18/04/2026

ഹൃദയതാളം : ഭാഗം 10

രചന – ചിലങ്ക

വേറെ എന്തെങ്കിലും പറയുന്നതിന് മുന്നേ ലെച്ചു നിലത്തേക്ക് ഉതിർന്നു……. നിലത്തേക്ക് പോകാതിരിക്കാൻ അവൻ അവളെ കൈകൾ കൊണ്ട് പിടിച്ച് നിർത്തി……. ലെച്ചു… ലെച്ചു… കാർത്തി വെപ്രാളത്തോടെ അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല… ലെ ഞാൻ :-വല്ല കാര്യം ഇണ്ടായിരുന്നോ….. ഒന്നും മിണ്ടാതെ കണ്ട് കൊത്തിവിട്ട് ഇരുന്നാൽ പോരായിരുന്നോ?? ഇതിപ്പോൾ പവനായി ശവമായി…. ലെ കാർത്തി -:ശവത്തെ കുത്താതെ പെണ്ണുമ്പിള്ളേ …… കണ്ണ് ചിമ്മി കണ്ണ് തുറന്നതും ലെച്ചു തന്റെ മുന്നിൽ നിൽക്കുന്ന കാർത്തിയേയാണ് കണ്ടത്… ഒരു നിമിഷം കണ്ണും മിഴിച്ച് കാർത്തിയേ നോക്കിയത്തിന് ശേഷം അവൾ മുഖത്ത് കൈ കൊണ്ട് തുടച്ചു…. അപ്പോഴും കാർത്തി പരിഭ്രമ ത്തോടെ അവളെ നോക്കുവായിരുന്നു….

അയ്യോ സ്വപ്നം ആയിരുന്നോ….. ഹോ എനിക്ക് വയ്യാ അതു പറഞ്ഞ് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു….. നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ലെച്ചു…. അവൻ അവളുടെ അരികിൽ ഇരുന്ന് കവിളിൽ തലോടി ചോദിച്ചതും ഒന്നും മനസ്സിലാകാതെ അവനെ നോക്കി…. എനിക്ക് എന്ത് പറ്റാനാ വാ.. സ്സ്…… എന്തോ പറയാൻ പോയതും ചുണ്ടിൽ നീറ്റൽ ഉണ്ടായി അവൾ എരിവ് വലിച്ചു…… അവൾ ഞെട്ടി കൈ വിരൽ കൊണ്ട് ചുണ്ടിൽ തൊട്ട് കാർത്തിയെ നോക്കി… കള്ള ചിരിയോടെ അവളുടെ ചുണ്ടിൽ അവൻ വിരൽ കൊണ്ട് തുടച്ചു… അവൾ എരിവ് വലിച്ച് അവനെ നോക്കി… അവൾ വെപ്രാളത്തോടെ റൂമിൽ നോക്കി… അപ്പോൾ സ്വപ്നം അല്ലെ……. അല്ല……. ഇതാണ് സത്യം ലെച്ചു ഞാൻ നിന്നെ പ്രണയിക്കുന്നു….. ഒന്ന് ഞെട്ടി അവനെ നോക്കിയിട്ട് ഒന്നും പറയാതെ പുതപ്പ് തല വഴിയിട്ട് അവൾ കിടന്നു… കാർത്തി ആണെങ്കിൽ എന്തോ പോയ അണ്ണാനെ പോലെ കണ്ണും മിഴിച്ച് അവളെ നോക്കുകയാണ്‌…. ഇവൾ എന്താ ഇങ്ങനെ……ഒന്നും പറയാതെ….. ശ്ശെ…..കാർത്തിക്ക് ഒന്നും മനസ്സിലാകാതെ അവിടെ നിന്നും എഴുന്നേറ്റ് റൂം പോയ്‌….. അത്രയും നിരാശയോടെ… അത്രയും വേദനയിൽ 💔 അവൻ പോയെന്ന് അരിഞ്ഞതും ലെച്ചു പുതപ്പ് മാറ്റി ചുറ്റും നോക്കി…. എന്റെ ഭഗവാനെ ഇവൻ എന്താ ഇങ്ങനെ??? അവൾ ഒന്ന് ആത്മഗമിച്ചു

