രചന – അമ്മൂസ്
അവന്റെ ഹൃദയത്തിന്റെ തന്ത്രികളെവിടെയോ താളം തെറ്റി മിടിക്കുന്നത് പോലെ …….
ഇവൾക്ക് ഇപ്പോഴും ഇങ്ങനെ ചിരിച്ചൂടെ …..
അവൻ മനസ്സിൽ പറഞ്ഞ് …..
അങ്ങനെ നിന്നതും ……
പെട്ടന്ന് അവൾ അവൻ നിൽക്കുന്നിടത്തേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു …….
ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു .
സാറ പെട്ടന്ന് തന്നെ മിഴികൾ മാറ്റി ……
അവളുടെ മുഖത്തേ പുഞ്ചിരി പതിയെ മാഞ്ഞു ……
എപ്പോഴും കാണാറുള്ള സ്ഥായി ഭാവത്തിലേക്ക് അതെത്തി .
അസൽ പിശുക്കിതന്നെയാ ……
കണ്ടില്ലേ ചിരിക്കാൻ മടിച്ച് കവിള് വീർപ്പിച്ചത് .
അവൻ മനസ്സിൽ പറഞ്ഞ് അടുക്കളയിലേക്ക് കയറി വന്നു……
അഹ് ഇച്ചായൻ വന്നോ….. എവിടെ പോയതാ ……
പലഹാര പാത്രത്തിൽ കൈയിട്ട് എബിചോദിച്ചു …..
ഗോഡൗൺ വരെ പോയതാടാ കുറച്ച് പെന്റിങ് വർക്ക് ഉണ്ടായിരുന്നു .
ഹ്മ്മ് …..
ഇച്ചായാ ….ഇതാ കഴിക്ക് …..
അന്ന ഒരു ഉണ്ണിയപ്പം അവന്റെ നേർക്ക് നീട്ടി ……..
അവൻ അത് വാങ്ങിച്ച് ഒരു ഭാഗം കടിച്ചു …..
ശേഷം ഒളികണ്ണിട്ട് സാറയെ നോക്കി ……
ഇപ്പോഴും കവിളും പെരുക്കി തന്നെ ഇരിക്കുകയാണ് .
സേവി അമ്മച്ചിമാർക്ക് അരികിലേക്ക് ചെന്ന് അടുപ്പിലായി മൊരിഞ്ഞു പൊങ്ങുന്ന ഉണ്ണിയപ്പത്തിലേക്ക് നോക്കി ……
ആഹാ നല്ല മണം …….
അവൻ അവർക്കടുത്തേക്ക് ചേർന്ന് നിന്നു .
പോയി കുളിച്ചിട്ട് വാടാ …..
മേരി കപട ദേഷ്യത്തോടെ പറഞ്ഞു .
ഇന്ന് അത്താഴത്തിന് എന്നതാ ക്ലാരമ്മേ
നല്ല മണം വരുന്നുണ്ടല്ലോ ???
അവൻ അമ്മച്ചിയെ വിട്ട് ക്ലാരമ്മയ്ക്ക് അരികിൽ വന്നു …..
നിനക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിയിട്ടുണ്ട് .
പോയി ഫ്രഷ് ആയി വാ …….
ആ കുട്ടികൾക്ക് വിശക്കുന്നുണ്ടാകും …..
നീയും കൂടി വരാൻ കാക്കുകയായിരുന്നു
ഹ്മ്മ് പോകുവാ ……
അവൻ തിരിഞ്ഞ് പുറത്തേക്ക് പോകുന്നതിനിടയിൽ അടുത്തായി ഇരുന്ന
സാറയുടെ വീർത്തകവിളിൽ ചൂണ്ട് വിരൽ കൊണ്ട് ഒന്ന് കുത്താനും മറന്നില്ല .
അവൾ പെട്ടന്ന് ഒന്ന് ഏങ്ങിപ്പോയി ……
മുഖം തിരിച്ച് അവനെ നോക്കിയതും സേവി
അവളെ കടന്ന് പോയിരുന്നു …..
ആ നിമിഷം അറിയാതെ അവൾ കവിളിൽ കൈ ചേർത്ത്പോയി ……
ഇയാളെ ഞാൻ ……അവളുടെ മുഖം കുറച്ചു കൂടി കനത്തു .
