18/04/2026

മീരാമാധവം ഭാഗം 06

.രചന – വൈദേഹി വൈഗ

“ഹലോ…. ” “മീര അല്ലേ.. ഞാൻ ശിവാനി ആണ് . ” “മനസ്സിലായി… എന്താ ശിവാനി ഇതുവരെ ഇല്ലാത്ത ഒരു വിളി… ” “മീരാ… പണ്ടത്തെ ദേഷ്യം മനസ്സിൽ വച്ചു സംസാരിക്കേണ്ട സമയം അല്ല ഇത്… കുഞ്ഞേട്ടന്…. ” കുഞ്ഞേട്ടന് ന്ന് കേട്ടതും എന്റെ നെഞ്ചിടിപ്പ് കൂടി … “എന്താ.. എന്താ എന്റെ കുഞ്ഞേട്ടന് പറ്റിയത്… ” “പേടിക്കാൻ ഒന്നുല്ല… നി എത്രയും പെട്ടന്ന് നമ്മുടെ ഗസ്റ്റ്‌ ഹൌസ് വരെ വരണം.. ” “ഗസ്റ്റ്‌ ഹൌസിലോ.. അവിടെ എന്താ.. ” “കുഞ്ഞേട്ടൻ ഇവിടെ ആണ് ഉള്ളത്… നി വേഗം വാ മീരാ.. ഒക്കെയും വന്നിട്ട് പറയാം.. ” അവളുടെ ഫോൺ വച്ചപ്പോ തന്നെ ഞാൻ കുഞ്ഞേട്ടനെ വിളിച്ചു… ഇല്ല . സ്വിച്ച് ഓഫ്‌… ഫോൺ ഇങ്ങനെ ഓഫ്‌ ആക്കി വെക്കുന്ന പതിവ് ഇല്ലാത്തത് ആണലോ… ഞാൻ വേഗം കോളേജിൽ നിന്ന് ഇറങ്ങി അവിടേക്ക് ചെന്നു… ഒരായിരം ചിന്ത അവിടെ എത്തുന്ന ആ അൽപ്പ സമയത്തിനുള്ളിൽ മനസ്സിൽ കൂടെ കടന്നു പോയി… വല്ലാത്തൊരു പേടി…. ഗസ്റ്റ്‌ ഹൌസ് ന്റെ മുന്നിൽ എത്തി.. ആരെയും പുറത്തെങ്ങും കാണുന്നില്ലലോ… രണ്ടു മൂന്നു കാർ കിടപ്പുണ്ട്… കാളിങ് ബെൽ അടിച്ചു… ആരെയും കാണുന്നില്ല… ശിവാനിയെ ഒന്നുടെ വിളിച് നോക്കാം… ഇല്ല കിട്ടുന്നില്ല.. സ്വിച്ച് ഓഫ്‌… പെട്ടന്ന് വാതിൽ തുറന്നു. കുഞ്ഞേട്ടൻ… ഒരു പ്രശ്നവും കാണുന്നില്ലലോ…

“കുഞ്ഞേട്ടാ… ന്താ.. ന്താ പറ്റിയെ ന്റെ ഏട്ടന്… ശിവാനി വിളിച്ചല്ലോ… ” “ഒക്കെ പറയാം… നി വാ മീരാ… ” ഞാൻ കുഞ്ഞേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ഹാളിലേക്കു കയറി… ഡോറിന്റെ കുറ്റി ഇട്ടു എന്നെയും കൂട്ടി കുഞ്ഞേട്ടൻ മുകളിലേക്ക് പോയി… “എന്തിനാ വാതിൽ അടച്ചത്… ” “ഒക്കെ പറയാം ന്ന് പറഞ്ഞില്ലേ… നി വാ… ” ഏട്ടന് എന്തോ ഒരു മാറ്റം പോലെ… പെട്ടന്നങ് ചിന്തിച്ചിട്ടു എന്താണെന്നു കിട്ടുന്നതും ഇല്ല… “ആരുടെ കാർ ആ അവിടെ പുറത്തു കിടക്കുന്നു… ” “ഹ.. നി ഒന്ന് അടങ്ങു പെണ്ണേ .. ” പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല… എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല.. അല്ല അത്‌ കാര്യം ആയി എടുത്തില്ല…. കൊല്ലം കുറെ ആയല്ലോ കുഞ്ഞേട്ടനെ കാണുന്നു.. ഇത് വരെ മോശമായൊരു നോട്ടം പോലും ഉണ്ടായിട്ടില്ല.. പക്ഷെ ഇപ്പൊ എന്ത് പാറയാനാവും മുറിയിലോട്ട് പോകുന്നത് .. മുറിയുടെ മുന്നിൽ എത്തിയതും കുഞ്ഞേട്ടൻ എന്റെ കണ്ണ് പൊത്തി… ഡോർ തുറന്നു അകത്തേക്ക് കയറി…. “ആഹ്ഹ്…. ” പെട്ടന്നായിരുന്നു എന്നെ കട്ടിലിലേക്ക് തള്ളി ഇട്ടത്… ആ മുറിയിൽ എന്നെയും കുഞ്ഞേട്ടനെയും കൂടാതെ വെറെ രണ്ടു പേർ…

