16/04/2026

മഴ : ഭാഗം 65

രചന – ആർദ്ര അമ്മു

ഹോസ്പിറ്റലിലേക്ക് ചെന്ന അവൾ ആദ്യം പോയത് ഗൈനക്കോളജി വിഭാഗത്തിലെ മായ ഡോക്ടറെ കാണാനായിരുന്നു. മായയുടെ മുന്നിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു. ഋഷിയോട് പറഞ്ഞിരുന്നോ????? മായ അവളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. ഇല്ല ഡോക്ടർ ഉറപ്പാണോ എന്നറിയില്ലല്ലോ വെറുതെ മനസ്സിൽ സംശയം തോന്നിയതെങ്കിലോ????? അവളുടെ വാക്കുകൾ കേട്ട് മായ അവളെ ചിരിയോടെ നോക്കി. എന്താ ഡോക്ടർ?????? ഞാൻ ആലോചിക്കുകയായിരുന്നു എന്റെ മുന്നിൽ ഇരിക്കുന്നത് ഡോക്ടർ ശ്രീനന്ദ ഋഷിദേവ് തന്നെയാണോ എന്ന്?? പ്രെഗ്നൻസിയുടെ കാര്യം വന്നപ്പോൾ ഒരു ടിപ്പിക്കൽ വൈഫ് ആയി മാറിപ്പോയല്ലോ. അവർ അവളെ കളിയാക്കി ചിരിച്ചു. അവൾ തിരികെ ഒന്ന് പുഞ്ചിരിച്ചു. എനിവേ ടെസ്റ്റ്‌ റിസൾട്ട്‌ വരട്ടെ അപ്പൊ അറിയാല്ലോ i hope it should be definitly positive. ആത്മവിശ്വാസത്തോടെ അത്രയും പറഞ്ഞവർ ചെയറിലേക്ക് ചാഞ്ഞിരുന്നു. അൽപ്പനേരം മൗനമായി കടന്നു പോയി. ശ്രീയുടെ ഹൃദയമിടിപ്പ് അപ്പോഴും സാധാരണ ഗതിയിൽ ആയിട്ടില്ല. വല്ലാത്തൊരു വെപ്രാളവും പ്രവേശവും അവളെ പൊതിഞ്ഞു. ആകാംഷയോടെ ഓരോ സെക്കന്റുകളും അവൾ തള്ളി നീക്കി.

ഡോക്ടർ……….. നിശബ്ദതയെ ഭേദിച്ച് കൊണ്ട് നഴ്സിന്റെ ശബ്ദം അവരുടെ ചെവിയിൽ വന്നു പതിച്ചു. ഇതാ ഡോക്ടർ റിസൾട്ട്‌. കയ്യിലിരുന്ന എൻവലപ് ഡോക്ടറെ ഏൽപ്പിച്ച് പുഞ്ചിരിയോടെ അവർ നിന്നു. ശ്രീയുടെ നെഞ്ചിടിപ്പ് ആ മുറിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങി. Congratulations Mrs. Rishidev. You are going to be a mom. മായ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ശ്രീ എന്ത് പറയണം എന്നറിയാതെ നിന്നുപോയി. സന്തോഷം കൊണ്ട് ഒരുവേള ഹൃദയം നിന്ന് പോകുവോ എന്ന് തോന്നിപ്പോയി. അവളുടെ കൈകൾ യാന്ത്രികമായി വയറിലേക്ക് ചലിച്ചു. സന്തോഷം കൊണ്ട് ഒരു നീർതുള്ളി അവളുടെ കണ്ണിൽ നിന്ന് താഴേക്ക് പതിച്ചു. താങ്ക്സ് ഡോക്ടർ. അവൾ നിറഞ്ഞ ചിരിയോടെ മറുപടി കൊടുത്തു. പിന്നെ ഇനിയുള്ള കാര്യങ്ങൾ ഞാൻ പറയാതെ തന്നെ അറിയാല്ലോ നല്ലവണ്ണം ശ്രദ്ധിക്കണം ആവശ്യത്തിന് ഫുഡ്‌ കഴിക്കണം ഇപ്പൊ ഒറ്റയ്ക്കല്ല എന്നുള്ള കാര്യം ഓർമ്മ വേണം.

