17/04/2026

സീത : ഭാഗം 21

രചന – അർച്ചന

അതും പറഞ്ഞു അവള് എഴുന്നേറ്റു നിന്നതും അവൻ കൈ പിടിച്ചു അവളെ അവിടെ തന്നെ നിർത്തിച്ചു…….

സംശയഭാവത്തിൽ അവൾ അവനെ നോക്കിയതും അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞു….

“”എ….എന്താ…. വി….ചേട്ടാ…. “”

“”ഒ… ഒന്നു….ഒന്നുല്ല…. “”

അവളെ കളിയാക്കും പോലെ അവൻ പറഞ്ഞതും അവളുടെ മുഖം വീർത്തു വന്നു..

“”എന്താ മുത്തേ…. “”

“”മുത്ത് അല്ല സ്വത്ത്‌…. ഒന്ന് വിടുവോ… എനിക്ക് പോണം…. “”

“””ഓഒഹ്ഹ്…. നിന്നോട് ഇപ്പൊ ആരാ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞേ…. “”

“” അത്…… “”

“” അത്…..??? “”

“”അത് എനിക്ക് തോന്നി…. ഞാൻ വന്നു…. “”

“”എന്നാലേ… എനിക്ക് തോന്നുമ്പോഴേ നീ ഇവിടുന്നു പോകുള്ളൂ…. “”

“” ദേ വിച്ചേട്ടാ… കളിക്കല്ലേ… “”

“”അതിന് ഞാൻ ഇവിടെ ഒന്നും കളിച്ചില്ലല്ലോ… “”

“”വിട് വിച്ചേട്ടാ…. “”

അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കികൊണ്ടിരുന്നു….

അപ്പൊ തന്നെ അവൻ അവളെ പിടിച്ചു തന്റെ നെഞ്ചോരം നിർത്തിച്ചു…

അവളുടെ വയറിലൂടെ കൈകൾ ചുറ്റിപിടിച്ചു അവൻ അവളുടെ തോളിൽ മുഖം അമർത്തി നിന്നു…..

കുറേ സമയം കുതറി നോക്കിയെങ്കിലും നോ രക്ഷ എന്ന് മനസ്സിലായതും അവൾ അടങ്ങി നിന്നു….

“”വിച്ചേട്ടാ…. “”

“”മ്മ്മ്…. “”

“” ഞാൻ പോകട്ടെ… “”

“”മ്മ്ഹ്ഹ് മ്മ്ഹ്ഹ്… “”

നിഷേധാർത്ഥത്തിൽ തലയാട്ടി അവൻ അവളേം കൊണ്ട് കൗച്ചിൽ പോയി ഇരുന്നു…

“”നീ എങ്ങനെയടി ഇതിന്റെ മുകളിലേക്ക് കയറിയെ…. “”

അതിന് അവൾ ഒന്ന് ഇളിച്ചു കൊടുത്തു…

“”അത്… അവിടെ ഒരു ലാൻഡർ ഉണ്ടായിരുന്നു…. അത് ഞാൻ എടുത്തു അവിടെ ചാരി വച്ചു അതിലൂടെ ഇതിന്റെ മുകളിലേക്ക് കയറി…….””””

“”വെറുതെ അല്ല നിന്നെ വാനരപ്പടയുടെ തലവി എന്ന് വിളിക്കുന്നെ…. “”

“”ദേ.. വിച്ചേട്ടാ… വേണ്ടാട്ടോ…. “”

“”അത് വിട്.. നീ എന്തിനാ ഇപ്പൊ ഇവിടേക്ക് വന്നേ….. “”

“”അത്… ഞാൻ… വെറുതെ….. “”

“” വെറുതെ വന്നതോ…. അല്ലാണ്ട് എന്നെ കാണാൻ അല്ല അല്ലേ…. “”

“”ഈൗൗൗൗൗൗ””

അവൻ അവളെ ചേർത്ത് പിടിച്ചു… ആകാശത്തിലെ നക്ഷത്രങ്ങളെയും പൂനിലാവ് വിടർത്തി നിൽക്കുന്ന ചന്ദ്രനെയും നോക്കി അവൾ അവന്റെ നെഞ്ചോരം ചാഞ്ഞിരുന്നു…..

