The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഭവ്യ ഭാസ്ക്കരൻ
ഫോൺ റിങ് ചെയ്യുന്നത് കേട്ടു രുദ്രൻ ഫോൺ കൈയിൽ എടുത്തു.
രോഹൻ.. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
ഇവൻ എന്താ ഈ സമയത്ത് രുദ്രൻ മനസിലോർത്തു കൊണ്ടു കാൾ അറ്റൻഡ് ചെയ്തു.
ഹലോ..
രുദ്രാ… പതർച്ചയോടെ രോഹൻ വിളിച്ചു.
എന്താടാ.. എന്താ നിന്റെ സൗണ്ട് വല്ലാതെ ഇരിക്കുന്നെ..?
ഡാ മൈഥിലി നിന്റെ അടുത്ത് ഉണ്ടോ..?
ഇല്ലടാ. അവർ വീട്ടിലേക്കു പോയി എന്താ..?
അല്ലടാ.. ഇന്ന്..
ഇന്ന്..?
ഡാ അത്. രോഹൻ കോളേജിൽ വച്ച് ഉണ്ടായ സംഭവങ്ങൾ എല്ലാം രുദ്രനോട് പറഞ്ഞു.
രോഹാ.. നീ..
പറ്റി പോയടാ. അപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞു പോയതാ. ആകെ ഒരു സമാദാനം ഇല്ല. മൈഥിലിയെ വിളിക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നു എന്നല്ലാതെ കാൾ എടുക്കുന്നില്ല.
നീ ടെൻഷൻ ആവണ്ട. ഇനി മറച്ചു വച്ചിട്ട് കാര്യമില്ല. ഞാൻ അവളോട് സംസാരിച്ചോളാം.
മ്മ്. അമ്മുവിന് ഇപ്പോ..?
നാളെ റൂമിലേക്ക് മാറ്റും.
ആഹ്. ഞാൻ നാളെ അങ്ങോട്ടു വരാം.
ഓക്കേ ടാ.
ഫോൺ കട്ട് ആയതും എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൻ മാധവിന്റെ അടുത്തേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
പിറ്റേന്ന് അമ്മുവിനെ റൂമിലേക്ക് മാറ്റി.
മൈഥിലിയെ കാണാഞ്ഞെ അമ്മു മൈഥിലിയെ അന്വേഷിച്ചു.
അമ്മാ.. മീനു ചേച്ചി..?
മീനുന് വയ്യ.
എന്തുപറ്റി ചേച്ചിക്ക് വേവലാതിയോടെ അവൾ ചോദിച്ചു.
തലവേദന.
ഡോക്ടറെ കാണിച്ചോ അമ്മാ.
ഏട്ടനും ഏട്ടത്തി കാണിക്കാൻ പോയിട്ട് ഉണ്ട്. ഇപ്പോ വരും. പാർവതി പറഞ്ഞു.
ആഹ്.
മാധവനും സുഭദ്രയും മൈഥിലിയും അങ്ങോട്ടു വന്നു.
ഏട്ടാ ഡോക്ടർ എന്തു പറഞ്ഞു മാധവിനെ നോക്കി പാർവതി ചോദിച്ചു.
പേടിക്കാൻ ഒന്നുമില്ല. ടെൻഷൻ കാരണം ആണ്. മെഡിസിൻ തന്നിട്ടുണ്ട്.
മ്മ്.
മാധവനും സുഭദ്രയും അമ്മുവിന്റെ അടുത്തേക്ക് ചെന്നു.
മോളെ..
സുഭദ്ര സ്നേഹത്തോടെ അവളുടെ നെറുകിൽ തലോടി.
വേദന കുറവുണ്ടോ.. മാധവൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
ആഹ്. അവൾ ചെറു ചിരിയോടെ അവരെ നോക്കി കൊണ്ട് പറഞ്ഞു.
മൈഥിലി അവളുടെ അടുത്തേക്ക് പോവാതെ മാറി നിന്നു.
അമ്മു അവളെ നോക്കിയെങ്കിലും അവൾ അറിയാത്ത പോലെ മുഖം തിരിച്ചു നിന്നു.
