19/04/2026

മഴ : ഭാഗം 58

രചന – ആർദ്ര അമ്മു

തോളിൽ ഒരു കരസ്പർശമേറ്റു തിരിഞ്ഞു നോക്കിയ അഭി കാണുന്നത് തന്നെ അലിവോടെ നോക്കുന്ന ഐഷുവിനെയാണ്. അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അവളുടെ നെഞ്ച് പിടഞ്ഞു. അവന്റെ കയ്യിൽ പിടിച്ചവൾ മുന്നോട്ട് നടന്നു. ഒരു പാവയെ പോലെയവൻ അവളെ അനുഗമിച്ചു. ആളൊഴിഞ്ഞ ഒരിടത്ത് എത്തിയപ്പോൾ അവൾ അവന്റെ കയ്യിലെ പിടി വിട്ടു. ജിത്തുവേട്ടാ……………. അവൾ അവന്റെ കവിളിൽ കൈ വെച്ചവനെ വിളിച്ചു. അവൾ വിളിച്ചു തീർന്നതും അവളെ കെട്ടിപിടിച്ചവൻ പൊട്ടിക്കരഞ്ഞു. അവന്റെ ഉള്ളിലെ വിഷമം മനസ്സിലാക്കി അവൾ അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. അവന്റെ വിഷമങ്ങൾ എല്ലാം കരഞ്ഞു തീർത്തവൻ അവളിൽ നിന്ന് വിട്ടുനിന്നു. എന്തായിത് ഏട്ടാ അവർ രണ്ടുപേരും അവരാഗ്രഹിച്ചത് പോലെ നല്ലൊരു ജീവിതത്തിലേക്കല്ലേ പോയത് അപ്പോ ഇങ്ങനെ വിഷമിച്ചിരിക്കുവാണോ വേണ്ടത്????? ദേ നോക്കിയേ ഏട്ടൻ ഇങ്ങനെ വിഷമിച്ചിരുന്നാൽ തറവാട്ടിലെ എല്ലാവരെയും ആരാ ആശ്വസിപ്പിക്കാനുള്ളത്?????? അതുകൊണ്ട് നല്ല കുട്ടിയായി ഒന്ന് ചിരിച്ചേ. അവൾ പറഞ്ഞതും അവൻ കണ്ണ് തുടച്ച് മങ്ങിയ ഒരു ചിരി ചിരിച്ചു മുന്നോട്ട് നടന്നു. അവൻ നടന്നു നീങ്ങുന്നതും നോക്കി അവൾ നിന്നു.

എന്റെ നന്ദൂ നീയിങ്ങനെ കരയല്ലേ. നിനക്ക് എപ്പോൾ വേണമെങ്കിലും അവരെ ഒക്കെ പോയി കാണാം എന്ന് ഞാൻ പറഞ്ഞതല്ലേ??????? ഇങ്ങനെ ഇരുന്നു കരഞ്ഞു നമ്മുടെ ജീവിതത്തിലെ നല്ലൊരു ദിവസം നശിപ്പിക്കരുത്. ഋഷി ശാസിച്ചതും അവൾ കരച്ചിലടക്കി അവനെ നോക്കി. ചുണ്ട് കൂട്ടിപ്പിടിച്ച് വിതുമ്പൽ അടക്കുന്ന അവളെ കണ്ടവന് വിഷമം തോന്നി. അവളെ അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി. അവളുടെ ഏങ്ങലടി നിൽക്കുന്നത് വരെ അവൻ അങ്ങനെ ഇരുന്നു. അവളുടെ കരച്ചിൽ ഒരുവിധം നിന്നതും അവൻ കർച്ചീഫെടുത്ത് അവളുടെ മുഖം തുടച്ചു കൊടുത്തു. എന്റെ ശ്രീക്കുട്ടി നീയിങ്ങനെ കരയല്ലേ ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്നതല്ലേ???? അതൊക്കെ എന്റെ ഭാര്യ സ്വന്തം കല്യാണത്തിന് ഒരു തുള്ളി കണ്ണീർ പോലും ഒഴുക്കിയിട്ടില്ല. മനു അഭിമാനത്തോടെ പറഞ്ഞു. ശ്രീ അത് കേട്ട് പുഞ്ചിരിച്ചു. അല്ല നിന്റെ നെറ്റിയിൽ എന്തുപറ്റി????? ഋഷി അവന്റെ നെറ്റിയിലെ ബാൻഡ്എയ്ഡ് ഒട്ടിച്ചിരിക്കുന്നത് നോക്കി ചോദിച്ചു.