“”ഡീ…. “”

“”അരുണിമ…. “”

ബാക്കി പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വായ പൊത്തി പിടിച്ചു….

“”എനിക്ക് കേൾക്കണ്ട വിച്ചേട്ടാ അവളെക്കുറിച്ചു…. “”

“” അതല്ല…. ഞാൻ പറയുന്നത് ഒന്ന് നീ കേൾക്കു… “”

“”എനിക്ക് അവളെകുറിച്ച് ഒന്നും അറിയണ്ട… ആ പേര് കേൾക്കുമ്പോൾ തന്നെ എനിക്ക് ഇപ്പൊ പേടിയാ വിച്ചേട്ടാ…. വിച്ചേട്ടൻ എന്നെ വിട്ടു പോകുമെന്ന് തോന്നിപോകുവാ…. “”

“” എന്നെ കൊണ്ട് പോകാൻ അവളീലോകത്ത് ഇപ്പൊ ഇല്ല പെണ്ണേ…. “”

“”എന്ത്…..?? “”

അവനിൽ നിന്നും അടർന്നുമാറി ഒരു ഞെട്ടലോടെ അവൾ ചോദിച്ചു….

അവളോട്‌ അരുണിമയുടെ കാര്യം എല്ലാം അവൻ പറഞ്ഞു… ഒപ്പം തനിക്ക് നഷ്ടപ്പെട്ട ഒരു നല്ല സുഹൃത് ആണ് അവളെന്നതും…

അത് കൂടെ കേട്ടതും അവൾ ആകെ വിഷമത്തിൽ ആയി….

“”സോറി വിച്ചേട്ടാ…. ഞാൻ അറിയാതെ… അങ്ങനെയൊക്കെ…. “”

“”മ്മ്മ്മ് “””

ഏറെ നേരത്തെ മൗനതിന്നു വിരാമമിട്ടു അവൾ സംസാരിച്ചു

“”ഞാൻ പോയിക്കോട്ടെ വിച്ചേട്ടാ…….””

“” വേണ്ട… “”

“”എനിക്ക് ഉറക്കം വരുന്നുണ്ട്…. പ്ലീസ്… “”

“”ഇവിടെ കിടന്നോ… “”

“”” അയ്യട മനമേ തീപ്പട്ടി കോലേ…. ഞാൻ പോക്കായി…. ബൈ ബൈ… “”

അതും പറഞ്ഞു അവൾ വേഗം എഴുനേറ്റു നടന്നു…

അവളുടെ പുറകെ പോയി അവിടെ തന്നെ നിർത്തി അവൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി…

അവന്റെ മുഖം അവളിലേക്ക് അടുത്തപ്പോൾ അവളുടെ അധരങ്ങൾ വിറകൊള്ളുന്നുണ്ടായിരുന്നു…

അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു അവൻ അവളിൽ നിന്നും വിട്ടു നിന്നു….

അവനെ നോക്കി ചിരിച്ച ശേഷം അവൾ വേഗം തിരിഞ്ഞ് ലാൻഡർ വഴി താഴെ ഇറങ്ങി………

അവനും അവളുടെ പിന്നാലെ താഴെ ഇറങ്ങി…

“”എന്താ… “”

താഴേക്കു ഇറങ്ങി വന്ന വിച്ചുവിനോട് അവൾ സംശയഭാവത്തിൽ നോക്കി…..

“”എനിക്ക് ഒന്നും കിട്ടിയില്ല…. “”

ഇളിച്ചുകൊണ്ട് അവൻ പറഞ്ഞു നിർത്തിയതും അവൾ അവനെ തുറിച്ചു നോക്കി….

“”താ “”

“”ഒന്നു പോയേ വിച്ചേട്ടാ…. ‘”

“” ഓഹ്.. ജാഡ… നിനിക്ക് ഞാൻ തന്നപ്പോൾ കണ്ണും പൂട്ടി നിന്നല്ലോ…..അതുകൊണ്ട് വേഗം ഞാൻ തന്ന എന്റെ ഉമ്മ എനിക്ക് ഇപ്പൊ തിരിച്ചു കിട്ടണം…. “”

അവൻ പറയുന്നത് കേട്ട് അവളുടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു….

“”നീ തരുന്നോ…. അതോ…. “”

അത്രയും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്ന് നിന്നു….