എന്നാൽ പിന്നെ ഞാനും കണ്ണനും ഓം ഉം അമ്മയും വീട്ടിൽ പോവാ. വൈകുന്നേരം വരാം. മാധവൻ അവരെ നോക്കി പറഞ്ഞു.
അമ്മാ.. എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണം. കണ്ണൻ സുഭദ്രയെ നോക്കി പറഞ്ഞു.
ആഹ്.
ചേച്ചി ഞാൻ രാത്രിക്ക് വരാം. ഓം അമ്മുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
മ്മ്. അവൾ അവന്റെ കൈയിൽ പിടിച്ചു.
അമ്മുവിനോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു രുദ്രൻ പുറത്തേക്ക് ഇറങ്ങി.
വന്നത് മുതൽ മൈഥിലിയുടെ കണ്ണുകൾ രുദ്രനെ വീണയെയും വലയം ചെയ്തു കൊണ്ടിരിക്കയായിരുന്നു.
അവർ പോയതും സുഭദ്ര പാർവതിയുടെ അടുത്തേക്ക് വന്നു.
പാറു .. നീ ഒന്നും കഴിച്ചില്ലല്ലോ. കാന്റീനിൽ പോവാം.
എനിക്ക് ഒന്നും വേണ്ട ഏട്ടത്തി.
അതൊന്നും പറഞ്ഞാൽ പറ്റില്ല, വാ.
അമ്മു.
മീനു ഉണ്ടല്ലോ. നമ്മൾ വരുന്ന വരെ അവൾ നോക്കും.
മീനു.. ആ ഫ്ലാസ്ക് എടുക്ക്. സുഭദ്ര പറഞ്ഞു.
മീനു ഫ്ലാസ്ക്ക് എടുത്ത് നൽകി.
അവർ കാന്റീൻ പോയതും മീനു ചെയറിൽ ഇരുന്നു.
മീനു ചേച്ചി.. അമ്മു വിളിച്ചു.
മീനു മുഖം ഉയർത്തി നോക്കി.
എന്നെ ഒന്ന് ഇരിക്കാൻ സഹായിക്കോ..?
മീനു വന്ന് പിറകിൽ തലയണ വച്ച് അവളെ ഇരുത്തി.
തിരികെ നടക്കാൻ തുടങ്ങിയ അവളുടെ കൈയിൽ അമ്മു പിടിച്ചു.
മ്മ്, ന്താ..? സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ മീനു ചോദിച്ചു.
ചേച്ചി എന്റെ അടുത്ത് ഇരിക്ക്. ക്ഷീണത്തോടെവൾ പറഞ്ഞു.
ചേച്ചി വിഷമിക്കേണ്ട, എനിക്ക് ഒന്നു മില്ല. ഓരോന്ന് ആലോചിച്ചു ടെൻഷൻ ആവണ്ട.
മൈഥിലി അവളുടെ കൈ തട്ടിഎറിഞ്ഞു.
അമ്മു ഞെട്ടി കൊണ്ടവളെ നോക്കി.
ചേച്ചി..
“ആരുടെ ചേച്ചി. നിന്റെ ചേച്ചി മരിച്ചു. ഇതു വെറും മൈഥിലിയാ. ” ദേഷ്യത്താൽ അവൾ പറഞ്ഞു.
“ചേച്ചി..” പകപ്പോടെ അവളെ വിളിച്ചു.
” ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്. എല്ലാവരും കൂടെ എന്നെ സമർത്വമായി പറ്റിച്ചു. എനിക്ക് ഇനി നിന്നെ കാണണ്ട.” കണ്ണുനീരിനെ കൈകളാൽ തുടച്ചു അവൾ പുറത്തേക്ക് പോയി.
എല്ലാം കേട്ട് അമ്മു തറഞ്ഞിരുന്നു. ചിന്തകൾ നാനാ വഴിക്ക് സഞ്ചരിച്ചു.
“കണ്ണേട്ടന് എന്നെ ഇഷ്ടം ആണെന്ന് ചേച്ചി അറിഞ്ഞുവോ..” അവളുടെ ഉള്ളിൽ ഒരു കൊള്ളിയാൽ മിന്നി.