ഒന്നും പറയണ്ട ഋഷി ഇന്നലെ അടിച്ചു പാമ്പായി എന്ന് പറഞ്ഞു ആ തടാക ഫ്ലവർവൈസ് കൊണ്ട് എറിഞ്ഞതാ. മൂക്കിൽ ആയിരുന്നു കൊള്ളേണ്ടത് ഞാൻ ഒഴിഞ്ഞു മാറിയത് കൊണ്ട് നെറ്റിയിൽ കൊണ്ടത് അല്ലായിരുന്നെങ്കിൽ എന്റെ ദേവീ സൗണ്ട് തോമയിലെ ദിലീപേട്ടനെ പോലെ നടക്കേണ്ടി വന്നേനെ. മനു മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് ശ്രീ ചിരിച്ചു. അവനും ഋഷിക്കും അത് തന്നെ ആയിരുന്നു വേണ്ടിയിരുന്നതും. വീടെത്തുന്നത് വരെ മനു ഓരോ ചളി അടിച്ചുകൊണ്ടിരുന്നു. അവന്റെ സംസാരം കേട്ട് അവളുടെ വിഷമം എല്ലാം മാറിയിരുന്നു. വീടിന് മുന്നിൽ കാർ നിർത്തിയതും അവൾ വെളിയിലേക്ക് നോക്കി. ഋഷി ചിരിച്ചുകൊണ്ട് അവളോട് ഇറങ്ങാൻ പറഞ്ഞു. അവന്റെ കൈ പിടിച്ചവൾ കാറിൽ നിന്നിറങ്ങി. വീടിന് വെളിയിൽ തന്നെ നിലവിളക്കുമായി ലക്ഷ്മി നിൽപ്പുണ്ടായിരുന്നു. ഋഷിയുടെ കൈപിടിച്ചവൾ അങ്ങോട്ട്‌ നടന്നു. ലക്ഷ്മി അവളുടെ കയ്യിലേക്ക് നിറഞ്ഞ മനസ്സോടെ നിലവിളക്ക് കൊടുത്തു. അവൾ ഋഷിയെ ഒന്ന് നോക്കി പുഞ്ചിരിയോടെ നിലവിളക്ക് വാങ്ങി. അവൾ നിലവിളക്കുമായി വലതു കാൽ വെച്ച് ഋഷിയുടെ കൂടെ അകത്തേക്ക് കയറി.

പൂജാമുറിയിൽ നിലവിളക്ക് വെച്ച് രണ്ടുപേരും കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ മധുരം കൊടുക്കൽ ആയിരുന്നു. അത് കഴിഞ്ഞപ്പോൾ ബന്ധുക്കൾ അവളെ പൊതിഞ്ഞു. അതിനിടയിൽ നിന്ന് വീർപ്പുമുട്ടുന്ന അവളെ ലക്ഷ്മി ചെന്ന് രക്ഷിച്ചു. ഋതുവിന്റെ കൂടെ ഋഷിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടു. ഋഷിയുടെ മുറിയിൽ ചെന്ന് ഋതു അവളെ ആഭരണങ്ങളും മുടിയും അഴിക്കാൻ സഹായിച്ചു. എല്ലാം കഴിഞ്ഞവൾ ഫ്രഷാവാൻ കയറി. ഷവറിന് ചുവട്ടിൽ നിൽക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഫ്രഷായി അവൾ വെളിയിൽ ഇറങ്ങിയപ്പോൾ ഋഷി മുറിയിൽ ഉണ്ടായിരുന്നു. ആഹ് ദേ അവൾ ഇറങ്ങി. അവൻ ഫോണിലേക്ക് നോക്കി പറഞ്ഞു. നന്ദൂ ഇങ്ങ് വാ……. അവൾക്ക് നേരെ കൈനീട്ടി അവൻ വിളിച്ചു. അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവളുടെ ഷോൾഡറിലൂടെ കയ്യിട്ടവൻ അവളെ ചേർത്ത് നിർത്തി. അപ്പോഴാണ് അവൾ ഫോണിലേക്ക് നോക്കുന്നത്. കോൺഫ്രൻസ് വീഡിയോ കാളിൽ അഭിയേയും നിരഞ്ജനെയും ആമിയേയും കണ്ടവൾക്ക് സന്തോഷം അടക്കാനായില്ല. ഋഷിയോട് ചേർന്ന് നിന്നവൾ അവരോട് സംസാരിച്ചു.