കാർത്തി സച്ചു വിന്റെ നടു വിന് ചവിട്ട് കൊടുത്തതും അവൻ നിലവിളിയോടെ പടക്കോന്ന് പറഞ്ഞ് നിലത്തേക്ക് വീണു…. ഞാൻ ഇവിടെ 3g ഇരിക്കുമ്പോൾ നീ ഇവിടെ കിടന്ന് സുഖമായി ഉറക്കം ആകുന്നോ . സമ്മതിക്കില്ല ഞാൻ…. കാർത്തി കലിപ്പിൽ പറഞ്ഞതും സച്ചു നിലത്ത് നിന്ന് എഴുന്നേറ്റ് അവൻറ് അടുത്ത് ഇരുന്നു… പ്രൊപ്പോസ് ചെയ്ത് ആ പെണ്ണിന്റ ബോധം കളഞ്ഞിട്ട് പാതിരാത്രി ഇങ്ങോട്ട് വന്നേക്കുവാ പണ്ടാരം…… സത്യം പറ അവൾ അത്രയും ബോധം കെടണമെങ്കിൽ എന്തെങ്കിലും കാര്യം കാണും.. നീ വല്ലതും കാണിച്ചോ…. ദേ ഒറ്റ അടി തന്നാൽ ഉണ്ടല്ലോ… കാർത്തി കലിപ്പിൽ കൈ പൊക്കി യതും സച്ചു ജീവനും കൊണ്ട് അവനിൽ നിന്നും മാറി യിരുന്നു…. എനിക്കറിയില്ല….. അവൾ എന്തെങ്കിലും ഒരു മറുപടി തന്നായിരുനെങ്കിൽ എനിക്ക് ഒരു പ്രശ്നം ഇല്ലായിരുന്നു. ഇതിപ്പോൾ ഒന്നും മിണ്ടാതെ കേറി കിടന്നു..

അതാ എന്നേ ഭ്രാന്ത് പിടിപ്പിക്കുന്നെ….. ഭ്രാന്താനെങ്കിൽ വല്ല കുതിര വട്ടത്ത് പോടാ….ഇങ്ങോട്ട് എന്തിനാ നിന്നെ കെട്ടിയെടുത്തേ.. നീ തന്നെ ഇങ്ങനെ പറയണം സച്ചു… ഒരു പായേൽ കിടന്ന്.. ഒരു പാത്രത്തിൽ ഉണ്ട്.. ഒരേ കുളക്കടവിൽ പോയ് എത്ര കുളിസീൻ നീ കണ്ട്….. അപ്പോൾ നിയോ?? ഞാൻ മീൻ പിടിക്കാൻ നിന്റെ കൂടെ വന്നതല്ലേടാ മഹാപാവി……….. മതി നിർത്ത്….. ഇവിടെ ഇപ്പോൾ എന്താ പ്രശ്നം അവൾ നിന്നോട് ഒരു മറുപടിയും പറഞ്ഞില്ല അല്ലെ….. കാർത്തി അതേയെന്ന് തലയാട്ടി…. എടാ ഈ പെണ്ണുങ്ങൾ ഒരു വല്ലാത്ത സാധനങ്ങൾ ആണ് . ഒരു ആണ് പെട്ടെന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ അവർ ഉടനെ മറുപടി പറയില്ല അവർക്ക് കുറച്ച് സമയo കൊടുക്കണം… ഇനി ഇഷ്ടം ആയാലും അവർ ഇല്ലാത്ത മട്ടിൽ നടക്കും..പാവം ആണുങ്ങളെ പുറകിൽ നടപ്പിക്കാൻ… ഇനി അവന്മാർ ഇട്ടിട്ട് പോകേണ്ട സ്റ്റേജ് ആകുബോൾ അവളുമാർ ഇഷ്ടം ആണെന്ന് പറയും..

ഇതാണ് ലോക സത്യം…… എന്ന് വെച്ചാൽ അവളെ ഞാൻ ഇട്ടിട്ട് പോകണം എന്നാണോ?? അയ്യാ… നീ ഇട്ടിട്ട് പോയാൽ അവൾ അമേരിക്കയിൽ പോയ്‌ വേറെ വല്ലവനെയും കെട്ടി സുഖമായി ജീവിക്കും… അറിയാലോ കാർത്തി അവൾക്ക് നല്ല ഓഫർ കിട്ടിയതാ.. വീണ്ടും അവൾ ശ്രമിച്ചാൽ ഉറപ്പായും അവൾക്ക് USA യിൽ ജോബ് കിട്ടും ഞാൻ എന്താ പറയുന്നതെന്ന് വെച്ചാൽ അവൾ ക്ക് സമയം കൊടുക്കണം… നാളെ ഒരു ദിവസത്തെ സമയം കൊടുക്കാം അല്ലെ…… കാർത്തി നിഷ്കു വായി ചോദിച്ചതും സച്ചു അടിമുടി അവനെ നോക്കി… ആക്രാന്തം തീരെ യില്ല അല്ലെ…… ഈ……… രാവിലെ അച്ഛനും മോനും ഹാളിൽ ഇരിക്കുകയായിരുന്നു…… കിരൺ ഭയങ്കര പത്രവാർത്തയിൽ ആണെങ്കിൽ അച്ഛൻ കാര്യമായ ചിന്തയിൽ ആണ്….. നിങ്ങൾ എന്താ മനുഷ്യ ഇങ്ങനെ ആലോചിക്കുന്നേ… അവിടേക്ക് വന്ന അമ്മ ചോദിച്ചതും അയാൾ അവരെ നോക്കി… ഞാൻ ഇങ്ങനെ ആലോചിക്കുകയായിരുന്നു എന്റെ ഭാനു….