മീനു ചേച്ചി.. എന്നെ വെറുക്കല്ലേ.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
പാർവതി സുഭദ്ര വരുമ്പോൾ പുറത്ത് വരാന്തയിൽ നിൽക്കുന്ന മീനുവിനെ കണ്ടു അവൾക്കു അരികിലേക്ക് ചെന്നു.
മോള് എന്താ ഇവിടെ നില്കുന്നെ..
ഏയ് ഒന്നുമില്ല. ഞാൻ വീട്ടിലേക്ക് പോവാ. കുറച്ചു നേരം കിടക്കണം.
ആഹ്. ഇവിടുന്ന് ഓട്ടോക്ക് പോയാൽ മതി. സുഭദ്ര പറഞ്ഞു.
ആഹ് അമ്മായി.
മോള് ചെല്ല്, ഭക്ഷണം കഴിച്ചു മരുന്ന് കഴിച്ചു ഒന്ന് ഉറങ്ങി എഴുനേൽക്കുമ്പോൾ ഈ തലവേദന ഒക്കെ മാറും. അവളുടെ നെറുകിൽ തലോടി കൊണ്ട് പാർവതി പറഞ്ഞു.
തലവേദന മാറും, പക്ഷേ എന്റെ നെഞ്ചിലെ നീറ്റൽ അത് ഒരു മരുന്ന് കൊണ്ടും മാറില്ല അമ്മേ.. അവൾ മനസ്സിൽ പറഞ്ഞു.
അവൾ യാത്ര പറഞ്ഞു പോയതും,അവർ റൂമിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മൈഥിലി ഹാളിലേക്ക് കയറിയതും കോണി പടി ഇറങ്ങി വരുന്ന രുദ്രനിൽ അവളുടെ മിഴികൾ തങ്ങി നിന്നു.
രുദ്രൻ അവളുടെ അടുത്തേക്ക് വന്നു.
എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. ഞാൻ കുളപ്പടവിൽ ഉണ്ടാവും നീ അങ്ങോട്ടു വാ. അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി.
കാലൊച്ച കേട്ട് രുദ്രൻ തിരിഞ്ഞു നോക്കി. അവൾ ചുമരിൽ ചാരി നിന്നു.
എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. രുദ്രൻ അവളെ നോക്കി ശാന്തമായി പറഞ്ഞു.
മ്മ്. പറഞ്ഞോളൂ. നേർത്ത സ്വരത്തിൽ അവൾ പറഞ്ഞു.
മീനു വേറെ ഒരു വിവാഹത്തിന് സമ്മതിക്കണം.
നിറമിഴികളോടെ മീനു രുദ്രനെ നോക്കി.
എനിക്ക് അറിയാം പെട്ടന്ന് നിനക്ക് അതിന് കഴിയില്ലന്ന്. പതിയെ മതി. ഇനി മനസ്സിൽ ഞാൻ ഉണ്ടാവാൻ പാടില്ല. മറക്കണം. അവളുടെ മുഖത്തേക്ക് നോക്കാതെ കുളത്തിലേക്ക് മിഴികൾ പായ്ച്ചവൻ പറഞ്ഞു നിർത്തി.
നെഞ്ചിൽ ആർത്തു ഇരമ്പുന്ന സങ്കടകടലിനെ അവൾ പാടുപെട്ടു അടക്കി നിർത്തി.
മീനു.. നിന്നെ ഞാൻ എന്റെ നല്ലൊരു സുഹൃത്തായിട്ടേ കണ്ടിട്ട് ഉള്ളൂ. അതിനു അപ്പുറം ഒരു ഇഷ്ടം എനിക്ക് നിന്നോട് ഇല്ല.ഒരിക്കലും തോന്നുകയുമില്ല. ഓർമ്മ വച്ച കാലം മുതൽ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നത് അമ്മുവിനെ ആണ്.
അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ കുത്തി കീറി. രക്തം കിനിഞ്ഞു.
