18/04/2026

താലി : ഭാഗം 27

രചന : ആയിഷ അക്ബർ

തന്റെ മുറി മറ്റൊരാൾ കൂടി പങ്കിട്ടെടുത്ത കാര്യം അവന്റെ തിരിച്ചറിവിലേക്ക് വരുമ്പോഴും അത് കൃഷ്ണയാണെന്ന ത് കൊണ്ട് മാത്രം അവനതിലൊരു പ്രയാസം തോന്നിയില്ല…. അവളുടെ നിഷ്കളങ്ക മായ കണ്ണുകൾ മാത്രം അവനിൽ തെളിഞ്ഞു നിന്നു……അതിനേക്കാളേറെ അവളെ താൻ ഒരു താലി ചരടിനാൽ തന്റെതാക്കിയിരിക്കുന്നു എന്ന് കൂടി മനസ്സ് ഓർമ്മപ്പെടുത്തി………മേറിനു വേണ്ടിയാണ് താൻ വിവാഹസങ്കല്പങ്ങളിൽ നിന്ന് ഒളിച്ചോടിയത്… കഴുത്തിൽ കെട്ടിയ താലി വെറുമൊരു ചരടല്ലെന്ന് തനിക്കും വിശ്വാസമുള്ളത് കൊണ്ടാവാം മനസ്സ് അവളെ തന്റെതാക്കി നിർത്താൻ ശ്രമിക്കുന്നത്……അപ്പോഴാണ് ബാത്‌റൂമിന്റെ വാതിൽ തുറന്നു കൊണ്ടവൾ പുറത്തിറങ്ങിയത്…….അവൻ പെട്ടെന്ന് അവളിലേക്കൊന്നു തിരിഞ്ഞു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഒരു ലാവെൻഡർ കളറിൽ ഗോൾഡൻ വർക്കുള്ള ഒരു ചുരിദാരാണ് അവളിട്ടിരിക്കുന്നത്…….ആ നിറം അവളുടെമുഖത്തെഎടുത്ത്കാണിക്കുന്നുണ്ട്……അത് വരെയുള്ള ക്ഷീണങ്ങളെല്ലാം മാറിയെന്ന വണ്ണം ആ മുഖം ഒന്ന് കൂടി തിളങ്ങിയിട്ടുണ്ട്….അത് പോലെ തന്നെ ചുണ്ടുകൾക്ക് ചുവപ്പേറിയത് പോലെ……നീണ്ട ചുരുണ്ട മുടികളിൽ നിന്നൂർന്ന വീഴുന്ന വെള്ള തുള്ളികൾക്ക് പോലും ഒരു പ്രത്യേക താളം……ഉയർന്നു നിൽക്കുന്ന അവളുടെ മാറിടത്തിൽ താൻ കെട്ടിയ താലി പറ്റി ചേർന്നു കിടക്കുന്നുണ്ട്…..

അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി നിന്നു പോയിരുന്നു……. അവൾ അവനെയൊന്ന് നോക്കിയ ശേഷം പെട്ടെന്ന് മിഴികൾ തെന്നി മാറ്റി തോർത്തിൽ കൈകൾ ചുറ്റി പ്പിടിച്ചപ്പോഴാണ് താൻ ഷർട്ടിടാത്തത് കൊണ്ടായിരിക്കും അതെന്ന് അവനോർത്തത്…..അവന് പെട്ടെന്ന് ചിരി വന്നു…..അത് വരെ യുള്ള അവന്റെ ഉറക്ക ചടവല്ലാം എങ്ങോ മാഞ്ഞു പോയത് പോലെ….
കുളി…ച്ചുവോ…….എന്തെങ്കിലും അവളോട് ചോദിക്കണമെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് അവനത് ചോദിച്ചത്……

മ്മ്…….അവൾ മുഖത്ത് നോക്കാതെ തന്നെ മൂളി… അവനൊരു കുസൃതി ചിരിയോടെ അവളെ നോക്കി നിന്ന് കൊണ്ട് പതിയെ അവൾക്കരികിലേക്ക് നീങ്ങി യതും ക്ലിയോ പാട്ര സോപ്പിന്റെ മാധക ഗന്ധം അവനിലാകെ പടർന്നു…..ദിവസവും കുളിക്കുന്ന ആ സോപ്പിന് ഇത്രയേറെ മണമുണ്ടെന്ന് അറിയുന്നത് അപ്പോഴാണെന്ന് അവനു തോന്നിപ്പോയി…..അവൻ അരികിലേക്ക് വന്നതും അവളാകെ ഒന്നു വിറച്ചു പോയിരുന്നു….അവൻ അവളുടെ കയ്യിൽ പതിയെ യൊന്നു തൊട്ടതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി…..

