17/04/2026

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 11

രചന – ലക്ഷ്മി ലച്ചു

പറ എന്താ എന്റെ കുട്ടിക്ക് പറ്റിയത്

പേടിക്കാൻ ഒന്നും ഇല്ല നിർമല്ലേ. ഇന്നു കാർത്തിയും ആയി മോള് പുറത്തു പോയിരുന്നു.

അവൾക്കു പണ്ട് ഇഷ്ടം ഉള്ള ഫുഡ് ഒക്കെ അവൻ അവൾക്കു വാങ്ങി കൊടുത്തു.അതെല്ലാം അവളെ കൊണ്ടു കഴിപ്പിക്കുകയും ചെയിതു.

സന്ധ്യക്ക് വീട്ടിൽ വന്നപ്പോഴേ അവൾക്കു നല്ല ശിണം ഉണ്ടായിരുന്നു.വയ്യാന്നും പറഞ്ഞു കയറി കിടന്നതാ.കുറച്ചു കഴിഞ്ഞപ്പോൾ ശർദ്ദിൽ തുടങ്ങി ആദ്യമൊക്കെ നാരങ്ങപിഴിഞ്ഞും ഇഞ്ചിനീരും വെളുത്തുള്ളി ചതച്ചതും ഒക്കെ കൊടുത്തു . പിന്നെ മൂന്നാലു തവണ ആയപ്പോൾ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു.

അത്രേ ഉള്ളോ എന്റെ ദേവി. ഞാൻ അങ്ങു പേടിച്ചു പോയി. ഇനി എന്റെ കുട്ടി വല്ല അവിവേകവും കാട്ടിയോ എന്നു പേടിച്ചു.

ഞാൻ പറഞ്ഞതാ വിളിച്ചു പറയണ്ട എന്നു എന്നാൽ ദേവിക്ക് ഒരേ നിർബന്ധം വിളിച്ചു പറഞ്ഞേ പറ്റു എന്നു.

ഞാൻ വിളിക്കില്ലായിരുന്നു.എന്നാൽ ഡോക്ടർ പറഞ്ഞ കാര്യം കേട്ടപ്പോൾ വിളിച്ചു പറയതിരിക്കാൻ തോന്നില്ല.

അതിനു ഡോക്ടർ എന്തു പറഞ്ഞു എന്നാ കൃഷ്ണാ

അതു പേടിക്കാൻ ഉള്ള കാര്യം അല്ല. സന്തോഷിക്കാൻ ഉള്ള കാര്യം ആണ്.

നീ ഇങ്ങനെ വളച്ഓടിക്കാതെ നേരെ കാര്യം പറയാടോ.

എന്റെ രവി നമ്മൾ അപ്പൂപ്പന്മാർ ആകാൻ പോകുന്നു എന്ന്.

സത്യം ആണോ കൃഷ്ണാ.

ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരേലും കള്ളം പറയുമോ ?

രവിയേട്ട എനിക്കു എന്റെ മോളേ ഒന്നു കാണണം.

അതിനു എന്താ വാ. വാർഡിൽ ആയിരുന്നു. അവൾക്കു നല്ല ശിണം ഉണ്ട്. ഡോക്ടർ പറഞ്ഞു നാളെ പോകാന്നു.അപ്പോൾ ഒരു റൂം എടുത്തു. അങ്ങോട്ടെക് മാറ്റി. ട്രീപ് ഇട്ടേക്കുവാ ഇപ്പോൾ.

കുറച്ചു കഞ്ഞി എടുക്കട്ടേ മോളേ (കിച്ചുന്റെ അമ്മ ദേവി അവളോട്‌ ചോദിച്ചു )

വേണ്ടാ അമ്മേ എനിക്കു ഒന്നും കഴിക്കാൻ തോന്നുന്നില്ല.

എന്നാൽ കഞ്ഞിയുടെ വെള്ളം ഉറ്റി തരട്ടെ ആതെങ്കിലും കുടിക്കു.

വേണ്ട അമ്മേ.

അപ്പോഴേക്കും നിർമല റൂമിലേക്ക് വന്നിരുന്നു.

നിർമല കിച്ചുവിനെ സ്നേഹത്തോടെ ചുംബിച്ചു.വാത്സല്യത്തോടെ നെറുകയിൽ തലോടി. അപ്പോഴേക്കും കിച്ചു കരഞ്ഞു പോയി.

ആയേ എന്റെ കുട്ടി കാരയുവാണോ.ഈ സമയത്തു മനസ് വിഷമിക്കാൻ പാടില്ല.
അതു നമ്മുടെ കുഞ്ഞിനെ ആയിരിക്കും ബാധിക്കുക.