“”തരുവോ…. “”

“”ഏഹ്… ഹാ… “”

ഒന്ന് ഞെട്ടികൊണ്ട് അവൾ അവനോട് ചേർന്ന് നിന്നു…

“”കണ്ണടയ്ക്ക്‌… “”

“”അത് പറ്റില്ല മോളേ…. എനിക്ക് നിന്നെ നല്ലോണം അറിയാം…ഓടി പോവാൻ അല്ലെ….””

“”അല്ല… സത്യം ആയിട്ടും തരാം….. പ്ലീസ് കണ്ണടച്ച് വയ്ക്ക്…..””

“””എന്നെ എങ്ങാനും പറ്റിക്കാൻ ആണ് നിന്റെ വിചാരം എങ്കിൽ…. പൊന്ന് മോളേ സീത കൊച്ചേ….. “””

ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവന്റെ വായ പൊത്തിപിടിച്ചു…

“”മതി… മതി…. വേണമെങ്കിൽ കണ്ണ് പൂട്ട്…. “”

അവൻ കണ്ണ് പൂട്ടി നിന്നതും ദില്ലു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു…. അപ്പൊ തന്നെ അവൾ ഓടി മതിലിന്റെ മുകളിൽ കയറി നിന്നു….

“”ഡീ… ഒന്നും ആയില്ല…. ഒന്ന് കൂടെ തന്നിട്ട് പോടീ….. “”

അവൻ അവിടെ നിന്ന് വിളിച്ചു പറയുന്നത് കേട്ട് അവൾ “”നീ പോടാ ചെർക്കാ “”ന്നും പറഞ്ഞൂ വേഗം മതില് ചാടി വീട്ടിലേക്ക് ഓടി…

❇️❇️❇️❇️❇️❇️❇️❇️❇️

അങ്ങനെ ദില്ലു മതില് ചാടി അടുത്തുള്ള മാവ് വഴി അവളുടെ വീടിന്റെ ബാൽക്കണിയിലേക്ക് കയറി…..

റൂമിൽ എത്തിയ ശേഷം ആരെങ്കിലും ഉണർന്നിരുന്നോ എന്ന് നോക്കാൻ വാതിൽ തുറന്നു തല പുറത്തിട്ടതും ആരോ ഹനുവും ആശുവും കിടക്കുന്ന റൂമിലേക്ക് തലയിൽ പുതപ്പ് ഒക്കെ പൊത്തി പോകുന്നത് കണ്ടു…

“” ഈശ്വരാ കള്ളൻ…….ഹനുവും ആശുവും കിടക്കുന്ന റൂമിലേക്ക് ആണല്ലോ പോകുന്നേ…. ഇനി അവരെ എന്തെങ്കിലും ചെയ്യുവോ….. ആകെ മൊത്തം ടെൻഷൻ ആയല്ലോ….

അച്ഛനെ വിളിച്ചാലോ…. അല്ലെങ്കിൽ വേണ്ട…അച്ഛനെ വിളിച്ചാൽ ആ കള്ളനെ പിടിച്ച ക്രെഡിറ്റ്‌ അച്ഛൻ എടുക്കും… അപ്പൊ ഞാൻ ശശിയാകും….. അതുകൊണ്ട് അച്ഛൻ വേണ്ട….

ഇനി വിച്ചേട്ടനെ വിളിച്ചാലോ…. അയ്യോ… അത് തീരെ വേണ്ട… കള്ളൻ ഇവിടെ ഉള്ള എല്ലാ സാധനങ്ങളും എടുത്ത് പോയാലും ആള് ഇവിടുന്നു റൊമാൻസും കാണിച്ചു കൊണ്ട് നിൽക്കും…. അത് എനിക്ക് തന്നെ പാരയാകും….. അതുകൊണ്ട് അതും വേണ്ട..

എന്നാൽ റാമിനെ വിളിച്ചാലോ…. “”

അതും ആലോചിച്ചു അവള് റാമിന്റെ ഫോണിലേക്ക് വിളിച്ചു…എത്ര റിങ് ചെയ്തിട്ടും അവൻ ഫോൺ അറ്റൻഡ് ചെയ്തില്ല…….

