രചന – ചിലങ്ക
എന്താ…….. അവൾ വീണ്ടും ചോദിച്ചതും ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റ് അവൻ അവൾക്കരികിലേക്ക് നടന്നു…. അവൻ വരുന്നതിനനുസരിച്ച് പിറകോട്ട് വലിഞ്ഞു.. അവസാനം ഭിത്തിയോടെ ചേർന്ന് നിന്നും… ഒരിഞ്ചു അകലത്തിൽ….. അപ്പോൾ പ്രേമും ശില്പയും ഒളിച്ചോടുന്നില്ലേന്ന്…… അവന്റെ നിശ്വാസം അവളുടെ മുഖത്തടിച്ചതും അവളിൽ പേടി ഉണ്ടാക്കി….. ഇപ്പോൾ അടിക്കും… ഇപ്പോൾ അടിക്കും.. . ആരാ ഈ കള്ളം നിങ്ങളോട് പറഞ്ഞത്…. കെട്ടുന്ന പെണ്ണിനെ പറ്റി ഇങ്ങനെയാണോ പറയുന്നേ….. അവളുടെ കാമുകൻ തന്നെയാ എന്നോട് പറഞ്ഞത്…..??? അപ്പോഴോ….??? പ്രേമോ……… സ്സ്….. മണ്ടി മണ്ടി നീ ഒരു മണ്ടിയാ പാറു………. ഈ……… അത് കിരണേട്ടാ…. ഞാൻ…….. അവൾക്ക് പേടിച്ചിട്ട് വയ്യ… നാളെ ഉത്സവം ആണേ…… അടി കിട്ടി മുഖത്ത് പാട് വന്നാൽ…😭 ഓർക്കാൻ കൂടി വയ്യാ….. എന്നെ ഇത്രയും നാൾ മണ്ടനാക്കി നീയും എല്ലാരും ചേർന്ന്…. ശരി ഞാൻ അത് ക്ഷമിച്ചു…… Becuse ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്…
അതുകൊണ്ട് തന്നെ ശില്പയ്ക്കും അങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ എനിക്കത്രയും സന്തോഷമേയുള്ളൂ…. പക്ഷെ പിന്നെ നീ ചെയ്തതെന്താ….. എന്നെ ഇഷ്ടം അല്ലെന്ന്.. ഞാൻ പോയ് മറ്റവളെ കെട്ടാൻ അല്ലെ…… അവളുടെ കവിളിൽ കുത്തി പിടിച്ച് കിരൺ പറഞ്ഞതും അവൾ ഉമിനീർ ഇറക്കി അവനെ നോക്കി…. കിരണേട്ടാ…. ഒന്ന് വിട്… ഞാൻ വെറുതെ പറഞ്ഞതല്ലേ.ആരെങ്കിലും കാണും.. . വിട്……. കേൾക്കേണ്ട താമസം അവളുടെ കവിളിൽ അവൻ പല്ലുകൾ ആഴ്ത്തി.. പാറു വേദനകൊണ്ട് ഒന്ന് ഉയർന്നു…… അവളിൽ നിന്ന് മുഖം മാറ്റി കിരൺ നോക്കുമ്പോൾ കണ്ണും നിറച്ച് നോക്കി നിൽക്കുകയാണ് പാറു….. ഇത് നിനക്ക് കിട്ടേണ്ടതാ…….. ഇനി മേലിൽ ജാട എടുത്തോണ്ട് വന്നാൽ…. പണ്ടത്തെ പോലെ എന്റെ പിറകെ നടന്നോണം….. എന്നെ നോക്കിക്കോണം… എന്നെ ശല്യം ചെയ്തോണം…. എന്നെ വിളിച്ചോണം……. എന്നെ പ്രേമിച്ചോണം…… കേട്ടല്ലോ………. ഏഹ്…….. എടി കേട്ടോന്ന്…… അവൾ കേട്ടെന്ന് തലയാട്ടി….. അവൻ ഒന്ന് ചിരിച്ച് കൊണ്ട് അവിടെ നിന്ന് തിരിഞ്ഞ് നടന്നു……. ഈ മനുഷ്യൻ എന്താ ഇങ്ങനെ??? അവൾ സ്വയം പറഞ്ഞു….. നഷ്ട്ടബോധം…….. ഉള്ളപ്പോൾ അറിയാത്ത സ്നേഹം അവൻ ഇല്ലാത്തപ്പോൾ അവൻ അറിഞ്ഞു….അതിന്റെ വില അറിഞ്ഞു…