ഫസ്റ്റ് പ്രെഗ്നൻസി ആയത് കൊണ്ട് അതിന്റെതായ ബുദ്ധിമുട്ടുകൾ കാണും ഭാരപ്പെട്ട പണികൾ ഒന്നും ചെയ്യരുത് എപ്പോഴും ഹാപ്പി ആയിരിക്കണം. പിന്നെ നെക്സ്റ്റ് വീക്ക്‌ ചെക്ക് അപ്പുണ്ട്. ഓക്കേ ഡോക്ടർ. പിന്നെ ഒരു കാര്യം ഞാൻ പ്രെഗ്നന്റ് ആണെന്നുള്ള കാര്യം ഡോക്ടർ ആരോടും പറയരുത്. ഈ കാര്യം ആദ്യം അറിയേണ്ടത് ഋഷിയേട്ടനാണ് ഞാൻ തന്നെ ഇത് പറഞ്ഞോളാം ഒരു സർപ്രൈസ് ആയിട്ട്. അവൾ സീറ്റിൽ നിന്നെഴുന്നെറ്റു കൊണ്ട് പറഞ്ഞു. ഏയ്‌ ഞാൻ ആരോടും പറയില്ല പക്ഷെ ഉടനെ ഞങ്ങൾക്ക് ചിലവ് കിട്ടണം. അതിനെന്താ ഡോക്ടർ നാളെ തന്നെ ചിലവ് തന്നിരിക്കും. അവൾ ചിരിയോടെ പറഞ്ഞു. എന്നാ ഓക്കേ. ഡോക്ടർക്കും നഴ്സിനും ഒരു പുഞ്ചിരി സമ്മാനിച്ചവൾ പുറത്തേക്കിറങ്ങി. ഹോസ്പിറ്റലിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഋഷിയെ കാര്യം അറിയിക്കാൻ അവൾക്ക് തിടുക്കമായി. ഭക്ഷണം കഴിക്കുമ്പോൾ എന്തോ ഓർമ്മയിൽ ഇരുന്നു ചിരിക്കുന്ന അവളെ ശരണും ശീതളും കളിയാക്കി.

ഐഷു പോയതിൽ പിന്നെ അവൾക്ക് ഹോസ്പിറ്റലിൽ കൂട്ട് ശരണും ശീതളുമാണ്. പിടിവാശി ഉപേക്ഷിച്ചു ചെറിയമ്മ അവരുടെ കൂടെ താമസം തുടങ്ങിയപ്പോൾ പൊന്നുമോളെ നോക്കാൻ ആളായി. അമ്മയുടെയും ചെറിയമ്മയുടെയും ശരണിന്റെയും നിർബന്ധപ്രകാരം ശീതൾ വീണ്ടും ഡ്യൂട്ടിക്ക് വന്നുതുടങ്ങി. വൈകിട്ട് ഹോസ്പിറ്റലിൽ നിന്നിറങ്ങിയപ്പോൾ കണ്ടു പാർക്കിങ്ങിൽ അവളെയും വെയിറ്റ് ചെയ്തു കിടക്കുന്ന ഋഷിയെ. അവൾ ചിരിയോടെ കാറിൽ കയറി അവന്റെ കവിളിൽ ചുംബിച്ചു. എന്താണ് പൊണ്ടാട്ടി പതിവില്ലാത്ത ഒരുമ്മയൊക്കെ മ്മ്മ്മ്?????? അവൻ അവളെ നോക്കി പുരികം പൊക്കി. എനിക്ക് ഒരുമ്മ തരാൻ തോന്നി ഞാൻ തന്നു അത്രേയുള്ളൂ. അവൾ നിസാരമായി പറഞ്ഞു. അങ്ങനെ അല്ലല്ലോ രാവിലെ പോയ ആളല്ലല്ലോ ഇത് നല്ല ജോളി ആണല്ലോ എന്താണ് മുഖത്ത് പതിവില്ലാത്ത ചിരിയും തെളിച്ചവും ഒക്കെ ??? ശെടാ ഇതെന്താ പൊലീസോ ഇങ്ങനെ ചോദ്യം ചെയ്യാൻ വേഗം വണ്ടിയെടുത്തേ എനിക്ക് വിശക്കുന്നു. അവൾ ചിണുങ്ങി.