സേവിയുടെ ചുണ്ടിൽ ചെറിയൊരു കള്ളച്ചിരി തത്തിക്കളിച്ചു …..
ഇവളുടെ കവിളെന്താ….പഞ്ഞിക്കെട്ട് ആണോ ???
അവൻഅനസ്സിലോർത്തു .
ഒരു കുഞ്ഞ് പുഞ്ചിരിയാലേ അവൻ അവന്റെ മുറിയിലേക്ക് ഉള്ള സ്റ്റെപ് കയറി …..
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഒന്ന് ഫ്രഷ് ആയിക്കഴിഞ്ഞ് അവൻ താഴേക്ക് വരുമ്പോൾ എല്ലാവരും ഡൈനിങ് ടേബിളിന് ചുറ്റുമുണ്ട് .
സ്പെഷ്യലായി ഉണ്ടാക്കിയ വിഭവങ്ങളെല്ലാം നിരത്തി വച്ചിട്ടുണ്ട് …..
അന്നയും സാറയും ഇതെല്ലാം കണ്ട് അങ്ങനേ ഇരിപ്പാണ്…….
ഇത്രയും സന്തോഷത്തോടെ അത്താഴമുണ്ണാൻ അവർ ഇതുവരെ ഇരുന്നിട്ടില്ല .
സേവി സ്റ്റെപ് ഇറങ്ങി വന്ന് സാറയുടെ അടുത്തായി ഒഴിഞ്ഞുകിടന്ന കസേരയിൽ ഇരുന്നു .
എബിയുടെ അടുത്ത് രണ്ട് ചെയർ ഒഴിഞ്ഞുകിടപ്പുണ്ട് അതിൽ ഇരിക്കാതെ തന്റെ അടുത്തായി വന്നിരുന്നവനെ അവളൊന്ന് ഇരുത്തി നോക്കി …..
സേവി സാറയെ നോക്കി ഒന്ന് കള്ളചിരി ചിരിച്ചു .
അവൾ മുഖം തിരിച്ചിരുന്നു …..
എടുത്തു കഴിക്ക് മക്കളേ …….
മേരിയും ക്ലാരയും സാറക്കും അന്നക്കും അരികിൽ നിന്ന് പറഞ്ഞു .
സാറ ഒരു കുഞ്ഞ് ചിരിയോടെ ഓരോന്നായി എടുത്തു പാത്രത്തിലേക്ക് വച്ചു ……
എബി തനിക്ക് എടുക്കുന്ന കൂട്ടത്തിൽ അന്നയ്ക്ക് കൂടി വിളമ്പികൊടുത്തു ……
അവളൊരു കുഞ്ഞ്കുട്ടിയേപ്പോലെ ഓരോ
കറികളുടെയും ടെസ്റ്റ് നോക്കുന്നുണ്ട് ……
സാറ ഒഴികെ എല്ലാവരും എന്തൊക്കെയോ സംസാരിച്ചാണ് കഴിക്കുന്നത് ……
ഒത്തിരി നാൾക്ക് ശേഷം വീട്ടിൽ വന്നത് കൊണ്ട് സേവി എല്ലാം ആസ്വദിച്ച് കഴിക്കുന്നുണ്ട് ……
കഴിക്കുന്നതിനിടയിൽ കൂട്ടിമുട്ടുന്ന കൈ മുട്ടുകൾ സേവി ശ്രദ്ധിക്കുന്നില്ലെങ്കിലും
സാറ ഒരു എതമില്ലാത്തത് പോലെ കൈ താഴത്തി വച്ചു ……
ശേഷം അവനെ നോക്കി ദേഷ്യത്തോടെ വെള്ളമെടുത്ത് കുടിച്ചതും അത് നെറുകയിലേക്ക് കയറി അവൾ ചുമക്കാൻ തുടങ്ങി ……
സേവി പെട്ടന്ന് തന്നെ അവളുടെ കയ്യിൽ ഇരുന്ന വെള്ളം മാറ്റി വച്ച് അവളുടെ നെറുകയിൽ തട്ടികൊടുത്തു …..
ശ്രദ്ധിച്ചു കഴിച്ചൂടെ സാറ ……
അവൻ ശാസനയോടെ പറഞ്ഞ് അവളെ നോക്കി ….
