18/04/2026

പല്ലവി : ഭാഗം 01

രചന – ചിലങ്ക

ഹയ്യ് നല്ല അടിപൊളി ദോശയും സാമ്പാറിന്റെയും മണം 🤤ഇനിയും കിടന്നാൽ കഴിക്കാൻ ചിലപ്പോ കിട്ടിയെന്നു വരില്ല 😅 ഉറക്കം പിന്നെ ഫുഡടി മുഖ്യം ബിഗിലേ..😂.. അല്ല നിങ്ങൾക് വല്ലതും മനസ്സിലായോ ഇല്ലല്ലേ 😁 ഫുഡിന്റ മണം വന്നപ്പോ പരിചയപ്പെടുത്താൻ മറന്നു പോയി 😅.. എന്റെ പേര് ആവണി 😍പിന്നെ ഒരു കാര്യം ഇത് നമ്മുടെ കഥ അല്ലാട്ടോ നമ്മുടെ ചങ്ങായി പല്ലവിയുടെ കഥയാണ്…. അപ്പൊ എങ്ങനാ നമുക്ക് തുടങ്ങിയാലോ 😘. ഞാൻ പഞ്ചായത്തിൽ ആണ് ജോലി ചെയുന്നത്. യൂ.ഡി.സി ആയിട്ട്. ഞാനും എന്റെ ഒരു സുഹൃത്ത് രേവതിയും കൂടെ വാടകയ്ക് ഒരു വീട് എടുത്ത് താമസിക്കുവാന്…. പഞ്ചായത്തിലേക് ഞങ്ങൾ താമസിക്കുനടുത്തുന്നു 4km ദൂരം ഉണ്ട്….പഞ്ചായത്തിന്റെ അടുത്ത് ഒന്നും വീട് കിട്ടാനില്ലാരുന്നു…. ഇത് അവിടെ ഉള്ള ഒരു വാർഡ് മെമ്പർ വഴി ആണ് ഒപ്പിച്ചെടുത്തത്. ഒരു വലിയ പറമ്പിൽ ഒരു പഴയ വീടും പിന്നെ ഒരു പുതിയ വീടും… വീടിന്റെ ഉടമസ്ഥൻ വിദേശത്ത് എന്തോ ആണ്.

പഴയ വീട് അവരുടെ തറവാട് ആണെന്ന് തോന്നുന്നു… ഒത്തിരി വലിയ വീടല്ല പക്ഷെ നല്ല പഴക്കമുള്ളതാണ്… ഞാനും രേവതിയും കൂടെ ഇവിടെ ഒന്നര വർഷമായി താമസിക്കുന്നു…. തൊട്ടടുത്ത പുതിയ വീട്ടിൽ ഒരു പോലീസുകാരൻ (SI) ആണ് പേര് അജ്മൽ. പിന്നെ ഒരു അഡ്വക്കേറ്റ് നിരഞ്ജൻ വർമ (നിവി ).പിന്നെ കല്ലെക്ടറേറ്റിൽ വർക്ക്‌ ചെയുന്ന ഒരു അച്ചായൻ സ്റ്റീഫൻ…… ഇവർ അടുത്തുണ്ടെകിലും അത്ര വലിയ അടുപ്പമൊന്നുമില്ല എന്നാലും സംസാരിക്കും എല്ലാരോടും….. എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ഉണ്ട്… ഒരു കിളിക്കൂട് പോലെ ആണ് രാവിലെ ഇറങ്ങും എല്ലാം സന്ധ്യ ആകുമ്പോൾ ചേക്കേറും… മിണ്ടാനും പറയാനും എവിടെ സമയം….. പിന്നെ സൺ‌ഡേ വീട്ടിൽ പോയില്ലെങ്കിൽ ഇടക്ക് എല്ലാരുമായി ടൗണിൽ പോകും ഫുഡ്‌ അടിക്കും…

