ എനിക്ക് പേടി തോന്നിയില്ല…
തിരിച്ചു വീട്ടിൽ വന്നപ്പോൾ അമ്മ എന്നെ കുറെ വഴക്ക് പറഞ്ഞു… ഒരു കാരണം കിട്ടാൻ കാത്തിരിക്കായിരുന്നു ഞാൻ ഒന്ന് പൊട്ടിക്കരയാൻ…
തലയിണയിൽ മുഖം അമർത്തി കിടന്നു കരഞ്ഞു എപ്പോളോ ഉണർന്നു..
രാവിലെ കുളിച്ചു മിടുക്കി ആയി സ്കൂളിൽ പോയി… വൈകിട്ട് വായനശാലയിലും ദീപു നെ കണ്ടില്ല… എന്നെ കണ്ടാൽ കണ്ട ഭാവം നടിക്കാതെ ഉള്ള നടപ്പ് എനിക്ക് ഒരുപാട് സങ്കടം ഉണ്ടാക്കി…
മനഃപൂർവം എന്നെ ഒഴിവാക്കുന്നതാണ് എന്നെനിക്കു അറിയാമായിരുന്നു…
ഒരിക്കൽ ബാനു ചിറ്റേടെ വീട്ടിൽ പോയി വരും വഴി അമ്പലത്തിലേക്കുള്ള പറയെടുപ്പിന്റെ ആൾകാർ പോണ നോക്കി വരമ്പത്തു നിൽകുമ്പോൾ ദീപു അതിലെ വരുന്നത് ഞാൻ കണ്ടു..
“ദീപു ചേട്ടാ… ”
“നോക്ക് പ്രാണ ഇനി താൻ എന്റെ പിന്നാലെ നടന്നാൽ എന്റെ കൈ നിന്റെ കവിളിൽ പതിയും… നിന്റെ അമ്മയെ ഒന്ന് കാണട്ടെ ഞാൻ… ”
“എന്നോട്…. ”
വാക്കുകൾ മുറിഞ്ഞു തൊണ്ടയിൽ തന്നെ നിന്നു…
“എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാ… മേലിൽ എന്റെ മുന്നിൽ വന്നിങ്ങനെ നിൽക്കരുത്… ”
കേട്ടതൊക്കെയും എന്റെ ചങ്കു തകർക്കാൻ പോന്നവ ആയിരുന്നു…
പിന്നീട് അങ്ങോട്ട് ആ അദ്ധ്യായം അടക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ… ഒടുവിൽ ഞാൻ അതിൽ ജയിച്ചു…
*****
“പാറു… നമുക്ക് ക്യാന്റീനിൽ പോകാം… വിശക്കുന്നു ടാ… ”
ലിഡിയ നല്ല വല്ല്യ വീട്ടിലെ കുട്ടി ആണ്.. അതുകൊണ്ട് തന്നെ അവളുടെ ഓസിയിൽ ആണ് ഞാനും ശീലും എന്നും ഓരോന്ന് വെട്ടിവിഴുങ്ങുന്നത്…
ഞങ്ങൾ ക്യാന്റീനിൽ എത്തുമ്പോൾ ദീപു സർ അവിടെ ഇരിപ്പുണ്ടായിരുന്നു…
ഞങ്ങൾ അവിടെ ഒരു ഓരം പിടിച്ചു ഇരുന്നു…
അപ്പോളേക്കും സീനിയർസ് ചേട്ടന്മാർ അങ്ങോട്ട് വന്നു…
അതിൽ ഒരു ചേട്ടൻ ആയി ഞാൻ നല്ല കമ്പനി ആണ്… ഞാൻ വേഗം ഷൈസൺ ചേട്ടന്റെ അടുത്ത് പോയി തോളിലൂടെ കയ്യിട്ടു ഓരോന്ന് സംസാരിച്ചു നിന്നു…
ഇതുകണ്ട് പകച്ചു നില്കുവായിരുന്നു എന്റെ ഫ്രണ്ട്സും സീനിയേഴ്സും…
“ഷൈസൺ ചേട്ടാ.. ഇന്നെനിക്ക് ചേട്ടന്റെ വക ഒരു ചോക്കോബാർ വാങ്ങി തരോ… ”
“അതിനെന്താ താൻ വാടോ.. ”
ആ ചേട്ടനെ എനിക്ക് നല്ല ഇഷ്ടാ അതുകൊണ്ട് കൂടി ആണല്ലോ ഈ ഷോ ക്ക് പുള്ളിയെ തന്നെ ഞാൻ സെലക്ട് ചെയ്തത്…
അങ്ങനെ ചോകോബാറും കൊണ്ടു എന്റെ ചങ്ക്‌സ് ന്റെ അടുത്ത് വന്നിരിക്കുമ്പോൾ ധാ വരുന്നു… B. Com ഡിപ്പാർട്മെന്റ് ലെ ഡോളി മിസ്സ് സർ ന്റെ അടുത്ത് വന്നിരിക്കുന്നു…
എനിക്ക് തല പെരുത്തു കയറി…
അവർ തമ്മിലുള്ള ചിരിയും കളിയും കണ്ടിട്ട് എനിക്ക് എന്തോ വല്ലാത്ത ഒരു വിങ്ങൽ പോലെ…
ഷൈസൺ ചേട്ടനും ഗ്യാങ്ങും എഴുന്നേറ്റു വാക മരത്തിന്റെ ചുവട്ടിലേക്ക് പോയി…
“ശീലു… ലിഡി… നമുക്ക് പോകാം… ”
“ഡി… ഷേക്ക് വന്നിട്ടില്ല… ”
“എനിക്കിനി അതൊന്നും ഇറങ്ങില്ല… ”
“സർ ആ മിസിനോട് സംസാരിക്കാൻ വന്നതിനു നമ്മൾ പട്ടിണി കിടക്കണോ… ”
“പാറു… നിന്റെ ഫ്ലാഷ് ബാക്കിൽ പിന്നീട് എന്താ ഉണ്ടായേ… ”
*****
പത്താം ക്ലാസ്സ് തരക്കേടില്ലാതെ തന്നെ ഞാൻ പാസ്സായി…
പ്ലസ് ടു നു സെൻറ് മേരീസ് ൽ ചേർന്ന്… അവിടെയും അടിച്ചു പൊളിച്ചു നടന്നു…
പ്ലസ് ടു പരീക്ഷ കഴിഞ്ഞു ഞാൻ വീട്ടിലേക്കു വരുമ്പോൾ ആണ് ദീപു ചേട്ടൻ എന്നെ കാത്തു നില്കുന്നത് കണ്ടത്…
ഞാൻ മൈൻഡ് ചെയ്യാതെ നേരെ നടന്നു…
“പ്രാണ.. താൻ ഒന്ന് നിന്നെ…. ”
ഞാൻ വേഗം നടന്നു… പെട്ടന്ന് ദീപു എന്റെ കയ്യിൽ കയറി പിടിച്ചു…
തുടരും….

by