19/04/2026

നില : ഭാഗം 16

രചന – അഹാനിക അനു

“” ടാ നീ കോളേജിലേക്ക് ഉണ്ടോ…….. “” അലമാര തുറന്നു ഒരു മുണ്ട് എടുത്ത് ഉടുത്തു കമഴ്ന്നു കിടന്നു ഫോണിൽ കളിക്കുന്ന നന്ദുവിനോട് കിച്ചു ചോദിച്ചത് കേട്ട് അവൻ തിരിഞ്ഞു കിടന്നു…….. “” അല്ല നീ ഇന്ന് കോളേജിൽ പോവുന്നുണ്ടോ…. “” “” ആഹ് പോണം ഹാഫ് ഡേ എങ്കിലും എടുക്കണം…. “” “” നിനക്ക് വേറെ പണിയില്ലേ കിച്ചു….. ഇനി നാളെ പോവാം…….. “” “” ഇവിടെ നിന്നിട്ട് നീ എന്തൊക്കെ പണി ചെയ്യുന്നുണ്ട്………. വരുന്നുണ്ടേൽ വാ……. “” “” ഓ ഞാൻ ഇല്ല…. ഇനി നാളെ പോവാം…… “” “” എന്നാൽ ശെരി……. “” മേശമേൽ വച്ച കീ എടുത്ത് പുറത്തേക്ക് ഇറങ്ങി കൊണ്ട് കിച്ചു പറഞ്ഞു …………. ഉമ്മറത്തേക്ക് പോയപ്പോൾ നിലയും മക്കളും ഇരിക്കുന്നത് കണ്ടു…….. “” നീ ഇത് എങ്ങോട്ടാ കിച്ചു……'”” “” കോളേജിൽ പോണം ഏട്ടത്തി……. രാവിലെ പിന്നെ ഉറക്കം അങ്ങ് ശെരിയാവാഞ്ഞിട്ടായിരുന്നു പോവാഞ്ഞത്………… “” “” വിക്രമൻ ബാറുന്നില്ലേ കിച്ചു സേട്ടാ….. “” “” ഇല്ലല്ലോ…….. “” “” ആറ്റിനെ കൂടി കൊണ്ടോയിക്കോ….. എൻറ്റോരു വെറുപ്പിക്കൽ ആണ് എന്നേ……… “”

“” അവൻ കേൾക്കണ്ട പാറു……….. നിന്റെ മറ്റെ കൈ കൂടി ശെരിയാക്കും…….. “” നില പറയുന്നത് കേട്ട് പാറു ഒന്ന് സൂക്ഷിച്ചു നോക്കി….. “” നിലാന്റിക്ക് ഇപ്പോ എന്നോട് ഒറ്റും സ്നേഹം ഇല്ല…നന്ദു സേട്ടന്റെ സൈഡ് ആണ്…….. “” “” ഓ ഞാൻ ആരെ സൈഡും ഇല്ലേ…….. നിങ്ങൾ രണ്ടും എന്താ വച്ചാ ചെയ്തോ…….,.. “” “” നിങ്ങൾ രണ്ടും തുടങ്ങിക്കോ ഇനി….. ഞാൻ പോയി……….. “” വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് കിച്ചു പറഞ്ഞു…. “” മഴയാണ് കിച്ചു നേരത്തെ എത്തണം ട്ടോ……. ഇനി കോളേജിൽ പാർട്ടി മീറ്റിംഗ് ഉണ്ടായിരുന്നു ഇറങ്ങാൻ ലേറ്റ് ആയി എന്നൊന്നും പറഞ്ഞില്ല വന്നേക്കരുത്…….. “” “” നോക്കാം ഏട്ടത്തി…….. “” “” ടാ പോവല്ല ഞാൻ ഉണ്ട്…… “” “” നീ അല്ലേ ഇല്ലെന്ന് പറഞ്ഞത്…….” “” ആ ഇപ്പോൾ എനിക്ക് വരണമെന്ന് തോന്നി….. നീ വണ്ടി എടുക്ക്………… “” വണ്ടിയിൽ കയറി ഇരുന്ന് കൊണ്ട് നന്ദു പറയലും ഒന്ന് ചിരിച്ചു കൊണ്ട് കിച്ചു വണ്ടി എടുത്ത് ഇറങ്ങി………….