മെല്ലെ മെല്ലെ അവളുടെ ചുമ നിന്നു ……
അവൾ നിവർന്നു നോക്കിയതും സേവി കൈ മാറ്റി ……
അവൾ ചുറ്റും ഒന്ന് കണ്ണ് പായിച്ചതും എല്ലാവരും തങ്ങളെ തന്നെ നോക്കിയിട്ടിക്കുന്നു .
എല്ലാവരും ഇവിടെ ഇപ്പോൾ എന്താ നടന്നതെന്ന് ഉള്ള ഭാവം തന്നെയാണ് ……
അവൾക്ക് വല്ലാത്ത ചമ്മൽ തോന്നി …..
സേവി ഒന്നും സംഭവിക്കാത്ത മട്ടിൽ ബാക്കി കഴിച്ച് തുടങ്ങി …….
അമ്മച്ചിയുടെയും അപ്പച്ചന്റെയും മുഖത്തു വല്യ ഭാവങ്ങൾ ഒന്നും ഇല്ലെങ്കിലും
അന്നയും എബിയും ചിരിയടക്കുന്ന പാടിലാണ് .
കൂടെ ക്ലാരമ്മയും .
കുറച്ച് നിമിഷം കഴിഞ്ഞതും എബി മറ്റെന്തോ വിഷയം സംസാരിച്ചു തുടങ്ങിയതും ….
അപ്പച്ചനടക്കം എല്ലാവരും അതിലേക്ക് ശ്രദ്ധതിരിച്ചു ….. സാറ മറ്റൊന്നും ശ്രദ്ധിക്കാതെ പെട്ടന്ന് കഴിച്ച് എഴുന്നേറ്റു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
കഴിച്ച് കഴിഞ്ഞ് എല്ലാം ഒതുക്കി …..
കുറച്ച് നേരത്തേക്ക് എല്ലാവരും ഹാളിൽ കൂടി
സേവി റൂമിൽ പോയി തിരിച്ചിറങ്ങി വന്നതും എല്ലാവരുമുണ്ട് .
സാറ അന്ന നിർബന്ധിച്ചിട്ട് അവിടെ ഇരിക്കുന്നതായി തോന്നി ……
പിന്നെ ഒന്നും നോക്കിയില്ല .
അവളുടെ അടുത്ത് തന്നെ ചെന്നിരുന്നു .
പക്ഷേ ഒന്നും ഒന്നും അറിയാത്ത ഭാവത്തിൽ ഫോണിൽ എന്തോ പരാതിയാണ് അവൻ ഇരിക്കുന്നത് ……
അതുകൊണ്ട് അധികം ആരും ശ്രദ്ധിക്കാനും പോയില്ല ……..
അന്നയും എബിയും എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു മറിയുകയാണ് ….
ഗൗരവത്തിൽ ഇരുന്ന അപ്പച്ചൻ പോലും അതുകേട്ട് പുഞ്ചിരിക്കുണ്ട് ……
സേവി അടുത്തിരുന്നതും
സാറക്ക് വല്ലാതെ ശ്വാസംമുട്ടുന്നതുപോലെ തോന്നി ……
അവന്റെ പെർഫ്യുമിന്റെ മണം നാസിക തുളച്ചു ഉള്ളിലേക്ക് കയറുന്നുണ്ട് ……
സാറകൊച്ചേ ……
അവൾക്ക് കേൾക്കാൻ പാകത്തിന് അകവൻ വിളിച്ചു …..
അവൾ ഞെട്ടിപ്പോയി …..
പുറത്തേക്ക് വരുന്നോടീ ……
അവൾ ശ്വാസം അടക്കി പിടിച്ച് ചുറ്റും നോക്കി .
ആരെങ്കിലും കേട്ടാൽ …..
അവൾ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി .
പുറത്ത് നല്ല കാറ്റാടി ……
അവൻ വീണ്ടും ഒരു മന്ത്രണം പോലെ പറഞ്ഞു .
പെട്ടന്ന് അവൾ എഴുന്നേറ്റു …..
സേവിയും അത് പ്രധീക്ഷിച്ചില്ല.