എന്റെയും കണ്ണേട്ടന്റെയും കുഞ്ഞ ഇതു. എന്നാൽ കണ്ണേട്ടൻ അതു വിശ്വസിക്കുമോ അമ്മേ.
കണ്ണേട്ടന്റെ അല്ല എന്ന് പറഞ്ഞല്ലോ.

മോൾ എന്താ ഈ പറയുന്നേ. അങ്ങനെ ഒന്നും നടക്കില്ല. ഞങ്ങൾക്കു ജീവൻ ഉള്ള ഇടത്തോളം. മോള് പോയതിൽ പിന്നെ അവൻ ആകെ മാറി ഇപ്പോൾ മോള് അങ്ങു വന്നാൽ മതി എന്നാണ് അവൻ ഇപ്പോൾ.

‘അമ്മ എന്നോട് കള്ളം പറയുന്നു വീണ്ടും. കണ്ണേട്ടൻ അങ്ങനെ ഒന്നും മാറില്ല അതു എനിക്കു അറിയാം.

അതൊക്കെ മോളുടെ തോന്നൽ ആണ്.നാളെ ഞങ്ങൾ പോകുമ്പോൾ മോള് ഞങ്ങളുടെ കൂടെ വരണം വൃന്ദാവനത്തിലേക്

ഇല്ല അമ്മേ ഞാൻ വരില്ല.എനിക്കു എനിയും വയ്യാ അമ്മേ.

അപ്പോഴേക്കും കാർത്തി ഒരു ബാഗുമായി അകത്തേക്ക് വന്നു.

അമ്മ ഇപ്പോൾ വന്നു.???

കുറച്ചു നേരം ആയി മോനെ.

ഇന്നാ കിച്ചു ഡ്രസ്സ് പോയി മാറു.

ഞാൻ പോയി സിസ്റ്ററിനെ വിളിച്ചു കൊണ്ടു വരാം.
( അതും പറഞ്ഞു കാർത്തി പുറത്തേക്കു ഇറങ്ങി )

കുറച്ചു കഴിഞ്ഞു ഒരു സിസ്റ്ററും ആയി കാർത്തി തിരിച്ചു വന്നു.

അവർ കിച്ചുവിന്റെ കൈയിൽ നിന്നും ട്രിപ്പിന്റെ സൂചി ഊരി മാറ്റി .അതു ട്രിപ്പിന്റെ ബോട്ടിലിൽ തുക്കി ഇട്ടു.

ഫ്രഷ് ആയിട്ടു വരുമ്പോൾ വിളിച്ചാൽ മതി .പിന്നെ മരുന്നു മാത്രം പോര ആഹാരവും കഴിക്കണം എന്നാല്ലേ ശിണം മാറു. വെള്ളം നന്നായി കുടിക്കു യൂറിന് ടെസ്റ്റ് ചെയ്തപ്പോൾ അതിൽ ചെറിയ ഇൻഫെക്ഷൻ ഉണ്ട്. വെള്ളം കുടിച്ചാൽ മാത്രമേ അതു മാറു. മരുന്നു കൊണ്ടു മാറുന്നത് അല്ല. എന്നാൽ ശരി.
( അതും പറഞ്ഞു സിസ്റ്റർ പോയി. )

കിച്ചു ഡ്രെസ്സുമായി ബാത്റൂമില്ലേക്ക് പോയി

അളിയൻ വരില്ലേ അമ്മേ.

മോനെ ഞങ്ങൾ അവനോടു പറഞ്ഞില്ല..അച്ഛന്റെ ഒരു കൂട്ടുകാരനെ കാണാൻ പോകുവാ എന്നെ പറഞ്ഞുള്ളു.

അതു നന്നായി. ഞാൻ നാളെ അളിയനെ കാണാൻ പോകുന്നുണ്ട് അപ്പോൾ ഞാൻ പറഞ്ഞാൽ പോരെ ഈ കാര്യം

അപ്പോഴേക്കും രവീന്ദ്രനും കൃഷ്ണനും അകത്തേക്ക് കയറി വന്നു.

എവിടെ പോകുന്ന കാര്യം ആണ് കാർത്തി പറയുന്നേ.

അതു അച്ഛാ. ( കാർത്തി കാര്യം രണ്ടു പേരോടായി അവതരിപ്പിച്ചു )

അല്ലാതെ രണ്ടു പേരും ഇങ്ങനെ നിന്നാൽ ശരി അകില്ലല്ലോ അച്ഛാ

കാർത്തി പറയുന്നതിൽ കാര്യം ഉണ്ട് . അവരു ഒരേ തരക്കാർ ആകുമ്പോൾ എല്ലാം തുറന്നു സംസാരിക്കമല്ലോ . എന്താ കൃഷ്ണ .നമ്മൾ എത്ര എന്നുവച്ചാ പറയുന്നേ

അതും ശരിയാണ്.