“” നീ ആരെ തിരഞ്ഞാണ് ഈ നടക്കുന്നത്….. ക്ലാസ്സിലേക്ക് കയറാൻ നേരം ഹൻസു ചോദിക്കുന്നത് കേട്ട് ശ്രുതി തിരിഞ്ഞു നോക്കി…… “” ആരെയും തിരഞ്ഞു നടന്നില്ലല്ലോ……. “” “” നീ എന്നേ പൊട്ടത്തി ആക്കാൻ നോക്കണോ ശ്രുതി………. നിന്റെ ഈ കളി കണ്ടാൽ തന്നെ ബോധം ഉള്ളവർക്ക് മനസിലാവും…………. കള്ളത്തരം വല്ലതും പറയാൻ ആണ് ഭാവമെങ്കിൽ ഞാൻ നിന്നേ പട്ട ചാരായം ഒഴിച്ച് നാറ്റിക്കും…. അറിയാലോ എന്നേ……. “” ഹൻസു പറയുന്നത് കേട്ട് ശ്രുതി അവളെ സൂക്ഷിച്ചു നോക്കി…… പറയാൻ പറ്റില്ല പെണ്ണ് ചിലപ്പോൾ പറഞ്ഞ പോലെ ചെയ്‌തെന്നും വരും….. അമ്മാതിരി തൊലിക്കട്ടിയാണ്…..,…. “” എന്റെ കളി കണ്ട് നിനക്ക് എന്ത് മനസിലായെന്നാ പറഞ്ഞു വരുന്നത്…….. “” “” ഒരു പ്രണയം എവിടെയോ മോട്ടിടുന്ന പോലെ… “”

“” മണ്ണാങ്കട്ട……… നിന്റെ സംസാരം ഒക്കെ കേട്ടപ്പോൾ വിചാരിച്ചു എല്ലാം മനസിലാക്കിയിട്ട് ചോദിക്കുകയാണെന്ന്……… കോളേജിലേക്ക് കാല് കുത്തിയില്ല അപ്പോളേക്കും പ്രണയം അങ്ങ് തളിർത്തു വരല്ലേ………. വല്ല സിനിമയിലോ കഥയിലോ ആണെങ്കിൽ നടക്കും…………”” ഹൻസുവിനോട് അത് പറഞ്ഞു തിരിഞ്ഞു ക്ലാസ്സിലേക്ക് കയറുമ്പോൾ പെണ്ണ് കയ്യിൽ കയറി പിടിച്ചു………. “” ഒക്കെ നീ പറഞ്ഞതെല്ലാം സമ്മതിച്ചു…… എന്നാൽ ആരെയാ ഇത്രയും നേരം തിരഞ്ഞു നടന്നത്…………. ” “” അത് ഒരാളെ കാണാൻ….. ഒരു സോറി പറയാൻ….. അത്രേ ഉള്ളു അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല………. “” “” എല്ലാ ദിവസവും അട്ടയെ പോലെ നിന്റെ കൂടെ പറ്റിയിരിക്കുന്ന എനിക്ക് അറിയില്ലല്ലോ ഇത്…… ഇവിടെ അല്ലേലും ആരോടാ നിനക്ക് പ്രശ്നം ഉള്ളത്….. “” അതൊക്കെ ചേച്ചി വിശദമായി പിന്നെ പറഞ്ഞു തരാം……… ഇപ്പോൾ ക്ലാസ്സിൽ കയറാം…….. “” ഹൻസു ശ്രുതിയെ ഒന്ന് നോക്കി കൊണ്ട് ക്ലാസ്സിൽ കയറി………….

