രചന – ഇഷ ജാൻവി
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നിന്റെ അഹങ്കാരം കാണിക്കൽ ഇനി ഇവിടെ നടക്കില്ല നാളെ നിന്റെ വീട്ടിൽ പോയാൽ നീ അവിടെ നിന്നാൽ മതി എന്നിട്ട് കുറച്ചു നല്ല ശീലങ്ങളൊക്കെ പഠിക്ക് എന്നിട്ട് ഞാൻ കൂട്ടാൻ വരാം ഇനി പഠിച്ചില്ല എങ്കിൽ ജീവിതകാലം മുഴുവൻ അവിടെതന്നെ നിന്നോ…… എന്താ ഭീഷണിയാണോ…… അല്ല ഞാൻ ചെയ്യാൻ പോകുന്ന കാര്യം പറഞ്ഞതാ ഒന്ന് കൂടെ നിനക്ക് ഇട്ട് പൊട്ടിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല വേണ്ട വേണ്ട എന്ന് വെക്കുന്നതാ പക്ഷെ നീയോ ഞാൻ എത്ര താഴ്ന്ന തരുന്നോ അതിന് അനുസരിച്ചു നീ എന്റെ തലയിൽ കേറി നിരങ്ങുകയാ എന്റെ തീരുമാനം തെറ്റായി പോയി എന്ന് എനിക്ക് തന്നെ തോന്നുകയാ അല്ല നീ തന്നെ തെളിയിച്ചു കൊണ്ട് ഇരിക്കുകയാ…… എന്നെ താലി കെട്ടിയത് എന്റെ വീട്ടിൽ നിർത്താനാണോ…… ഒരിക്കലുമല്ല പക്ഷെ നീ തന്നെയാണ് ഇപ്പൊ അതിനുള്ള കാരണക്കാരിയായതും…… ഞാൻ എന്ത് ചെയ്തു……
ഒന്നും ചെയ്തില്ലേ എന്റെ അമ്മയോടും ബാക്കിയുള്ളവരോടും നീ എങ്ങനെയാണ് പെരുമാറുന്നത്…… നിന്റെ അമ്മയും എന്നോട് എങ്ങനെയാ പെരുമാറുന്നെ…… അത് എന്ത് കൊണ്ടാണെന്നു നിനക്ക് അറിയില്ലേ അമ്മയെ എതിർത്തിട്ടാണ് ഞാൻ നിന്നെ വിവാഹം ചെയ്തത് അത് അമ്മയെ ധിക്കരിച്ചതല്ല അപ്പോൾ അതാണ് ശെരി എന്ന് തോന്നി അതുകൊണ്ട് മാത്രമാണ് നിന്നെ താലി കെട്ടിയത് അപ്പോ നീയല്ലേ അമ്മയോട് നല്ല രീതിയിൽ പെരുമാറി അമ്മയുടെ സ്നേഹം പിടിച്ചു പറ്റേണ്ടത്…… എനിക്ക് നിന്റെ സ്നേഹം മാത്രം മതി സന്ദീപ് വേറെ ആരുടെയും വേണ്ട അത് പോലെ നീയും എന്നെ മാത്രം സ്നേഹിച്ചാൽ മതി അവള് അവന്റെ അടുത്ത് വന്നു പറഞ്ഞു…… എന്റെ അമ്മയും അനിയനോ അവരെ ഞാൻ അകറ്റണോ…… അവളോട് പുച്ഛത്തോടെ ചോദിച്ചു…… നമുക്ക് നമ്മള് മാത്രം പോരെ നമ്മുടേത് മാത്രമായ ലോകം……