അത് കേട്ടവൻ വണ്ടി മുന്നോട്ടെടുത്തു. ചുണ്ടിൽ ഊറിയ ചിരിയോടെ അവൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു. ഋഷി അവളെ ഇടയ്ക്കിടെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തിയ ഉടൻ അവൾ ഫ്രഷായി താഴേക്ക് പോയി. ഋഷിക്കവളോട് കാര്യം ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഓഫീസിലെ കുറച്ചു മെയിൽ ചെക്ക് ചെയ്യാനുള്ള തിരക്കിൽ അവനത് വിട്ടുപോയി. അത്താഴം കഴിഞ്ഞു കിടക്കാൻ റൂമിലേക്ക്‌ വരുമ്പോഴാണ് ബാൽക്കണിയിൽ എന്തോ ആലോചനയിൽ ചിരിയോടെ ആകാശത്തേക്ക് നോക്കി നിൽക്കുന്ന ശ്രീയെ അവൻ കാണുന്നത്. അവൻ പതിയെ അങ്ങോട്ട്‌ നടന്നു. മാഡം കാര്യമായ ആലോചനയിൽ ആണല്ലോ?????? അവളുടെ ചെവിക്കരികിൽ അവൻ പറഞ്ഞു. അത് കേട്ടവൾ തിരിഞ്ഞവന്റെ കഴുത്തിലൂടെ കൈചുറ്റി കാലിൽ കയറി നിന്നു. ഋഷിയേട്ടാ………….. മെല്ലെ അവൾ വിളിച്ചു. എന്തോ കാര്യം സാധിക്കാനാണല്ലോ ഈ സോപ്പിങ്. അവൻ സംശയത്തോടെ ചോദിച്ചു.

അവൾ തിരിച്ചു ഇളിച്ചു കാണിച്ചു. മ്മ്മ്മ് മ്മ്മ്മ് കാര്യം എന്താന്ന് പറ. അതില്ലേ……. ഋഷിയേട്ടൻ എന്നെയന്നു ഒരു കുന്നിന്റെ മോളിൽ കൊണ്ടുപോയില്ലേ…… മ്മ്മ്മ്…… അതിന്????? ഇപ്പൊ എന്നെയൊന്നവിടെ കൊണ്ടൊവോ?????? ഇപ്പോഴോ????? ആഹ്…….. നിനക്കെന്താടി തലക്ക് വല്ല ഓളവുമുണ്ടോ ഈ പാതിരാത്രി അവിടെ പോവാൻ????? ഋഷിയേട്ടാ പ്ലീസ് പ്ലീസ്….. എന്റെ ഒരാഗ്രഹമല്ലേ????? അവൾ കെഞ്ചി. നടക്കില്ല മോളെ ഇതാഗ്രഹമല്ല ദുരാഗ്രഹമാ അതുകൊണ്ട് എന്റെ കൊച്ചു നല്ലകുട്ടിയായി കിടന്നുറങ്ങാൻ നോക്ക്. അവൻ അവളുടെ ഷോൾഡറിൽ പിടിച്ചു റൂമിലേക്ക്‌ നടന്നു. എന്റെ ഋഷിയേട്ടനല്ലേ എന്തിനാണെ എന്നെയൊന്നു കൊണ്ടുപോ ഒരുപാട് ആഗ്രഹിച്ചതാ പ്ലീസ് പ്ലീസ് പ്ലീസ്……. നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല. അവൻ കടുപ്പിച്ച് പറഞ്ഞു. അല്ലേലും ഋഷിയേട്ടനിപ്പോ എന്നോട് ഒരു സ്നേഹവുമില്ല അതല്ലേ എന്റെ ചെറിയൊരു ആഗ്രഹം പോലും സാധിച്ചു തരാത്തത്. അവൾ കള്ള കണ്ണീരൊഴുക്കി മൂക്ക് വലിച്ചു. കണ്ണീരൊഴുക്കൽ കണ്ടാലും മതി. ഉടായിപ്പിറക്കാതെ പോയി കിടന്നുറങ്ങെടി…….. അവൻ അലറിയതും അവൾ കട്ടിലിന്റെ ഒരു മൂലയിൽ പോയി തിരിഞ്ഞു കിടന്നു.