കുറച്ചു നേരം സംസാരിച്ചു കാൾ കട്ട്‌ ചെയ്തു. അപ്പോഴേക്കും അവളുടെ മനസ്സിൽ നിന്ന് വിഷമങ്ങൾ മാറിയിരുന്നു. ഇപ്പൊ തീർന്നോ നിന്റെ സങ്കടം?????? അവൻ അവളുടെ കവിളിൽ തലോടി ചോദിച്ചു. മ്മ്മ്മ്…….. അവൾ ചിരിയോടെ തലയാട്ടി. ആ ചിരി അവന്റെ ചുണ്ടിലേക്കും വ്യാപിച്ചു. അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. അതേ ഏട്ടൻ ഇവിടെ നിന്ന് റൊമാൻസിക്കാതെ പുറത്തേക്കിറങ്ങിയേ ഏട്ടത്തിയെ ഒരുക്കാൻ ബ്യൂട്ടീഷ്യൻ വന്നിരിക്കുന്നു. ഋതു വെളിയിൽ നിന്ന് വിളിച്ചു പറഞ്ഞു. ഈ കുരിപ്പ്………………. അവൻ ദേഷ്യത്തിൽ അവളെ നോക്കിയവൻ പുറത്തേക്കിറങ്ങി. അവൻ പോയികഴിഞ്ഞു ബ്യൂട്ടീഷ്യൻ വന്നവളെ ഒരുക്കി. ആ സമയം ഋഷിയും ഒരുങ്ങി വന്നു. ഒരുമിച്ചവർ റിസപ്ഷൻ ഹാളിലേക്ക് പുറപ്പെട്ടു. കല്യാണം പോലെ തന്നെ റിസപ്ഷനും ഒരുമിച്ചായിരുന്നു. ഹാളിലേക്കവർ പ്രവേശിച്ചതും പാർട്ടി പോപ്പർ പൊട്ടിച്ചു. ശ്രീ ഓടിചെന്ന് ആമിയെ കെട്ടിപിടിച്ചു. എന്തോന്നടി ഇത്????? നിന്റെ കാട്ടായം കണ്ടാൽ തോന്നുമല്ലോ ഇവളെ 5, 6 കൊല്ലം കഴിഞ്ഞു കാണുകയാണെന്ന്. നിരഞ്ജൻ അവളെ കളിയാക്കി.

അവൾ അവനെ കൂർപ്പിച്ചു നോക്കി അവന്റെ കയ്യിൽ പിച്ചി. ഔ………. യക്ഷിയെ പോലെ നഖവും നീട്ടി വളർത്തി വന്നിരിക്കുവാ…… അളിയാ ഇന്ന് തന്നെ ഇവളുടെ നഖം വെട്ടി കളയിപ്പിച്ചോ അല്ലെങ്കിൽ അളിയന് തന്നെ പണിയാവും. നിരഞ്ജൻ അവനെ നോക്കി പറഞ്ഞു. അത് കേട്ടതും ശ്രീ അവന്റെ പുറത്ത് രണ്ടിടി ഇടിച്ചു. അതോടെ നിരഞ്ജൻ നല്ല കുട്ടിയായി. തറവാട്ടിൽ നിന്ന് എല്ലാവരും അപ്പോഴേക്കും എത്തിയിരുന്നു. ആമിയും ശ്രീയും സന്തോഷത്തോടെ അവരെ പുണർന്നു. അഭി വന്നവരെ സന്തോഷത്തോടെ കെട്ടിപിടിച്ചു. പിന്നെ കേക്ക് കട്ട്‌ ചെയ്യലും ഫോട്ടോ എടുപ്പും എല്ലാമായി ഫങ്ക്ഷൻ ഭംഗിയായി മുന്നോട്ട് പോയി. അതിനിടയിൽ ശ്രീയുടെ പാട്ട് കേൾക്കണം എന്ന് പറഞ്ഞു കസിൻസ് ബഹളം തുടങ്ങി. അവൾ പാടില്ലെന്ന് പറഞ്ഞിട്ടും അവർ നിർബന്ധം പിടിച്ചു അവസാനം ഋഷിയും അഭിയും കൂടി പറഞ്ഞപ്പോൾ അവൾ പാടാമെന്നു സമ്മതിച്ചു. മൈക്ക് കയ്യിൽ എടുത്തവൾ അവളുടെ ഇഷ്ട ഗാനം തന്നെ പാടാൻ ആരംഭിച്ചു.