നിരഞ്ജൻ നിവി എന്നാണ് എല്ലാരും വിളിക്കണേ.. അവൻ വലിയ പുള്ളിയാ കുറച്ച് ഹെഡ് വെയിറ്റ് ഉള്ള സാദനം ആണ്.പൂത്ത കാശാണ് ഏതോ കോവിലകത്തെ ടീം ആണ്.. ഇടക്കൊക്കെ ഇവിടെ കാണു കേസ് സംബദ്ധമായി മറ്റും വന്നു പോകും…. ആൾ വലിയ അടുപ്പമൊന്നുമില്ല എല്ലാരോടും വല്ലപ്പോഴും കണ്ടാൽ ജസ്റ്റ്‌ എന്തേലും സംസാരിക്കും അത്ര തന്നെ… രണ്ട് മാസം കഴിഞ്ഞു പുതിയ ഒരാൾ കൂടെ പഞ്ചായത്തിൽ ജോയിൻ ചെയ്തു 🥰പല്ലവി 🥰…… പല്ലവി…. ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്…. ആരെയും ആകർഷിക്കുന്ന വിടർന്ന കണ്ണുകൾ… മുട്ടറ്റം നീണ്ടു കിടക്കുന്ന മുടിയിഴകൾ അവൾക് കൂടുതൽ ഭംഗി നൽകുന്നു….. ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന നുണകുഴികൾ……. ഇതെല്ലാം അവളെ സുന്ദരി ആകുന്നുണ്ടെങ്കിലും പിശുക്കിനു കയ്യും കാലും വെച്ച സദാനമാ 😂.

പല്ലവിയുടെ താമസം എങ്ങും ശെരിയാവാത്ത കൊണ്ട് അവളും ഞങ്ങളുടെ കൂടെ കൂടി.. ഞാനും രേവതിയും കൂടി സ്കൂട്ടറിൽ ആണ് പോകുന്നെ… പല്ലവി ബസിൽ വരും…. ഫുഡ് ഒക്കെ ഞങ്ങൾ പഞ്ചായത്തിലെ കുടുംബശ്രീയുടെ ക്യാന്റീനിൽ നിന്നാണ് കഴിക്കുന്നത്……. പല്ലവി : അവണിച്ചേച്ചി (പല്ലവി മൂന്ന് വയസിനു ഇളയതഞ്ഞ ) ഇനി ഫുഡ് നമുക്ക് തന്നെ ഉണ്ടാക്കാം ഈ കാന്റീൻ ഫുഡ് എനിക്ക് പിടിക്കണില്ലാ… ആവണി : മോളെ അതിന് ഇനി സാധനം ഒക്കെ വേണ്ടേ പാത്രം, ഗ്യാസ് എല്ലാം…. പല്ലവി : അത് വാങ്ങാം. എന്റെ കൂടെ ഒന്ന് മാർക്കറ്റിൽ വന്ന മതി…. അടുക്കള നല്ലതാണ് അത് ഞാൻ വൃത്തിയാക്കി ഇട്ടിട്ടുണ്ട്…. പിന്നെ പറമ്പിൽ നിറയെ വിറക് ഉണ്ടാരുന്നു അതൊക്കെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്… ആവണി : അതിന്… എനിക്ക് അടുപ്പിൽ കത്തിക്കാൻ ഒന്നും അറിയില്ല…. 😁

മാർക്കറ്റിൽ പോകാം.. ഗ്യാസിന്റെ കാര്യം നമുക്ക് തിരക്കാം. പല്ലവി : വേണ്ട വിറക് ഉണ്ടല്ലോ ഞാൻ കത്തിച്ചോളാം അപ്പോൾ നമുക്ക് ശനിയാഴ്ച പോകാം….. അവർ ശനിയാഴ്ച പോയി അത്യാവശ്യം വേണ്ട സാദനങ്ങൾ ഒക്കെ മേടിച്ചു ഞായറാഴ്ച മുതൽ അവർ ഫുഡ് വീട്ടിൽ തന്നെ ഉണ്ടാക്കി തുടങ്ങി…… പല്ലവി രാവിലെ എണീറ്റ് എല്ലാ പണിയും ഒതുക്കും…. അവൾക് എല്ലാ പണിയും പെട്ടന്നാണ്… ആവണി അവൾ ചെയുന്നത് കണ്ട് അതിശയിച്ചിരിക്കാറുണ്ട്… ഈ ചെറുപ്രായത്തിൽ എല്ലാം ചെയ്യും.. പാചകവും അടിപൊളി ആണ്….. രാവിലെ ചിലപ്പോഴൊക്കെ അച്ചായനും അജ്‌മലേട്ടനും ഫുഡ് അവൾ റെഡി ആക്കാറുണ്ട്… പല്ലവി വന്നതിനു ശേഷം എല്ലാരും സൂപ്പർ ഫുഡ് കഴിച്ചു തുടങ്ങി… അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി…… കേസുമായി ബന്ധപെട്ടു ഡൽഹിക്ക് പോയ നിരഞ്ജൻ കുറച്ചു ദിവസം കഴിഞ്ഞു വന്നു..

