19/04/2026

നില : ഭാഗം 15

രചന – അഹാനിക അനു

പാറു ഡോർ പതുക്കെ തുറന്നു ഉള്ളിലേക്ക് തലയിട്ട് നോക്കി…….. പിന്നെ ഒച്ച ഉണ്ടാക്കാതെ ഉള്ളിൽ കയറി……….. “” അറ്റേ.., അറ്റേ…….. “” ഒരു സൈഡ്ൽ പോയി തല മൂടി കിടക്കുന്ന കിച്ചുവിനെ തോണ്ടി വിളിച്ചു………ഉറക്ക ചടവോടെ തല പൊക്കി നോക്കിയ കിച്ചു പുതപ്പ് മാറ്റി അവളുടെ മുഖത്തേക്ക് നോക്കി…… “” അയ്യോ ശോരി ആള് മാരി പോയി…….. “” കുറച്ച് നേരം കിച്ചുവിന്റെ മുഖത്തേക്ക് നോക്കി നിന്ന് മുഖമൊന്ന് ചുളിച്ചു പറഞ്ഞു കൊണ്ട് പാറു അപ്പുറത്തെ സൈഡിലേക്ക് പോയി……. “” അറ്റേ അറ്റേ……. എനീക്ക്…… “” ഒരു കൈ കൊണ്ട് കുത്തി എങ്ങനെയോ ബെഡിലേക്ക് വലിഞ്ഞു കയറി നന്ദുവിന്റെ മുഖത്ത് നിന്ന് പുതപ്പ് മാറ്റി അവന്റെ കയ്യിൽ തോണ്ടി കൊണ്ട് പാറു വിളിച്ചു…….. “” എന്തോന്നടി രാവിലെ തന്നെ……….. “”” “” എനീക്ക് ശമയം കുരെ ആയി …….. “” “” നീ എന്നേ എഴുനേൽപ്പിക്കാൻ അണോ രാവിലെ തന്നെ കെട്ടി എടുത്തത്………. എണീച്ചു പോടീ…. “” “” നാൻ പോവൂല…….. വിക്രമൻ എണീക്ക്……. മയ പെയ്യുന്നുണ്ട് പുരത്ത്……….. നിലാന്റി എൻറ്റോ എടുത്ത് കൊടുക്കാൻ വിലിക്കിണ്ട്…….. “” പാറുവിന്റെ സംസാരം കേട്ട് ഡോറിന്റെ എടുത്ത് നിന്ന് നില വായയിൽ കൈ വച്ചു……..

“” ഒന്ന് പോടീ ഏട്ടത്തിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഇങ്ങോട്ട് വന്ന് വിളിച്ചോളും…… ഓരോ കള്ളത്തരവും പറഞ്ഞു വരാണ് അവൾ…….. നിന്റെ കൈക്ക് അല്ലെന്നോ ഇന്നലെ പറ്റിയത്…. അതൊന്ന് മാറാൻ സമയം കൊടുത്തൂടെ………. അപ്പോളേക്കും വീട്ടിൽ നിന്ന് ചാടി പോന്നു……… “” “” എന്റെ കൈക്ക് അല്ലേ പത്തിയത് നിക്ക് കുയപ്പമില്ല…… പിന്നെ വിക്രമാന് എൻറ്റാ…… നാൻ നിക്ക് ഈസ്‌റ്റമുള്ളപ്പോൾ ബരും………… “” “” ഓ അങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ കയറി വരാൻ ഇത് സത്രമൊന്നും അല്ല………. “” “” അറ്റെന്താ വീടിന്റെ പേരാണോ……. “” പാറുവിന്റെ പറച്ചിൽ കേട്ട് കിച്ചു ഒന്ന് ഉറക്കെ ചിരിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു….. “” നീ ഇത് ആരോടാ നന്ദു പറയുന്നത്…… നീ പഠിച്ച സ്കൂളിലെ ഹെഡ്മാഷ് ആണ് അവൾ…… “” “” അയ്യോ കിച്ചു സേട്ടാ നാൻ ആറ്റിന് സ്കൂളിൽ പോയിറ്റില്ല….. “” “” ആഹ് ബെസ്റ്റ്……….നിനക്ക് സമാധാനമായല്ലോ കിച്ചു….. ഇനി മിണ്ടാതെ എഴുനേറ്റു പോയിക്കോ…”” പാറുവിന്റെ പറച്ചിലും കിച്ചുവിന്റെ വളിഞ്ഞ മുഖവും കണ്ടപ്പോൾ കുറച്ച് സമാധാനം ആയ പോലെ നന്ദു പറഞ്ഞു കൊണ്ട് എഴുനേറ്റു ഇരുന്നു….. “” രണ്ട് പ്രായപൂർത്തി ആയ ചെക്കന്മാരുടെ റൂമിലേക്ക് ഒന്ന് നോക്ക് ചെയ്തു പോലും കടന്നു വരാൻ ഉളുപ്പുണ്ടോടി നിക്ക്……. “” “” അറ്റ് എന്താ സാതനം വിക്രമന്റെ എടുത്തു ഉണ്ടോ…….. “””