താഴേ പോയി എന്തെങ്കിലും കഴിച്ചോ….. നേരത്തെ ഒട്ടും കഴിച്ചില്ലല്ലോ……..ചെല്ല്……..പിടപ്പോടെ അവനെ നോക്കി നിൽക്കുന്ന അവളോട് ആർദ്രമായി അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കയ്യിലെ തോർത്തു വാങ്ങി ബാത്‌റൂമിലേക്ക് കയറിയപ്പോഴാണ് മുറിഞ്ഞു പോയ അവളുടെ ശ്വാസം നേരെ വീണത് അവളറിഞ്ഞത്…..മനസ്സിലപ്പോൾ നിറഞ്ഞു നിൽക്കുന്ന വികാരമെന്തെന്ന് അവൾക്കും അറിയുന്നില്ലായിരുന്നു…..അവൾ താഴേക്ക് നടക്കുമ്പോഴും മനസ്സിൽ മുഴുവൻ അവന്റെ മുഖം നിറഞ്ഞു നിന്നിരുന്നു…..ഇത് വരെ പതിയാത്ത ത് പോലെന്ന വണ്ണം മനസ്സിലേറെ പതിഞ്ഞു പോയിരുന്നു….അവൻ തന്റെയാണെന്ന് മനസ്സ് വാധിക്കും പോൽ…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എത്ര പെട്ടെന്നാ കാർത്തിയുടെ വിവാഹം കഴിഞ്ഞത് അല്ലെ…….ബിന്ദു അത്ഭുതത്തോടെ അത് പറഞ്ഞു നിർത്തുമ്പോൾ എല്ലാവരും ഒന്ന് പുഞ്ചിരിച്ചു….
അമ്മ കയറിയിറങ്ങിയ അമ്പലങ്ങളുടെ പുണ്യം കൊണ്ടാവും……ചന്ദ്ര അത് പറഞ്ഞതും ചൂട് ചായ ഊതി കുടിച്ചിരുന്ന മുത്തശ്ശി ചുളിഞ്ഞ കവിളുകൾ വിടർത്തി…..അപ്പോഴാണ് കൃഷ്ണ അങ്ങോട്ട് കടന്ന് വരുന്നത് …..മോള് വാ……..നിനക്കെന്തെങ്കിലും കഴിക്കാൻ തരട്ടെ……അവളെ കണ്ട പാടെ സ്നേഹത്തോടെ ചന്ദ്ര അത് ചോദിച്ചിരുന്നു……..
അവളെ കണ്ടതും മുഖത്ത് ഗൗരവം നിറച നന്ദിനിയെ അവളൊന്നു നോക്കി…….

ഇപ്പൊ വേണ്ടാ…..എനിക്ക് വിശപ്പില്ല……അവൾ പതിയെ മറുപടി പറയുമ്പോൾ നന്ദിനി യിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു പോകുന്നുണ്ടായിരുന്നു……വിജയൻ പുറത്ത് പോയിട്ട് വന്നില്ലേ നന്ദിനി ഇത് വരെ….
നല്ല മഴക്കോളുണ്ടല്ലോ…….മുത്തശ്ശി അത് പറഞ്ഞപ്പോഴാണ് അടുക്കളയിലെ ജനാലയിലൂടെ കൃഷ്ണപുറത്തേക്കൊന്ന്നോക്കിയത്…….അതേ……ആകാശം കറുത്തിരുണ്ട് കൂടി തുടങ്ങിയിട്ടുണ്ട്…..

