22/04/2026

ഹ‌ൃദയതാളം : ഭാഗം 22

രചന – ചിലങ്ക

കാർത്തിയും ലെച്ചുവും പരസ്പരം നോക്കി അച്ഛനെ നോക്കി വളിച്ച ചിരി പാസ്സാക്കി….. ഹോ എന്തൊരു ചിരി…… എന്തൊക്കെയായിരുന്നു അടി.. പിടി… അവസാനo സ്വന്തം പെണ്ണുപ്പിള്ളേ കാണാൻ മതിൽ ചാടിയേക്കുന്നു.. അത് ഒരു വെട്ടമാണോ….. അച്ഛൻ പുച്ഛിച്ചു… കാർത്തി തല കുഞ്ഞിച്ച് നിന്നും…. അതിന് നിങ്ങൾക്കെന്താ മനുഷ്യ.. അവൻ സ്വന്തം ഭാര്യയെ കാണാനല്ലേ മതിൽ ചാടിയത്….. നിങ്ങൾ പൊയ്ക്കോ മക്കളെ …. അമ്മ അത് പറയേണ്ട താമസം രണ്ടും വേഗം റൂമിലേക്ക് പോയ്‌…… അച്ഛനും അമ്മയും ചിരിയോടെ അത് നോക്കി നിന്നും…, അതേ പണ്ട് എന്നേ കാണാൻ വേണ്ടി എത്ര വട്ടം മതിൽ ചാടിയ ആളാ … ഇപ്പോൾ മോനെ കളിയാക്കാൻ നിൽക്കുന്നു ഉളുപ്പില്ലല്ലോ.. (അമ്മ ) എന്റെ പൊന്ന് ഭാനു അതൊന്നും ഓര്മിപ്പിക്കല്ലേ തല തല്ലി ചാകാൻ തോന്നുന്നു……. എന്തോന്ന്….. ഏയ്യ്… അതും പറഞ്ഞ് അച്ഛൻ അവിടെ നിന്നും വലിഞ്ഞു…

റൂമിൽ കേറിയതും ഡോർ ലോക്ക് ചെയ്ത് പുറകിൽ നിന്നും ഒറ്റ പിടിയായിരുന്നു… ആ പിടിത്തത്തിൽ കൈയിൽ പിടിച്ച ബാഗ് താഴേക്ക് വീണു…..,. എന്താ ഇത് മാറിക്കെ…. ലെച്ചു അവനിൽ നിന്നും കുതറി……. എന്നാൽ അതേ വേഗത്തിൽ അവൻ അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി .. അവൾ ഒന്ന് പൊള്ളി പിടഞ്ഞു…… ഒന്ന് ഉയർന്ന് അവന് വിധേയമായി നിന്നും… അവന്റെ പല്ലു നാവും അവളുടെ കഴുത്തിലെ വിയർപ്പുത്തുള്ളികളെ ഒപ്പിയെടുത്തു… കണ്ണുകൾ അടച്ച് അത്രയും പ്രണയത്തോടെ അവൾ അത് സ്വികരിച്ചു…. അവളെ തിരിച്ച് നിർത്തി അവളുടെ മാറിലേക്ക് മുഖം അടുപ്പിക്കാൻ പോയതും അവനെ ബലമായി അവൾ തെള്ളി മാറ്റി…ദേഷ്യത്തോടെ അവൻ ലെച്ചു വിനെ നോക്കിയതും അവൾ അതേ രീതിയിൽ അവനെ നോക്കി…. നീ ശരിക്കും ഒരു unromantic ആണ് കേട്ടോ… അവൻ പുച്ഛത്തോടേ പറഞ്ഞു….

