രചന – കൃഷ്ണ
പ്രിയാമ്മേ… മാധു ഹാളിലെ സോഫയിൽ വന്നിരുന്ന് നീട്ടിയൊരു വിളിയായിരുന്നു…
ഓ ഒന്ന് പയ്യേ വിളിക്കെന്റെ മാധു…
മാധുവിനടുക്കൽ വന്നിരുന്ന് കൊണ്ട് ആതി പറഞ്ഞു…
എന്റെ വാ ഞാൻ വിളിച്ചത് എന്റെ പ്രിയാമ്മയെയും…
സോഫയിലേക്ക് ചബ്ലം മടക്കിട്ടിരുന്നു മാധു പറഞ്ഞു വീണ്ടും നീട്ടിയൊരു വിളിയായിരുന്നു…
ഇവളോട് പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന കണക്കെ ആതി മാധുവിനെയൊന്ന് നോക്കി സോഫയിലേക്ക് ചാരി ഫോണിൽ നോക്കാൻ തുടങ്ങി…
അപ്പോഴേക്കും അടുക്കളയിൽ നിന്ന് പ്രിയ അവർക്കടുക്കലേക്ക് വന്നു…
ആഹാ വന്നോ എന്റെ ചട്ടമ്പികൾ…
പ്രിയ കളിയാലേ ഇരുവരെയും നോക്കി ചോദിച്ചു…
വന്നൂല്ലോ… ആദ്യം എന്റെ പ്രിയക്കുട്ടി കഴിക്കാൻ എന്തേലും എടുക്ക്… ഭയങ്കര വിശപ്പ്…മാധു വയറിൽ തടവി കൊണ്ട് പറഞ്ഞു…
കറ്റ്ലൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്… നിക്ക് പ്രിയാമ്മ ഇപ്പോ എടുത്തിട്ട് വരാം…
എന്നാ ഞാനും വരുന്നു… കറ്റ്ലൈറ്റ് എന്ന് കേട്ടപ്പോഴേ മാധു സോഫയിൽ നിന്ന് ചാടിയിറങ്ങി പ്രിയയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു…
ഡി… ഒറ്റയ്ക്ക് കേറ്റാതെ എനിക്കും രണ്ടെണ്ണം ഇങ്ങേടുത്തോണ്ട് വരണേ…
ആതി വിളിച്ചു പറഞ്ഞു…
മമ്… നോക്കട്ടെ… അടുക്കളയിലേക്ക് നടക്കെ മാധുവും വിളിച്ചു പറഞ്ഞു…
അടുക്കളയിലേക്ക് പോയ ആൾ ഒരു പ്ലേറ്റിൽ കറ്റ്ലൈറ്റും കൊണ്ട് ഹാളിലേക്ക് വന്ന് രണ്ടും കൂടി തച്ചിനിരുന്ന് കഴിക്കാൻ തുടങ്ങി…
അജു പുറത്തേവിടെയോ പോയി തിരിച്ചു വരുമ്പോൾ കാണുന്ന കാഴ്ച രണ്ടും കൂടി കറ്റ്ലൈറ്റ് കേറ്റുന്നതാണ്…
ഓ കുട്ടി തേവാങ്കുകൾ രണ്ടും ഉണ്ടല്ലോ…
എനിക്കിട്ട് ഒരുത്തി പണി വെച്ചിട്ടിരുന്ന് കേറ്റുന്നത് കണ്ടില്ലേ… തെണ്ടി…
ആതിയെ നോക്കി അജു മനസ്സിൽ പറഞ്ഞു…
മാധുവാണേൽ പ്ലേറ്റിൽ കമന്ന് കെട്ടി കറ്റ്ലൈറ്റ് കുത്തി കേറ്റിക്കൊണ്ടിരിക്കുവാ…
രണ്ടിനെയും മൈൻഡ് ചെയ്യാതെ അജു അവരെ പാസ് ചെയ്ത് പോകെ മാധുവിന്റെ ചോദ്യമുയർന്നു…
എന്താണ് അജുവേട്ടാ ഒരു മൈൻഡ് ഇല്ലാതെ പോകുന്നെ…?