കിച്ചൂട്ടാ നീ വരുന്നില്ലെന്ന് തീരുമാനിച്ചോ രാത്രി ഭക്ഷണമൊക്കെ കഴിച്ചു ടിവി കാണുകയാണ എല്ലാവരും. കിച്ചു ഐഷുവിന്റെ മടിയിൽ തലയും കാർത്തിയുടെ മടിയിൽ കാലും വച്ചു കിടക്കുകയാണ്…… എന്റെ ഏട്ടത്തിയമ്മേ ക്ലാസ്സ് മിസ്സ് ആക്കാൻ പറ്റാത്തത് കൊണ്ടല്ലേ അല്ലേൽ ഞാൻ വന്നെനെ ഇനിയും ലീവ് എടുത്താൽ കൺഡോനേഷൻ ഉറപ്പാണ് അതല്ലേ…… ഹ്മ്മ്………… കിച്ചു നാളെ വീട്ടിൽ വരാത്തതിന് ഐഷുവിന് നല്ല വിഷമമുണ്ട്…… എന്റെ ഏട്ടത്തിയമ്മ വിഷമിക്കേണ്ട ലീവുള്ള ദിവസം എന്നെയും കൊണ്ട് പോയാൽ മതി ദാ അനുവിനോടും ഞാൻ അങ്ങനെയാ പറഞ്ഞത് അവനോടാണ് ചാറ്റ് ചെയുന്നത് ഫോൺ ഉയർത്തി അവളോട് പറഞ്ഞു…… ഹാ………… അനു നാളെ ലീവാണ് അല്ലെ…… കുറച്ചു മുന്നേ വിളിച്ചിരുന്നു ഞങ്ങളൊക്കെ പോകുന്നത കൊണ്ട് അവൻ ലീവ് എടുത്തു അവന്റെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു കാർത്തി ഒന്നും മിണ്ടാതെ പന്ത് കളി കാണുന്ന തിരക്കിലാണ്…… ഹ്മ്മ് നാളെ തന്നെ വരില്ലേ ഏട്ടത്തിയമ്മേ കിച്ചു ചെറിയ മടിയോടെ ചോദിച്ചു അവന്റെ ചോദ്യം കേട്ട് കാർത്തിയും ഒന്ന് നോക്കി……
പിന്നെ വരാതെ നീ ഇവിടെ ഒറ്റക്കല്ലേ…… അതാണ് എന്റെ ഏട്ടത്തിയമ്മ ഞാൻ വിചാരിച്ചു നാളെ അവിടെ നിൽക്കുമെന്ന് കിടന്നിടത്തു നിന്ന് തന്നെ അവളുടെ കവിൾ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. ഐഷുവിന്റെ മറുപടി കാർത്തിയിലും ഒരു ചിരി വിടർത്തിയിരുന്നു…… അല്ല ഏട്ടത്തിയമ്മേ ഇനി എപ്പോഴാ കോളേജിൽ വരുന്നേ…… അത്…….. ഐഷു കാർത്തിയെ നോക്കി അവൻ ഒന്നും മിണ്ടാതെ ടിവിയിൽ തന്നെ കണ്ണും നട്ടിരുന്നു, കേട്ടിട്ടും കേട്ട ഭാവം നടിക്കാതെ…… അടുത്താഴ്ച മുതൽ വരണമെന്ന് വിചാരിക്കുന്നു…… എന്തിനാ വിചാരിക്കുന്നെ വന്നൂടെ ഹ്മ്മ്…… ഹാ…… എന്നാ ഗുഡ് ന്യ്റ്റ് ഞാൻ പോയി കിടക്കട്ടെ ഇപ്പൊ തന്നെ സമയം 11 മണിയായി നിങ്ങൾക്ക് ഉറക്കമൊന്നുമില്ലേ ഐഷുവിന്റെ മടിയിൽ നിന്ന് എഴുന്നേറ്റു കാർത്തിയോടായി ചോദിച്ചു…… നീയല്ലേ ഞങ്ങളെ വിടാതെ ഇവിടെ പിടിച്ചിരുത്തിയത്…… ആ ഇനി ഇത് നമുക്ക് ശീലമാക്കാട്ടോ നമ്മള് മൂന്നും കുറച്ചു സമയം ഇങ്ങനെ വർത്തമാനം പറഞ്ഞിരുന്നു നല്ല രസമല്ലേ…… ഹ്മ്മ്………… അല്ല ഇന്നെന്തേ എവിടെയും പോകാതിരുന്നേ കാർത്തി ഒളികണ്ണിട്ട് കാർത്തിയോട് ചോദിച്ചു……