അവൾ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടതും എല്ലാവരും അവളെ തന്നെ നോക്കി .
എന്താ ചേച്ചി…..
എബി ചോദിച്ചു …..
അവൾ എന്ത് പറയണമെന്ന് അറിയാതെ നിന്നു.
അ …അത് …..
എന്താ മോളെ മേരിയും അവളെ നോക്കി ചോദിച്ചു …..
എനിക്ക് ….എനിക്ക് ….നല്ല തലവേദന …..
കിടക്കാൻ തോന്നുന്നു ……
അഹ് അത്രേ ഉള്ളോ ….
മോള് പോയി കിടന്നോ ……
മേരി പറഞ്ഞു ….
ഹ്മ്മ് …..
അവൾ ഇടം കണ്ണിട്ട് സേവിയെ ഒന്ന് നോക്കിയ ശേഷം റൂമിലേക്ക് നടന്നു .
സേവി ഒന്നും അറിയാത്തത് പോലെ ഫോണിലേക്ക് നോക്കി …… ശേഷം
മുഖമുയർത്തിയതും എബി അവനെ ഒന്ന്
ആകെ മൊത്തം ഉഴിഞ്ഞു ….
എന്തോ അർത്ഥം വച്ചത് പോലെ ……
അവൻ പോടാ ….എന്ന് ശബ്ദമുണ്ടാക്കാതെ
പറഞ്ഞ് ഫോൺ ചെവിക്ക് അരികിൽ വച്ച് പുറത്തേക്കു നടന്നു ……
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഹലോ …….
ബെന്നിച്ചാ ……
ആഹ്ഹ് ….സേവി …..നേരത്തേ അങ്ങ് എത്തിയോ ടാ ……
എത്തി ഇച്ചായാ ……
കട അടച്ചിട്ട് നിന്നെ വിളിക്കുമെന്ന് വച്ച് ഇരിക്കുകയായിരുന്നു ഞാൻ …..
ഹ്മ്മ് …..
പിള്ളേര് എന്ത് പറയുന്നെടാ ……
ബെന്നി ചോദിച്ചു …..
ആഹ്ഹ് സുഖം …..
അന്നക്കൊച്ച് ഫുൾ ഹാപ്പിയാ ….
സാറയുടെ കാര്യം അറിയാല്ലോ ഇച്ചായാ ….
പതിയെ പതിയെ അഡ്ജസ്റ്റ് ആയിക്കോളും .
എല്ലാം ശെരിയാക്കുമെടാ …….
അവള് അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ചിരുന്ന ഒരു പെണ്ണാ …
പെട്ടന്ന് ഒരു പറിച്ചു നടലൊന്നും അവൾ ഉൾക്കൊള്ളില്ല ……
ശെരിയാകാൻ കുറച്ചു സമയമെടുക്കും .
ബെന്നി പറഞ്ഞത് അവൻ മൂളിക്കേട്ടു .
കുറച്ച് നേരത്തേ സംസാരങ്ങൾക്ക് ഒടുവിൽ അവൻ ഫോൺ വച്ച് അകത്തേക്ക് കയറി .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
സാറയെ കെട്ടി പിടിച്ചു കിടക്കുകയായിരുന്നു അന്നാ ……
ചേച്ചി……..
എന്ത് നല്ല ആളുകളാ ആല്ലേ ഇവിടെ ഉള്ളവർ
നമ്മൾ ജീവിതത്തിൽ ഇത്രയും നല്ല നിമിഷങ്ങളിലൂടെ ഇതുവരെ കടന്നുപോയിട്ടില്ലല്ലേ …
അവൾ സാറയോടായി ചോദിച്ചു .
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു …..
ഇതുപോലെ ഒരു കുടുംബമുള്ള സേവിച്ചൻ എത്ര ഭാഗ്യം ഉള്ളയാളാ ….
ആ പറഞ്ഞത് ശെരിയാണെന്ന് സാറക്കും തോന്നി .
പതിയെ പതിയെ എന്തെല്ലാമോ സംസാരിച്ച് അന്ന ഉറക്കത്തോലേക്ക് വീണു …..
അടുത്ത ദിവസം എങ്ങനെയെന്ന് അറിയാതെ
സാറയും …..
തുടരും …❤️
ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ ….

by