രചന :ശ്രീനിധി
റൂമിലെ ലൈറ്റ് ഇട്ട് അലമാരി തുറന്ന് കൈയിൽ കിട്ടിയതൊക്കെ പുറത്തേക്ക് വാരി വലിച്ചിട്ട് എന്തിനോ വേണ്ടി അവൾ പരതികൊണ്ടിരുന്നു, ഒടുവിൽ അവൾ അന്വേഷിച്ച സാധനം കൈയിൽ കിട്ടിയതും നേത്ര അത് പുറത്തേക്ക് എടുത്തു.കൈയിൽ കരുതിയ ബ്ലേഡുമായി അവൾ ബാത്‌റൂമിലേക്ക് കയറി പൈപ്പ് തുറന്നു, ബ്ലേഡിലേക്ക് കുറച്ച് സമയം നോക്കി നിന്ന ശേഷം അത് ഇടത് കൈതണ്ടയിലേക്ക് അമർത്തി വരഞ്ഞു,മുറവിൽ നിന്ന് താഴേക്ക് ഒഴുകുന്നു രക്തത്തിൽ നോക്കി അവൾ ഒരു ഭ്രാന്തിയെ പോലെ ചിരിച്ചു.ഒടുവിൽ ബോധം മറഞ്ഞു നിലത്തേക്ക് പതികുമ്പോഴും അവളുടെ ചുണ്ടുകളിൽ ആ ചിരി ഉണ്ടായിരുന്നു, നിസ്സഹായതയുടെ ചിരി……..
” നോ…………….,………… ” മയക്കത്തിൽനിന്ന് ഞെട്ടി ഉണർന്ന് അദ്രി വിളിച്ചുകൂവി.അവന്റെ ശരീരം വിറയെക്കുനതിനോടൊപ്പം അദ്രി വിയർത്ത് കുളിച്ചിരുന്നു. അതുവരെ കുടിച്ചതൊക്കെ ഒറ്റ നിമിഷം കൊണ്ട് ആവിയായി പോകുന്നത് അദ്രി തിരിച്ചറിഞ്ഞു.കണ്ടത് ഒരു സ്വപ്‍നം മാത്രമാണെന്ന് തിരിച്ചറിയാൻ അദ്രിക്ക് ഒരുപാട് സമയം വേണ്ടി വന്നു.വഴിയുടെ സൈഡിൽ പാർക്ക് ചെയ്തിരുന്ന വണ്ടിയുടെ ഡ്രൈവിങ്ങിൽ സീറ്റിൽ നിന്ന് ഇറങ്ങി, കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു കുപ്പി വെള്ളം എടുത്ത് മുഖത്തേക്ക് പലതവണ ശക്തിയായി ഒഴിച്ചു.
കൈയിലെ കുപ്പി ദൂരേക്കെ വലിച്ചെറിഞ്ഞ് അവൻ കാറിന്റെ ബോണറ്റിൽ കൈകൾ അമർത്തി കുനിഞ്ഞ് നിന്നുമുഖത്ത് പറ്റി പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾക്കിടയിലൂടെ അവന്റെ കണ്ണുകൾ ഭയത്തിൽ പിടിഞ്ഞുകൊണ്ടിരുന്നു.കണ്ണുകൾ അടയെക്കുമ്പോൾ നേത്രയുടെ മുഖമാണ് അവന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്.കൈയിൽനിന്ന് ചോര വാർന്ന് ബോധം മറഞ്ഞ് കിടക്കുന്ന നേത്രയുടെ രൂപം മനസ്സിലേക്ക് വരുമ്പോഴൊക്കെ അദ്രിയുടെ ശരീരം അടിമുടി വിറയെക്കാൻ തുടങ്ങി.
ഇന്നലെ എല്ലാവരുടെയും മുന്നിൽ കണ്ണ് നിറച്ച് നിസ്സഹായയായി നിൽക്കേണ്ടി വന്ന നേത്രയുടെ മുഖം അവന്റെ സമാധാനം കെടുത്തികൊണ്ടിരുന്നു.