ആ അത് പോയില്ല…… എന്ത് കൊണ്ട് 🤔…… അത് അല്ല നീയല്ലേ കിടക്കാൻ പോയത് പോയി കിടന്നുറങ്ങഡാ…… അവനെ തള്ളി റൂമിലാക്കി വാതിലടച്ചു. തിരിഞ്ഞ് ഐഷുനെ നോക്കിയപ്പോൾ അവള് റൂമിലേക്ക് നടക്കുന്നത് കണ്ടു അവനും പിന്നാലെ പോയി ഡോർ അടച്ചു. ഐഷു ബെഡ് ഒക്കെ ഒന്ന് തട്ടി കുടഞ്ഞു കാർത്തി പോയി കിടന്നു…… ഇന്ന് എന്താ പോകഞ്ഞേ കാർത്തിയുടെ അടുത്ത് കിടന്ന് ഐഷു ചോദിച്ചു…… കാർത്തി നെറ്റി ചുളിച്ചു…… അല്ല ഇന്ന് എന്താ പുറത്തൊന്നും പോകഞ്ഞെന്ന്…… നിന്നെ വിട്ട് മാറാൻ തോന്നണ്ടേ അവളെ പുണർന്നു കൊണ്ട് കഴുത്തിൽ പതിയെ ചുംബിച്ചു പറഞ്ഞു…… അയ്യടാ അവന്റെ മൂക്കിൻ തുമ്പിലായി കടിച്ചു…… ഇന്ന് എന്തോ നിന്നെ തനിച്ചാക്കി പോകാൻ തോന്നിയില്ല പിന്നെ ഇനി അടുത്താഴ്ച അല്ലെ നീയും ക്ലാസ്സിൽ പോയി തുടങ്ങുന്നത് അത് വരെ ഞാനും പോകുന്നില്ല…… നേരത്തെ കിച്ചു ചോദിച്ചപ്പോൾ എന്താ ഒന്നും പറയാഞ്ഞേ…… അവൻ എന്നോടാണോ ചോദിച്ചേ നിന്നോടല്ലേ…… കണ്ണേട്ടൻ അല്ലെ തീരുമാനിക്കേണ്ടത്……
കുഞ്ഞുസേ നിന്റെ കാര്യത്തിൽ നീ തന്നെയാണ് തീരുമാനമെടുക്കേണ്ടത് അല്ലാതെ താലി കെട്ടി എന്ന് വിചാരിച്ചു എന്റെ അനുവാദം വേണ്ട ഒന്നിനും കേട്ടല്ലോ…… കൂട്ടിന് ഒരാളുണ്ടാവുക നമുക്ക് വേണ്ടി സംസാരിക്കാനും കാര്യങ്ങൾ തീരുമാനിക്കാനുമൊക്കെ ഒരാളുണ്ടാവുക എന്ന് പറഞ്ഞാൽ തന്നെ ഭാഗ്യമാണ് കുറെ കാലത്തിനു ശേഷം എനിക്ക് കൈവന്ന ഭാഗ്യമല്ലേ അത്…… എന്റെ പെണ്ണെ നിന്നോട് ഞാൻ ഒന്നും പറയുന്നില്ല നിന്റെ ഇഷ്ടം പോലെ ചെയ്തോ…… അവളെ നെഞ്ചോട് ചേര്ത്ത കിടത്തി…… കണ്ണേട്ടാ………. എന്താടാ…… നാളെ ചേച്ചിയും വരില്ലേ…… ഹ്മ്മ്…… ഒന്നും.. ഒന്നും പറയേണ്ട അവളെ മടിയോടെ പറഞ്ഞു. കാർത്തി കണ്ണുകൾ താഴ്ത്തി അവളെ ഒന്ന് നോക്കി അവനെ നോക്കാതെ മുഖം നെഞ്ചിൽ അമർത്തിയാണ് കിടക്കുന്നത്…… ഞാനായിട്ട് ഒന്നും പറയാൻ നിൽക്കില്ല പക്ഷെ നിന്നെ പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കുകയുമില്ല…… സന്ദീപ് ഏട്ടനൊക്കെ വരുന്നതല്ലേ നമ്മളായിട്ട് ഒരു പ്രശ്നത്തിന് നിൽക്കേണ്ട ചേച്ചി എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കേണ്ട എനിക്ക് എനിക്ക് കുഴുപ്പമില്ല അവനെ ഒന്ന് കൂടെ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു…….