“””ഇഡിയറ്റ്….അവൻ ഫോണും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നുണ്ടാകും….. ഇനി ഇപ്പൊ ഈ കള്ളനെ ഞാൻ തന്നെ പിടിക്കേണ്ടി വരും……. “”

അങ്ങനെ ദില്ലു വേഗം റൂമിൽ കയറി അരിച്ചു പെറുക്കാൻ തുടങ്ങി….അവസാനം കയ്യിൽ കിട്ടിയത് ഒരു ഫ്ലവർവേസ് ആണ്….

അങ്ങനെ അതും ആയി അവള് ആ റൂമിലേക്ക് വിട്ടു….

__________________________________

ഹനുവിനോട് ഒന്ന് മര്യാദക്ക്‌ സംസാരിക്കാൻ പോലും അവസരം കിട്ടാത്തത് കൊണ്ട് റാം ആകെ അസ്വസ്ഥമായി തിരിഞ്ഞും മറിഞ്ഞും കിടന്നു….

അവസാനം രണ്ടും കല്പ്പിച്ചു അവൻ അവളുടെ റൂമിലേക്ക് പോകാൻ തീരുമാനിച്ചു…

ഒരു പുതപ്പ് എടുത്തു തലയിലൂടെ മൂടി അവൻ അവളുടെ അടുത്തേക്ക് നടന്നു…

“”എന്റെ കർത്താവെ…. ആരും കാണല്ലേ…. “”

ചെക്കൻ നന്നായി പ്രാർത്ഥിച്ചു കൊണ്ട് മെല്ലെ അവര് കിടക്കുന്ന റൂമിന്റെ ഡോർ തുറക്കാൻ നോക്കി….

അവന്റെ ഭാഗ്യത്തിനാണോ നിർഭാഗ്യത്തിനാണോ ഡോർ ലോക്ക് ചെയ്തിട്ടില്ല….

അതുകൊണ്ട് ചെക്കൻ വേഗം അകത്തു കയറി…

മെല്ലെ ബെഡിന്റെ അടുത്തേക്ക് പോയി അവരെ നോക്കിയതും രണ്ടും കെട്ടിപിടിച്ചു പുതപ്പ് തലവഴി മൂടിയാണ് കിടക്കുന്നത്…

അവൻ പതിയെ അവരുടെ മുഖത്തു നിന്നും പുതപ്പ് മാറ്റി…

നല്ല ക്യൂട്ട് ആയി ആശുനേം കെട്ടിപിടിച്ചു ഉറങ്ങുന്ന അവളെ നോക്കി അവൻ കുറച്ചു നേരം അവിടെ നിന്നു…..

പിന്നെ അവളെ വിളിക്കാൻ വേണ്ടി കൈ നീട്ടിയതും അവന്റെ തലക്ക് നല്ല ശക്തിയിൽ തന്നെ അടി കിട്ടി….

ചെക്കൻ അപ്പൊ തന്നെ “””””അമ്മേ… “””ന്ന് വിളിച്ചു കരയാൻ തുടങ്ങിയതും അവന്റെ തലക്ക് അടിച്ച ദില്ലു അവന്റെ കരച്ചിൽ കേട്ട് പേടിച്ചു കൂക്കി വിളിച്ചു…

രണ്ടുപേരും കരയുന്നത് കേട്ട് ഉണർന്ന ആശുവും ഹനുവും അവരുടെ കൂടെ കരഞ്ഞു……….

അവസാനം കൂട്ട കരച്ചിൽ ആയതും ദില്ലുവിന്റെ അച്ഛനും അമ്മയും വന്നു ലൈറ്റ് ഇട്ടു….

വെളിച്ചം വന്നതും എല്ലാവരും കരച്ചിൽ നിർത്തി….
എന്നാ അതിന്റെ ഇടയിൽ മോങ്ങികൊണ്ട് നിൽക്കുന്ന റാമിനെ കണ്ടതും ദില്ലു കയ്യിൽ ഉണ്ടായ വേസ് ചാടി..

അത് കൃത്യമായി ദില്ലുന്റെ അച്ഛന്റെ കാലിൽ തന്നെ വന്നു വീണു…

അവസാനം അച്ഛൻ അലറിയതും എല്ലാം ഡീസന്റ് ആയി…. പിന്നെ അത് ഒരു പൊട്ടിച്ചിരിയിലേക്ക് വഴി മാറി….

