The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
“ആരാധ്യ…..””ആരാധ്യ?????!!!!!!!!!!!”
മിഴി ചോദ്യഭാവത്തിൽ ആ പെൺകുട്ടിയെ നോക്കി…. അവളുടെ ഉള്ളിൽ ഒരാന്തൽ….
“അതേ…. ആരാധ്യ… മാധവിന്റെ ക്ലാസ്മേറ്റ് ആയിരുന്നു…. and his besty….. എന്തേ എന്നെക്കുറിച്ചു അവൻ വല്ലതും പറഞ്ഞോ….”
ആ പെൺകുട്ടി മന്ദസ്മിതത്തോടെ ആരാഞ്ഞു….
“ഏയ്…. ഇല്ലാ… ഞാൻ….. വെറുതേ…. പേര് കേട്ട്…. അതിരിക്കട്ടെ ചേച്ചി, ഇവിടെ?….. വീടെവിടാ…..”മിഴി മനസ്സിലെ ആധി മറച്ചു പിടിച്ചുകൊണ്ടു സംസാരിച്ചു….” വന്നു കയറീതേ ഉള്ളൂ… അതാ വിട്ടുപോയത്…. വീടൊക്കെ ഡല്ലീൽ തന്നാ… പിന്നെ മലയാളം… അച്ചേടേം അമ്മേടേം native place തൃശ്ശൂരാണ്…. so ഇവിടൊക്കെ വന്നിട്ടുണ്ട്……
ഇപ്പോ ഒരു ആവശ്യം വന്നു…. മാധവ് പറഞ്ഞു ഇങ്ങോട്ടു പോന്നോളാൻ….And എനിക്കിവിടൊക്കെ ഇഷ്ടായി ശരിക്കും നല്ല atmosphere…..”ആരാധ്യ വളരെ സന്തോഷവതിയായിരുന്നു…….. അവളുടെ സംസാരം മിഴിയുടെ ആധി അൽപ്പം കുറച്ചു…. എങ്കിലും എന്തൊക്കെയോ പൊരുത്തക്കേടുകൾ അവളുടെസംസാരത്തിൽഅവൾക്കനുഭവപ്പെട്ടു……”കുഞ്ഞോളേ ചേച്ചിക്കു കുളിച്ചു ക്ഷീണം തീർക്കണേൽ ദാ മോളിലത്തെ ഒഴിഞ്ഞു കിടക്കണ മുറിയില്ലേ അങ്ങോട്ടേയ്ക്കു കൂട്ടിക്കോളൂ…..
ഇത്തിരി ആ കുട്ടി വിശ്രമിക്കട്ടെ ദൂരത്തൂന്നു വന്നതല്ലേ…”മിഴി അമ്മായിയുടെ നിർദ്ദേശം അനുസരിച്ച് ആരാധ്യയേയും കൂട്ടി മുകളിലേക്ക് നടന്നു…. അപ്പോഴെല്ലാം ആരാധ്യ വീടു ചുറ്റും നോക്കിക്കാണുകയായിരുന്നു….. വിശാലമായ വീടും പരിസരവും അവൾക്കേറെ ഇഷ്ടമായെന്നു മുഖഭാവത്തിൽ സ്പഷ്ടമായിരുന്നു…..മിഴി മുകളിലെ മൂന്നു മുറികളിൽ അടച്ചിട്ട മുറിക്കു മുന്നിലായി നിന്നു…. പതിയെ വാതിൽ തുറന്നു…. ഉപയോഗിക്കാറില്ലെങ്കിലും ആ മുറിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്….
അവൾ പതിയെ ആരാധ്യയ്ക്കു നേരെ തിരിഞ്ഞു… അവൾ ചുറ്റും കണ്ണോടിക്കുകയായിരുന്നു…..