കോളേജിൽ എത്തി കിച്ചു ക്ലാസ്സിലേക്ക് കയറുമ്പോൾ പിറകെ തന്നെ നന്ദുവിനെ കണ്ട് കാണാൻ പാടില്ലാത്തത് എന്തോ കണ്ട പോലെ തിരിഞ്ഞു നന്ദുവിനെ സൂക്ഷിച്ചു നോക്കി….. “” നീ എന്താ എന്നേ ഇങ്ങനെ നോക്കുന്നത്……. “” കിച്ചുവിന്റെ നോട്ടം കണ്ട് നന്ദു ചോദിച്ചു….. “” അല്ല നീ ഇത് എങ്ങോട്ടാ……… “” “”നീ എവിടെക്കാണോ പോവുന്നത് അങ്ങോട്ട് തന്നെ………… “” ഞാൻ ക്ലാസിലേക്കാണ്………. നീ അവിടേക്ക് കയറാറുണ്ടോ…………… “” മോനെ കിച്ചു….. നീയേ എനിക്കിട്ട് ഉണ്ടാക്കല്ല ട്ടോ…… “” അല്ല പതിവില്ലാത്ത പലതും കാണുന്നമ്പോൾ ആരായാലും ചോദിച്ചു പോവില്ലേ……………. “” “”ആ ഇനി ഇത് സ്ഥിരം കാഴ്ച്ച ആയിക്കോളും…………… “” “” ശേ കള്ളം…….. “” “” അല്ലേടാ സത്യം……. “” “” ശെരിക്കും…….. “” “” ടാ കിച്ചു കോളേജ് ആണെന്നൊന്നും ഞാൻ നോക്കില്ല………… “” കുറച്ച് കലിപ്പിൽ നന്ദു പറയുന്നത് കേട്ട് കിച്ചു ചിരിച്ചു കൊണ്ട് അവന് വഴി മാറി കൊടുത്തു മുന്നിൽ നടക്കാനായിട്ട്……….

“” ഹാ നിങ്ങൾ രണ്ട് പേരും വന്നോ……… ഇതിൽ ഏതാ കിച്ചു നന്ദു……….. എന്തായാലും കിച്ചുവിനെ പ്രിൻസിപ്പൽ കാണണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഒന്ന് പോയി മുഖം കാണിക്ക് ….. “” എന്തോന്നെടേയ് അലക്സ് 1 year ആയിലെ കൂടെ നടക്കുന്നു ഇത് വരെ ഞങ്ങളെ രണ്ടിനെയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലേ………… “” നിങ്ങൾ അങ്ങനെ പറയരുത് ഞങൾക്ക് ഒക്കെ മനസിലാക്കാൻ ഉള്ള ഒരേ ഒരു സിഗ്നൽ കോളേജിൽ വന്നാൽ കിച്ചു നേരെ ക്ലാസ്സിലേക്ക് പോവുന്നു….. നന്ദു നേരെ കാന്റീനിലേക്ക് പോവുന്നു………അറ്റ്ലീസ്റ്റ് ഡ്രസ്സ്‌ എങ്കിലും ഒന്ന് ഡിഫറെൻറ് ആക്കി ഇട്ടു വന്നൂടെ………… “” “” ഓ വല്യ കണ്ടു പിടിത്തം………….. എന്തിനാടാ എന്നേ പ്രിൻസി കാണണം എന്ന് പറഞ്ഞത്…… ആൾ മാറിയത് ഒന്നും അല്ലല്ലോ…… ഇനി എന്തേലും പ്രശ്നം ഒപ്പിച്ചിട്ട് ഇവനെ വല്ലതും വിളിക്കുകയാണോ……….. “” “” പിന്നെ…… ഞാൻ എന്തേലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടേൽ അന്തസായി ആ കിളവന്റെ മുന്നിൽ പോയി നിൽക്കും….. ഇത് നിന്നേ തന്നെയാണ്…… പോയി കണ്ടിട്ട് കിട്ടാൻ ഉള്ളതൊക്കെ വാങ്ങിയിട്ട് വാ……. ” നന്ദു കിച്ചുവിന്റെ പുറത്ത് തള്ളി കൊണ്ട് പറഞ്ഞപ്പോൾ കിച്ചു ഒന്ന് ചിരിച്ചു മുണ്ടും മടക്കി കുത്തി നടന്നു………….

