12/09/2026


ഇച്ചായന്റെ പെണ്ണ് 04

ഒന്നും മിണ്ടാതെ അമ്മയും മകളെയും ഒന്നു നോക്കി പുറത്തേക്കിറങ്ങി പോയി കഴിഞ്ഞിരുന്നു ആ നിമിഷം അവൻ…

അവന്റെ പോക്ക് കണ്ട് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി സാരിയിൽ ഒന്ന് അമർത്തിപ്പിടിച്ചു കഴിഞ്ഞു അപ്പോൾ ഉണ്ണിമായ .

ഇതിപ്പോ വല്ലാത്തൊരു അവസ്ഥയിലാണല്ലോ മോളെ,  നമ്മള് എന്താ ചെയ്യുന്നത്..?  എനിക്കറിയില്ല അമ്മേ…!    ഇത്രയും നാളും അയാള് പിന്നാലെ കൂടിയപ്പോൾ ഞാനത് വലിയ കാര്യമായിട്ടൊന്നും എടുത്തിട്ടുണ്ടായിരുന്നില്ല.

പക്ഷേ ഇപ്പോൾ കല്യാണം മുടക്കുന്ന നിലയിൽ വരെ എത്തിയ കാര്യങ്ങൾ ആണ് എങ്കിൽ ഇത് വെറുതെ വിടേണ്ടതല്ല. അവിടെ ചെന്ന് പറഞ്ഞിട്ടും വലിയ കാര്യമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.  അയാളെ കുറിച്ച് ഈ നാട്ടിൽ ആർക്കും അറിയാത്ത ഒന്നുമല്ലല്ലോ.

പൈസയുള്ളതിന്റെ അഹങ്കാരം, അല്ലാതെ എന്താ പറയുന്നത്..? പാണത്തിനുവേണ്ടി  കൂലി തല്ല് ഉണ്ടാക്കുന്നവർക്ക് പോലും ഇയാളെക്കാൾ അന്തസ്സ് ഉണ്ട് .

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഉണ്ണിമായ അകത്തേക്ക് പോയി..! അപ്പോഴും ഇനി എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.

ആരോടാണ് പരാതി പറയുന്നത്..?  വെറുതെ പനക്കൽ പോയി പരാതി പറഞ്ഞാലും അയാൾ അതൊന്നും ഗൗനിക്കാൻ പോകുന്നില്ലന്ന് ഒരു നിമിഷം അവൾക്ക് തോന്നിയിരുന്നു.

അമ്മയ്ക്ക് വിഷമമായിട്ടുണ്ടാവും,  അമ്മ ഒരുപാട് ആഗ്രഹിച്ചതായിരുന്നു തന്റെ വിവാഹം.   ആ വിവാഹാലോചന മുടങ്ങിപ്പോയതിനൊന്നും തനിക്ക് വിഷമമില്ല.  തന്നെ കാണാനായി വന്നവരെ അയാൾ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ എന്നതാണ് ഭയം.  താൻ കാരണം നിരപരാധികൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ എന്ന്.  അതോർക്കുമ്പോൾ ആണ് ഭയം തോന്നുന്നത്.

പെട്ടെന്ന് അമ്മയുടെ ഫോൺ അടിച്ചു.  നോക്കിയപ്പോൾ ചിറ്റ ആണ്. ഭയത്തോടെ അമ്മ തന്റെ മുഖത്തേക്ക് നോക്കി…

എടുക്ക് അവള് പറഞ്ഞതും പെട്ടെന്ന് ഫോൺ എടുത്തു കഴിഞ്ഞിരുന്നു സീത..!

ഹലോ സുരഭി

ചേച്ചി..!

ആഹ്…

എന്താ ചേച്ചി നടന്നത്..?  കവലയിൽ വച്ച് ഏതോ ഒരുത്തൻ ചെക്കനും വീട്ടുകാരും വന്ന വണ്ടി തടഞ്ഞു…  നമ്മുടെ ഉണ്ണിമോളെ കുറിച്ച് എന്തൊക്കെയോ അനാവശ്യം പറഞ്ഞു എന്നോക്കെയാ  പറയുന്നത്..

നാട്ടുകാരും മുഴുവൻ കേട്ടു എന്ന പറയുന്നത്.

എന്തൊക്കെയാ കേൾക്കുന്നത്..?  അവൾക്ക് അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നോ.? അത് ചേച്ചിക്ക് അറിയാമായിരുന്നോ.? സുരഭി ചോദിച്ചതും വല്ലാത്തൊരു വേദന തോന്നിയിരുന്നു ആ നിമിഷം സീതയ്ക്ക്..

എന്റെ മോൾക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ സുരഭി.? നീ എടുത്തു നടന്ന് വളർത്തിയ തന്നെ അല്ലെ അവളെ, അവൾക്ക് അങ്ങനെ ഒരു പ്രശ്നങ്ങളുണ്ടാവില്ലെന്ന് നിനക്ക് അറിഞ്ഞുകൂടെ.?  ഇത് ആ പനക്കലെ ചെക്കനാ,

പനക്കിലെ ചെക്കനോ.?  അതെ ആ ചെക്കൻ ഇപ്പൊ ഇവളുടെ പിന്നാലെ ആണെന്ന്..  ഇവളെ വേണമേന്ന് പറഞ്ഞ് ഒരേ നിൽപ്പാ… എന്താ ചെയ്യുന്നത്..?  ഒന്നും പറയാനും പറ്റാത്ത അവസ്ഥയില.

ഇപ്പൊ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കി പോയതേയുള്ളൂ,

എന്താ പറയണേ ..?