അത് കണ്ടവൻ ചിരിച്ചു. ഈ പെണ്ണ്………. ഡീ എഴുന്നേൽക്ക് നമുക്ക് പോവാം. അവളെ കുലുക്കി വിളിച്ചു. സത്യായിട്ടും പോവോ???? ആവേശത്തോടെ എഴുന്നേറ്റു കൊണ്ടവൾ ചോദിച്ചു. ആടി വാ…….. അവൾ സന്തോഷത്തോടെ എഴുന്നേറ്റു ചുരിദാറിന്റെ ഷാൾ എടുത്തിട്ട് ഋഷി കാണാതെ ബാഗിൽ ഒളിപ്പിച്ചു വെച്ച ഒരു എൻവലപ്‌ ഷാളിന്റെ ഇടയിലായി കയ്യിൽ പിടിച്ചു. അപ്പോഴേക്കും അവൻ ബനിയന് മുകളിൽ ഒരു ജാക്കറ്റ് എടുത്തിട്ട് ബൈക്കിന്റെ കീയുമായി അവളുടെ കയ്യിൽ പിടിച്ചു താഴേക്കിറങ്ങി. പോർച്ചിൽ നിന്ന് വണ്ടി എടുത്തു പയ്യേ ഗേറ്റിന് പുറത്തേക്ക് തള്ളി കൊണ്ടുപോയി. ഗേറ്റ് കടന്നതും അവൻ അവളെയും കയറ്റി വണ്ടി മുന്നോട്ട് പായിച്ചു. കുന്നിന് താഴെ എത്തിയപ്പോൾ ബൈക്ക് പാർക്ക്‌ ചെയ്തവൻ അവളുടെ കൈ പിടിച്ചു മുകളിലേക്ക് കയറി. മുകളിൽ എത്തിയതും അവൾ അവന്റെ കൈ വിട്ട് കൈ വിടർത്തി നിന്നു. ഒരു മന്ദമാരുതൻ അവരെ കടന്നു പോയി. അവൾ ചിരിയോടെ അവനെ നോക്കി അവിടെ ഇരുന്നു. അതേ ഇവിടെ ഇരിക്കാനാണോ പ്ലാൻ??? അവളുടെ അടുത്തായി ഇരുന്നവൻ ചോദിച്ചു. അവൾ മറുപടി പറയാതെ അവന്റെ കവിളിൽ ചുണ്ട് ചേർത്ത് അവന്റെ തോളിൽ തല ചായ്ച്ചിരുന്നു.