ചേതനയറ്റ നേത്രയുടെ ശരീരം അദ്രിയുടെ കണ്മുന്നിൽ നിറഞ്ഞു നിന്നു. അവന് ശ്വാസം മുട്ടുന്നതുപോലെ തോന്നി.അദ്രി വണ്ടിയിലേക്ക് കയറി ഉള്ളിൽ കരുതിരുന്ന മദ്യ കുപ്പി പൊട്ടിച്ചു വായിലേക്ക് കമഴ്ത്തി, മനസ്സിലേക്ക് വരുന്ന ചിന്തകളെ പിടിച്ച് നിർത്താൻ അവന് മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല, അവന്റെ തലയെ ചൂട് പിടിപ്പിക്കുന്ന ചിന്തകളിൽനിന്ന് ഓടി ഒളിക്കാൻ അവന് ആ ലഹരി ആവിശ്യമായിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാവിലെ ശിവ ഉണർന്ന് നോക്കുമ്പോൾ ഋഷി നല്ല ഉറക്കത്തിലായിരുന്നു.ഋഷിയെ ഒന്ന് നോക്കി ശിവ ബെഡിൽ നിന്ന് എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി ഫ്രഷായി ഇറങ്ങി. അപ്പോഴും ഋഷി നല്ല ഉറക്കത്തിലായിരുന്നു.മുറിയിൽനിന്ന് ഇറങ്ങി വാതില് ചാരി ശിവ താഴേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് നേത്രയുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.ശിവ നേത്രയുടെ മുറിയിലേക്ക് കയറി,മുറിയിൽ നേത്ര ഉണ്ടായിരുന്നില്ല. നേത്ര നേരത്തേ എഴുന്നേൽക്കാറുണ്ടെന്ന് ഋഷി പറഞ്ഞ് ശിവക്ക് അറിയാം, അതുകൊണ്ട് തന്നെ അവൾ താഴേക്ക് പോയിട്ടുണ്ടാവും എന്ന് കരുതി ശിവ താഴേക്ക് നടന്നു.
അടുക്കളയിൽ എത്തിയപ്പോ ശ്രീജ ചായക്ക് വെള്ളം വച്ചിട്ട്, അടുക്കള വാതിലിൽ ചാരി എന്തോ ആലോചിച്ച് നിൽക്കുകയായിരുന്നു. അമ്മേ…… ” ശിവ അവരുടെ അടുത്തേക്ക് ചെന്നു.”മോള് എഴുന്നേറ്റോ………. ഞാൻ ഇപ്പോ ചായ എടുക്കാം, ഇന്ന് എഴുന്നേറ്റപ്പോ സാധാരണയിലും വൈകി ” ശ്രീജ പറഞ്ഞു.ഞാൻ പക്ഷെ നേരത്തേ എഴുന്നേറ്റു, വീട് മാറി കിടന്നതുകൊണ്ട് ഉറക്കം ശരിയായില്ല” ശിവ പറഞ്ഞു.ശ്രീജ ശിവയെ നോക്കി ചിരിച്ചു, എന്നിട്ട് തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടിയും പഞ്ചസാരയുമിട്ട് തീ ഓഫ് ചെയ്തു.
അമ്മേ………..അമ്മക്ക് എന്നോട് ദേഷ്യമുണ്ടോ…….” ശിവ ശ്രീജയുടെ അടുത്തേക്ക് ചെന്നു.” ദേഷ്യമോ………. മോളോടോ…….. എന്തിന് ” ശ്രീജ അവളുടെ നേരെ തിരിഞ്ഞു.