അപ്പോഴേക്കും കിച്ചു ഡ്രെസ്സു മാറി തിരികെ വന്നു.

ധാ ഈ കഞ്ഞി അങ്ങോട്ടു കുടിച്ചേ എന്റെ പൊന്നു മോള് അല്ലെ.

വേണ്ടാ അമ്മേ. ഇതു കണ്ണുമ്പോഴേ വയറോക്കെ ഉരുണ്ടു കയാറുവ

അതൊക്കെ ഈ സമയത്തു തോന്നുന്നതാ.

ഇങ്ങു താ ദേവി ഞാൻ കൊടുക്കാം
എന്റെ കുട്ടി ഇതു കുടിക്കു
( വൃന്ദവനത്തില്ലേ അമ്മ അവളെ കൊണ്ടു കുറച്ചു കഞ്ഞി കുടിപ്പിച്ചു. )

അപ്പോഴേക്കും കാർത്തി സിസ്റ്ററിനെ വിളിച്ചു കൊണ്ടു വന്നു.

അവർ വന്നു വീണ്ടും കിച്ചുവിന്റെ കൈയിൽ ട്രീപ് സൂചി കുത്തിയട്ടു പോയി.

നിർമല്ലേ നേരം ഒരുപാടയി നമ്മുക്ക് പോകണ്ടെ

ഞാൻ നാളെ വരുന്നുള്ളൂ. രവിയേട്ടൻ പൊയ്ക്കോ.

നീ ഇല്ലാതെ ഞാൻ പോകാനോ. എന്നാൽ കണ്ണനോടു വിളിച്ചു പറയാം നാളെ വരുള്ളൂ എന്നു.

രവി ഏട്ടാ നമ്മൾ ഇവിടെ ആണെന്ന് പറയല്ലേ

ഇല്ല പറയില്ല.

ഹലോ അച്ഛാ പറ.

മോനെ ഞങ്ങൾ നാളെ വരുള്ളൂ നീ കിടന്നോ.

അച്ഛാ ഞാൻ വരണോ അങ്ങോട്ടു.

വേണ്ടടാ മോനെ ഞങ്ങൾ നാളെ രാവില്ലേ അങ്ങു വരാം.

അച്ഛാ എവിടെ ആണെന്നുങ്കിലും ഒന്നു പറ.

ശരിയാടാ മോനെ ഗുഡ് നെറ്റ്.

കണ്ണൻ പറയുന്നതു കേൾക്കാതെ തന്നെ രവീന്ദ്രൻ ഫോൺ cut ചെയിതു.

അവരു ഇതു എവിടെ പോയി. ഒന്നും അറിയാൻ പറ്റുന്നില്ലല്ലോ.

കിച്ചു ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതുപോലെ ഇവിടെ ഒറ്റക്കു അകില്ലയിരുന്നു.

ഓരോന്നും ആലോചിച്ചു. കണ്ണൻ ഉറക്കത്തിലേക്ക് വഴുതി വീണു.

നേരം വെള്ളുത്തപ്പോഴേക്കും കിച്ചുവിന്റെ ശിണം ഒക്കെ മാറി.കാർത്തി കൊണ്ട് വന്ന ചായയും ബ്രേക്ഫാസ്റ്റും ആരും പറയാതെ തന്നെ കഴിച്ചു.അവളുടെ മുട്ടോളം ഉള്ള മുടി ചികി പിന്നി കെട്ടി കൊടുത്തു വൃന്ദവനത്തില്ലേ അമ്മ. അപ്പോഴേക്കും കൃഷ്ണനും രവീന്ദ്രനും മുറിയില്ലേക്കു വന്നു.

കൊതുക് കടി കാരണം ഒരുപൊള്ള കണ്ണു അടക്കാൻ പറ്റിയില്ല ഇന്നല്ലെ.

(രവീന്ദ്രനും കൃഷ്ണനും കാർത്തിയും പുറത്ത് ബെഞ്ചിൽ ആണ് കിടന്നത് )

രവി യേട്ടനോട് ഞാൻ പറഞ്ഞത് അല്ലെ വീട്ടിൽ പോയിക്കൊള്ളാൻ. അപ്പോൾ ഈ ബെഞ്ചിൽ കിടന്നു ഉറങ്ങേണ്ടയിരുന്നല്ലോ.