“ചേച്ചി, ദാ ഈ മുറിയിലേക്കു ചെന്നോളൂ…. ഒക്കേം ഒരുക്കീട്ടുണ്ട്… ചേച്ചിക്കു കുളിക്കാം അപ്പഴേക്കും ഞാൻ തോർത്തു കൊണ്ടുവരാം…. ചേച്ചിക്ക് തൽക്കാലം ഇട്ടു മാറാൻ എന്റെ ഏതേലും വസ്ത്രം മതിയവുമോ…. എങ്കിൽ ഞാനിപ്പോ കൊണ്ടുവരാം…….””ഓ…. അതുവേണ്ട മിഴി…. ബാഗും മറ്റും കാറിലുണ്ട്…. എനിക്കു വേണ്ടത് അതിലുണ്ട്…. I will take it…. ”
അപ്പോ ഇവരിപ്പഴൊന്നും പോവാനുള്ള ഉദ്ദേശം ഇല്ലേ ന്റെ ഗുരുവായൂരപ്പാ……
എന്നെ ഇനീം പരീക്ഷിക്കല്ലേ നീയ്യ്…മിഴി ആവലാതിപ്പെട്ടു….മിഴി ബാക്കി ഉള്ള റൂം ആരുടെയാ….. “ആരാധ്യയുടെ കണ്ണുകൾ അവിടെ മുഴുവൻ പരതിനടക്കുകയായിരുന്നു….”അതോ….. അത് ഒന്നെന്റെയാ ദാ വരാന്തേടെ ഇടതു വശത്തേത്….മറ്റേതുകണ്ണേട്ടന്റയാ….എന്തേയ്….””ഏയ് ഒന്നുമില്ല…. ഈ മുറി ആൾത്താമസം ഇല്ലാലോ…. എന്തോ പോലെ……
ഞാൻ ഫ്രഷ് ആവുമ്പോഴേക്കും ഇതൊന്നു ശരിയാക്കൂ…. തൽക്കാലം ഞാൻ മാധവിന്റെ മുറീന്നു ഫ്രഷ് ആയിക്കോളാം….””ചേച്ചീ അത്… കണ്ണേട്ടൻ…. എന്റെ മുറീന്നു വേണേ…”
മിഴി പറഞ്ഞുതുടങ്ങുമ്പോഴേക്കും ആരാധ്യ താഴേക്ക് അവളുടെ ബാഗെടുക്കാൻ വേണ്ടി പോയ്ക്കഴിഞ്ഞിരുന്നു….മിഴിക്കെന്തോ അവളുടെ പെരുമാറ്റത്തിൽ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു……എങ്കിലും ആഥിത്യമര്യാദയിൽ പെരുമാറാൻ അവൾ കഴിവതു ശ്രമിച്ചു…..കുറേയേറെ സാധനങ്ങളുമായാണ് ആരാധ്യ തിരികെയെത്തിയത്….. ഒരുവേള അവൾ അവളുടെ വീടു വിട്ട് സകലതും എടുത്തു ഇറങ്ങിവന്നതാണോ എന്നു മിഴിക്കു തോന്നി….
ആരാധ്യ മിഴിയുടെ പകച്ചു നോട്ടമൊന്നു ഗൗനിച്ചതേയില്ല… അവളവളുടെ സാധനങ്ങളുമായി മുറിയിലേക്കു നടന്നു….
ഓരോന്നും യഥാസ്ഥാനത്തു വച്ചതിനു ശേഷം അവളൊരു ടവ്വലും കുളിച്ചു മാറാനുള്ള വസ്ത്രങ്ങളുമായി പുറത്തേക്കു വന്നു…..
മിഴിയെ അവഗണിച്ചു കൊണ്ട് അവൾ നേരേ മാധവിന്റെ റൂമിലേക്കു നടന്നു… റൂമിലെത്തിയ ഉടനെ അവൾ വാതിലുകളടച്ചു…..മിഴി തികച്ചും നിസ്സഹായയായിരുന്നു……എന്തുചെയ്യണമെന്നോ ആരോടു പറയണമെന്നോ അവൾക്കു നിശ്ചയമുണ്ടായിരുന്നില്ല…അമ്മായിയോടു പറഞ്ഞു കലഹം സൃഷ്ടിക്കാൻ വയ്യാ…. അമ്മായി കണ്ണേട്ടനെ ഇതിന്റെ പേരിൽ വഴക്കു പറഞ്ഞാൽ അതുമതിയാവും തന്നോടു പിന്നെ ഏട്ടനു ദേഷ്യം തോന്നാൻ….
പക്ഷേ ഇതിങ്ങനെ തുടർന്നുപോയാൽ…..