” ഇന്നലെ അങ്ങനൊക്കെ സംഭവിച്ചത് എന്റെ കൂടപ്പിറപ്പ് കാരണമല്ലേ, അതുകൊണ്ട് ഇവിടെ എല്ലാർക്കും എന്നോട് ഉള്ളുകൊണ്ടെങ്കിലും ദേഷ്യമായിരിക്കുമെന്ന് എനിക്ക് അറിയാം” ശിവ പറഞ്ഞു.മോള് അങ്ങനെയൊന്നും ചിന്തിക്കണ്ട, മോളോട് ഇവിടെ ആർക്കും ഒരു ദേഷ്യവുമില്ല, പിന്നെ ഇന്നലെ സംഭവിച്ചതിൽ എല്ലാവർക്കും നല്ല വിഷമമുണ്ട്, അത് നേത്രയുടെ കാര്യം ആലോചിച്ചിട്ടാ, അവളുടെ മനസ്സ് ഇത് എങ്ങനെ ഉൾകൊള്ളുമെന്ന് അമ്മക്ക് ഇപ്പഴും അറിയില്ല, എന്റെ കുട്ടിയുടെ ജീവിതം എന്താ ഇങ്ങനെയായി പോയതെന്ന് അമ്മക്ക് അറിയില്ല “ശ്രീജ ഒരു നെടുവീർപ്പോടെ പറഞ്ഞു. ചേച്ചിക്ക് ഉൾകൊള്ളാൻ പറ്റാത്ത ഒന്നും നമ്മള് നിർബന്ധിച്ച് ചെയ്യിക്കാൻ നിൽക്കണ്ട, ഏട്ടൻ ഇന്നലെ കാണിച്ച എടുത്തുചാട്ടത്തിന്റെ പേരിൽ ചേച്ചിയുടെ ജീവിതം നശിപ്പിക്കണ്ട കാര്യമില്ല ” ശിവ പറഞ്ഞു.
” മ്മ്…….. ഇതുവരെ നടന്നതൊന്നും നമ്മള് സ്വപ്നത്തിൽപോലും കരുതിയതല്ലല്ലോ, എല്ലാത്തിനും എന്തെങ്കിലും പരിഹാരം ഉണ്ടാകാതിരിക്കില്ല, മോള് ഈ ചായ കുടിക്ക്, എന്നിട്ട് ഋഷിയെ പോയി വിളിച്ച് എഴുനേൽപ്പിച്ച് രാവിലെ അമ്പലത്തിൽ ഒന്ന് പോയിട്ട് വാ, ഞാൻ നേത്രയേ ഒന്ന് നോക്കിട്ട് വരാം, ഇന്നലെ ഒരു തുള്ളി വെള്ളം പോലും ആ കുട്ടി കുടിച്ചിട്ടില്ല ” ശിവക്ക് ചായ എടുത്തുകൊടുത്തുകൊണ്ട് ശ്രീജ പറഞ്ഞു. ചേച്ചി മുറിയിലല്ലോ, ഞാൻ ഇങ്ങോട്ട് പോന്നപ്പോ മുറിയിൽ കയറി നോക്കിയതാണ്, ഞാൻ കരുതി താഴോട്ട് വന്നിട്ടുണ്ടാകുമെന്ന് ” ശിവ പറഞ്ഞു.അവള് മുറിയിൽ ഇല്ലേ, പിന്നെ എവിടെ പോയി, ഇങ്ങോട്ട് വന്നില്ല” ശ്രീജ ചോദിച്ചു.
” ചേച്ചി ഇവിടെ എവിടെങ്കിലും ഉണ്ടാവും, അമ്മ വാ നമുക്ക് നോക്കാം ” ശിവ കൈയിൽ ഇരുന്ന ചായ കിച്ചൻ സ്ലാബിലേക്ക് വച്ച് ശ്രീജയെ കൂട്ടി പുറത്തേക്ക് ഇറങ്ങി.ശ്രീജയും ശിവയും കൂടി ഉമ്മർത്ത് എത്തിയപ്പോൾ വാതിൽ തുറന്ന്കിടപ്പുണ്ടായിരുന്നു.അമ്മ പുറത്തൊക്കെ ഒന്ന് നോക്ക് ഞാൻ ഒന്നുടെ അകത്തും മുറികളിലും നോക്കാം, ചിലപ്പോ ചേച്ചി കുളിക്കാൻ മറ്റോ പോയതായിരിക്കും ” ശിവ ശ്രീജയോട് പറഞ്ഞിട്ട് അകത്തേക്ക് മുറികളിൽ ഒക്കെ നോക്കാൻ തുടങ്ങി.