നേരമില്ലാത്ത നേരത്ത് റൊമാൻസിക്കാൻ വന്നാലേ ഇങ്ങനെ ആകും…. ആഹാ എന്ന ഒന്ന് അറിയണമല്ലോ.. അതും പറഞ്ഞ് മീശ പിരിച്ച് അവൻ അടുത്തേക്ക് വന്നതും ലെച്ചു ഒന്ന് വിറച്ചു…. ഞാൻ അമ്മയെ വിളിക്കും…. അത് കേട്ടതും കാർത്തി പെട്ടെന്ന് നിന്നും…. ലെച്ചു ആണെങ്കിൽ ചിരി കടിച്ചമർത്തി…… ഒന്ന് പോയേ എനിക്ക് ഡ്രസ്സ്‌ മാറണം…… ഇടുപ്പിൽ കൈ കുത്തി ലെച്ചു പറഞ്ഞതും കള്ള ചിരിയോടെ കാർത്തി ബെഡിലേക്ക് മറിഞ്ഞു…. ലെച്ചു കണ്ണുംമിഴിച്ച് നോക്കി നിൽക്കുകയാണ്….. ഹും എന്താ ഇത്….. നീ മാറിക്കോ ഞാൻ ഇങ്ങനെ കണ്ണ് രണ്ടും അടച്ച് കിടന്നോളാം…. അതും പറഞ്ഞ് കാർത്തി കണ്ണടച്ചു… കുറച്ച് നേരം അനക്കമില്ലാഞ്ഞത് കൊണ്ട് അവൻ കണ്ണ് തുറന്നതും കലിപ്പിൽ നോക്കി നിൽക്കുന്ന ലെച്ചു വിനെയാണ് അവൻ കണ്ടത്… അത് കണ്ടതും അവൻ മെല്ലേ അവിടെ നിന്നും എഴുനേറ്റു…. ഓ…. നമ്മൾ ഒന്നിനുമില്ലേ ആ അമ്മു ആയിരുന്നെങ്കി…. ബാക്കി അവൻ പറയാൻ സമ്മതിക്കാതെ ലെച്ചു അവന്റെ ഷർട്ടിൽ വലിച്ച് അവളുടെ അടുത്തേക്ക് നിർത്തി…

കണ്ണുകൾ നിറഞ്ഞ് ചുവന്നു…… കണ്ണീർ ഒളിക്കാറായി…… ദേഷ്യം കൊണ്ട് മുഖം വെട്ടി വിറച്ചു…. ആദ്യമായിട്ടാണ് ഇങ്ങനെ യൊരു ഭാവത്തിൽ അവൻ അവളെ കാണുന്നത്….. നീ എന്റെയാടാ വയറ്റാട്ടി…ന്റെ മാത്രം…… ഇനി അവളുടെ പേര് പറഞ്ഞാൽ കൊല്ലും ഞാൻ….. അത്രയും പറഞ്ഞ പ്പോഴേക്കും അവൾ കരഞ്ഞു പോയ്‌ … കാർത്തി ആണെങ്കിൽ വല്ലാത്ത അവസ്ഥയിലാണ്…. സത്യം പറഞ്ഞാൽ അമ്മുവിന്റെ പേരിൽ വാശി കയറ്റി ഒരു റൊമാൻസ് ഒപ്പിക്കാഞ്ഞിരുന്നതാ ഇപ്പോൾ ദാ ഇങ്ങനെയുമായി….. ലെച്ചു…. ഞാൻ……… പൊയ്ക്കോ … എനിക്ക് കാണണ്ടാ……. ലെച്ചു അവനിൽ നിന്നും മാറി മുഖം തിരിച്ച് പറഞ്ഞു….. ലെച്ചു……… പോകാൻ……. പിന്നെ ഒന്നിനും നിൽക്കാതെ അവൻ റൂമിൽ നിന്നും ഇറങ്ങി…. അപ്പോഴും അവളുടെ കണ്ണുകൾ നിറയുകയായിരുന്നു….. ❣️പ്രണയം മനസ്സിൽ മുളച്ചാൽ അത് പിന്നെ അത്രയും സ്വാർത്ഥമായിരിക്കും.. അത്രയും നിഷ്കളങ്കമായിരിക്കും.. അത്രയും ആത്മാവിൽ അലിഞ്ഞതായിരിക്കും…❣️