നീ ഇല്ലാതെ പോയാൽ കണ്ണന്റെ ചോദത്തിന് എന്തു മറുപടി ആണ് ഞാൻ പറയേണ്ടത് . അതാ പോകാഞ്ഞത്..

കുറച്ചു കഴിഞ്ഞു
ഡോക്ടർ ഒരു നേഴ്സുമായി റൗണ്ടിങ്ങിന് വന്നു. കിച്ചുവിനെ പരിശോധിച്ചു

ആഹാരം നന്നായി കഴിക്കുക. വെള്ളവും കുടിക്കണം.വോമിറ്റിങ് ഇപ്പോൾ സാധാരണം ആണ്. അതു മാറാൻ എളുപ്പം അല്ല. ഞാൻ അത്യാവശ്യം കുറച്ചു മെഡിസിൻ എഴുതുന്നുണ്ട്. മറ്റന്നാൾ ഗൈനക്കോളജിസ്റ്റ് ഓപ്പി ഉണ്ട് ഡോക്ടറെ വന്നു കാണണം. കൃപന്യാക്ക് ഇന്ന് പോകാം.

( അതും പറഞ്ഞു ഡോക്ടർ പോയി )

മരുന്ന് കൊടുക്കുന്ന കാര്യം ആലോചിക്കുമ്പോഴാ നിർമല്ലേ

അതൊന്നും ഇല്ല എന്റെ മോള് കഴിച്ചോളും അല്ലേ മോളേ

ബില്ല് അടച്ചു എല്ലാവരും പുറത്തേക്കു ഇറങ്ങി.

നീ വൃന്ദവനത്തിലേക് അപ്പോൾ വരുന്നില്ലേ മോളേ

ഇല്ല അമ്മേ.കണ്ണേട്ടൻ ഇനി എങ്ങനെ ആയിരിക്കും എന്ന് എനിക്ക് പേടിയാ.

എന്റെ മോൾളുടെ തെറ്റിദ്ധാരണ ആണ് ഇതൊക്കെ .അതൊക്കെ ഈ അമ്മ താമസിക്കാതെ മറ്റും നോക്കിക്കോ. എന്റെ കുട്ടി പോയിട്ടു വാ.

നിർമലയും രവീന്ദ്രനും വൃന്ദാവനത്തിൽ വന്നപ്പോഴേക്കും കണ്ണൻ ജോലി സ്ഥലത്തേക്ക് പോയിരുന്നു.

രവിയേട്ട ഫോൺ ഒന്നു തന്നെ ഞാൻ പൂജയെ ഒന്നു വിളിച്ചു പറയട്ടെ.

വിളിച്ചോ നീ ?

ഇല്ല call പോകുന്നില്ല.കുറച്ചു കഴിഞ്ഞു വിളിക്കാം.

കിച്ചു നീ സമയത്തിന് ഒക്കെ ആഹാരവും മരുന്നും ഒക്കെ കഴിച്ചില്ലേൽ വീണ്ടും ഇതു പോല്ലേ കുത്തി ഇടേണ്ടി വരും. ഞങ്ങളുടെ കുഞ്ഞു വാവയെ ഓർത്തെങ്കിലും നീ കഴിക്കണ മോളേ
( അതും പറഞ്ഞു കാർത്തി ഫ്രഷ് പോയി )

കാർത്തി നീ എങ്ങോട്ടേക്ക ?

നമ്മൾ ഇന്നല്ലേ പറഞ്ഞതു മറന്നോ. രണ്ടു പേരെയും ഒന്നിപ്പികണ്ടേ അച്ഛാ. നമ്മുടെ കുഞ്ഞുവാവാക്‌ വേണ്ടി എങ്കിലും. ഞാൻ പോയി ഒന്നു സംസാരിക്കട്ടെ.

എന്നാൽ ശരി മോൻ പോയിട്ടു വാ. എല്ലാം നല്ലതിന് ആണെന്ന് വിചാരിക്കാം.

കാർത്തിയുടെ കാർ നേരെ കണ്ണന്റെ ഓഫീസിൽ ചെന്നു നിന്നു.

സ്റ്റാഫിനോട് പ്രത്യുഷ് രവീന്ദ്രന്റെ റൂം ചോദിച്ചു അറിഞ്ഞു. അങ്ങോട്ടേക്ക് പോയി.

കാർത്തി ഡോറിൽ രണ്ടു തവണ മുട്ടി.

അകത്തേക്കു വരാൻ എന്ന രീതിയിൽ കണ്ണൻ yes പറഞ്ഞു.