കിച്ചു താഴേക്ക് സ്റ്റെപ് ഇറങ്ങി പോവുമ്പോളാണ് ശ്രുതി മുകളിലേക്ക് കയറി വന്നത്…….. ഒരു കാൾ വന്നപ്പോൾ സംസാരിച്ചു ഇറങ്ങിയ കിച്ചു ശ്രുതിയെ വ്യക്തമായി കണ്ടില്ല……….. സംസാരിച്ചു തല ചെരിച്ചപ്പോൾ ഒരു നോക്ക് അവളെ കണ്ടെങ്കിലും അവൻ ശ്രദ്ധിക്കാതെ താഴേക്ക് ഇറങ്ങി…….. “” ഹോ ഇത് ആ മറ്റെ കാട്ടാളൻ ആവും……. ക്ലാസ്സിലും കയറില്ല ബാക്കി ഉള്ളവർക്ക് പണി തരാൻ ആയി നടക്കുന്നവൻ………… കിച്ചു ഏട്ടൻ ആണെന്ന് വച്ചു ചിരിച്ചപ്പോൾ എന്തൊരു ജാട….. ഞാൻ എന്തേലും അയാളെ ചെയ്തോ………… എന്നേ കാണുമ്പോൾ കാണുമ്പോൾ കണ്ണുരുട്ടാനും ദേഷ്യപെടാനും………… “” ഓരോന്ന് പിറുപിറുത്ത് കൊണ്ട് തന്നെ ശ്രുതി അവരുടെ ക്ലാസ്സിന്റെ മുന്നിൽ പോയി നിന്ന് ഒന്ന് എത്തി നോക്കി………….. “” ഇവിടെ ക്ലാസ്സ്‌ അണോ നടക്കുന്നത് അതോ കച്ചേരിയോ ……പക്ഷെ ഈ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടാല്ലോ………… “” ഒന്ന് ആലോജിച്ചു ശ്രുതി ഒന്ന് കൂടി ക്ലാസ്സിലേക്ക് നോക്കി……

ബാക്ക് ബെഞ്ചിൽ എല്ലാവരും കൂടി നിൽക്കുന്നുണ്ട്……… ആരോ പാടുന്നും ഉണ്ട് ബാക്കി ഉള്ളവർ ഏറ്റു ചൊല്ലുന്നും ഉണ്ട്…….. പെട്ടെന്ന് പാട്ട് നിർത്തിയപ്പോൾ ശ്രുതി വേഗം പുറത്തേക് ഇറങ്ങി താഴേക്ക് നോക്കി നിന്നു………. രണ്ടാമത് പാടിയത് അന്ന് കാന്റീനിൽ നിൽക്കുമ്പോൾ ഉള്ള പാട്ടാണ്……….. അത് ആരാണെന്ന് അറിയാനുള്ള ത്വര കൊണ്ട് ശ്രുതി തിരിഞ്ഞു അവരുടെ ക്ലാസ്സിൽ കയറി…….. കൈ ഒന്ന് മുകളിലേക്ക് ഉയർത്തി ഞൊട്ട പൊട്ടിച്ചു എഴുനേറ്റു മുണ്ട് മടക്കി കുത്തി താടി ഉഴിഞ്ഞു ചിരിച്ചു കൊണ്ട് നന്ദു പാടുന്നത് കേട്ടപ്പോൾ അവൾ കുറച്ച് നേരം നോക്കി നിന്നു……………. “” കിച്ചു ചേട്ടൻ ആയിരുന്നോ ഇത് പാടിയത്……….ഇങ്ങേർക്ക് ഇത്രയൊക്കെ ലുക്ക്‌ ഉണ്ടായിരുന്നോ ഈശ്വര…………. ആഹ് താഴേക്ക് ഇറങ്ങി പോയ മോരടനെക്കാളും എന്തോ ഒരു ഭംഗി ഇങ്ങേർക്ക് ഉണ്ടല്ലോ……….. “”” നന്ദുവിനെ നോക്കി നിൽക്കുമ്പോൾ താൻ അവരുടെ ക്ലാസ്സിൽ ആണെന്ന കാര്യം ശ്രുതി മറന്നു പോയിരുന്നു…… എഴുന്നേറ്റു നിന്ന നന്ദു ശ്രുതിയെ കണ്ട് ഇവൾ എന്താ ഇവിടെ എന്ന ധാരണയിൽ നിന്നു…………