അവളിവിടെയുള്ള ഓരോ നിമിഷവും തനിക്കു മനസ്സഘർഷം നിറഞ്ഞതാകുന്നു…. ഇപ്പോൾ വന്നുകയറിയപ്പോൾ തന്നെ ഇത്രയും സ്വാതന്ത്ര്യത്തോടെ കണ്ണേട്ടന്റെ മുറിയിലേക്ക് കടന്നു ചെല്ലാൻ തുനിഞ്ഞതോടെ………എന്തോ മനസ്സിനൊരു വയ്യായ്ക…..അവൾ ആരാധ്യയ്ക്കുവേണ്ടി തയ്യാറാക്കിയ മുറി ഒരിക്കൽ കൂടെ വൃത്തിയാക്കി… ജനലുകൾ തുറന്നിട്ടു… കിഴക്കു ഭാഗത്തു വിരിയുന്ന പാരിജാതത്തിന്റെ ഗന്ധം ആദ്യമെത്തുക ഇവിടെയാണ്….. ഈ ജനലുകളിലൂടെയവ ഇങ്ങോട്ടു പ്രവഹിക്കട്ടെ…. മനസ്സിലെന്തെങ്കിലും ആ ചേച്ചി അരുതാത്തതു ചിന്തിച്ചിട്ടുണ്ടെങ്കിൽ ഇതിലൂടെ വരുന്ന നറുമണം ആ ദുർവിചാരങ്ങളെയും അകറ്റട്ടെ……. അവൾ മനസ്സുരുകി പ്രാർത്ഥിച്ചു…..
അപ്പോഴേക്കും ആരാധ്യ കുളി കഴിഞ്ഞെത്തിയിരുന്നു… മിഴിയെ കണ്ട് അവൾ പുഞ്ചിരിച്ചു… മിഴി തിരിച്ചു ചിരിക്കാൻ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു…..
മനോഹരമായ ഒരു ഷർട്ടും ജീൻസുമാണ് ആരാധ്യ ധരിച്ചത്…. ചിത്രങ്ങളിലൊക്കെ കാണുന്ന മാതിരി….. മിഴി കൗതുകപൂർവ്വം അവളെ നോക്കി…. ആ വസ്ത്രം ആരാധ്യയ്ക്കു ചേരുന്നുണ്ട് അതിലവളുടെ ആഢ്യത്വം പ്രകടമായിരുന്നു……
അവൾക്കു മുന്നിൽ താനൊരു പുൽക്കൊടി കണക്കു ചെറുതാകുന്നതു പോലെ മിഴിക്കു തോന്നി…. അവളിൽ അപകർഷതാബോധം ഉടലെടുത്തു….
അവൾ തന്നെയും ആരാധ്യയേയും പലവുരു താരതമ്യം ചെയ്തു നോക്കി…..ആരാധ്യ സുന്ദരിയാണ്….. തുടുത്ത പനിനീരിന്റെ നിറം തോന്നുന്നു ചായങ്ങളതിനൊരു മോടി പിടിപ്പിക്കുന്നുമുണ്ടാവാം……. മുടിയിഴകൾ സിൽക്കു പോലെ പല വർണ്ണങ്ങൾ ….. വേണ്ടതിലധികം ഭംഗിയായി വേഷവിധാനങ്ങൾ….. വലിയ ഏതോ കുടുംബത്തിൽ നിന്നാണെന്നു തോന്നുന്നു… തന്നേപ്പോലെ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണല്ലാ….. നല്ല കാര്യവിവരമുണ്ട്…. സ്വന്തം കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള കെൽപ്പുണ്ട്……
താനോ അവളുടെ മുന്നിൽ ഒന്നുമല്ല…. നാടൻ സ്വഭവക്കാരി…. പഴഞ്ചൻ മട്ടുകാരി…. കണ്ണേട്ടനും പുറത്തൊക്കെ പഠിച്ചുവന്ന് ഏതാണ്ടിതുപോലൊക്കെ അറിയാം…..ഇവരു തമ്മിലായിരിക്കും തന്നേക്കാൾ ചേർച്ച….. എന്നാലും ഓർമ്മവച്ച അന്നു മുതലേ നെയ്തെടുത്ത സ്വപ്നങ്ങൾ……തന്നോടു ഇഷ്ടമാണെന്ന് ഇന്നേ വരേ കണ്ണേട്ടൻ പറഞ്ഞിട്ടില്ലാലോ…. പിന്നെന്തുറപ്പാണുള്ളത്???…..
എന്റെ ഇഷ്ടം ഒരു അതിമോഹമാണോ കണ്ണാ……
അവളുടെ ഉള്ളു നൊന്തു….”അതേ താൻ താഴേക്കു പൊക്കോളൂ…. drive ചെയ്തതു കൊണ്ടാ…. I am very tired….. സോ ഒന്നു മയങ്ങണം….