എന്താ സ്മൃതി നീ ഇങ്ങനെ ആലോചിക്കുന്നത്…… പ്രീതി അവളുടെ അടുത്തിരുന്ന് ചോദിച്ചു…… ഞാൻ ആ മീനു വിന്റെ കാര്യം ആലോചിക്കുവായിരുന്നു…. ഇവിടെ എല്ലാർക്കും അവളെ മതി… അപ്പോൾ നമ്മളോ??? ഒരു വേലക്കാരിക്ക് ഇത്രയും സ്നേഹവുo പരിഗണയും എന്തിന് ഈ പട്ടിക്കാട്ടുകാർ കൊടുക്കുന്നു…… പിന്നെ… പിന്നെ ആ മറ്റവൻ ഇല്ലേ സച്ചു….. അവനെ കണ്ടപ്പോഴേ ഒരു വല്ലാത്ത അടുപ്പം തോന്നിയതാ…. അവനേയും അവൾ മയക്കി അവളുടെ വശത്താക്കി.. ഇതൊക്കെ ഓർത്തിട്ട് എന്റെ തല പെരുക്കുവാ…. എന്തെങ്കിലും ചെയ്യണം പ്രീതി … ആ മീനു വിനെ ഇല്ലാണ്ടാക്കണം…… വേണ്ട സ്മൃതി…. കൊല്ലണ്ടാ.. നമ്മൾക്ക് ചെറിയ പണി കൊടുക്കാം… അത് മതി…. ഹ്മ്മ്….പക്ഷെ സച്ചുവും എല്ലാരും ഇവിടെ ഉള്ളപ്പോൾ തന്നെ വേണം…. അവൻ ഒന്ന് നീറണം… ഇവിടെ ഉള്ളവർ ഒന്ന് പേടിക്കണം.. എനിക്ക് അത്രയും മതി………. ഉത്സവം കഴിയട്ടെ …… എന്നിട്ട് നമ്മൾക്ക് ആലോചിക്കാം….. ഹ്മ്മ്….സ്മൃതി ചിരിച്ചു…..
സത്യം പറ അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും പാറു പ്രേമിന്റെ കഴുത്തിൽ കുത്തി പിടിച്ച് ചോദിക്കുവാണ്…… ലെച്ചുവും മീനു വും അവിടെ ഇരുന്ന് സീൻ കാണുകയാണ്….. എടി ഞാൻ പറയാം…. ഇന്നലെ അവൻ നിന്നേ വലിച്ചോണ്ട് പോയില്ലേ… അവൻ എന്തെങ്കിലും ചെയ്യുമോന്ന് ഞാൻ പേടിച്ചു….. നിങ്ങളെ തിരക്കി വന്നപ്പോഴാ അവൻ തിരിച്ച് വരുന്നത് കണ്ടത്….. പിന്നെ ഒന്നും നോക്കിയില്ല എല്ലാം ഞാൻ അങ്ങോട്ട് പറഞ്ഞു……. ഹോ…. ഞാൻ എന്തൊക്കെ സ്വപ്നം കണ്ടതാണെന്നറിയോ നിനക്ക്…..കുറച്ച് നാളും കൂടി എന്റെ പുറകെ നടത്തിച്ച് ഞാൻ ഒരു പരുവം ആക്കിയേനെ ആ മനുഷ്യനെ… നീ എല്ലാം തകർത്തു….. ഹും… ഉള്ളവന് ഉള്ളതിന്റെ അഹങ്കാരം പാവം മീനു….. ഞാൻ എങനെ എന്റെ സച്ചു വേട്ടനെ വളയ്ക്കുമെന്ന് ആലോചിക്കുവാ… മീനു ആരോടെന്നില്ലാതെ പറഞ്ഞതും അവർ എല്ലാം ചിരിച്ചു……..