“” ഓ ഞാൻ ഇവിടെ കുറച്ച് പാർസൽ വാങ്ങി വച്ചിട്ടുണ്ട്……… പക്ഷെ നിനക്ക് തരില്ല……….””” “” ഓ നിക്ക് വേൻറ്റ വിക്രമൻ തന്നെ പുയുങ്ങി തിന്നോ…….നിക്ക് എന്റെ പപ്പ വാങ്ങി തരും…….. “” “” അതിന് നിന്റെ പപ്പയുടെ അടുത്തു അത് ഉണ്ടായിട്ട് വേണ്ടേ…..,…. “” “”വിക്രമന്റെ എടുത്തു ഉൻറ്റേൽ എന്റെ പപ്പയുടെ എടുത്തും ഉൻറ്റാവും………”” “” അത് കുറച്ച് വിവരം ഉള്ളവരുടെ അടുത്തേ ഉണ്ടാവുള്ളു…… പൊട്ടനായ നിന്റെ പപ്പയുടെ എടുത്തൊന്നും ഉണ്ടാവില്ല……… “” “” വിക്രമനാ പൊട്ടൻ……….. രാവിലെ എണീക്കും ഇല്ല കോലേജിൽ പോവും ഇല്ല…………. എന്റെ പപ്പ ഒക്കെ നേരത്തെ ഓഫീസിൽ പോയി……… “” “” അതിപ്പോ ഞങ്ങൾ എന്താക്കണം തലയും കുത്തി നിൽക്കണോ…….. “” “” കിച്ചു സേട്ടൻ ബേണ്ട വിക്രമൻ തലയും കുത്തി നിന്നാൽ മതി…………. “” “” നീ പോടീ……… “” “” ഹോ രണ്ടും ഒന്ന് നിർത്തുന്നുണ്ടോ……. ഇപ്പോൾ നിർത്തും നിർത്തും എന്ന് വിചാരിക്കുമ്പോൾ…… നിനക്ക് എങ്കിലും ഒന്ന് തോറ്റു കൊടുത്തൂടെ നന്ദു……… “” രണ്ട് പേരുടെയും സംസാരം കേട്ട് ബെഡിൽ നിന്ന് ചാടി എഴുനേറ്റു കിച്ചു പറയുന്നത് കേട്ട് രണ്ടും അവനെ സൂക്ഷിച്ചു നോക്കി………… “” ഇത് ഞങ്ങൾ തമ്മിലുള്ള പ്രശ്നം ആണ് ഞങ്ങൾ തീർത്തോളാം…… വേറെ ഒരാള് ഇടപെടണ്ട……അല്ലേ പാറുസേ ….. “”