കാർത്തി അവളുടെ കൈ എടുത്ത് മാറ്റാൻ നോക്കിയെങ്കിലും അവള് അവനെ ഒന്ന് കൂടെ ചേര്ത്ത പിടിച്ചു…… കണ്ണേ……… നീ എന്നെ വിടുന്നുണ്ടോ അവളെ പറയാൻ സമ്മതിക്കാതെ ചോദിച്ചു…… ഇല്ലാ…… ഐഷു കുറുമ്പൊടെ അവന്റെ മേലെയായി കിടന്നു. കാർത്തി അവളെ നോക്കാതെ മുഖം വെട്ടിച്ചു . ചെറു ചിരിയോടെ ഐഷു അവന്റെ കഴുത്തിടുക്കിൽ മുഖം അമർത്തി. കാർത്തി ആകെ എന്തോ ഒരു അവസ്ഥയിലായിരുന്നു അവൻ അറിയാതെ തന്നെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി. ആ നിമിഷമാണ് ഐഷുവും എന്താ ചെയ്തതെന്ന് മനസിലായത് അവന്റെ മൂഡ് മാറ്റാനെന്നോണം ചെയ്തതായിരുന്നു ഇപ്പൊ ആകെ പെട്ടത് അവളുമാണ്…… കണ്ണേട്ടാ…….. അവള് പതിയെ അവനിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചു എന്നാൽ കാർത്തി അതിന് സമ്മതിക്കാതെ അവളെ തിരിച്ചു കിടത്തി…… കുഞ്ഞുസേ…. ഹ്മ്മ്മ്…… അവനെ നോക്കാതെ മൂളി…… ഇമ്മാതിരി വേലയും കൊണ്ട് എന്റെ അടുത്ത് വരരുത് അത് നിനക്ക് നല്ലതല്ല കേട്ടോ അവളുടെ ചെവിയിൽ പതിയെ പറഞ്ഞുകൊണ്ട് അവിടെ അമർത്തി കടിച്ചു…… സ്സ്…….. ഐഷു കണ്ണും തുറന്ന് അവനെ കൂർപ്പിച്ചു നോക്കി……
നീ എന്റെ മൂഡ് മാറ്റാൻ ചെയ്തതാണെന്ന് എനിക്ക് അറിയാം എന്നാ എന്റെ മോള് ഒന്ന് അറിഞ്ഞു വെച്ചോ നിന്റെ ചേച്ചിയുടെ സ്വഭാവം പോലെയിരിക്കും എന്റെ പെരുമാറ്റവും അത് സന്ദീപ് ഉണ്ടായാലും ഇല്ലെങ്കിലും എന്റെ പെണ്ണിനെ പറഞ്ഞാൽ ഞാൻ കൈയും കെട്ടി നോക്കി നിൽക്കില്ല നിനക്ക് പ്രശ്നമില്ലെങ്കിലും എനിക്ക് അത് പ്രശ്നമാണ് അതും പറഞ്ഞു അവൻ മലർന്ന് കിടന്നു…… ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാത്തത് കൊണ്ട് ഐഷുവും ഒന്നും പറയാതെ അവന്റെ നെഞ്ചോട് പറ്റി ചേർന്ന് കിടന്നു. അവള് ഉറങ്ങി എന്ന് മനസിലായപ്പോൾ നെറ്റിയിൽ പതിയെ മുകർന്നു അവളെ ചേര്ത്ത പിടിച് അവനും ഉറക്കിലേക്ക് വീണു…… എന്താ നീ പറഞ്ഞു വരുന്നത്…… അച്ചു പറഞ്ഞത് മനസിലാവാതെ സന്ദീപ് ചോദിച്ചു…… എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി അതിനിടയിൽ നമുക്ക് വേറെ ആരും വേണ്ട അതുകൊണ്ട് നമുക്ക് ഇവിടുന്ന് മാറി താമസിക്കാം…… അവന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു……