നീ ഇങ്ങനെ എന്നെ സംശയത്തോടെ കാണല്ലേ എന്റെ ഭാനു….. സത്യമായിട്ടും ഉത്സവമായോണ്ടല്ലേ ഞാൻ അമ്പലത്തിൽ പോകുന്നത്….. താടകയെ പോലെ നിൽക്കുന്ന അമ്മയുടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് അച്ഛൻ പറഞ്ഞതും അവർ ഒന്ന് കടുപ്പിച്ച് നോക്കി…. എന്നെ പൊട്ടിയാക്കാൻ നോക്കണ്ട അവിടെ നിങ്ങളുടെ പഴയ കാമുകി വല്ലതും അവിടെ കാണും അതാ നിങ്ങൾക്ക് ഇത്രയും ത്വര… അല്ലെങ്കിൽ ഇപ്പോൾ ഇങ്ങോട്ട് വന്നു കേറിയ മനുഷ്യൻ ഒന്ന് ചായ പോലും കുടിക്കാതെ ഇങ്ങനെ തിടുക്കപ്പെട്ട് പോകേണ്ട കാര്യം എന്താ….. അങ്ങനെ ചോദിക്കമ്മേ…. ഇത് അവിടെ കാണാൻ കൊള്ളാവുന്ന വല്ല ആന്റിമാരും കാണും…. അതുറപ്പാ…… അവരുടെ അടി ലൈവ് ആയി ഇരുന്ന് കാണുന്ന കിരൺ പറഞ്ഞതും അച്ഛൻ കലിപ്പിൽ അവനെ നോക്കി….. നീ എന്റെ കുടുംബം തകർക്കുവാണോടാ മുതുവാഴേ… നാണം ഇല്ലല്ലോടാ അച്ഛനും അമ്മയും വഴക്കിടുന്നിടത്ത് ഇങ്ങനെ മുറുക്കും തിന്ന് ഇരിക്കാൻ…. പോടാ പോയ് പണിനോക്ക്…. ഓഹോ ഇപ്പോൾ നിങ്ങൾ ഒന്നയല്ലേ.. ഞാൻ പോണ് അതും പറഞ്ഞ് കിരൺ അവിടെ നിന്നും വലിഞ്ഞു…… യ്യോ എന്റെ മുത്ത് ഇനി എനിക്ക് അമ്പലത്തിൽ പോകാലോ അല്ലെ….. (അച്ഛൻ ) പോകുന്നതൊക്കെ കൊള്ളാം……ഇന്നാളിൽ നിങ്ങളുടെ പഴയ കാമുകിയോട് സംസാരിച്ച പോലെ ആരോടെങ്കിലും സംസാരിക്കുന്നത് ഞാൻ അറിഞ്ഞാൽ…. ഹും….. അത്രയും പറഞ്ഞ് അമ്മ അവിടെ നിന്നും പോയ്…… ഇവൾക്ക് വന്ന് വന്ന് എന്നെ ഒരു വിശ്വാസം ഇല്ല… . ലെ ഞാൻ –കൈയിലിരുപ്പ് കൊണ്ടാണെ……
രാത്രിയിൽ കിതപ്പോടെ കാർത്തി ലെച്ചുവിൽ നിന്നും മാറി അവളെ തന്റെ നഗ്നമായ നെഞ്ചിലേക്ക് ചേർത്ത് കിടത്തി അവളുടെ തലയിൽ തലോടി……. പാറു ഇപ്പോൾ മീനു വിന്റെ കൂടെയാ… എനിക്ക് സംശയം ഒണ്ട് സത്യം പറ നീയല്ലെ അവളെ പറഞ്ഞ് അങ്ങോട്ട് വിടുന്നത്…… അവനെ നോക്കി ചോദിച്ചതും കാർത്തി തലയ്ക്കിട്ടൊരു കൊട്ട് വെച്ചുകൊടുത്തു…. ഒന്ന് പോ പെണ്ണെ…. ഞാൻ ഒന്നും പറഞ്ഞില്ല…… ഇതൊക്കെ ഒരു നിമിത്തം അല്ലെ….. അയ്യാ……. അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു…. അഹ്…… ഈ ആണുങ്ങൾ പഴയ കാമുകിയെ അങ്ങനെ ഒന്നും മറക്കില്ലെന്നാ… ല്ലെ ഓം ശാന്തി ഓശാനയ്ക്കാത്തെ നിവിൻ പോളിയുടെ കൂട്ട് നമ്മളുടെ ബേബിക്ക് നീ അമ്മു വെന്ന് പേര് വല്ലമിടുവോ… ഇട്ടാൽ………… ഇട്ടാൽ കൊല്ലും പന്നി നിന്നെ……. അത് കേട്ടതും പൊട്ടി ചിരിച്ചു കൊണ്ട് വീണ്ടും അവളെ തന്നിലേക്ക് അടുപ്പിച്ചു……..
അങ്ങനെ ഉത്സവം വന്നെത്തി…. തറവാട്ടിൽ ആഘോഷമായി…രാവിലെ തന്നെ എല്ലാരും അമ്പലത്തിൽ പോയ് തൊഴുതു……. പിന്നെ എല്ലാരും തിരക്കോട് തിരക്ക്… ആണുങ്ങൾ എല്ലാം അമ്പലത്തിൽ ആയപ്പോൾ പെണ്ണുങ്ങൾ എല്ലാം സദ്യ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു…. അവസാനം ഉച്ചയ്ക്ക് ഇലയിട്ട് സദ്യവിളമ്പി രുചിയോടെ കഴിച്ചു……. തറവാട്ടിലെ സദ്യയ്ക്ക് അത്രയും രുചിയാണ്…. ചോറ്, സാമ്പാർ, പച്ചടി, കിച്ചടി, പരിപ്പ്, പപ്പടം, തോരൻ, അച്ചാർ, ഇഞ്ചി, അവിയൽ, കൊണ്ടാട്ടം, മോര്,, ചമ്മന്തി,,, അവസാനം ബോളി( ഇത് ബേറെ മേടിച്ചത് )കൂട്ടി അടപ്രദവനും സേമിയ പായിസവും അവസാനം കടല പായിസവും….. സ്നേഹത്തോടെ വിളമ്പുന്ന ആഹാരം മനസ്സ് നിറയിക്കും…… ഉച്ചയ്ക്ക് എല്ലാരുമൊത്ത് കാര്യം പറഞ്ഞു….. കഥ പറഞ്ഞു….. സന്ധ്യ ആകാറായപ്പോൾ എല്ലാരും അമ്പലത്തിലേക്ക് വിട്ടു… പുത്തൻ ഉടുപ്പുകൾ ഇട്ട്….. അത്രയും സന്തോഷത്തോടെ…… ആളും ആരവവും ആനയും ചെണ്ട മേളവും ഫ്ലോട്ടും ഐസ് ക്രീമും….. പൊട്ടും വളയും ചാന്തും ഒക്കെ യായി ആഘോഷിച്ച് എല്ലാരും തിരിച്ച് തറവാട്ടിലേക്ക് വന്നപ്പോൾ പാതിരാത്രിയായി…..
