22/04/2026

ചാരുത : ഭാഗം 10

രചന – ശ്രീമിഴി

ശിവൻ വേഗം ജാനകിയുടെ കൈ പിടിച്ചു…. പൊന്നു പോലെ നോക്കിക്കോളാം ഞാൻ അമ്മേടെ സമ്മതം മാത്രം മതി എനിക്ക്…. എന്നും പറഞ്ഞു ശിവൻ ജാനകിയുടെ കാലിൽ വീണു കൂടെ ചാരുവും….. ജാനകി രണ്ടു പേരെയും നിറഞ്ഞ മനസോടെ അനുഗ്ഹിച്ചു…. രണ്ടു പേരും അകത്തേക്കു വാ എന്നും പറഞ്ഞു ശാരദ അവരെ അകത്തേക്കു കൊണ്ട് പോയി. ഇതിനിടയിൽ എല്ലാം ശിവൻ ചാരുവിനെ നോക്കുന്നുണ്ട് എങ്കിലും ചാരുവിന്റെ ഒരു നോട്ടം പോലും ശിവാനിലേക്കു വന്നില്ല. അർഹിക്കാത്തത് എന്തോ തന്നിലേക്കു വന്നു ചേർന്നത് പോലെ ആയിരുന്നു ചാരുവിനു മനസ് മുഴുവൻ മീനു ആയിരുന്നു ശിവന്റെ കൈയിൽ തുങ്ങി ചിരിച്ചു കൊണ്ട് നിൽക്കുന്ന മീനാക്ഷി ആയിരുന്നു. ജാനകി ചാരുവിനെ നോക്കി ഏതോ ലോകത്തു എന്നാ പോലെ നിൽക്കുന്ന പെണ്ണിനെ കാണെ മനസ് ഒന്ന് പിടഞ്ഞു. ശിവനോട് ഇരിക്കാൻ പറഞ്ഞു ജാനകി ചാരുവിനെയും കൊണ്ട് അകത്തേക്കു നടന്നു.

എന്താ എന്റെ മോൾക്ക്‌ എന്തോ സങ്കടം ഉള്ളത് പോലെ ?? ഇല്ല അമ്മേ ഒന്നും ഇല്ല…. എന്റെ മോളെ മുഖം ഒന്ന് മാറിയാൽ ഈ അമ്മക്ക് അറിയാം എന്താ എന്റെ കുട്ടിക്ക് ? ആ ഭദ്രന്റെ കയ്യിൽ നിന്നു രക്ഷപെട്ടു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അതാണ് അമ്മേ ഞാൻ . “എന്തോ അപ്പൊ അങ്ങനെ അമ്മയോട് പറയാനാ തോന്നിയത് ഒരു പെണ്ണിന്റെ പ്രണയം ഞാൻ കാരണം ഇല്ലാതെ ആയി എന്ന് പറയാൻ തോന്നിയില്ല “”. എനിക്ക് അറിയാം എന്റെ ചാരു നല്ല പോലെ പേടിച്ചു പോയി എന്ന്. എന്റെ മോള് മനസുരുകി ദൈവത്തെ വിളിച്ചപ്പോ എല്ലാം മാറി മറിഞ്ഞില്ലേ. ശിവൻ നല്ലവനാ മോളെ മൂന്നു ദിവസത്തെ പരിചയത്തിന്റെ പേരിൽ നിന്നെ രക്ഷിക്കാൻ ആ കുഞ്ഞു വന്നില്ലെ. ആഹാ കുറെ കഷ്ടതാ അനുഭവിച്ചു എങ്കിലും എന്റെ കുട്ടിക്ക് ഒരു നല്ല ജീവിതം തന്നെ കിട്ടിയില്ലേ എന്നും പറഞ്ഞു ജാനകി സാരി തലപ്പൽ കണ്ണ് തുടച്ചു.

ചാരു ജാനകിയെ കെട്ടിപിടിച്ചു കവിളിൽ മുത്തി കണ്ണ് തുടച്ചു കൊടുത്തു. വാ മോളെ ശിവമോൻ ഒറ്റക്ക് അല്ലെ നമുക്ക് അങ്ങോട്ടു പോവാം. അമ്മേ അപ്പച്ചി ???? അപ്പച്ചി അടുക്കളയിൽ കാണും മോളെ മോള് വാ. ചാരുവും ജാനകിയും ശിവന്റെ അടുത്തേക്കു ചെന്നപ്പോ കണ്ടത് ചന്ദ്രന്റെ ഫോട്ടോക്ക് മുന്നിൽ നിൽക്കുന്ന ശിവനെയാണ്. ചാരുവിന്റെ അച്ഛനാ മോനെ എന്റെ ചന്ദ്രട്ടന്റെ എന്നും പറഞ്ഞു ജാനകി കണ്ണ് നിറച്ചു. ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പൊ 5കൊല്ലം ആയി . ഏട്ടൻ ഇപ്പൊ ഉണ്ടായിരുന്നേൽ എന്റെ കുട്ടിക്ക് ഇങ്ങനെ ഒന്നും വരില്ലായിരുന്നു. അമ്മേ……….. ചാരു ശ്വസനയോടെ ജാനകിയെ വിളിച്ചു. ഇല്ല മോളെ അമ്മ വെറുതെ ഇനി നമ്മുടെ അവസ്ഥയും കാര്യങ്ങളും എല്ലാം ശിവനും കൂടി അറിയണ്ടത് അല്ലെ. ശിവൻ ചാരുവിനെ നോക്കി ചെറു ചിരിയൽ കണ്ണ് ഇറുക്കി.

അപ്പോഴേക്കും ശാരദ ഭക്ഷണം റെഡിയാക്കി എല്ലാം മേശയിൽ കൊണ്ട് വച്ചു. ഏടത്തി മക്കളെ വിളിച്ചു വാ ചോറ് കഴിക്കാൻ. ശിവനും ചാരുവും ജാനകിയും ഭക്ഷണം കഴിക്കാൻ എത്തിയപ്പോ കണ്ടു എല്ലാം മേശയിൽ ഒരുക്കി വയ്യ്ക്കുന്ന ശാരദയെ. വാ മോനെ ഇരിക്കു അപ്പച്ചിക്ക് ആവും പോലെ ചെറിയ രീതിയിൽ ഉള്ള സദ്യയാക്കിയതാ മോനു ഇഷ്ടം ആവുമോ എന്ന് അപ്പച്ചിക്ക് അറിയില്ല. ഇത്രേം സമയം കൊണ്ട് അപ്പച്ചി ഇതൊക്കെ ഉണ്ടാക്കിയോ കൊള്ളാലോ അപ്പച്ചി….. “””ആ നാറിടെ സദ്യയുണ്ട് അപ്പുറത്ത് അവന്റെ ഒന്നും ഇനി ഞങ്ങൾക്കു വേണ്ട…. എന്റെ ചാരു മോളെ ഒരു അനിയത്തിയെ പോലെ കാണേണ്ടാവന അസത്തു എന്ത് ചെയ്യാനാ മോനെ എന്റെ വയറ്റിൽ തന്നെ പിറന്നു പോയി. കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തേലും ദുഷ്ട പ്രവർത്തി ചെയ്യ്തു കാണും അതാ ഇങ്ങനെ ഉള്ളവനെ ഒക്കെ മകനായി കിട്ടിയത്. എന്നും പറഞ്ഞു ശാരദ ചോറ് വിളമ്പി. നാലു പേരും ഒന്നിച്ചാണ് ഇരുന്നത്. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴുo ചാരുവിന്റെ ഒരു നോട്ടം പോലും തന്നിലേക്കു വരാത്തത് എന്തോ ശിവനിൽ പ്രായസം ഉണ്ടാക്കി. ശിവൻ കുറച്ചു കഴിച്ചോന്നു വരുത്തി എഴുന്നേറ്റു.