ഒന്ന് പോ ഡോക്ടറേ ഫേറാലൗലി ഒക്കെ ചുമ്മാ കളിപ്പീരാണെന്നേ… ദേ എന്നേ നോക്കിയേ ആകെ ഇരുണ്ടതാ … ഒരു മാറ്റവും ഇല്ല….. സുസ്സൻ നിരാശയോടെ പറഞ്ഞു…. അയ്യോ ദേ എന്നേ നോക്കിയേ സുസ്സൻ നല്ല ചുമന്നു തക്കാളി പോലെയില്ലേ ഞാൻ …. എന്താ കാര്യം ഫേറാലൗലി… ആണോ…… അവൾ അധിശയത്തോടെ ചോദിച്ചു.,… പിന്നല്ല… പക്ഷെ സുസ്സന് ഈ നിറമാട്ടോ സൂപ്പർ… ഒരു വല്ലാത്ത ഇണത്തിൽ അവൻ പറഞ്ഞതും ഫോൺ റിങ് ആയതും ഒത്തായിരുന്നു…. തെണ്ടി ചങ്ക് കാളിങ്…… പോയ്‌ മൂഡ് പോയ്‌…….. സുസ്സൻ പൊയ്ക്കോ.. അവൻ നിരാശയോടെ പറഞ്ഞു…. അതെന്താ ഡോക്ടർ …… വോ …. എന്റെ പതിനാറു കുളിക്ക് ഒരുത്തൻ വെള്ളം എടുത്ത് വെച്ചിട്ട് വിളിക്കുവാ മോൾ ചെല്ല്…. അതും പറഞ്ഞ് സച്ചു ഫോൺ അറ്റൻഡ് ചെയ്തു…… പറയടാ.,…. അവളുമായി ഡിവോഴ്സ് ആയോ…….. ദേഷ്യം കടിച്ചമർത്തി അവൻ പറഞ്ഞതും മറുതലയ്ക്കൽ പച്ച തെറിവിളിയായിരുന്നു…..

എന്റെ കാർത്തി ഇന്നലെ എല്ലാം കൊണ്ടും സെറ്റ് ആയതിന് ഞാൻ എന്റെ വീട്ടിൽ പടക്കം പൊടിച്ച് ആഘോഷിച്ചിട്ട ഹോസ്പിറ്റലിൽ വന്നത് … എന്താ കാരണം നിനക്ക് ഒരു ജീവിതം ഉണ്ടായാലേ ബിരിയാണി കാത്തിരിക്കുന്ന എനിക്ക് ഉണക്ക മീൻ കൂട്ടി ഇച്ചിരി പഴകഞ്ഞി എങ്കിലും കിട്ടുകയുള്ളു… എന്നിട്ട് ഇപ്പോൾ അവളുടെ കൈയിൽ നിന്നും മേടിച്ചിട്ട് എന്നേ തെറി വിളിക്കുന്നു…. കഷ്ട്ടം ഇണ്ടടാ……. അങ്ങനെ പറയല്ലേ സച്ചു… എനിക്ക് ഒരു ഐഡിയ പറഞ്ഞു താ….. കെട്ടിയ പെണ്ണിനോട് നിന്നെക്കാൾ നല്ലത് നിന്റെ പഴയ കാമുകിയാണെന്ന് പറഞ്ഞേക്കുന്നു ലെച്ചു പാവം അവൾ അതിൽ ഒതുക്കി എന്റെ പാറു ആയിരിക്കണം ഹോ നിന്നെ വടിച്ചെടുത്തേനെ…. പറ്റിപ്പോയി… എന്തെങ്കിലും സൊല്യൂഷൻ പറ… ഇവിടെ ഹണിമൂൺ കാര്യം സെറ്റ് ആക്കാൻ ഇരിക്കുവാ എല്ലാരും അപ്പോഴാ…. . ഹണിമുണോ….എന്ന അളിയാ ഇപ്പോൾ നീ മിണ്ടാതെയിരുന്നോ ഹണിമൂൺ നിനക്ക് കിട്ടിയ കിടു അവസരവാ… നീ മിടുക്കൻ ആണെങ്കിൽ തിരിച്ച് വരുമ്പോൾ നിന്റെ ഒരു ട്രോഫി അവളുടെ വയറ്റിൽ ലാൻഡ് ആക്കണം….. അതൊക്കെ പറ്റുവോ… പറ്റണം… അവിടെ യാണ് നീ മിടുക്ക് തെളിയിക്കേണ്ടത് ….അതുവരെ അവളോട് അടുക്കാൻ പോകണ്ടാ ചിലപ്പോൾ ഹണിമൂൺ പൊളിച്ചാലോ… ഹാ, ശരിയാ… എന്നാ വേണ്ട ….. ഹലോ ഹലോ… കട്ട്‌ ആക്കിയോ പന്നി…. എന്നാണോ എന്തോ… നമ്മൾക്കൊക്കെ ഇങ്ങനെ പോകാൻ പറ്റണെ….