ആരോഗ്യവും പണവും സൗന്ദര്യവും ഒക്കെ ആയി നടന്ന ഞാനാ എന്ന് ഇവന്റെ തല കണ്ടോ അതോടെ എന്റെ കഷ്ട്ടകാലം തുടങ്ങി…….. അതും പറഞ്ഞ് കിരണിനെ നോക്കിയതും അവൻ കട്ട കലിപ്പിൽ അയാളെ നോക്കി…. അമ്മേ അച്ഛന്റെ നാൾ ഒന്ന് പറഞ്ഞെ….. എന്തിനാടാ……. പറയ്……. മൂലം…….. കിരൺ പുച്ഛിച്ച് അച്ഛനെ നോക്കി… അയാൾ അവനെ നോക്കി എന്തെ എന്ന് കാണിച്ചു.. കിരൺ പത്രത്തിന്റെ പേജ് മറച്ച് നോക്കി….. എവിടെ .. എവിടെ.. ഹാ.. കിട്ടിപോയ്‌…. മൂലം….ധനനഷ്ടം മാനഹാനി ബന്ധു ജനങളുടെ അപ്രീതി… ഉദര രോഗം മൂലക്കുരു… രക്താർബുധം,……. പെണ്ണുങ്ങളുടെ കൈ യിൽ നിന്നും അടി……… പ്രതേയ്കിച്ച് മൂത്ത പുത്രന്റെ കൈ യിൽ നിന്നും തന്തയ്ക്ക് വിളി……. ചുരുക്കി പതിനാറുകുളിക്കുള്ള വകയായിന്ന് സാരം…. ഹും…. പത്രം മാറ്റി അച്ഛനെ നോക്കിയതും ഫ്യുസ്സ് പോയ പോലെ ഇരിക്കുകയാണ് പാവം… അമ്മയാണെങ്കിൽ ചിരിയോടെ ചിരി.. സ്വന്തം തന്തയുടെ പതിനാറുകുളി കാത്തിരിക്കുന്ന ഒരു മോൻ.ഇതൊക്കെ ഏത് സമയത്ത് ഉണ്ടായതാണോ എന്തോ… പിന്നെ അങ്ങോട്ട് അച്ഛനും മോനും അടിയായി.. അപ്പോഴാണ് കാർത്തി അവിടേക്ക് വന്നത്..

അവനെ കണ്ടതും രണ്ടും അടി നിർത്തി അവനെ നോക്കി…. നീ ഇത് എവിടെ പോയതാ കാർത്തി… (അച്ഛൻ ) സച്ചു വിന്റെ വീട്ടിൽ ആയിരുന്നു …. അവൻ മടിച്ച് മടിച്ച് പറഞ്ഞു…. ഹും ഇപ്പോൾ ഇവിടെ നിന്റെ ഭാര്യ ഉണ്ടെന്ന് മറക്കരുത് കാർത്തി … എല്ലാം ആവിശ്യത്തിനാകണo..ഇന്ന് ഈവെനിംഗ് മിസ്റ്റർ രവി യുടെ മോൾടെ ഫങ്ക്ഷൻ ഉണ്ടെന്ന് അറിയാലോ എല്ലാരും പോകുന്നുണ്ട്.. നിന്നോട് ഇനി പ്രത്ത്യേകം പറയണ്ടല്ലോ. വേണ്ടാ അച്ഛാ….. ഹും.. പൊയ്ക്കോ….. അത് കേട്ടതും അവൻ അവിടെ നിന്നുംപോയ്‌… അതേ നിങ്ങൾ കാർത്തിയോട് കാണിക്കുന്ന ഇച്ചിരി ഗൗരവം ഇവനോട് കാണിക്കാത്ത എന്താ എനിക്ക് ഇവൻ എന്നേ നന്നായേനെ ..(. അമ്മ ) എടി തലയ്ക്ക് വെളിവില്ലാത്ത വനോട് പറഞ്ഞിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ….. അതെങ്ങനെ തലയ്ക്ക് വെളിവില്ലാത്ത ഒരു കിളവൻ അല്ലെ എന്റെ തന്ത… അതും പറഞ്ഞ് കിരൺ അവിടെ നിന്നും പോയ്‌…. അച്ഛൻ ദയനിയ മായി അമ്മയെ നോക്കി… അവർ കൈ മലർത്തി കാണിച്ചു…. ****