നിനക്ക് വേണ്ടി അവൾ എന്നിൽ നിന്നും അകലാൻ ശ്രമിച്ചതാണ്. അവളുടെ ഉള്ളിൽ എന്നോടുള്ള ഇഷ്ടം നിനക്ക് വേണ്ടി വേണ്ടന്ന് വക്കും. പക്ഷേ എനിക്ക് എന്റെ അമ്മു ഇല്ലാതെ പറ്റില്ല മീനു, എന്റെ പ്രാണൻ ആണവൾ. അവളെ നീ എന്നിൽ നിന്നും അകറ്റരുത്.
അപേക്ഷയോടെ തന്നെ നോക്കി പറയുന്നവനെ കണ്ട് അവളുടെ നെഞ്ചു നീറി പുകഞ്ഞു.
ഒന്നും പറയാൻ കഴിയാതെവൾ മൗനമായ് നിന്നു. ഒന്നും പറയാതെ അവൾ അവിടെ നിന്നും നടന്നു.
മീനു..
ആ വിളിയിൽ അവൾ അവനെ തിരിഞ്ഞു നോക്കി.
നിന്നെ സ്നേഹിക്കുന്ന ഒരു കുടുംബം നിന്റെ കൂടെ ഉണ്ട്, നന്നായി ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുക്ക്.
രുദ്രൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.
” മൈഥിലി കാരണം ആർക്കും ആരെയും നഷ്ടപ്പെടില്ല.”
ഇടറിയ സ്വരത്തോടെ അത്രെയും പറഞ്ഞവൾ അവിടെ നിന്നും നടന്ന് നീങ്ങി.
അവൾ പോവുന്നതും നോക്കിയവൻ നിന്നു.
മീനു എന്റെ വാക്കുകൾ നിന്നെ ഒത്തിരി വേദനിപ്പിക്കുന്നണ്ടെന്നറിയാം. അമ്മുവിന്റെ കാര്യത്തിൽ ഈ രുദ്രൻ സ്വാർത്ഥനാണ്. നീ മാറിയെ പറ്റൂ. നിന്നെ മനസിലാക്കാനും പ്രാണനെ പോലെ സ്നേഹിക്കാനും കഴിയുന്ന ഒരാളുടെ കൈയിൽ തന്നെ നിന്നെ ഏല്പിക്കും. നീ സന്തോഷത്തോടെ അയാൾക്കൊപ്പം ജീവിക്കാൻ തുടങ്ങിയതിയനു ശേഷമേ അമ്മുവിനെ ഞാനന്റെ കൂടെ കൂട്ടുകയുള്ളൂ.
അവൻ ദീർഘനിശ്വാസം എടുത്ത് പുറത്തേക്ക് നടന്നു.
രുദ്രൻ ഹോസ്പിറ്റൽ എത്തുമ്പോൾ രോഹനും അവിടെ എത്തിയിരുന്നു.
ഡാ.. രോഹൻ രുദ്രനെ വന്നു കെട്ടിപിടിച്ചു.
എപ്പോ എത്തി..?
വന്നേ ഉള്ളൂ. നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു.
ആഹ്.
മീനു..?
ഞാൻ അവളോട് സംസാരിച്ചിട്ടുണ്ട്. അവൾ എല്ലാം മനസിലാക്കും എന്ന് കരുതുന്നു.
മ്മ്. നീ വാ.
രുദ്രനും രോഹനും റൂമിലേക്ക് ചെല്ലുമ്പോൾ പാർവതിയും സുഭദ്രയും കസേരയിൽ ഇരുന്നു സംസാരിക്കുന്നുണ്ട്. അമ്മു ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുന്നുണ്ട്.
കണ്ണാ… സുഭദ്രയുടെ വിളികേട്ട് അമ്മു ഞെട്ടി കൊണ്ട് കണ്ണനെ നോക്കി.
അല്ല മോനെ ഇതാരാ…? രോഹനെ നോക്കി കൊണ്ട് പാർവതി ചോദിച്ചു.
ഇതു രോഹൻ. എന്റെ കൂടെ എഞ്ചിനീയറിങ് ഉണ്ടായിരുന്നു. പിന്നെ ഇപ്പോ നമ്മുടെ മീനുന്റെ കോളേജിൽ ലെക്ചർ ആയി വർക്ക് ചെയ്യുന്നു.