ശ്രീജയും പുറത്തൊക്കെ നോക്കിയെങ്കിലും നേത്രയേ കണ്ടതേയില്ലശിവ നേത്രയേ അന്വേഷിക്കുന്നത് കേട്ടാണ് ഋഷി ഉറക്കം ഉണർന്നത്.
കണ്ണ് തിരുമ്മി എഴുന്നേറ്റ് മുറിക്ക് പുറത്ത് ചെല്ലുമ്പോൾ ശിവ നേത്രയുടെ മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതാണ് ഋഷി കണ്ടത്.എന്താ ശിവ……. താൻ എന്തിനാ രാവിലെ ചേച്ചിയെ അന്വേഷിക്കുന്നത് ” ഋഷി തിരക്കി ഋഷി……… ചേച്ചിയെ കാണുന്നില്ല, ഞാൻ ഒന്നുടെ ഇവിടെ എല്ലാം നോക്കുവായിരുന്നു ” ശിവ പറഞ്ഞു. കാണുന്നില്ലെന്നോ…….. ചേച്ചി വേറെ എവിടെ പോവാനാണ്, താഴെ എവിടെങ്കിലും കാണും,താൻ വാ നമുക്ക് നോക്കാം ” ഋഷി ശിവയുമായി താഴേക്ക് ഇറങ്ങി.താഴെ മുഴുവൻ നോക്കിട്ടും, നേത്രയേ കാണാതായപ്പോൾ ശ്രീജക്ക് പേടിയായി അവര് വേഗം മുറിയിൽച്ചെന്ന് വേണുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.ഋഷി ആദിയെയും വിളിച്ചുണർത്തി.
” എന്റെ കുട്ടി ഇത് എവിടെ പോയതാവും, ഇന്നലെ മുതൽ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ട്, ആരോടും പറയാതെ അവൾ എവിടെ പോയതാവും” ശ്രീജ എല്ലാവരോടുമായി പറഞ്ഞു.അമ്മ ചുമ്മാ ടെൻഷൻ അടിക്കാതെ അവള് രാവിലെ അമ്പലത്തിൽ പോയിട്ടുണ്ടാവും, അല്ലെങ്കിലും മനസ്സിലുള്ളത് ആരോടും പറയാതെ ഉള്ളിലൊതുക്കി ആ അമ്പലനടയിൽ പോയി ഇരിക്കുന്നതാണല്ലോ അവളുടെ പതിവ്, ഞാനും ഋഷിയും കൂടി അവിടെ വരെ പോയിട്ട് വരാം ” ആദി വേഗം തന്നെ ഋഷിയുമായി അമ്പലത്തിലേക്ക് പോയി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏർലി മോർണിംഗ് ഫ്ലൈറ്റിൽ തന്നെ മഹി നാട്ടിൽ എത്തി.മഹി പിക് ചെയ്ത ഹോട്ടലിലേക്ക് കൊണ്ടുപോരുകയായിരുന്നു ജോയൽ.എടാ എന്നിട്ട് അവനെപ്പറ്റി നിനക്ക് ഇതുവരെ ഒരു വിവരം കിട്ടിയില്ലേ ” മഹി ചോദിച്ചു. ഇല്ലടാ പറ്റാവുന്ന രീതിയിലൊക്കെ ഞാൻ അവനെ അന്വേഷിച്ച്, പക്ഷെ ഒരു വിവരവും കിട്ടിയില്ല” ജോയൽ പറഞ്ഞു. ഇവൻ ഇത് എവിടെപ്പോയി കിടക്കുവാണ്, അല്ലെങ്കിലും എന്തെങ്കിലും ഒപ്പിച്ച് വച്ചിട്ട് എങ്ങോട്ടെങ്കിലും മാറും അത് അവന്റെ പതിവാണല്ലോ ” മഹി പറഞ്ഞു. നീ അവനോട് അധികം ചൂടാവനൊന്നും നിൽക്കണ്ട, എങ്ങനെങ്കിലും അവനെ നാട്ടിൽ തന്നെ പിടിച്ചു നിർത്തണം എന്നിട്ട് വേണം നമുക്ക് കാര്യങ്ങൾ എവിടുന്ന് തുടങ്ങണമെന്ന് തീരുമാനിക്കാൻ ” ജോയൽ പറഞ്ഞു.