അവൻ രാത്രി ആണ് എത്തിയെ… കർക്കിടക മാസം ആയതു കൊണ്ട് പല്ലവി എന്നും രാവിലെ വിളക്ക് കൊളുത്തി സാംബ്രാണി പുകയ്ക്കും. അവന്റ റൂമിലെ തുറന്നു കിടന്ന ജനലിൽ കൂടി പതിവില്ലാത്ത സാംബ്രാണിയുടെ ഗന്ധം ആണ് അവനെ ഉറക്കത്തിൽ നിന്നും ഉണർത്തിയെ… പുറത്ത് ചെറുമഴയുണ്ടായിരുന്നു… ചെറുമഴയത് സാംബ്രാണിയുടെ മണം അവനെ മുത്തശിയുടെ താറാവിടെന്റെ ഓര്മകളിലേക് കൊണ്ടു പോയി അവൻ ഒന്നുടെ പുതപ്പിനുള്ളിലേക് ചുരുണ്ടു… അവൻ എഴുന്നേക്കുമ്പോൾ സാമ്പാറിന്റെ വറയിടുന്ന മണം… അവൻ അജ്മലിനോട് ചോദിച്ചു ഇവിടെ ഹോട്ടൽ എങ്ങാനം ഉണ്ടോ… മണം….. അത് ഹോട്ടലിന്റെ അല്ല അപ്പുറത് അവർ കുക്ക് ചെയുന്നതാ… നിരഞ്ജൻ ആണേൽ ഹൈ ക്വാളിറ്റി ഫൈവ് സ്റ്റാർ ഫുഡ് ഒക്കെ പിടിക്കൂ….. ഒരു തട്ടുകടയിലോ മറ്റോ അവൻ കേറില്ല…. സാദാരണക്കാരെയൊക്കെ പുച്ഛം ആണ്…. ആരുമായി അത്ര വേഗം അടുക്കില്ല..

അജ്മലിന്റെ ഫ്രണ്ടിന്റെ കസിൻ ആണ് അങ്ങനെ ആണ് ഇവിടെ വന്നേ… അജ്മലുമായി നല്ല കൂട്ടാണ്…. വേറെ ആരുമായി അത്ര അടുപ്പം ഇല്ല… ഇടക്കൊക്കെ പല്ലവി എന്തേലും പലഹാരം ഉണ്ടാക്കിയാൽ അവർക്കുംകൂടെ കൊടുക്കും.. ഒരു ദിവസം അങ്ങനെ അവർക്ക് അവൾ ഫുഡ് കൊണ്ടു കൊടുത്തു… നിവി കഴിച്ചില്ല ഒരു വൃത്തിയും ഇല്ലാതെ ഉണ്ടാക്കുന്നതാണ്… വല്ല അസുഖവും പിടിക്കും എന്നു മനസിൽപറഞ്ഞോണ്ടു അവൻ നോക്കാതെ എഴുനേറ്റു പോയി.. അച്ചായനും അജ്മലും കൂടെ കഴിച്ചു… ഒരു സെക്കന്റ്‌ സാറ്റർഡേ ആവണിയും പല്ലവിയും കൂടെ ടൗണിൽ ഒക്കെ പോയി ബസ് കാത്തു നിൽക്കുവാരുന്നു മഴ കാരണം സ്കൂട്ടർ എടുത്തില്ല..

അജ്മലും നിവിയും കൂടെ കാറിൽ വന്നു…. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന അവനിയെയും പല്ലവിയെയും കണ്ട് കാർ നിർത്തി…. അജ്മൽ അവരോട് കേറാൻ പറഞ്ഞു…. ഞങ്ങളും വീട്ടിലേക്കാണ്…. നിവി ഡാ നീ കണ്ടിട്ടില്ലല്ലോ ഇതാണ് പുതിയ താമസക്കാരി…പല്ലവി 🥰 നിവി അവളെ ജസ്റ്റ്‌ ഒന്ന് നോക്കി…. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് കാറിൽ കയറി ഇരുന്നു.. കാർ എടുത്തതും നിവി അവളെ നോക്കി പറഞ്ഞു പല്ലവിയാണേലും അനുപല്ലവിയാണേലും എന്റെ പുതിയ കാർ ആണ് അതിൽ ചാരി ഇരുന്നു നിന്റെ തലയിലെ എണ്ണയും അഴുക്കും പറ്റിക്കുന്നത് എനിക്ക് ഇഷ്ടവല്ല… ഇതു കേട്ടതും അജ്മൽ അവനെ രൂക്ഷമായി നോക്കി….. അവന്റെ കണ്ണുകൾ നിറഞ്ഞു…. തുടരും