ചോദിക്കാനോ പറയാനോ ഉണ്ടങ്കിൽ പിന്നീടാവാം… എനിക്കു വിശ്രമിക്കണം….”ആരാധ്യയുടെ വാക്കുകളിൽ ആജ്ഞാസ്വരം കലർന്നോയെന്ന് മിഴി ആശങ്കപ്പെട്ടു…. ഒന്നും പറയാതെയവൾ താഴേക്കു നടന്നു…..”എന്താ കുഞ്ഞോളേ ആ കുട്ടി കിടക്കാണോ…. ക്ഷീണം ണ്ടാവും…. നിന്നോടെന്തേ കുട്ടി പറഞ്ഞത്??കണ്ണനെ കാണാൻ വന്നതാല്ലേ…. ഇന്നിപ്പോ നേരം ത്രേം ആയീല്ലേ…. ഇനീപ്പോ നാളേ മടങ്ങുള്ളൂന്നാ തോന്നണേ…..
അല്ലേലും വീട്ടിലേക്കു വന്ന ഒരു പെൺകുട്ട്യേ നേരം കെട്ട നേരത്ത് എങ്ങനാ പറഞ്ഞു വിടാം….
അതിനോടു നാളെ പോവാംന്നു പറയാംല്ലേ….”
അമ്മായി അടുക്കളയിൽ നിന്നും അത്താഴത്തിനുള്ള പണിയെടുക്കുകയാണ്…..
അതിന്റെ ഇടയിലാണു ചോദ്യം…..
“ആ അമ്മായ്യ്യേ….. ആങ്ങനേ പോവൂള്ളായിരിക്കും….. എന്നോടു കാര്യായിട്ടൊന്നും ആ ചേച്ചി പറഞ്ഞീല്ലാ…. ആ ചേച്ചിക്കു നല്ല ക്ഷീണംണ്ട്…. കിടക്കുവാ….എന്തായാലും കണ്ണേട്ടൻ വരട്ടെ….”അമ്മായിയോടങ്ങനെ പറഞ്ഞെങ്കിലും മിഴിക്ക് ആരാധ്യയുടെ വരവ് ഒരു വെറും വരവായി തോന്നിയില്ലാ…..ഒന്നല്ലാ…. ഒരുപാട് ദിവസമിവിടെ അവളുണ്ടാവുമെന്നു മനസ്സു പറയുന്നു…..കണ്ണേട്ടൻ വന്നിട്ടു വേണം അവളുടെ ആഗമനോദ്ദേശം വെളിവാകാൻ…..അവളവന്റെ വരവിനായി കാത്തുനിന്നു….. നേരം ഇരുട്ടാറായപ്പോഴാണ് മാധവ് വീട്ടിലേക്കെത്തിയത്….
മുറ്റത്തെ കാറിലേക്കു നോക്കിയപ്പോഴേ ആരാധ്യ എത്തിക്കഴിഞ്ഞെന്ന് അവനു ബോധ്യമായി……
എന്നാൽ അവൾ അമ്മയോടും മിഴിയോടും എന്നൊക്കെയാണ് പറഞ്ഞതെന്ന് അവനു പിടികിട്ടിയില്ല…….എങ്കിലും അവൻ ധൈര്യം സംഭരിച്ച് അകത്തേക്കു നടന്നു…..പത്മിനിയമ്മ ഊണുമേശ തയ്യാറാക്കുകയായിരുന്നു….
വീട്ടിലേക്കു അഥിതി വന്നതു പ്രമാണിച്ച് മാമ്പഴപ്പുളിശ്ശേരിയും കൂട്ടുകറിയും അവിയലും മെഴുക്കുപുരട്ടിയും പച്ചടിയും ചീരത്തോരനും പാലടയുമെല്ലാം നിമിഷം കൊണ്ട് അവരൊരുക്കിക്കഴിഞ്ഞിരുന്നു…..ഊണുമേശയിലേക്ക് അവയെല്ലാം പകരുന്നതിനിടയ്ക്കാണ് മാധവിനെ അവർ കണ്ടത്….
“അമ്മേആരാധ്യവന്നുഅല്ലേഎന്നിട്ടവളെവിടെ???….”അവൻ പരിശ്രമം മറച്ചുപിടിച്ചു കൊണ്ട് ചോദിച്ചു…..”ആ…. വന്നു കണ്ണാ…. നിന്നോട് ആ കുട്ടി വരണതു വിളിച്ചു പറഞ്ഞുവോ….
