രചന – ശ്രീമിഴി
അറിയാതെ തന്നെ ആ ചുണ്ടുകൾ മന്ത്രിച്ചു….. “ചാരു” അത് കുറച്ചു ഉറക്കെ ആയിരുന്നു….. പേര് കേട്ടാ ഭാഗത്തേക്കു ചാരു നോക്കിയതും മുന്നിൽ തന്നെ നോക്കി നിൽക്കുന്ന ശിവനെ കണ്ടതും തറഞ്ഞു നിന്നു ചാരു….. ആരാ ചാരു വന്നത് ????….. ആ ചോദ്യത്തിൽ ചാരു ഒന്ന് ഞെട്ടി ഭദ്രനെ നോക്കി പിന്നെ ശിവനെയും….. ചാരു വേഗം തിരിഞ്ഞു ഭദ്രന്റെ അടുത്തേക്കു നടന്നു….. അത് കാണെ ശിവന് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി….. ഭദ്രന്റെ കൈ ചാരുവിന്റെ തോളിലൂടെ പിടിച്ചു ചേർന്ന് നടന്നു വരുന്നത് കാണെ എല്ലാം നഷ്ടപെട്ടവനെ പോലെ നിന്നു ശിവൻ….. അപ്പോഴേക്കും ഗോപിയും വിഷ്ണുവും അവിടേക്കു വന്നിരുന്നു….. ചാരുവിനെ പിടിച്ചു പുറത്തേക്കു വരുന്ന ഭദ്രനെ കണ്ടതും ഗോപി നെറ്റി ചുളിച്ചു….. വിഷ്ണു വേഗം പോയി ചാരുവിനെ മാറ്റി ഭദ്രനെ പിടിച്ചു….. അത് കാണെ ശിവനും ഗോപിയും പരസ്പരം നോക്കി….. എന്താ സാറെ ഇങ്ങനെ നോക്കുന്നെ ഇപ്പൊ ഭദ്രൻ ഇങ്ങനെയാ അത് പറഞ്ഞു തീർന്നപ്പോഴുക്കും ഒരു കാറ്റ് വന്നു തലോടിയതും ഭദ്രന്റെ മുണ്ട് തെന്നി മാറി വലതുകാലിനു പകരം അവിടം ശുന്യമായിരുന്നു അത് മറക്കാൻ എന്നാപോലെ ഭദ്രൻ വേഗം മുണ്ട് ശരിക്കാക്കി….. ഭദ്രാ ….. എന്താ അളിയാ ????….. ഇത് ഭദ്രൻ തന്നെയാ പക്ഷെ ഇപ്പൊ ഇടതു ഭാഗവും വലതുകാലും ശൂന്യം…..
അത് കേൾക്കേ പകപ്പോടെ ശിവനും ഗോപിയും നോക്കി….. എന്താ സംഭവിച്ചത് എന്റെ ചാരു എങ്ങനെ ഇവിടെ എത്തി???….. അത് പറയുമ്പോ ശിവന്റെ കണ്ണുകളിൽ തീ ആണെന്ന് തോന്നി ഭദ്രന്….. ശിവന്റെ രോഷം കാണെ ഭദ്രൻ ഒന്ന് ചിരിച്ചു………. അപ്പൊ നിനക്ക് സമാധാനത്തിന്റെ വഴിയും അറിയാം അല്ലെ ഭദ്രാ ??? ഗോപിയുടെ ആ ചോദ്യം കേൾക്കേ ഭദ്രൻ ചാരുവിനെ നോക്കി….. ഇപ്പൊ അതെ എനിക്ക് അറിയൂ സാറെ……… ഭദ്രന് ഇപ്പൊ അതെയുള്ളു കയ്യിൽ….. “””” ഇതിനൊക്കെ കാരണംഅവളാണ് വിടില്ല ഞാൻ അവൾക്കു മാത്രം മാപ്പ് കൊടുക്കില്ല ഭദ്രൻ….. എന്റെ മണി അത് പറയുമ്പോ ഭദ്രന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി….. വലതുകാല് പോയാലും ഈ ഭദ്രൻ ഉശിരോടെ ജീവിക്കുമായിരുന്നു പക്ഷെ എന്റെ മണി അവൻ ഇല്ലാതെ….. അപ്പോഴേക്കും ചാരു ഒരു കസേര എടുത്തു ഭദ്രനെ അതിൽ ഇരുത്തി…… അപ്പോഴേല്ലാം ശിവന്റെ കണ്ണുകൾ ചാരുവിൽ ആയിരുന്നു…..