ആണോ.. സ്നേഹപൂർവ്വം അവർ രോഹനെ നോക്കി.
രോഹൻ അവരെ നോക്കി പുഞ്ചിരിച്ചു. അമ്മു അമ്പരപ്പോടെ കണ്ണനെ രോഹനെ നോക്കി.
കണ്ണൻ അമ്മുവിനെ നോക്കി കണ്ണു ചിമ്മി കാണിച്ചു.
രോഹൻ ചിരിച്ചു കൊണ്ട് അമ്മുവിന്റെ അടുത്തേക്ക് ചെന്നു.
ഹായ് അമ്മു.
ഹായ്. നേർത്ത പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു.
എന്താ അമ്മു ചിരിക്ക് വോൾടേജ് പോരല്ലോ..? രോഹൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
വയ്യാതെ കിടക്കുന്ന ആളുടെ ചിരിക്ക് ഈ വോൾടേജ് ഉണ്ടാവൂ. അവൾ ചുണ്ടു കൂർപ്പിച്ചു കൊണ്ട് പതിയെ പറഞ്ഞു.
ആഹ് ഇപ്പോ ഓക്കേ ആയി. ഇപ്പോഴ കണ്ണൻ പറഞ്ഞ അമ്മു ആയത്. അവൻ ചിരിയോടെ പറഞ്ഞു.
അതു കേട്ട് എല്ലാവരും ചിരിച്ചു.
അമ്മു കണ്ണനെ കൂർപ്പിച്ചു നോക്കി. കണ്ണൻ അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു. ഉള്ളിൽ ഒരു തണുപ്പ് പടരുന്നതവൾ അറിഞ്ഞു. അവളുടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു.
സുഭദ്രയും പാർവതിയും രോഹനോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ടറിയുകയാണ്, രോഹൻ ഉത്തരം പറയുന്നുണ്ട്. പാർവതിക്കും സുഭദ്രക്കും ആളെ നന്നായി ബോധിച്ചു മാട്ടാണ്.
കണ്ണൻ അമ്മുവിന്റെ അരികിൽ വന്നിരുന്നു. അവർ കാണാതെ അവളുടെ കൈപിടിച്ചു. അവർ സംസാരിക്കുന്നതും നോക്കി ഇരുന്നു.
കണ്ണനോട് ചേച്ചിയുടെ കാര്യം സംസാരിക്കണം എന്ന് ഉണ്ടെങ്കിലും എല്ലാവരും കൂടെ ഉള്ളത് കൊണ്ട് ഒന്നും പറയാനവൾക്ക് കഴിഞ്ഞില്ല.
മോനെ നിങ്ങൾ എവിടെയെങ്കിലും പോവുന്നുണ്ടോ..? സുഭദ്ര ചോദിച്ചു.
ഇല്ല.
എന്നാ പിന്നെ ഞാൻ വീടു വരെ ഒന്ന് പോവട്ടെ.. രാത്രിക്ക് ഉള്ള ഫുഡ്മായി അച്ഛനൊപ്പം തിരികെ വരാം.
ആഹ്. അമ്മാ പോയി വാ. ഞാനും രോഹനും ഇവിടെ ഉണ്ടല്ലോ.
ആഹ്.
സുഭദ്ര അലക്കാൻ ഉള്ള ഡ്രസ്സ് എല്ലാം കവറിൽ എടുത്ത് വച്ചു. അത് എടുത്ത് കൊണ്ട് പാർവതിയുടെ അടുത്തേക്ക് വന്നു.
പോയിട്ട് വേഗം വരാം പാറു.
ശെരി ഏട്ടത്തി.
പാറുമ്മാ ഞാൻ അമ്മയെ വീട്ടിൽ ആക്കിയിട്ടു വരാം. ഇവിടെ രോഹൻ ഉണ്ടാവും.
ആഹ്. പാർവതി പുഞ്ചിരിച്ചു കൊണ്ട് കണ്ണനെ നോക്കി.
അമ്മൂട്ടീ.. പോയിട്ട് വരാം. രുദ്രൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.