മുന്നിൽ ഇരിക്കുന്നവരെ മാറ്റി അവൻ ബെഞ്ചിന്റെ മുകളിൽ ചവുട്ടി താഴേക്ക് ചാടി ……………. തന്റെ എടുത്തേക് നടന്നു വരുന്ന നന്ദുവിനെ കണ്ടപ്പോളാണ് ശ്രുതി യഥാർത്ഥത്തിൽ ബോധം വന്നത് തിരിഞ്ഞു ഓടാൻ നിന്നപ്പോളേക്കും നന്ദുവിന്റെ കൈ അവളിൽ വീണീരുന്നു…….. ശ്രുതി എന്തേലും പറയുന്നതിന് മുന്നേ അവൻ അവളെയും പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു………….. “” എന്തേയ്…… ” ശ്രുതിയുടെ മുഖത്ത് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെന്ന് തലയനക്കി.. “” തലയനക്കാൻ അല്ല പറഞ്ഞത്…… നീ എന്താ ഇവിടെ എന്നാണ് ചോദിച്ചത്…….. “” “” അത്…… ഞാൻ ചുമ്മാ വന്നതാ……. “” “” നിങ്ങൾക്ക് ഇപ്പോൾ ക്ലാസ്സിലേ………… ഞങ്ങളെ ക്ലാസ്സിന്റെ മുന്നിൽ ചുമ്മാ ചുറ്റി തിരിയേണ്ട ആവശ്യം എന്താ നിനക്ക്……… “” “” അത് ഞാൻ ഒരാളെ കാണാൻ……. “” പറയാൻ വന്നതൊക്കെ നന്ദുവിന്റെ ചോദ്യത്തിന് മുന്നിൽ ശ്രുതി മറന്നു പോയിരുന്നു…….എന്തിനേറെ പറയുന്നു ഉമിനിർ വരെ ഇറക്കാൻ കഴിയുന്നില്ല……….. അവന്റെ കണ്ണിലേക്ക് നോക്കി സംസാരിക്കുമ്പോൾ അവൾക്ക് ഉള്ള ധൈര്യം കൂടി ചോർന്നു പോയി…..