തിരിച്ചു ഒരു നോട്ടം പോലും ചാരു ശിവനെ നോക്കിയില്ല അത് കാണെ നെഞ്ച് പിടിയുന്ന പോലെ തോന്നി ശിവന്….. നിങ്ങൾക് ഇരിക്കാൻ തരാൻ ഒന്നും ഇല്ല സാറെ ഈ ഒരു കസേരമാത്രെ ഉള്ളു ഇവിടെ അതും ഈ ഡോക്ടരുടെ സഹായം കൊണ്ട്…. അത് കേൾക്കേ വിഷ്ണു ഒന്ന് ചിരിച്ചു….. ചാരു മോള് പോയി ഇവർക്കു കാപ്പി ഇട്ടു വാ….. ഭദ്രൻ അത് പറയേ ചാരു അടുക്കളയിലേക്ക് നടന്നു….. എന്താ ഭദ്രാ സംഭവിച്ചത്….????.. അതിനു ഉത്തരം എന്നാ പോലെ ഭദ്രൻ വിഷ്ണുവിനെ നോക്കി….. വിഷ്ണു ഭദ്രനെ നോക്കി ചിരിച്ചു….. ശിവേട്ട അത്…… വേണ്ട ഡോക്ടറെ ഞാൻ പറയാം….. “” പാതിവില്ലാതെ രാവിലെ തന്നെ ഒരു കാൾ എന്നെ തേടി വന്നു….. മീനാക്ഷിയായിരുന്നു അത് ചാരുവിനെയും കൊണ്ട് ഞാൻ വരും അവളെയും കൊണ്ട് നാട് വിടാൻ ആയിരുന്നു പറഞ്ഞത് തിരിച്ചു പിന്നെ ആ നാട്ടിലേക്കു വരാൻ പാടില്ല എന്നും അവൾക്കു വേണ്ടത് ശിവനെയായിരുന്നു അതിനു വേണ്ടിയാണ് ചാരുവിനെ….. അറിയാം ഒരിക്കൽ ഞാൻ അവളെ താക്കിത് ചെയ്തതാ… ഭദ്രാ….. ഒരു താക്കിത് ഒന്നും കൊണ്ട് നന്നാവില്ല…..