ആ കാർ മേഘത്തെ നീക്കി നീക്കി കൊണ്ട് പോകാനെന്ന വണ്ണം ഒരിളം കാറ്റും അവിടെ ചുറ്റി തിരിഞ്ഞു നടപ്പുണ്ട്……സ്വാതി…….. ഒന്നിങ്ങു വന്നേ……എന്താ അമ്മേ….ചന്ദ്ര വിളിച്ചപ്പോഴേക്കും സ്വാതി അങ്ങോട്ട് വന്നിരുന്നു……ആ മുകളിൽ വിരിച്ചിട്ട തുണികളെല്ലാം ഒന്നെടുത്തു വെച്ചേ…..
മഴ ചാറിയാൽ ഒക്കെ നനയും….. എല്ലാം ഉണങ്ങിയതാണ്…….എന്തെങ്കിലും ജോലിക്കാണെങ്കിൽ അമ്മയുടെ വായിൽ സ്വാതിയെന്നെ വരു…..ചന്ദ്ര പറഞ്ഞതിന് സ്വാതി കെറുവിച്ചു കൊണ്ട് നടക്കാൻ തുടങ്ങിയതും കൃഷ്ണ അവളുടെ കയ്യിലൊന്ന് പിടിച്ചു……

ഞാനും വരാം…..സ്വാതി തിരിഞ്ഞതും അവൾ പതിയെ യാണത് പറഞ്ഞത്…….ആ…. ചേച്ചി പോര്…..സ്വാതി അതും പറഞ്ഞു അവളുടെ കൈപിടിച്ചു കൊണ്ട് നടക്കുമ്പോൾ പിറകെ അവളും നടന്നു…….സ്വാതിയോടൊപ്പം മുകളിലെത്തിയപ്പോൾ അവൾ മൂടി നിൽക്കുന്ന ആകാശത്തേക്ക് മിഴികൾ ചലിപ്പിച്ചു……ദൂരെ നിന്നൊരു തുള്ളി വന്നവളുടെ കവിളിൽ പതിച്ചു….സ്വാതി ധൃതിയിൽ തുണികളെടുക്കുമ്പോൾ കൃഷ്ണയും അവൾക്കൊപ്പം കൂടിയിരുന്നു……

അവളുടെ കണ്ണുകൾ താഴെ മുറ്റത്തേക്ക് നീണ്ടതും പന്താലുകാരോട് സംസാരിച്ചു നിൽക്കുന്ന കാർത്തിയിലൊന്നുടക്കി….അവൾ തുണികളെടുക്കുന്നതിന്റെ വേഗത അവൾ പോലുമറിയാതെ കുറഞ്ഞിരുന്നു…..അവൻ വേഷം മാറിയിട്ടുണ്ട്……ഒരു കാവി നിറത്തിലുള്ള മുണ്ടും മുന്തിരി കളർ ഷർട്ടുമാണ് ഇട്ടിരിക്കുന്നത് ….
മനസ്സ് ഇത്ര മേൽ അവനെ ശ്രദ്ധിച്ചിട്ടില്ലിതു വരെ…..ചിരിക്കുമ്പോൾ പോലും പൌരുഷം നിറഞ്ഞ അവനെ അവളൊന്നു നോക്കി നിന്നു……

ചേച്ചിയുടെത് തന്നെയാ…. ഇനിയെപ്പോഴും കണ്ടിരിക്കുകയും ചെയ്യാം…… ഇപ്പൊ ഇവിടെ ഇങ്ങനെ നോക്കി നിന്നാൽ മഴ കൊള്ളേണ്ടി വരും……അവനെ തന്നെ നോക്കി നിൽക്കുന്ന അവളെ പിടിച്ചൊന്ന് കുലുക്കി സ്വാതിയത് പറഞ്ഞതും അവൾക്ക് വല്ലാത്ത ചമ്മൽ തോന്നിയിരുന്നു….
അവൾ പെട്ടെന്ന് മുഖം തിരിച്ചു കൊണ്ട് നടന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ചേച്ചി……. ഏട്ടൻ വിളിക്കുന്നുണ്ട്….
അവിടെ ആരോ ചേച്ചിയെ കാണാൻ വന്നിട്ടുണ്ട്……സ്വാതിയുടെ കൂടെ മുകളിൽ നിന്നെടുത്ത തുണികളെല്ലാം ഓരോരുത്തരുടേതാക്കി വെക്കുമ്പോഴാണ് ശ്വേത വന്നത് പറഞ്ഞത്……
ഒരു നിമിഷം മനസ്സ് എവിടെയൊ ക്കെയോ സഞ്ചരിച്ചു…….അവൾ പതിയെ അങ്ങോട്ട് നടന്നു…വിശാലമായ ആ ഉമ്മറത്തു എല്ലാവരുമുണ്ട്……..വിജയനും ജയനും മുത്തശ്ശനും എല്ലാം ഇരിക്കുന്നതിന്റെ ഒരു വശത്തായുള്ള ചുമരിൽ ചാരി ബഹുമാനമെന്നോണം നിൽക്കുകയാണ് കാർത്തി…….