” അവനെ നാട്ടിൽ പിടിച്ച് നിർത്താനുള്ള വഴി ഞാൻ എന്റെ മനസ്സിൽ കണ്ടിട്ടുണ്ട്, നമുക്ക് ഹോട്ടലിലേക്ക് പോകും മുൻപ് മറ്റൊരിടത്തേക്ക് പോകണം, പക്ഷെ അതിന് മുൻപ് അവൻ എവിടെയുണ്ടെന്ന് അറിയണം ” മഹി പറഞ്ഞു.ഇന്നലെത്തെ കണ്ടിഷനേഷനിൽ മൂക്കറ്റം കുടിക്കാനായിരിക്കും പോയിരിക്കുന്നത്, എനിക്ക് പറ്റാവുന്ന ബാറുകളിൽ ഞാൻ ഇന്നലെത്തന്നെ തിരക്കി” ജോയൽ പറഞ്ഞു.അവന്റെ ഈ നശിച്ച കള്ളുകുടി ഞാൻ നിർത്തിക്കുന്നുണ്ട് ” മഹിക്ക്വല്ലാതെദേഷ്യംവരുന്നുണ്ടായിരുന്നു.പെട്ടെന്നാണ് അവരുടെ വണ്ടിയുടെ ഫ്രണ്ടിലേക്ക് ഒരു ടു വീലർ റോങ്ങ് സൈഡ് കയറിവന്ന് ഇടിച്ചത്, ആ ഇടിയിൽ ടു വീലറിലുണ്ടായിരുന്ന രണ്ടുപേരും നിലത്തേക്ക് വീണു.ജോയൽ പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ട് വണ്ടി നിർത്തി.ജോയലും മഹിയും ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും രണ്ട് പെൺകുട്ടികൾ വഴിയിൽ വീണുകിടപ്പുണ്ടായിരുന്നു.
വണ്ടിയിൽനിന്ന് ഇറങ്ങിയ ജോയലിനെയും മഹിയെയും കണ്ടപ്പോൾ അതിലൊരാൾ നിലത്തുനിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.”താനൊക്കെ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്, ഇപ്പോ ഞങ്ങളെ കൊന്നേനെല്ലോ ” തലയിൽ ഇരുന്ന ഹെൽമെറ്റ് വലിച്ചൂരി ആ പെൺകുട്ടി അവരോട് പറഞ്ഞു.പൊക്കം കുറഞ്ഞ വെളുത്ത മെലിഞ്ഞ ഒരു പെൺകുട്ടി, ബ്ലാക്ക് ജീൻസും, റെഡ് കളർ സ്ലീവ്ലെസ്സ് കുർത്തയുമാണ് വേഷം. അത് എന്നാ പറച്ചിലാണ് കൊച്ചേ , നിങ്ങൾ അല്ലേ റോങ്ങ് സൈഡ് കയറി വന്നത്, ഞാൻ ചവിട്ടി നിർത്തിയതുകൊണ്ട് ഇത്രേ പറ്റിയുള്ളൂ, അതിന് താങ്ക്സ് പറയുന്നതിന് പകരം തലയിൽ കയറാൻ നോക്കുവാണോ ” ജോയല് ചോദിച്ചു.
” കൊച്ചോ……… ആരാടോ തന്റെ കൊച്ച്, ഇടിച്ച് ഇട്ടതും പോരാ നിന്ന് പ്രസംഗിക്കുന്നോ ” അവള് ഒട്ടും വിട്ടു കൊടുത്തില്ല.ഇങ്ങോട്ട് വന്ന് കയറിട്ട് ഇപ്പോ ഇടിച്ച് ഇട്ടെന്നോ ” ജോയല് ചോദിച്ചു.