അത് ഒരു പ്രേതേക ജന്മമാണ് സാറെ അത് പറയുമ്പോ ഭദ്രന്റെ മുഖം വലിഞ്ഞു മുറുകി….. ചാരുവിനെ എന്റെ അടുത്ത് എത്തിക്കുമ്പോ ബോധമില്ലായിരുന്നു അതിൽ ഏറെ സന്തോഷിച്ചവനായിരുന്നു ഞാൻ പക്ഷെ എന്നും പറഞ്ഞു ഒന്ന് നിർത്തി ഭദ്രൻ…. എന്റെ വണ്ടിയിൽ പോകാൻ പാടില്ല എന്നും അതിനായി വേറെ വണ്ടി റെഡിയാക്കി വച്ചു എന്നൊക്കെ പറഞ്ഞപ്പോ വിശ്വസിച്ചു പോയി അവളെ…… ചാരുവിനെ കൊണ്ട് അവിടെ നിന്നു ഇറങ്ങുമ്പോ ഒന്ന് മാത്രെ ഉണ്ടായിരുന്നയുള്ളു….. ശിവനെ തോൽപ്പിക്കണം എന്റെ ഏറെ നാളത്തെ ആഗ്രഹമത് നേടണം….. അത് കേൾക്കേ ശിവൻ മുഷ്ഠി ചുരുട്ടി….. ഗോപി ശിവന്റെ കയ്യിൽ പിടിച്ചു വേണ്ട എന്ന് തലയനാക്കി……. എന്റെ വണ്ടി മണി വേറെ രണ്ടു പേർക്ക് കൊടുത്തു ഞങ്ങള് അവള് തന്ന വണ്ടിയിൽ ആയിരുന്നു വന്നത് കുറച്ചു ദൂരെ വന്നതിനു ശേഷമാണ് ചതി മനസിലായത്….. എന്ത് ചതി ????….. ഞങ്ങളെ കൊല്ലാൻ അവള് വണ്ടി ഏർപ്പെടുത്തി എന്നത് അറിഞ്ഞപ്പോ എനിക്ക് എന്റെ മണിയെ നഷ്ടപെട്ടു….. പിന്നെ എന്റെ ഈ കാലും ചെയ്യ്തു കൂട്ടിയ ദുഷ്ടതരാം ഒരുപാട് അല്ലെ എന്നും പറഞ്ഞു ചിരിച്ചു ഭദ്രൻ പക്ഷെ എന്റെ മണി പാവം ആണ് അവനു ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല ഞാൻ അത് പറയുമ്പോ ഭദ്രന്റെ കണ്ണ് നിറഞ്ഞു….
എല്ലാം പെട്ടന്ന് ആയിരുന്നു ഒരു ലോറി വന്നു വണ്ടിയിൽ ഇടിച്ചത് മാത്രെ ഓർമ ഉള്ളു പിന്നെ ബോധം വരുമ്പോ അരികിൽ ചാരു ഉണ്ടായിരുന്നു അവളെ കണ്ടപ്പോ പകുതിയിൽ ഏറെ സമാധാനമായിരുന്നു പക്ഷെ മണി …… നിന്റെ വണ്ടി ആക്‌സിഡന്റ് ആയതു അറിഞ്ഞപ്പോ ഞങ്ങള് പോയി നോക്കിയതാ പക്ഷെ വേറെ ഒരു വണ്ടിടെ ആക്സിഡന്റ് റിപ്പോർട്ട് ചെയ്യതിട്ടില്ല….. ശരിയാ ശിവേട്ട അപ്പൊ തന്നെ അവര് വണ്ടി എടുത്തു മാറ്റിയിരുന്നു.. പിന്നെ ആരാ നിങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചത് ????….. അറിയില്ല ശിവ ഞങ്ങളെ അവിടെ എത്തിച്ചപ്പോ തന്നെ അവര് പോയിരുന്നു ഹോസ്പിറ്റലിൽ എത്തുമ്പോ അവനു ജീവൻ ഉണ്ടായിരുന്നു എന്നാ ഡോക്ടർ പറഞ്ഞത്….. വിഷ്ണു എങ്ങനെ ഇവിടെ എത്തിയത് ??? ഇവിടെ ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു ഇവർ ഉണ്ടായിരുന്നത് ചാരുവിനെ കണ്ടപ്പോ തന്നെ ഞാൻ ശിവേട്ടനെ വിളിക്കാൻ നിന്നതാ പക്ഷെ ചാരു അവള് സമ്മതിച്ചില്ല…. അത് കേൾക്കേ ശിവന്റെ മനസ് ഒന്ന് പിടഞ്ഞു…