🎶 നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… ഈ മിഴിയിണയിൽ സദാ… പ്രണയം മഷിയെഴുതുന്നിതാ… ശിലയായി നിന്നിടാം… നിന്നെ നോക്കീ… യുഗമേറെയെന്റെ കൺ… ചിമ്മിടാതെ… എൻ ജീവനേ… അകമേ… വാനവില്ലിനേഴു വർണ്ണമായ്… ദിനമേ… പൂവിടുന്നു നിൻ മുഖം… അകലേ… മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ… എന്നോമലേ… നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… നിൻ ഉയിരിനെ അനുദിനം നിഴലുപോൽ… പിൻ തുടരുവാൻ ഞാനലഞ്ഞീടവേ… എൻ വെയിലിനും മുകിലിനും അലിയുവാൻ… നിൻ മാനമിതാ വെണ്ണിലാവാനമായ്… ഒരേ വഴിയിലീരാവോളം ഒഴുകി നാം… കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും…. നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… 🎶 അവൾ പാടിത്തീർന്നതും എല്ലാവരും കയ്യടിച്ചു. പിന്നെ അങ്ങോട്ട്‌ കളിയും ചിരിയും ഡാൻസും പാട്ടും ആയിരുന്നു. എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ എല്ലാവർക്കും വിഷമം തോന്നി.

അമ്മമാർ ആമിയേയും ശ്രീയേയും കെട്ടിപിടിച്ചു ഒരുപാട് ഉപദേശങ്ങൾ കൊടുത്തു. ഹരിയും ശിവനന്ദനും അവരെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു. മുത്തശ്ശനും മുത്തശ്ശിയും യാത്ര ചെയ്യാൻ വയ്യാത്തത് കൊണ്ട് വന്നിരുന്നില്ല. എല്ലാം കഴിഞ്ഞു അഭി അവരെ ഇറുകെ പുണർന്നു നിറഞ്ഞ മനസ്സോടെ ചിരിയോടെ നെറ്റിയിൽ സ്നേഹചുംബനം ഏകി. പിന്നെ അവരെ അടർത്തി മാറ്റി അവൻ നിരഞ്ജന്റെയും ഋഷിയുടെയും അടുത്തേക്ക് ചെന്നവരെ കെട്ടിപിടിച്ചു. അപ്പൊ അളിയന്മാരെ ഹാപ്പി ഫസ്റ്റ് നൈറ്റ്. താങ്ക്സ് അളിയാ……… അവർ തിരികെ പറഞ്ഞു. രഞ്ജു എനിക്ക് നിന്നോട് ഒന്നും പറയാനില്ല പക്ഷെ മോനെ ദേവ് നിന്നോട് എനിക്കൊരു കാര്യമേ പറയാനുള്ളൂ ആക്രാന്തം കാണിക്കരുത് നാളത്തേക്ക് എന്റെ പെങ്ങളെ ബാക്കി വെച്ചേക്കണം. അഭി കൈ കൂപ്പി അവനോട് പറഞ്ഞു. മോനെ ശ്രീലകത്ത് തറവാട്ടിൽ ശിവനന്ദന്റെ മകൻ അഭിജിത്തേ നല്ലൊരു ദിവസം ആയത് കൊണ്ട് ഞാനിതിന് മറുപടി പറയുന്നില്ല. അത് കേട്ട് അഭി ഇളിച്ചു കൊണ്ട് കാറിൽ കയറി. എല്ലാവരും യാത്ര പറഞ്ഞു അവരവരുടെ വഴിക്ക് പോയി.