കാർത്തി റൂമിന്റെ മുന്നിൽ എത്തിയതും ഒരു നിമിഷം അങ്ങനെ നിന്നും…. ലെച്ചു വിനെ എങനെ അഭിമുകികരിക്കണം എന്ന ചിന്തയിൽ ആയിരുന്നു അവൻ… പിന്നെ ഒന്നും ചിന്തിക്കാതെ ഡോർ തുറന്ന് അകത്തേക്ക് കേറിയതും ലെച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും ഒത്തായിരുന്നു….. അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു… ഈറനോടെ നിൽക്കുന്ന അവളെ കണ്ടതും സ്വയം മറന്ന് അവൻ അവളുടെ അടുത്തേക്ക് നടന്നു…. എന്നാൽ ലെച്ചു പേടിയോടെ പുറകിലോട്ട് നടന്നു….. അവിടെ നിൽക്കടാ… നിൽക്കാൻ. ഇടറിയ ശബ്ദത്തോടെ അവൾ പറയുന്നെങ്കിലും അവന്റെ കാതിൽ അതൊന്നും കേട്ടില്ല… അവസാനം വേച്ച് പോകാനായി പോയതും കാർത്തി അവളെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി…. കുളിച്ച് കഴിഞ്ഞ് ഈറാനോടെ നിൽക്കുന്നെങ്കിലും അവൾ വിയർത്തു… പിടഞ്ഞ കണ്ണുകളോടെ അവനെ നോക്കി…. എന്നാൽ ഒന്ന് ചിരിച്ച് കൊണ്ട് അവളുടെ തലയിൽ കെട്ടിയ ടൗവൽ അഴിച്ച് അവളെ നേരെ നിർത്തി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അവൻ ബാത്‌റൂമിലേക്ക് പോയ്‌…. അപ്പോഴും അങ്ങനെ നിൽക്കുകയായിരുന്നു ലെച്ചു …

ഇനി ബാധ കേറി കാണുവോ 🙄ചിലപ്പോൾ ഇവന്റെ അപ്പുപ്പൻ ആകാനാണ് സാധ്യത അയാൾ പണ്ട് ഒരു വികാര ജീവിയാണെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്……. എന്റെ തമ്പുരാനെ ഈ വികാര ജീവിയിൽ നിന്നും നീ എന്നേ കാത്തോണെ….. *** കാളിങ് ബെൽ കേട്ടാണ് കിരൺ ഡോർ തുറന്നത്… അതാ മുറ്റത്തൊരു മൈ ന…. നീയോ…. ഞെട്ടലോടെ തന്റെ മുന്നിൽ നിൽക്കുന്ന പാറുവിനോട് അവൻ ചോദിച്ചതും അവൾ ഒന്ന് ഇളിച്ച് കാണിച്ചു….. അനിയത്തിയില്ലേ കിരണേട്ടാ…. അവൾ അകത്ത് എത്തി നോക്കി ചോദിച്ചു….. അനിയത്തിയോ ??? അതേ ലെച്ചു……. അവൾ എങനെയാടി നിന്റെ അനിയത്തിയാകുന്നെ.. അവൾ എന്റെ അനിയത്തിയാ……. അവൻ കലിപ്പിൽ പറഞ്ഞു….. അതെന്താ കിരണേട്ടാ അങ്ങനെ പറഞ്ഞെ ഞാൻ ഇവിടെ വലതുകാൽ വെച്ച് കേറേണ്ട പെണ്ണല്ലേ… അപ്പോൾ ഏട്ടന്റെ അനിയത്തി എന്റെ അനിയത്തി … ഏട്ടന്റെ അനിയൻ എന്റെ അനിയൻ …. ഏട്ടന്റെ അമ്മ എന്റെയും അമ്മ… ഏട്ടന്റെ അച്ഛൻ എന്റെയും അച്ഛൻ…. ഒന്ന് കളം വരച്ച് അവൾ പറഞ്ഞതും കിരണിന് അടിമുടി വിറച്ച് കേറി….

അപ്പോൾ എന്റെ ബെർമുഡ നിന്റെയാണെന്ന് പറഞ്ഞ് നീ എടുത്തിടുവോ…….. ഓഫ്‌കോഴ്സ്……… എടി…… അനിയത്തി………………അവൻ എന്തോ പറയാൻ പോയതും പാറു അവനെ തെള്ളി മാറ്റി അകത്തേക്ക് ഓടി ലെച്ചു വിനെ ഉടുമ്പ് പോലെ കെട്ടിപ്പിടിച്ചു… അവൾ ആണെങ്കിൽ ഇതെന്തന്ന രീതിയിൽ കിരണിനെ നോക്കി….. എനിക്ക് പിറക്കാതെ പോയ അനിയത്തി…….. ലെച്ചു വിന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പാറു പറഞ്ഞതും ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിൽ ആയിരുന്നു ലെച്ചു….. തുടരും……