ഇപ്പൊ ഭദ്രേട്ടൻ പറഞ്ഞിട്ടാണ് ഞാൻ ശിവേട്ടനെ വിളിച്ചത്….. ഇനിയും അതിനെ കഷ്ടപെടുത്താൻ വയ്യ ശിവ താൻ അവളെ കൊണ്ട് പോണം അവൾക്കും കുഞ്ഞിനും നിന്റെ സാമിപ്യമാണ് വേണ്ടത് എന്റെ ജന്മം ഇനി ഇങ്ങനെ ആണ് അതിൽ ഇനി അവള് കൂടെ വേണ്ട….. എന്റെ ഏറ്റവും വലിയ സന്തോഷം ചാരുവിനും കുഞ്ഞിനും ഒന്നും പറ്റിയില്ല അത് അവളുടെ നല്ല മനസ് പിന്നെ നിന്റെ അല്ലെ ശിവ കുഞ്ഞ് പിന്നെ കുഞ്ഞിന് എന്ത് പറ്റാനാ അതും പറഞ്ഞു ശിവനെ നോക്കി ചിരിച്ചു ഭദ്രൻ….. കുഞ്ഞിനെ കുറിച്ച് കേൾക്കേ ശിവൻ മനസ് നിറഞ്ഞു ചിരിച്ചു പക്ഷെ ചാരുവിന്റെ അവഗണനയും മൗനവും ശിവനെ പെട്ടന്ന് തന്നെ സങ്കടത്തിലക്കി….. ഭദ്രാ….. ഞാൻ… ഞാൻ ചാരുവിനെ ഒന്ന് കണ്ടോട്ടെ….. അതിന് എന്തിനാ ശിവ എന്നോട് അനുവാദം ചോദിക്കുന്നത്….. അത് കേൾക്കേ ശിവൻ അകത്തേക്കു നടന്നു….. കപ്പിലേക്കു ചായ ഒഴിച്ചു വയ്ക്കുന്നചാരുവിനെ കണ്ടതും ശിവൻ പെണ്ണിന്റെ അരയിലൂടെ ചേർത്ത് പിടിച്ചു ചാരു ഒന്ന് ഞെട്ടി…..
തന്റെ പ്രണയം മുന്നിൽ നിൽക്കേ ആ സാമിപ്യം അറിയേ മനസ് ഇത്രയധികം സന്തോഷിച്ച നിമിഷം വേറെ ഉണ്ടായിരുന്നില്ല അത്രയും ആഗ്രഹമായിരുന്നു ശിവവേട്ടനെ ഒന്ന് കാണാൻ കുഞ്ഞ് വാവ ഉള്ളത് പറയാൻ പക്ഷെ….. അവള് എന്റെ കുഞ്ഞിനെ കൊല്ലും….. ഇല്ല ശിവേട്ട എനിക്ക് അതും കൂടി താങ്ങാൻ വയ്യ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു….. ചാരു വേഗം തിരിഞ്ഞു നിന്നു ശിവനെ തള്ളി മാറ്റി….. തൊടരുത് എന്നെ ദുഷ്ടൻ ആണ് നിങ്ങൾ….. ചാരു ???….. നിങ്ങള് അറിഞ്ഞിരുന്നില്ലേ അവള് എന്നെ വെള്ളത്തിൽ തള്ളിയിട്ടതും കൊല്ലാൻ നോക്കിയതും നിങ്ങള് അറിഞ്ഞതല്ലേ അതും പറഞ്ഞു ഷർട്ട് പിടിച്ചു വലിച്ചു ചാരു എന്നിട്ട് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലാലോ….. മോളെ അത് ഞാൻ….. വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട അല്ലെങ്കിൽഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….. ചാരു നമ്മുടെ കുഞ്ഞ് ഞാൻ….. ഞാൻ ഒന്ന് തൊട്ട് നോക്കട്ടെ നമ്മുടെ വാവയെ….. വേണ്ട നിക്ക് പേടിയാ പ്ലീസ് നിങ്ങള് പോയിക്കോ അല്ലെ അവള് എന്റെ കുഞ്ഞിനെ കൂടെ കൊല്ലും….. അപ്പൊ ഞാൻ നിനക്ക് ആരും അല്ലെ മോളെ… വേണ്ട ശിവേട്ട നിക്ക് പേടിയാ ഞാൻ ഇവിടെ കഴിഞ്ഞോളം ഇനി അവള് എന്നെ കണ്ടാ കൊല്ലും എനിക്ക് ഉറപ്പാ സ്നേഹം കാണിച്ചു വന്നു എന്നെ ഭദ്രന് കൊടുത്തതാ അവള് കാറിൽ കയറി ഇരുന്നപ്പോ ഒരു ടവൽ തന്നു മുഖം തുടക്കാൻ പറഞ്ഞപ്പോ അവളുടെ ചതി ഞാൻ അറിഞ്ഞില്ല ബോധം വന്നപ്പോ ഞാൻ ഹോസ്പിറ്റലിൽ ആണ്…..