സന്ദീപ് ശക്തിയോടെ അവളുടെ കൈ വിടുവിപ്പിച്ചു…… ദേ നിന്റെ ഈ മനസ്സിലിരിപ്പ് കൊണ്ടാണ് ഞാനും പറഞ്ഞത് നീ നിന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്ക് എന്നിട്ട് ഒരു കുടുംബം എങ്ങനെയാ മുന്നോട്ട് കൊണ്ട് പോകേണ്ടതെന്ന് പഠിക്ക്…… ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് സന്ദീപ്…… ഒരു തെറ്റുമില്ലെ എന്റെ അമ്മയെയും അനിയനെയുമൊക്കെ എന്നിൽ നിന്ന് പിരിക്കുന്നത് തെറ്റ് അല്ലെ…… നമുക്ക് ഒരു പ്രൈവസി വേണ്ടേ നമ്മുടേത് മാത്രമായ ഒരു സ്വർഗം…… എന്റെ അമ്മയെയും അനിയനെയും മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു സ്വർഗ്ഗവും എനിക്ക് വേണ്ട അവരില്ലാത ഒരിടവും എനിക്ക് സ്വർഗ്ഗമല്ല…… അപ്പൊ ഞാനോ…… അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് കാറിന്റെ കീയും എടുത്ത് പോയി…… ഇല്ലാ സന്ദീപ് നമുക്ക് നമ്മള് മാത്രം മതി നിന്നെ അവരിൽ നിന്ന് അകറ്റാനുള്ള വഴിയൊക്കെ എനിക്ക് അറിയാം സന്ദീപ് പോയ വഴിയേ നോക്കി കൊണ്ട് അച്ചു പറഞ്ഞു…… കണ്ണേട്ടാ.. കിച്ചു കോളേജിൽ പോയതിന് ശേഷം ഐഷു കാർത്തിയെയും തപ്പി റൂമിൽ വന്നു. കാർത്തി കണ്ണാടിയിൽ നോക്കി മുടി വാരുകയായിരുന്നു. ഐഷു വിളിച്ചത് കേട്ടിട്ടും കേൾക്കാത്ത പോലെ നിന്നു…… കണ്ണേട്ടാ… ഇന്നലത്തെ ദേഷ്യം രാവിലെയായിട്ടു കൂടെ മാറിയില്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു. രാവിലെ മുതലേ മുഖം ഒരു കൊട്ട പോലെ ആക്കി വച്ചിട്ടുണ്ട്. ഐഷു അവനെ കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾക്ക് അഭിമുഖമായി തിരിച്ചു……