രാത്രി Kashmir….. Ooty………. Hampi…… Shimla, ….. Gova…….. Agra…….. ഹും ഹും… എങനെയുണ്ട്… അച്ഛൻ വല്യ കാര്യത്തിൽ ഹണിമുണിന് പോകേണ്ട ലിസ്റ്റ് പറയുകയാണ്… ബാക്കി എല്ലാരും വാ പുളച്ച് ഇരിക്കുകയാണ് …… സത്യം പറയാലോ അച്ഛാ… അച്ഛൻ മാസ്സ് ആണുട്ടോ ഞാൻ കരുതി വല്ല ഊട്ടിയോ മൂന്നാറിലോ ഒതുക്കുമെന്ന്…… കാർത്തി അഭിമാനത്തോടെ പറഞ്ഞ് ലെച്ചു വിനെ നോക്കി എവിടെ അവിടെ ഇപ്പോഴും മുഖം വീർപ്പിച്ച് ഇരിക്കുകയാണ്…… സത്യം…… അമ്മ ശരിവെച്ചു… എന്താ കിരണേ നീ ഒന്നും മിണ്ടാത്തെ അസൂയ.. അസുയ… അച്ഛൻ പുച്ഛിച്ചു…. എന്തിന് ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു വർഷം വർഷം അമ്പലത്തിൽ പോകാൻ ആണെന്നും പറഞ്ഞ് ഇവിടെ നിന്ന് ഇങേര് ഇവിടെ നിന്നും പോകുന്നത് വല്ല ഗോവയിലോ ഓയ അടിച്ച് നടക്കാൻ ആണോന്നാ…. ഫ നാറി…… ഒറ്റ ആട്ടക്കൽ ആയിരുന്നു… കിരൺ ജീവനും കൊണ്ടോടി.. ഇടo കണ്ണിട്ട് അച്ഛൻ അമ്മയെ നോക്കിയതും അവിടെ ഒരു അടിമുടി നോട്ടം… സത്യമായിട്ടും അല്ല എന്ന എക്സ്പ്രഷൻ ഇട്ട് അച്ഛൻ….. ഹ്മ്മ്.. അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് കൊള്ളാം…. അപ്പോൾ അടുത്ത ആഴ്ച ഹണിമൂൺ പോകാൻ രണ്ടാളും റെഡി ആയിക്കോ നിങ്ങളുടെ ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്യുന്ന കാര്യം ഞങ്ങൾ ഏറ്റു…. അച്ഛൻ അതും പറഞ്ഞതും കാർത്തിയും ലെച്ചു വും ഹാപ്പി ആയി…. ലെച്ചു പക്ഷെ അത് പുറത്ത് കാണിച്ചില്ല……