പിറ്റേന്ന് അങ്ങനെ ഉത്സവം കഴിഞ്ഞു ആഘോഷവും തീർന്നു…… നാളെ എല്ലാരും തറവാടിനോട് യാത്ര പറയണ്ട സമയമായി….. എല്ലാവർക്കും വല്ലാത്ത വിഷമം…… ലെച്ചുവിനും പാറുവിനും ആണ് കൂടുതൽ സങ്കടം…. എന്നാൽ അതിനെക്കാട്ടിൽ സങ്കടം ആണ് വേറെ ഒരാൾക്ക്…… സച്ചു വിന്…….. സച്ചു മീനുവിനെ നോക്കി… നോക്കി അവസാനം കുളക്കടവിൽ എത്തി…. അവിടെ നോക്കുമ്പോൾ താടിയിൽ കൈ വെച്ച് കണ്ണും നിറച്ച് ഇരിക്കുകയാണ് മീനു… മുന്നിലെ നിഴൽ കണ്ടതും അവൾ ഒന്ന് ഭയന്ന് തിരിഞ്ഞതും രണ്ട് കയ്യും മാറിൽ കെട്ടി തന്നെ നോക്കി നിൽക്കുന്ന സച്ചു… കണ്ണുകൾ തുടച്ച് അവന് നേരെ തിരിഞ്ഞ് നിന്നും….. നീ കരഞ്ഞോ…. പിരികം ഉയർത്തി അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി…. കള്ളം പറയുന്നു…. ഹ്മ്മ് കരഞ്ഞു…. നാളെ സച്ചുവേട്ടൻ ഇവിടെ നിന്ന് പോകുവല്ലേ…. എല്ലാരും പോകുവല്ലേ…. മീനു വിന് കരച്ചിൽ വരുന്നു…. ചുണ്ടുകൾ വിതുമ്പി അവൾ പറഞ്ഞതും സച്ചുവിന് വല്ലാത്ത സ്നേഹം അവളോട് തോന്നി….
ഇതാ ഞാൻ പറഞ്ഞത് നീ കൊച്ചാണെന്ന്… അതുകൊണ്ടല്ലേ ഇങ്ങനെ നിസ്സാര കാര്യത്തിന് ആരും കാണാതെ ഇവിടെ ഇരുന്ന് കരയുന്നത്…. മീനു… കൊ.. ബാക്കി പറയാൻ പോകുന്നതിന് മുന്നേ സച്ചു അവളുടെ വാ പൊത്തി.. അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി… മീനു കൊച്ചല്ലാ… മീനു വിന് പതിനെട്ട് വയസ്സ് കഴിഞ്ഞു ഹും…. ഇതല്ലേ പറയാൻ പോകുന്നെ……. അവൾ അതേയെന്ന് തലയാട്ടി…. സച്ചു ചിരിച്ച് കൊണ്ട് അവളുടെ മുഖം കൈ കളിൽ എടുത്തു… മീനു ഞെട്ടി അവന്റെ കണ്ണുകളിൽ നോക്കി.. ആ കണ്ണിൽ താൻ ആഗ്രഹിച്ചതെന്തോ ഇപ്പോൾ കാണുന്നു… കാത്തിരിക്കാം ഞാൻ നിനക്ക് വേണ്ടി… നിന്റെ പ്രണയത്തിന് വേണ്ടി…. എവിടെ ആയാലും നിനക്ക് വേണ്ടി ഞാൻ വരും… ഇവിടെ……… കേട്ടത് വിശ്വസിക്കാൻ പറ്റാതെ അവൾ അവനെ നോക്കി… അതേ ആ കണ്ണുകളിൽ പ്രണയം താൻ ഇപ്പോൾ കാണുന്നു…. സത്യമാണോ സച്ചുവേട്ടാ…. ന്നെ ഇഷ്ട്ടം ആണോ… അവന്റെ കൈ കളിൽ പിടിത്ത മിട്ട് അവൾ ചോദിച്ചതും അവൻ അതേയെന്ന് തലയാട്ടി…… പക്ഷെ മീനു ഇരുണ്ടതല്ലേ സച്ചു വേട്ടാ…. വൈറ്റ് വാഷിന്റെ നിറമില്ലല്ലോ……….. ചുണ്ട് ചുളുക്കി അവൾ ചോദിച്ചു…..