മാധുവിന്റെ വായിൽ ഉണ്ടായിരുന്നത് കൊണ്ട് ചോദ്യം വ്യക്തവല്ലായിരുന്നു…
ആദ്യം നീ ആ അണ്ണാക്കിൽ കുത്തി തിരുകിയത് ഇറക്ക്…
അജുവിന് മറുപടിയായി മാധു ഒന്നിളിച്ചു കൊടുത്ത് കൈയിലിരുന്ന ബാക്കിയുണ്ടായിരുന്ന കഷ്ണം വായിലേക്ക് തിരുകി…
എന്തോന്നെടെ എന്ന കണക്കെ അജു മാധുവിനെ നോക്കി…
അല്ല അജു… നീ ഇതെവിടെ പോയിട്ട് വരുവാ…?
ആതി ചോദിച്ചു…
നിനക്കൊരു ചെക്കനെ അന്വേഷിച്ചിറങ്ങിയതാ… വേഗമങ്ങ് കെട്ടിച്ചു വിട്ടാൽ സമാധാനം കിട്ടുമല്ലോ…
അയ്യോ ജോക്ക്… ഒന്ന് പോയെടാ തീവണ്ടി…
ആരാടി തീവണ്ടി… അജു ദേഷിച്ചു കൊണ്ട് ആതിക്കടുക്കലേക്ക് പോകാനൊരുങ്ങവേ പ്രിയ അങ്ങോട്ടേക്ക് വന്നതും ഒരുമിച്ചായിരുന്നു…
ട്രെയിൽ രണ്ട് ഗ്ലാസ് ജ്യൂസും കൊണ്ടാണ് പ്രിയ വന്നത്…
രണ്ടും കൂടി തുടങ്ങിയോ… എന്താടാ ആച്ചി…
എഹ്… ഒ.. ഒന്നൂല്ലമ്മാ… അജു ആതിയെ ഒന്ന് നോക്കി പറഞ്ഞു…
അല്ല എന്റെ മോൻ രാവിലെ ഇപ്പോ വരാമെന്നും പറഞ്ഞു പോയിട്ട്… എവിടെയായിരുന്നു ഇത്രയും നേരം…
അമ്മ അറിഞ്ഞില്ല…അജു എനിക്ക് ചെക്കനെ അന്വേഷിച്ചിറങ്ങിയതാ… ല്ലേ അജു…
അജു ആതിയെ നോക്കി പല്ല് ഞെരിച്ചു…
മാധു അജുനെ നോക്കി ചിരിക്കാതിരിക്കാൻ പാട് പെടുവാണ്…
എന്നെ ഇങ്ങനെ നോക്കുന്നേ… നീ തന്നെയല്ലേ അജു പറഞ്ഞത്… പിന്നെ ആലോചിക്കുന്ന കൊണ്ട് എനിക്ക് കുഴപ്പമൊന്നില്ലാട്ടോ… എന്റെ ലെവലിന് പറ്റുന്നവനാണേൽ നോക്കാം…
അയ്യടി… അവൾടെ മനസിലിരിപ്പ് കണ്ടില്ലേ… ഞാൻ അറിഞ്ഞോണ്ടൊരു ചെക്കനെ കൊലയ്ക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല… മനസിലായോടി കുരുപ്പേ…
അതും പറഞ്ഞ് അജു ട്രെയിൽ ഇരുന്ന ഒരു ജ്യൂസ് ഗ്ലാസുമെടുത്ത് റൂമിലേക്ക് നടന്നു…
ഡാ തെണ്ടി അതെന്റെ ജ്യൂസാ…
ആതി പറഞ്ഞെങ്കിലും അജു അത് മൈൻഡ് ചെയ്യാതെ സ്റ്റേയർ കേറി പോയി…
ആതി ഉണ്ടായിരുന്ന ജ്യൂസ് ഗ്ലാസ് എടുക്കാൻ പോകും മുന്നേ ആ ഗ്ലാസ് മാധു കൈക്കലാക്കി ആതിയെ നോക്കി ഇളിച്ചു കാട്ടി…
നിക്കാതി അമ്മ എടുത്തിട്ട് വരാം… പ്രിയ ട്രെയും എടുത്ത് അടുക്കളയിലേക്ക് പോയി…
പ്രിയ ജ്യൂസും എടുത്ത് വരുമ്പോൾ കാണുന്നത്
ജ്യൂസ് പങ്കിട്ട് കുടിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്ന രണ്ടിനെയുമാണ്… ആ കാഴ്ച കണ്ട് പ്രിയയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ഒരു നിമിഷം ഇരുവരുടെയും ആഴമേറിയ സൗഹൃദം നോക്കി നിന്നു പോയി പ്രിയ…
…………….