നന്ദൂ……. മ്മ്മ്മ്…….. നിനക്കെന്നോട് വല്ലതും പറയാനുണ്ടോ??? എന്താ അങ്ങനെ ചോദിക്കാൻ???? തലയുയർത്തി അവൾ ചോദിച്ചു. എന്തോ എനിക്കങ്ങനെ തോന്നി. ഇന്ന് ഹോസ്പിറ്റലിൽ നിന്ന് വന്നത് മുതൽ നീ ഒരുപാട് ഹാപ്പിയാണ് അതുകൊണ്ട് ചോദിച്ചതാ. അവൾ ഒന്നും പറയാതെ അവനെ കെട്ടിപിടിച്ചവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ തന്നിലേക്ക് ചേർത്ത് പുൽത്തകിടിലേക്ക് ചാഞ്ഞു കിടന്നു. അവന്റെ ഹൃദയതാളം ശ്രവിച്ച് മാനത്തേക്കും ചിന്നിച്ചിതറി കിടക്കുന്ന താരകങ്ങളിലേക്കും നോക്കി കിടന്നു. വീശിയടിക്കുന്ന ഇളം തെന്നലിന്റെ താരാട്ടേറ്റ് രണ്ടുപേരുടെയും കണ്ണുകൾ അടഞ്ഞു പോയി. രാത്രിയിൽ എപ്പോഴോ ശ്രീയുടെ വിളി കേട്ടാണ് അവൻ കണ്ണ് തുറക്കുന്നത്. HAPPY BIRTHDAY MY DEAR SWEET HUBBY😘 നിറചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന ശ്രീയെ കണ്ടവൻ അതിശയത്തോടെ ഇരുന്നു. എന്താ ഇങ്ങനെ നോക്കുന്നെ????? ടൈം നോക്ക് 12 മണിയായി ഇന്ന് ഒക്ടോബർ 15 ഋഷിയേട്ടന്റെ ബർത്ത്ഡേ. അവൾ പുഞ്ചിരിയോടെ പറഞ്ഞു. താങ്ക്സ് മൈ ഡിയർ പൊണ്ടാട്ടി. അവൻ ചിരിയോടെ എഴുന്നേറ്റവളെ ചുറ്റിപിടിച്ചു.

അല്ല വിഷ് മാത്രേ ഉള്ളൂ എന്റെ ഗിഫ്റ്റ് എവിടെ???? സൈറ്റ് അടിച്ചുകൊണ്ടവൻ ചോദിച്ചു. ഗിഫ്റ്റ് ഉണ്ടല്ലോ ജീവിതത്തിൽ ഒരിക്കലും ഋഷിയേട്ടന് മറക്കാൻ കഴിയാത്ത ഒരു ഗിഫ്റ്റ്. അവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. ഓഹോ എന്താണാവോ ഗിഫ്റ്റ്?????? കുറുമ്പൊടെ അവളിലേക്ക് മുഖം അടുപ്പിച്ചവൻ ചോദിച്ചു. അതൊക്കെ കാണിക്കാം പക്ഷെ ഇപ്പൊ കണ്ണൊന്നടക്ക്. അവൾ പറഞ്ഞു. എന്താ????? Just close your eyes. മെല്ലെ അവനോട് പറഞ്ഞു. അത് കേട്ടവൻ കണ്ണുകൾ പൂട്ടി. അവൾ പതിയെ ആ എൻവലപ്പ് അവന്റെ കയ്യിലേക്ക് വെച്ചു. മ്മ്മ്മ് ഇനി കണ്ണ് തുറന്നോ. അവൾ പറയുന്നത് കേട്ടവൻ കണ്ണ് തുറന്നു. കയ്യിൽ ഇരിക്കുന്ന എൻവലപ്പ് അവൻ സംശയത്തോടെ നോക്കി. അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ ചിരിയോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ്. ഇതെന്താടി?????? ചുണ്ട് ചുളുക്കി അവൻ ചോദിച്ചു. തുറന്നു നോക്ക് എന്നാലല്ലേ അറിയൂ. അവൾ പറയുന്നത് കേട്ടവൻ എൻവലപ്പ് തുറന്നു. ഒരു റെഡ് കളർ ഹാർട്ട്‌ ഷേപ്പ്ട് നോട്ട് പേപ്പർ അവന്റെ കയ്യിൽ കിട്ടി. അവൻ പതിയെ അതിൽ എഴുതിയത് വായിച്ചു.