“” ആ അറ്റേ….. അറ്റേ….. കിച്ചു സേട്ടൻ ഒന്നും പറയണ്ട……….. കിച്ചുവിനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി രണ്ടിന്റെയും സംസാരം കേട്ട് കിച്ചു ഒന്ന് സൂക്ഷിച്ചു നോക്കി…………… ഓ ഇപ്പോൾ നിൽക്കുന്ന പോലെ കുറച്ച് കഴിഞ്ഞാലും രണ്ടിനെയും കണ്ടാൽ മതി……. രണ്ട് പേരോടായി പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോളാണ് ഡോറിന്റെ മുന്നിൽ നില നിൽക്കുന്നത് കണ്ടത്………. “” ഏട്ടത്തി ഇതൊക്കെ കണ്ട് ഇവിടെ നോക്കി നിൽക്കായിരുന്നോ…….. “” “” എങ്ങനെ നോക്കാതെ നിൽക്കും അമ്മാതിരി ഡയലോഗ് ഒക്കെ അല്ലെന്നോ കിച്ചു………. ഞാൻ വിളിച്ചപ്പോൾ രണ്ടിനും എഴുനേൽക്കാൻ മടി……… വിളിക്കേണ്ടവർ വിളിച്ചപ്പോൾ താനേ എഴുനേറ്റു..”” “” ഏട്ടത്തി അങ്ങനെ പറയരുത്……ചെവിയുടെ ഉള്ളിൽ അലാറം അടിയുന്ന പോലെ ഈ പെണ്ണ് വന്ന് കലപിലാന്ന് പറഞ്ഞാൽ ആരായാലും എണീച്ചു പോവും……………. “” “” നാൻ അലാറം ഒന്നും അല്ല വിക്രമാ…… “” “” ഓ ഇനി എന്തിനാ വേറൊരു അലാറം ഈ വായ തന്നെ ധാരാളം അല്ലേ………. “” “” ഹോ ഒന്ന് നിർത്തുന്നുണ്ടോ രണ്ടും……..നേരിൽ കണ്ടാൽ അപ്പോൾ കീരിയും പാമ്പും…… വാ പാറുസേ നമുക്ക് ദേവൂട്ടിയെ എഴുനേൽപ്പിക്കാം…”” രണ്ടും കൂടി വീണ്ടും സംസാരിച്ചു ഒരു അടിയിൽ എത്തും എന്ന് മനസിലാക്കി നില വേഗം അതികം ഇടപെട്ട് പാറുവിനെ ബെഡിൽ നിന്ന് സാവധാനം ഇറക്കാൻ സഹായിച്ചു…… താഴെ ഇറങ്ങിയ പാറു കെട്ടാത്ത കൈ കൊണ്ട് നന്ദുവിന്റെ കൈക്ക് ഒരു അടിയും കൊടുത്തു ഓടി………… ”