ഞാൻ ഇപ്പോ പോലീസിനെ വിളിക്കും, ഞങ്ങളെ ഇടിച്ചിട്ടെന്നതിന് തന്നെയൊക്കെ സ്റ്റേഷനിൽ കയറ്റും ” അവള് പറഞ്ഞു. നീ ഒന്ന് പോലീസിന് വിളിക്ക്, എന്നിട്ട് ഞങ്ങളെ അറസ്റ്റ് ചെയ്യിപ്പിക്ക്, ഞാൻ അത് ഒന്ന് കാണട്ടെ ” അതുവരെ മിണ്ടാതിരുന്ന മഹി പറഞ്ഞു. നീയോ……….. ഞാൻ ആരാ തന്റെ അമ്മാവന്റെ മോളോ എന്നെ നീ പോടീ എന്നൊക്കെ വിളിക്കാൻ ” അവള് ചോയിച്ചു.എങ്കിൽ പിന്നെ മാഡം എന്ന് വിളിക്കാം, എന്താ അത് മതിയോ ” മഹി ചോദിച്ചു.
” താൻ എന്താ ആളെ കളിയാക്കുവാണോ,മര്യാദക്ക് ഞങ്ങളെ ഇടിച്ചിട്ടത്തിന് നഷ്ടപരിഹാരം തന്നിട്ട് പോവാൻ നോക്ക്, ഇല്ലെങ്കിൽ ഞാൻ ഇപ്പോ പോലീസിനെ വിളിക്കും ” അവള് പറഞ്ഞു.ഞങ്ങള് നഷ്ടപരിഹാരം താരനും പോകുന്നില്ല, നീ പോലീസിനെ വിളിക്കാനും പോണില്ല ” മഹി പറഞ്ഞു.
അത് ഇയാളാണോ തീരുമാനിക്കുന്നത്” അവള് ചോദിച്ചു.അതേ……… ഇപ്പോ ഞാനാ തീരുമാനിക്കുന്നത് ” മഹി പറഞ്ഞു.എന്റെ പൊന്ന് ഗായു നീ ഒന്ന് അടങ്ങ് നമുക്ക് പോവാം, വന്നേ ” കൂടെ ഉണ്ടായിരുന്ന പെൺകുട്ടി അവളോട് പറഞ്ഞു.
നീ ഒന്ന് ചുമ്മാതിരിക്ക് അഞ്ജു , നമ്മളെ ഇടിച്ചിട്ടിട്ട് നമ്മുടെ തലയിൽ കയറിയാൽ മിണ്ടാതിരിക്കാൻ പറ്റുവോ,മര്യാദക്ക് ക്യാഷ് എടുക്ക്,ദേ എന്റെ വണ്ടിയുടെ ലൈറ്റ് പോയി, സൈഡിലെത്തെ പെയിന്റ് പോയി അങ്ങനെ നല്ല പണിയുണ്ട്, ഒരു പതിനായിരം രൂപ വേഗം എടുത്തോ ” അവള് പറഞ്ഞു.
“പതിനായിരം രൂപയോ………. വെറും മൂവായിരം രൂപക്ക് ഉള്ള പണിപോലും ഇതിനില്ല ” ജോയല് പറഞ്ഞു.അത് തന്നാണോ തീരുമാനിക്കുന്നത്, താൻ ആരാ മെക്കാനിക്കോ ” അവള് ചോദിച്ചു.അത് അറിയാൻ മെക്കാനിക്ക് ആവണമെന്ന് നിർബന്ധമില്ല ” ജോയല് പറഞ്ഞു.അതൊന്നും എനിക്ക് അറിയണ്ട പൈസ ഇപ്പോ കിട്ടണം ” അവള് പറഞ്ഞു നിർത്തടി……… കുറേനേരമായല്ലോ നീ കിടന്ന് പ്രസംഗിക്കുന്നു, ദേ അങ്ങോട്ട് ഒന്ന് നോക്കിക്കേ………..മഹി കാറിന്റെ ഫ്രണ്ടിലേക്ക് വിരൽ ചൂണ്ടി. ആ ഇരിക്കുന്നതാണ് ക്യാമറ, അതിൽ നിങ്ങള് റോങ്ങ് സൈഡ് കയറി വന്നത് പതിഞ്ഞിട്ടുണ്ട്, അതുകൊണ്ട് കൂടുതൽ ചിലച്ചാൽ ഞാൻ അതുകൊണ്ട് പോലീസ് സ്റ്റേഷനേഷനിലേക്ക് പോകും, അവിടെ ചെല്ലുമ്പോൾ അവര് തീരുമാനിച്ചോളും ആർക്കാ പൈസ കൊടുക്കേണ്ടതെന്ന് ” മഹി പറഞ്ഞു.