കണ്ണന് അമ്മുവിനോട് ഉള്ള സ്നേഹവും കരുതലും അവർക്ക് സന്തോഷം നൽകിയെങ്കിലും, മീനു നെ കുറിച്ച് ആലോചിച്ചപ്പോൾ ആഹ് നെഞ്ചകം വിങ്ങി.
രുദ്രൻ അമ്മയെ കൊണ്ട് പുറത്തേക്ക് നടന്നു.
അമ്മുവും പാർവതിയും രോഹനുമായി പെട്ടെന്ന് അടുത്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമ്മുവിനെ മനസ്സിൽ രോഹനെ ഒരു ഏട്ടന്റെ സ്ഥാനം നൽകിയിരുന്നു.
രോഹനും മറിച്ചായിരുന്നില്ല. കൂടപ്പിറപ്പുകൾ ഇല്ലാത്ത അവന് അവളെ കണ്ടത് മുതൽ ഒരു അനിയത്തിയായി മാറിയിരുന്നു.
അമ്മാ ചായ വാങ്ങിയിട്ട് വരാം..?
പാറുമ്മാ.. ഞാൻ പോയി വാങ്ങി വരാം. രോഹൻ പെട്ടെന്ന് പറഞ്ഞു.
പാർവതി രോഹനെ അത്ഭുതത്തോടെ നോക്കി.
എനിക്ക് അങ്ങനെ വിളിച്ചൂടെ.. രോഹൻ കുസൃതിയോടെ ചോദിച്ചു.
അതിന് എന്താ മോൻ അങ്ങനെ വിളിച്ചോ.
ഞാൻ വാങ്ങിയിട്ട് വരാം. കൈയിലെ ഫ്ലാസ്ക് വാങ്ങി രോഹൻ പുറത്തേക്ക് ഇറങ്ങി.
നല്ല മോനാ അല്ലെ.. അമ്മൂ.
ആഹ് അമ്മാ.
ഞാൻ മീനുവിനെ ഒന്ന് വിളിക്കട്ടെ.. തലവേദന കുറവുണ്ടോ ആവോ.
മ്മ്.
പാർവതി ഫോൺ എടുത്ത് മീനുവിനെ വിളിച്ചു സംസാരിച്ചു.
അമ്മാ ചേച്ചിക്ക് ഇപ്പോ..?
പാറുമ്മാ.. ഇതാ ചായ. രോഹൻ അങ്ങോട്ടു വന്നു.
പാർവതി അവന്റെ കൈയിൽ നിന്നും ഫ്ലാസ്ക് വാങ്ങി. ചായ ഗ്ലാസിൽ ആക്കി ഇരുവർക്കും നൽകി.
ഞാൻ ഇപ്പോ വരാം. നിങ്ങൾ ചായ കുടിക്ക്.
ആഹ്.
പാർവതി റൂമിനു വെളിയിൽ ഇറങ്ങി.
അമ്മൂ..
ആ വിളികേട്ട് അവൾ ഞെട്ടികൊണ്ട് അവനെ നോക്കി.
എന്തിനാടോ.. ഇങ്ങനെ ഞെട്ടുന്നെ..?
അത്.. അവൾ വാക്കുകൾക്കായി പരതി.
അവൻ ചെറു ചിരിയോടെ അവളെ നോക്കി. രോഹൻ രുദ്രൻ തന്നെ കാണാൻ വന്നത് വരെ ഉള്ള കാര്യങ്ങൾ അമ്മുവിനോട് പറഞ്ഞു.
തന്റെ ചേച്ചിയെ ഞാൻ വിവാഹം കഴിക്കുന്നതിൽ അമ്മുവിന് എതിർപ്പ് ഉണ്ടോ..?
ഏട്ടാ.. ചേച്ചി ഒരു പാവമാണ്. ഞാൻ കാരണം ആണ് എന്റെ ചേച്ചി ഇന്ന് വേദനിക്കുന്നത്. ഇന്ന് ചേച്ചി എന്നെ കാണണ്ട എന്ന് പറഞ്ഞു. ചേച്ചി എല്ലാം അറിഞ്ഞു എന്നാ തോന്നുന്നേ., അവൾ മുഖം പൊത്തി കൊണ്ട് കരഞ്ഞു.