“” ഹോ എന്തൊരു മഴയാണ് ലേ ഏട്ടത്തി….. പുറത്തേക്ക് ഇറങ്ങാൻ കൂടി കഴിയുന്നില്ല…… തണുത്തിട്ട് നിൽക്കാനും വയ്യ…… “” “” നീ ആദ്യം പോയി ഒരു ഷർട്ട്‌ എടുത്ത് ഇട് അപ്പോൾ ഈ തണുപ്പ് ഒന്ന് കുറഞ്ഞോളും…….. അവൻ ആ മുണ്ടും ഉടുത്ത് നടക്കുന്നു………. “” “” ഏട്ടത്തി…………. ഇങ്ങനെ ഒന്നും പറയല്ല……. “” “” നീ പല്ല് തേച്ചു വന്നതല്ലേ……. പോയി ചായ കുടിക്ക്…….. അടുക്കളയിൽ നിന്ന് എന്നേ വെറുപ്പിക്കാതെ……………”” “” ഓ പിന്നെ ശരത്തേട്ടൻ ഇതിന്റെ ഉള്ളിൽ കിടന്നു ഉറങ്ങിയാലും കുഴപ്പമില്ല…. നമ്മൾ ഈ പരിസരത്ത് എങ്ങാനും വന്നാൽ അപ്പോൾ കുഴപ്പം…….. ഞമ്മളില്ലേ…………. “” “” മോനെ നന്ദു മൂപ്പര് എന്റെ കെട്ടിയോൻ അല്ലേടാ………… അപ്പോൾ പിന്നെ നിൽക്കുന്നതിന് ഞാൻ എന്തേലും പറയോ……. “” ഒരു പ്രത്യേക ഈണത്തിൽ നില പറയുന്നത് കേട്ട് നന്ദു ഒന്ന് ആക്കി ചിരിച്ചു…….. “” ഹ്മ്മ് അട്ടമുണ്ട്…. അട്ടമുണ്ട്……. നമ്മൾക്കൊന്നും മനസിലാവുന്നില്ല എന്ന് വിചാരിക്കേണ്ട ……. “” “” ഇല്ല ഞാൻ വിചാരിക്കുന്നില്ല…… ഇപ്പോൾ മോൻ പോ…….. “” “”ഞാൻ പോയേക്കാം…. എന്താ ഇന്ന് കഴിക്കാൻ….”!

“” പത്തിരി……. “” “” ഹോ എന്റെ ഏട്ടത്തി പത്തിരി ആരേലും കൈ വിഷം തന്നിട്ടുണ്ടോ……. ഇത് കഴിച്ചു കഴിച്ചു മടുത്തു………… “” “” അതിന് ഞാൻ എന്നാടാ പത്തിരി ഉണ്ടാക്കിയത്……. ഇന്നലെ ദോശ….. അതിന് മുന്നേ പുട്ട്……. അതിന് മുന്നേ ചപ്പാത്തി………. പിന്നെ എങ്ങനാടാ നിനക്ക് ഇത് കഴിച്ചു മടുക്ക..”” “”ഞാൻ ഒരു ഫ്ളോയിൽ അങ്ങ് പറഞ്ഞതായിരുന്നു………”” ഒരു ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് നന്ദു പറയുന്നത് കേട്ട് നില ഒന്ന് മൂളി കൊടുത്തു…….. “” അല്ല ഏട്ടത്തി ആ തൊള്ള പറച്ചി എവിടെ….. പോയോ….. “” പ്ലേറ്റിലേക്ക് പത്തിരി ഇട്ടു കൊണ്ട് നന്ദു ചോദിച്ചു….. “” ഏയ് അവൾ അതാ ദേവൂട്ടിയുടെ എടുത്ത്…….ദേവൂനെ എഴുനേൽപ്പിക്കാൻ പോയതാ…. പിന്നെ രണ്ടും കൂടി കളിയായി……. “” “” എന്നാൽ ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം….. “” “” അവർ അവിടെ കിടന്നോട്ടെ നന്ദു നീ ഇനി പോയി വെറുപ്പിക്കാൻ നിൽക്കണ്ട……. “” “” ഓ പിന്നെ ഇതൊക്കെ അല്ലേ ഒരു രസം……. “” അത് പറഞ്ഞു കൊണ്ട് തന്നെ അവൻ റൂമിലേക്ക് പോയി……… പോയ അതേ സ്പീഡിൽ തന്നെ ചിരിച്ചോണ്ട് ഓടി വന്ന് നന്ദു നിലയുടെ കയ്യിൽ പിടിച്ചു വലിച്ചു….. “” ഏട്ടത്തി ഒച്ച ഉണ്ടാക്കാതെ പതുക്കെ വാ ഞാൻ ഒരു കാര്യം കാണിച്ചു തരം…………. “”