മഹി പറഞ്ഞത് കേട്ടപ്പോൾ അവള് ഒന്ന് ഞെട്ടി.എന്റെ പൊന്ന് ഗായു, നീ ചുമ്മാ പ്രേശ്നമുണ്ടാക്കാതെ വാ, തെറ്റ് നമ്മുടെ ഭാഗത്താണ് ” അവളുടെ കൂട്ടുകാരി പറഞ്ഞു. കേട്ടല്ലോ കൂട്ടുകാരിക്ക് വരെ കാര്യം മനസ്സിലായി, മക്കള് വേഗം വീട് പിടിക്കാൻ നോക്ക്, ചുമ്മാ മനുഷ്യനെ മെനകെടുത്താതെ, നിന്നൊക്കെ പോലെ ഒരു പണിയും ഇല്ലാതെ നടക്കുന്നവരല്ല ബാക്കി ഉള്ളവര്, എടാ ജോ പോയി വണ്ടി എടുക്ക് ”
മഹി പറഞ്ഞു.ജോയൽ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. മഹി ചെന്നു ഡോർ തുറന്നു, എന്നിട്ട് അവരെ രണ്ടുപേരെയും ഒന്നുടെ നോക്കി.
” അതേ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കുറച്ചൊക്കെ മര്യാദ ആവാം,ഇത്രയും അഹങ്കാരം പാടില്ല ” മഹി വണ്ടിയിലേക്ക് കയറിയതും ജോയൽ വണ്ടി എടുത്തു.അവര് പോകുന്നതും നോക്കി രണ്ടുപേരും അങ്ങനെ നിന്നു.നിനക്ക് എന്തിന്റെ കേടായിരുന്നു ഗായു, വെറുതെ അവരുടെ വായിലിരിക്കുന്നത് കേട്ടില്ലേ ” അഞ്ജു പറഞ്ഞു. ഒന്ന് പോയെടി…….. നീ വണ്ടിയുടെ കോലം കണ്ടോ, വണ്ടി ഈ കോലത്തിൽ വീട്ടിൽ കൊണ്ടുപോയാൽ പപ്പാ ഇനി വണ്ടി എടുക്കാൻ സമ്മതിക്കില്ല, ഇതിപ്പോ കുറച്ഛ് ക്യാഷ് അവന്മാരുടെ കൈയിൽനിന്ന് ഒപ്പിച്ച് വണ്ടി നന്നാക്കാമെന്ന് ഓർത്തല്ലേ ഞാൻ അങ്ങനെ പറഞ്ഞേ, പക്ഷെ നമ്പർ ഏറ്റില്ല ” ഗായു പറഞ്ഞു.
” നിന്നോട് മര്യാദക്ക് വണ്ടി ഓടിച്ചു പതുക്കെ പോയാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ എന്നിട്ട് കണ്ടവരുടെ മേക്കിട്ട് കയറിക്കോണം ” അഞ്ജു പറഞ്ഞു. അത് പിന്നെ പപ്പാ വരുന്നതിന് മുൻപ് തിരിച്ച് എത്താൻ വേണ്ടിയല്ലേ ഞാൻ ഇത്രക്ക് കഷ്ടപ്പെട്ടത്, ഇനി ഇപ്പോ എന്ത് ചെയ്യും ” ഗായു ചോദിച്ചഒന്നും ചെയ്യാനില്ല അങ്കിളിന്റെ വായിൽ വരുന്നതൊക്കെ കേൾക്കാം, നീ വാ ” അഞ്ജു പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഋഷിയും ആദിയും അമ്പലത്തിൽ അന്വേഷിച്ചെങ്കിലും നേത്രയേ കണ്ടില്ല, അറിയാവുന്ന സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചിട്ടും നേത്രയെപ്പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല.നേത്രയേ കാണാൻ ഇല്ലെന്ന് അറിഞ്ഞതോടെ ഗോപിക അവളുടെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞതോടെ അവളുടെ അച്ഛനും അമ്മയും എത്തിരുന്നു.ഗോപികയുടെ അമ്മ ഷീല ജലജയെ വിവരം അറിയിച്ചു, അതോടെ ജലജയും സുരേഷും അങ്ങോട്ട് എത്തി. ഇനി നമ്മള് ഇങ്ങനെ അവിടെയും ഇവിടെയും തിരയുന്നതിൽ അർത്ഥമില്ല വേണു, നമുക്ക് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാം ” സുരേഷ് പറഞ്ഞു.