“”””‘If you wanna run away with me
I know a galaxy and i can
take you for a ride
I had a premonition that
We fell into a rhythm
Where the music dont stop for like
Glitter in the sky glitter in my eyes
Shining just the way i like
If you feeling like you
Need a littile bit of company
You met me at the perfect time
You want me i want you baby””””
ഫോൺ കിടന്നടിക്കുന്ന ശബ്‌ദം കേട്ടാണ് ആതി ഉറക്കം വിട്ടുണർന്നത്…
മേത്ത് പാറക്കല്ലെടുത്തു വെച്ചകണക്കെ ഭാരം തോന്നി കണ്ണ് തിരുമ്മി നോക്കിയതും മാധു ലേക്ക് കേട്ടത് പോലെ ആതിയുടെ മേലിൽ…
ഒരു വിധം മാധുവിനെ മേത്തന്ന് ഇറക്കി മാറ്റി എണീറ്റു…
മാധു പില്ലോ കെട്ടിപ്പിടിച്ച് തിരിഞ്ഞു കിടന്നു…
കുമ്പകർണ്ണി… മാധുവിന്റെ കിടപ്പ് കണ്ട് ആതി തലക്കടിച്ചു…
അപ്പോഴേക്കും വീണ്ടും ഫോൺ റിങ് ചെയ്തു… മാധുവിന്റെ ഫോണാണ് കിടന്നടിക്കുന്നത്… കക്ഷി ഫോണടിക്കുന്നത് പോലുമറിയാതെ ഉറക്കവും… ഫോണെടുത്തതും സ്‌ക്രീനിൽ തെളിഞ്ഞ പിച്ചർ കണ്ട് ചിരിയാലേ കാൾ അറ്റന്റ് ചെയ്തു…
അമ്മ ഞാൻ ആതിയുടെ അടുക്കലുണ്ട്… ഇന്ന് വീട്ടിലേക്കില്ല… എന്നെ പ്രേതീക്ഷിക്കണ്ട… ഓക്കേ…
സുജാമ്മേടെ ആതിക്കുട്ടിയെ…
ആതി പറഞ്ഞ് തീർന്നതും മറു വശത്ത് നിന്ന് സുജയുടെ മറുപടി വന്നു…
മനസിലായല്ലേ… ഗൊച്ചു ഗള്ളി…
അമ്മമാർക്കും അവരുടെ മക്കളുടെ ചെറു അനക്കം പോലും മനസിലാകും… നിങ്ങളെ മൂന്നിനേയും ഇന്നും ഇന്നലയോ തൊട്ട് കാണുന്നതല്ലല്ലോ… നേരിൽ കാണണമെന്നില്ല അമ്മമാർക്കും അവരുടെ മക്കളെ തിരിച്ചറിയാൻ… മനസ്സിലായോ എന്റെ മോൾക്ക്…
ഉവ്വേ… അല്ല സുജാമ്മേ… മാധുനെ വിളിച്ചത് ഇന്നങ്ങോക്കില്ലേ എന്നറിയാൻ വേണ്ടിട്ടാണെൽ ഞാൻ മുന്നേ പറഞ്ഞത് തന്നെയാ… അവളിന്നങ്ങോട്ടേക്കില്ല… മറ്റന്നാൾ പ്രേതീക്ഷിച്ചാൽ മതി… ഇപ്പോ ആള് നല്ല ഉറക്കാണ്… എണീക്കുമ്പോൾ വിളിച്ച കാര്യം പറഞ്ഞേക്കാം…
കുറച്ച് നേരം നീണ്ടു നിന്ന സംസാരതിനോടുവിൽ ആതി ഫോൺ വെച്ച് എണീറ്റ് വാഷ് റൂമിലേക്ക് പോയി മുഖം കഴുകി
കഷ്ട്ടിച്ച് തോളറ്റം എത്തുന്ന ബോംബ് സ്റ്റൈലിൽ കട്ട് ചെയ്ത മുടി കൈകൊണ്ടൊതുക്കി വാഷ് റൂമിൽ നിന്നിറങ്ങി ബെഡിൽ സുഖമായി കിടന്നുറങ്ങുന്നവളെ ഒന്ന് നോക്കി റൂം വിട്ടിറങ്ങി…
“”””നീലാകാശം പീലി വിരിക്കും പച്ചതെങ്ങോലാ