“” ടാ കയ്യിന്ന് വിടെടാ……….. ഞാൻ അടുപ്പത്തു വച്ചത് കരിഞ്ഞു പോവും……. “” “” ഓ അതൊന്നും കുഴപ്പമില്ല……… ഇങ്ങോട്ട് വന്നേ…….. “” നന്ദുവിന്റെ സംസാരം കേട്ട് നില അവന്റെ കൂടെ നടന്നു…………റൂമിന്റെ മുന്നിൽ എത്തിയപ്പോൾ നന്ദു കൈ ചുണ്ടിക് വച്ചു ഒച്ച ഉണ്ടാക്കരുത് എന്ന് പറഞ്ഞു………..നില ഒന്ന് ഏന്തി റൂമിലേക്ക് നോക്ക അവിടത്തെ കാഴ്ച കണ്ട് പൊട്ടി വന്ന ചിരി പിടിച്ചു വച്ചു ……………. പാറു ബെഡിൽ കിടക്കുന്നുണ്ട് ഒരു കാൽ മറ്റൊരു കാലിന്റെ മുകളിലേക്ക് വച്ചാണ് കിടത്തം കയ്യിലൊരു ബാലരമ ഉണ്ട് …….അടുത്തു തന്നെ ദേവൂട്ടി കക്ഷി കഥ വായിച്ചു കൊടുക്കാണ്………….. “” അറ്റാ ഒരു ചോപ്പ് മൃഗം വറ്റിയുമായി ആകാശത്തുടെ പരന്നു പോവുന്നു…………. താഴെ നിന്ന് ഒരു അച്ഛമ്മയും അച്ചച്ചനും നോക്കി സിരിക്കുന്നു…….കയ്യിൽ എൻറ്റോ കുപ്പി ഉണ്ടല്ലോ അറ്റിൽ എന്താണെന്ന് മനസിലാവുന്നില്ല ….. കൻറ്റോ ദേവൂട്ടി………. ആ അച്ഛമക്ക് ഇടാൻ ഡ്രസ്സ്‌ ഒന്നും ഇല്ല……. ഒരു കൈ ഇല്ലാത്ത ഡ്രസ്സ്‌ ആണ് ഇറ്റത്…. പാവണ്ടാവും ലേ……അവരെ വീട് കണ്ടോ ദേവൂട്ടി കുഞ്ഞി വീട്….. മഴ പെയ്താൽ അവർ എവിടെ താമസിക്കും………. നമുക്ക് ഇങ്ങോട്ട് കൊണ്ട് വരാം ട്ടോ……… “” പാറുവിന്റെ കഥ കേട്ട് എന്തോ മനസിലായ പോലെ ദേവൂട്ടി ഒന്ന് തലയനക്കി…….

“” അല്ല ഏട്ടത്തി അവൾ പറയുന്ന ചുവന്ന മൃഗം എന്താ…… “” “” ടാ മണ്ടാ അവൾ മായാവി ആണ് വായിക്കുന്നത്….. വായിക്കാൻ അറിയാത്തതോണ്ട് അവളായി സ്വന്തം കഥ ഉണ്ടാക്കുന്നു……. നീ ആ കിടത്തം തന്നെ ഒന്ന് നോക്ക് എന്തൊരു രസമാണ് കാണാൻ ആ കുട്ടി ട്രോസറും ഇട്ട് കാലിൽ കാൽ കയറ്റി വച്ചു……………. മിണ്ടല്ല ഇനി അടുത്തത് എന്താ പറയുന്നത് എന്ന് നോക്കാം……”” പാറുവിന്റെ കഥ പറച്ചിൽ കേട്ട് നിലയ്ക്ക് ഹരം കയറി……. നന്ദു അതിന്റെ ഇടയിൽ കിച്ചുവിനെ വിളിക്കാൻ പോയി………. “” അറ്റാ കാറ്റിലൂടെ രണ്ട് കുറ്റികൾ ഓടി പോവുന്നു……… ഒരു ആനും ഒരു പേന്നും……….. ഇവരെ വീറ്റിൽ ഒന്നും ആരും ഇല്ലേ……….രണ്ട് പേരും കാറ്റിലൂടെ ഓടുന്നു………. നോക്ക് ദേവൂട്ടി ഈ എറ്റനേ കാനാൻ വിക്രമനെ പോലെ ഇല്ലേ….. ഒരു കുപ്പായവും ട്രൗസറും ഇട്ട്………. “” ചിരിച്ചു കൊണ്ട് പാറു പറയുന്നത് കേട്ട് നില വായ പൊതി പിറകിൽ നിൽക്കുന്ന നന്ദുവിനെ ഒന്ന് നോക്കി… “” ആ കുരിപ്പിനേ എന്റെ കൈ കൊണ്ടാവും ഏട്ടത്തി….. ആ രാജുവും ആയിട്ടാണ് എന്നേ കമ്പയർ ചെയ്യുന്നത്…… നിക്ക് ഇത് കേട്ട് നിൽക്കാൻ പറ്റില്ല….. ഞാൻ രണ്ട് വർത്താനം പറയട്ടെ…….. “”