ഞാൻ ഞെട്ടി തരിച്ചു കുഞ്ഞേട്ടനെ നോക്കി .. അയാള് പൊട്ടി ചിരിക്കുക ആണ് .. ഞാൻ അയാളുടെ കോളറിൽ പിടിച്ചു അലറി… “എന്താ ഇതൊക്കെ.. നിങ്ങള്.. നിങ്ങളെന്നെ ചതിക്കുവാരുന്നല്ലേ…. ” “കയ്യെടുക്കേടി…. ” അയാള് എന്റെ കൈ തട്ടി തെറിപ്പിച്ചു…. “നി എന്താ കരുതിയത്.. എനിക്ക് നിന്നോട് ദിവ്യ പ്രണയം ആണെന്നോ… കോപ്പാണ്… ഇവിടെ തീർന്നു..ഇവരെ കണ്ടോ നി….” ഇതും പറഞ്ഞു അവിടെ ഇരിക്കുക ആയിരുന്നല്ലോ രണ്ടു പേർക്കു നേരെ ചൂണ്ടി… “നിന്നെ സ്നേഹിക്കാൻ കാത്തുനിൽക്കുന്നവരാ…” ന്റെ കൃഷ്ണ… എന്തിനാ നി എന്നെ… ഞാൻ അവിടെ വീണ് പൊട്ടിക്കരഞ്ഞു.. ചതിക്കപ്പെട്ടിരിക്കുന്നു… “എൻജോയ് ഗയ്‌സ്…. ഞാൻ പുറത്ത് പോയിട്ട് വരാം… ” ഇതും പറഞ്ഞു അയാള് ഇറങ്ങി പോയി…. ഞാൻ അവിടെ കിടന്നു അലറി…. ഒരു കുഞ്ഞു പോലും എന്റെ രക്ഷയ്ക്ക് എത്തില്ലെന്ന് എനിക്ക് അറിയാം… പ്രാണൻ കൊടുത്തു സ്നേഹിച്ചവൻ തന്നെ എന്നെ…. എന്റെ ചുമലിൽ ഒരു കൈ വന്നു പതിഞ്ഞു….

“വേണ്ട.. എന്നെ ഒന്നും ചെയ്യരുത്… ഞാൻ നിങ്ങടെ കാലു പിടിക്കാം..” എനിക്ക് എന്ത് ചെയ്യണം എന്നറീയാത്ത അവസ്ഥ ആയി… അവരെന്നെ പിടിച്ചു… കുതറിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല… “വേണ്ട.. എന്നെ വിട്… ആഹ്… ” “ഇല്ലടി… അടങ്ങി നിന്നാൽ ദേഹോപദ്രവം ഉണ്ടാവില്ല.. അല്ലെങ്കിൽ…” ഞാൻ എങ്ങനെയൊക്കെയോ അവരുടെ കൈ വിടുവിച്ചു ചുമരിനോട് ചേർന്ന് നിന്നു.. രണ്ടു പേരും എനിക്ക് നേരെ വരുന്നു… ന്റെ കൃഷ്ണ…. പെട്ടന്ന് എന്റെ കൈ പിറകിലെ ഫ്ലവർ വെയിസിൽ പിടുത്തമിട്ടു… രണ്ടാമതൊന്ന് ചിന്തിക്കാൻ ഉള്ള സമയം എന്റെ മുന്നിൽ ഇല്ലായിരുന്നു.. അതിലൊരാളുടെ തല അടിച്ചു പൊട്ടിച്ചു… ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടി… തല പെരുകുന്നത് പോലെ… ഭ്രാന്ത് പിടിക്കുന്നു…. കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ ആശ്രമത്തിൽ ചെന്നു കയറി… “മോളേ.. എന്താ പറ്റിയെ.. നിന്റെ മുഖം ഒക്കെ എന്താ ഇങ്ങനെ… ” യമുനമ്മയും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു…. ഞാൻ ഒന്നും പറയാത്തെ റൂമിൽ കയറി.. കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർത്തു… വല്ലാത്ത ഒരു ഭ്രാന്തോടെ……. പിന്നെ ഒരു വര്ഷത്തിനടുത്ത് ഭ്രാന്താശുപത്രിയുടെ ചുമരുകൾക്കുള്ളിൽ…