എനിക്ക് ഇപ്പോൾ കുമ്മായത്തെക്കാൾ ഇഷ്ടം നിന്റെ ഈ ഇരുണ്ട അഴക്കിനോടാണ് മീനു… വല്ലാതെ എന്നെ കൊതിപ്പിക്കുന്നു… പക്ഷെ മീനു വിന് തോള് വരെ മുടിയുള്ളൂ സച്ചു വേട്ടാ……. അതും സാരമില്ല…….. പക്ഷെ സച്ചു വേട്ടാ….. ശു…….. ബാക്കി അവൾ പറയാൻ അനുവദിക്കാതെ സച്ചു അവളെ തന്നോട് ചേർത്ത് നിർത്തി…. അവളുടെ 🌺ഹൃദയതാളം 🌺ഉയർന്നു…… വല്ലാത്ത ഒരു വിറയൽ അവൾക്ക് ഉണ്ടായി…. ഞാൻ നിന്നെ പ്രണയിക്കുന്നു മീനു…. സത്യമാണ് ബാഹ്യ സൗന്ദര്യത്തിൽ ഞാൻ അഭയം തേടാൻ ആഗ്രഹിച്ചപ്പോൾ നിന്റെ സ്നേഹം ഞാൻ കണ്ടില്ല… എനിക്ക് ശല്യമായിട്ട് തോന്നി… പക്ഷെ ഇപ്പോൾ നീ ഇല്ലാതെ പറ്റില്ലെന്നായി… അല്ലെങ്കിൽ നിന്റെ സ്നേഹംകൊണ്ട് എന്നെ ഈ അവസ്ഥയിലാക്കി…. ഇനി ഒന്നിന്റെ പേരിലും വിട്ട് കളയില്ല നിന്നെ ഈ സച്ചു…….. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…. ശരിക്കും ഇഷ്ട്ടാവാ മീനു വിനെ……… ആണെന്നേ……….. എന്നാ മീനു വിന്റെ കവിളിൽ ഒരു ഉമ്മ തായോ…….. കുസൃതിയോടെ അവൾ പറഞ്ഞതും മറുത്തൊന്നും ചിന്തിക്കാതെ അവളുടെ കവിളിൽ സച്ചു ചുണ്ടുകൾ അമർത്തി…….
അവളിൽ നിന്നും ചുണ്ടുകൾ മാറ്റി മാറുമ്പോൾ രണ്ടാളിലും പ്രണയമായ ഒരു ചിരി ഉണ്ടായിരുന്നു…. ഇനി ഇവിടെ…….. നെറ്റിയിൽ തൊട്ട് മീനു പറഞ്ഞതും അവിടേയും സച്ചു ചുണ്ടുകൾ അമർത്തി… അത്രയും പ്രണയത്തോടെ അത്രയും വാത്സല്യത്തോടെ….. ഇനി ഇവിടെ.. ചുണ്ടിൽ കൈ കൾ തൊട്ട് മീനു പറഞ്ഞതും സച്ചു ഒന്ന് ഞെട്ടി….. താ സച്ചുവേട്ടാ………. അവളുടെ ചുണ്ടുകളിലേക്ക് തന്റെ അധഃരങ്ങൾ ചേർക്കാൻ അടുപ്പിച്ചതും അവൾ ഒറ്റ തെള്ള് വെച്ച് കൊടുത്തു… ധാ കിടക്കുന്നു കുളത്തിൽ… അയ്യടാ….. പിള്ളേരെ പിടിച്ച് ഉമ്മ വെയ്ക്കുവാ… ഞാൻ കൊച്ചാണെന്ന് അറിയില്ല മണ്ടൻ… ഞ ഞ്ഞാ ഞ്ഞാ…. കൊഞ്ഞനം കുത്തി അവനെ നോക്കി പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും ഓടി….. നിന്നെ ഞാൻ എടുത്തോളാം…….. അവൻ പുറകിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു….. തുടരും…… അങ്ങനെ അവരും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ…….💕💕

by