“” നീ അടങ്ങി ഇരിക്കെടാ……. പറയുന്നത് കേൾക്കട്ടെ…….. “” കിച്ചു അവന്റെ കഴുത്തിലൂടെ കൈ ഇട്ട് പറഞ്ഞപ്പോൾ നന്ദു പിന്നെ ഒന്നും പറഞ്ഞില്ല… “” ആ കുറ്റികളുടെ തലയിലേക്ക് പരന്നു വന്ന് ആ ചോപ്പ് സാധനം എന്തോ പൊടി ഇടുന്നു ……… ശോ ഈ കഥ ഒരു രശല്ല….. ഇറ്റിലേ കുറ്റികൾ പരന്നു പോവുന്നോക്കേ ഉണ്ട്…….. ആരോ തോലിൽ ആണ് ഇരിക്കുന്നത്……….. നമുക്ക് വേറെ കഥ വായിക്കാം………. “” പറഞ്ഞു കൊണ്ട് തന്നെ ഒരു കൈ കൊണ്ട് അവൾ പേജ് മറിച്ചു……….. ഇതൊക്കെ എന്താണെന്ന് പോലും മനസിലാവാതെ ദേവൂട്ടി എല്ലാം കേട്ട് കിടക്കുന്നു……… “” കണ്ടോ ദേവൂട്ടി ഒരു കുരുക്കൻ ഗുഹയിൽ നിന്ന് ഇരങ്ങി വരുന്നു……… അറ്റ് കണ്ട് കൊണ്ട് ഒരു പുലി നടന്നു വരുന്നു…………. ഇവർ രണ്ടും എന്താ രണ്ട് കാലിൽ നടക്കുന്നത്…………. അയ്യോ പുലി കുരുക്കന്റെ എടുത്തേക്ക് ഓടി വാരാണ് വേഗം രശപേട്ടോ കുരുക്കാ………. ഇപ്പോ കറ്റിക്കും…….. അയ്യോ ഒന്നും നടന്നില്ല ദേവൂട്ടി അവർ തമ്മിൽ എന്തോ സംസാരിക്കുന്നു…………… ഈ കഥ ഒന്നും ഒരു രസവും ഇല്ല…………….. “” അത് പറഞ്ഞു കൊണ്ട് തന്നെ എഴുന്നേറ്റപ്പോൾ ആണ് ഡോറിന്റെ മുന്നിൽ നിൽക്കുന്ന 3 പേരെ കണ്ടത്…..,……. “” എന്ററ്റാ നിലാന്റി നോക്കി നിൽക്കുന്നത്….. നാൻ ദേവൂട്ടിക്ക് കഥ വായിച്ചു കോടുക്കേനി…. “”