“”അല്ല മോനേ റാമൂസേ…. നീ എന്താ ഈ പാതിരാത്രി ഇവരുടെ റൂമിൽ…….””” അച്ഛ..

“”റാമൂസോ….?? “”ദില്ലു…

“” എന്ത് തേങ്ങ ആയാലും ഇവനെയാണെന്ന് മനസിലായില്ലേ…. പിന്നെ നീ എന്തിനാ ഇങ്ങനെ എന്റെ കോൺസെൻട്രേഷൻ കളയുന്നെ…. “”

അച്ഛൻ കലിപ്പിൽ ആണ് മക്കളേ…..

“”അത്… ഞാൻ ഇവരുടെ കരച്ചിൽ കേട്ടിട്ട് വന്നതാ… “”

റാം തടിതപ്പി….

“”അപ്പൊ നീ എന്തിനാ വന്നേ…. “”

അച്ഛൻ ദില്ലുന്റെ നേരെ തിരിഞ്ഞു…

“”അത് ഞാൻ ഇവരുടെ റൂമിലേക്ക് ഒരു കള്ളൻ കയറുന്നത് കണ്ടു…. അപ്പൊ കള്ളനെ പിടിക്കാൻ…….. “”” ദില്ലു

“” ഈ സമയത്തു കള്ളൻ കയറുന്നത് നീ എങ്ങനെ അറിഞ്ഞു…. ഉറങ്ങി കഴിഞ്ഞാൽ ഭൂമികുലുക്കം വന്നാൽ പോലും അറിയാത്ത നീ കള്ളൻ വരുന്ന ശബ്ദം കേട്ടിട്ട് എഴുന്നേറ്റു എന്ന് പറയുന്നതിൽ എന്തോ ഒരിത് ഇല്ലേ…. “””

അച്ഛൻ സേതുരാമയ്യർ കളിക്കാൻ തുടങ്ങിയതും ദില്ലു ബബബ അടിച്ചു നിന്നു….

“”എന്റെ പൊന്ന് അച്ഛാ… ഒന്ന് പോയേ…. ഇത് ഞങ്ങൾ കണ്ടുപിടിച്ചോളാം…. “” ദില്ലു

“” അങ്ങനെ നീ എന്നെ പിടിച്ചു മാറ്റാൻ ഒന്നും നോക്കണ്ട… നിന്നെ എനിക്ക് നല്ലോണം അറിയില്ലേ മോളേ….. “” അച്ഛൻ

“”അമ്മേ…. ഒന്ന് വിളിച്ചോണ്ട് പോകുവോ… “”

അവസാനം അമ്മ അച്ഛനേം വലിച്ചു റൂമിന് പുറത്തിറങ്ങി…

പുറത്തേക്ക് പോയ അച്ഛൻ അതേ സ്പോട്ടിൽ തിരിച്ചു വന്നു ദില്ലുവിന്റെ അടുത്ത് പോയി…

“”മോളേ… ആ മാവിന്റെ ചില്ല ഒക്കെ വേഗം ഓടിഞ്ഞുപോകാൻ ചാൻസ് ഉണ്ട്…. അതുകൊണ്ട് ഇനി പോകുമ്പോൾ മര്യാദക്ക്‌ ഫ്രന്റ് ഡോർ വഴി പോയാൽ മതിട്ടോ…. “”

അതും പറഞ്ഞു അച്ഛൻ പോയി…. ദില്ലുന്റെ ജീവിതം പ്ലിംങ്ങുവാൻ ഇനിയും ബാക്കി….

“”എന്താടി അച്ഛൻ പറഞ്ഞേ…… “” റാം

“”അത്…. അത് ഒന്നുല്ല…. “” ദില്ലു

പിന്നെ അധികം അവിടെ നിന്ന് വട്ടംകറങ്ങാതെ ദില്ലു അവളുടെ റൂമിലേക്ക് വിട്ടു….ഇല്ലെങ്കിൽ അവര് പോക്കും എന്നത് അവൾക്ക് ഉറപ്പായിരുന്നു….

അവള് പോയതും ഹനു റാമിനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി… ഒരു പുളിങ്ങ തിന്ന ഇളി പാസ്സാക്കി അവനും മുങ്ങി….

❇️❇️❇️❇️❇️❇️❇️❇️❇️

( തുടരും )