ഏയ് അമ്മു, കരയാതെ. അവൾ മുഖമുയർത്തി അവനെ നോക്കി.
അങ്ങനെ ഒന്നും കരുതണ്ട. ദൈവ നിയോഗം വേറെയാണ്. രുദ്രനെ അവൾ ഒരുപാട് സ്നേഹിച്ചത് അല്ലെ.. പെട്ടെന്ന് ഉൾകൊള്ളാൻ കഴിയില്ല. പതിയെ എല്ലാം ശെരിയാവും.
പക്ഷേ ചേച്ചി ഇനിയൊരു കല്യാണത്തിനു സമ്മതിക്കുമോ..?
തന്റെ ചേച്ചി സമ്മതിക്കുമാടോ.. വൈകാതെ, അതു വരെ നമ്മുക്ക് കാത്തിരിക്കാം. അവളുടെ കൈയിൽ പിടിച്ചു കൊണ്ട് രോഹൻ പറഞ്ഞു.
അവളുടെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു ചെറു പുഞ്ചിരി വിടർന്നു.
രുദ്രൻ വരുമ്പോൾ രോഹനുമായി ചിരിച്ചു സംസാരിക്കുന്ന അമ്മുവിനെയാണ്.
അവൻ അവർക്ക് അരികിലേക്ക് ചെന്നു.
കണ്ണനെ കണ്ടതും അവളുടെ മിഴികൾ വിടർന്നു.
അവനും അവർക്ക് അരികിൽ വന്നിരുന്നു. അവർക്കൊപ്പം കൂടി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
കരഞ്ഞു വീർത്ത മിഴികൾ മൈഥിലി പതിയെ തുറന്നു. കണ്ണുനീർ ഒലിച്ചിറങ്ങിയ കവിൾതടം അവൾ അമർത്തി തുടച്ചു കൊണ്ട് ക്ലോക്കിലേക്ക് നോക്കി. പുലർച്ച രണ്ടുമണി.
അവൾ എഴുന്നേറ്റു. താഴേ വീണു കിടക്കുന്ന ഫോട്ടോ എടുത്തത്തിടത്തു തന്നെ വച്ചു.
ടേബിളിൽ ഇരിക്കുന്ന രുദ്രന്റെ ഫോട്ടോ മൈഥിലി കൈയിൽ എടുത്തു. ഫോട്ടോയിൽ വിരലോടിച്ചു.
“ഒരുപാട് ഇഷ്ടമായിരുന്നു രുദ്രാ.. എനിക്ക് നിന്നെ. ഇത്ര നാളും കാത്തിരുന്നത് നീ എന്നെ എന്നെങ്കിലും മനസിലാക്കും എന്ന കരുതിയായിരുന്നു. പക്ഷേ… എല്ലാം തകർന്നു. ഈ മൈഥിലി തോറ്റു പോയിരിക്കുന്നു. നീ അമ്മുവിന്റെ നോക്കിയ നോട്ടങ്ങൾ എല്ലാം എന്നെയാണെന്ന് ഞാൻ തെറ്റിധരിച്ചു. നിന്റെ കണ്ണുകളിൽ കണ്ട പ്രണയം എന്നോടാണ് എന്ന് വിശ്വസിച്ചു പോയി. ഒരു വാക്ക്.. ഒരേ ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ.. എങ്കിൽ എനിക്ക് ഇങ്ങനെ നെഞ്ചു നീറ്റേണ്ടി വരുമായിരുന്നോ… അമ്മു അവൾ എല്ലാം എന്നോട് പറയുന്നവൾ ആയിരുന്നില്ലേ.. അവളും എന്നിൽ നിന്നും എല്ലാം മറച്ചു വച്ചില്ലേ.. എല്ലാവരും കൂടെ മീനുനെ പറ്റിച്ചില്ലെ.. അവൾ വാവിട്ടു കരഞ്ഞു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മരവിച്ച മനസുമായി അവൾ കുളപടവുകൾ ഇറങ്ങി. കാലിൽ തണുപ്പ് പടർന്നതു അവൾ മിഴികൾ ചിമ്മി തുറന്നു. ആഴങ്ങളിലേക്കാവൾ കുതിച്ചു.
തുടരും