ശിവൻ എഴുന്നേറ്റതു കണ്ടതും ചാരു വേഗം എഴുന്നേറ്റു കൈ കഴുകി. ജാനകിയും ശാരദയും ഭക്ഷണം കഴിച്ചു എഴുന്നേറ്റതും ശിവൻ അടുത്തേക്കു ചെന്നു. അമ്മേ ഞങ്ങള് ഇറങ്ങട്ടെ ഇനിയും നിന്ന സമയം വൈകും. ഇറങ്ങട്ടെ എന്ന് കേട്ടതും ചാരു അമ്മയെ നോക്കി. പോയി വാ മോനെ. മോൻ അമ്മയെ വിളിച്ചു പറഞ്ഞിരുന്നോ……… ഗോപിയേട്ടൻ വിളിച്ചു പറഞ്ഞു കാണും അമ്മേ… ശിവ മോന്റെ അമ്മ എന്റെ മോളെ അoഗീകരിക്കില്ലേ. അത് ഓർത്ത് അമ്മ സങ്കടപെടേണ്ട എന്റെ ഇഷ്ടം ആണ് എന്റെ അമ്മക്ക് ഏറ്റവും വലുത് എന്ന് പറഞ്ഞു ചാരുവിനെ നോക്കി. പോകാം നമുക്ക്?? മ്മ് എന്ന് മൂളി ചാരു അമ്മേ ഞാൻ പോയി വാ എന്റെ കുട്ടി. എന്റെ മോള് ശിവന് നല്ല ഭാര്യയായി അവിടുത്തെ അമ്മക്ക് നല്ലൊരു മോളായി അമ്മ പറയുന്നത് എല്ലാം അനുസരിച്ചു നിൽക്കുന്നവാൾ ആവണം…. മ്മ് എന്ന് മൂളി ചാരു… എന്റെ കുട്ടി അങ്ങനെ ആണ് എന്ന് അമ്മക്ക് അറിയാം. എന്നാലും അമ്മ പറഞ്ഞു എന്നേ ഉള്ളു. ചാരു ജാനകിയെ കെട്ടിപിടിച്ചു കരഞ്ഞു ജാനകിയും. രണ്ടുപേരും കരയുന്നത് കാണെ ശിവാനിലും ശാരദയിലും നോവ് ഉണർത്തി. ശാരദ വേഗം ചാരുവിനെ പിടിച്ചു മാറ്റി.

ശിവന്റെ അടുത്തേക്കു നിർത്തി. ശിവൻ ചാരുവിന്റെ കൈ ചേർത്തു പിടിച്ചു. ഒരു വിറയലോടെ ചാരു ശിവനെ നോക്കി അവൾക്കായി ഒരു ചിരി ശിവന്റെ ചുണ്ടിൽ വിരിഞ്ഞു. ശിവൻ ചാരുവിനെ ചേർത്ത് പിടിച്ചു കാറിന്റെ അടുത്തേക്കു നടന്നു. പുറകെ ജാനകിയും ശാരദയും. ശിവൻ ജാനകിയെ നോക്കി യാത്ര പറഞ്ഞു. ശിവൻ ചാരുവിനു ഡോർ തുറന്നു കൊടുത്തു. ചാരു കയറിയതും ശിവൻ ഡോർ അടച്ചു കാറിൽ കയറി. കാറു സ്റ്റാർട്ട്‌ ചെയ്തപ്പോ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി ചാരുവിനു ഭദ്രന്റെ താലി ചരടിൽ തീർന്നു എന്ന് കരുതിയ ജീവിതം തിരിച്ചു കിട്ടിയപ്പോ ഒരു പെണ്ണിന്റെ പ്രണയം തകർന്നു പോയല്ലോ. സാറിനും ഇഷ്ടം ആയിരിക്കില്ലേ മീനുവിനെ ഞാൻ കാരണം പാവം സാറിന്റെ ജീവിതം കൂടി എല്ലാം കൂടി ഓർത്ത് ശ്വാസം നിലച്ചു പോയെങ്കിൽ എന്ന് ആശിച്ചു പോയി ചാരു.