എന്നിട്ടു നീയ്യിന്നോടൊന്നും പറഞ്ഞീലാലോ….
ആ കുട്ടി വന്നു ചായ കുടിച്ചു…. ക്ഷീണം മാറ്റാൻ കിടക്കുവാ…. മോളിലത്തെ മറ്റേ മുറി ആ കുട്ടിക്കു കിടക്കാൻ കൊടുത്തു…..കുട്ടിയവടെയുണ്ട്…. മിഴിയോടു പറഞ്ഞു വിളിപ്പിക്കണോ….
അത്താഴോം കാലായി….””ഏയ്, വേണ്ട ഞാൻ പോയി നോക്കിക്കോളാം….അമ്മ അത്താഴത്തിനുള്ള വട്ടം ശരിയാക്കിക്കോളൂ….ഞാൻ മോളിലേക്ക് പോട്ടെ…
അല്ലാ മിഴിയെവിടെ??….””ആ…. ആ കുട്ടീം മോളിലുണ്ട് പഠിക്കുവായിരിക്കും… .”മാധവ് മുകളിലേക്കു നടന്നു….. ഗോവണി കയറി ആരാധ്യയുടെ മുറിയിലേക്കു തിരിഞ്ഞതും മുന്നിൽ മിഴി…..!!!!!സ്വതേ വലുതായ കണ്ണുകൾ ഒന്നൂടെ വീർപ്പിച്ച് ചോദ്യഭാവത്തിൽ തന്നെത്തന്നെ നോക്കിനിൽക്കയാണ്…..”എന്താ മിഴി ഇങ്ങനെ നോക്കിപ്പേടിപ്പക്കണത്??….എന്തിനാ മുന്നിലു വന്നു തടസ്സം നിക്കണത്??… നീയ്യിങ്ങടു മാറിയേ….”
അവനവളെ മാറ്റാൻ ശ്രമിച്ചു…..”ദേ കുഞ്ഞേട്ടാ ന്നെ ഉന്തിത്തള്ളി വിടാൻ നോക്കണ്ട…. അതാരാന്നു പറയൂ….ആരാധ്യ….അന്ന് ഞാൻ ഇത് ചോദിച്ചപ്പോ ഏട്ടൻ………”
അവളുടെ കണ്ണുകൾ നിറഞ്ഞുനിന്നു…..”ഏട്ടാ ഇനിയേലും പറയൂ…ആരാ അത്…എന്തിനാ അവരിവിടെ വന്നത്….കുറേ സാധനങ്ങളുമായാ വന്നത്…. വീടു വിട്ടു വന്നതു പോലുണ്ട്…. നാളെ ഇവിടുന്നു പോവില്ല്യേ…..എന്താ ഒക്കേറ്റിന്റേം അർത്ഥം??…””എന്റെ മിഴീ നീയൊന്നു സമാധാനപ്പെടൂ……ഓരോന്നും നിർത്തി നിർത്തി ചോദിക്കൂ…അല്ലാ അതിരിക്കട്ടെ നിന്റെ കണ്ണുകളെന്തിനാ നിറഞ്ഞത്??…. അവളെന്റെ ആരാണെന്നതിൽ നിനക്കെന്താണിത്ര വേദന….???
അതാദ്യം പറയൂപെണ്ണേ….”അവനവൾക്കടുത്തേക്കു നീങ്ങി നിന്നു അവളുടെ താടി പിടിച്ചുയർത്തി…..
അവന്റെ നോട്ടം നേരിടാനാവാതെ അവൾ തലതാഴ്ത്തുകയാണുണ്ടായത്…..അവനിൽ ചിരി പടർന്നു…. നിന്നെ ഞാനെടുത്തോളാമെടീ വായാടീ….. ഈ നൂലാമാലകളൊന്നു തീർത്തോട്ടെ…. അവൻ മനസ്സിൽ മന്ത്രിച്ചു….
പിന്നീടൽപം ഗൗരവത്തോടെ അവളെ നോക്കി…..
“ആരാധ്യ എന്റെ കൂടെ പഠിച്ചതാണ്…. അടുത്ത സുഹൃത്ത്….അവൾക്കൊരത്യാവശ്യം വന്നു… എന്റെ സഹായം തേടി…. അങ്ങനെയാണ് ഇവിടെ എത്തിയത്…..അവളുടെ ആവശ്യം കഴിഞ്ഞാൽ അവൾ ഡൽഹിക്കുമടങ്ങും….അത്രേയുള്ളൂ……”
അവന്റെ വാക്കുകൾ മിഴിക്ക് അൽപം ആശ്വാസം നൽകി…. എങ്കിലും അവളുടെ സംശയം തീർന്നില്ലായിരുന്നു….