ടാ സച്ചു …. അവന്റെ മടിയിൽ കിടന്നുകൊണ്ട് പാറു വിളിച്ചതും ടീവി യിൽ നിന്നും ശ്രദ്ധ മാറ്റി അവൻ അവളെ നോക്കി….. എന്താ….. ഹും…?? നമ്മൾക്ക് അച്ഛനുണ്ട് അമ്മയുണ്ട് പക്ഷെ ഈ വല്യ വീട്ടിൽ നമ്മൾ മാത്രമായി സങ്കടം ആകുന്നില്ലേ സച്ചു……??? അവളുടെ ചോദ്യത്തിന് അവൻ ഒരു ചിരി വരുത്തി…… എന്താ എന്റെ പാറു…. പണ്ടു മുതലേ നമ്മൾ ഇങ്ങനെയല്ലേ..പിന്നെന്താ പെട്ടെന്നൊരു സങ്കടം…?? പെട്ടെന്നല്ല … എന്നാലും… നിനക്കറിയോ സച്ചു എനിക്ക് കിരണേട്ടന്റെ വീട്ടിലുള്ളവരെ ഒരുപാടിഷ്ട്ടവാ… അവിടെ ചെല്ലുമ്പോൾ ഞാനും അവിടെ ഒരാൾ ആയെങ്കിൽ എന്ന് തോന്നിപോകും… എനിക്ക് ഒരുപാട് അസൂയ വരും സച്ചു…. അതോണ്ടാ എനിക്ക് അവിടുത്തെ മോൾ ആകണമെന്ന് കൊതി….. അതിപ്പോൾ ആകുമല്ലോ…. കിരൺ കെട്ടിയാൽ പിന്നെ നീ അവിടുത്തെ ആളല്ലേ പെണ്ണെ….. അവളുടെ താടി തുമ്പിൽ വലിച്ച് കൊണ്ട് അവൻ പറഞ്ഞതും അവൾ നാണത്തോടെ ചിരിച്ചു… പക്ഷെ അതിനു മുന്നേ നിന്നെ കെട്ടിക്കണം.. ഞാൻ പോയാൽ ഈ വീട്ടിൽ നീ തനിച്ചാകില്ലേ സച്ചു …… അയ്യടി….. എനിക്കിങ്ങനെ കോഴിത്തരം കാണിച്ച് നടക്കുന്നതാ പെരുത്തിഷ്ട്ടം… അതുകൊണ്ട് മോൾ അതേ പറ്റിവിചാരിക്കുകയേ വേണ്ടാ……. നീ നന്നാകില്ലടാ നാറി…. അതും പറഞ്ഞ് കൊഞ്ഞനം കുത്തി അവൾ അവിടെ നിന്നും എഴുന്നേറ്റ് പോയ്‌… സച്ചു അത് കണ്ട് ചിരിച്ചു…..

റൂമിൽ കിടക്കാൻ നേരവും ലെച്ചു കാർത്തിയെ നോക്കാനേ പോയില്ല… അമ്മു പോലും….. മിണ്ടില്ല… കർത്തിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി … പക്ഷെ സച്ചു പറഞ്ഞ കാര്യം ഓർത്തപ്പോൾ അതാ ശരിയെന്ന് തോന്നി…. ഹണിമൂൺ ഒന്ന് ആയിക്കോട്ടെ……. കാണിച്ചു തരാം ഞാൻ….. അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഉറക്കത്തിലേക്കായി…… കുറച്ച് ദിവസങ്ങൾ കടന്നു പോയ്…. ലെച്ചു ഒരു തരത്തിൽ അവനോട് അടുത്തില്ല….. എന്തായാലും ഇത്രയും ദിവസമായി. ഇനി ഹണിമൂൺ ആകട്ടെ.. അതുവരെ ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കാം എന്നാണ് അവളുടെ ഒരു നിലപാട്… കാർത്തിയും അതിന് വേണ്ടി കാത്തിരിക്കുകയാണ്….. പാറു കിരണിനെ മൈൻഡ് ചെയ്യാനെ പോയില്ല…. പിറകെ നടക്കുമ്പോൾ ആണ് അഹങ്കാരം…. കുറച്ച് നാള് ജലസി അടിച്ച് തന്റെ പിന്നാലെ നടക്കട്ടെയെന്നാണ് അവളുടെ നിലപാട്…. കിരൺ ആണെങ്കിൽ ആകെ കലിപ്പിലാണ്….. ഒന്ന് നോക്കിയാൽ എന്താണെന്നാണ് അവന്റെ നിലപാട്…. അപ്പോൾ നിങ്ങളുടെ നിലപാട് എന്താണ് ഗുയ്സ്… കോളേജ് വരാന്തയിൽ പതിവ് പോലെ ക്ലാസ്സ്‌ കഴിഞ്ഞ് നടക്കുകയായിരുന്നു കിരൺ…. ഇടയ്ക്ക് അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ പാറുവിനെ തിരയുന്നുണ്ടായിരുന്നു….. എസ്ക്യൂസ്‌ മി…. പുറത്ത് ആരോ തട്ടിയതും കിരൺ ആരെന്നറിയാൻ തിരിഞ്ഞു നോക്കി…. തുടരും…..