തെളിഞ്ഞ മഞ്ഞപ്പൂങ്കുല ആകെ ചുവന്ന റോസാപ്പൂ… നനന നാനാ… നനന നാനാ… നാന നാനനാ….”””” പാട്ടും മൂളി താഴേക്ക് നടക്കെ അജുന്റെ റൂം പാസ് ചെയ്ത് പോകാൻ നേരം ഒന്ന് നോക്കി…ഡോർ പാതി ചാരി കിടക്കുവാണ്…
കേറി നോക്കണോ… നോക്കിയേക്കാം…
ആതി ഡോർ മെല്ലെ തുറന്ന് തലയിട്ട് അകത്തേക്ക് നോക്കി… റൂമിൽ അജുനെ കണ്ടില്ല…
ഇവിടെ ഇല്ലല്ലോ… മമ് ബാൽക്കണിയിൽ കാണും കള്ള തീവണ്ടി…
ആതി നേരെ ബാൽക്കണിയിലേക്ക് ചെല്ലുമ്പോൾ ബെൻ ബാഗിൽ ഇരുന്ന് ഹെഡ് സെറ്റ് വെച്ച് പാട്ടും കേട്ടിരിക്കുവാ കക്ഷി…
കണ്ണടച്ചു കിടക്കുന്നത് കൊണ്ട് ആതി വന്നത് അജു കണ്ടിരുന്നില്ല…
അങ്ങനെ ഇപ്പോ സുഖിച്ചിരുന്നു പാട്ട് കേൾക്കണ്ടടാ ചേട്ടൻ തെണ്ടി…
ആതി ഓടിച്ചെന്ന് അജുന്റെ മടിയിൽ കേറിയിരുന്നു… അപ്രതീക്ഷിതമായതിനാൽ അജു ഞെട്ടിപ്പോയി… കണ്ണ് തുറന്ന് നോക്കുമ്പോൾ ഇളിച്ചു കാട്ടിയിരിക്കുവാ ആതി…
പേടിച്ചോ അജു…
എന്റെ മടിന്ന് നീ എണീറ്റ് മാറുന്നോ അതോ ഞാൻ ഉന്തി താഴെ ഇടണോ…
ഞാൻ മാറൂലാ… അജുന്റെ കഴുത്തിലൂടെ കൈയ്യിട്ട് ആതി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
അജുന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
അജുവേ… അവളൊരു ഈണത്തിൽ വിളിച്ചു…
മമ്… എന്താ…? കള്ള ഗൗരവം നിറച്ചവൻ ചോദിച്ചു…
ഞാൻ ഇവിടന്ന് പോയാൽ സമാധാനം കിട്ടുവോ അജൂന്… മുഖമുയർത്തി അജുനെ നോക്കി…
ഞാനത് ചുമ്മാ പറഞ്ഞതല്ലെടാ…
നിന്റെ അജുന് നീയില്ലാത്ത സന്തോഷമുണ്ടോ ആതി… നീ എന്റെ ജീവനല്ലേ മോളെ… ആതിയുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് അജു പറഞ്ഞു… പിന്നെ മാധു… അവളും എനിക്ക് നിന്നെ പോലെ തന്നെയാ…
നിങ്ങൾ രണ്ട് ചട്ടമ്പികളല്ലേ ഈ ഏട്ടന്റെ വിലപ്പെട്ട നിതികൾ… ആതിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടവൻ അവളെ ചേർത്തു പിടിച്ചു…
ലവ് യു അജു… ആതി അജുന്റെ കവിളിൽ ഉമ്മ കൊടുത്ത് അവന്റെ മടിയിൽ നിന്നുമെണീറ്റു…
വയറ് പാതി നറഞ്ഞു… ബാക്കി ഭാഗം അടുക്കളയിൽ പോയി എന്തേലും കേറ്റി നിറയ്ക്കട്ടെ…
ആതി അതും പറഞ്ഞ് തിരിഞ്ഞു നടന്നു…
അതെ മോളെ ഞാൻ എല്ലാം മറന്നെന്നു കരുതണ്ടാ… തിരിച്ചടി പ്രേതീക്ഷിച്ചിരുന്നോ…
I’m വെയ്റ്റിംഗ്… നമ്മ ദളപതിക്കാ മാസ് ഡയലോഗടിച്ച് ഇളിച്ചു കാട്ടി ഒറ്റ പോക്ക്…
അജു ചിരിച്ച് പോയി…
തുടരും…

by