“എന്താണേട്ടാ ആ ചേച്ചിക്കു കുഞ്ഞേട്ടൻ ചെയ്തു കൊടുക്കേണ്ടത്….എന്തിനാ ഇവിടേക്ക് തന്നെ വന്നത്….”എന്തൊക്കെ അറിയണം പെണ്ണേ നിനക്ക് ഇത്രയും പറഞ്ഞില്ലേ ഞാൻ??….അത്രേം മനസിലാക്കിയാൽ മതി…. തൽക്കാലം നീയ്യ് ഭാരിച്ച കാര്യങ്ങളിലൊന്നും തടയിടാൻ നിൽക്കണ്ട…. പോയേ….പോയി പഠിക്കാനുള്ളത് പഠിക്കൂ…. അല്ലേലേ…. പരീക്ഷയ്ക്കു തോറ്റാൽ നിന്നെ ഞാനിവിടുന്നു പറപ്പിക്കും…”അവനവളുടെ ചെവിയിൽ പിച്ചിക്കൊണ്ടു പറഞ്ഞു….”ഓഹ് ഈ കുഞ്ഞേട്ടൻ…..എനിക്കു നല്ലോണം നൊന്തൂട്ടോ….”അവൾ ചെവി തിരുമ്മിക്കൊണ്ടു ചിണുങ്ങി…..ആ നോവാൻ വേണ്ടിത്തന്നാ പിച്ചിയേ….ഇനീം തമ്പുരാട്ട്യോടു പറയണോ പോവാൻ…..”
“ഓ….. പോയേക്കാവേ….”മിഴി കപടമായൊരു പരിഭവം ഭാവിച്ചു കൊലുസ്സുകൾ കിലുക്കിക്കൊണ്ട് ഓടി മുറിയിലേക്കു പോയി….മാധവ് ആരാധ്യയെ ലക്ഷ്യമാക്കി നടന്നു…മുറിയിൽ ആരാധ്യ ലാപ്ടോപ്പിലെന്തൊക്കെയോ ചെയ്യുകയായിരുന്നു……മാധവിനെക്കണ്ട് ആരാധ്യ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു….. അവനവളെ അടർത്തി മാറ്റി…..അവളോടു ഗൗരവമായി എന്തൊക്കെയോ സംസാരിച്ചു….അവൾ ചിരിയോടെ ഉത്തരങ്ങളും പറഞ്ഞു….അൽപസമയം അവളോടു സംസാരിച്ചു മാധവ് മുറിയിൽ നിന്നും പുറത്തേക്കു കടന്നു…….
മാധവ് പോയിക്കഴിഞ്ഞ് അവൾ മുറി സാക്ഷയിട്ടു ഭദ്രമായി അടച്ചു….
അവളുടെ പുഞ്ചിരി മെല്ലെ മെല്ലെ ഭയനകമാം വിധം ക്രൗര്യമേറിയതായി മാറി…..”അതേ മാധവ്….. ആരാധ്യയ്ക്കു നിന്റെ സഹായം വേണം….. അതുകഴിഞ്ഞ് ആരാധ്യ പോവും…..
വേണ്ടതു നിന്നെയാണ്…. നിന്നെ മാത്രം….. അതും കൊണ്ടേ പോവൂ ഞാൻ……
നീയറിയാതെ നിന്നെ അടർത്തിയെടുത്തു ഞാൻ നിന്നെയെന്റേതാക്കും….വേണമെന്നു ഞാനാഗ്രഹിച്ചെങ്കിൽ ജീവൻ പണയം വച്ചും ഞാനത് സ്വന്തമാക്കും അല്ലെങ്കിൽ ജീവനെടുത്തും സ്വന്തമാക്കും….”
……തുടരും………
(ക്ഷമിക്കണം ഇത്തിരി വൈകീന്നറിയാം….. അതു മനപ്പൂർവം അല്ലാട്ടോ….. ഒരോരോ തിരക്കുകൊണ്ടു പറ്റീതാ…….. കാത്തിരുന്നതിനു നന്ദി😊😊….. പ്രോത്സാഹനങ്ങൾക്കു ഒത്തിരി നന്ദി 😊😊❤ഗായത്രി 😊)