വാതിൽ തുറന്നു അകത്തേക്ക് വന്ന കാർത്തിയെ കണ്ടു. കണ്ണൻ ഇരുന്ന് ചെയറിൽ നിന്നും എഴുന്നേറ്റു.

ഹായ് അളിയാ…..
എനിക്കു ഇവിടെ ഇരിക്കാം അല്ലെ
( ചോദ്യത്തോടൊപ്പം കാർത്തി ചെയറിൽ ഇരുന്നു.)

അളിയൻ എന്താ നിൽകുന്നേ ഇരിക്കു.

കണ്ണന് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല.

ഞാൻ വന്നത് എന്തിനാണ് എന്നു അറിയാമല്ലോ അല്ലെ.

അവൾ ഒരു പാവമാണ്. അവൾക്കു അളിയനെ ഒരുപാട് ഇഷ്ടം ആണ് എന്ന് എനിക്ക് അറിയാം.അവളുടെ ഓരോ വാക്കിലും അതു നിറഞ്ഞു നിൽപ്പുണ്ട്.

നമ്മുടെ എല്ലാവരിടേയും ലൈഫിൽ നല്ലതും ചീത്തയും ആയ ഒരുപാട് കാര്യങ്ങൾ നടന്നതുണ്ടാകാം .എന്നാൽ അതിനെ കുറിച്ചു ഓർത്തു ജീവിതം കളയാണോ ?
നമ്മളെ വേണ്ടാതെ പോയവരെ ഓർത്തു നമ്മൾ എന്തിനാണ് life ഇല്ലാതെ ആക്കുന്നത്. അവർ സുഖം ആയി ജീവിക്കുമ്പോൾ നമ്മൾ അവരെ ഓർത്തു നമ്മുടെ ജീവിതം കളയാണോ അളിയാ.

കാർത്തി ഞാൻ തെറ്റു ചെയ്‌തട്ടുണ്ട്.ഒരുപാട്. എന്നാൽ ഞാൻ ഇപ്പോൾ അതൊക്കെ മനസിലാക്കി ആ തെറ്റു തിരുത്താൻ ഒരുപാട് ശ്രമിച്ചു. എന്നാൽ അതൊക്കെ പരാജയം ആയി പോയി. എത്ര msg calls ഒന്നിനും റീപ്ലേ ഇല്ല. ഇപ്പോൾ ആണെങ്കിൽ ഓഫ് ആണ് ഫോൺ.
ഞാൻ വരാതെ തന്നെ അച്ഛനും അമ്മയെയും അയച്ചു.എന്നിട്ടും അവൾ വന്നില്ല. ഞാൻ വന്നാൽ ചിലപ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്നു കരുതി മാത്രം ആണ് കാർത്തി. അല്ലാതെ എനിക്കു അവളെ വേണ്ടതാണ് കൊണ്ടല്ല.

നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ പല പ്രശ്നങ്ങൾ ഉണ്ടാക്കാം എന്നാൽ അതൊന്നും ആ കുഞ്ഞിനെ ബാധിക്കലും അത്രേ ഉള്ളു.

കുഞ്ഞോ ????????
ഏതു കുഞ്ഞു ??????

കിച്ചുന്റെ വയറ്റിൽ അളിയന്റെ ചോരയിൽ ഒരാൾ പിറവി എടുത്തിട്ടുണ്ട്.

സത്യം ആണോ കാർത്തി നീ പറയുന്നത്.

അതേ അളിയാ സത്യം.ഇന്നല്ലേ കിച്ചുനേ വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നു. അളിയന്റെ അമ്മയും അച്ഛനും അവിടെ ആയിരുന്നു ഇന്നല്ലെ.

എന്നോട് അവരു ഒന്നും പറഞ്ഞില്ല കാർത്തി എത്രചോദിച്ചിട്ടും.അറിഞ്ഞിരുന്നെ ഞാൻ അങ്ങോട്ടു വന്നേനെ

ഇതു അറിയിക്കാൻ ആണ് ഞാൻ വന്നത്.എത്രയും വേഗം പിണക്കം ഒക്കെ തീർത്തു എന്റെ പെങ്ങളേ കുട്ടി കൊണ്ടു പോകണം.

എന്നാൽ ഞാൻ ഇറങ്ങുവാ ശരി എന്നാൽ ( അതും പറഞ്ഞു കാർത്തി പോയി )

അതിനു പുറകെ കണ്ണൻ ഓഫീസിൽ നിന്നും ഇറങ്ങി കാറും എടുത്തു വൃന്ദാവനത്തിലേക് പാഞ്ഞു…..

( തുടരും )