തിരികെ വീട്ടിൽ ചെന്ന് ഫ്രഷായി വൈഷ്ണവിയോടും ഋതുവിനോടും സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ശ്രീയെ ലക്ഷ്മി വിളിച്ചു കൊണ്ട് പോവുന്നത്. ലക്ഷ്മി അവളെ വിളിച്ചു മുറിയിൽ കൊണ്ടുപോയി അവൾക്ക് ഉടുക്കാനായി സെറ്റും മുണ്ടും നൽകി. അവളത് ഉടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ലക്ഷ്മി അവളുടെ കയ്യിലേക്ക് ഒരു ഗ്ലാസ്‌ പാൽ നൽകി. അപ്പോഴാണ് അവൾക്ക് കാര്യം മനസ്സിലായത്. ദേഹത്ത് കൂടി ഒരു വിറയൽ കടന്നു പോയി. അവൾക്ക് കയ്യും കാലും വിറയ്ക്കുന്നത് പോലെ തോന്നി. നോക്കി നിക്കാതെ ചെല്ല് മോളെ……… ലക്ഷ്മിയുടെ വാക്കുകൾ കേട്ടവൾ മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി. അവളുടെ പോക്ക് നോക്കി താഴെ നിന്ന് വൈഷ്ണവി ചുമച്ചു. അവളെ നോക്കി കണ്ണുരുട്ടി ശ്രീ മുകളിലേക്ക് പോയി. മുറിയുടെ മുന്നിൽ എത്തിയപ്പോൾ ഉള്ള ധൈര്യം മുഴുവൻ ചോർന്ന് പോവുന്നത് പോലെയവൾക്ക് തോന്നി. ശ്വാസം വലിച്ചു വിട്ടവൾ അകത്തേക്ക് കയറിയതും ഋഷി ബാത്‌റൂമിൽ നിന്നിറങ്ങിയതും ഒരുമിച്ചായിരുന്നു. അവൻ അവളെ നോക്കി ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു. ഒരടി പോലും നീങ്ങാനാവാതെ അവൾ നിന്നുപോയി. അവളുടെ നിൽപ്പ് കണ്ടവന് ചിരി വന്നെങ്കിലും അത് പുറമെ കാണിക്കാതെ അവൻ വാതിൽ അടച്ചു കുറ്റിയിട്ടു.

അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നെത്തി അവളുടെ കയ്യിൽ നിന്ന് പാൽ വാങ്ങി പകുതി കുടിച്ചവൾക്ക് നൽകി. വാങ്ങി കുടിക്കെന്റെ നന്ദൂ……… അവൾ വാങ്ങാതെ നിൽക്കുന്നത് കണ്ടവൻ പറഞ്ഞു. അത് കേട്ടവൾ അത് വാങ്ങി കുടിച്ചു. അവൾ കുടിച്ചു കഴിഞ്ഞതും അവൻ ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ചവളെ വലിച്ചവന്റെ നെഞ്ചിലേക്കിട്ടു. തന്റെ പേര് കൊത്തിയ താലിമാലയും അണിഞ്ഞു സിന്ദൂരവും തൊട്ട് മുന്നിൽ നിൽക്കുന്ന അവളെ കണ്ണിമ ചിമ്മാതെ അവൻ നോക്കി നിന്നു. അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു. അവിടെ നിന്ന് നാസിക വഴി ഊർന്നിറങ്ങി അതിന്റെ ഇണയെ തേടി. അവസാനം ഇണയെ കണ്ടെത്തി തമ്മിൽ കൊരുത്തു. അൽപ്പനേരത്തിനു ശേഷം അവൻ അവളിൽ നിന്ന് അകന്നു മാറി. കണ്ണടച്ച് നിൽക്കുന്ന അവളുടെ ചുണ്ട് പെരുവിരലിനാൽ തുടച്ചു കൊടുത്തു.

അവളെ കയ്യിൽ കോരിയെടുത്തു കട്ടിലിൽ കിടത്തി കൂടെ അവനും കിടന്നു. കല്യാണത്തിന്റെ ക്ഷീണം കാണും അതുകൊണ്ട് ഇന്നത്തേക്ക് കൺസെഷൻ എന്റെ നന്ദു ഇപ്പൊ ഉറങ്ങിക്കോ ഫസ്റ്റ് നൈറ്റ് നമുക്ക് നാളെ ആഘോഷിക്കാം. അവൻ പറയുന്നത് കേട്ടതും അവൾക്ക് സന്തോഷം തോന്നി. രാവിലെ മുതലുള്ള നിൽപ്പും മറ്റുമായി ഭയങ്കര ക്ഷീണം ആയിരുന്നു പോരാത്തതിന് കാല് വേദനയും തന്റെ അവസ്ഥ മനസ്സിലാക്കിയ അവനോടവൾക്ക് സ്നേഹം തോന്നി. അവനെ ഇറുകെ പുണർന്നവൾ അവന്റെ നെഞ്ചിലായി തല വെച്ച് കിടന്നു. അവളെ ചേർത്ത് പിടിച്ചവൻ നിദ്രയെ പുൽകി. തുടരും…………………