ഞാൻ വെറും പൊട്ടി എല്ലാം അറിഞ്ഞപ്പോ എനിക്ക് നഷ്ടമയതു നിങ്ങളെ ആണ് ….. ഇനി എന്റെ കുഞ്ഞിനെ കൂടി വയ്യ എനിക്ക് നഷ്ടപെടുത്താൻ….. നീ പറഞ്ഞില്ലേ നിനക്ക് എന്നെ നഷ്ടപെട്ടു എന്ന് എന്നിട്ട് ആണോ നീ എന്നോട് ഇങ്ങനെ….. ഇല്ല ശിവേട്ട……. ഞാൻ ആർക്കും ഒരു ശല്യമായി വരില്ല അത് പറഞ്ഞു കൊണ്ട് കാപ്പിയും എടുത്തു പുറത്തേക്കു നടന്നു ചാരു….. ചാരു പോയതും പിന്നെ ഒന്നും പറയാൻ നിലക്കാതെ ശിവൻ പുറത്തേക്കു ഇറങ്ങി നടന്നു….. ഗോപിയേട്ടാ വാ പോകാം….. മോനെ അപ്പൊ മോള്….. അവള് വരുന്നില്ല ഗോപിയേട്ടാ അവൾക്കു എന്നെ വേണ്ട….. അത് പറഞ്ഞു കൊണ്ട് ശിവൻ ചാരുവിനെ നോക്കി….. അത് കാണെ ചാരു നിലത്തേക്കു നോക്കി നിന്നു ….. കേട്ടതു ഒന്നും വിശ്വസo വരാതെ ഭദ്രൻ ചാരുവിനെ നോക്കി….. ഞാൻ പോകുന്നില്ല ഏട്ടാ ഞാൻ ഇവിടെ നിന്നോളം എന്നെ പറഞ്ഞു വിടരുത് ഞാൻ പോവില്ല…..
മോളെ ഈ ഏട്ടൻ എന്താ നിന്നോട് പറയാ ഈ നശിച്ചവനെ നോക്കാൻ വേണ്ടി നിന്റെ ജീവിതം കൂടെ കളയണോ വേണ്ട മോളെ നീ ശിവന്റെ കൂടെ പോ….. വേണ്ട ഭദ്രാ എനിക്ക് അറിയാം ഇനി എന്ത് വേണം എന്ന് അത് പറഞ്ഞു കൊണ്ട് ശിവൻ ഫോൺ എടുത്തു….. രവിയെ വിളിച്ചു അപ്പുറത്ത് നിന്നും രവിയുടെ ശബ്ദം കേൾക്കേ ശിവൻ സ്പീക്കറിൽ ഇട്ടു ഫോൺ….. ഹലോ…. അമ്മാവാ മീനുവിനെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ് നാളെയെങ്കിലും നാളെ തന്നെ നടത്തം എനിക്ക് സമ്മതം….. കേട്ടതും ഒന്നും വിശ്വസിക്കാൻ പറ്റാതെ തറഞ്ഞു നിന്നു എല്ലാവരും….. ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി….. പിന്നെ ഒന്നും പറയാൻ നില്കാതെ ശിവൻ ഇറങ്ങി കൂടെ ഗോപിയും…….. തുടരും…..

by