“മോളേ… നി എങ്ങോട്ടാ… ഞങ്ങളെ ഒക്കെ വിട്ടു എവിടെക്കാ നി പോകുന്നെ … ” “എനിക്ക് പോയെ പറ്റും യമുനമ്മേ… സ്വാമിയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്… ” “ഇല്ല.. ഞാൻ സമ്മതിക്കില്ല.. ” “ഇനിയും ഞാൻ ഇവിടെ നിന്നാൽ പഴയത് പോലെ ഭ്രാന്താശുപത്രിയിൽ കിടക്കേണ്ടി വരും… അത്‌ കാണണോ നിങ്ങൾക്ക് ഒക്കെ… പ്ലീസ് എനിക്ക് പോണം… ” “പക്ഷെ എവിടേക്ക് എന്ന് വച്ചിട്ടാ മോളേ നി പോകുന്നെ.. പോകാൻ ഒരിടം ഉണ്ടോ നിനക്ക് .. ” “എവിടേക്ക് എന്ന് എനിക്ക് ഇപ്പഴും അറിയില്ല… എന്തായാലും ഇവിടുന്നൊക്കെ അകലെ .. ട്രിവാൻഡ്രം എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. അവളെ കാണണം… ” ആശ്രമത്തിൽ ഉള്ളവരോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി…. ഇനി എവിടേക്ക്…. തിരുവനതപുരം എത്തും വരെ ഒരാശ്വാസം ഉണ്ട്.. അത്‌ കഴിഞ്ഞാൽ എന്ത്… കുഞ്ഞേട്ടൻ… അല്ല.. ഇനി അങ്ങനെ വിളിക്കേണ്ടത് ഇല്ലാലോ ഇന്ന് ഞാനി ലോകത്തു ഏറ്റവും കൂടുതൽ വെറുക്കുന്ന മനുഷ്യൻ… അല്ല നീചൻ… ഓർക്കുംതോറും അയാളെ കൊല്ലാൻ ഉള്ള ദേഷ്യം വരുന്നു…. തിരുവനതപുരം എത്തി അവളെ.. എന്റെ കൂടെ ഡിഗ്രി ചെയ്ത പാർവതിയെ വിളിച്ചു .. നേരെ ബീച്ചിലേക്ക്.. അൽപ്പം കാത്തു നിന്നെങ്കിലും അവള് വന്നു .

ഇതുവരെ ഉള്ളതൊക്കെ അവളോട്‌ പറഞ്ഞപ്പോൾ എന്തോ വലിയൊരു ആശ്വാസം… ഒരുപാട് കരഞ്ഞു… “മീരാ… നി ഇങ്ങനെ സില്ലി ആവല്ലേ… അവന്റെ സ്വഭാവം ഇങ്ങനെ എങ്കിലും അറിയാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം… അല്ല അതിനു ശേഷം അവൻ നിന്നെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചോ… ” “ആ പാറു.. ഇത്രയൊക്കെ ചെയ്തിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ അവനു ഇങ്ങനെ എന്റെ മുന്നിൽ വരാൻ തോന്നി… ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോഴും കാണാൻ വന്നിരുന്നു… അപ്പൊ ഞാൻ അത്രയ്ക്കും മോശമായിട്ടാണ് പ്രതികരിച്ചത് എന്നാ യമുനമ്മ പറഞ്ഞത്… എനിക്ക് വയ്യട ആ നാട്ടിൽ ഇനി നിൽക്കാൻ… ” “നി പേടിക്കണ്ട.. നിനക്ക് ധൈര്യം ആയി എന്റെ വീട്ടിൽ നിൽക്കാം… അച്ഛനും ഞാനും അമ്മയും മാത്രം ” അവളുടെ ആ വാക്ക് എനിക്ക് വലിയൊരു ആശ്വാസം ആയിരുന്നു… പിന്നെ കുറേ കാലം അവിടെ… ഒരുപാട് മാറി… പണ്ടത്തെ ആ തൊട്ടാവാടി പെണ്ണിൽ നിന്ന് ഇന്നത്തെ ഈ സ്വഭാവത്തിലേക്കുള്ള മാറ്റം..

മാധവന്റെ ഇഷ്ടം ആയിരുന്ന എല്ലാം ഞാൻ ഇല്ലാതാക്കി… ദാവണി പാടെ ഉപേക്ഷിച്ചു.. ജീൻസ് ലേക്ക് മാറി… മുടി ലയർ അടിച്ചു നന്നേ ചെറുതാക്കി.. എല്ലാം കൊണ്ടും പുതിയൊരു മീര… ഇവിടെ.. പാലക്കാട്‌ ഈ കോളേജിൽ പ്രൊഫസർ ആയി കിട്ടിയപ്പൊ ഒരുപാട് സന്തോഷിച്ചു… ജീവിതത്തിൽ ജയിച്ചു കാണിച്ചിട്ട് മാത്രമേ ഇനി നാട്ടിലേക്കു പോവുള്ളു എന്നൊരു വാശി ഉണ്ടായിരുന്നു… എന്നാൽ ആരെ മറക്കാൻ ആണോ ഞാൻ ഇതൊക്കെ ചെയ്തത്.. ആരുടെ മുഖം കാണാതിരിക്കാനാണോ… അയാള്.. അയാള് തന്നെ ഇന്ന് തന്റെ മുന്നിൽ ഒരു വിജയിയെ പോലെ… ആലോചിക്കുംതോറും തല പെരുകുന്നു… ഇവിടെ നിന്നും ഇനി ഓടി ഒളിക്കേണ്ടി വരുമോ… ** പെട്ടന്നാണ് ഒരു കൈ ചുമലിൽ വന്നു പതിച്ചത്… “മീരാ.. താൻ ഇവിടെ വന്നിരിക്കുവാണോ.. ” തുടരും…