അവന് ഇവളെയല്ലാതെ വേറെ കെട്ടില്ല എന്ന്. ആരും അവളെ കല്യാണം കഴിക്കാനും സമ്മതിക്കില്ല എന്ന്.

ദൈവമേ ഇനിയിപ്പോ എന്താ ചെയ്യാ?

എനിക്കറിഞ്ഞുകൂടാ കുട്ടി,  ആകെപ്പാടെ വല്ലാത്തൊരു അവസ്ഥയിലാ ഞാൻ .. എല്ലാം കൂടി ആലോചിച്ചിട്ട് എനിക്ക് പേടിയായിട്ട് വയ്യ.

അമ്മയുടെ കയ്യിൽ ഇരുന്ന ഫോൺ ഉടനെ തന്നെ ഉണ്ണിമായ  പിടിച്ചു വാങ്ങി. ശേഷം ഫോണിൽ സീതയോട് തനിക്ക് അറിയാവുന്ന കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു.

എന്ത് പ്രതിവിധിയാണ് ഇതിന് കണ്ടെത്തേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം ചിറ്റയും.

അന്നത്തെ ദിവസം വൈകിട്ട്  അനുജത്തിമാർ  വരുന്നത് വരെ  അമ്മയും മകളും എന്തുചെയ്യും എന്ന് ആലോചിച്ചു.  അതിനുശേഷം കുട്ടികളെ കൂടി പേടിപ്പിക്കേണ്ട എന്ന് കരുതി മറ്റ് തിരക്കുകളിലേക്ക് മാറി.

പതിവ് പോലെ ജോലിക്ക് പോകുവാൻ വേണ്ടി ഉണ്ണിമായ ഇറങ്ങിയപ്പോഴും അതുവരെ ഇല്ലാത്ത ഒരു ഭയം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു .

മോളെ പോകുന്ന വഴിക്ക് ആ ചെക്കൻ വന്ന നീ നോക്കാൻ പോകണ്ട,

പേടിയോടെ അവളുടെ മുഖത്തേക്ക് നോക്കി പറയുന്നുണ്ട് സീത.

അവരുടെ ആ ഭയം കണ്ടപ്പോൾ വല്ലാത്ത വേദനയാണ് ഉണ്ണിമായക്ക് തോന്നിയത്.. ഈ ഒരു കാര്യത്തിൽ അമ്മ നന്നായി ഭയക്കുന്നുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.

അമ്മ പേടിക്കേണ്ട, കൂടെ കൂടിയിട്ട് കുറച്ചുനാളായില്ലേ എനിക്കറിയാം അയാളെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന്.  അതൊന്നും ഓർത്ത് അമ്മ വിഷമിക്കേണ്ട.

അവരുടെ മുഖത്തേക്ക് നോക്കി അതും പറഞ്ഞുകൊണ്ട് അവള് പുറത്തേക്ക് നടന്നു. വയൽ കഴിഞ്ഞ് ഒരു ഇടവഴിയുണ്ട്. അത് കഴിഞ്ഞ് ആണ് മെയിൻ റോഡിലേക്ക് കയറുന്നത്. അവിടെയാണ് ബസ്റ്റോപ്പ്.. ചെറിയൊരു ഇടുക്ക് വഴിയാണത്.

അതുവഴി നടന്നപ്പോൾ കേട്ടു ഒരു ബുള്ളറ്റിന്റെ ഒച്ച. കേട്ടപ്പോൾ തന്നെ ആരായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.

പൊടി പടർത്തി മുൻപിൽ കൊണ്ടുവന്ന നിർത്തി ആ കറുത്ത റോയൽ എൻഫീൽഡ് ബുള്ളറ്റ്.  ശേഷം അവളെ ഒന്ന് നോക്കിയതിനു ശേഷം ബുള്ളറ്റിൽ തന്നെ ഇരുന്ന് അവൻ കയ്യൊന്നു വിടർത്തി.

അവളെ നോക്കിക്കൊണ്ട് അവൻ ഒരു പുച്ഛ ചിരി ചിരിച്ചു.

ഞാൻ വിചാരിച്ചു ഇന്ന് നീ ജോലിക്കൊന്നും പോവില്ലെന്ന്.   ഇന്നലെ ഒരുത്തനെ കാണാൻ നീ അണിഞ്ഞൊരുങ്ങി നിന്നത് അല്ലേ..?  അവനെ കാണാൻ പറ്റാത്തതുകൊണ്ട് നീ ഇന്ന് ദുഃഖാചരണം ആയിരിക്കുമെന്ന് ഞാൻ വിചാരിച്ചത്. അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവനത് പറഞ്ഞതും ദേഷ്യത്തോടെ അവനെ തന്നെ നോക്കി കഴിഞ്ഞിരുന്നു ആ നിമിഷം അവൾ.

നിനക്ക് കല്യാണം കഴിക്കാൻ അത്രയ്ക്ക് അങ്ങ് മുട്ടി  നിൽക്കുകയാണെങ്കിൽ ഞാനിവിടെ തടി പോലെ നിൽക്കുന്നത് നീ കണ്ടില്ലേ.?  നിനക്ക് ഇഷ്ടമാണെന്ന് ഒരു വാക്കു പറഞ്ഞാൽ ഞാൻ നിന്നെ കല്യാണം കഴിച്ചു കൊണ്ട് പോവില്ലേ ഞാൻ പനക്കലേക്ക്. പിന്നെ അവിടുത്തെ രാജ്ഞി ആയിട്ട് നിനക്ക് വാഴാമല്ലോ

അവളുടെ മുഖത്തേക്ക് നോക്കി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അത് ചൂണ്ടിൽ വെച്ച് കത്തിച്ചുകൊണ്ട് അവൻ പറഞ്ഞു

❤️

Leave a Reply