” സ്റ്റേഷനിൽ പരാതി കൊടുക്കുന്നതിന് മുൻപ്, ഇവിടുത്തേ കുളത്തിലും കിണറ്റിലുമൊക്കെ ശരിക്ക് ഒന്ന് നോക്കാം, മനസ്സ് കൈവിട്ട് അവള് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലോ ” ഷീല പറഞ്ഞു.
ഷീലയുടെ വാക്കുകൾ കേട്ടതും എല്ലാവരും ഒരുപോലെ ഞെട്ടി.ആദി ദേഷ്യത്തോടെ ഗോപികയെ നോക്കി.അമ്മ എന്തൊക്കെയാ ഈ പറയുന്നേ” ഗോപിക ചോദിച്ചു.ഞാൻ ഉള്ള കാര്യമാണ് പറഞ്ഞത്, അതിന് എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല ” ഷീല പറഞ്ഞു.വേണുവേട്ടാ……..
നമ്മുടെ മോള്………… ” ശ്രീജ വേണുവിന്റെ അടുത്തേക്ക് ചെന്നു.താൻ കരയാതെ മോൾക്ക് ഒന്നും സംഭവിക്കില്ല, അവള് ഇങ്ങ് വരും ” വേണു ശ്രീജയെ ആശ്വസിപ്പിച്ചു.
ഇനി ആ ചെറുക്കൻ ഇന്നലത്തെ പോലെ അവളെ ഇവിടുന്ന് തട്ടികൊണ്ട് പോയതായിക്കൂടെ ” ജലജ ചോദിച്ചു.ജലജയുടെ വാക്കുകൾ കേട്ടതും ആദി മുണ്ട് മടക്കി കുത്തി പുറത്തേക്ക് ഇറങ്ങി.ഏട്ടൻ ഇത് എങ്ങോട്ടാ………. ” ഋഷി ചോദിച്ചു.ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം…… ആ അദ്രിയെ……..അവനല്ലോ എല്ലാത്തിനും മൂലകാരണം ” ആദി പറഞ്ഞു. വല്യമ്മ പറയുന്നത്കേട്ട് തുള്ളാൻ നിൽക്കുവാണോ ഏട്ടൻ, ഇവിടുന്ന് അദ്രിയേട്ടൻ വന്ന് ചേച്ചിയെ എങ്ങോട്ടാ കൊണ്ടുപോകാനാണ്, ചുമ്മാ ദേഷ്യത്തിന്റെ പുറത്ത് ഓരോന്ന് കാണിക്കാതെ ഇപ്പോ ചേച്ചിയെ കണ്ടുപിടിക്കാൻ നോക്കാം ” ഋഷി പറഞ്ഞു.ഋഷി പറയുന്നത് കേൾക്ക് ആദി, എത്രയും പെട്ടെന്ന് നേത്ര എവിടെയാണെന്ന് അന്വേഷിക്ക് ” വേണു പറഞ്ഞു.
അവര് സംസാരിച്ച് നില്കുമ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്ന് നിന്നത്,ആരായിരിക്കും വന്നതെന്ന് അറിയാൻ എല്ലാവരും അക്ഷമയോടെ നോക്കി നിന്നു.
തുടരും

by