കരച്ചിൽ തൊണ്ട കുഴിയിൽ വന്നു നില്കുന്നത് പുറത്തേക്കു വരാതിരിക്കാൻ നന്നേ പാട്പെട്ടു ചാരു. ജാനകിയും ശാരദയും രണ്ടുപേരെയും നിറകണ്ണൽ യാത്രയാക്കി.. കാറു മുന്നോട്ടു നീങ്ങിയതും ചാരു കണ്ണടച്ച് സിറ്റിലേക്കു ചാരി ഇരുന്നു. കണ്ണ് നിറഞ്ഞു ഒഴുകുന്ന പെണ്ണിനെ കാണെ ശിവന്റെ ഉള്ള് ഒന്ന് പിടഞ്ഞു. ശിവൻ ഒരു കൈയാൽ ചാരുവിന്റ കൈ പിടിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു. ചാരു ഒന്ന് ഞെട്ടി പിടഞ്ഞു ശിവനെ നോക്കി. അപ്പോഴും ചാരുവിന്റെ കൈ ശിവന്റെ നെഞ്ചോട് ചേർന്നു നിന്നു. ചാരു ശിവനെ ഒന്നു നോക്കി രണ്ടു മൂന്നു തവണ കണ്ടിട്ട് ഉണ്ടെങ്കിൽ എന്തോ ആദ്യമായി കാണുന്നത് പോലെ തോന്നി ചാരുവിനു തന്റെ ജീവന്റെ പാതിയായി തീർന്നവൻ. ചാരുവിന്റെ നോട്ടം കാണെ ശിവൻ ചിരിയോടെ ഒറ്റ പിരികം പൊക്കി എന്തെ എന്ന് ചോദിച്ചു. അത് കാണെ ചാരു ചുമല് കൊണ്ട് ഒന്നും ഇല്ലെന്നു കാണിച്ചു വേഗം പുറത്തേക്കു നോക്കി. പിന്നെ രണ്ടു പേരും പരസ്പരം ഒന്നും സംസാരിച്ചില്ല. ശിവന് ഇതു വരെ ഇല്ലാത്ത സന്തോഷം തോന്നി നഷ്ടപെട്ടു എന്ന് കരുതിയ തന്റെ പ്രണയം ഇപ്പൊ എന്റെ താലിയും നെഞ്ചോട് ചേർത്ത് അടുത്ത് ഇരിക്കുന്നു.

അപ്പൊ ആണ് ഗോപിയേട്ടൻ പറഞ്ഞ വാക്കുകൾ ഓർമ വന്നത്. സാറിന് ഉള്ളത് ആണേൽ ആ മോള് സാറിന് വന്നു ചേരും എന്നത് ഒരു ചിരിയോടെ ശിവൻ ചാരുവിനെ നോക്കി. ചാരു നോക്കുമ്പോ തന്നെ തന്നെ ചിരിച്ചു കൊണ്ട് നോക്കുന്ന ശിവനെയാണ്. എന്തോ പറയാൻ വന്നതാ ആ ചിരി കാണെ എല്ലാം മറന്നു പോയി ചാരു ഒന്ന് ഉമിനിര് ഇറക്കി പിന്നെയും ശിവനെ നോക്കി. എന്താടോ തനിക്കു എന്തേലും എന്നോട് പറയാൻ ഉണ്ടോ. മ്മ്മ് എന്ന് മൂളി ചാരു. എങ്കിൽ ദാ കാണുന്ന വീട് ഇല്ലേ അതിനുളിൽ വച്ചു നമുക്ക് മനസ് തുറക്കം. ചുണ്ടിയാ ഇടത്തേക്കു നോക്കിയതും ചാരു ഒന്ന് ഞെട്ടി. പണ്ടത്തെ നാലുകെട്ടിന് മുന്നിൽ കാറു നിർത്തിയിരുന്നു. സാർ ഇവിടെ???? താൻ വാ ഇതാ എന്റെ വീട് ഇനി നിന്റെയും എന്നും പറഞ്ഞു ശിവൻ കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി. ചാരു ആദ്യം ഒന്ന് മടിച്ചെങ്കിലും ശിവന്റെ നോട്ടം കാണെ ചാരു വേഗം ഡോർ തുറന്നു പുറത്തു ഇറങ്ങി. ചുറ്റും ഒന്ന് കണ്ണോടിച്ചു. അപ്പൊ കണ്ടു ഓടി കൊണ്ട് പുറത്തേക്കു വരുന്ന ലതയെ. ചാരു പേടിയോടെ ശിവനെ നോക്കി😱😱. നിൽക്കടാ അവിടെ ……………😡😡😡�……. തുടരും