എന്താ…… ദേഷ്യത്തോടെയാണ് ചോദ്യമെങ്കിലും അവന്റെ കണ്ണുകളിലെ പ്രണയം ഐഷുവിന് മനസിലാവുന്നുണ്ടായിരുന്നു. അവള് ഒരു ചിരിയോടെ അവന്റെ നേർക്ക് എടുക്കാൻ എന്ന പോലെ കൈ നീട്ടി…… കാർത്തി സംശയത്തോടെ നെറ്റി ചുളിച്ചു അവളെ നോക്കി…… ഹാ ഒന്ന് എടുക്ക് മാഷേ…… നീ എന്താ ഇള്ള കുട്ടിയാണോ എടുക്കാൻ…… ഇയാളുടെ ആദ്യത്തെ കുട്ടി ഞാൻ അല്ലെ അവള് കുസൃതിയോടെ പറഞ്ഞു…… ദേ പെണ്ണെ കളിക്കാതെ പോയി റെഡിയാക് സമയം വൈകി…… എന്നെ എടുക്കാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല…… ഇവളെ കൊണ്ട് അവൻ പല്ല് കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു…… ആ ബാക്കി പറയ് ശല്യമാണെന്ന് അല്ലെ പറയാൻ പോയെ മുഖത്തു സങ്കടം ഫിറ്റ് ചെയ്ത് പറഞ്ഞു…… വല്ലാതെയങ് അഭിനയിക്കല്ലേ അതും പറഞ്ഞു ഷിർട്ടിന്റെ സ്ലീവ് കയറ്റി അവളെ എടുത്തു…… ഈ മനസിലായി അല്ലെ അവന്റെ കഴുത്തിൽ രണ്ട് കൈയും ചുറ്റി പിടിച്ചു എന്നിട്ട് നെറ്റിയിൽ പതിയെ ചുംബിച്ചു……
എന്റെ കണ്ണേട്ടന് ഈ ദേഷ്യം ഒട്ടും ചേരുന്നില്ല രാവിലെ മുതലേ എയർ പിടിക്കാൻ തുടങ്ങിയതല്ലേ അത് വിട്ടേ. എന്നോട് ഒരു ദേഷ്യവുമില്ലയെന്ന് ഈ കണ്ണുകൾ നോക്കിയാൽ എനിക്ക് മനസിലാവും അവന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് രണ്ട് കാണുകളിലും ചുണ്ട് ചേർത്തു…… കാർത്തി ഒന്നും മിണ്ടാതെ കണ്ണ് അടച്ചു നിന്നു. ഐഷു ഒരു ചിരിയോടെ അവന്റെ കവിളിൽ പല്ലുകൾ അമർത്തി……. ആ…… പെട്ടെന്നുള്ള നീക്കമായത് കൊണ്ട് കാർത്തി ഒന്ന് ഞെട്ടി…… ഇനി എന്നോട് മിണ്ടാതിരിക്കരുത് കേട്ടല്ലോ…… എന്തിനാ ഞാൻ മിണ്ടാതെ നിന്നത് അങ്ങനെ പറഞ്ഞിട്ട് അല്ലെ അല്ലെങ്കിലും നിനക്ക് എപ്പോഴും നിന്റെ ചേച്ചിയാണ് വലുത് അതോണ്ട് അല്ലെ അങ്ങനെയൊക്കെ പറയുന്നത്……. കണ്ണേട്ടാ…… അവള് അല്ലയെന്ന് സങ്കടത്തോടെ തലയാട്ടി…… കാർത്തി അവളെ നിലത്തു നിർത്തി…… അല്ലാതെ പിന്നെ ഞാൻ എന്ത് പറയാനാ എപ്പോഴും അവൾക്ക് ഒത്താശ പറയാനല്ലേ നിനക്ക് നേരമുള്ളൂ അവളെ ഒന്നും പറയാൻ പാടില്ല അവള് പറയുന്നതൊക്കെ കേട്ട് നിൽക്കണം കാർത്തി ദേഷ്യത്തോടെ പറഞ്ഞ ടേബിളിൽ വച് ചീർപ്പ് തട്ടി തെറിപ്പിച്ചു മുറി വിട്ട് ഇറങ്ങി…… ഐഷു ആകെ തരിച്ചു നിൽക്കുകയാണ് ഇത്രയും ദേഷ്യത്തോടെ കാർത്തി അവളോട് പെരുമാറിയിട്ടില്ല……. തുടരും……

by