DADDY, I MAY NOT BE BORN YET. BUT I CAN TELL YOU ARE GONNA BE A GREAT FATHER HAPPY BIRTHDAY ❤️ വായിച്ചു തീർന്നതും വിശ്വസിക്കാനാവാതെ അവൻ വീണ്ടും വീണ്ടും വായിച്ചു പോസിറ്റീവ് പ്രെഗ്നൻസി റിസൾട്ടിലേക്ക് നോക്കി. നന്ദൂ……. ഇത്…… സത്യാണോ?????? ഇടറിയ വാക്കുകളാൽ അവൻ ചോദിച്ചു. മ്മ്മ്മ്………. അവൾ അവന്റെ കയ്യെടുത്ത് വയറിനു മുകളിൽ വെച്ചു. ഇവിടെ ഉണ്ട് ജൂനിയർ ഋഷി. ചിരിയോടെ അവൾ പറഞ്ഞു. അവൻ സന്തോഷത്തോടെ അവൾ ഇറുകെ പുണർന്നു. അവന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ അവളുടെ തോളിലേക്ക് പതിച്ചു. അവൻ കൂടുതൽ ശക്തിയിൽ അവളെ പുണർന്നു. അതേ എന്നെ ഇങ്ങനെ ഇറുക്കിയാൽ ഇവിടെ ഒരാൾക്ക് ശ്വാസം കിട്ടില്ലാട്ടൊ. അവൾ കളിയായി പറഞ്ഞതും അവൻ അവളിലെ പിടി വിട്ടു. പതിയെ അവന്റെ മുഖം കയ്യിലെടുത്ത് മുഖമാകെ ചുംബിച്ചു. ശേഷം പതിയെ അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് അവളുടെ വയറിന്റെ ഭാഗത്ത്‌ നിന്ന് ടോപ് വലിച്ചു മാറ്റി അവിടെ ചുംബിച്ചു. അച്ഛ കുറച്ചു മുന്നേ അമ്മയെ കെട്ടിപിടിച്ചപ്പോൾ നൊന്തോ എന്റെ വാവക്ക്.

അവളുടെ വയറിൽ മുഖം വെച്ചവൻ പറയുന്നത് കേട്ടവൾക്ക് ചിരി വന്നു. ഇന്നലെ വരെ കലിപ്പും കാണിച്ചു നടന്ന ചെക്കനാ വയറിൽ ചുണ്ട് ചേർത്ത് കൊഞ്ചുന്നത്. അവനിലെ മാറ്റം അവളെ വിസ്മയിപ്പിച്ചു. കുഞ്ഞിനോട് എന്തൊക്കെയോ പറഞ്ഞവൻ എഴുന്നേറ്റു. എപ്പോഴാ ഇതറിഞ്ഞെ???? അവൻ ചോദിച്ചു. രാവിലെ ഋഷിയേട്ടൻ പറഞ്ഞപ്പോൾ ചെറിയൊരു സംശയം തോന്നി. ഹോസ്പിറ്റലിൽ ചെന്ന് മായ ഡോക്ടറെ കണ്ടു ടെസ്റ്റ്‌ ചെയ്തപ്പോൾ എന്റെ സംശയം ശരിയാണെന്നു മനസ്സിലായി. പിന്നെ ഋഷിയേട്ടനോട് പറയാൻ ഫോൺ എടുത്തപ്പോഴാണ് നാളെ ആണല്ലോ ബർത്ത്ഡേ എന്നോർത്തത് അപ്പൊ വിചാരിച്ചു സർപ്രൈസ് ആയിട്ട് പറയാന്ന് ഈ മുഖത്തെ ഭാവങ്ങൾ നേരിട്ട് കാണാല്ലോ???? അവൾ ചിരിയോടെ പറയുന്നത് കേട്ടവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. സന്തോഷത്തോടെ ചേർന്ന് നിൽക്കുന്ന അവരെ നോക്കി താരകങ്ങൾ മിഴി ചിമ്മി. തുടരും………………………