“” എന്നിട്ട് ആളെ കണ്ടോ……. “” “” ഓഓഓ…… ഏയ്…… ഇല്ല കണ്ടില്ല……. “” “” തനിക്ക് എന്താ എന്തേലും തകരാറുണ്ടോ……അന്ന് വാദിച്ചു ജയിക്കാൻ കാണിച്ച ശബ്ദം എവിടെ പോയി…… “” നന്ദു അത് കൂടി പറഞ്ഞപ്പോൾ അത് കിച്ചു ആണെന്ന് ശ്രുതിക്ക് ഉറപ്പായി…… “” അത് ഞാൻ വന്നത് ഏട്ടനെ കാണാൻ ആയിരുന്നു……. “” ശ്രുതിയുടെ സംസാരം കേട്ടപ്പോൾ നന്ദുവിന്റെ ഉള്ള ജീവനും പോയി…… ഏട്ടനോ ഞാനോ എന്ന അവസ്ഥയിൽ ആയിരുന്നു……… “” എന്നേ കാണാനോ എന്തിന്…….. “” അത്ഭുതത്തോടെ തന്നെയാണ് നന്ദു അത് ചോദിച്ചത്………. “” അത് ഞാൻ അന്നത്തെ പ്രശ്നത്തിന് ഒരു സോ….. ” പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ കിച്ചു അങ്ങോട്ട് വരുന്നത് ശ്രുതി കണ്ടത്……. അവന്റെ എടുത്ത് നിന്ന് എന്തേലും കേൾക്കേണ്ടി വന്നാലോ എന്ന് വച്ചു ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞു ശ്രുതി നന്ദുവിനെ കൈ കൊണ്ട് മുന്നിൽ നിന്ന് മാറ്റി നടന്നു…….. നന്ദു ആണേൽ ഇപ്പോളും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ നിൽക്കുകയാണ്….. അതേ സമയം ശ്രുതിയെ കണ്ടപ്പോൾ കിച്ചു അവളെ തന്നെ നോക്കി നിന്നു…… എന്നാൽ അവൾ വേഗം മുഖം വെട്ടിച്ചു ദേഷ്യത്തിലോന്നു നോക്കി താഴേക്ക് ഇറങ്ങി……………..അവളുടെ ആ നോട്ടം കിച്ചുവിന് എവിടെയോ ഒന്ന് കൊണ്ട പോലെ…….

“” നീ എന്താടാ മിഴിച്ചു നോക്കി നിൽക്കുന്നത്….. “” കിച്ചു നന്ദുവിന്റെ തോളിൽ തട്ടി ചോദിച്ചപ്പോളാണ് നന്ദുവിന് ശെരിക്കും ബോധം വന്നത്……. ശ്രുതുയുടെ കാര്യം ഇവനോട് പറയണോ എന്ന് ആലോജിച്ചു പിന്നെ വേണ്ടെന്ന് വച്ചു….. “” ഏയ് ഒന്നും ഇല്ലെടാ ഞാൻ ഓരോന്ന് ആലോജിച്ചു……. അല്ല നീ പോയിട്ട് എന്തായി എന്തിനാണ് അയാൾ നിന്നേ കാണണം എന്ന് പറഞ്ഞത്……… “” “” വോ അത് എന്തോ scholarship കാര്യം പറയാനാണ്……. “” “” നിനക്ക് എന്തിന് scholarship “” “” ഓ എനിക്ക് അല്ലേടാ………..1st year ന് ആണ്…… പിന്നെ സ്‌പോർസിന്റെ എന്തോ………ആരെയോ തിരഞ്ഞു കണ്ട് പിടിക്കാൻ ഒക്കെ ആണ്……..ഇനി ഇപ്പോൾ കുട്ടികളെ പിടിക്കാൻ ഇറങ്ങേണ്ടി വരും……അതൊക്കെ വിട് വാ ക്ലാസ്സിൽ കയറാം.. “” കിച്ചു പറഞ്ഞു കൊണ്ട് ക്ലാസ്സിൽ കയറിയപ്പോളും അവന്റെ മനസ്സിൽ ശ്രുതി എന്തിന് തന്നോട് അങ്ങനെ പെരുമാറി എന്നതായിരുന്നു……. നന്ദുവിന്റെ മനസ്സിൽ അവൾക്ക് എന്ത് പറ്റി തന്നോട് ഇങ്ങനെയൊക്കെ പെരുമാറാൻ എന്നും ………. 🦋തിരികെ വരും 🦋