അവൾ അങ്ങോട്ടേക്ക് ചെല്ലാനൊന്ന് മടിച്ചു നിന്നു……വാ മോളെ….. ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ……അവളെ കണ്ട് മുത്തശ്ശൻ സ്നേഹത്തോടെ വിളിച്ചപ്പോഴാണ് കസേരയിലിരുന്നിരുന്ന ആൾ അവൾക്ക് നേരെ തിരിഞ്ഞത്….അമ്മാവൻ…..അയാളെ കണ്ടതും അതും പറഞ്ഞു കൊണ്ടവളുടെ മിഴികൾ നിറഞ്ഞു തൂവി….അയാളും ഓടി വന്നവളെ കെട്ടി പ്പിടിച്ചു…..രണ്ട് പേരുടെയും സ്നേഹ പ്രകടനങ്ങൾ ഒരു തരം നിർവികാരതയോടെ കാർത്തി നോക്കി നിന്നു…അമ്മാവനെന്നോട്…. ദേഷ്യമുണ്ടോ…….
എന്തിനു ഉണ്ടെങ്കിൽ തന്നെ ഞാൻ നിന്നേ കാണാൻ വരുമോ…….നീയെന്റെ മോളല്ലേ

അവളുടെ സങ്കടങ്ങൾ ഒപ്പിയെടുത്തു കൊണ്ടയാളത് പറയുമ്പോൾ അവൾക്കെന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു….എന്റെ കുഞ്ഞിനെ എനിക്കറിയാം……അത് മതി..അവർ വീണ്ടും അത് പറഞ്ഞു കൊണ്ടവളെ കെട്ടി പിടിക്കുമ്പോൾ അവളയാളുടെ നെഞ്ചിലേക്ക് ചേർന്നു…..അവൾ ഉള്ളിലുള്ള സങ്കടങ്ങൾ മുഴുവൻ അയാൾക്ക് മേൽ കരഞ്ഞു തീർക്കുമ്പോഴും അവളിലൊരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു….എല്ലാവരും അവർക്ക് സംസാരിക്കാനിടം നൽകിയെന്ന പോൽ അല്പം മാറി നിന്നു….കാർത്തി മാത്രം ആ ചുമരിൽ തന്നെ ചാരി നിന്നു…..

ഇന്നലെ വരണമെന്ന് കരുതിയതാണ്….. പക്ഷെ നടന്നില്ല……അമ്മാവൻ വന്നുവല്ലോ…. അത് മതിയെനിക്ക്…….സുദേവൻ അതും പറഞ് കൊണ്ട് കണ്ണുകളോപ്പുമ്പോൾ അവളുടെ കണ്ണുകളും ഏറെ നിറഞ്ഞൊഴുകിയിരുന്നു….അയാൾ അവളെയൊന്ന് നോക്കി…. ഒരു കല്യാണ പുതുക്കത്തിലെ എല്ലാ ഭംഗിയും തിളക്കവും അവൾക്കുണ്ട്……..അവളുടെ മഞ്ഞ ചരടിൽ കോർത്ത താലിയും മാഞ്ഞു പോയസിന്ദൂരത്തിന്റെ ബാക്കിയുമെല്ലാം അയാൾ കൺ നിറയെ കണ്ടു…….ഒരു തരി സ്വർണം പോലും ആരും കൊടുക്കാനില്ലെങ്കിലും അവളിൽ നിറഞ്ഞു കണ്ട ആഭരണങ്ങൾ സുധേവന്റെ മനസ്സ് നിറച്ചിരുന്നു…….ഇപ്പോഴാണ് നീ എത്തേണ്ടയിടത് എത്തിയത് മോളെ…..നിനക്ക് പറ്റിയ നല്ല ആളുകൾക്കിടയിൽ……സുധേവന്നത് പറഞ്ഞതും അവൾകാർത്തിയിലേക്കൊന്ന്നോക്കി…….നിറഞ്ഞൊഴുകുന്ന മിഴികളിലും പുഞ്ചിരിയോളിപ്പിച്ച അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നവൻ…….

(തുടരും)