“” ഓ നിന്റെ കഥ വായിച്ചു കൊടുക്കൽ ഞങ്ങൾ കണ്ടു പാവം ആ കുട്ടി വേറെ നിവർത്തി ഇല്ലല്ലോ എന്ന് വച്ചു സഹിച്ചു കിടക്കേനി……. “” “”വിക്രമൻ നോന പരയാ ദേവൂട്ടിക്ക് കഥ ഒക്കെ ഈസ്‌റ്റായിട്ടുണ്ട്………..”” “” നീ പൊടി നിനക്ക് എന്നേ രാജു ആയി തോന്നുന്നുണ്ട് ലേ…… “” “” അറ്റ് ആരാ…….. “” “” ആ ബെസ്റ്റ് ഇതൊന്നും അറിയാതെ ആണ് ഇത്രയും നേരം അവൾക്ക് വായിച്ചു കൊടുത്തത്…… “” “”ഹോ നന്ദു ഒന്ന് നിർത്ത് ചെവി പൊട്ടി പോവും… രാവിലെ തുടങ്ങിയിട്ടുണ്ടല്ലോ രണ്ടും…വാ പാറുസേ ദേവൂട്ടിക്ക് ചായ ഒക്കെ കൊടുക്കാം……….”” നില പറഞ്ഞു കൊണ്ട് തന്നെ പാറുവിന്റെ ബെഡിൽ നിന്ന് താഴേക്ക് ഇറക്കി ദേവൂട്ടിയെ എടുത്തു……….. പോവുന്ന കൂട്ടത്തിൽ പാറു നന്ദുവിന്റെ കാലിൽ ഒരു ചവുട്ട് കൊടുത്തു….

കോളേജിൽ വണ്ടി നിർത്തി ഇറങ്ങിയ ശ്രുതി എരഞ്ഞിയുടെ ചുവട്ടിൽ ഒന്ന് കണ്ണുകൾ ഓടിച്ചു…. നിരാശ ആയിരുന്നു ഫലം……..ക്ലാസ്സിൽ ഉണ്ടാവുമെന്ന് വച്ചു അവിടേക്ക് പോയപ്പോളും ആരെയും കണ്ടില്ല സീനിയസിന്റെ ക്ലാസ്സിന്റെ മുന്നിൽ നിന്ന് തിരിഞ്ഞു കളിക്കുന്നത് കണ്ട് ഒരു സീനിയർ ചേച്ചി ചീത്ത പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി……. ക്ലാസ്സിൽ ഇരിക്കുമ്പോളും ഇന്ന് അവർ വന്നിട്ടുണ്ടാവില്ലേ എന്ന ചിന്തയായിരുന്നു ഒരു ബ്രേക്ക്‌ തന്നപ്പോൾ അവരുടെ ക്ലാസ്സിലേക്ക് ഓടുകയായിരുന്നു………….. അവിടെ കാണാഞ്ഞപ്പോൾ നേരെ കാന്റീനിലേക്ക് വിട്ടു…. തന്റെ ഈ ഓട്ടം കണ്ട് കൊണ്ട് കൂടെ തന്നെ ഹാൻസു ഉണ്ട്….. അവൾ ഒന്നും പറയുന്നില്ലേലും താൻ ഒന്ന് ഒരു സ്ഥലത്ത് ഇരുന്നാൽ പെണ്ണിന് ചോദിക്കാൻ പലതും ഉണ്ടാവും എന്ന് അവളുടെ ഇടയ്ക്ക് ഉള്ള നോട്ടത്തിൽ നിന്ന് മനസിലായതാണ്….. എന്നാലും അവളെ അധികം മൈൻഡ് ചെയ്യാൻ പോയില്ല……… എല്ലാ സ്ഥലത്തും തിരഞ്ഞു ക്ലാസ്സിൽ കയറി ഇരിക്കുമ്പോളാണ് ഹാൻസുവിന്റെ ആ ചോദ്യം വന്നത്……. 🦋തിരികെ വരും 🦋